ഇസ്ലാം സമഗ്രവും സമ്പൂർണവുമാണെന്നത് ആലങ്കാരികമായോ അല്ലെങ്കിൽ കേവല ജൽപ്പനമായോ ആണ് ചില അല്പജ്ഞാനികൾ മനസ്സിലാക്കാറുള്ളത്.

എന്നാൽ ഒരു മനുഷ്യന്റെ ജനന മരണത്തിനുമിടയിലുള്ള ഓരോ സമയത്തും അവന്റെ സംവേദനം ഏതു രൂപത്തിൽ ആകണമെന്ന് ഇസ്ലാമിക ശരീഅത്ത്

കൃത്യമായി നിർവചിക്കുന്നുണ്ട്. മാനവ ചരിത്രം ആരംഭിക്കുന്നിടത്തുനിന്ന് തന്നെ ഇസ്ലാമിക ശരീഅത്തും നിലനിന്നുപോന്നിട്ടുണ്ട്. ഇസ്ലാം മതത്തിലെ

ശരീഅത്ത് നിയമങ്ങളുടെ അടിസ്ഥാനത്തിൽ കർമ്മപരമായ കാര്യങ്ങളിൽ മതവിധികൾ വ്യക്തമാക്കുന്ന വിജ്ഞാന ശാഖക്കാണ് സാങ്കേതികമായി ഫിഖ്ഹ് അഥവാ ഇസ്ലാമിക കർമശാസ്ത്രം എന്ന് പറയുന്നത്.

ഇസ്ലാമിക ശറഇന്റെ സമഗ്ര സൗന്ദര്യം പല ബുദ്ധിജീവികളെയും ആകൃഷ്ടരാകിയിട്ടുണ്ട്. മാത്രമല്ല എന്തുകൊണ്ട് ഇത്രമേൽ ആഗോള സ്വീകാര്യതയും സാർവ്വ കാലികവും സമ്പൂർണ്ണവും ആകുന്നു എന്നതിന്റെ ഉത്തരം ഇത് മനുഷ്യനിർമ്മിതം അല്ല എന്നതുകൊണ്ട് മാത്രമാണ്. ഇത്തരമൊരു സമ്പൂർണതയുടെ പൂർത്തീകരണമാണ് നാല് മുജ്തഹിദുകളായ അഇമ്മത്തിനാൽ ഏകീകരിക്കപ്പെട്ട മദ്ഹബുകൾ, ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം മുസ്ലിമെന്ന അവന്റെ ഐഡന്റിറ്റി പരിപൂർണ്ണമാകുന്നത് ഈ നാലാലൊരു മദ്ഹബിനെ പിന്തുടരൽ കൊണ്ടായിരിക്കും. ഏതു രാഷ്ട്രീയ-സാമൂഹിക

പരിസരത്തും അവന് ഇസ്ലാമിക മാർഗത്തിൽ ജീവിക്കാൻ സൗകര്യപ്പെടും വിധം വിശാലമാണ് അവൻ പിന്തുടരപ്പെടുന്ന ഏതൊരു മദ്ഹബും, അസ്വഹായഹുക്മ് (മതവിധി) സ്വീകരിക്കൽ പ്രയാസമാകുന്നിടത്ത് അതിന്റെ മുഖാബിലസ്വീകരിക്കാം, റാജിഹായത് പ്രയാസമായാൽ വിവിധ ഖൗലുകൾ പിടിക്കാം.(ഖൗലുസ്സാനി, ഖൗലുസ്സാലിസ്), ഇതും(പ്രയാസമാകുന്ന അവസരത്തിൽ മദ്ഹബ്മാറാനും അവന് അനുവദനീയമാണ്, അത്രമേൽ വിശാലവും സുന്ദരവുമാണ് പാരമ്പര്യ മതവിശ്വാസി പിന്തുടരുന്ന ഫിഖ്ഹ്. എന്നാൽ തൊണ്ണൂറുകൾക്ക്ശേഷം യുസുഫുൽ ഖർദാവിയുടെയും ത്വാഹാ ജാബിറുൽ അൽവാനിയുടെയും നേതൃത്യത്തിൽ കടന്നുവന്ന ഫിഖ്ഹുൽഅഖല്ലിയ്യത്തുൽ മുസ്ലിമ എന്ന കർമ്മശാസ്ത്രത്തിനോടുള്ള പുതിയ സമീപനം പുനർവായനക്ക് വിധേയമാക്കേണ്ടതുണ്ട്. The fiqh of Minority is a new term that was notinvestigated in the juristic heritage of muslims, butit was coined in response to the changing of time,ഇസ്ലാമികേതര രാഷ്ടങ്ങളിൽ ന്യൂനപക്ഷമുസ്ലീങ്ങളുടെ പ്രതിനിധാനം എങ്ങനെയായിരിക്കണം, കർമ്മശാസ്ത്രപരമായി അവർക്ക് അനുവദിക്കപ്പെട്ട ഇളവുകൾഎന്തെല്ലാം ഇസ്ലാമിക പരിധികളിൽ നിന്നുകൊണ്ട് രാഷ്ട്രീയ സാമൂഹിക സാമ്പത്തികസാംസ്കാരിക മേഖലകളിൽ നടത്താവുന്ന അല്ലെങ്കിൽ നടത്തേണ്ട ഇടപാടുകൾ എന്തെല്ലാം തുടങ്ങി ആദ്യകാല കർമശാസ്ത്രപണ്ഡിതന്മാർ പൊതുവിൽ കെകാര്യം ചെയ്തിട്ടില്ലാത്ത ഒരു ഇസ്ലാമികകർമശാസ്ത്ര ശാഖയാണ് ന്യൂനപക്ഷകർമശാസ്ത്രം,യൂറോപ്യൻ രാജ്യങ്ങളിലും നോർത്ത് അമേരിക്കയിലും മെല്ലാം ധാരാളം ആളുകൾ ഇസ്ലാമിലേക്ക് കടന്ന് വരുകയും മിസ്ലീസ്റ്റിൽ നിന്നും ആയിരങ്ങൾ യൂറോപ്യൻ രാജ്യങ്ങളിലേക്ക് കുടിയേറിപ്പാർക്കുകയും ചെയ്ത പശ്ചാതലത്തിലാണ് ന്യൂനപക്ഷ ഫിഖ്ഹ് എന്ന സംജ്ഞസജീവമാകുന്നത്, ഇത്തരം പ്രദേശങ്ങളിലെ സാമൂഹിക ജീവിതത്തിൽ മുസ്ലിംഐഡെന്റിറ്റി നിലനിർത്തൽ പ്രയാസകരമാകുന്നു എന്നതാണ് ന്യൂനപക്ഷ ഫിഖ്ഹിന്റെ അടിസ്ഥാനം. മാത്രമല്ല ന്യൂനപക്ഷം എന്നതുകൊണ്ട് നിർവചിക്കുന്നത് മുസ്ലിം ഭരണ പ്രദേശം അല്ലാത്ത രാജ്യങ്ങളിലെ മുസ്ലിംകൾ , അവരെ സംബന്ധിച്ചിടത്തോളം പാരമ്പര്യ മതവിശ്വാസി പിന്തുടരുന്ന മദ്ഹബിന്റെ ഇമാമുമാർ ഏകീകരിച്ച ഫിഖ്ഹ് അഡ്രസ് ചെയ്യുന്നില്ല ചെയ്യുന്നില്ല , കാരണം ഇസ്ലാമിക ഭരണപ്രദേശം നീല നിൽക്കുന്നിടത്ത് നിന്ന് രൂപപ്പെടുത്തിയ ഫിഖ്ഹ് ഒരിക്കലും ന്യൂനപക്ഷമായ മുസ്ലിംകൾക്ക് പര്യാപ്തമായതല്ല. ഈയൊരു വാദം യഥാർതത്തിൽഇസ്ലാമിനെ തകർക്കാനുള്ള രാഷ്ട്രീയമായഒളി അജണ്ടയുടെ ഭാഗമാണെന്ന് മനസ്സിലാകാം, കാരണം പടിഞ്ഞാറൻ നാടുകളിൽ, മുസ്ലിംകൾ നേരിടുന്ന പ്രശ്നങ്ങൾക്ക്പുതിയ തലത്തിൽ നിന്ന് പ്രതിവിധി തേടുക എന്നതായിരുന്നു ഉദ്ദേശ്യം. ഇത് നേരത്തെ ഇസ്ലാമിക് മോഡേണിസ്റ്റുകളാൽതുടക്കം കുറിക്കപ്പെട്ട, മതത്തെ യുക്തിക്കൊത്ത് വ്യാഖ്യാനിക്കുക എന്ന പ്രവണതയുടെ തുടർച്ചയായിരുന്നു. നാല് കർമ്മശാസ്ത്ര ധാരകളെയും നിരാകരിച്ച് പുതിയ രൂപത്തിൽ പ്രശ്നങ്ങൾക്ക് പ്രതിവിധി കണ്ടെത്തുക എന്നതാണ് ജാബിറുൽ അൽവാനിയുടെ വിശദീകരണം.നാല് മദ്ഹബുകളിലെ പൂക്കൂടിനകത്ത് പടിഞ്ഞാറൻ നാടുകളിലെ ജീവിതം പ്രയാസമായതിനാൽ ആധുനിക തലത്തിൽകർമശാസ്ത്രത്തെ വ്യാഖ്യാനിക്കാം എന്ന്”ഫിഖ്ഹിൽ അഖല്ലിയാതി’ൽ ഖർദാവി വാദിക്കുന്നു.

 

ജനകീയ സവിശേഷതകൾ

 

യൂറോപ്യൻ കൗൺസിൽ ഫോർ ഫത്വ എന്ന സംഘടനയുടെ ആശയപരമായ സ്രോതസ്സ് ഇഖ്വാനുൽ മുസ്ലിമുൻആണ്. ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്നനിലയിൽ യൂറോപ്പിൽ പതിയെപ്പതിയെഇടം നേടുക എന്നതാണവരുടെ ആത്യന്തിക ലക്ഷ്യം. അതിനുവേണ്ടി പടിഞ്ഞാറൻ. മൂല്യങ്ങളുമായി പൊരുത്തപ്പെട്ടുപോവുന്ന ഫത്വകളാണ് ഇവർ നൽകുന്നത്. ഇസ്ലാമിലേക്ക് മതം മാറിയ ശേഷവും സ്ത്രീകൾക്ക് അന്യമതസ്ഥനായ പൂർവ്വ ഭർത്താവുമായി ലൈംഗിക ബന്ധംഅനുവദനീയമാണ്, ബാങ്ക് പലിശ സ്വീകരിക്കാം തുടങ്ങിയ ഇവരുടെ ഫത്വകൾ പടിഞ്ഞാറൻ നൈതികതയെ തൃപ്തിപ്പെട്ടു.ടുത്താൻ വേണ്ടി ഉണ്ടാക്കപ്പെട്ടതാണെന്ന്നമുക്ക് മനസ്സിലാക്കാം. മാത്രമല്ല, ഖുർആനിന്റെയോ ഹദീസിന്റെയോ ഇജ്മാഇന്റെയോ ഖിയാസിന്റെയോ പിൻബലമില്ലാതെ തോന്നിയ പോലെ ഫത്വ ഇറക്കാൻ ധാരാളം സ്വയം പ്രഖ്യാപിത മുജ്തഹിദുകൾ, മദ്ഹബ് നിരാകരണം തുടങ്ങിഅനേകം സവിശേഷതകൾ നിറഞ്ഞതാണ് പ്രസ്തുത ഫിഖ്ഹ്, പക്ഷെ,ഇത്തരം അവസരത്തിൽ എന്ന് ചെയ്യുണമെന്നത് മദ്ഹബിന്റെ ഇമാമാർ കൃത്യമായി പറഞ്ഞുവെച്ചിട്ടുണ്ട്, ഇങ്ങനെ ഒരു പ്രത്യേക അവസരങ്ങളിൽ സന്ദിഗ്ദമാകുന്ന കാരണങ്ങൾ കൊണ്ടാണ് മർജൂഹായ വജ്ഹ് എടുക്കാം അത് നീങ്ങിയാൽ അടിസ്ഥാന ഹുക്മ് ഉണ്ടാകും,

 

വൈകല്യങ്ങൾ

 

അഇമ്മത് രൂപപ്പെടുത്തിയത് ഭൂരിപക്ഷ മുസ്ലിംകൾക്കുള്ള ഫിഖ്ഹ്എന്ന് തെറ്റായ ധാരണ ഉടലെടുക്കുന്നു), മാത്രമല്ല, ഒരു ന്യൂനപക്ഷ ഫിഖ്ഹ് രൂപപ്പെട്ടാൽ സ്വാഭാവികമായും അത് ഭൂരിപക്ഷ ഫിഖ്ഹുമായും കലഹിക്കുന്നതായിരിക്കും. അതിലുപരി, ന്യൂനപക്ഷ മുസ്ലിംഒരോരോ രാജ്യത്തും ഒരു പോലെയല്ല, മറിച്ച് ആപേക്ഷികമാണ്, അങ്ങനെ വരുമ്പോൾ ഏഷ്യൻ ഫിഖ്ഹ്, യുറോപ്യൻഫിഖ്ഹ്, ആഫ്രിക്കൻ ഫിഖ്ഹ് തുടങ്ങി ഒരൊറ്റ ഉമ്മ എന്ന സങ്കൽപത്തിൽ നിന്നും വ്യതിചലിച്ച് മുസ്ലീങ്ങൾ പരസ്പരം തമ്മിലടിക്കുന്ന അവസ്ഥ സംജാതമാവുകയും ചെയ്യും. മദ്ഹബ് സ്വീകരിക്കുക, എന്ന നിർബന്ധ കാര്യത്തെ ഇവിടെ തള്ളപ്പെടേണ്ടി വരുന്നു. ധാരാളം സ്വയം മുജ്തഹദികൾ ഇസ്ലാമിക അസ്തിത്വത്തെ തന്നെചോദ്യം ചെയ്യും വിധം പല ഫത്വകളും പുറപ്പെടുവിക്കുന്ന അപകടകരമായ സാഹചര്യം രൂപപ്പെടുന്നു. ഇത്തരം പുതിയൊരു സജ്ഞയുടെതാൽപര്യങ്ങളാണ് അഹ്ലുസുന്നയുടെ ഉലമാക്കൾ നിശിതമായി ഫിഖ്ഹുൽ അഖല്ലി ഇതിനെ എതിർക്കാനുണ്ടായ കാരണം, അതിൽ ശ്രദ്ധേയമാണ് ശൈഖ് റമളാൻബൂത്വിയുടെ ഇടപെടൽ, ഫിഖ്ഹുൽഅഖല്ലിയാത്ത് ഇസ്ലാമിനെ ഭിന്നിപ്പിക്കുകതെന്ന് പടിഞ്ഞാറൻ തന്ത്രത്തിന്റെഭാഗമായി ഉരുവം കൊണ്ട ആവശ്യമാണെന്ന് ശൈഖ് ബൂത്വി എഴുതുന്നു. പടിഞ്ഞാറൻ നാടുകളിൽ പുതുതായി നേതൃത്വത്തിൽ വരുന്ന രാഷ്ട്രീയ നേതാക്കൾ ഇസ്ലാമിന്റെപ്രഭാവത്തെയും മൗലികതയെയും ഭീതിയോടെ കാണുന്നവരാണ്. അതിനാൽ പടിഞ്ഞാറിന്റെ ദൗർബല്യങ്ങളോട് യോജിക്കാൻ യോജിക്കാനോ കലഹിക്കാനോ ശേഷിയില്ലാത്ത ആധുനിക വത്കരിക്കപ്പെട്ട മുസ്ലിംകളെയാണ് അവർക്കാവശ്യം. ഇജ്തിഹാദ് നവയുഗത്തിലും സാധ്യമാണെന്നും മദ്ഹബുകളെ നിരാകരിക്കണമെന്നും പറയുന്ന ത്വാഹാ ജാബിറുൽ അൽവാനി മുസ്ലിംകൾ ഒരു ‘ഉമ്മ’ എന്ന സങ്കൽപത്തിൽ നിന്ന് വിഭജിക്കാൻ മോഹിക്കുന്ന പടിഞ്ഞാറൻ സ്വപ്നങ്ങൾക്ക് ചൂട്ടു പിടിക്കുന്നു. അതോടെ ഇസ്ലാമിന് കളങ്കിതമായ ഒരു പ്രതിഛായയാണ്ലഭിക്കുക. മാത്രമല്ല, മുസ്ലിംകൾ തമ്മിൽസംഘർഷങ്ങൾ രൂപം കൊള്ളുകയുംചെയ്യും. ഇജ്തിഹാദ് വാദം പോലുള്ളമോഡേണിസ്റ്റുകളുടെ ആത്മനിഷ്ഠമായകർമ്മശാസ്ത്ര വ്യാഖ്യാനങ്ങൾ വാസ്തവത്തിൽ യൂറോപ്യരുടെ മോഹങ്ങളെപൂവണിയിക്കാനാണ് സഹായിക്കുന്നത്.ഖർദാവിയുടെയും അൽവാനിയുടെയും നിർവ്വചനപകാരം, കർമ്മശാസ്തവിധികൾ പുറപ്പെടുവിക്കുക എന്ന ലക്ഷ്യത്തോടെ യൂറോപ്പിൽ രൂപീകരിക്കപ്പെട്ടയുറോപ്യൻ കൗൺസിൽ ഫോർ ഫത്വആന്റ് റിസർച്ച് എന്ന സംഘടനയെ നിശിതമായ ഭാഷയിലാണ് ശൈഖ് ബൂത്വിവിമർശിച്ചത്. ആധുനിക കാലത്ത് രൂപംകൊണ്ട് മുഴുവൻ പ്രശ്നങ്ങൾക്കുമുള്ളപരിഹാരം പരമ്പരാഗത പണ്ഡിതന്മാരുടെകൃതികൾ നാലു മദ്ഹബുകളുടെചുമരുകൾക്കകത്തു നിന്ന് പരിശോധിച്ചാൽ തന്നെ കണ്ടെത്താൻസാധിക്കും. അൽ അസ്ഹർ യൂണിവേഴ്സിറ്റിയിലെ ഫത്വ കൗൺസിൽ പോലുള്ള കൂട്ടായ്മകൾ പുതിയ പ്രശ്നങ്ങളെസമഗ്രമായി വിശകലനം ചെയ്ത് ഇസ്ലാമിക കർമ്മശാസ്ത്ര വിധി പറയുക എന്ന്ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ടതാണ്. എന്നിട്ടും പടിഞ്ഞാറിന് മാത്രമായി”ന്യൂനപക്ഷ ഫിഖ്ഹ്’ എന്ന സങ്കൽപ്പം. ഏതടിസ്ഥാനത്തിലാണ് നിർമ്മിച്ചതെന്ന് ബൂത്വി ചോദിക്കുന്നു. ഇത്തരത്തിൽ പലരാഷ്ട്രീയ ലിബറൽ അജണ്ടകൾ ഉൾച്ചേർന്ന ന്യൂനപക്ഷ ഫിഖ്ഹ് നിരാകരിക്കുന്നതോടൊപ്പം മദ്ഹബിന്റെ ഇമാമുമാർ രൂപപ്പെടുത്തിയ ഫിഖിഹിന്റെ വിശാലതയും ഇസ്ലാമിക ശരീഅതിന്റെ സൗന്ദര്യവും ഉൾകൊള്ളാൻ സാധിക്കും.

Questions / Comments:



No comments yet.