നവോത്ഥാനം, നവോത്ഥാന പ്രസ്ഥാനം, നവോത്ഥാന നായകർ സമകാലികമായി ഏതൊരാൾക്കും സുപരിചിതമായ പദങ്ങളാണിവ. വ്യത്യസ്തങ്ങളായ അർത്ഥങ്ങളും വ്യാഖ്യാനങ്ങളും നവോത്ഥാനം എന്ന പദം പ്രതിനിധീകരിക്കുന്നതിനാൽ മൗലികമായും ഈ പദം നിർവഹിക്കുന്ന വ്യവഹാരിക മണ്ഡലത്തെ നിർവചിക്കൽ അനിവാര്യമായിത്തീർന്നിട്ടുണ്ട്. 

പാരമ്പരാഗതമായി നിലനിന്നുപോരുന്ന ആചാരങ്ങളെയും സംസ്കാരങ്ങളെയും ചിന്താധാരകളെയും പൂർണമായും ഉച്ചാടനം ചെയ്തു മാനവിക പുരോഗതി ലക്ഷ്യം വെച്ച് സമൂഹക്രമത്തിൽ കൈവരുന്ന മാറ്റത്തെയും പുരോഗതിയെയുമാണ് ആത്യന്തികമായി നവോത്ഥാനം കൊണ്ട് അർത്ഥമാക്കുന്നത്. കാലം ആവശ്യപ്പെടുന്ന സാമൂഹിക വ്യവഹാരിക മുന്നേറ്റമാണ് ഇതിലൂടെ സാധ്യമാകുന്നത്. നവോത്ഥാനം പോലുള്ള ആഴത്തിൽ വേരോടിയ പരിവർത്തന പ്രക്രിയകളുടെ തുടക്കത്തിനും അന്ത്യത്തിനും കൃത്യമായ തീയതികൾ നിശ്ചയിക്കാൻ കഴിയില്ല. മറിച്ച് നീണ്ടകാല പ്രവർത്തനങ്ങളുടെ പ്രതിഫലനമെന്നോണം ചിന്തയിലും മനോഭാവത്തിലും വരുന്ന ആരോഗ്യകരമായ പരിഷ്കരണമാണ് നവോത്ഥാനങ്ങളുടേതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്. 

         റിനേസ്സൻസ് എന്ന പദത്തിൻറെ നേർവിപരീതപദമാണ് റിവൈവലിസം (പുനരുത്ഥാനം). യൂറോപ്പിന്റെ നവോത്ഥാന ചരിത്രകാരന്മാർ റിനേസ്സൻസിനെ പുനരുത്ഥാന സങ്കൽപമായിട്ടാണ് അവതരിപ്പിച്ചിരുന്നത്. കാരണം യൂറോ സെൻട്രിക് വീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ മറ്റെല്ലാ സംസ്കാരങ്ങളെയും നാഗരികതകളെയും പുറന്തള്ളി യൂറോപ്പിന്റെ ആഢ്യത്വം നിലനിർത്തപ്പെടേണ്ടതാണെന്ന പൊതുബോധം സൃഷ്ടിക്കപ്പെട്ടപ്പോൾ സംസ്കാരത്തിന്റെയും മാനവിക മൂല്യങ്ങളുടെയും ഉറവിടം ഗ്രീക്കും റോമുമാണെന്നും ഇതിൻറെ തുടർച്ചയായ പരിണാമമാണ് ആധുനിക യൂറോപ്യൻ സംസ്കാരത്തിൽ എത്തിനിൽക്കുന്നതെന്നുമവർ ഉറച്ചുവിശ്വസിച്ചു. മിഷേൽ ഫ്രൂക്കോ നിരീക്ഷിച്ചത് പോലെ യുക്തിഭ്രാന്തിനെ ഹിംസാത്മകമായി പുറന്തള്ളിയത് പോലെ ഇവിടെ സിംഗുലർ ഓണ്ടോളജി കളക്ടീവ് ഓണ്ടോളജിയെ ഹിംസാത്മകമായി പുറന്തള്ളുന്നു. അഥവാ സ്ഥൂലം (Actual), സൂക്ഷ്മം(Virtual) എന്ന ജിൽസ് ദെല്യൂസിന്റെ സങ്കൽപ്പത്തെ കടമെടുത്താൽ ഏതൊരു ആക്ച്വലിനും അതിനെ സാധ്യമാക്കുന്ന ഒരു വിർച്വൽ ഉണ്ടാകും. വിർച്വൽ എന്നാൽ ഒരു ആക്ച്വലിനെ നിർമിക്കുന്ന എല്ലാ കാര്യങ്ങളുമെന്നാണ്. 

ഇത് യഥാർത്ഥത്തിൽ ഗ്രീക്ക് റോമൻ കാലഘട്ടത്തിലുള്ള അക്കൗമിസം എന്ന, ഏതൊരു സംഭവത്തിലും ഒരു മാറ്റമില്ലാതെ അടിസ്ഥാന ഘടകം കാരണമായി പ്രവർത്തിക്കുന്നുണ്ടാകുമെന്ന സങ്കൽപ്പത്തിന് വിപരീതമായ ആശയമാണ്. സാമൂഹികമായ മുഴുവൻ വ്യവഹാരങ്ങളിലും അറിഞ്ഞോ അറിയാതെയോ ഇത് പ്രവർത്തിക്കുന്നുണ്ട് എന്ന് മനസ്സിലാക്കാൻ കഴിയും. അതിന്റെ പ്രകടമായ ഫലമായാണ് യൂറോ കേന്ദ്രീകൃത ആധുനിക നവോത്ഥാന വായനകൾ കടന്നുവന്നത്.

    14ാം നൂറ്റാണ്ടിനു ശേഷം വ്യാപാര ബന്ധങ്ങളിലും സമ്പദ്ഘടനയിലും ഉണ്ടായ മാറ്റവും അറബിക്, ഏഷ്യൻ, ആഫ്രിക്കൻ നാഗരികതകളിൽ നിന്നെല്ലാം കൈമാറ്റം ചെയ്യപ്പെട്ട വൈജ്ഞാനിക സങ്കല്പങ്ങളും സാമ്പത്തിക വ്യവഹാരങ്ങളും ഗ്രീക്ക് റോമൻ പാരമ്പര്യത്തോടൊപ്പം നവോത്ഥാനത്തിന് സഹായകമായെന്ന് സമ്മതിക്കേണ്ടി വരുമ്പോൾ ആഭിജാത്യ നാട്യങ്ങൾ നിറഞ്ഞ തറവാട്ടുകാർ തങ്ങളുടെ പൂർവികർ കീഴ്ജാതിക്കാരാണെന്ന് പറയുമ്പോൾ ഉണ്ടാകുന്ന വൈമനസ്യം ആധുനിക യൂറോപ്പ്യൻ നാഗരികതയുടെ വൈദേശിക പേരുകളെ പറ്റി അറിയുമ്പോൾ അവർക്ക് അനുഭവപ്പെടുന്നുണ്ട്. അതോടൊപ്പം പിൽക്കാലത്ത് ഗവേഷകർ റിനേസ്സൻസിനുള്ള പുനരുദ്ധാന സങ്കല്പം ത്യജിക്കുകയും പഴയ മൂല്യങ്ങളുടെ ഒരു വീണ്ടെടുപ്പ് മാത്രമാണെന്ന കാഴ്ചപ്പാട് ചരിത്രത്തോട് ചെയ്യുന്ന അനീതിയാണെന്ന് മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്. ഇതുമൂലം യൂറോകേന്ദ്രീകൃത ചരിത്ര വീക്ഷണത്തിൽ നിന്നും പിന്തിരിയാൻ അവർ തയ്യാറായിട്ടുമുണ്ട്. 

 

യൂറോപ്യൻ നവോത്ഥാന വായനയിലെ മധ്യകാല യൂറോപ്പ് 

പതിനാലാം നൂറ്റാണ്ടിൽ യൂറോപ്യൻ നവോത്ഥാനത്തിന്റെ ഈറ്റില്ലമായി അറിയപ്പെട്ട ഇറ്റലിയിൽ ദാന്തെ അലിഘേരി (1256-1321)യുടെ ഡിവൈൻ കോമഡി എന്ന മഹാകാവ്യത്തിലൂടെയായിരുന്നു ഈ പുത്തനുണർവിന് ബീജാവാപം ലഭിച്ചത്. സാഹിത്യകൃതികൾ മാതൃഭാഷയായ ലത്തീനിൽ മാത്രമേ എഴുതാനാവുകയുള്ളുവെന്ന കീഴ്‌വഴക്കം ലംഘിക്കുന്നതായിരുന്നു ഡിവൈൻ കോമഡി. സാധാരണക്കാർ സംസാരിക്കുന്ന ഇറ്റാലിയൻ ഭാഷയിൽ AD 1320 നാണ് ഇതിന്റെ രചന പൂർത്തിയാവുന്നത്.

       14 -15 നൂറ്റാണ്ടിലെ മൈക്കലാഞ്ചലോ, ലിയനാഡോ ഡാവിഞ്ചി തുടങ്ങിയ ചിത്രശില്പ രചനകളും ഇറാസ്മസ് തുടങ്ങിയവരുടെ നവീനശാസ്ത്ര ചിന്തകളും ഗ്രീക്ക് സംസ്കാരത്തിന്റെ വീണ്ടെടുപ്പും യൂറോപ്പിന്റെ നവോത്ഥാനത്തിന് കൂടുതൽ കരുത്തേകി. ഇത്തരത്തിൽ യൂറോപ്യൻ നവോത്ഥാനത്തിന്റെ വസ്തുനിഷ്ഠമായ ചരിത്രവും നവീന ചിന്താധാരകളുടെ വേരുമന്വേഷിക്കുമ്പോഴാണ് ആധുനിക നവോത്ഥാനത്തിന് മറ്റു നാഗരികതകൾ നൽകിയ സംഭാവനകളും അതിലുപരി യൂറോപ്പ്യൻ നവോത്ഥാനത്തെയും ഇസ്‌ലാമിക നവോത്ഥാന ചരിത്രങ്ങളെയും വ്യത്യസ്ത വീക്ഷണങ്ങളോടു കൂടി വായിക്കേണ്ടതാണെന്ന് ബോധ്യവും രൂപപ്പെടുന്നത്. 

    മതനവികരണ വാദം (പ്രൊട്ടസ്റ്റൻന്റ്), ജനാധിപത്യം മതനിരാസം, സോഷ്യലിസം തുടങ്ങിയ സങ്കല്പങ്ങളാണ് യൂറോപ്യൻ നവോത്ഥാനത്തിന്റെ മുഖ്യസവിശേഷതകളായി എണ്ണപ്പെടുന്നത്.  

ഇത്തരം സങ്കല്പങ്ങൾ മതം എന്ന ഫ്രെയ്മിൽ ജീവിക്കുന്ന ഒരു വ്യക്തിക്ക് തീർത്തും ഉൾകൊള്ളാൻ കഴിയാത്തതാണെന്ന മിത്തും ആധുനികത എന്നാൽ മതത്തിൽ നിന്നുള്ള വിമോചനമാണെന്ന പൊതുബോധവും ക്രിസ്തീയ പൗരോഹിത്യത്തിൻ്റെയും പ്രഭുക്കന്മാരുടെയും മാനവിക വിരുദ്ധ കൂട്ടുകെട്ടിൽ നിന്നുള്ള വിമോജനമെന്ന ചരിത്ര യാഥാർത്ഥ്യത്തെ വക്രീകരിക്കുയാണ് ചെയ്യുന്നത്.

 നവോത്ഥാന കാലത്തിന് തൊട്ടുമുമ്പ് തന്നെ ദക്ഷിണ സ്പെയിൻ ഉൾപ്പെടെ യൂറോപ്പിന്റെ ഗണ്യമായ ഭാഗം അറബികളുടെ ആധിപത്യത്തിലായിരുന്നു. ശേഷിച്ച പ്രവിശ്യകൾ സഭയുടെ നിയന്ത്രണത്തിലും. ക്രിസ്തീയ പൗരോഹിത്യ മേലാളന്മാരുടെ കൊട്ടാരവാഴ്ച്ചയിൽ യൂറോപ്യൻ ജനത അക്ഷരാർത്ഥത്തിൽ വീർപ്പുമുട്ടുകയും ചെയ്തിരുന്നു. സ്വാർത്ഥപ്രേരിതമായ മാർപാപ്പമാരുടെയും പൗരോഹിത്യ ശ്രേഷ്ഠന്മാരുടെയും അഴിമതിയിൽ മുങ്ങിക്കുളിച്ച മേലാളിത്തം. ദൈവവും സീസറും എല്ലാം പോപ്പ് തന്നെയായിരുന്നു. യൂറോപ്യൻ ജനതയെ സ്വന്തം വിരൽത്തുമ്പിലിട്ട് കുടുക്കിയ സഭ പുരോഗതിയുടെയും ശാസ്ത്രീയ കണ്ടെത്തലുകളുടെയും സർവവാതിലുകളും കൊട്ടിയടച്ചിരുന്നു. സ്വന്തം പുരോഗതി ലക്ഷ്യം വെച്ച് ചിന്തിക്കാൻ ശാസ്ത്രജ്ഞർക്കും ഇടത്തര ജനവിഭാഗങ്ങൾക്കും മതനേതൃത്വം തീർത്ത മതിൽക്കെട്ടുകൾ തല്ലിത്തകർക്കൽ നിർബന്ധമായി. ഓരോ വ്യക്തിയുടെയും ചിന്തകൾക്കും പ്രവർത്തനങ്ങൾക്കും സഭ അതിർവരമ്പുകൾ നിർമിച്ചിരുന്നു. അവ ലംഘിച്ചതിന്റെ പേരിൽ തൂക്കിലേറ്റപ്പെടുകയും ജയിലിലടയ്ക്കപ്പെടുകയും ചെയ്ത ശാസ്ത്രജ്ഞരും ബുദ്ധിജീവികളും നിരവധിയാണ്. 

ഇതിനെല്ലാം പുറമെയായിരുന്നു ടൈപ്പ്, പീറ്റേഴ്സ്, പെൻസ് എന്നീ നികുതികളും പള്ളിയുടെ പേരിൽ നടത്തുന്ന നിർബന്ധിത പണപ്പിരിവുകളും. സാധാരണക്കാരന്റെ ജീവിതം അക്ഷരാർത്ഥത്തിൽ തകിടം മറിയാൻ ഇത് കാരണമായി. പാപവിമോചന പത്രങ്ങളുടെ വിൽപ്പന ഇക്കാലത്ത് സഭ നല്ലൊരു വരുമാന മാർഗമായി കണ്ടു. എത്ര വലിയ അക്രമം ചെയ്താലും പോപ്പ് പാപമോചനം നൽകുന്ന അവസ്ഥ! പണക്കാരൻ പാപം ചെയ്താൽ പണം കൊടുത്ത് സ്വർഗം വാങ്ങാം, പാവപ്പെട്ടവന് പാതാളമേ പരിഹാരം എന്ന അവസ്ഥ സംജാതമായി. 

      ഇത്രമേൽ ജനവിരുദ്ധമായ സഭയ്ക്ക് നേരെ ജനരോഷം പൊട്ടിപ്പുറപ്പെട്ടു. സ്വാർത്ഥലാഭതാത്പര്യക്കാരായ മാർപാപ്പമാരുടെയും സഭാശ്രേഷ്ഠരുടെയും അഴിമതിയോടുള്ള കടുത്ത വിയോജിപ്പാണ് 1517 ൽ മാർട്ടിൻ ലൂഥറുടെ നേതൃത്വത്തിൽ മത നവീകരണ ലക്ഷ്യത്തിൽ പ്രൊട്ടസ്റ്റന്റ് സഭ രൂപീകരിക്കുന്നതിലേക്ക് നയിച്ചത്. തുടർന്നങ്ങോട്ടുള്ള മുന്നേറ്റങ്ങൾ മാനവികതക്ക് ഊന്നൽ നൽകുകയും മുഴുവൻ മതങ്ങളെയും ആചാരങ്ങളെയും ഒരു വീക്ഷണത്തിൽ കാണുകയും അവനിർണയിക്കുന്ന ഫ്രെയിമുകൾ തകർക്കപ്പെടേണ്ടതാണെന്നുള്ള ചിന്തക്ക് വേരുമുളപ്പിക്കുകയും ചെയ്തു. 

പതിനെട്ടാം നൂറ്റാണ്ടിലെ അമേരിക്കൻ സ്വാതന്ത്ര്യ സമരവും ഫ്രാൻസിലെ ജനാധിപത്യ വിപ്ലവവും 19-ാം നൂറ്റാണ്ടിലെ യൂറോപ്യൻ വിപ്ലവ പരമ്പരകളും ഇരുപതാം നൂറ്റാണ്ടിലെ സോഷ്യലിസ്റ്റ് വിപ്ലവങ്ങളും വിമോചന സമരങ്ങളും മതനിരപേക്ഷതക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതായിരുന്നു. ആധുനിക നവോത്ഥാനം സംഭാവന ചെയ്ത സാമൂഹിക സങ്കല്പങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം. ഹ്യൂമനിസം (മാനവികതാവാദം ),സെക്കുലറിസം സോഷ്യലിസം, റാഷണലിസം.

 

 ഹ്യൂമനിസം അഥവാ മാനവികതവാദം.

 പരമ്പരാഗതമായ ആചാരങ്ങളോ അനുഷ്ഠാനങ്ങളോ അധികാര സ്ഥാനങ്ങളിലെ ഉത്തരവുകളോ അല്ല വിശ്വാസത്തെയും ജീവിത കർമ്മ പദ്ധതികളെയും നിശ്ചയിക്കേണ്ടതെന്നും കാലം ഉയർത്തുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ മാനവിക സന്തോഷങ്ങളെ ലക്ഷ്യമാക്കിയുള്ള വീക്ഷണത്തെയാണ് പ്രോത്സാഹിപ്പിക്കേണ്ടത് എന്നുമുള്ള നിലപാടായിരുന്നു മാനവികതാവാദം മുന്നോട്ടുവച്ചത്. 

 

      സെക്കുലറിസം അഥവാ മതനിരപേക്ഷത.

മതത്തോട് വിമതത്വം നിർമിക്കുകയല്ല മറിച്ച് മതാതീതമായത് അഥവാ മതമല്ലാത്തത് മതം നിഷേധിച്ചവനും സ്വീകരിച്ചവനും ഒരേപോലെ വ്യവഹാരം നടത്താൻ പറ്റുന്നതാവണം എന്നസങ്കല്പമാണ് സെക്കുലറിസത്തിന്റെ അടിത്തറ. റാഷണലിസം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എല്ലാ അറിവിൻറെയും സാധ്യത റീസൺ അഥവാ യുക്തിയായി നിർണയിച്ചിരിക്കുന്നു. യുക്തികൊണ്ട് പരിശോധിച്ചുകൊണ്ട് കാര്യങ്ങൾ നിർണയിക്കുകയും യുക്തിയുടെ ഉരക്കല്ലിൽ പരിശോധിച്ചു തെളിയിക്കാൻ ആകാത്ത വിശ്വാസങ്ങളെയും സിദ്ധാന്തങ്ങളെയും നമസ്കരിക്കുകയും വേണമെന്ന വാദമാണ് റാഷണലിസം മുന്നോട്ടുവെച്ചത്. റാഷണലിസ്റ്റുകളായി ഗണിക്കപ്പെട്ടിരുന്ന ആളുകൾ ഒരുകാലത്ത് ദൈവനിരോധികൾ ആയിരുന്നില്ല. എന്നാൽ ഇതിനു നേർവിപരീതമായി അന്ധമായ മത വിരോധം വെച്ചുപുലർത്തുന്ന അസഹിഷ്ണുക്കളെയാണ് പുതിയ കാലത്ത് റാഷണലിസ്റ്റുകൾ എന്ന് വിളിക്കുന്നത് എന്നത് വിരോധാഭാസമാണ്.  

 മേൽപ്പറഞ്ഞ ആശയങ്ങൾ കൊണ്ട് മാത്രം സോഷ്യലിസം പൂർണമാകുന്നില്ല. സാമ്പത്തിക സമത്വവും വർഗരഹിത സമൂഹവും പറയപ്പെട്ട സങ്കൽപ്പങ്ങളോട് സമന്വയിക്കുമ്പോഴാണ് സോഷ്യലിസം പൂർണമാകുന്നത്. ഇത്തരം ഭൗതിക സങ്കല്പങ്ങളിലെ ഉപരിതല സൗകര്യങ്ങളെ മാത്രം ക്രോഡീകരിക്കുന്ന ലിബറൽ വീക്ഷണങ്ങളും അവയ്ക്ക് പുരോഗമനത്തിന്റെ ചായം പൂശുന്ന ഒരു വ്യക്തിയുടെ സർവവ്യവഹാരങ്ങളിലും ഇത്തരം പുരോഗമനത്തിന്റെ ശക്തമായ സ്വാധീന പ്രകടമാകുന്നതും നവോത്ഥാനം കൊണ്ടുവരുന്ന ഒരു ഫാക്ട് ആണ്. 

   ഹെഗലിന്റെയും വെയ്സറിന്റെയും നിലവാരമുള്ള ഒരേയൊരു ഫിലോസഫർ എന്ന് സ്റ്റോവോയ് സിസക്ക് പരിചയപ്പെടുത്തിയ അലൻ ബാദ്യു നിരീക്ഷിക്കുന്നുണ്ട്, ജ്ഞാനോദയം വെസ്റ്റേൺ കോഗ്നിറ്റീവ് മാപ്പിൽ അഥവാ പതിനഞ്ചാം നൂറ്റാണ്ടിനു ശേഷം ലോകത്തിൻറെ തന്നെ കേന്ദ്രമായി പ്രതിഷ്ഠിക്കപ്പെട്ടു. ഇത് മുതലെടുത്ത് പോസ്റ്റ് ഫ്യൂഡൽ മദ്യവർഗവും ക്യാപ്പിറ്റലിസവും മാനവിക ചരിത്രത്തിൽ പിറവിയെടുത്തു. മനുഷ്യൻെറ അധികാരത്തെ ചോദ്യം ചെയ്ത അവ ഭരണകൂടം, ധാർമിക മൂല്യങ്ങൾ, അധികാരം, ആധുനികത, പുരോഗമനം തുടങ്ങിയ പ്രത്യയശാസ്ത്രങ്ങൾ നിർമിച്ച ഒരു വിഭാഗത്തെ സമൂഹത്തിൽ നിന്നും അപരവൽക്കരിക്കാൻ ശ്രമിച്ചു. അതിനെതിരെയുള്ള ഒരു ഫിലോസഫിക്കൽ മൂവ്മെന്റായി മാക്സിസം ഉയർന്നുവന്നു. വൈയക്തികാധികാരത്തെ അത് സാമൂഹിക അധികാരമാക്കി പരിവർത്തനം ചെയ്തു.    

         സോഷ്യൽ പവർ സോഷ്യൽ വാലിഡിറ്റി അരിക്കുവൽക്കരിക്കപ്പെട്ട മൂന്നാം ജനവിഭാഗക്കാർക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കടക്കം നീതീകരണത്തിന്റെ പട്ടം ചാർത്താൻ കാരണമായി. അക്രമികളുടെ അക്രമത്തിന് മാത്രമല്ല ഇരകളുടെ ദുരിതത്തിനു കൂടി നിയമസാധ്യത നൽകുന്ന അവസ്ഥയിലേക്ക് മാക്സിസ്റ്റ് സോഷ്യൽ വാലിഡിറ്റി അല്ലെങ്കിൽ സെക്കുലർ സാൻസ്ക്രിസേഷൻ കാരണമായി. ഹെൻട്രി ബർഗ്സൺ അഭിപ്രായപ്പെട്ടത് പോലെ പുതിയ കാലത്തെ ഫിലോസഫിക്കൽ ചർച്ചകളിൽ ആധുനികത സംഭാവന ചെയ്ത വ്യക്തി, സമൂഹ കേന്ദ്രബൈനറി തീർത്തും സാമൂഹിക നിർമിതിയുടെ പരിപൂർണതക്ക് അബദ്ധമാണെന്ന് ബോധ്യപ്പെടുത്തുന്നുണ്ട്. ലോകത്ത് ഏറ്റവും ആധുനികമാവുക എന്ന പദത്തെ നമുക്ക് പുനരാലോചനക്ക് വിധേയമാക്കേണ്ടി വരുന്നതും അവിടെയാണ്. 

Questions / Comments:



13 December, 2022   12:20 pm

Muhammed Ashif VP

Please can you explain your reliable sources

18 November, 2022   11:39 pm

Rashid Ok

Great????


PORTRAIT

പടച്ചവനോടുള്ള സ്നേഹം സഹജീവികളിലേക്കങ്ങനെ ഒഴുകുമ്പോൾ, അത്രമേൽ സൂക്ഷ്മതയോടെ ആരാധനകളിലും ഓരോ ചലന നിശ്ചലനതയിലും മുഴുകുമ്പോൾ, ജീവിതം വിനയമാകുമ്പോൾ, അവർ ഇലാഹീ പ്രണയത്തിലലിഞ്ഞിരിക്കുകയാണ്....

SOCIAL

ശാസ്ത്രത്തെ മൂല്യാനുസൃതമായി സമീപിക്കാതിരുന്നതോടുകൂടെ സാങ്കേതിക വിദ്യ പ്രകൃതിവിരുദ്ധമായി തുടങ്ങി. ശാസ്ത്ര-സാങ്കേതിക രംഗങ്ങൾ പ്രഫുല്ലമായിരുന്ന മുസ്‌ലിം...

RELIGION

പവിത്രമായ ആമോദപ്പുടവയണിഞ്ഞ് പെരുന്നാൾ സുദിനം അണവായിരിക്കുന്നു. പാരിതോഷികങ്ങളുടെ വിരുന്നുസൽക്കാരമായ ഈദുൽ ഫിത്വർ. റമളാനിൽ നുകർന്ന നന്മകളുടെ നനവുകൊണ്ട് നമുക്കീ...

RELIGION

പരിശുദ്ധ ഖുർആൻ മനുഷ്യസൃഷ്ടിക്കതീതമാണെന്ന് അതിൻ്റെ സംവേദനരീതിയും സാഹിതീയചാരുതിയും ആശയസമൃദ്ധിയും വ്യക്തമാക്കുന്നുണ്ട്. പാവനമായ ദൈവികമാർഗത്തിലൂടെ,...

RELIGION

അമിതാഹാരമുണ്ടാക്കുന്ന ആലസ്യം മനുഷ്യന്റെ കര്‍മകുശലതയെ ഭഞ്ജിക്കുകയും അതിവേഗ വാർദ്ധക്യം സമ്മാനിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ, മുസ്‌ലിമിൻ്റെ നോമ്പനുഷ്ഠാനം...

BOOKHIVE

സർവചലനനിശ്ചലതയിലും അതിശയരായ അമ്പിയരാജരെ പകർത്തെഴുതുന്നതിലൂടെ സുഗന്ധകുസുമങ്ങളായി പുതുങ്ങുകയാണ് നാമോരോരുത്തരും. തിരുനബിയനുചരരുടെ മേൽവിലാസം തന്നെ അവിടുത്തെ...

RELIGION

സമസ്ത സൗന്ദര്യസങ്കൽപ്പങ്ങളുടെയും സമഗ്രസമ്മേളനമായിരുന്നു ആറ്റലോരുടെ തിരുശരീരാവയവങ്ങൾ. അവിടുത്തെ ആകാര സൗഷ്ടവം ഉപമാലങ്കാരങ്ങൾ അസാധ്യമാം വിധം...

RELIGION

വിശാലമായ തിളക്കമുള്ള നെറ്റിത്തടം, വടിവൊത്ത് ദ്വയങ്ങൾ പരസ്പരം ചേരാത്ത രോമനിബിഢമായ പുരികങ്ങൾ, മൃദുലമായ പരന്ന കവിളുകൾ, ചുവപ്പു കലർന്ന തൂവെള്ള കണ്ണുകൾ, കറുത്ത കൃഷ്ണമണികൾ. ഇങ്ങനെ നീളുന്നു...

RELIGION

ഉപമിക്കാനാവാത്ത വിധം സൗന്ദര്യനിദർശനമായ പ്രവാചകരുടെ അവയവാകാര സൗഷ്ഠവത്തിൽ വിശുദ്ധ വക്ത്രം, ദശനങ്ങൾ, നാസിക, ശ്രവണേന്ദ്രിയം, അധരങ്ങൾ, ഉമിനീർ എന്നിവയുമായി ബന്ധപ്പെട്ട ചർച്ച...

RELIGION

തിരുനബിയെ വർണിക്കാൻ ഏറ്റവും അഭികാമ്യമായ ഭാഷയോ വാക്കുകളോ അവർക്കില്ലായിരുന്നു. റസൂലിന്റെ സൗന്ദര്യത്തിന്റെ പരിപൂർണത ഭാഷക്കില്ലായിരുന്നു. ആ സൗന്ദര്യത്തെ പൂർണമായി മനസ്സിലാക്കാനും...

RELIGION

തിരുനബിയുടെ സൗന്ദര്യത്തെയും ശരീരപ്രകൃതത്തെയും സസൂക്ഷമം വിശകലനം ചെയ്യുന്ന പഠനശാഖയാണ് ശമാഇലുന്നബി. ഗഹനവും വശ്യവുമായ തിരുസൃഷ്ടിപ്പിന്റെ അഗാധതയാണതിന്റെ ആധാരം....