റമളാനിന്റെ സവിശേഷമായ പ്രത്യേകതയാണ് ഖുർആൻ അവതീർണ്ണം. വിശുദ്ധ ഗ്രന്ഥത്തിന്റെ പാരായണത്തിനു വേണ്ടി മാത്രമായി വിശ്വാസികൾ ധാരാളം സമയം ഒഴിഞ്ഞിരിക്കുന്നു.
വിശുദ്ധ ഖുർആനിൽ അല്ലാഹു ധാരാളം ജീവികളെ പരാമർശിക്കുന്നുണ്ട്. ചില ജീവികളുടെ പേരിൽ അദ്ധ്യായങ്ങൾ തന്നെ അവതരിച്ചിട്ടുണ്ട്. മറ്റു ജീവികളെ അപേക്ഷിച്ച് വ്യത്യസ്തരീതിയിൽ ജീവിത ക്രമങ്ങളുള്ളവയോ അല്ലെങ്കിൽ മനുഷ്യകുലത്തിനു മാതൃകയാകേണ്ട കാര്യങ്ങളുള്ള ജീവികളോ ആണ് ഈ പരാമർശിക്കപ്പെട്ട ജീവികൾ.
വൈജ്ഞാനിക വിപ്ലവത്തിന്റെ കാഹളം മുഴക്കിയാണ് വിശുദ്ധ ഇസ്‌ലാം അറബികള്‍ക്കിടയില്‍ അവതീര്‍ണമായത്. നിരക്ഷരരായ അറേബ്യന്‍ സമൂഹത്തോട് ‘വായിക്കുക’ എന്നതായിരുന്നു ഖുര്‍ആനിന്റെ ആദ്യ കല്‍പ്പന. തന്റെ അനുചരരെ വൈജ്ഞാനിക സമ്പാദനത്തിന് വേണ്ടി പ്രേരിപ്പിക്കാന്‍ തിരുനബി (സ്വ) മടികാണിച്ചിരുന്നില്ല.
ഹര്‍ഫ് എന്ന പദത്തിന് ഒന്നിലധികം അര്‍ത്ഥങ്ങളുണ്ട്. സാഹിബുല്‍ ഖാമൂസ് (റ) എഴുതുന്നു വക്ക്, തെല്ല്, പര്‍വ്വതത്തിന്റെ ഉച്ചി, മെലിഞ്ഞ ഒട്ടകം, തടിച്ച ഒട്ടകം, അക്ഷരമാലയിലെ ഒരക്ഷരം, രൂപം, ഭാഷ തുടങ്ങി വ്യത്യസ്ഥ അര്‍ത്ഥങ്ങള്‍ക്ക് വേണ്ടി ഹര്‍ഫ് എന്ന പദം ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.
ഖുര്‍ആന്‍ മാനവന് മാര്‍ഗദര്‍ശിയാണ്. മനുഷ്യന്‍ നില നില്‍ക്കുന്ന കാലത്തോളം ഖുര്‍ആന്‍ നിലനില്‍ക്കണം. മനനം ചെയ്യലാണ് അതിന്റെ ഒരു രീതി. മറ്റൊന്ന് എഴുതി സംരക്ഷിക്കലുമാണ്.