Related Articles

വിശുദ്ധ ഖുർആന് ശേഷം മുസ്‌ലിം ലോകത്തിന് ഏറ്റവും അവലംബനീയമായ ഗ്രന്ഥം ഇമാം ബുഖാരി(റ)യുടെ സ്വഹീഹുൽ ബുഖാരിയാണ്. അതിന് മുമ്പും ശേഷവുമായി ലക്ഷക്കണക്കിന് ഇസ്‌ലാമിക ഗ്രന്ഥങ്ങൾ ലോകത്ത് രചിക്കപ്പെട്ടിട്ടുണ്ട്. പക്ഷെ, സ്വഹീഹുൽ ബുഖാരി അവയെക്കാളെല്ലാം വിശ്വാസ്യതയിൽ മികവ് നേടിയത്‌ എങ്ങനെ? ഇമാം ബുഖാരിയുടെ ജീവിതത്തിലൂടെ അതിനുത്തരം കണ്ടെത്താനാണീ ലേഖനം ശ്രമിക്കുന്നത്.

അമിതമായി ഭക്ഷണം കഴിക്കുന്നതും എപ്പോഴും വയറുനിറക്കുന്നതും നീ ഒഴിവാക്കുക. കാരണം, അനുവദനീയമായ കാര്യങ്ങളിൽ നിന്നുള്ള എല്ലാ അരുതായ്മകളുടെയും തുടക്കം അവിടെ നിന്നാണ്. ഹൃദയകാഠിന്യം, ബുദ്ധിമാന്ദ്യം, ചിന്താകുഴപ്പം, ആരാധനകളോടുള്ള മടി എന്നിങ്ങനെ പലവിധത്തിലുള്ള വിപത്തുകൾക്കും അത് കാരണമാകുന്നു.

ഈ ദിനം തക്ബീർ ചെല്ലുന്നതിന് ചില രഹസ്യങ്ങളും നേട്ടങ്ങളും ഉണ്ട്. വിശുദ്ധ ഖുർആനിൽ വ്യക്തമായി പറഞ്ഞിരിക്കുന്ന നേരിട്ടുള്ള കാരണം, നോമ്പ് പൂർത്തിയാക്കാനും മതത്തിന്റെ നിയമങ്ങൾ മനസ്സിലാക്കാനും ലഭിച്ച അനുഗ്രഹത്തിന് നന്ദി പറയുക എന്നതാണ്

പെരുന്നാൾ നിസ്കാരത്തിനായി പള്ളിയിൽ പോകുന്നതിനു മുമ്പ് എല്ലാവരുടെയും പുതു വസ്ത്രങ്ങൾ ഒരുമിച്ചു കൂട്ടും. ഉപ്പയുടെയും ഇക്കാക്കമാരുടെയും നേതൃത്വത്തിൽ സൂറത്തുൽ ഖദ്ർ മുപ്പത്തിയാറ് തവണ ഓതി വെള്ളത്തിൽ ഊതി, അത് പുതുവസ്ത്രങ്ങളിൽ കുടയും. ബാല്യത്തിൽ ഏറെ കൗതുകത്തോടെ നോക്കി നിന്നിരുന്ന ഒരു കാഴ്ചയായിരുന്നു ഇത്.

ഇത്രയും കാലത്തെ ജീവിതം കൊണ്ട് മലപ്പുറത്ത് രണ്ടു തരം ആളുകളെയുള്ളൂ. നോമ്പെടുക്കുന്നവരും നോമ്പ് തുറപ്പിക്കുന്നവരും. ഒരു കൂട്ടർ നോമ്പെടുക്കുമ്പോൾ നോമ്പു തുറപ്പിക്കാൻ തയ്യാറായി മറ്റൊരു കൂട്ടർ കാത്തു നിൽക്കുന്നതിന്റെ സൗന്ദര്യം തന്നെയാണ് മലപ്പുറം.

മുത്ത് നബി(സ) തങ്ങൾ നടക്കുമ്പോൾ, ഒരു ഇറക്കത്തിലൂടെ ഇറങ്ങിവരുന്നത് പോലെ വളരെ ഊർജ്ജസ്വലതയോടെയായിരുന്നു നടന്നിരുന്നത്. ആരെങ്കിലും പിന്നിൽ നിന്ന് വിളിച്ചാൽ അവിടുന്ന് അവിടെ തന്നെ നിൽക്കുമായിരുന്നു, വെറുതെ തല മാത്രം തിരിഞ്ഞു നോക്കുമായിരുന്നില്ല.

ഖുർആനിൽ 'ദിവസം' (യൗമ്) എന്ന പദം ഏകവചനമായി കൃത്യം മുന്നൂറ്റി അറുപത്തഞ്ച് തവണയും, 'മാസം' (ശഹ്ർ) എന്ന പദം കൃത്യം പന്ത്രണ്ട് തവണയുമാണ് പ്രയോഗിച്ചിട്ടുള്ളത്. ദീർഘകാലം കൊണ്ട് അവതരിച്ച ഒരു ഗ്രന്ഥത്തിൽ ഇത്രമേൽ കൃത്യമായ ഒരു ഗണിതശാസ്ത്രം യാദൃശ്ചികമായി സംഭവിക്കുക അസാധ്യമാണ്.

അൽ അത്താസിന്റെ ചിന്താമണ്ഡലത്തിലെ ഏറ്റവും വിപ്ലവകരവും ദാർശനികവുമായ ആശയമാണ് അറിവിൻ്റെ ഇസ്‌ലാമികരണം. ‘അറിവ്’ (Knowledge) എന്നത് ഒരിക്കലും നിഷ്പക്ഷമായ ഒന്നല്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ അടിസ്ഥാന നിരീക്ഷണം.

മഹാനായ ഹദ്ദാദ്(റ) വിശദീകരിക്കുന്നത് കാണാം, റമളാനിന്റെ ആത്മീയത പലർക്കും ലഭിക്കാത്തത് ഉറക്കവും ഭക്ഷണവും അധികരിക്കുന്നത് കൊണ്ടാണ്. മഹാനവർകളുടെ വാക്കിനെ പുതിയ കാലത്തെ നോമ്പുതുറകളോട് താരതമ്യപ്പെടുത്തിയാൽ ആ പറഞ്ഞതിന്റെ പൊരുൾ നമുക്ക് ബോധ്യപ്പെടുന്നതാണ്.

കൃഷിക്കാലം വരുമ്പോഴേക്കും കഴിവുറ്റ കർഷകനായ ബാവ മുസ്‌ലിയാരെ എല്ലാവരും പ്രതീക്ഷിച്ചു കൊണ്ടിരുന്നു. കൃഷിക്ക് ഇറങ്ങിയാൽ പഠനം പാതി വഴിയിലാകുമെന്ന് ഉറപ്പാണ്. അതുകൊണ്ടുതന്നെ, സ്വന്തം നാട്ടിൽ പഠിച്ചാൽ പഠനം മുന്നോട്ടു പോകില്ലെന്ന ബോധ്യമായിരുന്നു നാട് വിടാൻ കാരണമായത്.

ആത്മസംസ്കരണമാണ് റമളാനിന്റെ അടിസ്ഥാന ലക്ഷ്യം. അതിനായി അനേകം മാർഗങ്ങളുണ്ട്; അതിലൊന്നാണ് മഹത്തുക്കളെ സ്മരിക്കുക എന്നത്. സച്ചരിതരുടെ ജീവിത സ്മരണകൾ നമ്മുടെ പാപങ്ങൾ പൊറുക്കപ്പെടാൻ കാരണമാകുമെന്ന് തിരുനബി(സ) പഠിപ്പിച്ചിട്ടുണ്ട്.

നിന്നോട് ഒരാൾ ഒരു കാര്യം പറഞ്ഞുതരുമ്പോൾ, അത് നിനക്ക് നേരത്തെ അറിയുന്നതാണെങ്കിൽ പോലും അത് അറിയാമെന്ന് ഭാവിക്കരുത്. കാരണം, അത് കൂടെയിരിക്കുന്നവന് പ്രയാസമുണ്ടാക്കുന്ന കാര്യമാണ്.

ഈത്തപ്പഴം ഉഷ്ണപ്രകൃതിയുള്ള ഭക്ഷണമായി കണക്കാക്കപ്പെടുന്നതിനാൽ, അതിനൊടൊപ്പം കക്കിരി പോലുള്ള ജലസമൃദ്ധവും ശീതപ്രകൃതി സ്വഭാവമുള്ളതുമായ ഭക്ഷണം ഉൾപ്പെടുത്തുന്നത് നല്ലതാണ്.

വുളൂഅ് എടുക്കുമ്പോഴെല്ലാം രണ്ട് റക്അത്ത് നിസ്‌കരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. എപ്പോഴും ശുദ്ധിയോടെ ഇരിക്കാൻ സാധിക്കുന്നില്ലെങ്കിൽ, പള്ളിയിൽ ഇരിക്കുമ്പോഴും ഖുർആൻ പാരായണം ചെയ്യുമ്പോഴും വിജ്ഞാനം നേടുമ്പോഴും ദിക്റുകൾ ചൊല്ലാൻ ഇരിക്കുമ്പോഴും മറ്റ് ആരാധനാ കർമങ്ങളിലേർപ്പെടുമ്പോഴും വുളൂഅ് ഉണ്ടായിരിക്കാൻ പരമാവധി പരിശ്രമിക്കുക.

ഭൗതികമായ സജ്ജീകരണങ്ങൾക്കപ്പുറം, ആത്മീയമായ കരുത്തും തിരുദൂതരുടെ(സ) പ്രാർത്ഥനയും എങ്ങനെയാണ് ഒരു ജനതയെ വിജയത്തിലേക്ക് നയിച്ചത് എന്നതിന് ഉത്തമ ഉദാഹരണമാണ് ബദ്ർ.

അദ്ദേഹം ഒരു പെൺകഴുതയെ വാങ്ങി, എന്നാൽ ഒരു ആവശ്യത്തിനും അതിനെ ഉപയോഗിച്ചില്ല. അപ്പോൾ ഒരാൾ അദ്ദേഹത്തോട് അതിനെ പിടിച്ചുവെച്ചിരിക്കുന്നതിന്റെ കാരണം അന്വേഷിച്ചു. അദ്ദേഹം പറഞ്ഞു: "എന്റെ ഗുഹ്യാവയവത്തെ സംരക്ഷിക്കാൻ (വികാരശമനത്തിന്) വേണ്ടി മാത്രമാണ് ഞാനിതിനെ വളർത്തുന്നത്!". മൃഗങ്ങളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് ഹറാമാണെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു.

വെറുതെ ആത്മീയ ജ്ഞാനം നേടുക എന്ന ഉദ്ദേശ്യത്തോടെ മാത്രം ഇൽമുൽ കലാം എന്ന വിഷയത്തിൽ നിങ്ങൾ ആഴത്തിൽ ഇറങ്ങിച്ചെല്ലുകയോ കൂടുതലായി അതിൽ മുഴുകുകയോ ചെയ്യരുത്. കാരണം ഈ അറിവ് കൊണ്ട് മാത്രം നിങ്ങൾക്ക് ആ ലക്ഷ്യത്തിലെത്താൻ കഴിയില്ല. എന്നാൽ ആത്മീയ ജ്ഞാനത്തിൻ്റെ യഥാർത്ഥ തലത്തിലെത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ അതിൻ്റെ വഴിയിലൂടെ തന്നെ സഞ്ചരിക്കണം.

ഊർജ്ജത്തിനും ഒഴിവുസമയത്തിനും അനുസരിച്ച് മാത്രമാകരുത് നമ്മുടെ പ്രവർത്തനം. മറിച്ച്, സൽകർമങ്ങളിൽ നമ്മുടേതായ ഒരു കൃത്യമായ അളവ് നിശ്ചയിക്കണം. ഉന്മേഷമുള്ള സമയങ്ങളിൽ അതിൽ കൂടുതൽ ചെയ്യാമെങ്കിലും, മടിയുള്ള സമയങ്ങളിൽ പോലും ആ നിശ്ചയിച്ച അളവിൽ യാതൊരു കുറവും വരുത്താൻ പാടില്ല.

ഏറ്റവും ശ്രേഷ്ഠമായ ദിക്ർ നാവുകൊണ്ടും ഹൃദയം കൊണ്ടും ഒന്നിച്ചു ചെയ്യുന്നതാണ്. നാവു കൊണ്ടുമാത്രം ചെയ്യുന്നത് നന്മയാണെങ്കിലും ഹൃദയം കൂടെ ചേരുമ്പോഴാണ് അത് പൂർണമാവുക. ശബ്ദം താഴ്ത്തി ചൊല്ലുന്നതാണോ ഉറക്കെ ചൊല്ലുന്നതാണോ ഉത്തമം എന്നത്, ചൊല്ലുന്നവന്റെ ഹൃദയസാന്നിധ്യത്തിന് ഏതാണോ കൂടുതൽ ഉതകുന്നത് എന്നതിനനുസരിച്ചാണിരിക്കുക

എല്ലാവർക്കും കാരുണ്യവും സ്‌നേഹവും നൽകുന്നതായിരുന്നു തിരുനബി(സ)യുടെ നോമ്പ് കാലം. ദരിദ്രർ, രോഗികൾ, പ്രായമായവർ, കുട്ടികൾ, കുടുംബാംഗങ്ങൾ, അയൽവാസികൾ തുടങ്ങിയവരിലേക്കെല്ലാം ആ കാരുണ്യസ്പർശം നീളും

ഖുർആൻ ഒരു മഹാസമുദ്രമാണ്. അതിൽ നിന്നാണ് അറിവുകളുടെ രത്നങ്ങളും അമൂല്യവസ്തുക്കളും കണ്ടെടുക്കുന്നത്. ആർക്കാണോ അല്ലാഹു അതിലേക്കുള്ള വഴി തുറന്നുകൊടുത്തത്, അവൻ രാപകൽ ഭേദമന്യേ അത് പാരായണം ചെയ്താലും മതിവരില്ല. കാരണം, അവനതിൽ സ്വന്തം ലക്ഷ്യത്തെ കണ്ടെത്തുന്നു.

എല്ലാ പള്ളികളിലും നോമ്പ്തുറപ്പിക്കുന്ന രീതി ഇന്തോനേഷ്യയിൽ ഇല്ല. തുറയുള്ള പള്ളികളിൽ 'ബുക പുആസ ബെർസമ' (ഒന്നിച്ച് നോമ്പുതുറക്കാം) എന്ന് പള്ളിക്ക് പുറത്ത് എഴുതി വെക്കും. ഡൽഹി ജമാ മസ്ജിദിലേതു പോലെ വീട്ടിൽ നിന്നും കടകളിൽ നിന്നും വിഭവങ്ങൾ കൊണ്ടുപോയി ഒന്നിച്ച് കഴിക്കുന്ന രീതിയാണ് ജക്കാർത്തയിലെ ഇസ്തിഖ്ലാൽ മസ്ജിദിൽ കാണാനായത്

എല്ലാ സമയത്തും ഒരേതരം ആരാധനയിൽ തന്നെ മുഴുകാതിരിക്കുന്നതാണ് ഉത്തമം. പലതരം ആരാധനകൾ (ഔറാദുകൾ) മാറിമാറി ചെയ്യുന്നത് ഹൃദയത്തിന് കൂടുതൽ പ്രകാശം നൽകുകയും ഒരേ കാര്യം ചെയ്യുമ്പോഴുണ്ടാകുന്ന മടുപ്പിൽ നിന്ന് രക്ഷ നൽകുകയും ചെയ്യും.

കാറ്റും കോളുമാടിയ ജീവിതക്കടലിൽ ഉലയുന്ന വിശ്വാസിയുടെ കപ്പലിന്, പ്രാർത്ഥനയെന്ന നങ്കൂരം നൽകുന്ന ആശ്വാസം ചെറുതല്ല. തന്റെ നിസ്സാരതയെയും കഴിവുകേടിനെയും അംഗീകരിച്ചുകൊണ്ട് സർവശക്തനായ രക്ഷിതാവിനോട് നടത്തുന്ന ഈ വിനീതമായ അപേക്ഷയെ കേവലം ഒരു പ്രവൃത്തി എന്നതിലുപരി, ഇസ്‌ലാം ദർശിക്കുന്നത് ജീവിതത്തിന്റെ തന്നെ സത്തയായാണ്.

അന്നത്തെ സ്വീകരണത്തിന്റെ ഓർമ പുതുക്കലായി തുടങ്ങിയ ഫാനൂസുകൾ ഇന്ന് ഈജിപ്തിനപ്പുറം ലോകമെമ്പാടുമുള്ള മുസ്‌ലിം രാജ്യങ്ങളിലേക്ക് പടർന്നിരിക്കുന്നു. "റമളാൻ ഫീ മിസ്ർ ഹാഗ താനിയ" (ഈജിപ്തിലെ റമളാൻ വേറെ തന്നെയാണ്) എന്ന പാട്ടുമായി കുട്ടികൾ ഈ പ്രകാശഗോപുരങ്ങളുമായി നിരത്തിലിറങ്ങുന്നതോടെ അന്തരീക്ഷം ഒരാഘോഷമായി മാറും.

എപ്പോഴാണോ ഒരാളുടെ അകം നന്നാകുന്നത്, തീർച്ചയായും അയാളുടെ പുറവും നന്നാകും. കാരണം, അകത്തിന് വിധേയമായിട്ടാണ് പുറം എപ്പോഴും പ്രവർത്തിക്കുക. നബി(സ) അരുളിയത് പോലെ: "ശരീരത്തിൽ ഒരു മാംസക്കഷ്ണമുണ്ട് അത് നന്നായാൽ ശരീരം മുഴുവൻ നന്നായി. അത് കേടുവന്നാൽ ശരീരം മുഴുവൻ കേടുവന്നു. അറിയുക, അതാണ് 'ഖൽബ്' (ഹൃദയം)."

സ്വർഗത്തിൽ 'റയ്യാൻ' എന്ന് വിളിക്കപ്പെടുന്ന ഒരു കവാടമുണ്ട്. അന്ത്യദിനത്തിൽ ഇപ്രകാരം വിളിച്ചു ചോദിക്കപ്പെടും: “നോമ്പുകാർ എവിടെ? റയ്യാൻ കവാടത്തിലേക്ക് വരാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ?' അതിലൂടെ ആര് പ്രവേശിക്കുന്നുവോ അവർക്ക് പിന്നീട് ഒരിക്കലും ദാഹിക്കുകയില്ല. അവർ പ്രവേശിച്ചു കഴിഞ്ഞാൽ ആ കവാടം അവർക്ക് പിന്നിൽ അടയ്ക്കപ്പെടും. അവരല്ലാതെ മറ്റാരും അതിലൂടെ പ്രവേശിക്കുകയില്ല”.(സ്വഹീഹ് ബുഖാരി)

ജർമനിയിൽ നിന്നും പരിചയപ്പെട്ട സുഹൃത്ത് യോനാസ് തൻ്റെ അനുഭവം പങ്കുവെക്കുന്നുണ്ട്. യോനാസ് ഇസ്‌ലാമിലേക്ക് കടന്നുവന്നതാണ്. തന്റെ കൗമാരപ്രായത്തിൽ ആ നാട്ടിലേക്ക് വന്ന ആഫ്രിക്കൻ വംശജരിൽ നിന്നാണ് യോനാസ് ഇസ്‌ലാമിനെക്കുറിച്ച് അറിയുന്നതും പിന്നീട് ഇസ്‌ലാം സ്വീകരിക്കുന്നതും. ജർമനിയിലെ റമളാൻ ഒരുമയുടെയും ഒത്തുചേരലിൻ്റെയും ആനന്ദം നിറഞ്ഞ വേളകളാണെന്ന് യോനാസ് നിറചാരുതയോടെ പറയും.

മാലിന്യത്തെ കഴുകിയതുകൊണ്ട് കാര്യമില്ലാത്തതുപോലെ, പാപകൃത്യങ്ങളിൽ നല്ല നിയ്യത്ത് വെച്ചതുകൊണ്ട് ഫലമില്ല. ഒരു സുഹൃത്തിനെ ചിരിപ്പിക്കാനാണെന്ന പേരിൽ മറ്റൊരാളെക്കുറിച്ച് പരദൂഷണം പറയുന്നവനെപ്പോലെയാണത്. തിന്മ കണ്ടിട്ടും 'അവന്റെ മനസ്സ് വിഷമിക്കണ്ട' എന്ന് കരുതി തിന്മ വിരോധിക്കാതെ മൗനം പാലിക്കുന്നവൻ ആ പാപത്തിൽ പങ്കാളിയാണ്.

കേരളം രാഷ്ട്രീയമായും സാമുദായികമായും കലങ്ങിമറിയുകയും രൂപപ്പെടുകയും ചെയ്തുകൊണ്ടിരുന്ന ഘട്ടത്തിലായിരുന്നു ഉസ്താദിൻ്റെ പഠന-പ്രവർത്തന ജീവിതം. എഴുത്തും വായനയും പ്രഭാഷണവും രാഷ്ട്രീയവും സംഘാടനവും കൂടിക്കലർന്ന ജീവിതാനുഭവങ്ങളാണിത്; ഉസ്താദിൽ നിന്ന് തന്നെ സ്വരൂപിച്ചെടുത്ത തനിമയോടെ

തിരുദൂതർ സ്നേഹിച്ചിരുന്ന, കരുതലോടെ സമയം ചെലവഴിച്ചിരുന്ന ഒരു മാസമെന്ന പ്രത്യേകത കൂടി ശഅ്ബാനുണ്ട്. തന്റെ മാസം എന്ന് പറയുന്നതിലുപരി, ആ മാസത്തെ തന്റേതായി കാണിക്കുന്നതിൽ തിരുനബി(സ) ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കാനാകും. റമളാൻ കഴിഞ്ഞാൽ തിരുനബി ഏറ്റവും കൂടുതൽ നോമ്പനുഷ്ഠിച്ചത് ശഅ്ബാനിലാണെന്ന് സ്വഹീഹായ ഹദീസുകളിൽ കാണാം.

സ്വന്തം പ്രജകളുടെ ക്ലേശങ്ങൾ ഏറ്റെടുക്കുകയും അവർക്കായി നിലകൊള്ളുകയും ചെയ്ത പ്രവാചക തിരുനബി(ﷺ), ഒരു നേതാവ് ജനങ്ങളുടെ സേവകനായിരിക്കണം എന്ന് ജീവിതത്തിലൂടെ കാണിച്ചുതന്നു. മാനുഷിക മൂല്യങ്ങളും അചഞ്ചലമായ വിശ്വാസ്യതയും സമന്വയിപ്പിച്ച അവിടുത്തെ ജീവിതം ലോകത്തിന് എന്നും ഉത്തമ മാതൃകയാണ്.

പാരമ്പര്യ വാസ്തു വിദ്യയാലും ചരിത്ര വസ്തുതകളാലും തലയെടുപ്പോടെ നിൽക്കുന്ന കേരളീയ മുസ്‌ലിം പൈതൃകങ്ങളിൽ ഒന്നാണ് പരപ്പനങ്ങാടി വലിയ ജുമുഅത് പള്ളി. പള്ളിയുടെ ചരിത്ര, നിർമാണ പഠനത്തോടൊപ്പം പഴയ കാല കേരളീയ പരിസരത്തെ കൂടി വരച്ചു വെക്കുന്ന ദൃശ്യാവിഷ്കാരം.

മനുഷ്യകുലത്തിന് റസൂലുള്ള ﷺ നിത്യപ്രകാശമാവുന്നു. അവിടുന്ന് മനുഷ്യർക്കു ആത്മീയവും സാമൂഹികവുമായ മാതൃകയായി. ഖുർആൻ മുഖേന സർവർക്കും ശാശ്വത മാർഗദർശനം നൽകി.

തിരുനബിയുടെ (ﷺ) മാനവിക ജീവിതവും കരുണയും അവതരിപ്പിക്കുന്ന പുസ്തകമാണ്,മുഹമ്മദ്‌ അനസ് അമാനിയുടെ‘ലോകൈക ഗുരു’. ഓറിയന്റലിസ്റ്റുകളുടെ വിമർശനങ്ങൾക്ക് മറുപടി നൽകി വായനക്കാരനെ ഉൽബോധിപ്പിക്കുന്ന ഉത്തമ ഗ്രന്ഥങ്ങളിലൊന്ന്. അസത്യങ്ങളെ തിരിച്ചറിഞ്ഞ് നേരിന്റെ വഴി നടത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

തിരുനബി(ﷺ)യുടെ സംസാരം ലളിതവും മധുരവും ഹൃദയസ്പർശിയുമായിരുന്നു.വാക്കുകൾ വഴി നന്മ, സൗമ്യത, സമാധാനം എന്നിവ പ്രചരിപ്പിച്ച അവിടുന്ന് ലോകത്തിന് മാതൃകയായി.അനാവശ്യ വാക്കുകൾ ഒഴിവാക്കി, ഉപകാരപ്രദമായ സന്ദേശങ്ങൾ മാത്രം അവിടുന്ന് അനുവാചകർക്ക് പകർന്നു.

സഹിഷ്ണുത തിരുനബി ജീവിതത്തിൻ്റെ മുഖമുദ്രയായിരുന്നു. ശത്രുവിനോട് പോലും ദേഷ്യത്തോടെ പെരുമാറിയിട്ടില്ല. ഖുർആനിൽ അല്ലാഹു പറയുന്നു. "ഏറ്റവും ഉൽകൃഷ്ടമായ സ്വഭാവത്തിലാണ് അങ്ങ് നിയോഗ്യനായതെന്ന്”. ഇതിനെ യാഥാർത്ഥ്യമാക്കിയ ജീവിതമായിരുന്നു തിരുദൂതരുടേത്.

വിശ്വസ്തതയും കരുണയും കാരണമാണ് മുഹമ്മദ് നബി(ﷺ) 'അൽ അമീൻ' എന്ന പേരിൽ അറിയപ്പെട്ടത് . പീഡനങ്ങൾ സഹിച്ചിട്ടും സത്യത്തിൽ ഉറച്ച് നിന്നു. നീതിയും ക്ഷമയും കൊണ്ട് സകല കാലത്തിനും ലോകത്തിനും മാതൃകയാവുകയായിരുന്നു റസൂൽ.

പ്രവാചകജീവിതം ആരോഗ്യത്തിനുള്ള സമഗ്ര പാഠമാണ്. ശുചിത്വവും മിതമായ ഭക്ഷണ രീതിയും പഠിപ്പിച്ചു. വ്യായാമത്തിനും ശാരീരിക ക്ഷമതയ്ക്കും പ്രാധാന്യം നൽകി. ദിക്റും പ്രാർത്ഥനയും മന:ശാന്തി നൽകുന്നുവെന്ന് തെളിയിച്ചു. പ്രകൃതിദത്ത ചികിത്സയും രോഗപ്രതിരോധവും ചേർത്ത് കാലാതീതമായ ഒരു ആരോഗ്യദർശനം രൂപപ്പെടുത്തി.

ശത്രുക്കളിൽ നിന്ന് നിരന്തരം അക്രമങ്ങളും പരിഹാസങ്ങളും ഉണ്ടായിട്ടും ഒരിക്കൽ പോലും അവരുടെ നാശം മുത്ത് നബി ആഗ്രഹിച്ചില്ല. പീഢനങ്ങളെത്ര തന്നെ നേരിട്ടാലും, ശത്രുക്കൾക്ക് സത്യം മനസ്സിലാക്കാനും അതംഗീകരിക്കാനുമുള്ള അവസരങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്നതാണ് കരുണയുടെയും വിട്ടുവീഴ്ചയുടെയും തിരുനബി മാതൃക.

വാക്ക് പാലിക്കൽ വിശ്വാസിക്ക് അനിവാര്യമാണ്. വാഗ്ദത്ത ലംഘനം കപട വിശ്വാസിയുടെ അടയാളമായി ഇസ്‌ലാം എണ്ണുമ്പോൾ വാഗ്ദത്തം നിറവേറ്റുന്നവരെ വിജയികളായും വാഴ്ത്തുന്നു. വാക്കുകളിലും പ്രവൃർത്തികളിലും ഒരുപോലെ വിശ്വസ്ഥതയുടെ മാതൃക കാണിച്ചു തന്ന തിരുനബിയാണ് വിശ്വാസി ജീവിതത്തിലെ വഴികാട്ടിയും പ്രചോദനവും.

തിരുനബി ﷺ തന്റെ ജീവിതത്തിലൂടെ തന്നെ മികച്ച അധ്യാപകന്റെ ഉത്തമ മാതൃകയായി നിലകൊണ്ടു.ശിഷ്യരുടെ സ്വഭാവത്തിന് അനുസരിച്ച് മറുപടി നൽകുകയും കഥകളും ഉപമകളും ഉപയോഗിച്ച് പഠിപ്പിക്കുകയും ചെയ്തു. ക്ഷമയോടെയും സൗമ്യതയോടെയും തെറ്റുകൾ തിരുത്തിയ തങ്ങളുടെ ജീവിതം തന്നെ ശിഷ്യർക്കുള്ള ഏറ്റവും വലിയ പാഠപുസ്തകമായിരുന്നു.

അജ്ഞതയുടെയും അന്ധകാരത്തിന്റെയും മേൽ വെളിച്ചം ചൊരിഞ്ഞ്, പ്രപഞ്ചത്തിന് മുഴുവൻ കാരുണ്യമായി തിരുപ്പിറവി സംഭവിച്ച പുലരി. യമനിലെ അബ്റഹത്തിന്റെ ആനക്കലഹത്തെ അബാബീൽ പക്ഷികൾ തുരത്തിയ അതേ വർഷം, തിരുനബി ﷺ ഭൂമിയിലേക്ക് ആഗതനായി. കാലം കാത്തിരുന്ന ആ പുണ്യമുഹൂർത്തത്തിൽ ലോകം പല അത്ഭുതങ്ങൾക്കും സാക്ഷിയായി.

മുഹമ്മദ് നബി ﷺ യുടെ ജീവിതം കരുണ, നീതി, സഹിഷ്ണുത,സ്നേഹം എന്നിവയുടെ പ്രകാശഗോപുരമാണ്. അന്ധകാരത്തിലായിരുന്ന സമൂഹത്തെ വെളിച്ചത്തിലേക്ക് നയിച്ച റസൂൽ, മുഴുവൻ മനുഷ്യരാശിക്കും സമാധാനത്തിന്റെയും മാനവികതയുടെയും മാതൃകയായി തുടരുന്നു.

ജിബ്‌രീൽ(അ) ദിവ്യവെളിപ്പാടുകളുടെ വാഹകനായ സമയം തന്നെ നബി(ﷺ)യുടെ ആത്മസുഹൃത്തും അധ്യാപകനുമായി മാറിയിരുന്നു. ഹിറാ ഗുഹയിലെ ആദ്യ വഹ്‌യ് വേള മുതൽ മിഅ്‌റാജ് യാത്രയിലും ത്വാഇഫ് യാത്രയിലെ പരീക്ഷണങ്ങളിലും വരെ, ജിബ്‌രീൽ(അ) നബി(ﷺ)ക്ക് കരുത്തും ആശ്വാസവുമായി കൂടെ നിന്നു. പല രൂപങ്ങളിൽ പ്രത്യക്ഷപ്പെട്ട് പല പാഠങ്ങൾ പഠിപ്പിക്കുകയും, പല സന്ദർഭങ്ങളിൽ സാന്ത്വനമായി കടന്നുവരുകയും ചെയ്തു.

ഹബീബായ നബി ﷺ തങ്ങളെ അറിയലാണ് അല്ലാഹുവിനെ അറിയാനുള്ള യഥാർത്ഥ മാർഗം. തിരുജീവിതം ലോകർക്കുള്ള തുറന്ന പാഠപുസ്തകമാണ്. അണമുറിയാത്ത പ്രണയം ഇരുലോക വിജയം ഉറപ്പാക്കുന്ന നിധിയുമാണ്. ഹബീബിന്റെ മഹബ്ബത്ത് ഹൃദയത്തിൽ പൂത്തു നിൽക്കുമ്പോഴേ വിശ്വാസം പൂർണമാവുകയുള്ളൂ.

ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരിയുടെ “പ്രവാചകൻ മുഹമ്മദ് ﷺ” പ്രവാചകജീവിതത്തെ ചരിത്ര-ആത്മീയ സമന്വയത്തോടെ അവതരിപ്പിക്കുന്ന വിലപ്പെട്ട കൃതിയാണ്. മൂന്ന് വാല്യങ്ങളിലായി മക്ക-മദീന കാലഘട്ടങ്ങളെ ലളിതമായ ഭാഷയിൽ വിശദമായും മനോഹരമായും ഈ കൃതിയിൽ അവതരിപ്പിക്കുന്നു.

പെരുമാറ്റത്തിലും ഇടപെടലുകളിലും മുത്ത് നബി(ﷺ)യാണ് വിശ്വാസിക്ക് ആദ്യാവസാന മാതൃക. ആരെയും അലോസരപ്പെടുത്താത്ത മുഖഭാവത്തോടെ നർമം കലർത്തിയ വാക്കുകളോടെയായിരുന്നു തിരുദൂതരുടെ ഇടപെടൽ. ജീവിതത്തിൽ ഒരിക്കൽപോലും പരിഹാസവും കോപവും കാണിച്ചിട്ടില്ലാത്ത അതുല്യ വ്യക്തിത്വമാണ് റസൂൽ(സ)

മുഹമ്മദ് നബി ﷺ യുടെ ജീവിതം സ്നേഹത്തിൻ്റെയും സഹിഷ്ണുതയുടെയും പാഠശാലയായി വള്ളത്തോൾ തന്റെ കവിതകളിലൂടെ മലയാളികൾക്ക് പരിചയപ്പെടുത്തുന്നുണ്ട്. "അല്ലാഹ്", "ജാതകം തിരുത്തി", "പാംസുസ്നാനം" തുടങ്ങിയ കവിതകളിൽ തിരുനബിയുടെ ക്ഷമ, കാരുണ്യം, നീതി, മാനവികത എന്നിവ പ്രമേയമാക്കി മലയാള കാവ്യ ലോകത്തിന് തിരുനബി ﷺ സ്മരണകളിലൂടെ ആഗോള മാനം കൂടി നൽകുന്നു.

ഖുർആൻ മനുഷ്യജീവിതത്തിന് സമഗ്ര മാർഗ്ഗദർശനമാണ്. അതിന്റെ പ്രായോഗിക മാതൃകയാണ് തിരുനബിയുടെ ജീവിതം. ഹദീസുകൾ പ്രകാരം നീതി, സഹായം, നല്ല വാക്ക്, വഴിയിലെ തടസ്സം നീക്കൽ തുടങ്ങിയ സാമൂഹിക ധർമ്മങ്ങൾ ആരാധനയായി കണക്കാക്കപ്പെടുന്നു; ഇവ മനുഷ്യരെ പരസ്പരം ഇണക്കിച്ചേർത്ത് സമൂഹിക ബോധം നിലനിർത്താൻ സഹായിക്കുന്നു.

പ്രവാചകർ ﷺ അയച്ച നയതന്ത്ര കത്തുകൾ, ഇസ്ലാമിന്റെ ദൗത്യം പ്രാദേശികമല്ല, ലോകമെമ്പാടും വ്യാപിക്കേണ്ട സർവ്വസാധാരണ സന്ദേശമാണെന്ന് തെളിയിക്കുന്നതിന്റെ മകുടോദാഹരണമാകുന്നു . അവ, ഇസ്ലാമിക നയതന്ത്ര ചരിത്രത്തിലെ പ്രധാന ഏടുകളാണ്. വെറും കത്തുകൾ എന്നതിനപ്പുറം സമാധാനവും സഹവർത്തിത്വവും പ്രചരിപ്പിച്ച രേഖകൾ കൂടിയാണ് അവ.

ഇറാൻ അടക്കമുള്ള നിരവധി രാജ്യങ്ങളിലെ സ്കൂളുകളിൽ ഗണിതവും ജ്യാമിതിയും പഠിപ്പിക്കാൻ ‘ഖുലാസത്ത് അൽ-ഹിസാബ്’ അല്പകാലം മുമ്പ് വരെ ഉപയോഗിച്ചിരുന്നു. കേരളത്തിലെ ദർസ് സിലബസിൽ ഒഴിച്ചുകൂടാനാവാത്ത ഗ്രന്ഥമായി ഈ കൃതി ഇന്നും മതവിദ്യാർത്ഥികൾ പഠനം നടത്തുന്നുണ്ട്.

കേരളത്തിലെ ദീനി പ്രബോധന മണ്ഡലം സജീവമാക്കുന്നതിൽ സൂഫികളുടെ പങ്ക് ചെറുതല്ല. ആരാധനകളുമായി കഴിഞ്ഞുകൂടുന്നതിലുപരി അവർ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുകയും പ്രശ്നങ്ങൾക്ക് പരിഹാരമാവുകയും ചെയ്തു. അവരിൽ പ്രധാനിയാണ് മമ്പുറം ഫസൽ തങ്ങൾ.

സൃഷ്ടികൾക്ക് സ്രഷ്ടാവിനോടുള്ള പൂർണമായ വിധേയത്വ ബാധ്യതയുടെ പ്രതീകമാണ് സക്കാത്ത്. സക്കാത്തിന്റെ പദാർത്ഥം സൂചിപ്പിക്കുന്നതുപോലെ തന്നെ മനുഷ്യമനസ്സിനെയും ശരീരത്തെയും ശുദ്ധീകരിക്കാനുള്ള മാർഗ്ഗമാണിത്. അതുവഴി സ്രഷ്ടാവിലേക്ക് അടുക്കലാണ് പരമമായ ലക്ഷ്യം.

ബദ്ർ ചരിത്രത്തെയും അഹ്‌ലു ബദ്റിനെയും പ്രകീർത്തിക്കുന്ന അനേകം രചനകൾ ഇസ്‌ലാമിക ലോകത്ത് രചിക്കപ്പെട്ടിട്ടുണ്ട്. അവ ഓരോന്നും മുസ്‌ലിംകളുടെ നിത്യജീവിതത്തിന്റെ ഭാഗമായി രൂപാന്തരപ്പെട്ടിരുന്നു. തിരുനബി(സ) യുടെ കാലം മുതൽ ഈ പ്രകീർത്തനങ്ങൾ രൂപപ്പെട്ടിട്ടുണ്ട്.

ഫാത്തിമ(റ), വിശ്വാസികൾക്കിടയിൽ അത്രമേൽ സ്വാധീനം ചെലുത്തിയ മറ്റൊരു വനിതയുണ്ടോ?. സഹനത്തിന്റെയും സഹാനുഭൂതിയുടെയും സ്നേഹത്തിന്റെയും കഥകളിൽ ഫാത്തിമ ബീവിക്ക് തന്നെയാണ് മഹനീയ സ്ഥാനം. മുത്ത് റസൂലിൻ്റെ പ്രിയ പുത്രിയുടെ വഫാത്ത് ദിനമായ റമളാൻ മൂന്ന്, വിശ്വാസികൾക്ക് ആത്മധൈര്യത്തിന്റെയും വിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും ഓർമദിനം കൂടിയാവുകയാണ്.

സ്വതന്ത്ര ഇന്ത്യ പരമാധികാര രാഷ്ട്രമായി, സ്വന്തമായൊരു ഭരണഘടനയുമായി അസ്തിത്വം കൈവരിച്ച അഭിമാനകരമായ ഓർമകളാണ് ഓരോ ജനുവരി 26 റിപ്പബ്ലിക് ദിനത്തിലും ഇന്ത്യക്കാരനായ ഏതൊരാളിലും തെളിഞ്ഞു വരുന്നത്.

ഇലാഹിന്റെ പ്രീതിയാണ് വിശ്വാസിയുടെ ജീവിതാഭിലാഷം. റബ്ബിന്റെ അനുവാദത്തോടെ സുകൃതങ്ങളിലേക്കിറങ്ങലാണ് മാന്യത. സ്വലാത്തുൽ ഇസ്‌തിഖാറ അതിലേക്കുള്ള മാർഗമാണ്. സ്വലാത്തുൽ അവ്വാബീൻ, വുളൂഇന് മുമ്പ്, യാത്രയ്ക്കു മുമ്പും ശേഷവും എന്നു തുടങ്ങി നന്മകളോട് ഓരംപറ്റി നിരവധി നിസ്കാരങ്ങൾ സുന്നത്തായുണ്ട്.

പ്രകൃതി പ്രതിഭാസങ്ങൾ മനുഷ്യന് ദിശാബോധം നൽകുവാനുള്ള ദൃഷ്ടാന്തങ്ങളാണ്. തദവസരങ്ങളിൽ അഹദിലേക്ക് കൂടുതൽ അലിഞ്ഞു ചേർന്ന് അകപ്പൊരുൾ അന്വേഷിക്കുകയാണ് വിശ്വാസികൾക്കുചിതം.

വൊളൻ്ററി സർവ്വീസെന്ന പേരിൽ പത്രത്തിൽ പേരു വരാനും ആളുകളുടെ കൈയ്യടി നേടാനും നേരംപോക്കാനുമായി സാമൂഹ്യസേവനം നടക്കുന്ന നാട്ടിൽ, കുണ്ടൂരിലെ സേവന ചരിത്രങ്ങൾ ഏറെ വേറിട്ടും ഉയർന്നും നിൽക്കുന്നു.

ആധുനിക ബൗദ്ധിക വ്യവഹാരങ്ങളുടെ അന്തർധാരകൾ മുസ്‌ലിം അന്തലൂസുമായി അഭേദ്യമായി ഇഴചേരുന്നുണ്ട്. നിതാന്തമായ സഞ്ചാരങ്ങൾ മുഖേന ചരിത്രപഠനങ്ങൾക്ക് കൃത്യമായ മാർഗരേഖ വരച്ച ഇബ്നു ഖൽദൂനിൻ്റെ മുഖദ്ദിമ അത്തരമൊരു മാസ്റ്റർപീസാണ്.

തിരുനബി പ്രകീർത്തന സദസ്സുകളുടെ അനിർവചനീയ താളമാണ് ഖസീദതുൽ ബുർദ. താജുശ്ശരീഅ അഖ്തർ റസാ അൽ ഖാദിരി അൽ അസ്ഹരി എഴുതിയ വിശ്വവിഖ്യാത ബുർദവ്യാഖ്യാനത്തിൻ്റെ മലയാള പരിഭാഷ.

അബലരുടെ കൈ പിടിക്കുന്ന മാനവിക സംസ്കാരമാണ് ഇസ്ലാമിനുള്ളത്. ജന്മനാട്ടിൽ നിന്നും അഭയാർത്ഥികളായി പുറന്തള്ളപ്പെട്ട സമൂഹത്തെ സ്നേഹലാളനകൾ നൽകി സൽകരിക്കുകയാണ് ഒട്ടോമൻ സിരാകേന്ദ്രങ്ങളിൽ ഒന്നായ ബർസ നഗരം.

പടച്ചവനോടുള്ള സ്നേഹം സഹജീവികളിലേക്കങ്ങനെ ഒഴുകുമ്പോൾ, അത്രമേൽ സൂക്ഷ്മതയോടെ ആരാധനകളിലും ഓരോ ചലന നിശ്ചലനതയിലും മുഴുകുമ്പോൾ, ജീവിതം വിനയമാകുമ്പോൾ, അവർ ഇലാഹീ പ്രണയത്തിലലിഞ്ഞിരിക്കുകയാണ്. ആത്മജ്ഞാനികൾ അങ്ങനെയാണ്.

പാണ്ഡിത്യത്തിൻ്റെ അനേകതയിലേക്ക് ആഴ്ന്നിറങ്ങിയ വിസ്മയലോകമാണ് ഉസ്താദുൽ അസാതീദ്. ആയുഷ്കാലം മുഴുക്കെ അറിവിൻ്റെ അനുഭൂതിയിൽ അവ പകരലിൻ്റെ പരിശുദ്ധിയിൽ ധന്യമായ സാത്വിക ജീവിതം. നസബയും നിസ്ബയുമൊത്ത ഇൽമിൻ്റെ ഗരിമ. അതിയായ ഭവ്യതയോടെ, സൗമ്യതയോടെ ശിഷ്യരിലേക്ക് വെളിച്ചത്തിൻ്റെ വഴിത്താരയായി ഇറങ്ങിച്ചെന്ന ഗുരുസാഗരം.

സാമൂഹ്യ സാഹചര്യങ്ങൾ ദാഹിക്കുന്ന ധാർമിക മാറ്റങ്ങൾക്ക് ചുക്കാൻ പിടിച്ച പാരമ്പര്യ ഉലമാക്കളാണ് കേരളീയ മുസ്ലിം ചൈതന്യത്തിന്റെ അകപ്പൊരുൾ. സാംസ്കാരിക രാഷ്ട്രീയ അധിനിവേശത്തിനെതിരെയുണ്ടായ മമ്പുറത്തെ തീർപ്പുകൾ സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ ആത്മീയവായനകളാണ്.

റബീഇൻ്റെ ചന്ദ്രപ്പിറ കാണുന്നതോടെ ദ്വീപിൻ്റ മണ്ണിനും മനസ്സിനും സ്വലാത്തിൻ്റെ സുഗന്ധമായിരിക്കും. മൗലിദിന്റെ വെളിച്ചങ്ങളിലേക്ക് വീടുകളുണരും. മരതക പച്ചക്കടലും വെള്ളാരം മണൽക്കരയും ലഗൂണുകളും തിരുനബിയെന്ന പ്രേമത്തിരമാല ചൂടി അണിഞ്ഞൊരുങ്ങും.

സി എ ഉസ്താദ്, വിജ്ഞാന വിഹായസ്സിലെ തിളങ്ങുന്ന നഭസ്സ്. ബുഖാരിയുടെ വിളക്കുമാടം. അഞ്ചു പതിറ്റാണ്ടിൻ്റെ ജ്ഞാനകാണ്ഡങ്ങളിലൂടെ സഞ്ചരിച്ച് ആദർശ വീഥിയിൽ അഹ്‌ലുസ്സുന്നയുടെ അന്തസ്സ് അടയാളപ്പെടുത്തിയ ആ വിനയസ്വരൂപത്തെ ഓർത്തെടുക്കുകയാണ് സ്ഥാപനങ്ങളുടെ കാര്യദർശി, ശൈഖുനാ അബൂഹനീഫൽ ഫൈസി തെന്നല.

മുസ്‌ലിം എൻക്ലൈവുകളിലേക്ക് ചേർത്ത് സ്വാതന്ത്ര്യസമര മുന്നേറ്റങ്ങളെ അപഗ്രഥിക്കുമ്പോൾ അധ്യാത്മിക ഇടപെടലുകളുടെ മനോഹരദൃശ്യങ്ങൾ വരച്ചെടുക്കാനാവും. പോർച്ചുഗീസ്, ഡച്ച്, ഫ്രഞ്ച്, ബ്രിട്ടീഷ് അധിനിവേശങ്ങളെ അതിജയിച്ച മലബാർ പൈതൃകം അത്തരം പ്രേരകങ്ങളുടെ പ്രദർശനപാളിയാണ്.

ആദര്‍ശരംഗത്തെ അതുല്യവിപ്ലവമായിരുന്നു അവിടുന്ന്. ആവേശോജ്ജ്വലമായ പ്രഭാഷണങ്ങൾ, അഗാധമായ ജ്ഞാനം, അഹ്ലുസുന്നത്തിൻ്റെ യശസ്സിനുവേണ്ടി വൈതരണികളേതും മറികടക്കുന്ന മന:സ്ഥൈര്യം. അൽ-മഖറും സഅദിയ്യയും, കൻസുൽ ഉലമയെന്ന കർമസാഫല്യത്തിൻ്റെ വജ്രക്കണ്ണാടികളാണ്.

ഉന്നതര ശീർഷരായ ഉസ്താദുമാരിൽ നിന്ന് പൂര്‍ണപൊരുത്തത്തോടെ നുകർന്ന ഇൽമിൻ്റെ തിളക്കം. അറിവിനു വേണ്ടി തന്നെയാകെയും കൊടുത്ത വിദ്യദാഹം. പെരുന്നാൾ സുദിനത്തിലും കിതാബോതിയ ഓർമയുണ്ട് കണ്ണിയത്ത് ഉസ്താദിന്റെ പ്രിയശിഷ്യന്‍ ചിത്താരി കെ പി ഹംസ മുസ്‌ലിയാർക്ക്.

പുരക്കുള്ളിലോ പള്ളിമൂലകളിലോ ഒതുങ്ങിത്തീർന്ന ജീവിതമായിരുന്നില്ല പഴയകാല പണ്ഡിതന്മാരുടേത്. പലതായി ചിതറിക്കിടന്നിരുന്ന ഓമച്ചപ്പുഴയിലെ ജുമുഅ നിസ്കാരം ഒരൊറ്റ ഇമാമിനു കീഴിലേക്കും, സ്നേഹെെക്യങ്ങളുടെ പുത്തൻപള്ളിക്കകത്തേക്കുമായി വികസിപ്പിച്ചത് മോല്യേരുപ്പാപ്പയാണ്.

അക്ഷരങ്ങൾക്ക് ആവിഷ്കരിക്കാനാവാത്ത അനിർവചനീയമായ പ്രതിഭാവിലാസമാണ് മോല്യേരുപാപ്പയെന്നു കേളികേട്ട ഹാഫിളുൽ ഖുർആൻ അബൂബക്കർ കുട്ടി മുസ്‌ലിയാർ(റ). മലബാറിന്റെ വിദ്യാവിഹാരമായിരുന്ന ഓമച്ചപ്പുഴയുടെ ശിൽപ്പിയായ അവിടുത്തെ ഇൽമും ഇബാദത്തും തദ്രീസ് രീതികളും നമ്മളിനിയും അന്വേഷിച്ചറിയേണ്ടതുണ്ട്.

കേരളീയ മുസ്ലിംകൾ ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാർധം വരെ വ്യവഹാര ഭാഷയായി ഉപയോഗിച്ചിരുന്നത് അറബി മലയാളമായിരുന്നു. അറബി നോവലുകൾ കേരളത്തിൽ ആദ്യം പ്രത്യക്ഷപ്പെടുന്നത് അറബി മലയാളത്തിലാണ്. കവി നല്ലളം ബീരാൻ അറബിയിൽ നിന്ന് അറബി മലയാളത്തിലേക്ക് പുനരാഖ്യാനം ചെയ്ത ജനപ്രിയ നോവലാണ് അൽഫു നഹാരിൻ വ നഹാർ.

പ്രതാപ്ഗഡിലെ മൗലാന ഫാറൂഖ് എന്ന മതപണ്ഡിതനെ അയാളുടെ വാടകക്കാരൻ ചന്ദ്രമണി തിവാരിയാണ് കൊന്നത്. തൻ്റെ വാടകക്കാരന് ബുദ്ധിമുട്ടുള്ള സമയങ്ങളിലെല്ലാം പിതാവ് സാമ്പത്തികമായി സഹായിച്ചിരുന്നതായി മകൻ അനുസ്മരിക്കുന്നു.

ഇസ്ലാമിക ലോകത്തെ വിജ്ഞാന ദാഹികൾക്കിടയിൽ ജനകീയ നാമമാണ് ഇമാം മഹല്ലി (റ). അതിസങ്കീർണമായ പദാവലികളേയും ആശയസംജ്ഞകളേയും ഇഴകീറി വിശദമാക്കുന്നതോടൊപ്പം ഉള്ളടരുകളിലേക്കിറങ്ങി കൂടുതൽ തെളിച്ചമുള്ളതായി പ്രകാശിപ്പിക്കുന്നതിനാലും അവിടുത്തെ ചർചകളെന്നും പകിട്ടുള്ളവയാണ്.

ഗോവധ നിരോധനമെന്നത്ത് ബി ജെ പി സര്‍ക്കാരിന്റെ സാംസ്‌കാരിക ഫാസിസമാണ്. ബ്രസീൽ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യം ഇന്ത്യയാണ്. മൃഗസ്നേഹത്തിന്റെ പേരിൽ മാനുഷിക മൂല്യങ്ങൾ ഹനിക്കുമ്പോഴും മറുഭാഗത്ത് കൊഴുക്കുന്ന ബിസിനസ് കപടഭക്തിയുടെ അടയാളമാണ്.

മുഹർറം അനുഗ്രഹാശിസുകളുടേയും ഗുണവിശേഷണങ്ങളുടെയും സാക്ഷ്യപത്രമാണ്. ആശൂറാഅ് ദിനത്തിലെ നോമ്പാകട്ടെ കഴിഞ്ഞുപോയൊരു വര്‍ഷത്തെ പാപങ്ങള്‍ പൊറുക്കാനുള്ള നിദാനവുമാണ്. ഈ വിശിഷ്ടദിനങ്ങൾ സ്മരണകൾ കൊണ്ടും സുകൃതങ്ങൾ കൊണ്ടും വരുംനാളെകളിലേക്കുള്ള പ്രതിജ്ഞയായി നമുക്കേറ്റു ചൊല്ലാം.

മനസ്സിൽ ഹബീബിനോടുള്ള അനുരാഗവും ഇശ്ഖും നിറച്ചുവെച്ച് കരുണാമൃതമായി വർഷിച്ച പ്രേമഭാജനത്തെ പാടിപറഞ്ഞു കൊണ്ടിരുന്നാൽ ദേഹവും ദേഹിയും പാടെ രോഗമുക്തമാകുമെന്നതിൽ സന്ദേഹമില്ല. ഭീകരമഹാമാരികളിൽ നിന്നും ദാരുണദീനങ്ങളിൽ നിന്നും ദിവ്യശമനങ്ങളായി മലയാളക്കര ദർശിച്ച സ്നേഹശീലുകളാണ് ഖസീദത്തുൽ ബുർദയും മൻഖൂസ് മൗലിദും.

ജീവിതത്തിൻ്റെ അർത്ഥവും തുടിപ്പും ലക്ഷ്യവും ഏകനിലേക്കുള്ള അദ്ധ്യാത്മിക സഞ്ചാരമാണ്. ആത്മീയനിറവിലേക്കുള്ള ഇറങ്ങി നടത്തങ്ങൾ പിഴച്ചുപോകാതിരിക്കാൻ വഴിയും വഴിയറിയുന്ന മാർഗനിർദേശികളുടെ നെറുവെളിച്ചവും വേണം. അങ്ങനെ അനേകം പദയാത്രികരുടെ പാഥേയമാണ് ശാദുലിസരണി.

തിരുനബിയനുരാഗത്തിന്റെ അതിമധുരിത പ്രവാഹങ്ങളാണ് ഖസീദ്ദത്തുൽ ബുർദയും ഹംസിയ്യയും. കല്പാന്തകാലം കാമിലോരുടെ മദ്ഹുരത്തിന്റെ മണിമാലകൾ കൊണ്ട് വിശ്വാസിമാനസങ്ങളെ പ്രണയമണിയറകളാക്കി പുന:രാഖ്യാനം ചെയ്യുകയാണ് ആ കാവ്യപ്രഭു.

യവന തത്വചിന്തകരുടെ കുരുടൻ ദർശനങ്ങളിൽ മൂടുറച്ചു പോയ തത്വശാസ്ത്രത്തെ പൊളിച്ചെഴുതിയും ഇസ്ല‌ാമിക ദർശനങ്ങളിൽ ഉറച്ചു നിന്നുകൊണ്ട് സർഗാത്മകമായി വിശകലനം ചെയ്‌തുമാണ് ഇമാം ഗസാലി(റ) ഇസ്‌ലാമിക നവോത്ഥാനത്തിന് നേതൃത്വം നൽകിയത്.

ശാരീരിക ത്യാഗം, ധനവ്യയം, മാനസിക സമർപ്പണം എന്നീ കാര്യങ്ങൾ ഒരുമിച്ച് വരുന്ന കർമം ചെയ്തവരെന്ന നിലയിൽ ഹാജിമാരെ നാട്ടിലെത്തിയാൽ ഹാജി എന്നോ ഹജ്ജുമ്മയെന്നോ പേരിനോട് കൂടെ ചേർത്ത് വിളിച്ചേക്കാം. അത് അഹങ്കാരത്തിനുള്ള പാത്രമാകാതെ ആത്മീയതയുടെ വിത്തുകൾ പാകാൻ പ്രാപ്തമായിരിക്കണം.

ജബലുറഹ്മ എത്രയധികം മനസ്സുകളെ സ്നേഹത്തിലേക്ക് പുനരാഖ്യാനം ചെയ്തിട്ടുണ്ട്. എത്രവിധം വൈവിധ്യങ്ങളായ ജീവിതസങ്കല്പങ്ങളെ ഒന്നായി ചേർത്തിട്ടുണ്ട്. ആ കുന്നിൽ പരസ്പരം കാണുമ്പോൾ, അതിൻറെ ഓർമ്മകളിൽ അഭിസംബോധനകളിൽ, ഹൃദയം കൊണ്ട് തൊടുമ്പോൾ പച്ചമനുഷ്യൻ പിഞ്ചുകുഞ്ഞിനെപ്പോലെ പരിശുദ്ധിയിലേക്ക് പിറക്കുന്നു.

അറഫാ മരുഭൂമിയിൽ തടിച്ചു കൂടിയത് മുഴുവൻ മുസ്‌ലിംകളായിരുന്നു. പക്ഷേ മനുഷ്യരേ എന്നായിരുന്നു മുത്ത് നബിയുടെ ﷺ അഭിസംബോധന. ലോകാവസാനം വരെയുള്ള മനുഷ്യരോടുള്ള പ്രഖ്യാപനമായിരുന്നുവത്. മാനവീകതയുടെ എല്ലാ അടരുകളിലും തൊടുന്ന സമ്പൂർണ്ണമായ സംഭാഷണം.

അനന്യമായൊരു വിളിയാളമായിരുന്നു ഖലീലുള്ളാഹി ഇബ്റാഹീം നബിയുടെത്. സ്ഥലകാലങ്ങളുടെ തടസ്സങ്ങളില്ലാതെ ആകാശഭൂമികൾക്കിടയിലുള്ള സർവരുമത് കേൾക്കുകയുണ്ടായി. ദേശങ്ങളുടേയും, വർഷങ്ങളുടേയും അകലവുമതിരുകളും ഭേദിച്ച് ആ ക്ഷണത്തിനുള്ള പ്രത്യുത്തരമായി അനേകലക്ഷങ്ങൾ ഇപ്പോഴും പ്രവഹിച്ചുകൊണ്ടിരിക്കുന്നു.

ബലിപെരുന്നാളിനെ ഇലാഹീ പ്രണയത്തിന്റെയും ആത്മാർപ്പണത്തിന്റെയും, പങ്കുവെപ്പിന്റെയും, ആഘോഷമാക്കി അടയാളപ്പെടുത്തുകയാണ് ഉള്ഹിയ്യത്. പരിശുദ്ധ ബലിദാനത്തിൻ്റെ പ്രതിഫലപൂർണതയ്ക്ക് അനിവാര്യമായ കർമശാസ്ത്രനിലപാടുകളുടെ സംഗ്രഹം.

നോമ്പ്, ഹജ്ജ്, നിസ്‌കാരം, ദാനധര്‍മം എന്നീ നാല് സൽകർമങ്ങളുടേയും സമാഗമമാണ് ദുല്‍ഹിജ്ജയുടെ വശ്യസൗന്ദര്യം. ഇലാഹിനേറ്റം പ്രിയങ്കരമായ ആരാധനകൾ അതിലെ ആദ്യ പത്തു പകലിരവുകളിലേതാണെന്നാണ് തിരുദൂതരുടെ മൊഴിസാക്ഷ്യം.

മഹത്തുക്കളുടെ തിരുശേഷിപ്പുകൾക്ക് ബറകത്തുണ്ടെന്ന ഇസ്‌ലാമിക വിശ്വാസത്തെ പിന്താങ്ങുകയാണ് സംസമെന്ന അമൂല്യതീർത്ഥവുമായി നാനാദേശങ്ങളിലേക്ക് മടങ്ങുന്ന ലക്ഷോപലക്ഷം തീർത്ഥാടകർ. തലമുറകളുടെ ആന്തരിക-ബാഹ്യ ദാഹങ്ങൾക്ക് ശമനൗഷധിയായ ഈ വിസ്മയപ്രവാഹം കോരിത്തരിപ്പിക്കുന്ന സ്മരണകളുടെ സ്വർണസഞ്ചയം കൂടിയാണ്.

കേരളത്തിൻ്റെ സാംസ്കാരിക പരിസരം സമ്പുഷ്ടമാക്കുന്നതിൽ സച്ചരിതരായ പണ്ഡിതസൂരികളുടെ പങ്ക് നിസ്തുലമാണ്. ധാർമിക മൂല്യച്യുതിയുടെ വേരുകളറുത്ത് സമൂഹത്തെ സംസ്കരിച്ചെടുക്കാൻ അവർ സദാപരിശ്രമിച്ചു. അദ്ധ്യാത്മിക ജ്ഞാന പ്രഭാതമായി പ്രഭപകർന്ന കുറ്റൂർ കമ്മുണ്ണി മുസ്ലിയാരെ സ്മരിക്കുകയാണ് നാട്ടുകാരൻ

സ്വതന്ത്ര്യ ഇന്ത്യ കേട്ടു പരിചയിച്ചിട്ടില്ലാത്ത വിദ്വേഷ പരാമർശങ്ങളാണ് രാജ്യത്തിൻ്റെ പ്രധാനമന്ത്രിയിൽ നിന്നും ഈ ഇലക്ഷൻ കാലത്ത് പുറത്ത് വന്നത്. പരാജയഭീതി പിടികൂടിയപ്പോഴേ ഉഗ്രവർഗീയവിഷം വമിക്കുന്നതായി മോദി-അമിത് ഷാ ദ്വയങ്ങളുടെ പൊതുസദസ്സുകൾ. ഇപ്പോഴും ആ പേടി ചുറ്റുവട്ടങ്ങളിലുണ്ട്, അവർ പറഞ്ഞുകൊണ്ടേയിരിക്കുകയാണ്.

വൈവിധ്യങ്ങളായ ദൈവസങ്കൽപങ്ങളുടേയും അനുഷ്ഠാനങ്ങളുടേയും, ജീവിത സംസ്കാരങ്ങളുടേയും, ആശയസംഹിതകളുടേയും ഈറ്റില്ലമാണ് ഭൂഗോളം. ചില ധാർമികമൂല്യങ്ങളിൽ ഒന്നിച്ചു നിൽക്കുമ്പോഴും മതങ്ങളെല്ലാം ഒരേ അച്ചിൽ വാർത്തെടുത്ത വിഭവങ്ങളല്ല.

ഇമാം അബൂ ഹനീഫ(റ)യുടെ വിയോഗം ഹിജ്റാബ്ദം 150ൻ്റെ രാത്രികളിലൊന്നിലായിരുന്നു. അന്നേ ദിനം തന്നെ മുസ്ലിം ജ്ഞാന ചക്രവാളത്തിൽ രജതശോഭ നിറച്ച് മറ്റൊരു ഉദയാർക്കൻ പൊട്ടിവിരിഞ്ഞു. കർമശാസ്ത്രത്തിൻറെ ഖുറശീ പണ്ഡിതസാകല്യം തിരുമൊഴി പോലെ വിജ്ഞാനം ദിക്കുകളഖിലം നിറച്ചു.

സുഖലോലുപത ഉമവി ഭരണത്തിൻ്റെ ശ്വാസമായ കാലത്താണ് സൂഫിയെന്ന സംജ്ഞ പിറവിയെടുക്കുന്നത്. എറ്റിമോളജിസ്റ്റുകളുടെ വിഭിന്ന വീക്ഷണങ്ങൾ സൂഫിസത്തെ അതിവിശാലമായ അർത്ഥതല്ലജങ്ങളുടെ തുറമുഖങ്ങളിലടുപ്പിക്കുന്നു. ശറഇൻ്റെ അതിർവരമ്പുകൾക്കുള്ളിൽ നിന്നുതന്നെ അത് അതിമനോഹരമായ അനുഭവമാകുന്നു.

പ്രപഞ്ചത്തിലെ സർവ്വ ചരാചരങ്ങളും പടച്ച റബ്ബിൻ്റെ പരിശുദ്ധിയെ സദാ വാഴ്ത്തിക്കൊണ്ടിരിക്കുകയാണ്. ജ്ഞാനവും ബോധവും കനിഞ്ഞേകിയ ഉടയോനെ ലൗകിക ലാഭേച്ചയിൽ അഭിരമിച്ച് മനുഷ്യർ വിസ്മരിക്കുന്നു. പാപ പങ്കിലമായ ജീവയാനത്തിൽ നിന്ന് പരിശുദ്ധിയുടെ പടവുകളേറാൻ വിശ്വാസിക്കേറ്റം പര്യാപ്തമായ ആരാധനയാണ് സ്വലാത്തു തസ്ബീഹ്.

രാത്രിയുടെ നിശ്ശബ്ദ യാമങ്ങളിൽ മനസ്സാന്നിധ്യത്തോടെ നിര്‍വ്വ ഹിക്കപ്പെടുന്ന നിസ്കാരമാണ് തഹജ്ജുദ്. ജ്ഞാനവും ബോധവുമുള്ള സ്രഷ്ടവിന്റെ പ്രിയങ്കരരായ ദാസന്മാർ ദേഹേച്ഛയുടെ പ്രലോഭനങ്ങള്‍ക്ക് വഴങ്ങാതെ തഹജ്ജുദിന് വേണ്ടി ശയ്യയില്‍ നിന്ന് ഞെട്ടിയുണരുന്നു.

സ്വർഗത്തിൽ ളുഹാ എന്ന പേരിൽ ഒരു കവാടമുണ്ട്. അവിടെ വെച്ച്, “പതിവായി ളുഹാ നിസ്‌കരിച്ചവർ എവിടെ ? ഇത് നിങ്ങളുടെ കവാടമാകുന്നു. അല്ലാഹുവിന്റെ കാരുണ്യത്താൽ നിങ്ങൾ ഇതിലൂടെ സ്വർഗത്തിൽ പ്രവേശിക്കുക.” എന്ന് വിളിച്ചു പറയുന്നതാണ്. ഇങ്ങനെ ചുരുങ്ങിയ സമയം കൊണ്ട് കൂടുതൽ അധ്വാനമില്ലാതെ ലഭിക്കുന്ന നേട്ടങ്ങൾ കൊയ്‌തെടുക്കാൻ വിശ്വാസികൾ ജാഗ്രത്തായിരിക്കണം.

ഒരു അമുസ്‌ലിമും അന്യായങ്ങൾക്ക് ഇരയാകരുതെന്ന് അറ്റ്ലാന്റിക് സമുദ്രം മുതൽ ചൈന വരെ വ്യാപിച്ചു കിടക്കുന്ന ഗവർണർമാർക്ക് അദ്ദേഹം നിരന്തരം കത്തുകളയച്ചു. ഹ്രസ്വകാലം കൊണ്ട് നീതിയുടെ പര്യായം ഉമറെന്ന നാമം അദ്ദേഹം അന്വർത്ഥമാക്കി.

സുഖാഢംബരങ്ങളിലേക്ക് ഇസ്ലാമിക ഖിലാഫത്ത് ലക്ഷ്യം തെറ്റിയപ്പോള്‍ ഉമവി ഖിലാഫത്തിന്റെ പങ്കായം ഏറ്റെടുത്ത് ശരിയായ ദിശാ ബോധം നൽകി രാഷ്ട്രത്തെ സമുദ്ധരിച്ച ഭരണാധികാരിയാണ് ഉമറുബ്ന്‍ അബ്ദിൽ അസീസ്. നീതിയുടെ പര്യായമായി ഇസ്ലാമിക ചരിത്രത്തില്‍ തെളിഞ്ഞുനില്‍ക്കുന്നതാണ് ഖലീഫയുടെ ജീവിതം.

വിചാരണക്കിടയിൽ അല്ലാഹു ചോദിക്കും:'എന്റെ ദാസന് വല്ല സുന്നത്ത് നിസ്‌കാരങ്ങളുമുണ്ടോ? കുറവു വന്ന ഫര്‍ളിനെ സുന്നത്ത് കൊണ്ട് പൂര്‍ണമാക്കൂ...’ ഇബ്നു ഉമർ(റ) വഴിയുള്ളൊരു തിരുമൊഴി ശകലമാണിത്. സുകൃതങ്ങളുടെ പഴുതുകളടച്ച് പരിപൂർണനാവാനുള്ള പവിഴോപഹാരങ്ങളാണവ എന്ന ഉണർത്തലാണിത്.

വിലായത്തിന്റെ വിവിധങ്ങളായ മാർഗങ്ങളിലൂടെ അല്ലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കിയ മഹാൻ. അനേകം വിശ്വാസികളെ അദ്ധ്യാത്മികസോപാനങ്ങളിലേക്ക് വഴിതെളിച്ച ആത്മജ്ഞാനി. അഹ്‌ലുസുന്നത്തിൻ്റെ താങ്ങും തണലുമായ ആത്മീയ നേതൃത്വവുമായിരുന്നു സി.എം വലിയുള്ളാഹി.

'ബലഗല്‍ ഉലാ ബി കമാലിഹീ കശഫ ദുജാ ബി ജമാലിഹി...' അനുരാഗിയുടെ ഹൃദയസ്പന്ദനങ്ങളെ പ്രണയപർവ്വതങ്ങളുടെ ഉച്ചിയിലേക്ക് വഴിനടത്തിയ മായിക വരികളാണ്. സ്നേഹത്തിന്റെ സൂഫിസ്വരസാഗരങ്ങളെ കവിതയുടെ കടുകുമണികൾക്കുള്ളിൽ ആവാഹിച്ച ശീറാസിലെ മഹാമാന്ത്രികൻ, സആദിയുടെ അനുഗ്രഹീത കാവ്യലോകം അത്യധികം അർത്ഥവിസ്താരമുള്ളതാണ്.

പൗരത്വ ഭേദഗതി നിയമത്തിലെ ചതിപ്രയോഗം പകൽ പോലെ വ്യക്തമാണ്. മതവിദ്വേഷം പ്രചരപ്പിക്കുന്നതും ഭരണഘടനമൂല്യങ്ങളെ അട്ടിമറിക്കുന്നതുമായ സംഘ് രാഷ്ട്രീയം ചെറുത്തു തോൽപ്പിക്കേണ്ടതാണ്. ഈ രാജ്യത്തിൻറെ ആത്മാവ് അതിനായി തുടിച്ചുകൊണ്ടിരിക്കുകയാണ്.

പവിത്രമായ ആമോദപ്പുടവയണിഞ്ഞ് പെരുന്നാൾ സുദിനം അണവായിരിക്കുന്നു. പാരിതോഷികങ്ങളുടെ വിരുന്നുസൽക്കാരമായ ഈദുൽ ഫിത്വർ. റമളാനിൽ നുകർന്ന നന്മകളുടെ നനവുകൊണ്ട് നമുക്കീ പകലിരവുകളെ കുളിരോർമ്മയാക്കാം.

റമളാൻ പകർന്നു നൽകുന്ന ആത്മചൈതന്യം പൂർണ്ണതപ്രാപിക്കുന്നത് ഫിത്വർ സകാതിന്റെ വിതരണത്തോടുകൂടിയാണ്. സഹ്‌വിൻ്റെ സുജൂദ് നിസ്കാരത്തെ അന്യൂനമാക്കുന്നതുപോലെ സകാതുൽ ഫിത്വർ നോമ്പിന്റെ കുറവുകൾ പരിഹരിക്കുന്നു.

താതാർസ്ഥാൻ റിപ്പബ്ലിക്കിന്റെ തലസ്ഥാനമാണ് കാസാൻ. ഈ യൂറോപ്യൻ പട്ടണത്തിലെ റമളാനുകൾ അതിമനോഹരമാണ്. നീണ്ടകാലത്തെ സാംസ്കാരിക അടിച്ചമർത്തലുകൾക്കു ശേഷം ആത്മീയാനുഭവങ്ങളിലേക്ക് ഉദിച്ചുയരുന്ന ഒരു റഷ്യൻ നഗരത്തിൻ്റെ നോമ്പുകാല കാഴ്ചകൾ.

ചൈനയിലെ ഉയ്ഗൂർ മുസ്ലിംകൾ വിവിധ മതനിയന്ത്രണങ്ങൾ നേരിട്ടു കൊണ്ടിരിക്കുകയാണ്. നോമ്പ് കാലത്ത് സ്കൂളുകളിൽ കുട്ടികളെ ഭക്ഷണം കഴിക്കാൻ നിർബന്ധിപ്പിക്കുന്ന ചൈനീസ് ഭരണകൂടത്തെക്കുറിച്ച് ഓർത്തെടുക്കുകയാണ് വിദേശത്തുള്ള അവരുടെ കുടുംബാംഗങ്ങൾ.

പരിശുദ്ധ ഖുർആൻ മനുഷ്യസൃഷ്ടിക്കതീതമാണെന്ന് അതിൻ്റെ സംവേദനരീതിയും സാഹിതീയചാരുതിയും ആശയസമൃദ്ധിയും വ്യക്തമാക്കുന്നുണ്ട്. പാവനമായ ദൈവികമാർഗത്തിലൂടെ, വ്യത്യസ്തമായ അനേകം കൈമാറ്റങ്ങളിലൂടെയാണ് ആ അനശ്വര അൽഭുതം മാനവരാശിക്ക് പ്രാപ്യമാകുന്നത്.

നിയമസംവിധാനങ്ങളിൽ പ്രതീക്ഷയർപ്പിച്ച് ഏഴ് വർഷം കാത്തിരുന്ന മനുഷ്യരെയാണ് ഒറ്റവരി കൊണ്ട് കോടതി പരിഹസിച്ചുകളഞ്ഞത്. മതിയായ തെളിവുകളുണ്ടായിട്ടും പൗരസുരക്ഷ പുലർന്നു കണ്ടില്ല. ആ വിധി നീതിയുടെ പക്ഷം ചേരുന്നില്ല.

അമിതാഹാരമുണ്ടാക്കുന്ന ആലസ്യം മനുഷ്യന്റെ കര്‍മകുശലതയെ ഭഞ്ജിക്കുകയും അതിവേഗ വാർദ്ധക്യം സമ്മാനിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ, മുസ്‌ലിമിൻ്റെ നോമ്പനുഷ്ഠാനം ആത്മീയതലങ്ങൾക്കൊപ്പം ആരോഗ്യ സംരക്ഷണമെന്ന അധികലാഭം കൂടി പ്രദാനം ചെയ്യുന്നുണ്ട്.

തകർന്നടിഞ്ഞ പള്ളിമിനാരങ്ങൾക്കിടയിൽ നിന്നവർ ബാങ്കുകേൾക്കുന്നു. സ്മൃതിയിൽ തളം കെട്ടി നിൽക്കുന്ന ഫലസ്തീനികളുടെ ബാങ്ക്. ഗസ്സയിലെ അൽ-മഗാസി അഭയാർത്ഥി ക്യാമ്പിൽ നിന്നും എമൻ അൽഹാജ് അലി യുടെ എഴുത്ത്

_ശരീരത്തിൻ്റെ ജഡികതാൽപര്യങ്ങളെ, അധമ കാമവിചാരങ്ങളെ പ്രലോഭനങ്ങളുടെ പ്രകോപനങ്ങളുണ്ടാകുമ്പോഴും പരിത്യജിക്കാനുള്ള പാകപ്പെടലാണ് വ്രതാനുഷ്ഠാനം. തിരുനബിയുരത്ത ജിഹാദുൽ അക്ബറെന്ന ഈ സമരസായൂജ്യമത്രേ നോമ്പുകാലത്തിൻ്റെ സ്നേഹസമ്മാനം.

പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റമളാനിനെ വരവേൽക്കാൻ വിശ്വാസി വൃന്ദം മനസ്സാവാചാകർമണാ തയ്യാറാകുകയാണ് ശഅബാനിന്റെ ദിനരാത്രങ്ങളിൽ. ലൈലതുര്‍റഹ്മ (കാരുണ്യത്തിന്റെ രാവ്) ലൈലതുല്‍ മുബാറക്ക (അനുഗൃഹീത രാവ്) എന്നീ സ്ഥാനപ്പേരുകളുള്ള സുകൃതങ്ങളുടെ സങ്കേതമാണ് ശഅബാനിലെ പതിനഞ്ചാം രാവ്.

റിലീഫ് പ്രവര്‍ത്തനങ്ങള്‍, വിവിധ വിദ്യാഭ്യാസരംഗങ്ങൾ, മുസ്ലിം ധൈഷണിയെ ചടുലമാക്കിയ ഇർഫാദിലെ പലനാമങ്ങൾ, പാരമ്പര്യം പാന്ഥാവാക്കി അനേകം നൂതനാശയങ്ങളെ പകർന്ന പ്രബോധകൻ, ജനസേവകൻ. പലവരികളിലും വാമൊഴികളിലും വരച്ചുതീർക്കാനാവാത്തതാണ് പി എം കെ എന്ന മൂന്നക്ഷരത്തിന്റെ പൂർണ്ണം.

സാഗരസമാനം ജ്ഞാനം ശിരസ്സിൽ വഹിച്ചതു കൊണ്ടാകും ജ്ഞാനികളെന്നും തലതാഴ്ത്തി നടന്നത്. ജീവൻപോലും പണയംവെച്ചവർ ഇൽമിൻ്റെ മധുതേടി പൂവാടികൾതോറും ദേശാടനത്തിനിറങ്ങി പകർന്നും നുകർന്നും അവരിവിടെ കുറിച്ചുവെച്ചത് കാലത്തിൻ്റെ ക്യാൻവാസിൽ മായാതെകിടക്കും ആ വിനയവിസ്മയങ്ങളെ വിസ്മരിക്കാനാവുമോ നമുക്ക്?

ദി സിറ്റി ഓഫ് ഡ്രീംസ് എന്നാണ് മുംബൈ നഗരത്തിന്റെ ഓമനപ്പേര്. അമ്പതാണ്ട് മുമ്പ് കേരളത്തിലെ കുഗ്രാമങ്ങളിൽ നാമ്പെടുത്ത എസ് എസ് എഫെന്ന ആശയത്തിന്റെ പടർച്ചില്ലകൾ പുതിയ ആകാശങ്ങളെ പ്രതിജ്ഞയെടുക്കുന്ന ചരിത്രസന്ധിയിൽ. നമ്മൾ ഇന്ത്യൻ ജനതയെന്ന മുദ്രാവാക്യമേന്തി രാജ്യമിന്നവിടെയാണ്.

ഗസ്സ, പിഞ്ചു നിലവിളിയുടെ വിളനിലമാവുന്നു. ഫലസ്തീൻ , പരിക്കുകളുടെ ഭൂപടമാവുന്നു. ഒരിക്കൽ അഭയം പറ്റിയ ജൂത ജനത തന്നെ വേട്ടക്കാരുടെ രംഗം കയ്യാളുന്നു. സയണിസ്റ്റ് ലോബിയും യാങ്കി കുടിലതകളും അന്താരാഷ്ട്ര സമൂഹവും ചവച്ചരച്ച ഒരു ജനതയെയും അവരുടെ മണ്ണിനേയും കുറിച്ച്

നടത്തം കാൽപാദങ്ങളോരോന്നും ശാന്തമായി പറിച്ചെടുത്ത്, മിതവേഗത്തിൽ ചുവടുകൾ വച്ച്. ഇരുത്തം, അനന്യവശ്യമായി അവയവങ്ങളെല്ലാം അടക്കിയൊതുക്കി വിനയഗാംഭീര്യ ലാവണ്യത്തിൽ. കിടത്തം, ഈത്തപ്പന നാരുമെടഞ്ഞ പായയിൽ, ഐഹിക വിരക്തിയുടെ നബിയുപമകൾ ഹൃദയങ്ങളിലങ്ങനെ കോറിയിട്ടുകൊണ്ട്.

യാസീൻ റസൂലിനോട് ചേർന്നു നിന്ന വസ്തുക്കൾ, ആസാറുകൾ ആ മഹനീയ സഹവാസത്താൽ അനന്യ അഴകിലേക്ക്, അനുഭൂതിയിലേക്ക്, സൗരഭ്യത്തിലേക്ക്, സ്ഥാനങ്ങളിലേക്ക് ആരോഹണം ചെയ്തു. അവിടുത്തെ അംഗുലീയവും പാദരക്ഷകളുമടങ്ങുന്ന തിരുശേഷിപ്പുകൾ ആ അനുഭവങ്ങളിലേക്ക് അവലംബമായി വിശ്വാസി കാത്തുവെക്കുന്നു.

ദൃഢമാർദ്ദവ സമന്വയമായിരുന്നു തിരുശരീരപ്രകൃതം. ആരോഗ്യസമ്പുഷ്ടവും ആകാരസമ്പൂർണ്ണവുമായ കരകമലങ്ങൾ, തിരുപാദങ്ങൾ, അസ്ഥികൾ, പേശികൾ. അഴകിലുത്തമരുടെ മെയ്യഴക് അവർണനീയമാണ്.

"ഹിബ്റ ഖമീസണിഞ്ഞ ഹാമീം റസൂൽ " ഹൃദയഹാരിയായ ആനന്ദക്കാഴ്ചയാണ്. അതിമനോഹാരിതയുടെ ആൾരൂപമായ ആറ്റക്കനിﷺ ആവരണങ്ങളേതിലും സൗന്ദര്യ സാഗരമാണ്. ആഢംബരക്കോടികളേതുമില്ലാതെ മുത്ത് ﷺ ലെങ്കിവിളങ്കുന്ന അനുഭവം അസ്ഹാബിന്റെ വാക്കുകൾക്കതീതമായിരുന്നു.

സമസ്ത സൗന്ദര്യസങ്കൽപ്പങ്ങളുടെയും സമഗ്രസമ്മേളനമായിരുന്നു ആറ്റലോരുടെ തിരുശരീരാവയവങ്ങൾ. അവിടുത്തെ ആകാര സൗഷ്ടവം ഉപമാലങ്കാരങ്ങൾ അസാധ്യമാം വിധം രൂപപ്പെട്ടതങ്ങനെയാണ്.തിരുദൂതരുടെ ദേഹം, ഉയരം, ചുമൽ, കഴുത്ത്, പിരടി തുടങ്ങി സൃഷ്ടിപൂർണതയുടെ പ്രതിബിംബങ്ങളിൽ തൊടുന്നു.

"ക്കെ ഇശ്ഖ് ആസാൻ നമൂദ് അവ്വൽ വലി ഉഫ്താദ് മുശ്കിൽ ഹാ" പ്രണയത്തിന്റെ പാത ആദ്യം എളുപ്പമെന്നു കരുതി /എതിരേറ്റുവന്നതോ അറുതിയില്ലാ ദുരിതക്കയങ്ങൾ." ഹേ യാത്രികാ... ഈ സഞ്ചാരം എളുപ്പമല്ല! പോയ വഴിയിലെ കൽച്ചീളുകളെക്കുറിച്ചാണു ഹാഫിസ് മൂളുന്നത്, മുറിവുകളുടെ സംഗീതം.

സഹതാപം പറ്റി ജീവിക്കുന്ന വിഭാഗങ്ങളാണ് ശീഇസവും, ജൂതായിസവും . ചരിത്രത്തിൽ ഖേദകരമായി സംഭവിച്ച ഏറ്റവും ക്രൂരമായ കർബല യുദ്ധത്തെ വളരെ തന്ത്രപരമായി അവരുടെ അക്കൗണ്ടിലേക്ക് തുന്നിച്ചേർത്തു. അത് രാഷ്ട്രീയവൽക്കരിച്ച് നേട്ടം കൊയ്യാൻ അവർ ശ്രമിച്ചു കൊണ്ടിരിക്കുന്നു.

മുസ്‌ലിമിന്റെ പുതുവർഷാരവവും അവിസ്മരണീയ ചരിത്രസംഭവങ്ങളുടെ സമാഹാരവുമാണ് ശഹ്റുല്ലാഹിൽ മുഹർറം. പരീക്ഷണക്കെടുതിയിൽ വെന്തുനീറിയ ഒരുപറ്റം മഹത്തുകൾക്ക് അനുഗ്രഹസമ്മാനങ്ങൾ വർഷിച്ച മാസം. ആ പാവനസ്മരണകളിൽ ഉൽബുദ്ധരായി നല്ല നാളേക്കായി നമ്മുക്ക് സ്രഷ്ടാവിനോടിരക്കാം.

തിരുദൂതരുടേയും സ്വഹാബത്തിന്റെയും സ്മരണകളിലേക്കുള്ള ഹിജ്റകളാവുകയാണ് ഓരോ വർഷാരംഭവും. മദീനയിലേക്കുള്ള പലായനം, ഇസ്ലാമിൻ്റെ സുവർണ്ണ കാലങ്ങളിലേക്കുള്ള കാൽവെപ്പു കൂടിയായിരുന്നു.

വിശാലമായ തിളക്കമുള്ള നെറ്റിത്തടം, വടിവൊത്ത് ദ്വയങ്ങൾ പരസ്പരം ചേരാത്ത രോമനിബിഢമായ പുരികങ്ങൾ, മൃദുലമായ പരന്ന കവിളുകൾ, ചുവപ്പു കലർന്ന തൂവെള്ള കണ്ണുകൾ, കറുത്ത കൃഷ്ണമണികൾ. ഇങ്ങനെ നീളുന്നു പ്രവാചകരുടെ മുഖഭംഗിയുടെ കമനീയത.

ഉപമിക്കാനാവാത്ത വിധം സൗന്ദര്യനിദർശനമായ പ്രവാചകരുടെ അവയവാകാര സൗഷ്ഠവത്തിൽ വിശുദ്ധ വക്ത്രം, ദശനങ്ങൾ, നാസിക, ശ്രവണേന്ദ്രിയം, അധരങ്ങൾ, ഉമിനീർ എന്നിവയുമായി ബന്ധപ്പെട്ട ചർച്ച

കമനീയവും പരിപൂർണ്ണവുമായ മുഖകമലം തിരുനബിസൗന്ദര്യത്തിന്റെ മാറ്റുകൂട്ടുന്നു. അനിർവ്വചനീയമായ തിരുവദനത്തിന്റെ അനശ്വരമായ വിശേഷണങ്ങളിലൂടെയൊരു ഹൃദയസഞ്ചാരം.

ഒരാളുടെ സൗന്ദര്യനിർണയത്തിൽ ചർമത്തിന്റെ വർണത്തിന് നിർണായകമായ സ്ഥാനമുണ്ട്. അഭംഗിയുടെ ഒരു സാധ്യതയും തിരുനബിയുടെ വർണത്തിലോ ചർമത്തിന്റെ ഒരു ഘടകത്തിലോ നിഴലിച്ചിരുന്നില്ല. കാണുന്നവർക്കെല്ലാം മനോഹരമെന്ന് മാത്രം തോന്നിക്കുന്ന ഒന്നായിരുന്നു അത്.

തിരുനബിയെ വർണിക്കാൻ ഏറ്റവും അഭികാമ്യമായ ഭാഷയോ വാക്കുകളോ അവർക്കില്ലായിരുന്നു. റസൂലിന്റെ സൗന്ദര്യത്തിന്റെ പരിപൂർണത ഭാഷക്കില്ലായിരുന്നു. ആ സൗന്ദര്യത്തെ പൂർണമായി മനസ്സിലാക്കാനും സാധ്യമല്ലായിരുന്നു. തങ്ങളുടെ കണ്ണുകളിൽ കണ്ടത് മാത്രം അവർ വിവരിച്ചു.

തിരുനബിയുടെ സൗന്ദര്യത്തെയും ശരീരപ്രകൃതത്തെയും സസൂക്ഷമം വിശകലനം ചെയ്യുന്ന പഠനശാഖയാണ് ശമാഇലുന്നബി. ഗഹനവും വശ്യവുമായ തിരുസൃഷ്ടിപ്പിന്റെ അഗാധതയാണതിന്റെ ആധാരം.