അന്നത്തെ ഹജ്ജ് യാത്രകൾക്ക് വലിയ പ്രാധാന്യമുണ്ടായിരുന്നു. കാരണം ഇനിയൊരു തിരിച്ചു വരവ് എന്നാണെന്നതിൽ ഒരു നിശ്ചയവും ഇല്ലാതെയാണ് പോകുന്നത്. ചിലർ മൂന്ന് കഷ്ണം വെള്ളതുണിയും കയ്യിൽ കരുതുമായിരുന്നു എന്ന് അനുഭവസ്ഥർ പറയുന്നു. അത്രമാത്രം മരണത്തെ മുന്നിൽ കണ്ടുകൊണ്ടുള്ളതായിരുന്നു ഓരോ കപ്പൽ യാത്രകളും.
വായിക്കാം:
തുടങ്ങിയവ ഇതിൽ ചിലതാണ്. കേരളക്കരയും അറേബ്യയും തമ്മിലുണ്ടായിരുന്ന പുരാതന വ്യാപാര ബന്ധം മൂലം മക്കയിലേക്കുള്ള ആത്മീയ പാത മലയാളിക്ക് നേരത്തെ തന്നെ തുറന്നു കിട്ടിയിട്ടുണ്ട്. എന്നാൽ അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ലക്ഷദ്വീപ് നിവാസികളുടെ സ്ഥിതി മറ്റൊന്നായിരുന്നു. അവരുടെ ഹജ്ജ് യാത്രകൾ ഏറെ ത്യാഗപൂർണവും ദീർഘമേറിയതുമായിരുന്നു.
അതിശയകരമെന്നോണം ലക്ഷദ്വീപിൽ എങ്ങനെയാണ് ജനവാസം ഉണ്ടായത് എന്നന്വേഷിക്കുകയായിരുന്നു. അറബിക്കടൽ മാർഗം നടന്നിരുന്ന വ്യാപാര ചരക്കു കൈമാറ്റങ്ങൾ, അന്തർദേശീയ വ്യാപരങ്ങൾക്ക് വഴിയൊരുക്കുകയുണ്ടായി. ഇത്തരം കപ്പലുകളുടെ സഞ്ചാര പാതയിൽ കാണപ്പെടുന്ന തുരുത്തുകളിൽ സഞ്ചാരികൾ താമസമാക്കുകയും അവിടങ്ങളിൽ തങ്ങുകയും ചെയ്തു. ഇങ്ങനെയാണ് ദ്വീപുകളിൽ ജനവാസം രൂപപ്പെട്ടതെന്ന് ചരിത്രകാരന്മാർ നിരീക്ഷിക്കുന്നു.
1970 കാലങ്ങളിൽ പായ്ക്കപ്പലുകളായിരുന്നു (ഓടം) ദ്വീപ് നിവാസികളുടെ ജലസഞ്ചാര മാർഗം. പിന്നീട് പരിഷ്കരിച്ച യാത്രാക്കപ്പലുകളിലേക്ക് പരിവർത്തനപ്പെടുകയായിരുന്നു. പായ്ക്കപ്പലുകൾ സഞ്ചരിച്ചിരുന്ന കാലത്ത് ഏറെ കാലത്തെ സാഹസ യാത്രകൾകൊടുവിലാണ് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്നത്. ഓടം എന്നാണ് ദ്വീപ് ഭാഷയിൽ പായ്ക്കപ്പലുകളെ വിളിച്ചിരുന്നത്. അതിന്റെ ചെറിയ യാത്ര വഞ്ചിക്ക് തോണി എന്നും വിളിപ്പേരുകളുണ്ട്. യാത്രയിലെ ദിശ നിർണയിച്ചിരുന്നത് സമഹ എന്ന ദിശ നിർണയ യന്ത്രം ഉപയോഗിച്ചുകൊണ്ടാണ്. 1980കളോടെ ആധുനിക സംവിധാനത്തിലുള്ള കപ്പലുകൾ സഞ്ചാര യോഗ്യമായി തുടങ്ങി. പായ്ക്കപ്പലുകളുടെ കാലത്തെ യാത്രകൾ, പ്രത്യേകിച്ച് അന്നത്തെ ഹജ്ജ് യാത്രകൾക്ക് വലിയ പ്രാധാന്യമുണ്ടായിരുന്നു. കാരണം ഇനിയൊരു തിരിച്ചു വരവ് എന്നാണെന്നതിൽ ഒരു നിശ്ചയവും ഇല്ലാതെയാണ് പോകുന്നത്. ചിലർ മൂന്ന് കഷ്ണം വെള്ളതുണിയും കയ്യിൽ കരുതുമായിരുന്നു എന്ന് അനുഭവസ്ഥർ പറയുന്നു. അത്രമാത്രം മരണത്തെ മുന്നിൽ കണ്ടുകൊണ്ടുള്ളതായിരുന്നു ഓരോ കപ്പൽ യാത്രകളും. മറ്റൊരു കൗതുകം, യാത്രികരുടെ വീടുകളിലും കുടുംബങ്ങളിലും വലിയ ഒത്തുകൂടലും ഒരുമിച്ചുകൂടിയുള്ള പലഹാരങ്ങൾ ഉണ്ടാക്കലും നിത്യ കാഴ്ച്ചകളാണ്. ഭാരപ്പം, പാമ്പപ്പം, ദ്വീപുണ്ട, തുടങ്ങി ദ്വീപ് വിഭവങ്ങളാൽ സമൃദ്ധമായ കടികൾ ഒരുക്കുന്ന തിരക്കിലാവും യാത്രികർ ബന്ധുക്കൾ. പിറ്റേ ദിവസം പുറപ്പെടുന്ന പായ്കപ്പൽ (ഓടം) കാണാനായി കടപ്പുറത്തു നിറയെ ആളുകളായിരിക്കും തടിച്ചു കൂടിയിട്ടുണ്ടാവുക. ഹജ്ജ് യാത്രായപ്പുകളും സൗഹൃദം പങ്കുവെക്കലുമെല്ലാം കഴിഞ്ഞ് നിറഞ്ഞ മനസ്സുമായിട്ടാണ് യാത്രയ്ക്കായി കപ്പലിൽ കയറുക. തുടർന്ന് ദിവസങ്ങളോളം കടലിൽ യാത്ര ചെയ്ത് തിരമാലകളെ കീറി മുറിച്ച് കാറ്റിന്റെ വേഗതക്കും ദിശ നിർണയതിനുമനുസരിചുള്ള കപ്പലിന്റെ ശാന്ത സുന്ദരമായ സഞ്ചാരം. കടലിന്റെ പ്രതികരണത്തിന് അനുസരിച്ചാവും കപ്പലിന്റെ സഞ്ചാര മനോഹാരിത. കടൽ ശാന്തമാണെങ്കിൽ കപ്പലും ശാന്തമായിരിക്കും, കടൽ പ്രക്ഷുബ്ധമാണെങ്കിൽ കപ്പലിന്റെ സ്ഥിതിയും ഗതിയും മാറും. ചില അപൂർവം യാത്രകൾ ലക്ഷ്യ സ്ഥാനം തെറ്റി മറ്റു പല ദേശങ്ങളിലും പോയി എത്തിപ്പെട്ടതിന്റെ അനുഭവങ്ങൾ കേട്ട് ദുഃഖിതനായി. മാലിദ്വീപ്പിലും ശ്രീലങ്കൻ തീരങ്ങളിലും എത്തിപ്പെട്ടതിന്റെ കൗതുകങ്ങളാണ് കേട്ടത്. കടൽ ക്ഷോഭത്തിൽപ്പെട്ട് കപ്പൽ തകർന്ന് പഠനോപകരണങ്ങൾ, യാത്രാസാമാനങ്ങൾ തുടങ്ങി അനവതി ആവശ്യ വസ്തുക്കൾ നഷ്ടപ്പെട്ട എത്ര അനുഭവങ്ങൾ. അത്രമേൽ പ്രതീക്ഷയും അതിനപ്പുറം ഭീതിയും നിറഞ്ഞതായിരുന്നു പഴയകാല കപ്പൽ യാത്രകൾ. അങ്ങനെ ഹാജിമാരുമായി പുറപ്പെട്ട ആ യാത്ര കോഴിക്കോട് ബേപ്പൂര് തുറമുഖത്ത് നങ്കൂരമിടും.
യാത്രാ മാർഗങ്ങളിൽവെച്ച് ഏറ്റവും ത്യാഗോജ്വലം കടൽ യാത്രയാണ്. സഹനവും ത്യാഗവും സാഹസവും എല്ലാം ഒരുപോലെ സമ്മേളിച്ച സഞ്ചാര രൂപമാണ് കടലിലൂടെയുള്ള കപ്പൽ യാത്ര. ലോക ചരിത്രത്തിൽ ആദ്യമായി നിർമിച്ച കടൽ സഞ്ചാര നൗക നൂഹ് നബിയുടെതായിരുന്നു.
അല്ലാഹുവിന്റെ കല്പനപ്രകാരമാണ് നൂഹ് നബി(അ) കപ്പൽ നിർമിക്കുന്നതും തൂഫാൻ പരീക്ഷണക്കയത്തിൽ നിന്ന് രക്ഷ നേടുന്നതും. അന്നു മുതൽക്കേ കപ്പലൊരു സഞ്ചാരമാർഗമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയിൽ മലബാറിലെ മുസ്‌ലിംകൾക്ക് ഹജ്ജ് യാത്ര ഒരു ആരാധന എന്നതിനപ്പുറം വലിയ ത്യാഗവും സാഹസികതയും നിറഞ്ഞതാണ്. പായ്കപ്പലിൽ തുടങ്ങി നീരാവിക്കപ്പലിലൂടെ ഇന്ന് വിമാനയാത്രയിൽ എത്തിനിൽകുമ്പോൾ വേഗത കൂടിയെങ്കിലും പഴയ കാല യാത്രകൾ സമ്മാനിച്ച ആത്മീയ 'യാത്രാനുഭവം' ഇന്നത്തെ തലമുറക്ക് നഷ്ടമായിട്ടുണ്ട്. ലക്ഷദ്വീപിലെ കൊച്ചു കൊച്ചു തുരുത്തുകളിൽ നിന്നാരഭിച്ച് ജിദ്ദ തുറമുഖത്ത് അവസാനിക്കുന്നതായിരുന്നു ആദ്യ കാലങ്ങളിലെ ഹജ്ജ് തീർത്ഥാടന യാത്രകൾ. അതിനിടയിൽ ദ്വീപ് നിവാസികളുടെ യാത്ര മംഗലാപുരത്തോ അതല്ലെങ്കിൽ ബേപ്പൂരോ നങ്കൂരമിടും.
അവിടെ നിന്ന് പാളം വണ്ടിയിൽ ബോംബെയിലേക്ക് യാത്ര, ബോംബെ തുറമുഖത്തു നിന്നാണ് ജിദ്ദയിലേക്കുള്ള കപ്പൽ യാത്ര ആരംഭിക്കുന്നത്.
സാഹസം നിറഞ്ഞ ത്യാഗാത്മകമായ അനുഭവ സമ്പുഷ്ടമായ യാത്രയാണ് ഇനിയുള്ള ദിവസത്തേത്. എട്ട് പത്ത് ദിവസത്തോളം നീണ്ടു നിൽക്കുന്ന യാത്രയാണ് ജിദ്ദയിലേക്ക്. യാത്രയിൽ ആവശ്യമായ സാധന സാമഗ്രികൾ കയ്യിൽ കരുതുകയാണ് പതിവ്. ഭക്ഷണ പലഹാരങ്ങളെല്ലാം കപ്പലിൽ സജ്ജമായിരിക്കും അതിനും കൂടിയുള്ള പണമടച്ചിട്ടാണ് യാത്ര ആരംഭിക്കുന്നത്. ആയിരത്തോളം യാത്രികർക്ക് ഒന്നിച്ച് യാത്ര ചെയ്യാനുള്ള സംവിധാനമുള്ള കപ്പലുകളിലാണ് ജിദ്ദയിലേക്കുള്ള യാത്ര. വ്യത്യസ്ത ദേശത്തുനിന്നുള്ളവർ വേറിട്ട ഭാഷകൾ സംസാരിക്കുന്നവർ, തുടങ്ങി വൈവിദ്യങ്ങൾ സമ്മേളിച്ച ഒരു ആത്മീയാനുഭൂതി ഉണർത്തുന്ന യാത്ര. ഹിന്ദി, തമിഴ്, കന്നഡ, തെലുഗു, ഉർദു, മറാട്ട, ബംഗ്ലാ തുടങ്ങി ജീവിതത്തിൽ ആദ്യമായിട്ടാവും പലരും ഇത്രയേറെ ഭാഷകളെ പരിചയപ്പെടുന്നത്. ഈ ഒരു യാത്ര തന്നെ ഇന്ത്യയുടെ വൈവിദ്യങ്ങളെ മനസ്സിലാക്കിത്തരുന്നതിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇന്നത്തേ ഹജ്ജ് യാത്രകൾക്ക് ചിലവ് ഏറെയാണ്. കപ്പൽ യാത്രാകാലത്തെ ഹജ്ജ് തീർത്ഥാടനം വളരെ കുറഞ്ഞ ചിലവിൽ നിർവഹിക്കാൻ സാധിക്കുമായിരുന്നു. ഇന്ന് സൗകര്യങ്ങൾ അധികരിക്കുകയും ചിലവ് വർധിക്കുകയും ചെയ്തു. കപ്പൽ യാത്രയിലെ ദിന രാത്രങ്ങളിൽ ആത്മീയനുഭൂതി സമ്മാനിക്കുന്ന മജ്ലിസുകളും സംഗമങ്ങളും കപ്പലിൽ പതിവായിരുന്നു. ത്യാഗ സമ്പൂർണമായ ആ യാത്ര ദിക്റാരവങ്ങളോടെയും തസ്ബീഹ് ധ്വനികളോടെയും ദിവസങ്ങൾ പിന്നിട്ട് സൗദിയുടെ കവാടമായ ജിദ്ദ തുറമുഖത്ത് നങ്കൂരമിട്ടു. ഇനിയങ്ങോട്ട് ആത്മീയ ചെയ്തന്ന്യത്തിന്റെ നിമിഷങ്ങളാണ്. മക്ക, മദീന, സ്വഫ, മർവ, ജംറകൾ, സംസം തുടങ്ങി ചരിത്രം ഉറങ്ങുന്ന മണലാരണ്ണ്യത്തിലുള്ള സർവശക്തനായ നാഥനുവേണ്ടിയുള്ള ത്യാഗസ്മരണകളെ അയവിക്കുകയാണ് ഹാജിമാർ. ലബ്ബയ്ക്ക മുഴക്കിക്കൊണ്ട് ആത്മീയ സായൂജ്യാമണയുകയാണ് വിശ്വാസി ജന ലക്ഷങ്ങൾ. അത്രയേറെ കഷ്ടതകൾ അനുഭവിച്ച് കടലിലെ തിര മാലകളെ വിശ്വാസത്തിന്റെ ശക്തികൊണ്ട് വകഞ്ഞുമാറ്റി നാളുകൾ പിന്നിട്ടെത്തിയ ഈയൊരു ചെറു സംഘത്തിന്റെ ലക്ഷ്യ സഫലീകരണ നാളുകളാണ് ഇനി അങ്ങോട്ട് ആരംഭിക്കുന്നത്. അങ്ങനെ അവർ ഹജ്ജിന്റെ അനുഭൂതിയിൽ ലയിച്ചു ചേരുന്നു.