പതിനഞ്ചുവർഷത്തെ വൈജ്ഞാനിക- ആത്മീയ സപര്യക്ക് ശേഷം ദോഫാര്‍ പ്രവിശ്യയിൽ ഗവർണറാവുന്നു. ഒട്ടോമൻ ഖിലാഫത്തിലെ ഉന്നതമന്ത്രി സ്ഥാനം, സാമ്രാജ്യത്തിൻ്റെ ഭരണ പരിഷ്കാരങ്ങളിൽ നിർണായക സാന്നിധ്യം, മലബാറിൽ നിന്നും നാടുകടത്തപ്പെട്ട ഫള്ൽ തങ്ങളുടെ ധൈഷണിക ഭൂപടം വിശാലമായിരുന്നു.