ഇസ്ലാമിനകത്തേക്ക് അധിവേശത്തിന്റെ സാംസ്കാരിക അജണ്ടകള് ഒളിച്ചുകടത്താന് സാമ്രാജ്യത്വം പറഞ്ഞുവിട്ട പരിഷ്കരണ 'ഭൂത'മായിരുന്നു വഹാബിസം. ഒട്ടോമൻ സാമ്രാജ്യത്തെ തകർക്കാൻ ഇസ്ലാമിൻറെ പൊതു ശത്രുക്കളോടവർ കിടപ്പറ പങ്കിട്ടു.
ഒട്ടോമൻ സമ്രാജ്യത്തെ തകർക്കാൻ ബ്രിട്ടീഷുകാർക്ക് സലഫിസം എത്രത്തോളം സഹായകരമായിട്ടുണ്ടോ, അതിലേറെ സഹായകരമായിട്ടുണ്ട് അധിനിവേശ ശക്തികൾക്കെതിരെയുള്ള മാപ്പിളമാരുടെ പോരാട്ടവീര്യം കെടുത്തുന്നതിൽ ഐക്യസംഘത്തിന്റെ സഹായം.
ദിവസങ്ങളുടെ നേതാവാണ് വെള്ളിയാഴ്ച. പ്രാർത്ഥനക്ക് അത്യുത്തമായ നേരങ്ങളാണ് വെള്ളിയുടെ രാവും പകലും. സ്രഷ്ടാവൊരുക്കുന്ന സുകൃതങ്ങളെ നേടിയെടുക്കാനാണ് സൃഷ്ടികളായ നാം ശ്രമിക്കേണ്ടത്.
ഒരു ഹദീസ് ലഭിക്കാൻ വേണ്ടി മാത്രം അനേകദൂരം സഞ്ചരിച്ച ഇമാമുമാർ ചരിത്രത്തിലുണ്ട്. തിരു ഹദീസുകൾ ക്രോഡീകരിക്കുക, അവയുടെ വിശ്വാസ്യത ഉറപ്പു വരുത്തുക, അതതു നഗരങ്ങളുടെ വൈജ്ഞാനിക സാംസ്കാരിക മുന്നേറ്റങ്ങളെ മനസ്സിലാക്കുക തുടങ്ങിയവ ഈ യാത്രകളുടെ ലക്ഷ്യങ്ങളാണ്.
ഉപമിക്കാനാവാത്ത വിധം സൗന്ദര്യനിദർശനമായ പ്രവാചകരുടെ അവയവാകാര സൗഷ്ഠവത്തിൽ വിശുദ്ധ വക്ത്രം, ദശനങ്ങൾ, നാസിക, ശ്രവണേന്ദ്രിയം, അധരങ്ങൾ, ഉമിനീർ എന്നിവയുമായി ബന്ധപ്പെട്ട ചർച്ച
വിശാലമായ തിളക്കമുള്ള നെറ്റിത്തടം, വടിവൊത്ത് ദ്വയങ്ങൾ പരസ്പരം ചേരാത്ത രോമനിബിഢമായ പുരികങ്ങൾ, മൃദുലമായ പരന്ന കവിളുകൾ, ചുവപ്പു കലർന്ന തൂവെള്ള കണ്ണുകൾ, കറുത്ത കൃഷ്ണമണികൾ. ഇങ്ങനെ നീളുന്നു പ്രവാചകരുടെ മുഖഭംഗിയുടെ കമനീയത.
സഹനവും ക്ഷമയുമാണ് വ്രതം മനുഷ്യനു നൽകുന്നത്. തിന്മകളുടെ കാരാഗൃഹത്തില് നിന്നുള്ള മോചനവും നന്മകള് പൂക്കുന്ന പുല്മേടിലേക്കുള്ള സഞ്ചാരവുമാണ് റമളാൻ.
തറാവീഹ് ഇരുപതാണെന്നതിന് മദ്ഹബുകളില് ഏകാഭിപ്രായാമാണുള്ളത്. അഥവാ സ്വാര്ത്ഥവ്യാഖ്യാനങ്ങളുടെ മുഴുവന് പഴുതുകളും കൊട്ടിയടച്ച ആരാധനാരീതിയാണിത്.
ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ വിശിഷ്ടമായ സ്ഥാനമാണ് നോമ്പിനുള്ളത്. സമൂഹത്തിലെ വിവിധ മനുഷ്യർക്ക് നോമ്പിന്റെ അനുഷ്ഠാനവിധികൾ വ്യത്യസ്തമായാണ് കർമ്മശാസ്ത്രം പരിചയപ്പെടുത്തുന്നത്.
മനസ്സിലടങ്ങിയിട്ടുള്ള മൃഗീയ ഭാവങ്ങളെ വെട്ടിയൊതുക്കാനും, വിവേകം വളര്ത്തികൊണ്ടുവരാനും, ഏറെ കാലമായി അവന് ആരാധിക്കുന്ന അല്ലാഹുവിനെ അടുത്തറിയാനുമുള്ള അവസരമാണ് വിശ്വാസിക്ക് വിശുദ്ധ റമളാൻ.