ലോകത്ത് സ്ഥാപിക്കപ്പെട്ട ആദ്യത്തെ മൊബൈൽ ഹോസ്പിറ്റലടക്കം ഫ്‌ളോറൻസ് നൈറ്റിംഗേളിന്റെയും 1200 സംവത്സരങ്ങൾക്കു മുമ്പ് നഴ്‌സിംഗിന്റെ പ്രായോഗിക രീതികൾ ലോകത്തിന് പരിചയപ്പെടുത്തിയവരാണ് മുസ്‌ലിം വനിതകൾ.
താനെഴുതിയ കർമശാസ്ത്ര ഗ്രന്ഥത്തിന് ഒരു വ്യാഖ്യാനമെഴുതണമെന്ന വ്യവസ്ഥയോടെയാണ് ശ്രുതിപ്പെട്ട പണ്ഡിതനായ മുഹമ്മദ് ബിൻ അഹ്മദ് മകളായ ഫാത്വിമ അൽ സമർഖന്ദിയെ ശിഷ്യനായ കസാനിക്ക് വിവാഹം ചെയ്തു കൊടുക്കുന്നത്. അബൂബക്ർ അൽ കസാനി തിരിച്ച് വിവാഹമൂല്യമായി നൽകിയതും ആ ഗ്രന്ഥം തന്നെയായിരുന്നു.
ലോകത്തെ പ്രഥമ സർവകലാശാല, അൽ ഖൈറാവിയ്യീൻ സ്ഥാപിച്ചത് ഫാത്വിമ അൽ ഫിഹ്-രിയെന്ന മുസ്‌ലിം വനിതയാണ്. ചരിത്രത്തിലാദ്യം ബിരുദവിദ്യാഭാസം തുടങ്ങിയതും ഇബ്‌നുഅറബി, ഇബ്‌നുഖൽദൂൻ, മുഹമ്മദുൽ ഇദ്‌രീസി തുടങ്ങിയ വിശ്വോത്തരജ്ഞാനികൾ ഉപരിപഠനം നടത്തിയതും ഇവിടെ നിന്നത്രെ.