മുസ്‌ലിം എൻക്ലൈവുകളിലേക്ക് ചേർത്ത് സ്വാതന്ത്ര്യസമര മുന്നേറ്റങ്ങളെ അപഗ്രഥിക്കുമ്പോൾ അധ്യാത്മിക ഇടപെടലുകളുടെ മനോഹരദൃശ്യങ്ങൾ വരച്ചെടുക്കാനാവും. പോർച്ചുഗീസ്, ഡച്ച്, ഫ്രഞ്ച്, ബ്രിട്ടീഷ് അധിനിവേശങ്ങളെ അതിജയിച്ച മലബാർ പൈതൃകം അത്തരം പ്രേരകങ്ങളുടെ പ്രദർശനപാളിയാണ്.