QASEEDA

Related Articles

ബദ്ർ ചരിത്രത്തെയും അഹ്‌ലു ബദ്റിനെയും പ്രകീർത്തിക്കുന്ന അനേകം രചനകൾ ഇസ്‌ലാമിക ലോകത്ത് രചിക്കപ്പെട്ടിട്ടുണ്ട്. അവ ഓരോന്നും മുസ്‌ലിംകളുടെ നിത്യജീവിതത്തിന്റെ ഭാഗമായി രൂപാന്തരപ്പെട്ടിരുന്നു. തിരുനബി(സ) യുടെ കാലം മുതൽ ഈ പ്രകീർത്തനങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. ബദ്റിനെയും അഹ്‌ലു ബദ്റിനെയും കുറിച്ചുള്ള പ്രകീർത്തനങ്ങളിലേക്കും മൗലിദുകളിലേക്കുമുള്ള എത്തിനോട്ടമാണ് ഈ കുറിപ്പ്.

ഫാത്തിമ(റ), വിശ്വാസികൾക്കിടയിൽ അത്രമേൽ സ്വാധീനം ചെലുത്തിയ മറ്റൊരു വനിതയുണ്ടോ?. സഹനത്തിന്റെയും സഹാനുഭൂതിയുടെയും സ്നേഹത്തിന്റെയും കഥകളിൽ ഫാത്തിമ ബീവിക്ക് തന്നെയാണ് മഹനീയ സ്ഥാനം. മുത്ത് റസൂലിൻ്റെ പ്രിയ പുത്രിയുടെ വഫാത്ത് ദിനമായ റമളാൻ മൂന്ന്, വിശ്വാസികൾക്ക് ആത്മധൈര്യത്തിന്റെയും വിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും ഓർമദിനം കൂടിയാവുകയാണ്.

റമളാനിൽ പ്രത്യേകം ജമാഅത്തും ഖുനൂത്തും സുന്നത്തുള്ള, ആത്മീയ ജ്ഞാനികൾ മഹത്വങ്ങൾ ഏറെ എണ്ണിപ്പറഞ്ഞ സുന്നത്ത് നിസ്കാരമാണ് സ്വലാത്തുൽ വിത്ർ. രാത്രിയിലെ അവസാന നിസ്കാരമായാണ് മുത്താറ്റൽ നബിയോര് വിത്റിനെ പതിവാക്കിയിരുന്നത്.

സ്വതന്ത്ര ഇന്ത്യ പരമാധികാര രാഷ്ട്രമായി, സ്വന്തമായൊരു ഭരണഘടനയുമായി അസ്തിത്വം കൈവരിച്ച അഭിമാനകരമായ ഓർമകളാണ് ഓരോ ജനുവരി 26 റിപ്പബ്ലിക് ദിനത്തിലും ഇന്ത്യക്കാരനായ ഏതൊരാളിലും തെളിഞ്ഞു വരുന്നത്.

ഇലാഹിന്റെ പ്രീതിയാണ് വിശ്വാസിയുടെ ജീവിതാഭിലാഷം. റബ്ബിന്റെ അനുവാദത്തോടെ സുകൃതങ്ങളിലേക്കിറങ്ങലാണ് മാന്യത. സ്വലാത്തുൽ ഇസ്‌തിഖാറ അതിലേക്കുള്ള മാർഗമാണ്. സ്വലാത്തുൽ അവ്വാബീൻ, വുളൂഇന് മുമ്പ്, യാത്രയ്ക്കു മുമ്പും ശേഷവും എന്നു തുടങ്ങി നന്മകളോട് ഓരംപറ്റി നിരവധി നിസ്കാരങ്ങൾ സുന്നത്തായുണ്ട്.

പ്രകൃതി പ്രതിഭാസങ്ങൾ മനുഷ്യന് ദിശാബോധം നൽകുവാനുള്ള ദൃഷ്ടാന്തങ്ങളാണ്. തദവസരങ്ങളിൽ അഹദിലേക്ക് കൂടുതൽ അലിഞ്ഞു ചേർന്ന് അകപ്പൊരുൾ അന്വേഷിക്കുകയാണ് വിശ്വാസികൾക്കുചിതം.

മദീന അടക്കാനാവാത്ത അഭിനിവേശമാണ്. പച്ചഖുബ്ബ പറഞ്ഞറിയിക്കാനാവാത്ത വികാരവും. നബിസ്നേഹ പ്രകാശനങ്ങളുടെ മലയാള കരസ്പർശം കുണ്ടൂരുസ്താദിൻ്റെ കവിതകൾ അനുരാഗഹൃത്തടങ്ങളുടെ കരകവിയലാണ്.

സാമൂഹിക ജീവിതത്തിൽ സദ്ഭാവങ്ങളുള്ളവനു മാത്രമേ സ്രഷ്ടാവിനോട് ചൈതന്യവത്തായ അടുപ്പം സാധിക്കൂ. അങ്ങനെയുള്ളവരുടെ ഹൃദയങ്ങളേ വിമലീകരിക്കപ്പെടൂ. അഥവാ സഹജീവികളോട് ഇടപെടേണ്ട രൂപത്തിൽ ഇടപെട്ടില്ലെങ്കിൽ സ്രഷ്ടാവിനോടുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയും മനം മലിനമാകുകയും ചെയ്യും.

ഇസ്‌ലാമിൻറെ സൗന്ദര്യത്തിൽ ആകൃഷ്ടരായി മതത്തിലേക്ക് കടന്നുവന്ന പുതുമുസ്ലിമായിരുന്നു മിമാർ സിനാൻ. ഓട്ടോമൻ ആർക്കിടെക്ചറിൻ്റെ ആത്മാവുതൊട്ട ആ കരസ്പർശമേറ്റ് ഗരിമയുള്ള നിരവധി കാഴ്ചകൾ മധ്യേഷ്യയുടെ ഹൃദയഭൂമികയിൽ പിറകൊണ്ടു.

നല്ലതു മാത്രം പറയാൻ കഴിയുകയെന്നത് അത്യുൽകൃഷ്ടമായൊരു സിദ്ധിയാണ്. അനാവശ്യമായ സംസാരം സാമൂഹിക വിപത്തിലേക്കും മൂല്യവത്തായ സമയ നഷ്ടത്തിലേക്കും കൊണ്ടെത്തിക്കും.

വൊളൻ്ററി സർവ്വീസെന്ന പേരിൽ പത്രത്തിൽ പേരു വരാനും ആളുകളുടെ കൈയ്യടി നേടാനും നേരംപോക്കാനുമായി സാമൂഹ്യസേവനം നടക്കുന്ന നാട്ടിൽ, കുണ്ടൂരിലെ സേവന ചരിത്രങ്ങൾ ഏറെ വേറിട്ടും ഉയർന്നും നിൽക്കുന്നു.

ആധുനിക ബൗദ്ധിക വ്യവഹാരങ്ങളുടെ അന്തർധാരകൾ മുസ്‌ലിം അന്തലൂസുമായി അഭേദ്യമായി ഇഴചേരുന്നുണ്ട്. നിതാന്തമായ സഞ്ചാരങ്ങൾ മുഖേന ചരിത്രപഠനങ്ങൾക്ക് കൃത്യമായ മാർഗരേഖ വരച്ച ഇബ്നു ഖൽദൂനിൻ്റെ മുഖദ്ദിമ അത്തരമൊരു മാസ്റ്റർപീസാണ്.

തിരുനബി പ്രകീർത്തന സദസ്സുകളുടെ അനിർവചനീയ താളമാണ് ഖസീദതുൽ ബുർദ. താജുശ്ശരീഅ അഖ്തർ റസാ അൽ ഖാദിരി അൽ അസ്ഹരി എഴുതിയ വിശ്വവിഖ്യാത ബുർദവ്യാഖ്യാനത്തിൻ്റെ മലയാള പരിഭാഷ.

അബലരുടെ കൈ പിടിക്കുന്ന മാനവിക സംസ്കാരമാണ് ഇസ്ലാമിനുള്ളത്. ജന്മനാട്ടിൽ നിന്നും അഭയാർത്ഥികളായി പുറന്തള്ളപ്പെട്ട സമൂഹത്തെ സ്നേഹലാളനകൾ നൽകി സൽകരിക്കുകയാണ് ഒട്ടോമൻ സിരാകേന്ദ്രങ്ങളിൽ ഒന്നായ ബർസ നഗരം.

പടച്ചവനോടുള്ള സ്നേഹം സഹജീവികളിലേക്കങ്ങനെ ഒഴുകുമ്പോൾ, അത്രമേൽ സൂക്ഷ്മതയോടെ ആരാധനകളിലും ഓരോ ചലന നിശ്ചലനതയിലും മുഴുകുമ്പോൾ, ജീവിതം വിനയമാകുമ്പോൾ, അവർ ഇലാഹീ പ്രണയത്തിലലിഞ്ഞിരിക്കുകയാണ്. ആത്മജ്ഞാനികൾ അങ്ങനെയാണ്.

പാണ്ഡിത്യത്തിൻ്റെ അനേകതയിലേക്ക് ആഴ്ന്നിറങ്ങിയ വിസ്മയലോകമാണ് ഉസ്താദുൽ അസാതീദ്. ആയുഷ്കാലം മുഴുക്കെ അറിവിൻ്റെ അനുഭൂതിയിൽ അവ പകരലിൻ്റെ പരിശുദ്ധിയിൽ ധന്യമായ സാത്വിക ജീവിതം. നസബയും നിസ്ബയുമൊത്ത ഇൽമിൻ്റെ ഗരിമ. അതിയായ ഭവ്യതയോടെ, സൗമ്യതയോടെ ശിഷ്യരിലേക്ക് വെളിച്ചത്തിൻ്റെ വഴിത്താരയായി ഇറങ്ങിച്ചെന്ന ഗുരുസാഗരം.

സാമൂഹ്യ സാഹചര്യങ്ങൾ ദാഹിക്കുന്ന ധാർമിക മാറ്റങ്ങൾക്ക് ചുക്കാൻ പിടിച്ച പാരമ്പര്യ ഉലമാക്കളാണ് കേരളീയ മുസ്ലിം ചൈതന്യത്തിന്റെ അകപ്പൊരുൾ. സാംസ്കാരിക രാഷ്ട്രീയ അധിനിവേശത്തിനെതിരെയുണ്ടായ മമ്പുറത്തെ തീർപ്പുകൾ സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ ആത്മീയവായനകളാണ്.

മനുഷ്യസൗന്ദര്യത്തിൻ്റെ മാനദണ്ഡങ്ങൾ പരസ്യക്കമ്പോളത്തിൻ്റെ മോഹനങ്ങളിൽ മുങ്ങിപോയിരിക്കുന്നു. മേയ്ക്കപ്പുകളോ, ഫാഷൻ ട്രെൻ്റുകളോ, തുറന്നിട്ട നഗ്നതയോ അതിൻ്റെ അളവുകോലാകുന്നു. എന്നാൽ, തിരുനബിയുടെ സൗന്ദര്യശാസ്ത്രം വൃത്തിയുടേയും പരിശുദ്ധിയുടേയും മാന്യതയുടേയും ജൈവികതാളമുള്ളതാണ്.

വൃത്തി ഈമാനിൻ്റെ പാതിയാണ്. പ്രപഞ്ചനാഥനേറെ ഇഷ്ടവുമാണ്. ഇസ്ലാം പടുത്തുയർത്തപ്പെട്ടത് അതിനുമേലെയാണ്. ആരാധനകളുടെ അടിത്തറയും ആരോഗ്യത്തിൻ്റെ അകക്കാമ്പുമാണ്. ശുചിത്വത്തിൻ്റെ മഹാത്മ്യം തിരുനബി നിരന്തരമുണർത്തുന്നു. ഏറ്റവും സൗമ്യതയോടെയത് തിരുജീവിതം വരച്ചുതരുന്നു.

അറബികൾ പൊതുവേ സൽക്കാരപ്രിയരാണ്. ഇബ്രാഹിമി പാരമ്പര്യത്തിന്റെ പ്രതിഫലനമാണത്. തിരുനബിയുടെ വീട്ടിൽ വിരുന്നു വന്നവർ വിശ്വാസി/അവിശ്വാസിയെന്ന വേർതിരിവുകളില്ലാതെ അത്യാകർഷകമായ ആതിഥ്യമനുഭവിച്ചവരാണ്.

ആത്മാഭിമാനത്തിൻ്റെ വില ലോകരെ ബോധ്യപ്പെടുത്തിയവരാണ് ആരംമ്പപ്പൂവ് നബി. സ്വന്തം അന്തസ്സിനെ പണയം വെച്ച് പുലരേണ്ടതല്ല ജീവിതം. യാചനയെ നിരുത്സാഹപ്പെടുത്തുന്നതോടൊപ്പം, അധ്വാനത്തെ പ്രോത്സാഹിപ്പിച്ചും മാന്യതയ്ക്ക് ക്ഷതമേൽക്കാതെ കണ്ടെറിഞ്ഞു കൊടുത്തും നബി സമൂഹത്തെ സംസ്കാരസമ്പന്നരാക്കി.

വസന്തം വന്നു. വിശ്വാസികളുടെ ഹൃദയങ്ങൾ പ്രേമപരവേശത്താൽ നിറഞ്ഞു. നയനങ്ങൾ കവിഞ്ഞു. തിരുനാമം മൊഴിയുമ്പോഴെല്ലാം ഉള്ളുപിടഞ്ഞു. ഇശ്ഖിൻ്റെ ഗിരി ശൃംഗങ്ങളിലേറി മദ്ഹിൻ്റെയും മൗലിദിൻ്റേയും മൊഴിയാഴം തേടി എന്തിനാണുനാമിങ്ങനെ ഹബീബിലേക്കു നടക്കുന്നത്?.

പരസഹായം മാനുഷിക മൂല്യങ്ങളിൽ പരമോന്നതമാണ്. ആപത്തുകളിൽ അപരനെ ചേർത്തുപിടിക്കാനാവുന്നതാണ് മഹത്വം. തിരുമുമ്പിൽ ആവശ്യങ്ങളുമായി വന്നൊരാളും നിരാശരായി മടങ്ങിയിട്ടില്ല. സാധ്യമായത് നൽകി ആശ്വാസത്തിന്റെ കുളിർസ്പർശമായി നെറുനിലാറസൂൽﷺ.

ജസീറയുടെ എല്ലാ കോണിലും ഖുറൈശികളെ നമിക്കുന്നു. അവരെ ആദരിക്കുന്നു. അവരുടെ കച്ചവട സംഘങ്ങളെ സല്‍ക്കരിക്കുന്നു. അങ്ങനെയൊരു സാഹചര്യത്തില്‍ ഏത് അറബ് നാട്ടിലേക്കാണ് സ്വഹാബത്തിനെ പറഞ്ഞയക്കുക? സി.പി ശഫീഖ് ബുഖാരിയുടെ തിരുനബിയുടെ പലായനം; ഹിജ്റയുടെ അടരുകളിലേക്കിറങ്ങുന്ന അനുപമവായനാനുഭൂതി.

കേവലം കർഷകനിലും പാടത്തുമൊതുങ്ങുന്നതല്ല അഗ്രികൾച്ചർ സെക്ടർ; രാഷ്ട്ര വികസനത്തോളം വരുന്നതാണ്. ഉൽപാദനം, വിഭവവിനിയോഗം തുടങ്ങിയ ഘടകങ്ങളതിൽ പ്രധാനമാണ്. തിരുനബി ഏറെ സവിശേഷതകളോടെയാണ് കാർഷികരംഗത്തെ പരിചയപ്പെടുത്തുന്നത്.

പ്രപഞ്ചനാഥന്റെ അനുഗ്രഹങ്ങളിൽ അമൂല്യമായതാണ് ആരോഗ്യം. ശുചിത്വപൂർണമായ ജീവിതഘടനയിലൂടെ ഈടുറ്റ ശാരീരിക-മാനസിക സൗഖ്യങ്ങൾ നേടിയെടുക്കാമെന്നാണ് തിരുനബി പാഠം.

റബീഇൻ്റെ ചന്ദ്രപ്പിറ കാണുന്നതോടെ ദ്വീപിൻ്റ മണ്ണിനും മനസ്സിനും സ്വലാത്തിൻ്റെ സുഗന്ധമായിരിക്കും. മൗലിദിന്റെ വെളിച്ചങ്ങളിലേക്ക് വീടുകളുണരും. മരതക പച്ചക്കടലും വെള്ളാരം മണൽക്കരയും ലഗൂണുകളും തിരുനബിയെന്ന പ്രേമത്തിരമാല ചൂടി അണിഞ്ഞൊരുങ്ങും.

സമസ്തസൗന്ദര്യങ്ങളുടേയും സമഗ്രസമ്മേളനമായിരുന്നു തിരുശരീരാവയവങ്ങൾ. അവിടുത്തെ ആകാരസൗഷ്ടവം, ഉപമാലങ്കാരങ്ങൾ അസാധ്യമാം വിധം രൂപപ്പെട്ടതങ്ങനെയാണ്. ശമാഇലുറസൂൽ വിജ്ഞാന ശാഖയുടെ ഉത്ഭവ-വികാസ-പരിണാമ ചരിത്രങ്ങളിലൂടെ.

സൽസ്വഭാവം പാരത്രിക വിജയത്തിന് ഹേതുവാകുന്ന ആരാധനയാണെന്ന് തിരുനബിﷺ പഠിപ്പിച്ചിട്ടുണ്ട്. വിശ്വാസിയുടെ വ്യക്തിത്വവും പെരുമാറ്റവും നല്ലതായിത്തീരുമ്പോള്‍ മറ്റുള്ളവര്‍ ഇഷ്ടപ്പെടുന്നതോടൊപ്പം പ്രപഞ്ചനാഥന്റെ തൃപ്തിയും ലഭിക്കുന്നുവെന്നാണതിനർത്ഥം.

മാനുഷിക ബന്ധങ്ങൾക്കും മാനവിക മൂല്യങ്ങൾക്കും പ്രാഥമിക പരിഗണന നൽകുന്നതാണ് തിരുനബിയുടെ സമ്പദ് വ്യവസ്ഥ. അവിടെ സാമ്പത്തിക ഇടപാടുകൾ ക്ഷേമ ബന്ധിതവും വ്യക്തിതാൽപര്യങ്ങൾക്കുപരി സമൂഹ വികസനം ലക്ഷ്യമാക്കുന്നവയുമാണ്.

മധുരോദാരമായ വാക്കുകൾ കൊണ്ട് അനുവാചകരുടെ മനസ്സിലേക്ക് മുത്ത് നബി ആണ്ടിറങ്ങി. ആവശ്യാനുസരണമുള്ള ആവർത്തനങ്ങളെ കൊണ്ട് അതിമനോഹരമായ ആ ഭാഷണത്തിൽ മറ്റെല്ലാം മറന്ന് മുഴുകി അസ്ഹാബ്.

ലളിതവും സരളവുമായ ശൈലിയിൽ സാധാരണക്കാരെ ലക്ഷ്യംവെച്ച് ചോദ്യോത്തര രീതിയിൽ തയ്യാർ ചെയ്ത ഈ എഴുത്തുകൾ എന്തുകൊണ്ടും കേരളത്തിലെ ബിദഇ പ്രസ്ഥാനങ്ങളുടെ വികൃതവിനോദത്തിൻ്റെ മുനയൊടിക്കും.

ലോകരാഷ്ടങ്ങൾ നാർക്കോട്ടിക്സിനെതിരെ യുദ്ധം നടത്തി നിരാശരാവുന്നിടത്ത് മദ്യം ജീവശ്വാസമായി കണ്ട ജനതയെ ലഹരിയിൽ നിന്ന് പൂർണമായും തിരുനബി വിമോചിപ്പിച്ചു. ഘട്ടം ഘട്ടമായി ആ ആശയത്തെ അനുചരരുടെ മന്ത്രണമാക്കി മദീനയുടെ നായകൻ വിപ്ലവം രചിച്ചു.

സ്‌നേഹം കൊണ്ടും കാരുണ്യം കൊണ്ടും ഭക്തികൊണ്ടും കണ്ണിമകൾ നിറഞ്ഞൊഴുകാറുണ്ട്. കരുണയുടെ അരുണവർഷമായ കാമിൽ നബി കരഞ്ഞിട്ടുണ്ട്. കരച്ചിലൊരു കുറവല്ല. മൃദുലമാനസർക്കേ അതിനാകൂ. കരയണം. കരഞ്ഞു കവിയണം. കാഠിനഹൃത്തിൻ്റെ മാലിന്യങ്ങളെല്ലാം അതിലങ്ങനെയലിയട്ടെ...

അസുഖബാധിതനെ പരിചരിക്കുന്നു, ചികിത്സിക്കുന്നു, സമാശ്വസിപ്പിക്കുന്നു, അവനു വേണ്ടി പ്രാര്‍ത്ഥിക്കുന്നു. കൂട്ടിരിപ്പുകാർക്ക് മാർഗനിർദേശങ്ങളും പ്രതീക്ഷയും കൈമാറുന്നു. അങ്ങനെ, അശ്റഫുന്നബി ആതുര സേവനം ആത്മധര്‍മമായി ചേർത്തുവെക്കുന്നു.

പിച്ചവെച്ച മണ്ണിനോടും സുഖദുഃഖങ്ങൾ ഒപ്പിയെടുത്ത പ്രിയപ്പെട്ടവരോടും വിടപറഞ്ഞ് ഒരന്യദേശത്തേക്ക് ജീവിതത്തെ പറിച്ചുനടുകയെന്നത് ഏറെ വേദനാജനകമാണ്. ദീർഘവീക്ഷണത്തോടെ സമീപിച്ചുകൊണ്ടാണ് മുത്ത് നബിﷺ ഈ വ്യഥകളെ മറികടക്കുന്നത്.

തൊഴിലില്ലായ്മ, വിവേചനം, വേതനനിരക്ക്, തൊഴിൽ വിതരണം തുടങ്ങിയ ഘടകങ്ങളുടെ ഏറിയും കുറഞ്ഞുമുള്ള സാധ്യതകളാണ് സാമ്പത്തിക മേഖലയെ സ്വാധീനിക്കുന്നത്. തിരുനബിയുടെ സാമ്പത്തിക ദർശനങ്ങൾ ഇവകളെ സുതാര്യമായി കൈകാര്യം ചെയ്യുന്നുണ്ട്.

അഹദിന്റെ വരദാനമായ മീമിന്റെ സുവിശേഷങ്ങൾ അനവധിയാണ്. അമാനുഷികമായ സൃഷ്ടിപ്പ്കൊണ്ട് ദിവ്യപ്രകാശം ആവോളം പുണർന്നവരാണവർ. ആ പ്രകാശത്തിൽ പ്രപഞ്ചത്തിലെ നിഴൽപാടുകൾ നിശ്ശൂന്യമായി.

ഇരുപാദങ്ങളും നീരുകെട്ടി വീർക്കുവോളം തിരുനബി നിസ്കരിക്കും. അങ്ങനെ നിൽക്കുമ്പോൾ വറചട്ടിയിലെരിയുന്നതു പോലെ തിരുഹൃത്തടം പൊട്ടിപൊട്ടിക്കരയും. ആരാണിത്! പാപങ്ങളൊന്നും പുരളാത്ത തെളിമാനസരാണ്. എന്നിട്ടും തിരുദൂതർ അഹദിനു മുമ്പിൽ അങ്ങേയറ്റം വണക്കമുള്ള 'അബ്ദാ'യി മാറി.

ലോക പ്രശസ്ത ഇസ്ലാമിക പണ്ഡിതനും വാഗ്മിയും അമേരിക്കയിലെ സൈത്തൂൻ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ സ്ഥാപകനുമായ ശൈഖ് ഹംസ യൂസുഫ് എഴുതിയ ലേഖനത്തിൻ്റെ മലയാള വിവർത്തനം.

തിരുനൂറിന്റെ വിശാല മനസ്കതയിൽ വിരുന്നുകൊണ്ടവരാണ് സ്വാഹാബാകിറാം. ഉള്ളിൽ അലതല്ലുന്ന ആശയക്കൂമ്പാരങ്ങളെ അടിയറവ് വെച്ചു കൊണ്ടല്ല അവർ ഹബീബിനെ പുണർന്നത്. സ്വാഭിപ്രായങ്ങളെ നിർഭയത്തോടെ മുത്തിനു മുമ്പിൽ അവർ അവതരിപ്പിച്ചു.

ഹൃദയ നൈർമല്യത്തിന്റെ വിശാലമായ ചിത്രമാണ് മുത്ത് നബിﷺയിൽ ബഹിഃസ്ഫുരിക്കുന്നത്. ശത്രുമുഖത്തു നോക്കിയും നിറപുഞ്ചിരി വിടർത്തി നിൽക്കുന്ന പൂങ്കാവിന്റെ നയമാണ് മാനവികത.

കളവിൻ്റെ ലാഞ്ചന പോലും സ്വാദിഖ് നബിയിലില്ലായിരുന്നു. നേരുമാത്രം നിറഞ്ഞ ആ വചനസൗരഭ്യം എല്ലാമനസ്സുകളിലും നൂറുമേനി തിളക്കങ്ങളുണ്ടാക്കി. സത്യപാന്ഥാവിൻ്റെ വഴിവെട്ടമായി സർവയുഗങ്ങളിലേക്കുമവ വിശ്വാസിവൃന്ദം കെടാതെ കാത്തുവെച്ചു.

പ്രഭാമലരിൻ്റെ ചരിത്രമെഴുതി മുഴുപ്പിച്ചവരുണ്ടോ? വിശേഷണങ്ങൾ പാടിയോ, പറഞ്ഞാ, രചിച്ചോ തീർത്തവരുണ്ടോ? ഇല്ല അതുപറഞ്ഞു കൊണ്ടാണ് ഉമറുൽ ഖാഹിരി (റ) തൻ്റെ കാവ്യം തുടങ്ങുന്നത്.

ഓറിയന്റൽ പ്രൊപഗണ്ടയുടെ ഭാഗമായാണ് മുത്ത് നബിﷺയെ സ്ത്രീലമ്പടനായി ചിത്രീകരിക്കുന്ന ചരിത്രമെഴുത്ത് സംജാതമാകുന്നത്. സാമൂഹിക പരിസങ്ങളുടെ ഗതിവിഗതികളെ ചികയുന്ന പക്ഷം ആരോപണങ്ങളുടെ മുനയൊടിയും. ദീർഘവീക്ഷണത്തിൻ്റെ മകുടമാതൃകകളായി ആ തിരുമംഗല്യങ്ങൾ തെളിവു നിൽക്കും.

കുട്ടികൾ കൺകുളിർമയാണ്. ജീവിതത്തിരക്കുകൾക്കിടയിൽ ആ കളിചിരികളെ നാമെത്ര മറക്കുന്നു. ലോകനേതാവായി നിറയുമ്പോൾ തന്നെ ആനകളിച്ചും താലോലിച്ചും ആശ്വസിപ്പിച്ചും അവരോടുള്ള മുത്ത് നബിയുടെ സഹവാസമെന്തൊരു മൊഞ്ചേറിയതാണ്.

പൂത്തുലയുന്ന പ്രണയം പൊട്ടിയൊലിക്കാനായി വെമ്പൽകൊള്ളും. പ്രേമലേഖനങ്ങളും, പ്രകീർത്തങ്ങളും, മതിവരാത്ത പറച്ചിലുകളുമായി അനുരാഗി ആ പിടച്ചിലുകളെ അടക്കിവെക്കാൻ ശ്രമിക്കും. ആരംമ്പപ്പൂവിലേക്കങ്ങനെ ഖസ്വീദകളായി അസ്ഹാബൊഴുകി. മൗലിദിൻ്റേയും മീലാദിൻ്റെയും സ്നേഹപ്രകാശനങ്ങളായി നമ്മളും.

'ഖാഫിലക്കൂട്ടങ്ങളുടെയും നാടോടിഗോത്രങ്ങളുടെയും ഇടത്താവളമായൊരു മരുപ്പച്ച'യെന്ന ഒറ്റവരിക്കുള്ളിൽ കുടുങ്ങിപ്പോകേണ്ടിയിരുന്ന മദീനയുടെ ഹിസ്റ്റോറിയോഗ്രഫി ആധുനിക കോസ്മോപൊളിറ്റൻ സിറ്റികളെ പോലും അതിശയിപ്പിക്കും നഗരിമയായി നട്ടുനനച്ചു നബിയുറഹ്മﷺ.

കപടവാഗ്ദാനങ്ങളില്ലാതെ, കക്ഷിചേരലുകളുടെ പുഴുക്കുത്തുകളില്ലാതെ, പൊയ്മുഖങ്ങളോ പുകമറകളോയില്ലാതെ ദേശത്തിൻ്റെ നാനോന്മുഖ വളർച്ചയിലേക്ക് വഴിതുറക്കുന്ന രാഷ്ട്രീയം പ്രായോഗികമാണെന്ന് നബിപുംഗവർﷺ. അവ ഉട്ടോപ്യനല്ലെന്ന് കർമകുശലമായ മുത്ത്നബിക്കാലങ്ങൾ.

ശാന്തിദൂതരുടെ സന്ധിസംഭാഷണങ്ങൾ നയതന്ത്ര ചാരുതയുടേയും മാനവവികസനത്തിൻ്റെയും കാറ്റലോഗുകളാണ്. ബഹുസ്വരത അപശബ്ദങ്ങളാകാതെ സമ്പന്നതയുടേയും സഹവാസത്തിൻ്റേയും സംഗീതമായത് ആ വരികളുടെ സൗകുമാര്യതയാണ്.

സി എ ഉസ്താദ്, വിജ്ഞാന വിഹായസ്സിലെ തിളങ്ങുന്ന നഭസ്സ്. ബുഖാരിയുടെ വിളക്കുമാടം. അഞ്ചു പതിറ്റാണ്ടിൻ്റെ ജ്ഞാനകാണ്ഡങ്ങളിലൂടെ സഞ്ചരിച്ച് ആദർശ വീഥിയിൽ അഹ്‌ലുസ്സുന്നയുടെ അന്തസ്സ് അടയാളപ്പെടുത്തിയ ആ വിനയസ്വരൂപത്തെ ഓർത്തെടുക്കുകയാണ് സ്ഥാപനങ്ങളുടെ കാര്യദർശി, ശൈഖുനാ അബൂഹനീഫൽ ഫൈസി തെന്നല.

മുസ്‌ലിം എൻക്ലൈവുകളിലേക്ക് ചേർത്ത് സ്വാതന്ത്ര്യസമര മുന്നേറ്റങ്ങളെ അപഗ്രഥിക്കുമ്പോൾ അധ്യാത്മിക ഇടപെടലുകളുടെ മനോഹരദൃശ്യങ്ങൾ വരച്ചെടുക്കാനാവും. പോർച്ചുഗീസ്, ഡച്ച്, ഫ്രഞ്ച്, ബ്രിട്ടീഷ് അധിനിവേശങ്ങളെ അതിജയിച്ച മലബാർ പൈതൃകം അത്തരം പ്രേരകങ്ങളുടെ പ്രദർശനപാളിയാണ്.

ആദര്‍ശരംഗത്തെ അതുല്യവിപ്ലവമായിരുന്നു അവിടുന്ന്. ആവേശോജ്ജ്വലമായ പ്രഭാഷണങ്ങൾ, അഗാധമായ ജ്ഞാനം, അഹ്ലുസുന്നത്തിൻ്റെ യശസ്സിനുവേണ്ടി വൈതരണികളേതും മറികടക്കുന്ന മന:സ്ഥൈര്യം. അൽ-മഖറും സഅദിയ്യയും, കൻസുൽ ഉലമയെന്ന കർമസാഫല്യത്തിൻ്റെ വജ്രക്കണ്ണാടികളാണ്.

ഉന്നതര ശീർഷരായ ഉസ്താദുമാരിൽ നിന്ന് പൂര്‍ണപൊരുത്തത്തോടെ നുകർന്ന ഇൽമിൻ്റെ തിളക്കം. അറിവിനു വേണ്ടി തന്നെയാകെയും കൊടുത്ത വിദ്യദാഹം. പെരുന്നാൾ സുദിനത്തിലും കിതാബോതിയ ഓർമയുണ്ട് കണ്ണിയത്ത് ഉസ്താദിന്റെ പ്രിയശിഷ്യന്‍ ചിത്താരി കെ പി ഹംസ മുസ്‌ലിയാർക്ക്.

ഖൈബർ താഴ്വാരങ്ങളിലും പഞ്ചാബ് സമതലങ്ങളിലും അഹിംസയുടെ പരുത്തിത്തോട്ടങ്ങൾ പുഷ്കലിച്ചു. പഷ്തൂണുകൾക്കിടയിൽ ഗാന്ധിസത്തിന്റെ അപ്രതിയോഗ്യമായ സമരതന്ത്രങ്ങൾ പകർന്ന് ഇന്ത്യൻ സ്വാതന്ത്ര്യപ്രസ്ഥാനത്തെ വിപുലപ്പെടുത്തികൊണ്ടിരുന്നു അബ്ദുൽ ഗഫാർ ഖാനെന്ന അതിർത്തിഗാന്ധി.

പുരക്കുള്ളിലോ പള്ളിമൂലകളിലോ ഒതുങ്ങിത്തീർന്ന ജീവിതമായിരുന്നില്ല പഴയകാല പണ്ഡിതന്മാരുടേത്. പലതായി ചിതറിക്കിടന്നിരുന്ന ഓമച്ചപ്പുഴയിലെ ജുമുഅ നിസ്കാരം ഒരൊറ്റ ഇമാമിനു കീഴിലേക്കും, സ്നേഹെെക്യങ്ങളുടെ പുത്തൻപള്ളിക്കകത്തേക്കുമായി വികസിപ്പിച്ചത് മോല്യേരുപ്പാപ്പയാണ്.

അക്ഷരങ്ങൾക്ക് ആവിഷ്കരിക്കാനാവാത്ത അനിർവചനീയമായ പ്രതിഭാവിലാസമാണ് മോല്യേരുപാപ്പയെന്നു കേളികേട്ട ഹാഫിളുൽ ഖുർആൻ അബൂബക്കർ കുട്ടി മുസ്‌ലിയാർ(റ). മലബാറിന്റെ വിദ്യാവിഹാരമായിരുന്ന ഓമച്ചപ്പുഴയുടെ ശിൽപ്പിയായ അവിടുത്തെ ഇൽമും ഇബാദത്തും തദ്രീസ് രീതികളും നമ്മളിനിയും അന്വേഷിച്ചറിയേണ്ടതുണ്ട്.

കേരളീയ മുസ്ലിംകൾ ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാർധം വരെ വ്യവഹാര ഭാഷയായി ഉപയോഗിച്ചിരുന്നത് അറബി മലയാളമായിരുന്നു. അറബി നോവലുകൾ കേരളത്തിൽ ആദ്യം പ്രത്യക്ഷപ്പെടുന്നത് അറബി മലയാളത്തിലാണ്. കവി നല്ലളം ബീരാൻ അറബിയിൽ നിന്ന് അറബി മലയാളത്തിലേക്ക് പുനരാഖ്യാനം ചെയ്ത ജനപ്രിയ നോവലാണ് അൽഫു നഹാരിൻ വ നഹാർ.

പ്രതാപ്ഗഡിലെ മൗലാന ഫാറൂഖ് എന്ന മതപണ്ഡിതനെ അയാളുടെ വാടകക്കാരൻ ചന്ദ്രമണി തിവാരിയാണ് കൊന്നത്. തൻ്റെ വാടകക്കാരന് ബുദ്ധിമുട്ടുള്ള സമയങ്ങളിലെല്ലാം പിതാവ് സാമ്പത്തികമായി സഹായിച്ചിരുന്നതായി മകൻ അനുസ്മരിക്കുന്നു.

സ്വലാത്തു തഹിയ്യത്ത്: മസ്ജിദുകളോടുള്ള ആദരാഭിവാദനമാണ്. എളിമയോടെ അടിമ അല്ലാഹുവിൻറെ ഭവനത്തിൽ സന്നിഹിതനാവലാണ്. അതെ, പ്രാർത്ഥനയോടെ അവനിലേക്ക് മുന്നിടുകയാണ്.

ഇസ്ലാമിക ലോകത്തെ വിജ്ഞാന ദാഹികൾക്കിടയിൽ ജനകീയ നാമമാണ് ഇമാം മഹല്ലി (റ). അതിസങ്കീർണമായ പദാവലികളേയും ആശയസംജ്ഞകളേയും ഇഴകീറി വിശദമാക്കുന്നതോടൊപ്പം ഉള്ളടരുകളിലേക്കിറങ്ങി കൂടുതൽ തെളിച്ചമുള്ളതായി പ്രകാശിപ്പിക്കുന്നതിനാലും അവിടുത്തെ ചർചകളെന്നും പകിട്ടുള്ളവയാണ്.

"ഗസ്സയിലെ കുരുന്നുകളുടെ ശസ്ത്രക്രിയകളോരോന്നും മണിക്കൂറുകളോളം അനസ്തേഷ്യ ഇല്ലാതെയാണ് നടക്കുന്നത്. പിഞ്ചുമനസ്സുകൾക്ക് ചിന്തിക്കാനും സഹിക്കാനും സാധിക്കുന്നതിനപ്പുറമായിരുന്നു ഈ ഓപ്പറേഷനുകളോരോന്നും."

ഗോവധ നിരോധനമെന്നത്ത് ബി ജെ പി സര്‍ക്കാരിന്റെ സാംസ്‌കാരിക ഫാസിസമാണ്. ബ്രസീൽ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യം ഇന്ത്യയാണ്. മൃഗസ്നേഹത്തിന്റെ പേരിൽ മാനുഷിക മൂല്യങ്ങൾ ഹനിക്കുമ്പോഴും മറുഭാഗത്ത് കൊഴുക്കുന്ന ബിസിനസ് കപടഭക്തിയുടെ അടയാളമാണ്.

മുഹർറം അനുഗ്രഹാശിസുകളുടേയും ഗുണവിശേഷണങ്ങളുടെയും സാക്ഷ്യപത്രമാണ്. ആശൂറാഅ് ദിനത്തിലെ നോമ്പാകട്ടെ കഴിഞ്ഞുപോയൊരു വര്‍ഷത്തെ പാപങ്ങള്‍ പൊറുക്കാനുള്ള നിദാനവുമാണ്. ഈ വിശിഷ്ടദിനങ്ങൾ സ്മരണകൾ കൊണ്ടും സുകൃതങ്ങൾ കൊണ്ടും വരുംനാളെകളിലേക്കുള്ള പ്രതിജ്ഞയായി നമുക്കേറ്റു ചൊല്ലാം.

മനസ്സിൽ ഹബീബിനോടുള്ള അനുരാഗവും ഇശ്ഖും നിറച്ചുവെച്ച് കരുണാമൃതമായി വർഷിച്ച പ്രേമഭാജനത്തെ പാടിപറഞ്ഞു കൊണ്ടിരുന്നാൽ ദേഹവും ദേഹിയും പാടെ രോഗമുക്തമാകുമെന്നതിൽ സന്ദേഹമില്ല. ഭീകരമഹാമാരികളിൽ നിന്നും ദാരുണദീനങ്ങളിൽ നിന്നും ദിവ്യശമനങ്ങളായി മലയാളക്കര ദർശിച്ച സ്നേഹശീലുകളാണ് ഖസീദത്തുൽ ബുർദയും മൻഖൂസ് മൗലിദും.

പരിശുദ്ധ ഖുർആനിൽ, തിരുഹദീസുകളിൽ പേരെടുത്ത ഫലമാണ് ഈന്തപ്പഴം. മുസ്‌ലിം ജീവിതത്തോടൊട്ടി നിൽക്കുന്ന കായ്ക്കനിയുടെ ഗുണകണങ്ങൾ അനവധിയാണെന്ന് വൈദ്യശാസ്ത്രം സാക്ഷ്യം പറയുന്നു. ശമനവും ശാന്തിയും ആരാധനയുമായി ഇഴകിച്ചേർന്ന് നമ്മുടെ തീൻമേശകളിൽ വ്യത്യസ്തങ്ങളായ കാരക്കകളാണ് നിറഞ്ഞു നിൽക്കുന്നത്.

ജീവിതത്തിൻ്റെ അർത്ഥവും തുടിപ്പും ലക്ഷ്യവും ഏകനിലേക്കുള്ള അദ്ധ്യാത്മിക സഞ്ചാരമാണ്. ആത്മീയനിറവിലേക്കുള്ള ഇറങ്ങി നടത്തങ്ങൾ പിഴച്ചുപോകാതിരിക്കാൻ വഴിയും വഴിയറിയുന്ന മാർഗനിർദേശികളുടെ നെറുവെളിച്ചവും വേണം. അങ്ങനെ അനേകം പദയാത്രികരുടെ പാഥേയമാണ് ശാദുലിസരണി.

റഹ്മാനായ റബ്ബിൻ്റെ അനുഗ്രഹപ്പെയ്ത്താണല്ലോ മഴ. മനുഷ്യർ താറുമാറാക്കിയ പ്രകൃതിയുടെ താളൈക്യം കാരണം കഠിനവേനലുകൾ താണ്ടിയാണ് മഴക്കാലങ്ങൾ വന്നുചേരുന്നത്. വരൾച്ചയുടെ നാളുകളിൽ നാം നീട്ടിയ മഴവിളികളുടെ ഇജാബത്തുകളാണവ. കരുണയുടെ അപാരവർഷങ്ങൾ, ആ ആത്മബോധത്തിൽ നാമെത്ര നനയേണ്ടതുണ്ട് !

തിരുനബിയനുരാഗത്തിന്റെ അതിമധുരിത പ്രവാഹങ്ങളാണ് ഖസീദ്ദത്തുൽ ബുർദയും ഹംസിയ്യയും. കല്പാന്തകാലം കാമിലോരുടെ മദ്ഹുരത്തിന്റെ മണിമാലകൾ കൊണ്ട് വിശ്വാസിമാനസങ്ങളെ പ്രണയമണിയറകളാക്കി പുന:രാഖ്യാനം ചെയ്യുകയാണ് ആ കാവ്യപ്രഭു.

യവന തത്വചിന്തകരുടെ കുരുടൻ ദർശനങ്ങളിൽ മൂടുറച്ചു പോയ തത്വശാസ്ത്രത്തെ പൊളിച്ചെഴുതിയും ഇസ്ല‌ാമിക ദർശനങ്ങളിൽ ഉറച്ചു നിന്നുകൊണ്ട് സർഗാത്മകമായി വിശകലനം ചെയ്‌തുമാണ് ഇമാം ഗസാലി(റ) ഇസ്‌ലാമിക നവോത്ഥാനത്തിന് നേതൃത്വം നൽകിയത്.

ശാരീരിക ത്യാഗം, ധനവ്യയം, മാനസിക സമർപ്പണം എന്നീ കാര്യങ്ങൾ ഒരുമിച്ച് വരുന്ന കർമം ചെയ്തവരെന്ന നിലയിൽ ഹാജിമാരെ നാട്ടിലെത്തിയാൽ ഹാജി എന്നോ ഹജ്ജുമ്മയെന്നോ പേരിനോട് കൂടെ ചേർത്ത് വിളിച്ചേക്കാം. അത് അഹങ്കാരത്തിനുള്ള പാത്രമാകാതെ ആത്മീയതയുടെ വിത്തുകൾ പാകാൻ പ്രാപ്തമായിരിക്കണം.

ജബലുറഹ്മ എത്രയധികം മനസ്സുകളെ സ്നേഹത്തിലേക്ക് പുനരാഖ്യാനം ചെയ്തിട്ടുണ്ട്. എത്രവിധം വൈവിധ്യങ്ങളായ ജീവിതസങ്കല്പങ്ങളെ ഒന്നായി ചേർത്തിട്ടുണ്ട്. ആ കുന്നിൽ പരസ്പരം കാണുമ്പോൾ, അതിൻറെ ഓർമ്മകളിൽ അഭിസംബോധനകളിൽ, ഹൃദയം കൊണ്ട് തൊടുമ്പോൾ പച്ചമനുഷ്യൻ പിഞ്ചുകുഞ്ഞിനെപ്പോലെ പരിശുദ്ധിയിലേക്ക് പിറക്കുന്നു.

അറഫാ മരുഭൂമിയിൽ തടിച്ചു കൂടിയത് മുഴുവൻ മുസ്ലിംകളായിരുന്നു. പക്ഷേ മനുഷ്യരേ എന്നായിരുന്നു മുത്ത് നബിയുടെ ﷺ അഭിസംബോധന. ലോകാവസാനം വരെയുള്ള മനുഷ്യരോടുള്ള പ്രഖ്യാപനമായിരുന്നുവത്. മാനവീകതയുടെ എല്ലാ അടരുകളിലും തൊടുന്ന സമ്പൂർണ്ണമായ സംഭാഷണം.

അനന്യമായൊരു വിളിയാളമായിരുന്നു ഖലീലുള്ളാഹി ഇബ്റാഹീം നബിയുടെത്. സ്ഥലകാലങ്ങളുടെ തടസ്സങ്ങളില്ലാതെ ആകാശഭൂമികൾക്കിടയിലുള്ള സർവരുമത് കേൾക്കുകയുണ്ടായി. ദേശങ്ങളുടേയും, വർഷങ്ങളുടേയും അകലവുമതിരുകളും ഭേദിച്ച് ആ ക്ഷണത്തിനുള്ള പ്രത്യുത്തരമായി അനേകലക്ഷങ്ങൾ ഇപ്പോഴും പ്രവഹിച്ചുകൊണ്ടിരിക്കുന്നു.

ബലിപെരുന്നാളിനെ ഇലാഹീ പ്രണയത്തിന്റെയും ആത്മാർപ്പണത്തിന്റെയും, പങ്കുവെപ്പിന്റെയും, ആഘോഷമാക്കി അടയാളപ്പെടുത്തുകയാണ് ഉള്ഹിയ്യത്. പരിശുദ്ധ ബലിദാനത്തിൻ്റെ പ്രതിഫലപൂർണതയ്ക്ക് അനിവാര്യമായ കർമശാസ്ത്രനിലപാടുകളുടെ സംഗ്രഹം.

നോമ്പ്, ഹജ്ജ്, നിസ്‌കാരം, ദാനധര്‍മം എന്നീ നാല് സൽകർമങ്ങളുടേയും സമാഗമമാണ് ദുല്‍ഹിജ്ജയുടെ വശ്യസൗന്ദര്യം. ഇലാഹിനേറ്റം പ്രിയങ്കരമായ ആരാധനകൾ അതിലെ ആദ്യ പത്തു പകലിരവുകളിലേതാണെന്നാണ് തിരുദൂതരുടെ മൊഴിസാക്ഷ്യം.

മഹത്തുക്കളുടെ തിരുശേഷിപ്പുകൾക്ക് ബറകത്തുണ്ടെന്ന ഇസ്‌ലാമിക വിശ്വാസത്തെ പിന്താങ്ങുകയാണ് സംസമെന്ന അമൂല്യതീർത്ഥവുമായി നാനാദേശങ്ങളിലേക്ക് മടങ്ങുന്ന ലക്ഷോപലക്ഷം തീർത്ഥാടകർ. തലമുറകളുടെ ആന്തരിക-ബാഹ്യ ദാഹങ്ങൾക്ക് ശമനൗഷധിയായ ഈ വിസ്മയപ്രവാഹം കോരിത്തരിപ്പിക്കുന്ന സ്മരണകളുടെ സ്വർണസഞ്ചയം കൂടിയാണ്.

കേരളത്തിൻ്റെ സാംസ്കാരിക പരിസരം സമ്പുഷ്ടമാക്കുന്നതിൽ സച്ചരിതരായ പണ്ഡിതസൂരികളുടെ പങ്ക് നിസ്തുലമാണ്. ധാർമിക മൂല്യച്യുതിയുടെ വേരുകളറുത്ത് സമൂഹത്തെ സംസ്കരിച്ചെടുക്കാൻ അവർ സദാപരിശ്രമിച്ചു. അദ്ധ്യാത്മിക ജ്ഞാന പ്രഭാതമായി പ്രഭപകർന്ന കുറ്റൂർ കമ്മുണ്ണി മുസ്ലിയാരെ സ്മരിക്കുകയാണ് നാട്ടുകാരൻ

ശാസ്ത്രത്തെ മൂല്യാനുസൃതമായി സമീപിക്കാതിരുന്നതോടുകൂടെ സാങ്കേതിക വിദ്യ പ്രകൃതിവിരുദ്ധമായി തുടങ്ങി. ശാസ്ത്ര-സാങ്കേതിക രംഗങ്ങൾ പ്രഫുല്ലമായിരുന്ന മുസ്‌ലിം സംസ്കൃതി പക്ഷെ പരിസ്ഥിതിയെ ചേർത്തുപിടിക്കുന്നതായിരുന്നു. മണ്ണ്, മരം, വായു, ജലം എന്നിവയടങ്ങുന്ന ജൈവവൈവിധ്യം അല്ലാഹുവില്‍ നിന്നുള്ള അമാനത്തായാണ് ഇസ്‌ലാം കാണുന്നത്.

സ്വതന്ത്ര്യ ഇന്ത്യ കേട്ടു പരിചയിച്ചിട്ടില്ലാത്ത വിദ്വേഷ പരാമർശങ്ങളാണ് രാജ്യത്തിൻ്റെ പ്രധാനമന്ത്രിയിൽ നിന്നും ഈ ഇലക്ഷൻ കാലത്ത് പുറത്ത് വന്നത്. പരാജയഭീതി പിടികൂടിയപ്പോഴേ ഉഗ്രവർഗീയവിഷം വമിക്കുന്നതായി മോദി-അമിത് ഷാ ദ്വയങ്ങളുടെ പൊതുസദസ്സുകൾ. ഇപ്പോഴും ആ പേടി ചുറ്റുവട്ടങ്ങളിലുണ്ട്, അവർ പറഞ്ഞുകൊണ്ടേയിരിക്കുകയാണ്.

വൈവിധ്യങ്ങളായ ദൈവസങ്കൽപങ്ങളുടേയും അനുഷ്ഠാനങ്ങളുടേയും, ജീവിത സംസ്കാരങ്ങളുടേയും, ആശയസംഹിതകളുടേയും ഈറ്റില്ലമാണ് ഭൂഗോളം. ചില ധാർമികമൂല്യങ്ങളിൽ ഒന്നിച്ചു നിൽക്കുമ്പോഴും മതങ്ങളെല്ലാം ഒരേ അച്ചിൽ വാർത്തെടുത്ത വിഭവങ്ങളല്ല.

ഇമാം അബൂ ഹനീഫ(റ)യുടെ വിയോഗം ഹിജ്റാബ്ദം 150ൻ്റെ രാത്രികളിലൊന്നിലായിരുന്നു. അന്നേ ദിനം തന്നെ മുസ്ലിം ജ്ഞാന ചക്രവാളത്തിൽ രജതശോഭ നിറച്ച് മറ്റൊരു ഉദയാർക്കൻ പൊട്ടിവിരിഞ്ഞു. കർമശാസ്ത്രത്തിൻറെ ഖുറശീ പണ്ഡിതസാകല്യം തിരുമൊഴി പോലെ വിജ്ഞാനം ദിക്കുകളഖിലം നിറച്ചു.

സുഖലോലുപത ഉമവി ഭരണത്തിൻ്റെ ശ്വാസമായ കാലത്താണ് സൂഫിയെന്ന സംജ്ഞ പിറവിയെടുക്കുന്നത്. എറ്റിമോളജിസ്റ്റുകളുടെ വിഭിന്ന വീക്ഷണങ്ങൾ സൂഫിസത്തെ അതിവിശാലമായ അർത്ഥതല്ലജങ്ങളുടെ തുറമുഖങ്ങളിലടുപ്പിക്കുന്നു. ശറഇൻ്റെ അതിർവരമ്പുകൾക്കുള്ളിൽ നിന്നുതന്നെ അത് അതിമനോഹരമായ അനുഭവമാകുന്നു.

പ്രപഞ്ചത്തിലെ സർവ്വ ചരാചരങ്ങളും പടച്ച റബ്ബിൻ്റെ പരിശുദ്ധിയെ സദാ വാഴ്ത്തിക്കൊണ്ടിരിക്കുകയാണ്. ജ്ഞാനവും ബോധവും കനിഞ്ഞേകിയ ഉടയോനെ ലൗകിക ലാഭേച്ചയിൽ അഭിരമിച്ച് മനുഷ്യർ വിസ്മരിക്കുന്നു. പാപ പങ്കിലമായ ജീവയാനത്തിൽ നിന്ന് പരിശുദ്ധിയുടെ പടവുകളേറാൻ വിശ്വാസിക്കേറ്റം പര്യാപ്തമായ ആരാധനയാണ് സ്വലാത്തു തസ്ബീഹ്.

ഈ ബ്രഹ്മാണ്ഡം സ്വയം ഭൂവാണെന്നും ഒരു സ്രഷ്ടാവിലേക്കതിന് യാതൊരുവിധ ആവശ്യവുമില്ലെന്നും വിശ്വസിക്കുകയും അതിന്മേൽ ദൈവനിരാസത്തെ സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് നിരർത്ഥകമാണ്. ഘടാഘടിയൻ ഫാലസികൾ വിളമ്പി പുകമറ സൃഷ്ടിച്ചതുകൊണ്ട് ഒളിപ്പിച്ചു വെക്കാവുന്നതല്ല അത്തരം യുക്തിനിഷേധികളുടെ പൊള്ളത്തരങ്ങൾ.

രാത്രിയുടെ നിശ്ശബ്ദ യാമങ്ങളിൽ മനസ്സാന്നിധ്യത്തോടെ നിര്‍വ്വ ഹിക്കപ്പെടുന്ന നിസ്കാരമാണ് തഹജ്ജുദ്. ജ്ഞാനവും ബോധവുമുള്ള സ്രഷ്ടവിന്റെ പ്രിയങ്കരരായ ദാസന്മാർ ദേഹേച്ഛയുടെ പ്രലോഭനങ്ങള്‍ക്ക് വഴങ്ങാതെ തഹജ്ജുദിന് വേണ്ടി ശയ്യയില്‍ നിന്ന് ഞെട്ടിയുണരുന്നു.

സ്വർഗത്തിൽ ളുഹാ എന്ന പേരിൽ ഒരു കവാടമുണ്ട്. അവിടെ വെച്ച്, “പതിവായി ളുഹാ നിസ്‌കരിച്ചവർ എവിടെ ? ഇത് നിങ്ങളുടെ കവാടമാകുന്നു. അല്ലാഹുവിന്റെ കാരുണ്യത്താൽ നിങ്ങൾ ഇതിലൂടെ സ്വർഗത്തിൽ പ്രവേശിക്കുക.” എന്ന് വിളിച്ചു പറയുന്നതാണ്. ഇങ്ങനെ ചുരുങ്ങിയ സമയം കൊണ്ട് കൂടുതൽ അധ്വാനമില്ലാതെ ലഭിക്കുന്ന നേട്ടങ്ങൾ കൊയ്‌തെടുക്കാൻ വിശ്വാസികൾ ജാഗ്രത്തായിരിക്കണം.

ഒരു അമുസ്‌ലിമും അന്യായങ്ങൾക്ക് ഇരയാകരുതെന്ന് അറ്റ്ലാന്റിക് സമുദ്രം മുതൽ ചൈന വരെ വ്യാപിച്ചു കിടക്കുന്ന ഗവർണർമാർക്ക് അദ്ദേഹം നിരന്തരം കത്തുകളയച്ചു. ഹ്രസ്വകാലം കൊണ്ട് നീതിയുടെ പര്യായം ഉമറെന്ന നാമം അദ്ദേഹം അന്വർത്ഥമാക്കി.

സുഖാഢംബരങ്ങളിലേക്ക് ഇസ്ലാമിക ഖിലാഫത്ത് ലക്ഷ്യം തെറ്റിയപ്പോള്‍ ഉമവി ഖിലാഫത്തിന്റെ പങ്കായം ഏറ്റെടുത്ത് ശരിയായ ദിശാ ബോധം നൽകി രാഷ്ട്രത്തെ സമുദ്ധരിച്ച ഭരണാധികാരിയാണ് ഉമറുബ്ന്‍ അബ്ദിൽ അസീസ്. നീതിയുടെ പര്യായമായി ഇസ്ലാമിക ചരിത്രത്തില്‍ തെളിഞ്ഞുനില്‍ക്കുന്നതാണ് ഖലീഫയുടെ ജീവിതം.

വിചാരണക്കിടയിൽ അല്ലാഹു ചോദിക്കും:'എന്റെ ദാസന് വല്ല സുന്നത്ത് നിസ്‌കാരങ്ങളുമുണ്ടോ? കുറവു വന്ന ഫര്‍ളിനെ സുന്നത്ത് കൊണ്ട് പൂര്‍ണമാക്കൂ...’ ഇബ്നു ഉമർ(റ) വഴിയുള്ളൊരു തിരുമൊഴി ശകലമാണിത്. സുകൃതങ്ങളുടെ പഴുതുകളടച്ച് പരിപൂർണനാവാനുള്ള പവിഴോപഹാരങ്ങളാണവ എന്ന ഉണർത്തലാണിത്.

വിലായത്തിന്റെ വിവിധങ്ങളായ മാർഗങ്ങളിലൂടെ അല്ലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കിയ മഹാൻ. അനേകം വിശ്വാസികളെ അദ്ധ്യാത്മികസോപാനങ്ങളിലേക്ക് വഴിതെളിച്ച ആത്മജ്ഞാനി. അഹ്‌ലുസുന്നത്തിൻ്റെ താങ്ങും തണലുമായ ആത്മീയ നേതൃത്വവുമായിരുന്നു സി.എം വലിയുള്ളാഹി.

'ബലഗല്‍ ഉലാ ബി കമാലിഹീ കശഫ ദുജാ ബി ജമാലിഹി...' അനുരാഗിയുടെ ഹൃദയസ്പന്ദനങ്ങളെ പ്രണയപർവ്വതങ്ങളുടെ ഉച്ചിയിലേക്ക് വഴിനടത്തിയ മായിക വരികളാണ്. സ്നേഹത്തിന്റെ സൂഫിസ്വരസാഗരങ്ങളെ കവിതയുടെ കടുകുമണികൾക്കുള്ളിൽ ആവാഹിച്ച ശീറാസിലെ മഹാമാന്ത്രികൻ, സആദിയുടെ അനുഗ്രഹീത കാവ്യലോകം അത്യധികം അർത്ഥവിസ്താരമുള്ളതാണ്.

പൗരത്വ ഭേദഗതി നിയമത്തിലെ ചതിപ്രയോഗം പകൽ പോലെ വ്യക്തമാണ്. മതവിദ്വേഷം പ്രചരപ്പിക്കുന്നതും ഭരണഘടനമൂല്യങ്ങളെ അട്ടിമറിക്കുന്നതുമായ സംഘ് രാഷ്ട്രീയം ചെറുത്തു തോൽപ്പിക്കേണ്ടതാണ്. ഈ രാജ്യത്തിൻറെ ആത്മാവ് അതിനായി തുടിച്ചുകൊണ്ടിരിക്കുകയാണ്.

പവിത്രമായ ആമോദപ്പുടവയണിഞ്ഞ് പെരുന്നാൾ സുദിനം അണവായിരിക്കുന്നു. പാരിതോഷികങ്ങളുടെ വിരുന്നുസൽക്കാരമായ ഈദുൽ ഫിത്വർ. റമളാനിൽ നുകർന്ന നന്മകളുടെ നനവുകൊണ്ട് നമുക്കീ പകലിരവുകളെ കുളിരോർമ്മയാക്കാം.

റമളാൻ പകർന്നു നൽകുന്ന ആത്മചൈതന്യം പൂർണ്ണതപ്രാപിക്കുന്നത് ഫിത്വർ സകാതിന്റെ വിതരണത്തോടുകൂടിയാണ്. സഹ്‌വിൻ്റെ സുജൂദ് നിസ്കാരത്തെ അന്യൂനമാക്കുന്നതുപോലെ സകാതുൽ ഫിത്വർ നോമ്പിന്റെ കുറവുകൾ പരിഹരിക്കുന്നു.

താതാർസ്ഥാൻ റിപ്പബ്ലിക്കിന്റെ തലസ്ഥാനമാണ് കാസാൻ. ഈ യൂറോപ്യൻ പട്ടണത്തിലെ റമളാനുകൾ അതിമനോഹരമാണ്. നീണ്ടകാലത്തെ സാംസ്കാരിക അടിച്ചമർത്തലുകൾക്കു ശേഷം ആത്മീയാനുഭവങ്ങളിലേക്ക് ഉദിച്ചുയരുന്ന ഒരു റഷ്യൻ നഗരത്തിൻ്റെ നോമ്പുകാല കാഴ്ചകൾ.

ചൈനയിലെ ഉയ്ഗൂർ മുസ്ലിംകൾ വിവിധ മതനിയന്ത്രണങ്ങൾ നേരിട്ടു കൊണ്ടിരിക്കുകയാണ്. നോമ്പ് കാലത്ത് സ്കൂളുകളിൽ കുട്ടികളെ ഭക്ഷണം കഴിക്കാൻ നിർബന്ധിപ്പിക്കുന്ന ചൈനീസ് ഭരണകൂടത്തെക്കുറിച്ച് ഓർത്തെടുക്കുകയാണ് വിദേശത്തുള്ള അവരുടെ കുടുംബാംഗങ്ങൾ.

പരിശുദ്ധ ഖുർആൻ മനുഷ്യസൃഷ്ടിക്കതീതമാണെന്ന് അതിൻ്റെ സംവേദനരീതിയും സാഹിതീയചാരുതിയും ആശയസമൃദ്ധിയും വ്യക്തമാക്കുന്നുണ്ട്. പാവനമായ ദൈവികമാർഗത്തിലൂടെ, വ്യത്യസ്തമായ അനേകം കൈമാറ്റങ്ങളിലൂടെയാണ് ആ അനശ്വര അൽഭുതം മാനവരാശിക്ക് പ്രാപ്യമാകുന്നത്.

നിയമസംവിധാനങ്ങളിൽ പ്രതീക്ഷയർപ്പിച്ച് ഏഴ് വർഷം കാത്തിരുന്ന മനുഷ്യരെയാണ് ഒറ്റവരി കൊണ്ട് കോടതി പരിഹസിച്ചുകളഞ്ഞത്. മതിയായ തെളിവുകളുണ്ടായിട്ടും പൗരസുരക്ഷ പുലർന്നു കണ്ടില്ല. ആ വിധി നീതിയുടെ പക്ഷം ചേരുന്നില്ല.

അമിതാഹാരമുണ്ടാക്കുന്ന ആലസ്യം മനുഷ്യന്റെ കര്‍മകുശലതയെ ഭഞ്ജിക്കുകയും അതിവേഗ വാർദ്ധക്യം സമ്മാനിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ, മുസ്‌ലിമിൻ്റെ നോമ്പനുഷ്ഠാനം ആത്മീയതലങ്ങൾക്കൊപ്പം ആരോഗ്യ സംരക്ഷണമെന്ന അധികലാഭം കൂടി പ്രദാനം ചെയ്യുന്നുണ്ട്.

സർവചലനനിശ്ചലതയിലും അതിശയരായ അമ്പിയരാജരെ പകർത്തെഴുതുന്നതിലൂടെ സുഗന്ധകുസുമങ്ങളായി പുതുങ്ങുകയാണ് നാമോരോരുത്തരും. തിരുനബിയനുചരരുടെ മേൽവിലാസം തന്നെ അവിടുത്തെ അനുകരിക്കാനുള്ള അങ്ങേയറ്റത്തെ അഭിവാജ്ഞയായിരുന്നല്ലോ. ഡോ. അബ്ദുൽ ഹകീം അസ്ഹരിയുടെ 'അനുധാവനത്തിന്റെ ആനന്ദം' മലയാളിയെ ആ സമ്പന്നതയിലേക്കാണ് ആനയിക്കുന്നത്.

തകർന്നടിഞ്ഞ പള്ളിമിനാരങ്ങൾക്കിടയിൽ നിന്നവർ ബാങ്കുകേൾക്കുന്നു. സ്മൃതിയിൽ തളം കെട്ടി നിൽക്കുന്ന ഫലസ്തീനികളുടെ ബാങ്ക്. ഗസ്സയിലെ അൽ-മഗാസി അഭയാർത്ഥി ക്യാമ്പിൽ നിന്നും എമൻ അൽഹാജ് അലി യുടെ എഴുത്ത്

_ശരീരത്തിൻ്റെ ജഡികതാൽപര്യങ്ങളെ, അധമ കാമവിചാരങ്ങളെ പ്രലോഭനങ്ങളുടെ പ്രകോപനങ്ങളുണ്ടാകുമ്പോഴും പരിത്യജിക്കാനുള്ള പാകപ്പെടലാണ് വ്രതാനുഷ്ഠാനം. തിരുനബിയുരത്ത ജിഹാദുൽ അക്ബറെന്ന ഈ സമരസായൂജ്യമത്രേ നോമ്പുകാലത്തിൻ്റെ സ്നേഹസമ്മാനം.

പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റമളാനിനെ വരവേൽക്കാൻ വിശ്വാസി വൃന്ദം മനസ്സാവാചാകർമണാ തയ്യാറാകുകയാണ് ശഅബാനിന്റെ ദിനരാത്രങ്ങളിൽ. ലൈലതുര്‍റഹ്മ (കാരുണ്യത്തിന്റെ രാവ്) ലൈലതുല്‍ മുബാറക്ക (അനുഗൃഹീത രാവ്) എന്നീ സ്ഥാനപ്പേരുകളുള്ള സുകൃതങ്ങളുടെ സങ്കേതമാണ് ശഅബാനിലെ പതിനഞ്ചാം രാവ്.

റിലീഫ് പ്രവര്‍ത്തനങ്ങള്‍, വിവിധ വിദ്യാഭ്യാസരംഗങ്ങൾ, മുസ്ലിം ധൈഷണിയെ ചടുലമാക്കിയ ഇർഫാദിലെ പലനാമങ്ങൾ, പാരമ്പര്യം പാന്ഥാവാക്കി അനേകം നൂതനാശയങ്ങളെ പകർന്ന പ്രബോധകൻ, ജനസേവകൻ. പലവരികളിലും വാമൊഴികളിലും വരച്ചുതീർക്കാനാവാത്തതാണ് പി എം കെ എന്ന മൂന്നക്ഷരത്തിന്റെ പൂർണ്ണം.

സാഗരസമാനം ജ്ഞാനം ശിരസ്സിൽ വഹിച്ചതു കൊണ്ടാകും ജ്ഞാനികളെന്നും തലതാഴ്ത്തി നടന്നത്. ജീവൻപോലും പണയംവെച്ചവർ ഇൽമിൻ്റെ മധുതേടി പൂവാടികൾതോറും ദേശാടനത്തിനിറങ്ങി പകർന്നും നുകർന്നും അവരിവിടെ കുറിച്ചുവെച്ചത് കാലത്തിൻ്റെ ക്യാൻവാസിൽ മായാതെകിടക്കും ആ വിനയവിസ്മയങ്ങളെ വിസ്മരിക്കാനാവുമോ നമുക്ക്?

മുഅ്തസിലി യുക്തിപ്രസ്ഥാനങ്ങളും ഗ്രീക്ക്-ഇന്തോ-പേർഷ്യൻ ഫിലോസഫികളുടെ അതിപ്രസരവും മുസ്ലിം വിശ്വാസാധാരങ്ങളെ വികൃതമാക്കിയ കാലഘട്ടത്തിലാണ് ഇൽമുൽകലാമിന്റെ വികാസം. ഇമാം അശ്അരി, ഇമാം മാതുരിദി, ഇമാം ഗസാലി തുടങ്ങിയ ധൈഷണികർ സമ്പന്നമാക്കിയ ഈ വചനശാസ്ത്രപ്രതിരോധമിന്നും ഏറെ പ്രസക്തിയുള്ളതാണ്.

ദി സിറ്റി ഓഫ് ഡ്രീംസ് എന്നാണ് മുംബൈ നഗരത്തിന്റെ ഓമനപ്പേര്. അമ്പതാണ്ട് മുമ്പ് കേരളത്തിലെ കുഗ്രാമങ്ങളിൽ നാമ്പെടുത്ത എസ് എസ് എഫെന്ന ആശയത്തിന്റെ പടർച്ചില്ലകൾ പുതിയ ആകാശങ്ങളെ പ്രതിജ്ഞയെടുക്കുന്ന ചരിത്രസന്ധിയിൽ. നമ്മൾ ഇന്ത്യൻ ജനതയെന്ന മുദ്രാവാക്യമേന്തി രാജ്യമിന്നവിടെയാണ്.

ഗസ്സ, പിഞ്ചു നിലവിളിയുടെ വിളനിലമാവുന്നു. ഫലസ്തീൻ , പരിക്കുകളുടെ ഭൂപടമാവുന്നു. ഒരിക്കൽ അഭയം പറ്റിയ ജൂത ജനത തന്നെ വേട്ടക്കാരുടെ രംഗം കയ്യാളുന്നു. സയണിസ്റ്റ് ലോബിയും യാങ്കി കുടിലതകളും അന്താരാഷ്ട്ര സമൂഹവും ചവച്ചരച്ച ഒരു ജനതയെയും അവരുടെ മണ്ണിനേയും കുറിച്ച്

ഫലസ്തീനിന്റെ മുറവിളികൾക്ക് എഴുപതാണ്ടിന്റെ പഴക്കമുണ്ട്. നക്സയുടേയും, നക്ബയുടേയും, ഇൻതിഫാദകളുടേയും രക്തം കിനിയുന്ന മുറിവുകളെ പല്ലിളിച്ചു പരിഹസിക്കുകയാണ് പടിഞ്ഞാറിന്റെ ഇസ്രായേൽ അനുകൂല നിലപാടുകൾ.

ഞാനീ കത്തെഴുതുന്നത്, നിർദ്ദയവും നിഷ്കരുണവുമായ ഇസ്രായേലി ബോംബുവർഷത്തിൽ ജീവൻ പൊലിഞ്ഞ എന്റെ ഗസ്സയിലെ ബന്ധുക്കളുടെയും, അയൽവാസികളുടെയും, സുഹൃത്തുക്കളുടെയും, കണ്ണീരോർമ്മകളിൽ പേനമുക്കിക്കൊണ്ടാണ്...

തിരുനബി വർണ്ണനകളെ പോലെ തന്നെ ഹൃദയഹാരിയാണ് തിരുവിളികളുടെ മൊഞ്ച്. മലയാളികളുടെ മനോമുകുരത്തിൽ ഉമ്മ ഉപ്പ എന്നതുപ്പോലെ തറച്ചു പോയ സ്നേഹാഭിവാദ്യങ്ങളിൽ ഒന്നാണ് മുത്തുനബി. നബി മുത്ത് ഉള്ളോട് ചേർത്ത് മലയാളി കോർത്ത പ്രേമോപഹാരങ്ങളുടെ മത്തു മാലയങ്ങനെ നീളുന്നു.

സ്നേഹം വീർപ്പുമുട്ടലുകളുടെ രാജ്യമാണ്. ആ രാജ്യത്തെ പ്രജ ഹൃദയങ്ങൾ പ്രേമഭാജനത്തിനു മുമ്പിൽ അടിയറവു വെക്കുന്നു. സൃഷ്ടിയോടുള്ള പ്രേമം സൃഷ്ടാവിനോടുള്ള ദിവ്യാനുരാഗത്തിന്റെ മധുരം നുകരലാകുന്ന അനുഭുതിയാണ് അശ്റഫുൽ ഖൽഖിലേക്കുള്ള ഉൾക്കടമായ പ്രണയസഞ്ചാരം.

നിസ്തുലമായ വ്യക്തി പ്രഭാവത്തിനുടമയായിരുന്നു സയ്യിദുൽ വറാ. ആ പ്രഭാവലയത്തിൽ വന്നു ചേരാനായവർ വാതോരാതെയാ അനുഭവം വിവരിച്ചു. അവയിലെ രാജ പദവിയിലുള്ളതാണ് ആയിശുമ്മയുടെ അവതരണം. "അവിടുന്ന് ജീവിക്കുന്ന വിശുദ്ധ ഖുർആനായിരുന്നെന്നത്

പ്രബോധിതരോട് ഗുണകാംക്ഷയോടെയാവണം പ്രബോധകന്റെ പെരുമാറ്റം. അനുവാചകന്റെ മനസ്സും ശരീരവും സാഹചര്യവും തൊട്ടറിഞ്ഞ് ശിക്ഷണം നൽകുന്ന പ്രായോഗിക ശൈലിയാണ് പുണ്യ റസൂലിന്റെ ഉൽബോധനങ്ങൾ പങ്കുവെക്കുന്നത്.

"അടിമയായാണോ അധിപനായാണോ ജീവിതം വേണ്ടത് ?" ഉടയോൻ വെച്ചു നീട്ടിയ വാത്സല്യ താലത്തിൽ നിന്നും അടിമയായിട്ടു മതിയെന്നു തിരഞ്ഞെടുത്ത വിനയമാണ് ആറ്റപ്പൂനബി. അവിടുന്ന് പ്രാർത്ഥിക്കുന്നത് നോക്കൂ: അല്ലാഹുവേ, എന്നെ ദരിദ്രനായി ജീവിപ്പിക്കുകയും മരിപ്പിക്കുകയും ദരിദ്രരോടൊപ്പം പരലോകത്ത് ഒരുമിച്ചുകൂട്ടുകയും ചെയ്യേണമേ"

ജീവിതത്തിനാവശ്യമായ ദൈവിക നിര്‍ദേശങ്ങളും വിധിവിലക്കുകളും ദൈവത്തിന്റെ മഹോന്നത സൃഷ്ടിക്ക് എത്തിച്ചുകൊടുക്കുകയാണ് പ്രവാചകന്മാരുടെ ദൗത്യം. അതിന്റ പരിപൂർണരൂപമായിരുന്നു അന്ത്യദൂതരുടെ പ്രബോധനപ്രകാരങ്ങൾ.

"അങ്ങ് നിരക്ഷരനായിരുന്നുവെന്ന് പറയുന്നുവല്ലോ.. ആയിരിക്കാം, അക്ഷരങ്ങളോളമല്ലേയുള്ളു സാക്ഷരൻ" എന്ന് കവിഭാഷ. വാസ്തവത്തിൽ സാക്ഷര, നിരക്ഷതക്കിടയിൽ എവിടെയായിരുന്നു തിരുനബിﷺ?

അതുല്യപ്രേമമരത്തിന്റെ വേരുകൾ എത്രത്തോളം ആഴങ്ങളിലേക്കു വികസിക്കുമെന്ന നിർണയം നിശ്ഫല യത്നമാണ്. പൊന്നുമുസ്തഫാﷺ തങ്ങളുമായുള്ള ചെറുബന്ധംപോലും ആ സ്‌നേഹമരത്തിൽ ഇലതളിർക്കും നനവുകളാണ്.

അധിനിവേശവും അതിക്രമങ്ങളും നരനായാട്ടുമാണ് ഓപ്പറേഷൻ തൂഫാൻ അൽ-അഖ്സയിലേക്ക് കൊണ്ടെത്തിച്ചത്. ഇതൊരു പ്രതിരോധ പ്രവർത്തനമാണ്. ഫലസ്തീൻ മിന്നലാക്രമണം ഇസ്രായേലിന്റെ ശിരസിനേറ്റ ആഘാതമാണ്. അതൊരു സൈനികപരാജയവും രാഷ്ട്രീയ ദുരന്തവുമാണ്.

അവിടുന്ന് മുമ്പിൽ നിൽക്കുമ്പോൾ അനുചരവൃന്ദം വെയിലും മഴയും വിസ്മരിക്കുന്നു. ആ കരുണാപെയ്ത്തിൽ ശത്രുവും വിരോധവും അലിഞ്ഞില്ലാതാവുന്നു. താരസ്വഹാബിന്റെ അടക്കത്തിലനക്കത്തിൽ വെളിച്ചം പകർന്ന ചന്ദ്രികാരാജർ നേതൃത്വങ്ങളുടെ അതിരുകൾ വരച്ചുകാട്ടുന്നു.

സഹാനുഭൂതിയുടെ അരുവികൾ സഹസ്രം ആ തിരു ഹൃദയത്തിൽനിന്നുറവയെടുത്ത് സകലചരാചരങ്ങളിലേക്കും തണുപ്പായി പടർന്നു. സഹാനുകമ്പയും സഹിഷ്ണുതയും സഹജീവ സ്നേഹവും ആദ്രതയും ആ തിരുദർശനങ്ങളുടെ അലങ്കാരമായിരുന്നു.

നടത്തം കാൽപാദങ്ങളോരോന്നും ശാന്തമായി പറിച്ചെടുത്ത്, മിതവേഗത്തിൽ ചുവടുകൾ വച്ച്. ഇരുത്തം, അനന്യവശ്യമായി അവയവങ്ങളെല്ലാം അടക്കിയൊതുക്കി വിനയഗാംഭീര്യ ലാവണ്യത്തിൽ. കിടത്തം, ഈത്തപ്പന നാരുമെടഞ്ഞ പായയിൽ, ഐഹിക വിരക്തിയുടെ നബിയുപമകൾ ഹൃദയങ്ങളിലങ്ങനെ കോറിയിട്ടുകൊണ്ട്.

പ്രതിസന്ധികളുടെ പാരാവാരങ്ങളിലും പ്രത്യാശയും സഹനവുമായിരുന്നു പുണ്യറസൂലിന്റെ മുഖമുദ്ര. ആ തിരുമാതൃകയാണ് വിശ്വാസി അനുധാവനം ചെയ്യേണ്ടത്. വിദ്വേഷ, വൈരാഗ്യങ്ങളെ ക്ഷമയും സഹിഷ്ണുതയും കൊണ്ട് തോല്പിക്കുകയായിരുന്നു സത്യറസൂൽﷺ.

ബന്ധങ്ങളിൽ വളരെ പ്രധാനപ്പെട്ടതാണ് സൗഹൃദം. നന്മയെ പുണരുകയും തിന്മയെ തിരുത്തുകയും ചെയ്യുന്നവരാണ് യഥാർഥ സ്നേഹിതർ. നല്ല സൗഹൃദത്തിന്റെ അതുല്യമാതൃകയാണ് മുത്ത് നബിﷺ. ആത്മമിത്രങ്ങൾ, അനുചരർ, അബലർ, കുട്ടികൾ ബന്ധുക്കൾ തുടങ്ങി എല്ലാവർക്കും തിരുനബിﷺ ഉറ്റചങ്ങാതിയായിരുന്നു.

തന്റെ യൗവ്വനദശയിൽ വ്യാപാരം തിരെഞ്ഞെടുത്ത ഓമന റസൂൽ അൽ അമീനെന്ന് വിഖ്യാതരാവാൻ മുഖ്യഹേതു സാമ്പത്തിക ഇടപെടലുകളിലെ ജാഗ്രതയായിരുന്നു. "തനിക്കിഷ്ടപ്പെടുന്നത് സഹോദരങ്ങള്‍ക്കും ഇഷ്ടപ്പെടുന്നതുവരെ നിങ്ങളാരും യഥാര്‍ത്ഥ വിശ്വാസിയല്ലെന്ന" തിരുവരുൾ വിശ്വസ്തകമ്പോളങ്ങളുടെ സുവർണ്ണതത്വമായി നിലകൊള്ളുന്നു.

പൂമുത്ത് റസൂലിന്റെ പാഠശാല വ്യത്യസ്തവും വിസ്മരിക്കാനാവാത്തതുമായ ആവിഷ്കാരമായിരുന്നു. ഹൃദയാന്തരങ്ങളിലേക്കിറങ്ങുന്ന വാഗ്‌വിലാസം, ഉപയുക്തമായ ഉപമാലങ്കരങ്ങൾ, ചിന്തയെ തൊട്ടുണർത്തുന്ന ചോദ്യശരങ്ങൾ അങ്ങനെ അസഖ്യം സവിശേഷതയാലെ വിശ്വഗുരുﷺ അനുചരരുടെ ആഴങ്ങളിലേക്കിറങ്ങി.

മനുഷ്യ ജീവിതത്തിന്റെ അഭിവാജ്യ ഘടകമാണ് ആഹാരം. ആരോഗ്യപൂർണ്ണ ജീവിതത്തിന്റെ അനിവാര്യതയായ ഭക്ഷണം, ഏറ്റവും മാതൃകായോഗ്യമായ ശൈലിയിലാകണം. മാനവിക മാതൃകകളുടെ സമ്പൂർണ്ണ ഗ്രന്ഥമായ തിരുദൂതരുടെ വിശിഷ്ടഭോജ്യങ്ങൾ വിശ്വാസികൾക്കു ലഭിച്ച അനർഘമുത്തുകളാണ്.

മനുഷ്യന്റെ അകവും പുറവും ധന്യമാക്കാൻ അവതീർണമായ ഖുർആനിന്റെ മനുഷ്യരൂപമാണ് മുത്ത്നബി എന്നാണ് സ്വന്തം പത്നി ആഇശ ബീവി പ്രവാചകരെപ്രതി പുകളോതുന്നത്. മനുഷ്യനിടപെടുന്ന മേഖലകളിലെല്ലാം ഉത്തമമാതൃകയും സമ്പൂർണ്ണരുമായിരുന്നു തിരുദൂതർﷺ.

സർവ്വലോകത്തിന് അനുഗ്രഹമായിട്ടാണ് തിരുനബിﷺയുടെ നിയോഗം. പ്രകീർത്തനങ്ങൾ പാടിപ്പറഞ്ഞ് വിശ്വാസിലോകമിന്ന് നബിദിനാരവത്തിലാണ്. അതെങ്ങനെയാണ് മീലാദുന്നബി വരുമ്പോൾ ഹൃദയത്തിലൊരൽപ്പം ഇമാനുളളവന് സന്തോഷിക്കാതിരിക്കാനാവുക?

യാസീൻ റസൂലിനോട് ചേർന്നു നിന്ന വസ്തുക്കൾ, ആസാറുകൾ ആ മഹനീയ സഹവാസത്താൽ അനന്യ അഴകിലേക്ക്, അനുഭൂതിയിലേക്ക്, സൗരഭ്യത്തിലേക്ക്, സ്ഥാനങ്ങളിലേക്ക് ആരോഹണം ചെയ്തു. അവിടുത്തെ അംഗുലീയവും പാദരക്ഷകളുമടങ്ങുന്ന തിരുശേഷിപ്പുകൾ ആ അനുഭവങ്ങളിലേക്ക് അവലംബമായി വിശ്വാസി കാത്തുവെക്കുന്നു.

തിങ്കൾ റസൂലിന്റെ താമരമേനി പുണർന്ന ഒരുപാട് പള്ളികളുണ്ട് മദീനയിൽ. ഓരോ കല്ലിലും കഴുക്കോലിലും തിരുനോട്ടം പതിഞ്ഞവ, വെള്ളിയുച്ചകളിൽ ആ കുലീന ഖുതുബകൾക്ക് കാതു കൊടുത്തവ. അങ്ങനെയെത്ര അവിസ്മരണീയ കൊത്തുപണികളാണ് അമ്പിയരാജരുടെ മസ്ജിദുകൾ.

ആരമ്പ റസൂലിന്റെ കോടതി അസാധാരണമാം വിധം നീതിയുടെ സങ്കേതമായിരുന്നു. മുസ്‌ലിം, അമുസ്‌ലിം, അടിമ, ഉടമ, നിർധനൻ, ധനികൻ, തുടങ്ങി വാദിയുടേയും പ്രതിയുടേയും പ്രതിനിധാനങ്ങൾക്ക് സമാനപരിഗണനയുള്ളതായിരുന്നു അവിടുത്തെ വിധിതീർപ്പുകൾ.

ശാന്തിയുടെയും കരുണയുടെയും സന്ദേശവാഹകരായാണ് തിരുഹബീബിന്റെ നിയോഗം. ബദറുഹ്ദടങ്ങുന്ന വിശുദ്ധ സമരങ്ങൾ അഭിമാനം, അന്തസ്സ് തുടങ്ങിയ മനുഷ്യാവകാശങ്ങളുടെ സംരക്ഷണമായിരുന്നു. സ്നേഹറസൂലിന്റെ സൈനികനീക്കങ്ങളിൽ നിന്നത്രെയോ വിദൂരമാണ് സമകാലിക യുദ്ധനിലങ്ങൾ.

കാരുണ്യത്തിന്റെ നീരുറവയാണ് തിരുജീവിതം. മനുഷ്യവര്‍ണ്ണനകള്‍ക്കും കണക്കുകൂട്ടലുകൾക്കും എത്രയോ അപ്പുറത്താണ് തിരുനബിയിലൂടെ ലോകമനുഭവിക്കുന്ന അനുഗ്രഹങ്ങൾ. ആ തണല്‍ച്ചോട്ടിലിരുന്നവരാണ് സൃഷ്‌ടികളഖിലവും.

അന്നേവരെ ലോകം പരിചയിച്ചിട്ടില്ലാത്ത രാഷ്ട്രമീമാംസയും ഭരണഘടനാ മൂല്യങ്ങളും വിഭാവന ചെയ്തുവെന്നതാണ് മദീനാ ചാർട്ടറിനെ വേറിട്ടതാക്കുന്നത്. പുതുകാല രാഷ്ട്രീയ സമസ്യകൾക്ക് ഉത്തരമാവുകയാണ് പതിനാല് നൂറ്റാണ്ട് പഴക്കം ചെന്നൊരു ലിഖിത ഭരണഘടന.

ദൃഢമാർദ്ദവ സമന്വയമായിരുന്നു തിരുശരീരപ്രകൃതം. ആരോഗ്യസമ്പുഷ്ടവും ആകാരസമ്പൂർണ്ണവുമായ കരകമലങ്ങൾ, തിരുപാദങ്ങൾ, അസ്ഥികൾ, പേശികൾ. അഴകിലുത്തമരുടെ മെയ്യഴക് അവർണനീയമാണ്.

"ഹിബ്റ ഖമീസണിഞ്ഞ ഹാമീം റസൂൽ " ഹൃദയഹാരിയായ ആനന്ദക്കാഴ്ചയാണ്. അതിമനോഹാരിതയുടെ ആൾരൂപമായ ആറ്റക്കനിﷺ ആവരണങ്ങളേതിലും സൗന്ദര്യ സാഗരമാണ്. ആഢംബരക്കോടികളേതുമില്ലാതെ മുത്ത് ﷺ ലെങ്കിവിളങ്കുന്ന അനുഭവം അസ്ഹാബിന്റെ വാക്കുകൾക്കതീതമായിരുന്നു.

അമ്പിയാക്കളുടെയും അനുചരന്മാരുടെയും സഞ്ചാര ചരിതം തന്നെയാണ് ഒരർത്ഥത്തിൽ ഇസ്ലാമിക ചരിത്രം. അന്ത്യദൂതരുടെﷺ ജീവിതം അതിനുള്ള മകുടമാതൃകയാണ്. ഇസ്ലാമിന്റെ ഭാസുര കാലത്തെ വാർത്തെടുക്കുന്നതിൽ വഴിത്തിരിവായത് മക്കയില്‍ നിന്ന് മദീനയിലേക്കുള്ള തിരുനബിﷺയുടെ പാലായനമായിരുന്നല്ലോ.

സമസ്ത സൗന്ദര്യസങ്കൽപ്പങ്ങളുടെയും സമഗ്രസമ്മേളനമായിരുന്നു ആറ്റലോരുടെ തിരുശരീരാവയവങ്ങൾ. അവിടുത്തെ ആകാര സൗഷ്ടവം ഉപമാലങ്കാരങ്ങൾ അസാധ്യമാം വിധം രൂപപ്പെട്ടതങ്ങനെയാണ്.തിരുദൂതരുടെ ദേഹം, ഉയരം, ചുമൽ, കഴുത്ത്, പിരടി തുടങ്ങി സൃഷ്ടിപൂർണതയുടെ പ്രതിബിംബങ്ങളിൽ തൊടുന്നു.

മുത്തുനബി മാഹാത്മ്യങ്ങളും വർണ്ണനപ്പുകഴ്ച്ചകളും കൊണ്ട് സമൃദ്ധമാണ് വിശുദ്ധ ഖുർആൻ. അനുസ്യൂതം പ്രഭ ചൊരിയുന്ന തിരുജീവിതത്തെ എക്കാലവും ഓര്‍മിക്കാനത്രെ ഖുര്‍ആനെന്ന അമാനുഷികത അന്ത്യനാള്‍ വരെ നിലനിര്‍ത്തിയത്.

റബീഉൽ അവ്വൽ വരുമ്പോൾ വിശ്വാസിഹൃദയങ്ങളിൽ ആനന്ദത്തിന്റെ പെരുമഴ പെയ്യുന്നു. തിരുഹബീബിന്റെ ജന്മദിനത്തിലും മാസത്തിലും അവർ സന്തോഷം പ്രകടിപ്പിക്കുന്നു. ഖുർആനിന്റെ വെളിച്ചത്തിലാണ് ലോക മുസ്ലിംകൾ നബിദിനം ആഘോഷിക്കുന്നതും സന്തോഷം പ്രകടിപ്പിക്കുന്നതും.

കണ്ണെത്താദൂരത്തോളം പരന്ന് കിടക്കുന്ന തേയിലച്ചെടികൾക്കിടയിലൂടെ അണിയൊപ്പിച്ച് നടന്നു നീങ്ങുന്ന താട്ട് കെട്ടിയ പെണ്ണുങ്ങൾ. ഇടക്കിടെ, പരിസരം വീക്ഷിച്ച് തലയുയർത്തി നിൽക്കുന്ന ചൗക്ക മരങ്ങൾ. താഴ് വാരത്തെ ഇടുങ്ങിയ പാതയിലൂടെ നിരങ്ങി നീങ്ങുന്ന ആന വണ്ടി, അങ്ങിങ്ങായി, ഒറ്റിയും തെറ്റിയുമുള്ള പാഡികളുടെ ക്ലാവ് പിടിച്ച മേൽക്കൂരകൾ.

തൈമൂർ പത്മരാഗവും കോഹിനൂർ വജ്രവും അധീനതയിലുള്ള ധനാഢ്യനായ ചക്രവർത്തിയായിരുന്നിട്ടും ലളിതജീവിതം തിരഞ്ഞെടുത്ത വ്യക്തി. തൻ്റെ ദർബാറിലെ ഹിന്ദുപ്രാതിനിധ്യം അൻപതു ശതമാനമായി ഉയർത്തിയ ഭരണാധികാരി. സ്നേഹം, ശാന്തി തുടങ്ങി സൂഫിമൂല്യങ്ങളായിരുന്നു അദ്ദേഹത്തിൻ്റെ ഭരണഘടന

"ക്കെ ഇശ്ഖ് ആസാൻ നമൂദ് അവ്വൽ വലി ഉഫ്താദ് മുശ്കിൽ ഹാ" പ്രണയത്തിന്റെ പാത ആദ്യം എളുപ്പമെന്നു കരുതി /എതിരേറ്റുവന്നതോ അറുതിയില്ലാ ദുരിതക്കയങ്ങൾ." ഹേ യാത്രികാ... ഈ സഞ്ചാരം എളുപ്പമല്ല! പോയ വഴിയിലെ കൽച്ചീളുകളെക്കുറിച്ചാണു ഹാഫിസ് മൂളുന്നത്, മുറിവുകളുടെ സംഗീതം.

ഇന്ത്യൻ സാഹിത്യ, രാഷ്ട്രീയ ചരിത്ര മേഖലയിലെ ബൗദ്ധിക സാന്നിധ്യമാണ് തരൂരിയൻ രചനകൾ. ഈ വർഷത്തെ സാഹിത്യോത്സവ് അവാർഡിന് അർഹനായിരിക്കുകയാണ് എംപിയും എഴുത്തുകാരനുമായ ശശി തരൂർ. അദ്ദേഹത്തിന്റെ India: From Midnight to the Millennium, An Era of Darkness: The British Empire in India എന്നീ പ്രധാനകൃതികളുടെ വായനാവിശേഷം.

കുമരംപുത്തൂർ എൻ. അലി മുസ്‌ലിയാർ, അതിരുകൾ ഭേദിച്ച അറിവാഴമായിരുന്നു ആ ജീവിതം. വിവാദവിഷയങ്ങളില്‍ സംശയങ്ങള്‍ക്കിടമില്ലാതെ അന്തിമവിധി പറയാന്‍ കഴിയുന്ന അഗാധജ്ഞാനത്തിനുടമ. അറബ് രാജ്യങ്ങളിൽ 'ശൈഖ് അലി' എന്നപേരിൽ വിശ്രുതനായ ആ പണ്ഡിതശ്രേഷ്ഠന്റെ വിയോഗം മുഹർറം 21നായിരുന്നു

പ്രബുദ്ധ പ്രബോധനത്തിന്റെ പുതുകാല സൗന്ദര്യത്തെ അടയാളപ്പെടുത്തി, അറിവന്വേഷകരെ ഉരുക്കിവാർക്കുകയാണ് സാബിക്. ആഴമുള്ള ആശയങ്ങൾ പകർന്ന സക്രിയമായ സാമൂഹിക നിർമിതിയുടെ മുപ്പത് സംവത്സരങ്ങൾ, പുതിയ പാഥേയങ്ങളിലേക്കുള്ള പ്രകാശസഞ്ചയനമാണ്.

കുഞ്ഞുശവമഞ്ചങ്ങളാണേറ്റവും കനമേറിയത്" നോവിന്റെ ഈ ഒറ്റ വരിക്കഥ ഹമ്മിങ് വേയുടേതാണ്. ദലങ്ങൾ വിടർത്തും മുമ്പേ ഞെട്ടറ്റു വീഴുന്ന കുസുമങ്ങൾ താങ്ങാനാവാത്ത ദുഃഖഭാരമാണ്. കാത്തുവെക്കേണ്ട സ്വർഗ്ഗീയ സമ്മാനങ്ങളാണ് പിഞ്ചുമക്കൾ. ചിറകൊതുക്കി, കുടയൊരുക്കി പകലന്തിയോളം നമ്മുക്കവർക്ക് കാവലിരിക്കാം.

പണ്ഡിതന്റെ നിർവ്വചനങ്ങളത്രയും ജീവിതത്തിൽ നിർവ്വഹിച്ചെടുത്ത സ്വാതിക വ്യക്തിത്വം. ലാളിത്യത്തിന്റെ വിചാരശീലുകളിൽ ആദർശകാർക്കശ്യത്തിന്റെ വീരചരിത്രം രചിച്ച മഹാമനീഷി. ശൈഖുനാ ഇ. കെ ഹസൻ മുസ്‌ലിയാർ, ആത്മീയ പണ്ഡിത സരണിയിലെ സമാനതകളില്ലാത്ത സാനിധ്യമാണ്.

സഹതാപം പറ്റി ജീവിക്കുന്ന വിഭാഗങ്ങളാണ് ശീഇസവും, ജൂതായിസവും . ചരിത്രത്തിൽ ഖേദകരമായി സംഭവിച്ച ഏറ്റവും ക്രൂരമായ കർബല യുദ്ധത്തെ വളരെ തന്ത്രപരമായി അവരുടെ അക്കൗണ്ടിലേക്ക് തുന്നിച്ചേർത്തു. അത് രാഷ്ട്രീയവൽക്കരിച്ച് നേട്ടം കൊയ്യാൻ അവർ ശ്രമിച്ചു കൊണ്ടിരിക്കുന്നു.

മുസ്‌ലിമിന്റെ പുതുവർഷാരവവും അവിസ്മരണീയ ചരിത്രസംഭവങ്ങളുടെ സമാഹാരവുമാണ് ശഹ്റുല്ലാഹിൽ മുഹർറം. പരീക്ഷണക്കെടുതിയിൽ വെന്തുനീറിയ ഒരുപറ്റം മഹത്തുകൾക്ക് അനുഗ്രഹസമ്മാനങ്ങൾ വർഷിച്ച മാസം. ആ പാവനസ്മരണകളിൽ ഉൽബുദ്ധരായി നല്ല നാളേക്കായി നമ്മുക്ക് സ്രഷ്ടാവിനോടിരക്കാം.

തിരുദൂതരുടേയും സ്വഹാബത്തിന്റെയും സ്മരണകളിലേക്കുള്ള ഹിജ്റകളാവുകയാണ് ഓരോ വർഷാരംഭവും. മദീനയിലേക്കുള്ള പലായനം, ഇസ്ലാമിൻ്റെ സുവർണ്ണ കാലങ്ങളിലേക്കുള്ള കാൽവെപ്പു കൂടിയായിരുന്നു.

ഔറംഗസീബ് ഒരു ഹിന്ദു വിരോധിയായിരുന്നോ? തീവ്ര ഹിന്ദു സംഘടനകൾ പടച്ചുവിടുന്ന ആരോപണങ്ങൾക്ക് വസ്തുത ഭദ്രതയുണ്ടോ? ഔറംഗസീബിന്റെ ഭരണകാലമുടനീളം വിഷലിപ്തമാക്കിയ വർഗീയ ആഖ്യാനങ്ങളെ ചരിത്രപിൻബലത്തിൽ പുന:പരിശോധിക്കുന്നു

സാമൂഹിക, രാഷ്ട്രീയ, അക്കാദമിക, വ്യവഹാരങ്ങളിലെ ശ്രദ്ധാകേന്ദ്രമാണ് മുഗൾ സാമ്രാജ്യം. വ്യാജചരിത്രങ്ങളുടെ തുടർപ്രചരണ കാലത്ത് ഫാഷിസത്തിന്റെ രാഷ്ട്രീയോപാധികളാവുകയാണ് മുഗൾ ചക്രവർത്തിമാർ. AD 1658 മുതൽ 1707 വരേയുള്ള ഔറംഗസീബിയൻ ചരിത്രത്തെ സൂക്ഷ്മവായനക്കെടുക്കുന്നു.

ചരിത്രത്തിന്റെ അപനിർമാണം അജണ്ടയാക്കിയ അധികാരങ്ങൾക്ക് മുമ്പിൽ മറവിക്കെതിരെയുള്ള ഓർമ്മയുടെ കലാപമായിരുന്നു മിലൻ കുന്ദേര. മൂർച്ചയുള്ള രചനകൾ കൊണ്ട് അഭിജാത വര്‍ഗ്ഗത്തിന്റെ അഹന്തയെ അദ്ദേഹം ചോദ്യം ചെയ്തു കൊണ്ടേയിരിക്കുന്നു.

അടിച്ചമർത്തപ്പെട്ട അടിസ്ഥാനവർഗ്ഗത്തിന്റെ വിമോചകരായാണ് മാർക്സിസം രംഗപ്രവേശനം നടത്തിയത്. അധികാരപദത്തിലെത്തുമ്പോൾ ഇതേ പ്രത്യയം അസഹിഷ്ണുതയും സ്വേച്ഛാധിപത്യവുമായത് എന്ത്‌ കൊണ്ടാണ് ?ബൗദ്ധികസിദ്ധാന്തങ്ങളുടെ വാചോടാപങ്ങൾ മാത്രമാണ് മാർക്സിസമെന്ന യഥാർഥ്യത്തെ അനാവരണം ചെയ്യുന്നു.

ഇബ്റാഹീം നബിയുടെയും കുടുംബത്തിന്റെയും ആത്മസമർപ്പണത്തിന്റെ സ്‌മൃതികളാണ് ബലിപെരുന്നാൾ. ഒരുമയോടെ തക്ബീർ ധ്വനികളുരുവിട്ട്, ബലിതർപ്പണത്തിലൂടെ സ്വയം സ്ഫുടം ചെയ്ത്, വിശ്വാസി അല്ലാഹുവിൻറെ അതിഥിയാകുന്ന അപൂർവ്വതയാണ് ഹജ്ജിന്റെ സമാഗമങ്ങൾ.

ദിവസങ്ങളുടെ നേതാവാണ് വെള്ളിയാഴ്ച. പ്രാർത്ഥനക്ക് അത്യുത്തമായ നേരങ്ങളാണ് വെള്ളിയുടെ രാവും പകലും. സ്രഷ്ടാവൊരുക്കുന്ന സുകൃതങ്ങളെ നേടിയെടുക്കാനാണ് സൃഷ്ടികളായ നാം ശ്രമിക്കേണ്ടത്.

കഴിഞ്ഞ വർഷം മാത്രം രണ്ടുലക്ഷത്തോളമാണ് ഇന്ത്യയിലെ ആത്മഹത്യാനിരക്ക്. ആത്മാഹുതി, മനുഷ്യമനസുകളിലേക്ക് സാംക്രമിക്കുന്ന സാമൂഹിക രോഗമാണോ? മരിച്ചവരുടെ ആത്മാക്കൾ ബാക്കിവെച്ച മോക്ഷം കിട്ടാത്തൊരുപറ്റം ചോദ്യങ്ങളുടെ ദാർശനികവും, കാല്പനികവും, അത്മീയവുമായ വിശകലനം.

ഹദീസ് ശേഖരണ, പ്രസരണ രംഗത്ത് ജീവിതം സമർപ്പിച്ച ജ്ഞാനപ്രഭാവമാണ് ഇമാം ബുഖാരി(റ).'അമീറുൽ മുഅമിനീന ഫിൽ ഹദീസെന്ന് ' വിശ്രുതരായ അവിടുത്തെ വഫാത് ദിനം കൂടിയാണ് ശവ്വാൽ ഒന്ന്.

കാരുണ്യത്തിന്റെ പത്തു നാളുകൾ, തുടർന്ന് പാപമോചനത്തിന്റേയും നരകമോക്ഷത്തിന്റേയും ദിനങ്ങൾ. അടിമക്ക് വാരിക്കോരി കൊടുക്കുന്ന ഉടമയുടെ അമേയമായ അനുകമ്പയുടെ ദിനരാത്രങ്ങളാണ് റമളാൻ പ്രകാശിപ്പിക്കുന്നത്.

സ്രഷ്ടാവ് വിശ്വാസികൾക്കൊരുക്കുന്ന അനുഗ്രഹങ്ങളുടെ രാവാണ് ലൈലത്തുൽ ഖദ്ർ. ഇലാഹീസ്മരണകളും ആരാധനകളും കൊണ്ട് ധന്യമാക്കുന്നവർക്ക് പ്രതിഫലപ്പേമാരി വർഷിക്കുന്ന വിശുദ്ധ രാത്രി

ആത്മനിയന്ത്രണത്തിന്റെ തീവ്രമായ പരിശീലനമാണ് റമളാൻ. ശരീരേച്ഛകളോട് വിസമ്മതം പ്രഖ്യാപിച്ച് സ്രഷ്ടാവിന്റെ കല്പനകളനുസരിക്കുന്ന വിശ്വാസിക്ക് നോമ്പുകാലം അനുഗ്രഹമാണ്.

റമളാനിന്റെ സവിശേഷമായ പ്രത്യേകതയാണ് ഖുർആൻ അവതീർണ്ണം. വിശുദ്ധ ഗ്രന്ഥത്തിന്റെ പാരായണത്തിനു വേണ്ടി മാത്രമായി വിശ്വാസികൾ ധാരാളം സമയം ഒഴിഞ്ഞിരിക്കുന്നു.

റമളാനിലെ പുണ്യ പ്രവൃത്തികളിൽ പ്രധാനമാണ് ഇഅതികാഫ്. വിശ്വാസിഹൃദയങ്ങൾ സർവ്വം വെടിഞ്ഞ് നാഥനെയോർക്കുന്ന ഈ നിമിഷങ്ങൾക്ക് ഉന്നതമായ പ്രതിഫലം അവൻ വാഗ്ദാനം ചെയ്യുന്നു.

മനസ്സിലടങ്ങിയിട്ടുള്ള മൃഗീയ ഭാവങ്ങളെ വെട്ടിയൊതുക്കാനും, വിവേകം വളര്‍ത്തികൊണ്ടുവരാനും, ഏറെ കാലമായി അവന്‍ ആരാധിക്കുന്ന അല്ലാഹുവിനെ അടുത്തറിയാനുമുള്ള അവസരമാണ് വിശ്വാസിക്ക് വിശുദ്ധ റമളാൻ.

ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ വിശിഷ്ടമായ സ്ഥാനമാണ് നോമ്പിനുള്ളത്. സമൂഹത്തിലെ വിവിധ മനുഷ്യർക്ക് നോമ്പിന്റെ അനുഷ്ഠാനവിധികൾ വ്യത്യസ്തമായാണ് കർമ്മശാസ്ത്രം പരിചയപ്പെടുത്തുന്നത്.

തറാവീഹ് ഇരുപതാണെന്നതിന് മദ്ഹബുകളില്‍ ഏകാഭിപ്രായാമാണുള്ളത്. അഥവാ സ്വാര്‍ത്ഥവ്യാഖ്യാനങ്ങളുടെ മുഴുവന്‍ പഴുതുകളും കൊട്ടിയടച്ച ആരാധനാരീതിയാണിത്.

സഹനത്തിന്റെയും സമർപ്പണബോധത്തിന്റെയും വലിയ പാഠങ്ങളാണ് ബദ്ർ നൽകുന്നത്. ഭൗതികസംവിധാനങ്ങൾക്കും കരുത്തിനുമപ്പുറം കറകളഞ്ഞ വിശ്വാസത്തിന്റെ വിജയമായിരുന്നു ബദ്ർ.

പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി ഉച്ചകോടികളും പാരിസ്ഥിതിക അവകാശ സംരക്ഷണ പ്രസ്ഥാനങ്ങളും സജീവമായിട്ടും ആഗോളതലത്തിൽ പ്രതിസന്ധികൾ പരിഹരിക്കാനാവാത്തതെന്തുകൊണ്ടാണ്? ആധുനിക പരിസ്ഥിതി സമീപനങ്ങളിലെ അപാകതകളും പ്രവാചകപാഠങ്ങളുടെ സമഗ്രതയും വിശകലനം ചെയ്യുന്നു.

എതിർ ശബ്ദങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന സംഹാര രാഷ്ട്രീയത്തിന്റെ ഒടുവിലത്തെ ഇരയാണ് രാഹുൽ. ജനാധിപത്യം വിരട്ടലല്ല, ഉൾക്കൊള്ളലാണ്. രാഹുൽ പുറത്താവുകയല്ല, ഉയിർത്തെഴുന്നേൽക്കുകയാണ്.

സഹനവും ക്ഷമയുമാണ് വ്രതം മനുഷ്യനു നൽകുന്നത്. തിന്മകളുടെ കാരാഗൃഹത്തില്‍ നിന്നുള്ള മോചനവും നന്മകള്‍ പൂക്കുന്ന പുല്‍മേടിലേക്കുള്ള സഞ്ചാരവുമാണ് റമളാൻ.

മുസ്‌ലിം പിന്തുടർച്ചാ നിയമങ്ങളിൽ സ്ത്രീയുടെ അവകാശങ്ങൾ നീതിയുക്തവും പുരോഗമനപരവുമാണ്. ലിംഗനീതിയുടെ പ്രായോഗികതയോടാണവ സത്യസന്ധത പുലർത്തുന്നത്.

പാണ്ടിക്കാട് യുദ്ധം അഥവാ ഗൂര്‍ഖാ റൈഫിള്‍സ് ക്യാമ്പ് ആക്രമണം, ബ്ലാക്ക് സെപ്റ്റംബര്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട വാഗൺ മസാക്കിറിൻ്റെ കറുത്തദിനങ്ങൾ. മലബാർ സമരചരിത്രത്തിലെ പ്രോജ്ജ്വലമായ അദ്ധ്യായങ്ങൾ വായിക്കാം.

വിശാലമായ തിളക്കമുള്ള നെറ്റിത്തടം, വടിവൊത്ത് ദ്വയങ്ങൾ പരസ്പരം ചേരാത്ത രോമനിബിഢമായ പുരികങ്ങൾ, മൃദുലമായ പരന്ന കവിളുകൾ, ചുവപ്പു കലർന്ന തൂവെള്ള കണ്ണുകൾ, കറുത്ത കൃഷ്ണമണികൾ. ഇങ്ങനെ നീളുന്നു പ്രവാചകരുടെ മുഖഭംഗിയുടെ കമനീയത.

ഉപമിക്കാനാവാത്ത വിധം സൗന്ദര്യനിദർശനമായ പ്രവാചകരുടെ അവയവാകാര സൗഷ്ഠവത്തിൽ വിശുദ്ധ വക്ത്രം, ദശനങ്ങൾ, നാസിക, ശ്രവണേന്ദ്രിയം, അധരങ്ങൾ, ഉമിനീർ എന്നിവയുമായി ബന്ധപ്പെട്ട ചർച്ച

ഒരു ഹദീസ് ലഭിക്കാൻ വേണ്ടി മാത്രം അനേകദൂരം സഞ്ചരിച്ച ഇമാമുമാർ ചരിത്രത്തിലുണ്ട്. തിരു ഹദീസുകൾ ക്രോഡീകരിക്കുക, അവയുടെ വിശ്വാസ്യത ഉറപ്പു വരുത്തുക, അതതു നഗരങ്ങളുടെ വൈജ്ഞാനിക സാംസ്കാരിക മുന്നേറ്റങ്ങളെ മനസ്സിലാക്കുക തുടങ്ങിയവ ഈ യാത്രകളുടെ ലക്ഷ്യങ്ങളാണ്.

ഒട്ടോമൻ സമ്രാജ്യത്തെ തകർക്കാൻ ബ്രിട്ടീഷുകാർക്ക് സലഫിസം എത്രത്തോളം സഹായകരമായിട്ടുണ്ടോ, അതിലേറെ സഹായകരമായിട്ടുണ്ട് അധിനിവേശ ശക്തികൾക്കെതിരെയുള്ള മാപ്പിളമാരുടെ പോരാട്ടവീര്യം കെടുത്തുന്നതിൽ ഐക്യസംഘത്തിന്റെ സഹായം.

ഇസ്‌ലാമിനകത്തേക്ക് അധിവേശത്തിന്റെ സാംസ്‌കാരിക അജണ്ടകള്‍ ഒളിച്ചുകടത്താന്‍ സാമ്രാജ്യത്വം പറഞ്ഞുവിട്ട പരിഷ്കരണ 'ഭൂത'മായിരുന്നു വഹാബിസം. ഒട്ടോമൻ സാമ്രാജ്യത്തെ തകർക്കാൻ ഇസ്‌ലാമിൻറെ പൊതു ശത്രുക്കളോടവർ കിടപ്പറ പങ്കിട്ടു.

കേവലം ജൈവശാസ്ത്രപരമായ പ്രകൃതിനിർധാരണ സിദ്ധാന്തത്തെ സമൂഹവത്കരിക്കുകയായിരുന്നു ഹെർബർട്ട് സ്പെൻസറിന്റെ സോഷ്യൽ ഡാർവിനിസം. വംശീയതയെയും വർണവെറിയെയും അത് വെളുപ്പിച്ചെടുത്തു.

പ്യൂരിറ്റാനിസത്തിന്റെ ഇസ്‌ലാമിക് വേർഷനായാണ് വഹാബിസത്തെ പാശ്ചാത്യൻ ശക്തികൾ അവതരിപ്പിച്ചത്. പ്രൊട്ടസ്റ്റന്റിസം ക്രൈസ്തവ ലോകത്തെ രണ്ടായി പകുത്തപോലെ മുസ്ലിംലോകത്തെയും വിഘടിപ്പിക്കാലായിരുന്നു ലക്ഷ്യം.

ഐക്യസംഘത്തിന് മുജാഹിദ് പ്രസ്ഥാനവുമായും, മുജാഹിദ് പ്രസ്ഥാനത്തിന് അഗോള സലഫിസവുമായും സലഫിസത്തിന് സാമ്രാജ്യത്വവുമായുമുള്ള അടുപ്പം വ്യക്തമാണ്. തൊള്ളായിരത്തി ഇരുപതുകളിലെ കേരള മുസ്‌ലിം സമുദായത്തോട് മുജാഹിദ് പ്രസ്ഥാനം ചെയ്തതെന്തായിരുന്നു?

മുസ്‌ലിംവിരുദ്ധ വാർത്തകൾക്ക് നല്ല വിറ്റുവരവുള്ള ഇടമാണിന്ന് കേരളത്തിലെ മാധ്യമ സ്ഥാപനങ്ങൾ. കാസർകോട് തലക്ലായിൽ അഞ്ജുശ്രീ പാർവതി എന്ന വിദ്യാർത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ നടത്തിയ ചൂതുകളി ഇതിൽ അവസാനത്തേതാണ്.

ദൈവത്തെ ആര് സൃഷ്ടിച്ചു എന്ന ചോദ്യം നിരർഥകമാണ്. സ്രഷ്ടാവ് അനാദിയാണ്. ദൈവത്തെ ആര് സൃഷ്ടിച്ചു എന്ന ചോദ്യത്തിന്റെ സാരം ദൈവത്തിന് മുമ്പുള്ള സ്രഷ്ടാവ് ആരാണ് എന്നാണ്. മുമ്പ് എന്ന് പറയുന്നത് സമയത്തെ കുറിച്ചാണ്. സമയവും സ്ഥലവും സൃഷ്ടിയാണ്. സ്രഷ്ടാവിന് ഇവ രണ്ടുമില്ല.

പതിനഞ്ചുവർഷത്തെ വൈജ്ഞാനിക- ആത്മീയ സപര്യക്ക് ശേഷം ദോഫാര്‍ പ്രവിശ്യയിൽ ഗവർണറാവുന്നു. ഒട്ടോമൻ ഖിലാഫത്തിലെ ഉന്നതമന്ത്രി സ്ഥാനം, സാമ്രാജ്യത്തിൻ്റെ ഭരണ പരിഷ്കാരങ്ങളിൽ നിർണായക സാന്നിധ്യം, മലബാറിൽ നിന്നും നാടുകടത്തപ്പെട്ട ഫള്ൽ തങ്ങളുടെ ധൈഷണിക ഭൂപടം വിശാലമായിരുന്നു.

കമനീയവും പരിപൂർണ്ണവുമായ മുഖകമലം തിരുനബിസൗന്ദര്യത്തിന്റെ മാറ്റുകൂട്ടുന്നു. അനിർവ്വചനീയമായ തിരുവദനത്തിന്റെ അനശ്വരമായ വിശേഷണങ്ങളിലൂടെയൊരു ഹൃദയസഞ്ചാരം.

ഒരാളുടെ സൗന്ദര്യനിർണയത്തിൽ ചർമത്തിന്റെ വർണത്തിന് നിർണായകമായ സ്ഥാനമുണ്ട്. അഭംഗിയുടെ ഒരു സാധ്യതയും തിരുനബിയുടെ വർണത്തിലോ ചർമത്തിന്റെ ഒരു ഘടകത്തിലോ നിഴലിച്ചിരുന്നില്ല. കാണുന്നവർക്കെല്ലാം മനോഹരമെന്ന് മാത്രം തോന്നിക്കുന്ന ഒന്നായിരുന്നു അത്.

ക്രിസ്തീയ പൗരോഹിത്യത്തിന്റെ അധികാരപ്രമത്തതയിൽ വീർപ്പുമുട്ടിയ യൂറോപ്യൻ ജനതയുടെ സ്വാതന്ത്ര്യ ദാഹത്തിൽ നിന്നാണ് നവോത്ഥാനത്തിനുള്ള നാമ്പുകൾ പിറവിയെടുക്കുന്നത്. ഓരോ വ്യക്തിയുടെയും ചിന്തകൾക്കും പ്രവർത്തനങ്ങൾക്കും സഭ നിർണയിച്ച അതിർവരമ്പുകൾ തന്മൂലം ലംഘിക്കപ്പെട്ടു.

ലോകത്ത് സ്ഥാപിക്കപ്പെട്ട ആദ്യത്തെ മൊബൈൽ ഹോസ്പിറ്റലടക്കം ഫ്‌ളോറൻസ് നൈറ്റിംഗേളിന്റെയും 1200 സംവത്സരങ്ങൾക്കു മുമ്പ് നഴ്‌സിംഗിന്റെ പ്രായോഗിക രീതികൾ ലോകത്തിന് പരിചയപ്പെടുത്തിയവരാണ് മുസ്‌ലിം വനിതകൾ.

താനെഴുതിയ കർമശാസ്ത്ര ഗ്രന്ഥത്തിന് ഒരു വ്യാഖ്യാനമെഴുതണമെന്ന വ്യവസ്ഥയോടെയാണ് ശ്രുതിപ്പെട്ട പണ്ഡിതനായ മുഹമ്മദ് ബിൻ അഹ്മദ് മകളായ ഫാത്വിമ അൽ സമർഖന്ദിയെ ശിഷ്യനായ കസാനിക്ക് വിവാഹം ചെയ്തു കൊടുക്കുന്നത്. അബൂബക്ർ അൽ കസാനി തിരിച്ച് വിവാഹമൂല്യമായി നൽകിയതും ആ ഗ്രന്ഥം തന്നെയായിരുന്നു.

തിരുനബിയെ വർണിക്കാൻ ഏറ്റവും അഭികാമ്യമായ ഭാഷയോ വാക്കുകളോ അവർക്കില്ലായിരുന്നു. റസൂലിന്റെ സൗന്ദര്യത്തിന്റെ പരിപൂർണത ഭാഷക്കില്ലായിരുന്നു. ആ സൗന്ദര്യത്തെ പൂർണമായി മനസ്സിലാക്കാനും സാധ്യമല്ലായിരുന്നു. തങ്ങളുടെ കണ്ണുകളിൽ കണ്ടത് മാത്രം അവർ വിവരിച്ചു.

ലോകത്തെ പ്രഥമ സർവകലാശാല, അൽ ഖൈറാവിയ്യീൻ സ്ഥാപിച്ചത്  ഫാത്വിമ അൽ ഫിഹ്-രിയെന്ന മുസ്‌ലിം വനിതയാണ്. ചരിത്രത്തിലാദ്യം  ബിരുദവിദ്യാഭാസം തുടങ്ങിയതും ഇബ്‌നുഅറബി, ഇബ്‌നുഖൽദൂൻ,  മുഹമ്മദുൽ ഇദ്‌രീസി തുടങ്ങിയ വിശ്വോത്തരജ്ഞാനികൾ ഉപരിപഠനം നടത്തിയതും ഇവിടെ നിന്നത്രെ.

തിരുനബിയുടെ സൗന്ദര്യത്തെയും ശരീരപ്രകൃതത്തെയും സസൂക്ഷമം വിശകലനം ചെയ്യുന്ന പഠനശാഖയാണ് ശമാഇലുന്നബി. ഗഹനവും വശ്യവുമായ തിരുസൃഷ്ടിപ്പിന്റെ അഗാധതയാണതിന്റെ ആധാരം.

പകയിലേക്കും ശത്രുതയിലേക്കും നയിക്കുന്ന ആത്മാഭിമാനത്തിനപ്പുറം ഗോത്രാതീത സാഹോദര്യത്തിന് സ്ഥാനം നൽകുകയായിരുന്നു തിരുനബി. രാജ്യാതിർത്തികൾ ഭേദിച്ച പ്രവാചകരുടെ നയതന്ത്ര ആലോചനകളെ വിശകലനം ചെയ്യുന്നു.

ഗർഭം സംരക്ഷിക്കാനും അലസിക്കളയാനുമുള്ള അവകാശം ആർക്കാണ്? പ്രസവിച്ച ശേഷമേ ഒരു ജീവന് സുരക്ഷ ഉറപ്പാക്കേണ്ടതുള്ളൂ എന്ന സമീപനം യുക്തിഭദ്രമാണോ? ഗർഭഛിദ്രവുമായി ബന്ധപ്പെട്ട മതവീക്ഷണങ്ങൾ വായിക്കാം.

വെറ്റില മുറുക്കുന്ന, വലിയ കോന്തലകൾ നീണ്ടുകിടക്കുന്ന, മുത്തിയുമ്മമാരുടെ മടികളിലിരുന്നുകൊണ്ടാണ് മലബാറിന്റെ നബി കഥകൾ ആരംഭിക്കുന്നത്. നബിദിനക്കാലത്തെ മലബാറിന്റെ ആത്മീയതയും പ്രാദേശിക ഭാവുകത്വവും വരച്ചിടുന്നു.

നബിപാഠങ്ങൾ ജീവിതത്തിൽ പകർത്തലാണ് തിരുപ്പിറവിയാഘോഷത്തിൽ ഏറ്റവും പ്രധാനം. പുണ്യ റബീഇന്റെ പകലിരവുകളിൽ വിശ്വാസിയുടെ ആത്മ വിചാരങ്ങളെ തൊട്ടുണർത്തുന്ന ലേഖനം.

പ്രപഞ്ചത്തിന് തുടക്കമോ ഒടുക്കമോ ഇല്ലെന്ന് വിശ്വസിക്കാനാണ് ശാസ്ത്രലോകം താൽപര്യപ്പെടുന്നത്. കാരണം പ്രപഞ്ചം നിർമിക്കപ്പെട്ടതാണെങ്കിൽ തീർച്ചയായും അതിനുപിന്നിൽ ഒരു കാരണവുമുണ്ടാകും. അതോടുകൂടി അഭൗതികമായ ബാഹ്യശക്തിയുടെ ഇടപെടൽ അംഗീകരിക്കേണ്ടിവരും

രാഷ്ട്രീയ അധികാരിവർഗവും കാത്തലിക്-ഇവാഞ്ചലിസ്റ്റ് വലതുപക്ഷ യാഥാസ്ഥിതിക സമൂഹവും തീവ്രസയണിസ്റ്റ് ലോബിയും പങ്കുചേരുന്ന മെഗാ പ്രൊജക്റ്റാണ് ഇസ്ലാമോഫോബിയ വ്യവസായമെന്ന് നഥാൻ ലീൻ. 'ഇസ്ലാമോഫോബിയ ഇൻഡസ്ട്രി'യുടെ ഉള്ളറകളിലേക്ക്..

വംശനാശം വരുത്തിയല്ല തെരുവുനായ ശല്യത്തിന് പരിഹാരം കാണേണ്ടത്. ഉപദ്രവകാരികളായ ജീവിവർഗം മനുഷ്യ സമൂഹത്തിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയാവുമ്പോൾ പിന്നെ എന്തുചെയ്യണമെന്ന് ഇസ്‌ലാം പറയുന്നു.

തിരൂരങ്ങാടി, പൂക്കോട്ടൂർ, പാണ്ടിക്കാട് തുടങ്ങി മലബാറിന്റെ വിവിധ ഭാഗങ്ങളിൽ സായുധരായ ബ്രിട്ടീഷ് പട്ടാളവുമായി സമരക്കാർ നേരിട്ടേറ്റുമുട്ടി. വാഗൺ കൂട്ടക്കൊലയടക്കമുള്ള കറുത്ത ഓർമകൾ പങ്കുവെയ്ക്കുന്നു.

പണ്ഡിതനും എഴുത്തുകാരനും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ കെ എ കെ ഫൈസിയുടെ വിയോഗം സുന്നി പ്രാസ്ഥാനിക കുടുംബത്തിന് നികത്താനാവാത്ത വിടവാണ് സൃഷ്ടിച്ചത്. ദർസ്-പ്രബോധന-സംഘടനാ തലങ്ങളിലെല്ലാം ശ്രദ്ധേയമായ സാന്നിദ്ധ്യമായിരുന്നു കുഞ്ഞു ഫൈസിയെന്ന ആ അസാമാന്യ പ്രതിഭ. 

അധിനിവേശ വിരുദ്ധത, ചൂഷണാത്മക ജന്മിത്തത്തിൽ നിന്നുള്ള മോചനം, തുടങ്ങിയവയായിരുന്നു മലബാർ സമരത്തിന്റെ ഉൾപ്രേരകങ്ങൾ. 1921 ലെ സമരവും മുസ്ലിം സമുദായത്തിന്റെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലവും വിശകലനം ചെയ്യുന്ന ലേഖനം.

ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയുമായി സന്ധിയില്ലാ സമരം ചെയ്ത ടിപ്പുവിന്റെ അധിനിവേശ വിരുദ്ധതയും ഭരണതന്ത്രജ്ഞതയും
വിശകലനം ചെയ്യുന്ന പഠനം

നിരന്തരം മാറുന്ന ഈ പ്രപഞ്ചം ഒരു സ്രഷ്ടാവിനെക്കുറിച്ച് വാചാലമാവുന്നു. പൗരാണികവും ആധുനികവുമായ സിദ്ധാന്തങ്ങളവതരിപ്പിച്ച് ദൈവാസ്തിക്യത്തെ സലക്ഷ്യം സ്ഥാപിക്കുകയാണ് ലേഖകൻ

ഇമാം ഗസ്സാലിയും ഇബ്നു ഹൈസമും ഖവാറസ്മിയും ജാബിറുബ്നു ഹയ്യാനും അൽകിന്ദിയും അവിസന്നയുമടങ്ങുന്ന മുസ്‌ലിം പണ്ഡിതരുടെ ധിഷണയും പ്രതിഭയുമാണ് ലോകചരിത്രത്തിൽ വൈഞ്ജാനിക വിപ്ലവങ്ങൾക്ക് തിരികൊളുത്തിയത്. മധ്യകാല നാഗരിക ചരിത്രത്തെ സമ്പന്നമാക്കിയ അബ്ബാസിദ് കാലിഫേറ്റും, സാംസ്കാരിക വ്യവഹാരങ്ങളും.

ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളിലേക്കിറങ്ങിച്ചെന്ന് അക്രമം അഴിച്ചു വിടുക എന്ന ഓറിയന്റലിസ്റ്റ് തന്ത്രത്തിന്റെ ഭാഗമായിരുന്നു അബൂഹുറൈറ(റ)യെ ജൂതനായി ചമയിക്കാനുള്ള ശ്രമം. ഗോൾഡ് സിഹറും അനുയായികളും ഒളിച്ചു കടത്തിയ ആന്റി- ഇസ്‌ലാം പ്രൊപ്പഗണ്ടയെക്കുറിച്ച് .....

വിശുദ്ധ ഖുർആൻ പരാമർശിക്കുന്ന ഇറം ഗോത്രവും പുരാതന ഇന്ത്യയിൽ അധിവസിച്ചിരുന്ന ഇൻഡോ ആര്യന്മാരും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ചരിത്രത്തിൽ തങ്ങളുടേതായ നാഗരിക ഭാഗധേയം നിർവ്വഹിച്ച രണ്ടു പ്രബലജനവിഭാഗങ്ങളുടെ ഇറ്റിമോളജി, സാംസ്കാരികത, വ്യവഹാരം എന്നിവയിലൂടെ വികസിക്കുന്ന ചരിത്ര പഠനം.

ഗ്രീൻ പൊളിറ്റിക്സ് അഥവാ ജൈവരാഷ്ട്രീയം(Eco-politics) എന്നും അറിയപ്പെടുന്നു. പേരിലുള്ളത് പോലെത്തന്നെ പ്രകൃതി സംരക്ഷണത്തിലൂന്നിയ വികസന കാഴ്ചപ്പാടുകൾ വ്യാപിപ്പിക്കുക

ഇസ്ലാമിക ലോകത്ത് സർവതല സ്പർശിയായ മുന്നേറ്റങ്ങൾക്ക് നിദാനമായി വർത്തിച്ച ഗ്രന്ഥശാലയും ഗവേഷണകേന്ദ്രവുമായിരുന്നു ബൈത്തുൽ ഹിക്മ. ഇസ്ലാമിക ഖിലാഫത്തിൻ്റെ സുവർണ കാലഘട്ടത്തിൽ വലിയ സ്വാധീനം ചെലുത്തിയ ഇത് ‘ഹൗസ് ഓഫ് വിസ്ഡം’

വിശുദ്ധ ഖുർആനിൽ അല്ലാഹു ധാരാളം ജീവികളെ പരാമർശിക്കുന്നുണ്ട്. ചില ജീവികളുടെ പേരിൽ അദ്ധ്യായങ്ങൾ തന്നെ അവതരിച്ചിട്ടുണ്ട്. മറ്റു ജീവികളെ അപേക്ഷിച്ച് വ്യത്യസ്തരീതിയിൽ ജീവിത ക്രമങ്ങളുള്ളവയോ അല്ലെങ്കിൽ മനുഷ്യകുലത്തിനു മാതൃകയാകേണ്ട കാര്യങ്ങളുള്ള ജീവികളോ ആണ് ഈ പരാമർശിക്കപ്പെട്ട ജീവികൾ.

പ്രകൃതിയോടും പ്രകൃതി വിഭവ സംരക്ഷണങ്ങളോടുമുള്ള ഇസ്ലാമിന്റെ നിലപാടുകൾ ചൂഷണ വിരുദ്ധത എന്നതിലുപരി സുസ്ഥിര വികസനങ്ങളെയും ലക്ഷ്യം വെക്കുന്നതാണ്. ഖുർആനിന്റേയും ഹദീസുകളുടേയും കർമ്മശാസ്ത്ര ഗ്രന്ഥങ്ങളുടേയും

വൈജ്ഞാനിക വിപ്ലവത്തിന്റെ കാഹളം മുഴക്കിയാണ് വിശുദ്ധ ഇസ്‌ലാം അറബികള്‍ക്കിടയില്‍ അവതീര്‍ണമായത്. നിരക്ഷരരായ അറേബ്യന്‍ സമൂഹത്തോട് ‘വായിക്കുക’ എന്നതായിരുന്നു ഖുര്‍ആനിന്റെ ആദ്യ കല്‍പ്പന. തന്റെ അനുചരരെ വൈജ്ഞാനിക സമ്പാദനത്തിന് വേണ്ടി പ്രേരിപ്പിക്കാന്‍ തിരുനബി (സ്വ) മടികാണിച്ചിരുന്നില്ല.

ആധുനികലോകത്ത് നിലവിലുള്ള ഒട്ടുമിക്ക ശാസ്ത്ര മേഖലകളിലും മഹത്തായ സംഭാവനകൾ നൽകിയ ഒട്ടേറെ ശാസ്ത്ര പ്രതിഭകൾ ഇസ്ലാമിക ലോകത്ത് ജീവിച്ചിട്ടുണ്ട്. ഇസ്ലാമിന്റെ സുവർണ്ണ കാലത്ത് ജീവിച്ച മറ്റൊരു പ്രധാനപ്പെട്ട ശാസ്ത്ര പ്രതിഭയായിരുന്നു ജാബിർ ബിൻ ഹയ്യാൻ.

ലോകത്തിലെ ഏക ജൂത രാഷ്ട്രമാണ് ഇസ്രായീൽ. ചതിയും കുതന്ത്രങ്ങളും സമം ചേർത്താണ് സയണിസ്റ്റുകൾ ഇസ്രായേൽ രാഷ്ട്രം നിർമ്മിച്ചെടുക്കുന്നത്.

നമ്മുടെ ജീവിതം ഒരു പ്രയാണമാണ്.ആത്മീയലോകത്ത്(ആലമുൽ അർവാഹ്) നിന്നാരംഭിച്ച് രണ്ടാംഘട്ടമായ ഭൗതികജീവിതത്തിലെത്തി ബർസഖീജീവിതത്തിലൂടെ കടന്നു പോയി സ്വർഗ്ഗ ലോകത്തിൽ പര്യവസാനം കുറിക്കുന്നതാണ് ഓരോ വിശ്വാസിയുടെയും ജീവിതം.

ഫലസ്തീന്‍ ഒരു ദുരന്തത്തിന്റെ പേരാണിന്ന്. ജനിച്ചുവളര്‍ന്ന മണ്ണില്‍ അഭയാര്‍ഥികളായും അന്യരായും ജീവിക്കാന്‍ വിധിക്കപ്പെട്ടവരാണ് ഫലസ്തീനികള്‍. ചോര കാണാത്ത നാളുകള്‍ അപൂര്‍വമായി മാറി.

യന്ത്രങ്ങളുടെ കണ്ടെത്തല്‍ മനുഷ്യന്റെ ജീവിതക്രമത്തെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. വ്യവസായിക വിപ്ലവാനന്തരം നഗര കേന്ദ്രീകൃതമായി ആരംഭിച്ച ഫാക്ടറികള്‍ അനേകം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു.

ഹര്‍ഫ് എന്ന പദത്തിന് ഒന്നിലധികം അര്‍ത്ഥങ്ങളുണ്ട്. സാഹിബുല്‍ ഖാമൂസ് (റ) എഴുതുന്നു വക്ക്, തെല്ല്, പര്‍വ്വതത്തിന്റെ ഉച്ചി, മെലിഞ്ഞ ഒട്ടകം, തടിച്ച ഒട്ടകം, അക്ഷരമാലയിലെ ഒരക്ഷരം, രൂപം, ഭാഷ തുടങ്ങി വ്യത്യസ്ഥ അര്‍ത്ഥങ്ങള്‍ക്ക് വേണ്ടി ഹര്‍ഫ് എന്ന പദം ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.

ഖുര്‍ആന്‍ മാനവന് മാര്‍ഗദര്‍ശിയാണ്. മനുഷ്യന്‍ നില നില്‍ക്കുന്ന കാലത്തോളം ഖുര്‍ആന്‍ നിലനില്‍ക്കണം. മനനം ചെയ്യലാണ് അതിന്റെ ഒരു രീതി. മറ്റൊന്ന് എഴുതി സംരക്ഷിക്കലുമാണ്.

ക്രോണി ക്യാപിറ്റലിസം അഥവാ ചങ്ങാത്ത മുതലാളിത്തം രാജ്യത്തിന്റെ നാനാതുറകളിലുള്ള സാമ്പത്തികവളർച്ചയെ വരിഞ്ഞുമുറുക്കികൊണ്ടിരിക്കുകയാണ്. അധികാര രാഷ്ട്രീയത്തിന് സർവ്വ സംരക്ഷണവും തലോടലും കൈപ്പറ്റി

മാപ്പിളപ്പാട്ട് ഇന്നൊരു ജനകീയ ഗാനരൂപമാണ്. അത് ആസ്വദിക്കുകയും ആലപിക്കുകയും ചെയ്യുന്നവര്‍ ഏതെങ്കിലും ഒരു സമുദായത്തില്‍ ഒതുങ്ങുന്നില്ല. എല്ലാ ജാതികളിലും മതങ്ങളിലും പെട്ടവര്‍ മാപ്പിളപ്പാട്ടിന്റെ ആസ്വാദനം പങ്കിടുന്നതില്‍ അഭിമാനിക്കുന്നു.

ഇസ്ലാം സമഗ്രവും സമ്പൂർണവുമാണെന്നത് ആലങ്കാരികമായോ അല്ലെങ്കിൽ കേവല ജൽപ്പനമായോ ആണ് ചില അല്പജ്ഞാനികൾ മനസ്സിലാക്കാറുള്ളത്. എന്നാൽ ഒരു മനുഷ്യന്റെ ജനന മരണത്തിനുമിടയിലുള്ള ഓരോ സമയത്തും അവന്റെ സംവേദനം ഏതു രൂപത്തിൽ

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ സമാനതകളില്ലാത്ത അത്യുജ്ജലമായ സായുധ വിപ്ലവമാണ് 1921ലെ മലബാർ സമരം .ഖിലാഫത്ത്,നിസ്സഹകരണ, കുടിയാൻ പ്രസ്ഥാനങ്ങൾ ഒരേ ആവശ്യത്തിലേക്ക് കൈകോർത്തപ്പോൾ സാമ്രാജ്യത്വ ശക്തികൾക്കെതിരെ

ഇസ്‌ലാമിന്റെ ഭരണഘടനയാണ് ഖുര്‍ആന്‍. സമഗ്രമായ കര്‍മ്മശാസ്ത്രത്തെ അത് വിഭാവനം ചെയ്യുന്നു. വിജ്ഞാന സാകല്യങ്ങളുടെ കലവറയായ ഈ വിശുദ്ധ ഗ്രന്ഥം ഇസ്‌ലാമിക കര്‍മ്മശാസ്ത്രത്തിന്റെ മുഴുവന്‍ നിയമങ്ങളേയും ഉള്‍കൊള്ളുന്നുണ്ട്.

ഖുര്‍ആന്‍ അല്ലാഹുവിന്റെ കലാമാണ്. ലോകാവസാനം വരെയുള്ള ജനതയെ ഉള്‍ക്കൊള്ളാന്‍ പര്യാപ്തവും വെല്ലുവിളികളെ അതിജയിച്ചതുമാണ് ഖുര്‍ആന്‍. തിരുനബി (സ) യിലൂടെയാണ് ലോകത്ത് അവതീര്‍ണ്ണമായത്. ഒരുപാടു മതഗ്രന്ഥങ്ങളുണ്ടെങ്കിലും അവയെല്ലാം മാറ്റിതിരുത്തലുകള്‍ക്ക് വിധേയപ്പെട്ടവയാണ്.

അക്ഷാംശം 8018 നും 12048 നും മിടയ്ക്ക് തെക്കും വടക്കുമായി 576 കി.മി.ല്‍ കേരളം ഒരു ഗോവണി പോലെ സ്ഥിതി ചെയ്യുന്നു. രേഖാംശം 74054 നും 77024 നും ഇടക്ക് 112 കി.മി. വീതിയില്‍ കൂടുതലില്ല. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിന്റെയും വടക്ക് കിഴക്കന്‍ മണ്‍സൂണിന്റെയും പാതയില്‍ കിടക്കുന്ന ..

കീഴടക്കുക, സ്വതാല്‍പര്യം അടിച്ചേല്‍പിക്കുക, അര്‍ഹതപ്പെട്ട അവകാശങ്ങള്‍ പിടിച്ച് വാങ്ങുക എന്നീ ലക്ഷ്യങ്ങളാണ് പൊതുവെ യുദ്ധങ്ങള്‍ക്കുള്ളത്. സൃഷ്ടികളില്‍ സമ്പൂര്‍ണരായ തിരുനബി (സ്വ)യുടെ ജീവിതത്തിലും യുദ്ധങ്ങളുണ്ടായിട്ടുണ്ട്. ഇവയെ രണ്ടായി തരം തിരിക്കാം.

ഖുര്‍ആനോ ഹദീസോ വ്യക്തമായിപ്പറയാതിരിക്കുകയും ഇജ്മാഇ് ഇല്ലാത്തതുമായ വിഷയങ്ങളില്‍ മതവിധി കണ്ടെത്തുവാന്‍ വേണ്ടി യോഗ്യരായ പണ്ഡിതന്മാര്‍ തങ്ങളുടെ സകലപരിശ്രമങ്ങളേയും വിനിയോഗിക്കലാണ് ഇജ്തിഹാദ്.

ഖുർആൻ ഭാഷകളുടെ സകലവേലിക്കെട്ടുകളും തകർത്ത് ഇന്നും പ്രോജ്വലിച്ചു നിൽക്കുന്നു. പുരോഗതിയുടെ കാലടികൾ വെച്ചുകയറുമ്പോഴെല്ലാം അത് വിശ്വഗ്രന്ഥത്തിലേക്കുള്ള മടക്കമായിത്തീരുന്നു. എന്തുകൊണ്ടാണ് ഖുർആൻ ഇപ്പോഴും പ്രോജ്വലിച്ചു നിൽക്കുന്നത് ?

ലോകചരിത്രത്തിൽ സമ്പൽസമൃദ്ധി കൊണ്ടും ജനക്ഷേമം കൊണ്ടും തുല്യതയില്ലാത്ത ഭരണം നടത്തിയ ഭരണാധികാരിയാണ് മൻസ മൂസ. അദ്ദേഹം ഭരണം നടത്തിയ അരലക്ഷം ചതുരശ്ര മൈലിലധികം വിസ്തൃതിയുള്ള മാലി രാജ്യം 14-ാം നൂറ്റാണ്ടിൽ ഭൂമിയിലെ ഏറ്റവും സമ്പന്നവും സമൃദ്ധവുമായ ഒന്നായിരുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളില്‍ ഇസ്‌ലാം സ്വീകരിച്ച പ്രമുഖ ജര്‍മന്‍ നയതന്ത്രജ്ഞനും ഗ്രന്ഥകാരനും പ്രഭാഷകനുമാണ് മുറാദ് വില്‍ഫ്രഡ് ഹോഫ്മാന്‍. അള്‍ജീരിയ, മൊറോക്കോ തുടങ്ങിയ രാഷ്ട്രങ്ങളിലെ അംബാസിഡറായും

മലയാള ഭാഷയും സാഹിത്യവും സ്വതന്ത്രമായ വ്യവഹാര മണ്ഡലം സൃഷ്ടികുന്നതിന് മുമ്പ് അറബി മലയാളം രൂപപ്പെട്ടിട്ടുണ്ട്. പത്ത്, പതിനൊന്ന് നൂറ്റാണ്ടുകളിലാണ് കേരളത്തിന്റെ ഉള്‍നാടുകളിലേക്ക് അറബി മലയാളം കടന്നു ചെല്ലുന്നത്.