ഹര്‍ഫ് എന്ന പദത്തിന് ഒന്നിലധികം അര്‍ത്ഥങ്ങളുണ്ട്. സാഹിബുല്‍ ഖാമൂസ് (റ) എഴുതുന്നു വക്ക്, തെല്ല്, പര്‍വ്വതത്തിന്റെ ഉച്ചി, മെലിഞ്ഞ ഒട്ടകം, തടിച്ച ഒട്ടകം, അക്ഷരമാലയിലെ ഒരക്ഷരം, രൂപം, ഭാഷ തുടങ്ങി വ്യത്യസ്ഥ അര്‍ത്ഥങ്ങള്‍ക്ക് വേണ്ടി ഹര്‍ഫ് എന്ന പദം ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.

ഖുര്‍ആന്റെ അവതരണം സംബന്ധിയായി സ്ഥിരപ്പെട്ട ഹദീസുകളില്‍ ഉപയോഗിക്കപ്പെട്ട ഈ പദത്തിന് രൂപം എന്ന അര്‍ത്ഥമാണ് കൂടുതല്‍ സംഗതമെന്ന് സുര്‍ഖാനി മനാഹിലുല്‍ ഇര്‍ഫാനില്‍ രേഖപ്പെടുത്തുന്നു.

ഉമര്‍ (റ), ഉസ്മാന്‍ (റ), അബ്ദുല്ലാഹിബ്‌നു മസ്ഊദ് (റ), ഇബ്‌നു അബ്ബാസ് (റ) അബൂ ഹുറൈറ (റ), ഉബയ്യ്ബ്‌നു കഅ്ബ് (റ), സയ്ദ് ബ്‌നു അര്‍ഖം (റ), സുമുറതുബ്‌നു ജുന്‍ദുബ് (റ), അബ്ദുറഹ്മാന്‍ ബ്‌നു ഔഫ് (റ), മുആദ് ബ്‌നു ജബല്‍ (റ), അംറ് ബ്‌നുല്‍ ആസ് (റ) തുടങ്ങി 21 സ്വഹാബാക്കളില്‍ നിന്ന് ഖുര്‍ആന്‍ ഏഴ് രൂപത്തില്‍ അവതരിപ്പിച്ചുവെന്ന് സ്ഥിരീകരിക്കുന്ന ഹദീസുകള്‍ നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്.

1)         ഇബ്‌നു അബ്ബാസ് (റ)ല്‍ നിന്ന് ബുഖാരി, മുസ്‌ലിം നിവേദനം ചെയ്യുന്നു. തിരുനബി (സ) പറഞ്ഞു: ജിബ്‌രീല്‍ എനിക്ക് വ്യത്യസ്ത രൂപങ്ങളില്‍ ഖുര്‍ആന്‍ ഓതിക്കേള്‍പ്പിച്ചു തന്നു. ഞാന്‍ കൂടുതല്‍ ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. അങ്ങനെ ഏഴു രൂപത്തില്‍ എനിക്ക് നല്‍കപ്പെട്ടു.

2)         ബുഖാരി, മുസ്‌ലിം (റ) നിവേദനം ചെയ്യുന്നു :- ഉമര്‍ (റ) പറയുന്നു: ഹിശാം ബ്‌നു ഹകീം (റ) നിസ്‌കാരത്തില്‍ സൂറതുല്‍ ഫുര്‍ഖാന്‍ പാരായണം ചെയ്യുന്നതായി ഞാന്‍ കേട്ടു. ശ്രദ്ധിച്ചു കേട്ടപ്പോള്‍ ഞാന്‍ പാരായണം ചെയ്യുന്ന രൂപത്തില്‍ നിന്ന് വ്യത്യസ്തമായാണ് അദ്ദേഹം പാരായണം ചെയ്യുന്നതെന്ന് മനസ്സിലായി. ഞാന്‍ കാത്തുനിന്നു. നിസ്‌കാരം കഴിഞ്ഞ ഉടനെ അദ്ദേഹത്തെയും കൂട്ടി തിരുനബിയുടെ സവിധത്തില്‍ എത്തി. കാര്യം അവതരിപ്പിച്ചപ്പോള്‍ ഹിശാമിനോട് തിരുനബി പാരായണം ചെയ്യാനാവശ്യപ്പെട്ടു. അദ്ദേഹം പാരായണം ചെയ്തു. തിരുനബി പ്രതിവചിച്ചു: ഇങ്ങനെയും ഇറങ്ങിയിട്ടുണ്ട്. അറിയുക ഖുര്‍ആന്‍ 7 രൂപങ്ങളില്‍ അവതീര്‍ണ്ണമായിട്ടുണ്ട്. നിങ്ങള്‍ക്കെളുപ്പമുള്ളത് നിങ്ങള്‍ പാരായണം ചെയ്തുകൊള്‍ക.

3)         ഉബയ്യബ്‌നു കഅ്ബ് (റ) ല്‍ നിന്ന് ഇമാം മുസ്‌ലിം നിവേദനം ചെയ്യുന്നു. തിരുനബി (സ) പറഞ്ഞു: ജിബ്‌രീല്‍ എന്റെടുക്കല്‍ വന്നു പറഞ്ഞു: നിങ്ങളുടെ സമുദായത്തോട് ഒരു രൂപത്തില്‍ ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ അല്ലാഹു കല്‍പ്പിക്കുന്നു. തിരുനബി പറഞ്ഞു: എന്റെ ഉമ്മത്തിനതിനു സാധിച്ചുകൊള്ളണമെന്നില്ല. അല്ലാഹുവിനോട് ഞാന്‍ കൂടുതല്‍ വേണമെന്നാഗ്രഹിക്കുന്നു. അങ്ങനെ തുടരെ തുടരെ ആവശ്യപ്പെട്ടപ്പോള്‍ അല്ലാഹു 7 രൂപത്തിനുള്ള അനുമതി നല്‍കി.

4)         അബീ ഖൈസ് (റ)ല്‍ നിന്ന് അഹ്മദ് (റ) ന്റെ നിവേദനം : നബി (സ്വ) പറഞ്ഞു: ഖുര്‍ആന്‍ 7 രൂപത്തില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. ഏതുരൂപത്തില്‍ പാരായണം ചെയ്താലും ശരിതന്നെ. നിങ്ങള്‍ സംശയിക്കേണ്ടതില്ല.

5)         അബ്ദുല്ലാഹിബ്‌നു മസ്ഊദില്‍ നിന്ന് ഇമാം ബുഖാരി (റ) നിവേദനം ചെയ്യുന്നു. ഒരാള്‍ ഞാന്‍ പഠിച്ച രൂപത്തിനെതിരായി ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് കേട്ടു. ഞാനദ്ദേഹത്തിന്റെ കൈപിടിച്ച് തിരുനബിയുടെ അടുക്കല്‍ വന്ന് പരാതി പറഞ്ഞപ്പോള്‍ നബി (സ്വ) പറഞ്ഞു: രണ്ടു രീതിയിലും ഓതാം.

മുകളില്‍ ഉദ്ധരിച്ച ഹദീസുകളുടെയും തത്‌വിഷയകമായി വന്ന മറ്റു ഹദീസുകളുടെയും വെളിച്ചത്തില്‍ നമുക്ക് വ്യക്തമാവുന്ന ചില കാര്യങ്ങള്‍.

* തിരുനബിയുടെ ആഗ്രഹപ്രകാരമാണ് സമുദായത്തിന് ഖുര്‍ആന്‍ പാരായണത്തില്‍ വ്യത്യസ്ത രൂപങ്ങള്‍ അനുവദിക്കപ്പെട്ടത്.

* ഉമ്മത്തിന്ന് റഹ്മത്താണ് ഈ ഏഴ് രൂപങ്ങള്‍

* 7 എന്നത് ധാരാളിത്തത്തിന്റെ മേല്‍ അറിയിക്കാനുള്ള ഒരു പദമല്ല. മറിച്ച് എണ്ണല്‍ സംഖ്യയായ 7 തന്നെയാണ് ഉദ്ദേശിക്കുന്നത്. അതാണ് കൂടുതല്‍ വ്യക്തമാവുന്നത്.

* ഏത് രൂപത്തിലുള്ള പാരായണവും ശരിയാണ്. തിരുനബിപറയുന്നു: ഏത് രൂപത്തില്‍ പാരായണം ചെയ്താലും ശരിതന്നെ.

* ഏഴിനെയും അംഗീകരിക്കണം. ഒന്നിനെയും എതിര്‍ക്കാന്‍ പാടില്ല.

* തിരുനബി പറഞ്ഞ് തരുന്നതു പോലെ പാരായണം ചെയ്യുക എന്നല്ലാതെ ഗവേഷണങ്ങള്‍ക്ക് തെല്ലും സാധ്യതയില്ലാത്തതാണിത്.

* മറ്റൊരു സ്വഹാബി പാരായണം ചെയ്താല്‍ പോലും തിരുനബി (സ) അത് പറഞ്ഞ് കൊടുത്തിട്ടുണ്ടെന്ന് ഉറപ്പാവാതെ അവര്‍ സ്വീകരിക്കുമായിരുന്നില്ല.

* അര്‍ത്ഥത്തില്‍ വരുന്ന വൈവിധ്യങ്ങളല്ല, മറിച്ച് വാമൊഴിയിലെ വൈവിധ്യമാണ് ഈ 7 രൂപങ്ങള്‍ ഉള്‍ക്കൊള്ളുന്നത്.

 

old-version-of-quran-300x194 ഏഴ് രൂപങ്ങള്‍ : പണ്ഡിത മതങ്ങള്‍

* ഇബ്‌നു സുഅ്ദാനുന്നഹ്‌വി പറയുന്നു : ഹര്‍ഫ് എന്ന പദം വ്യത്യസ്ത അര്‍ത്ഥങ്ങള്‍ക്ക് ഉപയോഗിക്കുന്ന പദമായതിനാല്‍ ഹദീസില്‍ എന്താണ് ഉദ്ദേശ്യമെന്ന് കണ്ടെത്തല്‍ വളരെ ശ്രമകരമാണ്. അല്ലാമ സര്‍ഖാനി പറുന്നു : വ്യത്യസ്ത അര്‍ത്ഥങ്ങള്‍ക്ക് ഉപയോഗിക്കാറുള്ള ഒരുപദം ഒരു പ്രയോഗത്തില്‍ വന്നാല്‍ അതിന്റെ ഉദ്ദേശാര്‍ത്ഥം എന്താണെന്ന് മനസ്സിലാക്കാനുള്ള അടയാളങ്ങളും അവിടെ ഉണ്ടാവും.

* ഇമാം ഖാളി ഇയാള് (റ) വും അനുഗാമികളും പറുന്നു. ഹദീസില്‍ പറഞ്ഞ ഏഴ് കൊണ്ടുദ്ദേശ്യം കൃത്യം 7 എന്നല്ല മറിച്ച് കുറെ എന്ന അര്‍ത്ഥം കുറിക്കാന്‍ വേണ്ടിയുള്ള, അറബികളുടെ സാധാരണ പ്രയോഗത്തില്‍ പെട്ട ഒരുപദമാണത്. ഇമാം സുയൂഥി (റ) പറുന്നു. ഇബ്‌നു അബ്ബാസില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ട ഒരു ഹദീസ് ഈ വാദത്തെ ഖണ്ഡിക്കുന്നു. ഇമാം നസാഈ ഉദ്ധരിച്ച മറ്റൊരു ഹദീസുകൂടി എടുത്ത് പറഞ്ഞ് ഇമാം സുയൂഥി (റ) പറയുന്നു. ഈ ഹദീസുകള്‍ അറിയിക്കുന്നത് 7 ഒരു കൃത്യം സംഖ്യ ആണ് എന്ന് തന്നെയാണ്.

* ഏഴു ഖിറാഅത്തുകള്‍ എന്നതാണ് ഏഴ് ഹര്‍ഫുകള്‍ എന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്. എല്ലാ പദത്തിലും ഏഴ് ഖിറാഅത്ത് എന്നല്ല ഒരു പദത്തില്‍ വൈവിധ്യപാരായണം വരികയാണെങ്കില്‍ കൂടിപ്പോയാല്‍ 7 വരെ എത്തുമെന്നാണ് ഈ അഭിപ്രായക്കാരുടെ പക്ഷം. ഇമാം സിയൂഥി (റ) പറയുന്നു. ഖുര്‍ആനിലെ അബ്ദുത്താഗൂത്, ഉഫ്ഫിന്‍ പോലെയുള്ള ചില പദങ്ങളില്‍ 7 ല്‍ കൂടുതല്‍ ശൈലിയില്‍ പാരായണം വന്നിട്ടുണ്ട് എന്ന വസ്തുത ഇവരുടെ വാദത്തെ ദുര്‍ബലമാക്കുന്നു.

* ഇദ്ഗാം, ഇള്ഹാര്‍, ഇമാലത്, മദ്ദ, ശദ്ദ് തുടങ്ങി മൊഴിയുന്ന വിധത്തിലുള്ള വ്യത്യാസമാണ്.

* സുഫ്‌യാനുബ്‌നു ഉയൈന ഇബ്‌നു ജരീര്‍ (റ), ഇബ്‌നു വഹബ് എന്നിവര്‍ പറയുകയും ഇബ്‌നു അബ്ദുല്‍ മര്‍റ് കൂടുതല്‍ പണ്ഡിതരിലേക്ക് ചേര്‍ത്തിപ്പറയുകയും ചെയ്ത അഭിപ്രായപ്രകാരം ഒരേ അര്‍ത്ഥമുള്ള പദങ്ങളിലെ വൈവിധ്യമാണ് ഉദ്ദേശ്യം . ഉദാ: അജല്‍, തആല, ഹലുമ്മ,

* 7 ഭാഷകളാണ് 7 ഹര്‍ഫുകള്‍ എന്നത് കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ഈ ഏഴു ഭാഷകള്‍ ഏതെല്ലാം ഗോത്രങ്ങളുടെ ഭാഷയാണെന്ന വിഷയത്തില്‍ പക്ഷാന്തരമുണ്ട്. പക്ഷേ ഇമാം സുയൂഥി (റ) പറയുന്നു. എങ്ങനെ വിശദീകരിച്ചാലും ഒരേ ഖബീലക്കാരായ ഉമര്‍ (റ) യും ഹിശാംബ്‌നു ഹകീമും ഖിറാഅതില്‍ വൈവിധ്യം ഉണ്ടായിരുന്നുവെന്ന് ഹദീസ് കൊണ്ട് സ്ഥിരപ്പെട്ടതാണെന്നിരിക്കെ 7 ഭാഷയാണ് ഇതുകൊണ്ടുള്ള ഉദ്ദേശ്യമെന്ന വാദം ശരിയാവാനിടയില്ല.

* ഏഴ് പ്രത്യേക ഇനങ്ങളാണ് ഉദ്ദേശ്യമെന്ന് ചില പണ്ഡിതന്മാര്‍ പറഞ്ഞു. ഏതൊക്കെയാണാ ഇനങ്ങളെന്ന് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ട്.

 

ഇങ്ങനെ 10 ഓളം അഭിപ്രായങ്ങള്‍ വന്നിട്ടുണ്ട്. അല്ലാമാ സുര്‍ഖാനി പറയുന്നു. ഉച്ചാരണത്തിലും വാമൊഴിയിലുമുള്ള വ്യത്യാസമാണ് 7 ഹര്‍ഫ് കൊണ്ട് വിവക്ഷിക്കപ്പെടുന്നതെന്ന് താഴേ സൂചിപ്പിച്ച ഹദീസുകളില്‍ നിന്നും സുതരാം വ്യക്തമാണ്. അതിനാല്‍ ഈ അഭിപ്രായങ്ങളും ശരിയാവാനിടയില്ല.

അല്ലാമാ സുര്‍ഖാനി പറയുന്നു. 40-ഓളം വരുന്ന അഭിപ്രായങ്ങളില്‍ ഹദീസുകളില്‍ വന്ന കാര്യങ്ങളോട് കൂടുതല്‍ ചേര്‍ന്നു നില്‍ക്കുന്നത് ലവാഹിഅ് എന്ന ഗ്രന്ഥത്തില്‍ അബുല്‍ ഫള്ല്‍ റാസി പറഞ്ഞ അഭിപ്രായമാണ് അദ്ദേഹം പറയുന്നു. 7 രൂപത്തിലുള്ള വൈവിധ്യമാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്.

1)         നാമങ്ങളില്‍ പുല്ലിംഗം / സ്ത്രീലിംഗം / ഏകവചനം / ദ്വിവചനം / ബഹുവചനം എന്നിങ്ങനെ വ്യത്യാസം വരിക

2)         ക്രിയകള്‍ ഭൂതകാലം / കല്‍പ്പന / ഭാവികാലം / എന്നിങ്ങനെയും മറ്റും വ്യത്യാസപ്പെടല്‍

3)         ഇഅ്‌റാബിലുള്ള വ്യത്യാസം

4)         പദങ്ങളോ അക്ഷരങ്ങളോ കുറയുക, കൂടുക

5)         മുന്തിവന്നും പിന്തിവന്നുമുള്ള വ്യത്യാസം

6)         അക്ഷരങ്ങള്‍ മാറിവന്നുകൊണ്ടുള്ള വ്യത്യാസം

7)         ഭാഷാശൈലി വൈവിധ്യം (ജമാലത്, തര്‍ഖീഖ്,) എന്നിങ്ങനെ

 

ഇമാം ഇബ്‌നു ഖുതൈബ, ഇമാം ഇബ്‌നുല്‍ ജസരി, ഖാളി ഇബ്‌നു ത്വയ്യിബ് എന്നിവരുടെ അഭിപ്രായങ്ങള്‍ ഏറെക്കുറെ ഈ അഭിപ്രായത്തോട് യോജിച്ചുനില്‍ക്കുന്നു. എങ്കിലും ഇവര്‍ 3 പേരും ശൈലീ വൈവിധ്യത്തെ ഉള്‍പ്പെടുത്തിയിട്ടില്ല. അതേസമയം ഹദീസില്‍ പറഞ്ഞ 7 രൂപങ്ങളുടെ സവിശേഷതകള്‍ അടങ്ങിയതാണ് ശൈലിവൈവിധ്യം. അതിനേകൂടി ഉള്‍പ്പെടുത്തുന്ന അഭിപ്രായമാണ് അബുല്‍ ഫള്ല്‍ റാസി എന്നവരുടേത്.

*ഏഴു രൂപങ്ങളും ഇന്നും നിലവിലുണ്ടോ

3 അഭിപ്രായങ്ങളാണ് ഈ വിഷയത്തില്‍ ഉള്ളത്.

1.         ഖുര്‍ആനില്‍ നിന്നും കര്‍മ്മശാസ്ത്ര പണ്ഡിതന്മാരില്‍ നിന്നും ജൈവശാസ്ത്ര പണ്ഡിതരില്‍ നിന്നും ഒരു വിഭാഗം പറയുന്നത് മന്‍സൂഖ്. ആയിട്ടില്ലാത്ത മുഴുവന്‍ രൂപങ്ങളും ഇന്നും നിലവിലുണ്ട് എന്നാണ്.

2.         ഇമാം ഇബ്‌നു ജരീറുത്വബ്‌രിയും തന്റെ അനുഗാമികളും പറയുന്നു. ഖുര്‍ആനില്‍ ഇന്ന് 7 രൂപങ്ങളില്‍ നിന്ന് ഒരു രൂപമേ അവശേഷിക്കുന്നുള്ളൂ. ബാക്കിയുള്ള രൂപങ്ങളെല്ലാം റുഖ്‌സ്വ (വിട്ടുവീഴ്ച്ച) ആയിരുന്നു. അതുനിലനിര്‍ത്തല്‍ സമുദായത്തിന് നിര്‍ബന്ധമല്ലാത്തതിനാലാണ് ഖുറൈശിയുഗത്തിന്റെ മേല്‍ ഏകോപിപ്പിക്കാന്‍ ഉമ്മത് ഇജ്മാഅ് ആയത്.

*മുന്‍ഗാമികളില്‍ നിന്നും പിന്‍ഗാമികളില്‍ നിന്നും ഭൂരിപക്ഷം പണ്ഡിതന്മാരും പറഞ്ഞ അഭിപ്രായപ്രകാരം, റസ്മുല്‍ ഉസ്മാനി ഉള്‍ക്കൊള്ളുന്നവമാത്രം ഇന്ന് നിലനില്‍ക്കുന്നു. ബാക്കിയുള്ളവ അതായത് റസ്മുല്‍ ഉസ്മാനിയോട് യോജിക്കാത്തവ ഇന്ന് നിലനില്‍ക്കുന്നില്ല.

ഈ അഭിപ്രായവും മുന്‍ അഭിപ്രായവും തമ്മില്‍ ഏതിരില്ല. കാരണം ഇമാം ത്വബ്‌രിയും അനുഗാമികളും ഹര്‍ഫ് എന്നതിന് നല്‍കുന്ന വിവിധ ഒരുപദത്തിന് പകരം വ്യത്യസ്ഥ പദങ്ങള്‍ എന്നാണ്. ആ അര്‍ത്ഥത്തില്‍

Questions / Comments:



3 November, 2024   11:46 pm

Nikeopimb

darknet websites darknet markets darkmarket