HADEES

ഹദീസ് ക്രോഡീകരണത്തിൻ്റെ ഏറ്റവും സമ്പന്നമായ കാലഘട്ടം ഹിജ്റ 200 മുതൽ 300 വരെയായിരുന്നു. പ്രശസ്‌ത ഹദീസ് ഗ്രന്ഥങ്ങളായ അസ്സിഹാഹുസ്സിത്ത വിരചിതമാകുന്നത് ഇക്കാലയളവിലാണ്. ഹിജ്റ 256ൽ വഫാതായ ഇമാം ബുഖാരി(റ)വിൻ്റെ പ്രശസ്‌ത രചനയായ അൽ 'ജാമിഉ സഹീഹ്' ആണ് ഇന്ന് ലഭ്യമായ ഏറ്റവും ആധികാരിക ഹദീസ് ഗ്രന്ഥം.

തിരുനബിയുടെ കാലത്ത് ഹദീസുകൾ ക്രോഡീകരിക്കാതിരിക്കാൻ പല കാരണങ്ങളുണ്ട്. ഖുർആനുമായി ഇടകലരാനുള്ള സാധ്യത, അന്നത്തെ അറബികൾക്കിടയിൽ എഴുത്തും വായനയും അത്ര കണ്ട് സാർവത്രികമല്ലാത്ത സാഹചര്യം, അന്നത്തെ അറബികളുടെ അപാരമായ മനഃപ്പാഠസിദ്ധി തുടങ്ങിയവ അതിൽ ചിലതാണ്.

ഒരു ഹദീസ് ലഭിക്കാൻ വേണ്ടി മാത്രം അനേകദൂരം സഞ്ചരിച്ച ഇമാമുമാർ ചരിത്രത്തിലുണ്ട്. തിരു ഹദീസുകൾ ക്രോഡീകരിക്കുക, അവയുടെ വിശ്വാസ്യത ഉറപ്പു വരുത്തുക, അതതു നഗരങ്ങളുടെ വൈജ്ഞാനിക സാംസ്കാരിക മുന്നേറ്റങ്ങളെ മനസ്സിലാക്കുക തുടങ്ങിയവ ഈ യാത്രകളുടെ ലക്ഷ്യങ്ങളാണ്.

ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളിലേക്കിറങ്ങിച്ചെന്ന് അക്രമം അഴിച്ചു വിടുക എന്ന ഓറിയന്റലിസ്റ്റ് തന്ത്രത്തിന്റെ ഭാഗമായിരുന്നു അബൂഹുറൈറ(റ)യെ ജൂതനായി ചമയിക്കാനുള്ള ശ്രമം. ഗോൾഡ് സിഹറും അനുയായികളും ഒളിച്ചു കടത്തിയ ആന്റി- ഇസ്‌ലാം പ്രൊപ്പഗണ്ടയെക്കുറിച്ച് .....