FAITH

മുഹർറം അനുഗ്രഹാശിസുകളുടേയും ഗുണവിശേഷണങ്ങളുടെയും സാക്ഷ്യപത്രമാണ്. ആശൂറാഅ് ദിനത്തിലെ നോമ്പാകട്ടെ കഴിഞ്ഞുപോയൊരു വര്‍ഷത്തെ പാപങ്ങള്‍ പൊറുക്കാനുള്ള നിദാനവുമാണ്. ഈ വിശിഷ്ടദിനങ്ങൾ സ്മരണകൾ കൊണ്ടും സുകൃതങ്ങൾ കൊണ്ടും വരുംനാളെകളിലേക്കുള്ള പ്രതിജ്ഞയായി നമുക്കേറ്റു ചൊല്ലാം.

മുസ്‌ലിമിന്റെ പുതുവർഷാരവവും അവിസ്മരണീയ ചരിത്രസംഭവങ്ങളുടെ സമാഹാരവുമാണ് ശഹ്റുല്ലാഹിൽ മുഹർറം. പരീക്ഷണക്കെടുതിയിൽ വെന്തുനീറിയ ഒരുപറ്റം മഹത്തുകൾക്ക് അനുഗ്രഹസമ്മാനങ്ങൾ വർഷിച്ച മാസം. ആ പാവനസ്മരണകളിൽ ഉൽബുദ്ധരായി നല്ല നാളേക്കായി നമ്മുക്ക് സ്രഷ്ടാവിനോടിരക്കാം.

ജബലുറഹ്മ എത്രയധികം മനസ്സുകളെ സ്നേഹത്തിലേക്ക് പുനരാഖ്യാനം ചെയ്തിട്ടുണ്ട്. എത്രവിധം വൈവിധ്യങ്ങളായ ജീവിതസങ്കല്പങ്ങളെ ഒന്നായി ചേർത്തിട്ടുണ്ട്. ആ കുന്നിൽ പരസ്പരം കാണുമ്പോൾ, അതിൻറെ ഓർമ്മകളിൽ അഭിസംബോധനകളിൽ, ഹൃദയം കൊണ്ട് തൊടുമ്പോൾ പച്ചമനുഷ്യൻ പിഞ്ചുകുഞ്ഞിനെപ്പോലെ പരിശുദ്ധിയിലേക്ക് പിറക്കുന്നു.

അറഫാ മരുഭൂമിയിൽ തടിച്ചു കൂടിയത് മുഴുവൻ മുസ്ലിംകളായിരുന്നു. പക്ഷേ മനുഷ്യരേ എന്നായിരുന്നു മുത്ത് നബിയുടെ ﷺ അഭിസംബോധന. ലോകാവസാനം വരെയുള്ള മനുഷ്യരോടുള്ള പ്രഖ്യാപനമായിരുന്നുവത്. മാനവീകതയുടെ എല്ലാ അടരുകളിലും തൊടുന്ന സമ്പൂർണ്ണമായ സംഭാഷണം.

അനന്യമായൊരു വിളിയാളമായിരുന്നു ഖലീലുള്ളാഹി ഇബ്റാഹീം നബിയുടെത്. സ്ഥലകാലങ്ങളുടെ തടസ്സങ്ങളില്ലാതെ ആകാശഭൂമികൾക്കിടയിലുള്ള സർവരുമത് കേൾക്കുകയുണ്ടായി. ദേശങ്ങളുടേയും, വർഷങ്ങളുടേയും അകലവുമതിരുകളും ഭേദിച്ച് ആ ക്ഷണത്തിനുള്ള പ്രത്യുത്തരമായി അനേകലക്ഷങ്ങൾ ഇപ്പോഴും പ്രവഹിച്ചുകൊണ്ടിരിക്കുന്നു.

നോമ്പ്, ഹജ്ജ്, നിസ്‌കാരം, ദാനധര്‍മം എന്നീ നാല് സൽകർമങ്ങളുടേയും സമാഗമമാണ് ദുല്‍ഹിജ്ജയുടെ വശ്യസൗന്ദര്യം. ഇലാഹിനേറ്റം പ്രിയങ്കരമായ ആരാധനകൾ അതിലെ ആദ്യ പത്തു പകലിരവുകളിലേതാണെന്നാണ് തിരുദൂതരുടെ മൊഴിസാക്ഷ്യം.

മഹത്തുക്കളുടെ തിരുശേഷിപ്പുകൾക്ക് ബറകത്തുണ്ടെന്ന ഇസ്‌ലാമിക വിശ്വാസത്തെ പിന്താങ്ങുകയാണ് സംസമെന്ന അമൂല്യതീർത്ഥവുമായി നാനാദേശങ്ങളിലേക്ക് മടങ്ങുന്ന ലക്ഷോപലക്ഷം തീർത്ഥാടകർ. തലമുറകളുടെ ആന്തരിക-ബാഹ്യ ദാഹങ്ങൾക്ക് ശമനൗഷധിയായ ഈ വിസ്മയപ്രവാഹം കോരിത്തരിപ്പിക്കുന്ന സ്മരണകളുടെ സ്വർണസഞ്ചയം കൂടിയാണ്.

പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റമളാനിനെ വരവേൽക്കാൻ വിശ്വാസി വൃന്ദം മനസ്സാവാചാകർമണാ തയ്യാറാകുകയാണ് ശഅബാനിന്റെ ദിനരാത്രങ്ങളിൽ. ലൈലതുര്‍റഹ്മ (കാരുണ്യത്തിന്റെ രാവ്) ലൈലതുല്‍ മുബാറക്ക (അനുഗൃഹീത രാവ്) എന്നീ സ്ഥാനപ്പേരുകളുള്ള സുകൃതങ്ങളുടെ സങ്കേതമാണ് ശഅബാനിലെ പതിനഞ്ചാം രാവ്.

വിചാരണക്കിടയിൽ അല്ലാഹു ചോദിക്കും:'എന്റെ ദാസന് വല്ല സുന്നത്ത് നിസ്‌കാരങ്ങളുമുണ്ടോ? കുറവു വന്ന ഫര്‍ളിനെ സുന്നത്ത് കൊണ്ട് പൂര്‍ണമാക്കൂ...’ ഇബ്നു ഉമർ(റ) വഴിയുള്ളൊരു തിരുമൊഴി ശകലമാണിത്. സുകൃതങ്ങളുടെ പഴുതുകളടച്ച് പരിപൂർണനാവാനുള്ള പവിഴോപഹാരങ്ങളാണവ എന്ന ഉണർത്തലാണിത്.

പവിത്രമായ ആമോദപ്പുടവയണിഞ്ഞ് പെരുന്നാൾ സുദിനം അണവായിരിക്കുന്നു. പാരിതോഷികങ്ങളുടെ വിരുന്നുസൽക്കാരമായ ഈദുൽ ഫിത്വർ. റമളാനിൽ നുകർന്ന നന്മകളുടെ നനവുകൊണ്ട് നമുക്കീ പകലിരവുകളെ കുളിരോർമ്മയാക്കാം.

ഇബ്റാഹീം നബിയുടെയും കുടുംബത്തിന്റെയും ആത്മസമർപ്പണത്തിന്റെ സ്‌മൃതികളാണ് ബലിപെരുന്നാൾ. ഒരുമയോടെ തക്ബീർ ധ്വനികളുരുവിട്ട്, ബലിതർപ്പണത്തിലൂടെ സ്വയം സ്ഫുടം ചെയ്ത്, വിശ്വാസി അല്ലാഹുവിൻറെ അതിഥിയാകുന്ന അപൂർവ്വതയാണ് ഹജ്ജിന്റെ സമാഗമങ്ങൾ.

ദിവസങ്ങളുടെ നേതാവാണ് വെള്ളിയാഴ്ച. പ്രാർത്ഥനക്ക് അത്യുത്തമായ നേരങ്ങളാണ് വെള്ളിയുടെ രാവും പകലും. സ്രഷ്ടാവൊരുക്കുന്ന സുകൃതങ്ങളെ നേടിയെടുക്കാനാണ് സൃഷ്ടികളായ നാം ശ്രമിക്കേണ്ടത്.