ആത്മാഭിമാനത്തിൻ്റെ വില ലോകരെ ബോധ്യപ്പെടുത്തിയവരാണ് ആരംമ്പപ്പൂവ് നബി. സ്വന്തം അന്തസ്സിനെ പണയം വെച്ച് പുലരേണ്ടതല്ല ജീവിതം. യാചനയെ നിരുത്സാഹപ്പെടുത്തുന്നതോടൊപ്പം, അധ്വാനത്തെ പ്രോത്സാഹിപ്പിച്ചും മാന്യതയ്ക്ക് ക്ഷതമേൽക്കാതെ കണ്ടെറിഞ്ഞു കൊടുത്തും നബി സമൂഹത്തെ സംസ്കാരസമ്പന്നരാക്കി.
പരസഹായം മാനുഷിക മൂല്യങ്ങളിൽ പരമോന്നതമാണ്. ആപത്തുകളിൽ അപരനെ ചേർത്തുപിടിക്കാനാവുന്നതാണ് മഹത്വം. തിരുമുമ്പിൽ ആവശ്യങ്ങളുമായി വന്നൊരാളും നിരാശരായി മടങ്ങിയിട്ടില്ല. സാധ്യമായത് നൽകി ആശ്വാസത്തിന്റെ കുളിർസ്പർശമായി നെറുനിലാറസൂൽﷺ.
കേവലം കർഷകനിലും പാടത്തുമൊതുങ്ങുന്നതല്ല അഗ്രികൾച്ചർ സെക്ടർ; രാഷ്ട്ര വികസനത്തോളം വരുന്നതാണ്. ഉൽപാദനം, വിഭവവിനിയോഗം തുടങ്ങിയ ഘടകങ്ങളതിൽ പ്രധാനമാണ്. തിരുനബി ഏറെ സവിശേഷതകളോടെയാണ് കാർഷികരംഗത്തെ പരിചയപ്പെടുത്തുന്നത്.
പ്രപഞ്ചനാഥന്റെ അനുഗ്രഹങ്ങളിൽ അമൂല്യമായതാണ് ആരോഗ്യം. ശുചിത്വപൂർണമായ ജീവിതഘടനയിലൂടെ ഈടുറ്റ ശാരീരികസൗഖ്യം നിലനിർത്താമെന്നാണ് തിരുനബി പാഠം.
പ്രപഞ്ചനാഥന്റെ അനുഗ്രഹങ്ങളിൽ അമൂല്യമായതാണ് ആരോഗ്യം. ശുചിത്വപൂർണമായ ജീവിതഘടനയിലൂടെ ഈടുറ്റ ശാരീരികസൗഖ്യം നിലനിർത്താമെന്നാണ് തിരുനബി പാഠം.
പ്രപഞ്ചനാഥന്റെ അനുഗ്രഹങ്ങളിൽ അമൂല്യമായതാണ് ആരോഗ്യം. ശുചിത്വപൂർണമായ ജീവിതഘടനയിലൂടെ ഈടുറ്റ ശാരീരിക-മാനസിക സൗഖ്യങ്ങൾ നേടിയെടുക്കാമെന്നാണ് തിരുനബി പാഠം.
സമസ്തസൗന്ദര്യങ്ങളുടേയും സമഗ്രസമ്മേളനമായിരുന്നു തിരുശരീരാവയവങ്ങൾ. അവിടുത്തെ ആകാരസൗഷ്ടവം, ഉപമാലങ്കാരങ്ങൾ അസാധ്യമാം വിധം രൂപപ്പെട്ടതങ്ങനെയാണ്. ശമാഇലുറസൂൽ വിജ്ഞാന ശാഖയുടെ ഉത്ഭവ-വികാസ-പരിണാമ ചരിത്രങ്ങളിലൂടെ.
സൽസ്വഭാവം പാരത്രിക വിജയത്തിന് ഹേതുവാകുന്ന ആരാധനയാണെന്ന് തിരുനബിﷺ പഠിപ്പിച്ചിട്ടുണ്ട്. വിശ്വാസിയുടെ വ്യക്തിത്വവും പെരുമാറ്റവും നല്ലതായിത്തീരുമ്പോള്‍ മറ്റുള്ളവര്‍ ഇഷ്ടപ്പെടുന്നതോടൊപ്പം പ്രപഞ്ചനാഥന്റെ തൃപ്തിയും ലഭിക്കുന്നുവെന്നാണതിനർത്ഥം.
മധുരോദാരമായ വാക്കുകൾ കൊണ്ട് അനുവാചകരുടെ മനസ്സിലേക്ക് മുത്ത് നബി ആണ്ടിറങ്ങി. ആവശ്യാനുസരണമുള്ള ആവർത്തനങ്ങളെ കൊണ്ട് അതിമനോഹരമായ ആ ഭാഷണത്തിൽ മറ്റെല്ലാം മറന്ന് മുഴുകി അസ്ഹാബ്.
മാനുഷിക ബന്ധങ്ങൾക്കും മാനവിക മൂല്യങ്ങൾക്കും പ്രാഥമിക പരിഗണന നൽകുന്നതാണ് തിരുനബിയുടെ സമ്പദ് വ്യവസ്ഥ. അവിടെ സാമ്പത്തിക ഇടപാടുകൾ ക്ഷേമ ബന്ധിതവും വ്യക്തിതാൽപര്യങ്ങൾക്കുപരി സമൂഹ വികസനം ലക്ഷ്യമാക്കുന്നവയുമാണ്.
ലോകരാഷ്ടങ്ങൾ നാർക്കോട്ടിക്സിനെതിരെ യുദ്ധം നടത്തി നിരാശരാവുന്നിടത്ത് മദ്യം ജീവശ്വാസമായി കണ്ട ജനതയെ ലഹരിയിൽ നിന്ന് പൂർണമായും തിരുനബി വിമോചിപ്പിച്ചു. ഘട്ടം ഘട്ടമായി ആ ആശയത്തെ അനുചരരുടെ മന്ത്രണമാക്കി മദീനയുടെ നായകൻ വിപ്ലവം രചിച്ചു.