RAMADAN

റമളാൻ പകർന്നു നൽകുന്ന ആത്മചൈതന്യം പൂർണ്ണതപ്രാപിക്കുന്നത് ഫിത്വർ സകാതിന്റെ വിതരണത്തോടുകൂടിയാണ്. സഹ്‌വിൻ്റെ സുജൂദ് നിസ്കാരത്തെ അന്യൂനമാക്കുന്നതുപോലെ സകാതുൽ ഫിത്വർ നോമ്പിന്റെ കുറവുകൾ പരിഹരിക്കുന്നു.

താതാർസ്ഥാൻ റിപ്പബ്ലിക്കിന്റെ തലസ്ഥാനമാണ് കാസാൻ. ഈ യൂറോപ്യൻ പട്ടണത്തിലെ റമളാനുകൾ അതിമനോഹരമാണ്. നീണ്ടകാലത്തെ സാംസ്കാരിക അടിച്ചമർത്തലുകൾക്കു ശേഷം ആത്മീയാനുഭവങ്ങളിലേക്ക് ഉദിച്ചുയരുന്ന ഒരു റഷ്യൻ നഗരത്തിൻ്റെ നോമ്പുകാല കാഴ്ചകൾ.

ചൈനയിലെ ഉയ്ഗൂർ മുസ്ലിംകൾ വിവിധ മതനിയന്ത്രണങ്ങൾ നേരിട്ടു കൊണ്ടിരിക്കുകയാണ്. നോമ്പ് കാലത്ത് സ്കൂളുകളിൽ കുട്ടികളെ ഭക്ഷണം കഴിക്കാൻ നിർബന്ധിപ്പിക്കുന്ന ചൈനീസ് ഭരണകൂടത്തെക്കുറിച്ച് ഓർത്തെടുക്കുകയാണ് വിദേശത്തുള്ള അവരുടെ കുടുംബാംഗങ്ങൾ.

അമിതാഹാരമുണ്ടാക്കുന്ന ആലസ്യം മനുഷ്യന്റെ കര്‍മകുശലതയെ ഭഞ്ജിക്കുകയും അതിവേഗ വാർദ്ധക്യം സമ്മാനിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ, മുസ്‌ലിമിൻ്റെ നോമ്പനുഷ്ഠാനം ആത്മീയതലങ്ങൾക്കൊപ്പം ആരോഗ്യ സംരക്ഷണമെന്ന അധികലാഭം കൂടി പ്രദാനം ചെയ്യുന്നുണ്ട്.

തകർന്നടിഞ്ഞ പള്ളിമിനാരങ്ങൾക്കിടയിൽ നിന്നവർ ബാങ്കുകേൾക്കുന്നു. സ്മൃതിയിൽ തളം കെട്ടി നിൽക്കുന്ന ഫലസ്തീനികളുടെ ബാങ്ക്. ഗസ്സയിലെ അൽ-മഗാസി അഭയാർത്ഥി ക്യാമ്പിൽ നിന്നും എമൻ അൽഹാജ് അലി യുടെ എഴുത്ത്

_ശരീരത്തിൻ്റെ ജഡികതാൽപര്യങ്ങളെ, അധമ കാമവിചാരങ്ങളെ പ്രലോഭനങ്ങളുടെ പ്രകോപനങ്ങളുണ്ടാകുമ്പോഴും പരിത്യജിക്കാനുള്ള പാകപ്പെടലാണ് വ്രതാനുഷ്ഠാനം. തിരുനബിയുരത്ത ജിഹാദുൽ അക്ബറെന്ന ഈ സമരസായൂജ്യമത്രേ നോമ്പുകാലത്തിൻ്റെ സ്നേഹസമ്മാനം.

കാരുണ്യത്തിന്റെ പത്തു നാളുകൾ, തുടർന്ന് പാപമോചനത്തിന്റേയും നരകമോക്ഷത്തിന്റേയും ദിനങ്ങൾ. അടിമക്ക് വാരിക്കോരി കൊടുക്കുന്ന ഉടമയുടെ അമേയമായ അനുകമ്പയുടെ ദിനരാത്രങ്ങളാണ് റമളാൻ പ്രകാശിപ്പിക്കുന്നത്.

സ്രഷ്ടാവ് വിശ്വാസികൾക്കൊരുക്കുന്ന അനുഗ്രഹങ്ങളുടെ രാവാണ് ലൈലത്തുൽ ഖദ്ർ. ഇലാഹീസ്മരണകളും ആരാധനകളും കൊണ്ട് ധന്യമാക്കുന്നവർക്ക് പ്രതിഫലപ്പേമാരി വർഷിക്കുന്ന വിശുദ്ധ രാത്രി

ആത്മനിയന്ത്രണത്തിന്റെ തീവ്രമായ പരിശീലനമാണ് റമളാൻ. ശരീരേച്ഛകളോട് വിസമ്മതം പ്രഖ്യാപിച്ച് സ്രഷ്ടാവിന്റെ കല്പനകളനുസരിക്കുന്ന വിശ്വാസിക്ക് നോമ്പുകാലം അനുഗ്രഹമാണ്.

റമളാനിന്റെ സവിശേഷമായ പ്രത്യേകതയാണ് ഖുർആൻ അവതീർണ്ണം. വിശുദ്ധ ഗ്രന്ഥത്തിന്റെ പാരായണത്തിനു വേണ്ടി മാത്രമായി വിശ്വാസികൾ ധാരാളം സമയം ഒഴിഞ്ഞിരിക്കുന്നു.

റമളാനിലെ പുണ്യ പ്രവൃത്തികളിൽ പ്രധാനമാണ് ഇഅതികാഫ്. വിശ്വാസിഹൃദയങ്ങൾ സർവ്വം വെടിഞ്ഞ് നാഥനെയോർക്കുന്ന ഈ നിമിഷങ്ങൾക്ക് ഉന്നതമായ പ്രതിഫലം അവൻ വാഗ്ദാനം ചെയ്യുന്നു.

മനസ്സിലടങ്ങിയിട്ടുള്ള മൃഗീയ ഭാവങ്ങളെ വെട്ടിയൊതുക്കാനും, വിവേകം വളര്‍ത്തികൊണ്ടുവരാനും, ഏറെ കാലമായി അവന്‍ ആരാധിക്കുന്ന അല്ലാഹുവിനെ അടുത്തറിയാനുമുള്ള അവസരമാണ് വിശ്വാസിക്ക് വിശുദ്ധ റമളാൻ.