മനസ്സിൽ ഹബീബിനോടുള്ള അനുരാഗവും ഇശ്ഖും നിറച്ചുവെച്ച് കരുണാമൃതമായി വർഷിച്ച പ്രേമഭാജനത്തെ പാടിപറഞ്ഞു കൊണ്ടിരുന്നാൽ ദേഹവും ദേഹിയും പാടെ രോഗമുക്തമാകുമെന്നതിൽ സന്ദേഹമില്ല. ഭീകരമഹാമാരികളിൽ നിന്നും ദാരുണദീനങ്ങളിൽ നിന്നും ദിവ്യശമനങ്ങളായി മലയാളക്കര ദർശിച്ച സ്നേഹശീലുകളാണ് ഖസീദത്തുൽ ബുർദയും മൻഖൂസ് മൗലിദും.

പരിശുദ്ധ ഖുർആനിൽ, തിരുഹദീസുകളിൽ പേരെടുത്ത ഫലമാണ് ഈന്തപ്പഴം. മുസ്‌ലിം ജീവിതത്തോടൊട്ടി നിൽക്കുന്ന കായ്ക്കനിയുടെ ഗുണകണങ്ങൾ അനവധിയാണെന്ന് വൈദ്യശാസ്ത്രം സാക്ഷ്യം പറയുന്നു. ശമനവും ശാന്തിയും ആരാധനയുമായി ഇഴകിച്ചേർന്ന് നമ്മുടെ തീൻമേശകളിൽ വ്യത്യസ്തങ്ങളായ കാരക്കകളാണ് നിറഞ്ഞു നിൽക്കുന്നത്.

തിരുനബിയനുരാഗത്തിന്റെ അതിമധുരിത പ്രവാഹങ്ങളാണ് ഖസീദ്ദത്തുൽ ബുർദയും ഹംസിയ്യയും. കല്പാന്തകാലം കാമിലോരുടെ മദ്ഹുരത്തിന്റെ മണിമാലകൾ കൊണ്ട് വിശ്വാസിമാനസങ്ങളെ പ്രണയമണിയറകളാക്കി പുന:രാഖ്യാനം ചെയ്യുകയാണ് ആ കാവ്യപ്രഭു.

ജീവിതത്തിൻ്റെ അർത്ഥവും തുടിപ്പും ലക്ഷ്യവും ഏകനിലേക്കുള്ള അദ്ധ്യാത്മിക സഞ്ചാരമാണ്. ആത്മീയനിറവിലേക്കുള്ള ഇറങ്ങി നടത്തങ്ങൾ പിഴച്ചുപോകാതിരിക്കാൻ വഴിയും വഴിയറിയുന്ന മാർഗനിർദേശികളുടെ നെറുവെളിച്ചവും വേണം. അങ്ങനെ അനേകം പദയാത്രികരുടെ പാഥേയമാണ് ശാദുലിസരണി.

റഹ്മാനായ റബ്ബിൻ്റെ അനുഗ്രഹപ്പെയ്ത്താണല്ലോ മഴ. മനുഷ്യർ താറുമാറാക്കിയ പ്രകൃതിയുടെ താളൈക്യം കാരണം കഠിനവേനലുകൾ താണ്ടിയാണ് മഴക്കാലങ്ങൾ വന്നുചേരുന്നത്. വരൾച്ചയുടെ നാളുകളിൽ നാം നീട്ടിയ മഴവിളികളുടെ ഇജാബത്തുകളാണവ. കരുണയുടെ അപാരവർഷങ്ങൾ, ആ ആത്മബോധത്തിൽ നാമെത്ര നനയേണ്ടതുണ്ട് !

മുസ്‌ലിമിന്റെ പുതുവർഷാരവവും അവിസ്മരണീയ ചരിത്രസംഭവങ്ങളുടെ സമാഹാരവുമാണ് ശഹ്റുല്ലാഹിൽ മുഹർറം. പരീക്ഷണക്കെടുതിയിൽ വെന്തുനീറിയ ഒരുപറ്റം മഹത്തുകൾക്ക് അനുഗ്രഹസമ്മാനങ്ങൾ വർഷിച്ച മാസം. ആ പാവനസ്മരണകളിൽ ഉൽബുദ്ധരായി നല്ല നാളേക്കായി നമ്മുക്ക് സ്രഷ്ടാവിനോടിരക്കാം.

തിരുദൂതരുടേയും സ്വഹാബത്തിന്റെയും സ്മരണകളിലേക്കുള്ള ഹിജ്റകളാവുകയാണ് ഓരോ വർഷാരംഭവും. മദീനയിലേക്കുള്ള പലായനം, ഇസ്ലാമിൻ്റെ സുവർണ്ണ കാലങ്ങളിലേക്കുള്ള കാൽവെപ്പു കൂടിയായിരുന്നു.

യവന തത്വചിന്തകരുടെ കുരുടൻ ദർശനങ്ങളിൽ മൂടുറച്ചു പോയ തത്വശാസ്ത്രത്തെ പൊളിച്ചെഴുതിയും ഇസ്ല‌ാമിക ദർശനങ്ങളിൽ ഉറച്ചു നിന്നുകൊണ്ട് സർഗാത്മകമായി വിശകലനം ചെയ്‌തുമാണ് ഇമാം ഗസാലി(റ) ഇസ്‌ലാമിക നവോത്ഥാനത്തിന് നേതൃത്വം നൽകിയത്.

ശാരീരിക ത്യാഗം, ധനവ്യയം, മാനസിക സമർപ്പണം എന്നീ കാര്യങ്ങൾ ഒരുമിച്ച് വരുന്ന കർമം ചെയ്തവരെന്ന നിലയിൽ ഹാജിമാരെ നാട്ടിലെത്തിയാൽ ഹാജി എന്നോ ഹജ്ജുമ്മയെന്നോ പേരിനോട് കൂടെ ചേർത്ത് വിളിച്ചേക്കാം. അത് അഹങ്കാരത്തിനുള്ള പാത്രമാകാതെ ആത്മീയതയുടെ വിത്തുകൾ പാകാൻ പ്രാപ്തമായിരിക്കണം.

ജബലുറഹ്മ എത്രയധികം മനസ്സുകളെ സ്നേഹത്തിലേക്ക് പുനരാഖ്യാനം ചെയ്തിട്ടുണ്ട്. എത്രവിധം വൈവിധ്യങ്ങളായ ജീവിതസങ്കല്പങ്ങളെ ഒന്നായി ചേർത്തിട്ടുണ്ട്. ആ കുന്നിൽ പരസ്പരം കാണുമ്പോൾ, അതിൻറെ ഓർമ്മകളിൽ അഭിസംബോധനകളിൽ, ഹൃദയം കൊണ്ട് തൊടുമ്പോൾ പച്ചമനുഷ്യൻ പിഞ്ചുകുഞ്ഞിനെപ്പോലെ പരിശുദ്ധിയിലേക്ക് പിറക്കുന്നു.

അറഫാ മരുഭൂമിയിൽ തടിച്ചു കൂടിയത് മുഴുവൻ മുസ്ലിംകളായിരുന്നു. പക്ഷേ മനുഷ്യരേ എന്നായിരുന്നു മുത്ത് നബിയുടെ ﷺ അഭിസംബോധന. ലോകാവസാനം വരെയുള്ള മനുഷ്യരോടുള്ള പ്രഖ്യാപനമായിരുന്നുവത്. മാനവീകതയുടെ എല്ലാ അടരുകളിലും തൊടുന്ന സമ്പൂർണ്ണമായ സംഭാഷണം.

അനന്യമായൊരു വിളിയാളമായിരുന്നു ഖലീലുള്ളാഹി ഇബ്റാഹീം നബിയുടെത്. സ്ഥലകാലങ്ങളുടെ തടസ്സങ്ങളില്ലാതെ ആകാശഭൂമികൾക്കിടയിലുള്ള സർവരുമത് കേൾക്കുകയുണ്ടായി. ദേശങ്ങളുടേയും, വർഷങ്ങളുടേയും അകലവുമതിരുകളും ഭേദിച്ച് ആ ക്ഷണത്തിനുള്ള പ്രത്യുത്തരമായി അനേകലക്ഷങ്ങൾ ഇപ്പോഴും പ്രവഹിച്ചുകൊണ്ടിരിക്കുന്നു.