വിദ്യഭ്യാസ രംഗത്തും സ്വത്തവകാശത്തിലും മുസ്‌ലിം സ്ത്രീ എവിടെയായിരുന്നു
എന്ന ചോദ്യത്തിന് മുസ്‌ലിം സാംസ്‌കാരിക ചരിത്രം നിരവധി ഉത്തരങ്ങൾ നൽകുന്നുണ്ട്. ഒരു സഹസ്രാബ്ദം മുമ്പ് ആഫ്രിക്കയുടെ പടിഞ്ഞാറൻ പ്രവിശ്യയിൽ ഒരു കുടിയേറ്റ സമൂഹത്തിനിടയിൽ വളർന്നു വന്ന ഫാത്വിമ അൽ ഫിഹ്‌രിയെന്ന സ്ത്രീയാണ് തന്റെ അസാമാന്യമായ
കാഴ്ചപ്പാടും സാംസ്‌കാരിക നിക്ഷേപവും കൊണ്ട് ലോകത്തെ ആദ്യത്തെ സർവകലാശാലക്ക്
ശിലപാകിയത്. മൊറോക്കൊയിലെ ഫെസ് പട്ടണത്തിൽ സ്ഥിതചെയ്യുന്ന അൽ ഖൈറാവിയ്യീൻ
സർവകാലശാലയാണത്. ആഫ്രിക്കൻ രാഷ്ട്രമായ ടുണീഷ്യയിലെ ഖൈറാവാൻ നഗരത്തിലായിരുന്നു അവരുടെ ജനനം. മുഹമ്മദുൽ ഫിഹ്‌രിയായിരുന്നു അവരുടെ പിതാവ്. 670 ൽ ഉമവി രാജവംശമാണ് ഖൈറൂവാൻ നഗരം പണികഴിപ്പിച്ചത്. നിരവധി പണ്ഡിതപ്രതിഭകൾ ഇവിടെ നിന്ന് പിറവിയെടുത്തു. ഒമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ഫാത്വിമയും കുടുംബവും ഖൈറാവാനിൽ നിന്ന് മൊറോക്കൊയിലെ ഫെസിലേക്ക് കുടിയേറിയത്. അവിടെ ഇദ്‌രീസ് റാമനായിരുന്നു അന്നത്തെ ഭരണാധികാരി. ലോകത്തിലെ ഏറ്റവും ശക്തമായ മുസ്‌ലിം നഗരങ്ങളിലൊന്നായിരുന്നു അക്കാലത്ത് ഫെസ്.
സമ്പന്നനായ പിതാവിന്റെ മരണശേഷം വലിയ സമ്പത്ത് അവർക്ക് അനന്തരമായി കിട്ടിയപ്പോൾ പ്രദേശത്തുള്ളവർക്കായി ഒരു പ്രാർത്ഥനാലയവും വിദ്യാഭ്യാസ സ്ഥാപനവും സ്ഥാപിക്കാനാണ് ഫാത്വിമ ഈ പണം നിക്ഷേപിച്ചത്. പശ്ചാത്ത്യൻ ചരിത്രരചനയുടെ കാൻവാസിൽ പതിഞ്ഞില്ലെങ്കിലും ലോക വൈജ്ഞാനിക ചരിത്രത്തിലെ തിരുത്തപ്പെടാനാകാത്ത സത്യമായി ആ നിക്ഷേപം മാറി. ആദ്യമായി പള്ളിയുടെ നിർമാണമാണ് ആരംഭിച്ചത്. ഇതിന്റെ നിർ
മാണപ്രവർത്തനങ്ങൾ പുരോഗമക്കുന്ന ഘട്ടങ്ങളിലെല്ലാം പ്രാർത്ഥനാനിരതിയായി വ്രതമനു
ഷ്ഠിച്ച് കാത്തിരക്കുകയായിരുന്നുവത്രെ അവർ. നിർമാണം തീരുന്നതു വരെ നോമ്പ് ഒഴിവാക്കുകയില്ലെന്ന പ്രിതജ്ഞയെടുത്തു. ക്രി.859 ലാണ് പള്ളിയുടെ പണി പൂർത്തിയായത്.
പ്രാർത്ഥനാലയത്തിന്റെ നിർമാണത്തിന് ശേഷം അതിനുചുറ്റും മറ്റു എടുപ്പുകൾ വന്നു. ടുണീഷ്യയിലെ ഫാത്വിമയുടെ ജന്മഭൂമിയായ ഖൈറാവാന്റെ സ്മരണയിൽ അൽ ഖൈറാവീയ്യീൻ
എന്ന പേരിൽ അത് വലിയ വിദ്യാഭ്യാസ കലാലയമായി വളർന്നു. ഫെസ് നഗരത്തിലൊരു ഉന്നത പഠന കേന്ദ്രത്തിന്റെ അപര്യാപ്തതയാണ് ഈ നിർമാണത്തിലേക്ക് ഫാത്വിമയെ നയിച്ച ഘടകം. പ്രാർത്ഥനാലയവും ഗ്രന്ഥശാലയും ക്ലാസ് മുറികളമടങ്ങുന്ന 30 മീറ്ററോളും നീളം വരുന്ന
കെട്ടിടത്തിന്റെ നിർമാണത്തിന്റെ മേൽനോട്ടം അവർ നേരിട്ടാണ് വഹിച്ചത്. തുടക്കത്തിൽ മതപരമായ പഠനം മാത്രമായിരുന്നെങ്കിലും പിന്നീട് പാഠ്യപദ്ധതി വികസിപ്പിക്കുകയും ഗണിതം,
വ്യാകരണം, സംഗീതം, വൈദ്യം, ജ്യോതിശാസ്ത്രം, പ്രകൃതിശാസ്ത്രം, തുടങ്ങിയവ അനേകമനേകം വിജ്ഞാനശാഖകൾ പഠിപ്പിക്കപ്പെട്ടു.
മധ്യകാലഘട്ടത്തിന്റെ ഗതി നിർണയിച്ച വൈജ്ഞാനിക സംവാദങ്ങളുടെയും ശാസ്ത്ര
പഠനങ്ങളുടെയും കേന്ദ്രമായി ഖൈറാവിയ്യീൻ മാറി. ലോകമെമ്പാടുമുള്ള വിദ്യാർത്ഥികൾ ഏതാണ്ടെല്ലാ വിജ്ഞാന ശാഖകളും ഇവിടെ നിന്ന് അഭ്യസിച്ചു. ആദ്യമായി ബിരുദ വിദ്യഭ്യാസത്തിന് അവിടെ തുടക്കം കുറിക്കപ്പെട്ടു. വൈജ്ഞാനക ശാസ്ത്രരംഗങ്ങളിൽ വിപ്ലവം തീർത്ത
പ്രതിഭകൾ അവിടെനിന്ന് പഠിച്ചിറങ്ങി. ഈ സർവകലാശാലയിൽ നിന്ന് പുറത്തിറങ്ങിയ ബിരുദധാരികളേക്ക് നോക്കിയാൽ ഫാത്വിമ എന്ന വനിതയുടെ മികവ് ബോധ്യപ്പെടും. മഹാനായ
സൂഫിയും കർമശാസ്ത്രജ്ഞനുമായ ഇബ്‌നുഅറബി, ചരിത്രരചനയുടെ പിതാവായി അറിയപ്പെടുന്ന ഇബ്‌നുഖൽദൂൻ, പ്രസിദ്ധ ഭുവനശാസ്ത്രജ്ഞൻ മുഹമ്മദുൽ ഇദ്‌രീസി, ജ്യോതി
ശാസ്ത്രജ്ഞനായ നൂറുദ്ദീൻ അൽ ബിദ്രൂജി, മുഹമ്മദുൽ ഫാസി തുടങ്ങിയവർ ഖറാവിയ്യീനിന്റെ സന്തതികളാണ്. സ്ഥാപകയായ ഫാത്വിമയും
ഈ സ്ഥാപനത്തിലാണ് പഠനം പൂർത്തിയാക്കിയത്. യൂറോപ്പിൽ അറബി അക്കങ്ങൾക്ക് പ്രാചരം നൽകിയ പ്രസിദ്ധനായ പോപ് സിൽവസ്റ്റർ രാമനും ഇവിടെ നിന്നാണ് വിദ്യാഭ്യാസം നേടിയതെന്ന് പറയപ്പെടുന്നു.
ഖൈറാവിയ്യീൻ സർവകലാശാലയിൽ നിന്ന് നിരവധി വനിതകളും വിദ്യയഭ്യസിച്ചു സമൂ
ഹത്തിന്റെ ഉന്നതങ്ങളിലെത്തി. ഫത്വിമ അൽ കബ്ബാജ് അവരിൽ പ്രധാനിയാണ്. മൊറോക്കെയിലെ വലിയ പണ്ഡിതയായി അവർ അറയപ്പെട്ടു. ഇവർ തന്റെ വിദ്യാഭ്യാസം ആരംഭിച്ചത് മൊറോക്കൻ പരമ്പരാഗത മതവിദ്യഭ്യാസ സമ്പ്രദായമായ ദാറുൽ ഫഖീഹയിലാണ്. അവിടെ നിന്ന്
ഖുർആൻ പഠിക്കുകയും പ്രാഥമിക പഠനത്തിനായി മദ്രസതുൽ നജായിലേക്ക് മാറുകയും ചെയ്തു. ശേഷം അൽ ഖൈറാവിയ്യീൻ സർവകലാശാലയിൽ ഒമ്പത് വിദ്യാർത്ഥികൾക്കൊപ്പം പ്രവേശനം നേടി. സർവകലാശാലയിലെ ആദ്യത്തെ വനിതാ വിദ്യാർത്ഥികളിലൊരാൾ കൂടിയാ
യിരുന്നു അവർ. പത്ത് വർഷം അവിടെ വിദ്യയഭ്യസിച്ച അവർ അവിടെ നിന്ന് ബിരുദം നേടുകയും ചെയ്തു. ശേഷം മൊറോക്കെയിലെ നിരക്ഷരരും ദരിദ്രരുമായ ജനവിഭാങ്ങളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി പ്രവർത്തിക്കുകയും അവർക്ക് വേണ്ടിവാദിക്കുകയും ചെയ്തു.
വടക്കേ ആഫ്രിക്കയിലെ ഏറ്റവും വലിയ പള്ളികളിലൊന്നായ അൽ ഖറാവിയ്യീൻ ഇസ്‌ലാമിക ലോകത്തെ നൂതനസംവിധാനങ്ങളുടെ പരീക്ഷണശാല കൂടിയാണ്. അൽ ഖറാവിയ്യീനിലാണ് ലോകത്തെ ഏറ്റവും പഴക്കം ചെന്ന ലൈബ്രറികളിലൊന്ന് നിലകൊള്ളുന്നത്.
പ്രസിദ്ധ ചരിത്രകാരനായ ഇബ്‌നു ഖൽദൂന്റെ 14ാം നൂറ്റാിലെഴുതപ്പെട്ട മുഖദ്ദിമ എന്ന ഗ്രന്ഥത്തിന്റേതുൾപ്പടെയുള്ള 4000ലധികം കൈയെഴുത്തുപ്രതികൾ ഈ ലൈബ്രറിയിലുണ്ട്. സുൽത്വാൻ അബുൽ അനാൻ അൽ മറീനിയാണ് ഇത് സ്ഥാപിച്ചതെന്ന് പറയപ്പെടുന്നു.
ഫാത്വിമയുടെ ഖൈറാവിയ്യീൻ ഒരു നാഴികകല്ലായി മാറുന്നത് ആദ്യത്തെ സർവകലാശാല
എന്ന അർത്ഥത്തിൽ മാത്രമല്ല, പിന്നീട് വന്ന സർവകാലശാലകൾക്കുമുള്ള പ്രേരകശക്തിയായി
ഇത് മാറി എന്നതു കൊണ്ടുകൂടിയാണ്. വിപുലമായ വിദ്യഭ്യാസത്തിനുള്ള ഒരു കേന്ദ്രം എന്ന
ആശയം തുടർന്നുള്ള നൂറ്റാുകളിൽ പലയിടത്തും നടപ്പിലാക്കപ്പെട്ടു. 1088ൽ സ്ഥാപിക്കപ്പെട്ട
ബൊലോഗ്ന സർവകലാശാലയും ഏകദേശം 1096 ൽ സ്ഥാപിക്കപ്പെട്ടു എന്ന് അനുമാനിക്കപ്പെടുന്നതുമായ ഓക്‌സ്ഫഡ് സർവകലാശാലയും ഖൈറാവിയ്യീന്റെ ചുവടുപിടച്ചുണ്ടായതാണ്. ഫിഹ്‌രിയുടെ മരണശേഷം ഖൈറാവിയ്യീൻ വീണ്ടും വികസിപ്പിക്കപ്പെട്ടു. 22000 പേരെ ഉൾക്കൊള്ളുന്ന
ഇവിടുത്തെ പള്ളി ആഫ്രിക്കയിലെ ഏറ്റവും വലിയ പള്ളികളിലൊന്നാണിന്ന്. 1180 ൽ
അവർ പരലോകം പുൽകി.
