രാഷ്ട്രീയ അധികാരിവർഗവും കാത്തലിക്-ഇവാഞ്ചലിസ്റ്റ് വലതുപക്ഷ യാഥാസ്ഥിതിക സമൂഹവും തീവ്രസയണിസ്റ്റ് ലോബിയും പങ്കുചേരുന്ന മെഗാ പ്രൊജക്റ്റാണ് ഇസ്ലാമോഫോബിയ വ്യവസായമെന്ന് നഥാൻ ലീൻ. 'ഇസ്ലാമോഫോബിയ ഇൻഡസ്ട്രി'യുടെ ഉള്ളറകളിലേക്ക്..
സമാധാന പൂർണ്ണമായ ജന ജീവിതത്തിന് ഭീഷണിയായി മാറിയ തെരുവുനായ ശല്യത്തെ ഇസ്ലാമിക കാഴ്ചപ്പാടുകളിലൂടെ നിരീക്ഷിക്കുന്ന ലേഖനം.
പണ്ഡിതനും എഴുത്തുകാരനും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ കെ എ കെ ഫൈസിയുടെ വിയോഗം സുന്നി പ്രാസ്ഥാനിക കുടുംബത്തിന് നികത്താനാവാത്ത വിടവാണ് സൃഷ്ടിച്ചത്. ദർസ്-പ്രബോധന-സംഘടനാ തലങ്ങളിലെല്ലാം ശ്രദ്ധേയമായ സാന്നിദ്ധ്യമായിരുന്നു കുഞ്ഞു ഫൈസിയെന്ന ആ അസാമാന്യ പ്രതിഭ.
അധിനിവേശ വിരുദ്ധത, ചൂഷണാത്മക ജന്മിത്തത്തിൽ നിന്നുള്ള മോചനം, തുടങ്ങിയവയായിരുന്നു മലബാർ സമരത്തിന്റെ ഉൾപ്രേരകങ്ങൾ. 1921 ലെ സമരവും മുസ്ലിം സമുദായത്തിന്റെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലവും വിശകലനം ചെയ്യുന്ന ലേഖനം.
ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളിലേക്കിറങ്ങിച്ചെന്ന് അക്രമം അഴിച്ചു വിടുക എന്ന ഓറിയന്റലിസ്റ്റ് തന്ത്രത്തിന്റെ ഭാഗമായിരുന്നു അബൂഹുറൈറ(റ)യെ ജൂതനായി ചമയിക്കാനുള്ള ശ്രമം. ഗോൾഡ് സിഹറും അനുയായികളും ഒളിച്ചു കടത്തിയ ആന്റി- ഇസ്ലാം പ്രൊപ്പഗണ്ടയെക്കുറിച്ച് .....
വിശുദ്ധ ഖുർആൻ പരാമർശിക്കുന്ന ഇറം ഗോത്രവും പുരാതന ഇന്ത്യയിൽ അധിവസിച്ചിരുന്ന ഇൻഡോ ആര്യന്മാരും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ചരിത്രത്തിൽ തങ്ങളുടേതായ നാഗരിക ഭാഗധേയം നിർവ്വഹിച്ച രണ്ടു പ്രബലജനവിഭാഗങ്ങളുടെ ഇറ്റിമോളജി, സാംസ്കാരികത, വ്യവഹാരം എന്നിവയിലൂടെ വികസിക്കുന്ന ചരിത്ര പഠനം.
ഗ്രീൻ പൊളിറ്റിക്സ് അഥവാ ജൈവരാഷ്ട്രീയം(Eco-politics) എന്നും അറിയപ്പെടുന്നു. പേരിലുള്ളത് പോലെത്തന്നെ പ്രകൃതി സംരക്ഷണത്തിലൂന്നിയ വികസന കാഴ്ചപ്പാടുകൾ വ്യാപിപ്പിക്കുക
ഖുർആൻ ഭാഷകളുടെ സകലവേലിക്കെട്ടുകളും തകർത്ത് ഇന്നും പ്രോജ്വലിച്ചു നിൽക്കുന്നു. പുരോഗതിയുടെ കാലടികൾ വെച്ചുകയറുമ്പോഴെല്ലാം അത് വിശ്വഗ്രന്ഥത്തിലേക്കുള്ള മടക്കമായിത്തീരുന്നു. എന്തുകൊണ്ടാണ് ഖുർആൻ ഇപ്പോഴും പ്രോജ്വലിച്ചു നിൽക്കുന്നത് ?