ബദ്ർ ചരിത്രത്തെയും അഹ്‌ലു ബദ്റിനെയും പ്രകീർത്തിക്കുന്ന അനേകം രചനകൾ ഇസ്‌ലാമിക ലോകത്ത് രചിക്കപ്പെട്ടിട്ടുണ്ട്. അവ ഓരോന്നും മുസ്‌ലിംകളുടെ നിത്യജീവിതത്തിന്റെ ഭാഗമായി രൂപാന്തരപ്പെട്ടിരുന്നു. തിരുനബി(സ) യുടെ കാലം മുതൽ ഈ പ്രകീർത്തനങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. ബദ്റിനെയും അഹ്‌ലു ബദ്റിനെയും കുറിച്ചുള്ള പ്രകീർത്തനങ്ങളിലേക്കും മൗലിദുകളിലേക്കുമുള്ള എത്തിനോട്ടമാണ് ഈ കുറിപ്പ്.
പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റമളാനിനെ വരവേൽക്കാൻ വിശ്വാസി വൃന്ദം മനസ്സാവാചാകർമണാ തയ്യാറാകുകയാണ് ശഅബാനിന്റെ ദിനരാത്രങ്ങളിൽ. ലൈലതുര്‍റഹ്മ (കാരുണ്യത്തിന്റെ രാവ്) ലൈലതുല്‍ മുബാറക്ക (അനുഗൃഹീത രാവ്) എന്നീ സ്ഥാനപ്പേരുകളുള്ള സുകൃതങ്ങളുടെ സങ്കേതമാണ് ശഅബാനിലെ പതിനഞ്ചാം രാവ്.
റമളാനിൽ പ്രത്യേകം ജമാഅത്തും ഖുനൂത്തും സുന്നത്തുള്ള, ആത്മീയ ജ്ഞാനികൾ മഹത്വങ്ങൾ ഏറെ എണ്ണിപ്പറഞ്ഞ സുന്നത്ത് നിസ്കാരമാണ് സ്വലാത്തുൽ വിത്ർ. രാത്രിയിലെ അവസാന നിസ്കാരമായാണ് മുത്താറ്റൽ നബിയോര് വിത്റിനെ പതിവാക്കിയിരുന്നത്.
ഇലാഹിന്റെ പ്രീതിയാണ് വിശ്വാസിയുടെ ജീവിതാഭിലാഷം. റബ്ബിന്റെ അനുവാദത്തോടെ സുകൃതങ്ങളിലേക്കിറങ്ങലാണ് മാന്യത. സ്വലാത്തുൽ ഇസ്‌തിഖാറ അതിലേക്കുള്ള മാർഗമാണ്. സ്വലാത്തുൽ അവ്വാബീൻ, വുളൂഇന് മുമ്പ്, യാത്രയ്ക്കു മുമ്പും ശേഷവും എന്നു തുടങ്ങി നന്മകളോട് ഓരംപറ്റി നിരവധി നിസ്കാരങ്ങൾ സുന്നത്തായുണ്ട്.
പ്രകൃതി പ്രതിഭാസങ്ങൾ മനുഷ്യന് ദിശാബോധം നൽകുവാനുള്ള ദൃഷ്ടാന്തങ്ങളാണ്. തദവസരങ്ങളിൽ അഹദിലേക്ക് കൂടുതൽ അലിഞ്ഞു ചേർന്ന് അകപ്പൊരുൾ അന്വേഷിക്കുകയാണ് വിശ്വാസികൾക്കുചിതം.
വൊളൻ്ററി സർവ്വീസെന്ന പേരിൽ പത്രത്തിൽ പേരു വരാനും ആളുകളുടെ കൈയ്യടി നേടാനും നേരംപോക്കാനുമായി സാമൂഹ്യസേവനം നടക്കുന്ന നാട്ടിൽ, കുണ്ടൂരിലെ സേവന ചരിത്രങ്ങൾ ഏറെ വേറിട്ടും ഉയർന്നും നിൽക്കുന്നു.
മനുഷ്യസൗന്ദര്യത്തിൻ്റെ മാനദണ്ഡങ്ങൾ പരസ്യക്കമ്പോളത്തിൻ്റെ മോഹനങ്ങളിൽ മുങ്ങിപോയിരിക്കുന്നു. മേയ്ക്കപ്പുകളോ, ഫാഷൻ ട്രെൻ്റുകളോ, തുറന്നിട്ട നഗ്നതയോ അതിൻ്റെ അളവുകോലാകുന്നു. എന്നാൽ, തിരുനബിയുടെ സൗന്ദര്യശാസ്ത്രം വൃത്തിയുടേയും പരിശുദ്ധിയുടേയും മാന്യതയുടേയും ജൈവികതാളമുള്ളതാണ്.
അറബികൾ പൊതുവേ സൽക്കാരപ്രിയരാണ്. ഇബ്രാഹിമി പാരമ്പര്യത്തിന്റെ പ്രതിഫലനമാണത്. തിരുനബിയുടെ വീട്ടിൽ വിരുന്നു വന്നവർ വിശ്വാസി/അവിശ്വാസിയെന്ന വേർതിരിവുകളില്ലാതെ അത്യാകർഷകമായ ആതിഥ്യമനുഭവിച്ചവരാണ്.
വൃത്തി ഈമാനിൻ്റെ പാതിയാണ്. പ്രപഞ്ചനാഥനേറെ ഇഷ്ടവുമാണ്. ഇസ്ലാം പടുത്തുയർത്തപ്പെട്ടത് അതിനുമേലെയാണ്. ആരാധനകളുടെ അടിത്തറയും ആരോഗ്യത്തിൻ്റെ അകക്കാമ്പുമാണ്. ശുചിത്വത്തിൻ്റെ മഹാത്മ്യം തിരുനബി നിരന്തരമുണർത്തുന്നു. ഏറ്റവും സൗമ്യതയോടെയത് തിരുജീവിതം വരച്ചുതരുന്നു.
ആത്മാഭിമാനത്തിൻ്റെ വില ലോകരെ ബോധ്യപ്പെടുത്തിയവരാണ് ആരംമ്പപ്പൂവ് നബി. സ്വന്തം അന്തസ്സിനെ പണയം വെച്ച് പുലരേണ്ടതല്ല ജീവിതം. യാചനയെ നിരുത്സാഹപ്പെടുത്തുന്നതോടൊപ്പം, അധ്വാനത്തെ പ്രോത്സാഹിപ്പിച്ചും മാന്യതയ്ക്ക് ക്ഷതമേൽക്കാതെ കണ്ടെറിഞ്ഞു കൊടുത്തും നബി സമൂഹത്തെ സംസ്കാരസമ്പന്നരാക്കി.
വസന്തം വന്നു. വിശ്വാസികളുടെ ഹൃദയങ്ങൾ പ്രേമപരവേശത്താൽ നിറഞ്ഞു. നയനങ്ങൾ കവിഞ്ഞു. തിരുനാമം മൊഴിയുമ്പോഴെല്ലാം ഉള്ളുപിടഞ്ഞു. ഇശ്ഖിൻ്റെ ഗിരി ശൃംഗങ്ങളിലേറി മദ്ഹിൻ്റെയും മൗലിദിൻ്റേയും മൊഴിയാഴം തേടി എന്തിനാണുനാമിങ്ങനെ ഹബീബിലേക്കു നടക്കുന്നത്?.