ഒരു അമുസ്‌ലിമും അന്യായങ്ങൾക്ക് ഇരയാകരുതെന്ന് അറ്റ്ലാന്റിക് സമുദ്രം മുതൽ ചൈന വരെ വ്യാപിച്ചു കിടക്കുന്ന ഗവർണർമാർക്ക് അദ്ദേഹം നിരന്തരം കത്തുകളയച്ചു. ഹ്രസ്വകാലം കൊണ്ട് നീതിയുടെ പര്യായം ഉമറെന്ന നാമം അദ്ദേഹം അന്വർത്ഥമാക്കി.
സുഖാഢംബരങ്ങളിലേക്ക് ഇസ്ലാമിക ഖിലാഫത്ത് ലക്ഷ്യം തെറ്റിയപ്പോള്‍ ഉമവി ഖിലാഫത്തിന്റെ പങ്കായം ഏറ്റെടുത്ത് ശരിയായ ദിശാ ബോധം നൽകി രാഷ്ട്രത്തെ സമുദ്ധരിച്ച ഭരണാധികാരിയാണ് ഉമറുബ്ന്‍ അബ്ദിൽ അസീസ്. നീതിയുടെ പര്യായമായി ഇസ്ലാമിക ചരിത്രത്തില്‍ തെളിഞ്ഞുനില്‍ക്കുന്നതാണ് ഖലീഫയുടെ ജീവിതം.
ഇമാം ഗസ്സാലിയും ഇബ്നു ഹൈസമും ഖവാറസ്മിയും ജാബിറുബ്നു ഹയ്യാനും അൽകിന്ദിയും അവിസന്നയുമടങ്ങുന്ന മുസ്‌ലിം പണ്ഡിതരുടെ ധിഷണയും പ്രതിഭയുമാണ് ലോകചരിത്രത്തിൽ വൈഞ്ജാനിക വിപ്ലവങ്ങൾക്ക് തിരികൊളുത്തിയത്. മധ്യകാല നാഗരിക ചരിത്രത്തെ സമ്പന്നമാക്കിയ അബ്ബാസിദ് കാലിഫേറ്റും, സാംസ്കാരിക വ്യവഹാരങ്ങളും.