കുഞ്ഞുശവമഞ്ചങ്ങളാണേറ്റവും കനമേറിയത്" നോവിന്റെ ഈ ഒറ്റ വരിക്കഥ ഹമ്മിങ് വേയുടേതാണ്. ദലങ്ങൾ വിടർത്തും മുമ്പേ ഞെട്ടറ്റു വീഴുന്ന കുസുമങ്ങൾ താങ്ങാനാവാത്ത ദുഃഖഭാരമാണ്. കാത്തുവെക്കേണ്ട സ്വർഗ്ഗീയ സമ്മാനങ്ങളാണ് പിഞ്ചുമക്കൾ. ചിറകൊതുക്കി, കുടയൊരുക്കി പകലന്തിയോളം നമ്മുക്കവർക്ക് കാവലിരിക്കാം.