മുഹമ്മദ് നബി ﷺ യുടെ ജീവിതം കരുണ, നീതി, സഹിഷ്ണുത,സ്നേഹം എന്നിവയുടെ പ്രകാശഗോപുരമാണ്. അന്ധകാരത്തിലായിരുന്ന സമൂഹത്തെ വെളിച്ചത്തിലേക്ക് നയിച്ച റസൂൽ, മുഴുവൻ മനുഷ്യരാശിക്കും സമാധാനത്തിന്റെയും മാനവികതയുടെയും മാതൃകയായി തുടരുന്നു.
ജിബ്‌രീൽ(അ) ദിവ്യവെളിപ്പാടുകളുടെ വാഹകനായ സമയം തന്നെ നബി(ﷺ)യുടെ ആത്മസുഹൃത്തും അധ്യാപകനുമായി മാറിയിരുന്നു. ഹിറാ ഗുഹയിലെ ആദ്യ വഹ്‌യ് വേള മുതൽ മിഅ്‌റാജ് യാത്രയിലും ത്വാഇഫ് യാത്രയിലെ പരീക്ഷണങ്ങളിലും വരെ, ജിബ്‌രീൽ(അ) നബി(ﷺ)ക്ക് കരുത്തും ആശ്വാസവുമായി കൂടെ നിന്നു. പല രൂപങ്ങളിൽ പ്രത്യക്ഷപ്പെട്ട് പല പാഠങ്ങൾ പഠിപ്പിക്കുകയും, പല സന്ദർഭങ്ങളിൽ സാന്ത്വനമായി കടന്നുവരുകയും ചെയ്തു.
ഹബീബായ നബി ﷺ തങ്ങളെ അറിയലാണ് അല്ലാഹുവിനെ അറിയാനുള്ള യഥാർത്ഥ മാർഗം. തിരുജീവിതം ലോകർക്കുള്ള തുറന്ന പാഠപുസ്തകമാണ്. അണമുറിയാത്ത പ്രണയം ഇരുലോക വിജയം ഉറപ്പാക്കുന്ന നിധിയുമാണ്. ഹബീബിന്റെ മഹബ്ബത്ത് ഹൃദയത്തിൽ പൂത്തു നിൽക്കുമ്പോഴേ വിശ്വാസം പൂർണമാവുകയുള്ളൂ.
ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരിയുടെ “പ്രവാചകൻ മുഹമ്മദ് ﷺ” പ്രവാചകജീവിതത്തെ ചരിത്ര-ആത്മീയ സമന്വയത്തോടെ അവതരിപ്പിക്കുന്ന വിലപ്പെട്ട കൃതിയാണ്. മൂന്ന് വാല്യങ്ങളിലായി മക്ക-മദീന കാലഘട്ടങ്ങളെ ലളിതമായ ഭാഷയിൽ വിശദമായും മനോഹരമായും ഈ കൃതിയിൽ അവതരിപ്പിക്കുന്നു.
പെരുമാറ്റത്തിലും ഇടപെടലുകളിലും മുത്ത് നബി(ﷺ)യാണ് വിശ്വാസിക്ക് ആദ്യാവസാന മാതൃക. ആരെയും അലോസരപ്പെടുത്താത്ത മുഖഭാവത്തോടെ നർമം കലർത്തിയ വാക്കുകളോടെയായിരുന്നു തിരുദൂതരുടെ ഇടപെടൽ. ജീവിതത്തിൽ ഒരിക്കൽപോലും പരിഹാസവും കോപവും കാണിച്ചിട്ടില്ലാത്ത അതുല്യ വ്യക്തിത്വമാണ് റസൂൽ(സ)
മുഹമ്മദ് നബി ﷺ യുടെ ജീവിതം സ്നേഹത്തിൻ്റെയും സഹിഷ്ണുതയുടെയും പാഠശാലയായി വള്ളത്തോൾ തന്റെ കവിതകളിലൂടെ മലയാളികൾക്ക് പരിചയപ്പെടുത്തുന്നുണ്ട്. "അല്ലാഹ്", "ജാതകം തിരുത്തി", "പാംസുസ്നാനം" തുടങ്ങിയ കവിതകളിൽ തിരുനബിയുടെ ക്ഷമ, കാരുണ്യം, നീതി, മാനവികത എന്നിവ പ്രമേയമാക്കി മലയാള കാവ്യ ലോകത്തിന് തിരുനബി ﷺ സ്മരണകളിലൂടെ ആഗോള മാനം കൂടി നൽകുന്നു.
ഖുർആൻ മനുഷ്യജീവിതത്തിന് സമഗ്ര മാർഗ്ഗദർശനമാണ്. അതിന്റെ പ്രായോഗിക മാതൃകയാണ് തിരുനബിയുടെ ജീവിതം. ഹദീസുകൾ പ്രകാരം നീതി, സഹായം, നല്ല വാക്ക്, വഴിയിലെ തടസ്സം നീക്കൽ തുടങ്ങിയ സാമൂഹിക ധർമ്മങ്ങൾ ആരാധനയായി കണക്കാക്കപ്പെടുന്നു; ഇവ മനുഷ്യരെ പരസ്പരം ഇണക്കിച്ചേർത്ത് സമൂഹിക ബോധം നിലനിർത്താൻ സഹായിക്കുന്നു.
പ്രവാചകർ ﷺ അയച്ച നയതന്ത്ര കത്തുകൾ, ഇസ്ലാമിന്റെ ദൗത്യം പ്രാദേശികമല്ല, ലോകമെമ്പാടും വ്യാപിക്കേണ്ട സർവ്വസാധാരണ സന്ദേശമാണെന്ന് തെളിയിക്കുന്നതിന്റെ മകുടോദാഹരണമാകുന്നു . അവ, ഇസ്ലാമിക നയതന്ത്ര ചരിത്രത്തിലെ പ്രധാന ഏടുകളാണ്. വെറും കത്തുകൾ എന്നതിനപ്പുറം സമാധാനവും സഹവർത്തിത്വവും പ്രചരിപ്പിച്ച രേഖകൾ കൂടിയാണ് അവ.
മുസ്‌ലിംകളിലെ മരുമക്കത്തായം സമ്പ്രദായത്തിൽ ഭർത്താവിനെ 'പുതിയാപ്ല' എന്നാണ് വിളിക്കുന്നത്. അത് ഒരു ആദരവിൻ്റെയും പരിഗണനയുടെയും കൂടി ഭാഗമാണ്. ജീവിതകാലം മുഴുവൻ ഭാര്യ വീട്ടുകാർക്ക് ഭർത്താവ് പേരിലും പരിഗണനയിലും പുതിയാപ്ല തന്നെയാണ്.
സ്ത്രീ കേന്ദ്രീകൃത കുടുംബ വ്യവസ്ഥയാണ് മരുമക്കത്തായം. ലോകത്ത് അപൂർവം ചില രാജ്യങ്ങളിൽ മാത്രമാണ് ഈ രീതി പിന്തുടരുന്നത്. ഇന്ത്യയിലേക്ക് വന്നാൽ ലക്ഷ ദ്വീപിലും കേരളത്തിലെ കണ്ണൂർ, മാഹി തുടങ്ങിയ പ്രദേശങ്ങളിലും ഈ കുടുംബ രീതി പിന്തുടരുന്നതായി കാണാം.
പാരമ്പര്യത്തിന്റെ സൗരഭ്യവും പുതിയകാലത്തിന്റെ ചോദ്യങ്ങളും ഒരുമിച്ച് തുറന്ന് കാണിച്ചുകൊണ്ട്, ഫിഖ്ഹിന്റെ സങ്കീർണതകളെയും സൗന്ദര്യങ്ങളെയും അധ്യാപകനും വിദ്യാർത്ഥിയും എങ്ങനെ നേരിടണമെന്ന് വഴികാട്ടുന്നൊരു ആത്മീയ-ബൗദ്ധിക യാത്രയായാണ് ഈ ലേഖനം വായനക്കാരനെ മുന്നോട്ട് നയിക്കുന്നത്.
ബിദ്അതിനെതിരെ ശക്തമായ പോരാട്ടങ്ങൾ നടത്തിയ സമസ്തയിലെ ആദ്യകാല പണ്ഡിതരിൽ പ്രധാനിയായിരുന്നു വാണിയമ്പലം ഉസ്താദ്. തബ്‌ലീഗ് ജമാഅത്തിനെക്കുറിച്ചും നൂരിശാ ത്വരീഖത്തിനെക്കുറിച്ചും പഠനം നടത്താൻ സമസ്ത നിയോഗിച്ചത് അദ്ദേഹത്തെയായിരുന്നു.