AN-NAWAFIL

Related Articles

റമളാനിൽ പ്രത്യേകം ജമാഅത്തും ഖുനൂത്തും സുന്നത്തുള്ള, ആത്മീയ ജ്ഞാനികൾ മഹത്വങ്ങൾ ഏറെ എണ്ണിപ്പറഞ്ഞ സുന്നത്ത് നിസ്കാരമാണ് സ്വലാത്തുൽ വിത്ർ. രാത്രിയിലെ അവസാന നിസ്കാരമായാണ് മുത്താറ്റൽ നബിയോര് വിത്റിനെ പതിവാക്കിയിരുന്നത്.

ഇലാഹിന്റെ പ്രീതിയാണ് വിശ്വാസിയുടെ ജീവിതാഭിലാഷം. റബ്ബിന്റെ അനുവാദത്തോടെ സുകൃതങ്ങളിലേക്കിറങ്ങലാണ് മാന്യത. സ്വലാത്തുൽ ഇസ്‌തിഖാറ അതിലേക്കുള്ള മാർഗമാണ്. സ്വലാത്തുൽ അവ്വാബീൻ, വുളൂഇന് മുമ്പ്, യാത്രയ്ക്കു മുമ്പും ശേഷവും എന്നു തുടങ്ങി നന്മകളോട് ഓരംപറ്റി നിരവധി നിസ്കാരങ്ങൾ സുന്നത്തായുണ്ട്.

പ്രകൃതി പ്രതിഭാസങ്ങൾ മനുഷ്യന് ദിശാബോധം നൽകുവാനുള്ള ദൃഷ്ടാന്തങ്ങളാണ്. തദവസരങ്ങളിൽ അഹദിലേക്ക് കൂടുതൽ അലിഞ്ഞു ചേർന്ന് അകപ്പൊരുൾ അന്വേഷിക്കുകയാണ് വിശ്വാസികൾക്കുചിതം.

സ്വലാത്തു തഹിയ്യത്ത്: മസ്ജിദുകളോടുള്ള ആദരാഭിവാദനമാണ്. എളിമയോടെ അടിമ അല്ലാഹുവിൻറെ ഭവനത്തിൽ സന്നിഹിതനാവലാണ്. അതെ, പ്രാർത്ഥനയോടെ അവനിലേക്ക് മുന്നിടുകയാണ്.

റഹ്മാനായ റബ്ബിൻ്റെ അനുഗ്രഹപ്പെയ്ത്താണല്ലോ മഴ. മനുഷ്യർ താറുമാറാക്കിയ പ്രകൃതിയുടെ താളൈക്യം കാരണം കഠിനവേനലുകൾ താണ്ടിയാണ് മഴക്കാലങ്ങൾ വന്നുചേരുന്നത്. വരൾച്ചയുടെ നാളുകളിൽ നാം നീട്ടിയ മഴവിളികളുടെ ഇജാബത്തുകളാണവ. കരുണയുടെ അപാരവർഷങ്ങൾ, ആ ആത്മബോധത്തിൽ നാമെത്ര നനയേണ്ടതുണ്ട് !

പ്രപഞ്ചത്തിലെ സർവ്വ ചരാചരങ്ങളും പടച്ച റബ്ബിൻ്റെ പരിശുദ്ധിയെ സദാ വാഴ്ത്തിക്കൊണ്ടിരിക്കുകയാണ്. ജ്ഞാനവും ബോധവും കനിഞ്ഞേകിയ ഉടയോനെ ലൗകിക ലാഭേച്ചയിൽ അഭിരമിച്ച് മനുഷ്യർ വിസ്മരിക്കുന്നു. പാപ പങ്കിലമായ ജീവയാനത്തിൽ നിന്ന് പരിശുദ്ധിയുടെ പടവുകളേറാൻ വിശ്വാസിക്കേറ്റം പര്യാപ്തമായ ആരാധനയാണ് സ്വലാത്തു തസ്ബീഹ്.

രാത്രിയുടെ നിശ്ശബ്ദ യാമങ്ങളിൽ മനസ്സാന്നിധ്യത്തോടെ നിര്‍വ്വ ഹിക്കപ്പെടുന്ന നിസ്കാരമാണ് തഹജ്ജുദ്. ജ്ഞാനവും ബോധവുമുള്ള സ്രഷ്ടവിന്റെ പ്രിയങ്കരരായ ദാസന്മാർ ദേഹേച്ഛയുടെ പ്രലോഭനങ്ങള്‍ക്ക് വഴങ്ങാതെ തഹജ്ജുദിന് വേണ്ടി ശയ്യയില്‍ നിന്ന് ഞെട്ടിയുണരുന്നു.

സ്വർഗത്തിൽ ളുഹാ എന്ന പേരിൽ ഒരു കവാടമുണ്ട്. അവിടെ വെച്ച്, “പതിവായി ളുഹാ നിസ്‌കരിച്ചവർ എവിടെ ? ഇത് നിങ്ങളുടെ കവാടമാകുന്നു. അല്ലാഹുവിന്റെ കാരുണ്യത്താൽ നിങ്ങൾ ഇതിലൂടെ സ്വർഗത്തിൽ പ്രവേശിക്കുക.” എന്ന് വിളിച്ചു പറയുന്നതാണ്. ഇങ്ങനെ ചുരുങ്ങിയ സമയം കൊണ്ട് കൂടുതൽ അധ്വാനമില്ലാതെ ലഭിക്കുന്ന നേട്ടങ്ങൾ കൊയ്‌തെടുക്കാൻ വിശ്വാസികൾ ജാഗ്രത്തായിരിക്കണം.

വിചാരണക്കിടയിൽ അല്ലാഹു ചോദിക്കും:'എന്റെ ദാസന് വല്ല സുന്നത്ത് നിസ്‌കാരങ്ങളുമുണ്ടോ? കുറവു വന്ന ഫര്‍ളിനെ സുന്നത്ത് കൊണ്ട് പൂര്‍ണമാക്കൂ...’ ഇബ്നു ഉമർ(റ) വഴിയുള്ളൊരു തിരുമൊഴി ശകലമാണിത്. സുകൃതങ്ങളുടെ പഴുതുകളടച്ച് പരിപൂർണനാവാനുള്ള പവിഴോപഹാരങ്ങളാണവ എന്ന ഉണർത്തലാണിത്.