വൊളൻ്ററി സർവ്വീസെന്ന പേരിൽ പത്രത്തിൽ പേരു വരാനും ആളുകളുടെ കൈയ്യടി നേടാനും നേരംപോക്കാനുമായി സാമൂഹ്യസേവനം നടക്കുന്ന നാട്ടിൽ, കുണ്ടൂരിലെ സേവന ചരിത്രങ്ങൾ ഏറെ വേറിട്ടും ഉയർന്നും നിൽക്കുന്നു.
പാണ്ഡിത്യത്തിൻ്റെ അനേകതയിലേക്ക് ആഴ്ന്നിറങ്ങിയ വിസ്മയലോകമാണ് ഉസ്താദുൽ അസാതീദ്. ആയുഷ്കാലം മുഴുക്കെ അറിവിൻ്റെ അനുഭൂതിയിൽ അവ പകരലിൻ്റെ പരിശുദ്ധിയിൽ ധന്യമായ സാത്വിക ജീവിതം. നസബയും നിസ്ബയുമൊത്ത ഇൽമിൻ്റെ ഗരിമ. അതിയായ ഭവ്യതയോടെ, സൗമ്യതയോടെ ശിഷ്യരിലേക്ക് വെളിച്ചത്തിൻ്റെ വഴിത്താരയായി ഇറങ്ങിച്ചെന്ന ഗുരുസാഗരം.
സി എ ഉസ്താദ്, വിജ്ഞാന വിഹായസ്സിലെ തിളങ്ങുന്ന നഭസ്സ്. ബുഖാരിയുടെ വിളക്കുമാടം. അഞ്ചു പതിറ്റാണ്ടിൻ്റെ ജ്ഞാനകാണ്ഡങ്ങളിലൂടെ സഞ്ചരിച്ച് ആദർശ വീഥിയിൽ അഹ്‌ലുസ്സുന്നയുടെ അന്തസ്സ് അടയാളപ്പെടുത്തിയ ആ വിനയസ്വരൂപത്തെ ഓർത്തെടുക്കുകയാണ് സ്ഥാപനങ്ങളുടെ കാര്യദർശി, ശൈഖുനാ അബൂഹനീഫൽ ഫൈസി തെന്നല.
ആദര്‍ശരംഗത്തെ അതുല്യവിപ്ലവമായിരുന്നു അവിടുന്ന്. ആവേശോജ്ജ്വലമായ പ്രഭാഷണങ്ങൾ, അഗാധമായ ജ്ഞാനം, അഹ്ലുസുന്നത്തിൻ്റെ യശസ്സിനുവേണ്ടി വൈതരണികളേതും മറികടക്കുന്ന മന:സ്ഥൈര്യം. അൽ-മഖറും സഅദിയ്യയും, കൻസുൽ ഉലമയെന്ന കർമസാഫല്യത്തിൻ്റെ വജ്രക്കണ്ണാടികളാണ്.
ഉന്നതര ശീർഷരായ ഉസ്താദുമാരിൽ നിന്ന് പൂര്‍ണപൊരുത്തത്തോടെ നുകർന്ന ഇൽമിൻ്റെ തിളക്കം. അറിവിനു വേണ്ടി തന്നെയാകെയും കൊടുത്ത വിദ്യദാഹം. പെരുന്നാൾ സുദിനത്തിലും കിതാബോതിയ ഓർമയുണ്ട് കണ്ണിയത്ത് ഉസ്താദിന്റെ പ്രിയശിഷ്യന്‍ ചിത്താരി കെ പി ഹംസ മുസ്‌ലിയാർക്ക്.