ആധുനിക കാലത്ത് ഇസ്ലാമിനെ തകർക്കാനായി പാശ്ചാത്യ കൊളോണിയൽ ശക്തികൾ പടച്ചുണ്ടാക്കിയ മൂന്നു പ്രസ്ഥാനങ്ങളായിരുന്നു ബഹായിസം, ഖാദിയാനിസം, വഹാബിസം എന്നിവ. ഇവയാകട്ടെ സ്വന്തം അനുഭവങ്ങളുടെ മൂശയിൽ പടിഞ്ഞാറൻ ശക്തികൾ വാർത്തെടുത്തതാണുതാനും. ക്രിസ്തു മതത്തിന് ഇസ്ലാം ഉയർത്തിയ വെല്ലുവിളിയുടെ അതേ ശൈലിയിൽ ഇസ്ലാമിനെ തകർക്കാൻ പറ്റുമോയെന്ന അന്വേഷണമായിരുന്നു ബഹായിസത്തിന്റെയും ഖാദിയാനിസത്തിന്റെയും പിറവിക്കു പിന്നിൽ പ്രവർത്തിച്ചത് എങ്കിൽ, യേശുവിനു ശേഷം വന്ന പ്രവാചകന്റെ പ്രസ്ഥാനം ക്രൈസ്തവതക്കേൽപിച്ച പ്രഹരത്തിനു പകരം വീട്ടാൻ അന്ത്യപ്രവാചകനു ശേഷവും പ്രവാചകന്മാരെ സൃഷ്‌ടിക്കുകയായിരുന്നു ഇവിടെ പയറ്റിയത്. ഈ തന്ത്രമാകട്ടെ ഏറെക്കുറെ പരാജയമായിരുന്നുവെന്നു പറയാം. സമുദായം ഏകകണ്ഠമായി അംഗീകരിച്ച പ്രവാചകത്വ പരിസമാപ്തിയെന്ന തത്വത്തെ ഭേദിക്കാൻ ബഹാവുല്ലയുടെയും മീർസാഗുലാം അഹമ്മദിന്റെയും പ്രവാചക നാട്യത്തിനായില്ല. മാത്രമല്ല പിൽക്കാലത്ത് അനുകൂല സാഹചര്യം മുതലെടുത്തു സമുദായ മുഖ്യധാരയിലേക്ക് വരാനുള്ള ഈ പ്രസ്ഥാനങ്ങളുടെ ശ്രമങ്ങളെ അവയുടെ പ്രഭവസ്ഥാനത്തു വച്ചുതന്നെ തകർക്കാൻ വിശ്വാസികൾക്കാവുകയും ചെയ്തു. ഖുമൈനിയുടെ നേതൃത്വത്തിൽ ഇറാനിൽ സ്ഥാപിതമായ വിപ്ലവ ഭരണകൂടം ബഹായികളുടെയും മൗദൂദിയുടെ നേതൃത്വത്തിൽ പാക്കിസ്ഥാനിൽ ആഞ്ഞടിച്ച പ്രക്ഷോഭം ഖാദിയാനികളുടെ സ്വപ്നങ്ങളെ തകർത്തുവെന്നു തന്നെ പറയാം. പക്ഷേ, മൂന്നാമത്തെ പ്രസ്ഥാനമായി വിവരിച്ച വഹാബിസം ഇസ്ലാമിന് എല്ലാവിധ പോറലുകളുമേൽപ്പിച്ചു കൊണ്ട് ഇന്നും നിലനിൽക്കുന്നു എന്ന വസ്തുത അതിന്റെ ഉത്പത്തിക്ക് പിന്നിൽ പ്രവർത്തിച്ച പാശ്ചാത്യബുദ്ധിയുടെയും ലക്ഷ്യബോധത്തിന്റെയും കൃത്യതയിലേക്ക് വിരൽ ചൂണ്ടുന്നു. (കേരള മുസ്ലിം നവോത്ഥാനം; പുനരന്വേഷണത്തിന്റെ പ്രസക്തി. പേജ് 67,68) ഖുമൈനിയുടെ നേതൃത്വത്തിൽ ഇറാനിൽ സ്ഥാപിതമായ വിപ്ലവ ഭരണകൂടം ബഹായികളുടെയും മൗദൂദിയുടെ നേതൃത്വത്തിൽ പാക്കിസ്ഥാനിൽ ആഞ്ഞടിച്ച പ്രക്ഷോഭം ഖാദിയാനികളുടെ സ്വപ്നങ്ങളെ തകർത്തുവെന്നു തന്നെ പറയാം. പക്ഷേ, മൂന്നാമത്തെ പ്രസ്ഥാനമായി വിവരിച്ച വഹാബിസം ഇസ്ലാമിന് എല്ലാവിധ പോറലുകളുമേൽപ്പിച്ചു കൊണ്ട് ഇന്നും നിലനിൽക്കുന്നു എന്ന വസ്തുത അതിന്റെ ഉത്പത്തിക്ക് പിന്നിൽ പ്രവർത്തിച്ച പാശ്ചാത്യബുദ്ധിയുടെയും ലക്ഷ്യബോധത്തിന്റെയും കൃത്യതയിലേക്ക് വിരൽ ചൂണ്ടുന്നു. (കേരള മുസ്ലിം നവോത്ഥാനം; പുനരന്വേഷണത്തിന്റെ പ്രസക്തി. പേജ് 67,68) ഖുമൈനിയുടെ നേതൃത്വത്തിൽ ഇറാനിൽ സ്ഥാപിതമായ വിപ്ലവ ഭരണകൂടം ബഹായികളുടെയും മൗദൂദിയുടെ നേതൃത്വത്തിൽ പാക്കിസ്ഥാനിൽ ആഞ്ഞടിച്ച പ്രക്ഷോഭം ഖാദിയാനികളുടെ സ്വപ്നങ്ങളെ തകർത്തുവെന്നു തന്നെ പറയാം. പക്ഷേ, മൂന്നാമത്തെ പ്രസ്ഥാനമായി വിവരിച്ച വഹാബിസം ഇസ്ലാമിന് എല്ലാവിധ പോറലുകളുമേൽപ്പിച്ചു കൊണ്ട് ഇന്നും നിലനിൽക്കുന്നു എന്ന വസ്തുത അതിന്റെ ഉത്പത്തിക്ക് പിന്നിൽ പ്രവർത്തിച്ച പാശ്ചാത്യബുദ്ധിയുടെയും ലക്ഷ്യബോധത്തിന്റെയും കൃത്യതയിലേക്ക് വിരൽ ചൂണ്ടുന്നു. (കേരള മുസ്ലിം നവോത്ഥാനം; പുനരന്വേഷണത്തിന്റെ പ്രസക്തി. പേജ് 67,68) മൂന്നാമത്തെ പ്രസ്ഥാനമായി ഇവിടെ വിവരിച്ച വഹാബിസം ഇസ്ലാമിന് എല്ലാവിധ പോറലുകളുമേൽപ്പിച്ചു കൊണ്ട് ഇന്നും നിലനിൽക്കുന്നുവെന്ന വസ്തുത ഇതിന്റെ ഉത്പത്തിക്കു പിന്നിൽ പ്രവർത്തിച്ച പാശ്ചാത്യബുദ്ധിയുടെയും ലക്ഷ്യബോധത്തിന്റെയും കൃത്യതയിലേക്കു വിരൽ ചൂണ്ടുന്നു. (കേരള മുസ്ലിം നവോത്ഥാനം; പുനരന്വേഷണത്തിന്റെ പ്രസക്തി. പേജ് 67,68) മൂന്നാമത്തെ പ്രസ്ഥാനമായി ഇവിടെ വിവരിച്ച വഹാബിസം ഇസ്ലാമിന് എല്ലാവിധ പോറലുകളുമേൽപ്പിച്ചു കൊണ്ട് ഇന്നും നിലനിൽക്കുന്നുവെന്ന വസ്തുത ഇതിന്റെ ഉത്പത്തിക്കു പിന്നിൽ പ്രവർത്തിച്ച പാശ്ചാത്യബുദ്ധിയുടെയും ലക്ഷ്യബോധത്തിന്റെയും കൃത്യതയിലേക്കു വിരൽ ചൂണ്ടുന്നു. (കേരള മുസ്ലിം നവോത്ഥാനം; പുനരന്വേഷണത്തിന്റെ പ്രസക്തി. പേജ് 67,68)

       ബഹായിസത്തിൽ നിന്നും ഖാദിയാനിസത്തിൽ നിന്നും വഹാബിസത്തിനുള്ള വ്യത്യാസമാണ് ഒടുവിൽ പറഞ്ഞതിന്റെ വിജയഹേതു. പ്രവാചകത്വ പരിസമാപ്തിയെന്ന സർവാംഗീകൃത തത്വത്തിനെതിരെയാണ് പ്രവർത്തിച്ചതെന്നതിനാൽ  വിമത ഗ്രൂപ്പുകളുടെ തലത്തിലേക്കു വളരാൻ മാത്രമേ ബഹായിസത്തിനും ഖാദിയാനിസത്തിനുമായുള്ളൂ. മാത്രമല്ല, ഈ പ്രസ്ഥാനങ്ങളുടെ സ്ഥാനം ഇസ്ലാമിനു പുറത്താണെന്നു വിധിയെഴുതാൻ പണ്ഡിത ലോകത്തിന് ഒരു പ്രയാസവുമുണ്ടായില്ല. എന്നാൽ വഹാബിസത്തിന്റെ അവസ്ഥ അതായിരുന്നില്ല. ഈ പ്രസ്ഥാനത്തിന്റെ അജണ്ട ഇസ്ലാമിന്റെ അടിസ്ഥാന തത്വങ്ങൾക്കെതിരാണെന്നു തോന്നാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും ഇതിന്റെ ഉപജ്ഞാതാക്കൾ സ്വീകരിച്ചിരുന്നു. അതു കൊണ്ട് ഈ പ്രസ്ഥാനത്തെ ഇസ്ലാമിക മുഖ്യധാരയ്ക്കു പുറത്തു നിർത്താൻ പണ്ഡിത ലോകത്തിന് പ്രകടമായ തെളിവുകൾ ലഭിച്ചില്ല. മാത്രമല്ല, ഒരു പടികൂടി കടന്ന് ഇസ്ലാമിന്റെ അടിസ്ഥാന തത്ത്വമായ തൗഹീദിന്റെ വക്താക്കളാണ് തങ്ങളെന്ന വഹാബികളുടെ അവകാശവാദം അവരെ എതിർക്കുന്നവരിൽ പോലും ആശയക്കുഴപ്പവും ജാള്യതയും സൃഷ്ടിക്കുകയാണുണ്ടായത്.

         ഇസ്ലാമിക് പ്യൂരിറ്റാനിസമായാണ് വഹാബിസത്തെ അതിന്റെ അനുയായികളും പാശ്ചാത്യ കൊളോണിയൽ ശക്തികളും വിശേഷിപ്പിക്കുന്നത്. പക്ഷേ, ഇവിടെ നാം ഓർക്കേണ്ട ഒരു വസ്തുതയുണ്ട്. മറ്റു ലോകമതങ്ങളായ ക്രൈസ്തവത, ബുദ്ധമതം എന്നിവയിലെ പ്യൂരിറ്റാനിക്കൽ പ്രസ്ഥാനങ്ങളായ പ്രൊട്ടസ്റ്റന്റിസവും ഹീനയാന പ്രസ്ഥാനവും വഹാബിസവുമായി എല്ലാ അർത്ഥത്തിലും സാമ്യത പുലർത്തണമെന്നില്ല. വഹാബിസത്തിന്റെ ഉത്ഭവത്തിന് രണ്ടു നൂറ്റാണ്ട് മുമ്പു തന്നെ പ്രൊട്ടസ്റ്റനിസം ഉത്ഭവിച്ചിരുന്നു. ഹീനയാന പ്രസ്ഥാനത്തിനാണെങ്കിൽ ബുദ്ധമതത്തിന്റെ ഉത്ഭവത്തോളം തന്നെ പഴക്കമുണ്ട്. ബൗദ്ധധർമത്തിന്റെ ആദിമവിശുദ്ധി നില നിർത്താനും ഹൈന്ദവ വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും അധിനിവേശത്തെ ചെറുക്കാനുമായി പോരാടിയ ഹീനയാനം അനുഷ്ഠാനപരതയ്ക്കുപരിയായി ഭൗതിക ജീവിതത്തിലെ അനീതിക്കും അധർമത്തിനുമെതിരെ പോരാടുന്ന വിപ്ലവ ശക്തിയായി ബുദ്ധമതത്തെ നില നിർത്താനാണ് ശ്രമിച്ചത്. എന്നാൽ ഇസ്ലാമിന്റെ ആദിമവിശുദ്ധിയും മുൻഗാമി (സലഫി)കളുടെ പാതയും മുറുകെ പിടിക്കുന്നുവെന്നവകാശപ്പെട്ട വഹാബികൾ ചെയ്തത് ഇസ്ലാമിനെ ആചാരാനുഷ്ഠാനങ്ങളിലൊതുക്കിക്കൊണ്ട് ഭൗതികയാഥാർത്ഥ്യങ്ങളോട് നിസ്സംഗത പുലർത്തുന്ന അരാഷ്ട്രീയ പ്രസ്ഥാനമായി മാറ്റിയെടുക്കാനാണ്. പ്രൊട്ടസ്റ്റന്റിസവുമായി വഹാബിസത്തിന് ഏറെ സാമ്യതകളുണ്ടെങ്കിലും ഉദ്ദേശ്യലക്ഷ്യങ്ങളിലുള്ള വ്യത്യാസം പ്രകടമായിരുന്നു. ചുരുക്കത്തിൽ, ഹീനയാനത്തെയും പ്രൊട്ടസ്റ്റന്റിസത്തെയും പോലെ സ്വാഭാവികമായ പ്യൂരിറ്റാനിസമായിരുന്നില്ല വഹാബിസം. അത് പരപ്രേരിതവും കപടവുമായിരുന്നു.

         ഇസ്ലാമിനകത്ത് വിഘടിത പ്രസ്ഥാനങ്ങളെ പാശ്ചാത്യർ സൃഷ്ടിച്ചത് സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിലാണെന്നു പറഞ്ഞുവല്ലോ. പ്രോട്ടസ്റ്റന്റിസവുമായി വഹാബിസം സാമ്യത പുലർത്താനുള്ള കാരണവും ഇതു തന്നെയാണ്. മാർട്ടിൻ ലൂഥറിനെ പോലുള്ളവരിൽ എന്തൊക്കെ കണ്ടുവോ അതൊക്കെ മുഹമ്മദ്ബ്നു അബ്ദുൽ വഹാബിൽ പുനരാവിഷ്കരിക്കാനാണ് പാശ്ചാത്യർ ശ്രമിച്ചത്. പ്രൊട്ടസ്റ്റന്റിസം ക്രൈസ്തവ ലോകത്തെ രണ്ടായി പകുത്ത അതേ രീതിയിൽ മുസ്ലിം ലോകത്തെയും വിഘടിപ്പിക്കുകയായിരുന്നു ലക്ഷ്യം. പ്യൂരിറ്റാനിസം അതിന്റെ ആയുധമായി മാറി. പോപ്പിന്റെയും പൗരോഹിത്യത്തിന്റെയും ചൂഷണത്തിനും അഴിമതിക്കുമെതിരെ കലാപക്കൊടിയുയർത്തിയ പ്രൊട്ടസ്റ്റന്റുകൾ രാജാക്കന്മാരിൽ നിന്ന് കലവറയില്ലാത്ത സഹായം സ്വീകരിച്ചു. പോപ്പിനു കീഴിൽ പൊറുതിമുട്ടിയിരുന്ന രാജാക്കന്മാർ അതു കൊണ്ടുതന്നെ പ്രൊട്ടസ്റ്റന്റുകളെ വശത്താക്കി. വഹാബികളിലൂടെ ഈ മാതൃക മുസ്ലിം ലോകത്ത് പറിച്ചു നട്ടുകൊണ്ട് ഇസ്‌ലാമിനെ അരാഷ്ട്രീയവത്ക്കരിക്കാമെന്ന കണക്കു കൂട്ടലിന്റെ ഭാഗമായാണ് ഇബ്നു സഊദ് കുടുംബവുമായുള്ള വഹാബികളുടെ സൗഹൃദം ഊട്ടിയുറപ്പിക്കപ്പെട്ടത്. ജനാധിപത്യത്തിന്റെ കാവൽ ഭടന്മാരായി ഇന്ന് രംഗത്തുവരുന്ന അമേരിക്ക ഗൾഫിൽ രാജാക്കന്മാരും ശൈഖുമാരും തന്നെ ഭരിച്ചാൽ മതിയെന്നു തീരുമാനിച്ചതിനു പിന്നിലെ രാഷ്ട്രീയ അജണ്ടയും ഇതു തന്നെയാണ്. പാശ്ചാത്യരെ എന്നും അലോസരപ്പെടുത്തിയിരുന്ന ഇസ്ലാമിന്റെ മുന്നേറ്റങ്ങൾക്കെല്ലാം നിദാനമായി വർത്തിച്ചത് ഒരു ആശയമെന്ന നിലയിൽ ഇസ്ലാമിനുള്ള ഭദ്രതയും ഒരു സമൂഹമെന്ന നിലയിൽ മുസ്ലിംകൾക്കിടയിൽ നിലനിന്ന കെട്ടുറപ്പുമായിരുന്നു. ഇവയാകട്ടെ പരസ്പര ബന്ധിതവുമായിരുന്നു. വഹാബിസത്തിന്റെ ഇടപെടലിലൂടെ ശത്രുക്കൾ ഉന്നം വെച്ചത് ഇവയുടെ തകർച്ചയായിരുന്നു.

വിഘടിത പ്രസ്ഥാനങ്ങൾ; സാമ്രാജ്യത്വം ലക്ഷ്യം വെച്ചതും വിതച്ചതും

      ഇസ്ലാമിക ലോകത്ത് ചിദ്രതയുണ്ടാക്കാനെന്നോണം വിഘടിത പ്രസ്ഥാനങ്ങളെ സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ പാശ്ചാത്യർ സൃഷ്ടിച്ചതെന്തിനാവും എന്ന ചോദ്യത്തിന് കുരിശുയുദ്ധത്തോളം പഴക്കമുണ്ട് എന്ന് ഇതിന്റെ ഉത്തരം തേടിപ്പോവുമ്പോൾ നമുക്ക് കാണാൻ കഴിയും. പാശ്ചാത്യൻ സാമ്രാജ്യത്വത്തിന്റെ പല ഭാഗങ്ങളും ഇസ്‌ലാമിന് കീഴ്പ്പെടുകയും, ഇസ്ലാമിക നാഗരികതകൾ ലോകത്ത് ഉയർന്നുവരികയും, ശാസ്ത്ര-സാഹിത്യ-വൈജ്ഞാനിക രംഗങ്ങളിൽ മുസ്ലിംലോകം മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കുരിശുയുദ്ധം പൊട്ടിപ്പുറപ്പെടുന്നത്. മതത്തിന്റെ പേരിൽ  ഏറ്റവും വലിയ നരനായാട്ട് നടന്നത് കുരിശു യുദ്ധങ്ങളോട് അനുബന്ധിച്ചായിരുന്നവെന്ന് സമ്മതിക്കുമ്പോൾ തന്നെ, അവയുടെ കാരണം തികച്ചും മതപരമായിരുന്നില്ലെന്ന വസ്തുത കൂടി മനസ്സിലാക്കേണ്ടതുണ്ട്. തകർന്നുകൊണ്ടിരുന്ന ബൈസന്റൈൻ സാമ്രാജ്യം മതത്തെ ഉപയോഗപ്പെടുത്തി തങ്ങളുടെ അധികാരം സംരക്ഷിക്കാൻ നടത്തിയ പരിശ്രമമായിരുന്നു കുരിശുയുദ്ധങ്ങളിൽ കലാശിച്ചത്. ബൈസന്റൈൻ സാമ്രാജ്യത്തെ സംരക്ഷിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമായിക്കരുത്തിയ കത്തോലിക്കാ സഭ മുസ്ലിംകൾക്കും മുസ്ലിം നാടുകൾക്കുമെതിരെ കൊലവിളി നടത്താൻ ക്രിസ്ത്യാനികളെ പ്രചോദിപ്പിക്കുകയായിരുന്നു. സ്വലാഹുദ്ദീന്‍ അയ്യൂബി ജറൂസലേം പിടിച്ചടക്കിയതറിഞ്ഞ പോപ്പ് അര്‍ബന്‍ മൂന്നാമന്‍ മാര്‍പാപ്പ ഹൃദയാഘാതം മൂലം മരണെപ്പട്ടതടക്കം (Pope Urban III”, Encyclopaedia of Keywords, Keg 1(keywen.com)) കുരിശുയുദ്ധാനന്തരം പാശ്ചാത്യൻ ക്രിസ്ത്യാനിറ്റിക്ക് മുസ്ലിംകളോടുള്ള വിദ്വേഷം കൂടിക്കൂടി വന്നു. കുരിശുയുദ്ധം പാശ്ചാത്യർക്ക് എത്രത്തോളം നീറുന്ന നോവായി തുടരുന്നുണ്ട് എന്നതിന്റെ കൃത്യമായ ഉദാഹരണമായിരുന്നു, ഫലസ്തീൻ കീഴടിക്കിയ ശേഷം കുരിശുയുദ്ധ നായകൻ സുൽത്താൻ സ്വലാഹുദ്ധീൻ അയ്യൂബിയുടെ ഖബറിടത്തിൽ ചെന്ന് ഒരു ബ്രിട്ടീഷ് കമാൻഡർ ആക്രോശിച്ചത്, "എഴുന്നേൽക്കൂ സ്വലാഹുദ്ധീൻ...ഞങ്ങൾ തിരിച്ചു വന്നിരിക്കുന്നു, കുരിശുയുദ്ധം ഇപ്പോൾ പൂർണ്ണമായി, ചന്ദ്രക്കലയുടെ മേൽ കുരിശു നേടിയ വിജയമാണിതെന്നായിരുന്നു ആദ്ദേഹത്തിന്റെ ആക്രോശം. 

      ഇസ്‌ലാമിക സമൂഹത്തിനിടയിൽ തീവ്രവാദ സ്വഭാവമുള്ള സംഘടനകളെ ബോധപൂർവ്വം സൃഷ്ടിച്ചെടുക്കുകയും അല്ലെങ്കിൽ അത്തരം തീവ്രവാദ സംഘടനകൾക്ക് വളരാൻ പാകത്തിൽ നിലമൊരുക്കിയും ഇസ്‌ലാമിനെയും മുസ്ലിംകളെയും ഭീകരവൽക്കരിക്കുകയും, സാമ്രാജ്യത്വത്തിന്റെ പ്രതിസ്ഥാനത്ത് ഈ 'ഭീകരവൽക്കരിക്കപ്പെട്ട' ഇസ്ലാമിനെ പ്രതിഷ്ഠിക്കുകയും അവരെ പോരാടിത്തോൽപ്പിക്കുന്നത് ഇസ്ലാമിനെതിരെയുള്ള വിജയമായി ഉയർത്തിക്കാനിക്കുകയും സർവ്വോപരി കുരിശുയുദ്ധ പരാജായത്തിന് പകരം വീട്ടാനുമാണ് സാമ്രാജ്യത്വം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഐ.എസ് അധീനതയിലായിരുന്ന മൊസൂൾ തിരിച്ചുപിടിച്ചത് ഇസ്ലാമിനെതിരെയുള്ള വിജയമാണെന്ന പ്രതീതിയിലായിരുന്നു പാശ്ചാത്യർ ആഘോഷിച്ചത്.

      ഇസ്ലാമിനകത്തു വിഘടിത പ്രസ്ഥാനങ്ങളെ സൃഷ്ടിചെടുക്കുന്നതിന് പിറകിൽ കുരിശുയുദ്ധം മാത്രമല്ല കാരണമായത്. ഒരു സമഗ്ര പ്രത്യേയശാസ്ത്രം എന്ന നിലക്ക് ഇസ്‌ലാം മുതലാളിത്വത്തിന് നേരെ ഉയർത്തുന്ന ഭീഷണി കൂടി ഇതിന്റെ ഒരു കാരണത്തിൽപെട്ടതാണ്. വളരെ സുതാര്യവും സത്യസന്ധവും എല്ലാ നിലക്കുമുള്ള നീതിയും നടപ്പിലാക്കാനുതകുന്ന ഇസ്ലാമിക് ഇക്കോണമിക് ആശയങ്ങൾ മുതലാളിത്വത്തിന് നേരെ സൃഷ്ടിക്കുന്ന വെല്ലുവിളികൾ ചെറുതല്ല. ലോകത്ത് ഇസ്‌ലാം വികാസം പ്രാപിക്കുകയും മുസ്ലിംകൾ അധികരിക്കുകയും അറബ്-മുസ്ലിം രാജ്യങ്ങളുടെ ഏകീകരണം ഉണ്ടാവുകയും ചെയ്താൽ മുതലാളിത്തം തകരുമെന്നതിൽ സംശയമില്ല. മുതലാളിത്ത ശാക്തിക ചേരിയെ സജീവമായി നിലനിർത്തണമെങ്കിൽ അതിന് ബദലുകളുണ്ടാവാതിരിക്കുക എന്നത് പ്രധാനമാണ്. രണ്ടാം ലോകയുദ്ധാനന്തരം ലോകം സോഷ്യലിസ്റ്റ്-മുതലാളിത്ത ധ്രുവങ്ങളിലായി സഞ്ചരിച്ചിരുന്നുവെങ്കിലും സോവിയറ്റ് യൂണിയനിന്റെ തകർച്ഛയോടെ ലോകം അമേരിക്കൻ മേധാവിത്വത്തിന് കീഴിലായി. ലോകതലത്തിൽ തങ്ങളുടെ മേധാവിത്വം നിലനിറുത്താൻ വേണ്ടതെന്തോ അതെല്ലാം അമേരിക്ക ചെയ്തുപോന്നു. 

      ലോകതലത്തിൽ അറബ് രാജ്യങ്ങളുടെ ഏകീകരണമുണ്ടായാൽ, പെട്രോളിയം ഉൽപ്പന്നങ്ങളുടെ കലവറ എന്ന നിലക്ക്, ഇസ്ലാമിക പ്രത്യേയശാസ്ത്രമാണ് അടിസ്ഥാന തന്തു എന്ന നിലക്ക് ഒരു സംഘടിത ശക്തിയാവാനും പടിഞ്ഞാറിന് ബദലാവാനും അറേബ്യൻ രാജ്യങ്ങൾക്ക് കഴിയും. ഈ ഭീഷണിയെ നേരിടുക എന്നതും ഇസ്‌ലാമിക ലോകത്ത് വിഘടിത പ്രസ്ഥാനങ്ങൾക്ക് രൂപം നൽകുന്നതിന് കാരണമായിട്ടുണ്ട്. പശ്ചിമേശ്യയിലെ കനലോടുങ്ങാത്ത പ്രക്ഷോഭത്തിലൂടെ പടിഞ്ഞാറിന്റെ നേട്ടം എത്ര വലുതാണ്? പെട്രോളിയം ഉൽപ്പന്നങ്ങളിലൂടെ കിട്ടുന്ന വരുമാനമെല്ലാം ആയുധ ശേഖരങ്ങൾക്ക് വേണ്ടി, യുദ്ധാനന്തരമുണ്ടാവുന്ന മുറിവുനക്കാൻ വേണ്ടിയവർ ചെലവഴിക്കുന്നു. ആയുധവ്യാപാരമാണ് മുതലാളിത്തത്തിന്റെ പ്രധാന വരുമാന മാർഗ്ഗമെന്ന നിലക്ക്, അത് പശ്ചിമേഷ്യയിൽ തന്നെയാവുക വഴി മുസ്ലിംലോകത്തെ സംഘർഷഭരിതമാക്കാനും ഭാവിയിൽ ഉണ്ടായേക്കാവുന്ന ഭീഷണിയെ ചെറുക്കാനും പെട്രോളിയത്തിലൂടെ നേടുന്ന ലാഭം ആയുധവിപണിയിലൂടെ തിരിച്ചുപിടിക്കാനും എല്ലാത്തിനുമപ്പുറം, കുരിശുയുദ്ധ തിരിച്ചടിക്ക് പകരം വീട്ടാനും ഇതിലൂടെ പടിഞ്ഞാറിന് സാധിക്കുന്നു.

Questions / Comments:4 August, 2023   08:57 am

ABDULLAH

nava arivukal GREAT

24 February, 2023   02:15 am

Ajmal

Yes