ദിവസം മുഴുവൻ ഉന്മേശത്തിലും ആവേഷത്തിലുമായിരിക്കാൻ തഹജ്ജുദ് നിസ്കാരം വഴി സാധിക്കും. നിരവധി ആരോഗ്യ ഗുണങ്ങൾക്കും തഹജജുദ് നിസ്കാരം സഹായകമാണ്. മഹാരഥന്മാർ തഹജ്ജുദിൻ്റെ നേരങ്ങളിൽ ആത്മീയമായി ആനന്ദം കണ്ടെത്തുന്നവരായിരുന്നു. ആത്മീയവും ആരോഗ്യവുമായ ഉത്തേജനത്തിന് തഹജ്ജുദ് ഉത്തമ മാർഗമാണ്.

വായിക്കാം:

വിശ്വാസികൾ അല്ലാഹുവുമായി സ്വകാര്യ ബന്ധം ദൃഢമാക്കുന്ന നിസ്കാരമാണ്  തഹജ്ജുദ്. ഖബ്‌റിന്റെ ഇരുളിൽ  കിടക്കുന്ന മനുഷ്യന്  വെളിച്ചമായി മാറുന്നത് രാത്രിയിലെ നിസ്‌കാരങ്ങളാണ്. മനസ്സിനും ശരീരത്തിനുമുണ്ടാകുന്ന രോഗങ്ങളുടെ ചികിത്സക്കുള്ള മരുന്നുകളിൽ അതിപ്രധാനമാണ് രാത്രി നിസ്‌കാരം.  നിരവധി പവിത്രതകൾ ഉള്ളതുകൊണ്ടുതന്നെയാണ് മുൻഗാമികൾ തഹജ്ജുദ് പതിവാക്കിയത്. അബ്ദുല്ലാഹിൽ ഹദ്ദാദ്(റ) ഉപദേശിച്ചു: "നിശാ നിസ്‌കാരം ശരീരത്തിന് കൂടുതൽ ഭാരമുള്ളതാണെന്ന് നിങ്ങൾ മനസ്സിലാക്കുക. ഉറക്കത്തിൽ നിന്നുണർന്നുള്ള നിസ്‌കാരം പ്രത്യേകിച്ചും. ആദ്യം മുതൽ തന്നെ കഠിന പരിശ്രമം നടത്തിയും പ്രയാസങ്ങൾ സഹിച്ചും സ്ഥിരമായി നിർവഹിക്കൽ കൊണ്ടാണത് ശീലമാകുന്നത്". അല്ലാഹുവുമായുള്ള സംഭാഷണത്തിന്റെ ആസ്വാദന കവാടമാണ് പിന്നീട് തുറക്കപ്പെടുക. ഈ സുഖമാസ്വദിച്ചു കഴിഞ്ഞാൽ പിന്നെ എത്ര നിസ്‌കരിച്ചാലും വിശ്വാസിക്ക് ആത്മീയ വിശപ്പടങ്ങുകയില്ല. പിന്നെ അതൊരു ഭാരമായിതോന്നുകയോ മടി അനുഭവപ്പെടുകയോ ഇല്ല. അത്തരം അനുഭൂതി സദ്‌വൃത്തരിൽ പലരും അനുഭവിച്ചിട്ടുണ്ട്. മറ്റുഭൗതിക വിനോദങ്ങളിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ നല്ല സുഖവും ആസ്വാദനവും നിശാ നിസ്‌കാരക്കാർക്ക് രാത്രികളിൽ ലഭിക്കും’ എന്ന് ഇആനതു ത്വാലിബീനിൽ പറയുന്നുണ്ട്. 

നേരത്തെയുറങ്ങാനും പുലർച്ചെയുണരാനും ഖുർആൻ വിശ്വാസികളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
ആരംഭ റസൂൽ(സ്വ) പറഞ്ഞു: "എൻ്റെ ഉമ്മത്തിനെ പ്രഭാതത്തിൽ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു."  (അൽ-തബറാനി, അൽ-ഔസത്ത്, സഹീഹ്).
പുലർച്ചെ എഴുന്നേൽക്കുന്നതിലൂടെ ഒരു വ്യക്തിക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ നിരവധിയാണ്. മാനസിക ആരോഗ്യം അതിൽ പ്രധാനപ്പെട്ടതാണ്.
പ്രഭാതവായുവിൽ ഓസോണും (O) സെറോടോണും അടങ്ങിയിട്ടുണ്ട്. ഇവ സൂര്യോദയത്തോട്  അടുക്കുമ്പോൾ ക്രമേണ കുറയുന്നു.  ഓസോൺ വാതകം നാഡീവ്യവസ്ഥയിൽ ഗുണം ചെയ്യുകയും മാനസികവും ശാരീരികവുമായ ജോലികൾക്ക് ഊർജം പകരുകയും ചെയ്യുന്നു. അതുവഴി വിശ്വാസിക്ക് ദിവസം മുഴുവൻ മാനസികവും ശാരീരികവുമായ ഉന്നതിയിലെത്താൻ സാധിക്കുന്നു. രക്തത്തിലെ കോർട്ടിസോണിൻ്റെ ഏറ്റവും ഉയർന്ന നിരക്കിലെത്തുന്നത് പ്രഭാതസമയത്താണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. അത് നൂറ് മില്ലി ലിറ്റർ പ്ലാസ്മയിൽ 7 മുതൽ 22 മില്ലിഗ്രാം വരെ എത്തുന്നു.  ശരീരത്തിൻ്റെ കഴിവുകൾക്ക് ഊർജ്ജം നൽകുന്ന മാന്ത്രിക പദാർത്ഥമാണ് കോർട്ടിസോൺ. ഇത് മാനസികവും ശാരീരികവുമായ  ഏറ്റവും ഉയർന്ന തലത്തിലെത്തിക്കുന്നു. 

പ്രഭാതത്തിൽ സെറോടോണിൻ്റെ അളവ് കൂടുതലാണ്. സന്തോഷം, ആനന്ദം എന്നീ വികാരങ്ങൾ രൂപപ്പെടുത്തുന്നതിൽ സെറോടോണിന് പങ്കുണ്ട്. വിശപ്പ്, ഉറക്കം, മാനസികനില എന്നിവ നിയന്ത്രിക്കുന്നതിലും ഓർമ, പഠനം എന്നീ പ്രക്രിയകളിലും സെറോടോണിന് പങ്കുണ്ട്. ഇത് സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാൻ സഹായിക്കുന്നു. ശുദ്ധ വായു  ശ്വസിക്കുമ്പോൾ ശ്വാസകോശത്തെ ശുദ്ധീകരിക്കാൻ സഹായിക്കുന്നത് മൂലം 
ഊർജ്ജ നില വർദ്ധിപ്പിച്ച് കൂടുതൽ ഊർജ്ജസ്വലതയും ഉണർവും അനുഭവിക്കാൻ കഴിയുന്നു. കൂടാതെ, ശക്തമായ പ്രതിരോധ സംവിധാനമായ  വെളുത്ത രക്താണുക്കളെ ശരിയായി പ്രവർത്തിക്കാൻ പ്രഭാത വായു സഹായിക്കുന്നു.  തന്മൂലം രാത്രിയിലോ പകലിലോ മറ്റേതൊരു സമയത്തും ലഭിക്കാത്ത ഒരുതരം ആനന്ദവും ആവേശവും പ്രഭാതത്തിൽ അനുഭവപ്പെടുന്നു. 

ശാരീരിക ഗുണങ്ങൾ 


സൂര്യോദയസമയത്ത് അൾട്രാവയലറ്റ് രശ്മികളുടെ അനുപാതം വളരെ കൂടുതലാണ്. ഈ കിരണങ്ങൾ വിറ്റാമിൻ 'ഡി'യെ ഉൽപ്പാദിപ്പിക്കാൻ ചർമ്മത്തെ ഉത്തേജിപ്പിക്കുന്നു. കൂടാതെ സൂര്യൻ ഉദിക്കുമ്പോൾ അതിൻ്റെ കിരണങ്ങൾ ചുവന്ന നിറത്തോട് അടുക്കുന്നു. ഈ നിറം ഞരമ്പുകളെ ഉത്തേജിപ്പിക്കുകയും ഉണർന്ന് പ്രവർത്തിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
ഏകദേശം പുലർച്ചെ 4 മണിക്ക്, അല്ലെങ്കിൽ സൂര്യോദയത്തിനും  രണ്ട് മണിക്കൂർ മുമ്പ്, ഇൻസുലിന്റെ സംവേദനക്ഷമത കുറയുന്നു. ഇത് കോശങ്ങൾക്ക് ഗ്ലൂക്കോസിൻ്റെ ആഗിരണത്തെ ചെറുക്കാൻ കാരണമാകുന്നു.  ഈ പ്രഭാവം ദിവസം ആരംഭിക്കുമ്പോൾ ശരീരത്തിനാവശ്യമായ ഇന്ധനത്തിനുള്ള ഒരു മാർഗമായി അതിരാവിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുകയും മെലറ്റോണിൻ്റെ അളവ് കുത്തനെ കുറക്കുകയും കോർട്ടിസോൾ, വൈറ്റമിൻ ഡി എന്നിവയുടെ അളവുകളെ ഉയർത്തുകയും അതുവഴി ദഹന എൻസൈമുകൾ ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്നു. 

നേരത്തെ എഴുന്നേൽക്കുന്നത്  ദീർഘ നേരമുള്ള ഉറക്കത്തെ ഇല്ലാതാക്കും.
ദീർഘനേരം നിർത്താതെ ഉറങ്ങുന്ന വ്യക്തിക്ക് ഹൃദ്രോഗ സാധ്യതയുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ച് രക്തപ്രവാഹത്തിനത് ആൻജീന അറ്റാക്ക് വഴിയൊരുക്കുന്നു. കൂടാതെ ഉറക്കം ഇടമുറിയാതെ  നീണ്ടുനിൽക്കുകയാണെങ്കിൽ കൊറോണറി ധമനികളിൽ കൊഴുപ്പ് അവശിഷ്ടങ്ങൾ ശേഖരിക്കുന്നതിലേക്ക് നയിക്കുന്നു. ഇത് ഹൃദയ സംബന്ധമായ അസുഖത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. 

അബു ഹുറൈറയിൽ(റ)ൽ നിന്നും റിപ്പോർട്ട് ചെയ്ത ഹദീസ്. അല്ലാഹുവിൻ്റെ റസൂൽ (സ്വ)പറഞ്ഞു: "നിങ്ങൾ ഉറങ്ങാൻ പോകുമ്പോൾ,  പിശാച് മൂന്ന് കെട്ടുകൾ പിന്നിൽ കെട്ടുന്നു.  ഓരോ കെട്ടും അടിച്ചുകൊണ്ട് പറയും നിങ്ങൾക്ക് വിശാലമായ രാവുണ്ട്, അതിനാൽ ഉറങ്ങുക. എന്നാൽ അവൻ അല്ലാഹുവിനെ സ്മരിച്ച് ഉണരുകയാണെങ്കിൽ ഒരു കെട്ടഴിയും. അവൻ വുളൂ ചെയ്താൽ രണ്ടാമത്തെ കെട്ടും അഴിഞ്ഞുപോകും. ശേഷം അവൻ നിസ്കരിച്ചാൽ മൂന്നാമത്തെ കെട്ടുമഴിയുന്നു. ഇങ്ങനെ ചെയ്യുന്നവൻ പ്രഭാതത്തിൽ ഊർജ്ജസ്വലനായിരിക്കും. അല്ലാത്ത പക്ഷം അവൻ മോശം മാനസികാവസ്ഥയിലും അലസതയിലുമായിരിക്കും. 

من حديث أبي هريرة  رضي الله عنه ، أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:  يَعْقِدُ الشَّيْطَانُ عَلَى قَافِيَةِ رَأْسِ أَحَدِكُمْ إِذَا هُوَ نَامَ ثَلاَثَ عُقَدٍ يَضْرِبُ كُلَّ عُقْدَةٍ عَلَيْكَ لَيْلٌ طَوِيلٌ ، فَارْقُدْ فَإِنِ اسْتَيْقَظَ فَذَكَرَ اللَّهَ ، انْحَلَّتْ عُقْدَةٌ ، فَإِنْ تَوَضَّأَ انْحَلَّتْ عُقْدَةٌ ، فَإِنْ صَلَّى انْحَلَّتْ عُقْدَةٌ ، فَأَصْبَحَ نَشِيطًا طَيِّبَ النَّفْسِ ، وَإِلَّا أَصْبَحَ خَبِيثَ النَّفْسِ كَسْلاَنَ ."


അവലംബം 
Islamic medicine the key to a better life 
Yusuf al hajj ahamed (book)

Questions / Comments:



No comments yet.