തൈമൂർ പത്മരാഗവും കോഹിനൂർ വജ്രവും അധീനതയിലുള്ള ധനാഢ്യനായ ചക്രവർത്തിയായിരുന്നിട്ടും ലളിതജീവിതം തിരഞ്ഞെടുത്ത വ്യക്തി. തൻ്റെ ദർബാറിലെ ഹിന്ദുപ്രാതിനിധ്യം അൻപതു ശതമാനമായി ഉയർത്തിയ ഭരണാധികാരി. പരസ്പര സ്നേഹം, ശാന്തി തുടങ്ങിയുള്ള സൂഫിമൂല്യങ്ങളായിരുന്നു അദ്ദേഹത്തിൻ്റെ ഭരണഘടന.


 ഔറംഗസീബിന്റെ സ്വഭാവം

 ഔറംഗസീബ് ദയാലുവും വിശാലഹൃദയനുമായ ചക്രവർത്തിയാണ്. ഇംഗ്ലീഷ് ചരിത്രകാരന്മാർ ദയാലുവിനെ ക്രൂരനായി ചിത്രീകരിച്ചു. ഇന്ത്യൻ ചരിത്രക്കാരിൽ പലരും അതേപടി പകർത്തുകയും ചെയ്തു. ഇതാണ് ക്രൂരത. മതസൗഹാർദ്ദം പുലർത്തിയിരുന്ന ഔറംഗസീബിനെ മതഭ്രാന്തനാക്കി. ഔറംഗസീബിന്റെ സൈന്യാധിപനായിരുന്ന ജസ് വന്ത് സിംഗ് അദ്ദേഹത്തെ പലതവണ വഞ്ചിക്കുകയും ധിക്കരിക്കുകയും ചെയ്തിട്ടുണ്ട്. ഷൂജയുമായുള്ള ഒരു യുദ്ധ വേളയിൽ ജസ് വന്ത് സിംഗ് രഹസ്യമായി ശത്രു സൈന്യത്തെ സഹായിച്ചു. ചക്രവർത്തിയുടെ ക്യാമ്പ് കൊള്ളയടിക്കപ്പെട്ടു. നിരവധി നാശനഷ്ടങ്ങൾക്ക് ഹേതുവായി. ഒടുവിൽ ഗതിമുട്ടിയപ്പോൾ ജസ്വന്ത് ചക്രവർത്തിയുടെ മുമ്പിൽ വന്നു മാപ്പ് ചോദിച്ചു. ഔറംഗസീബ് മാപ്പ് നൽകി. മാത്രമല്ല അദ്ദേഹത്തെ അഹമ്മദാബാദ് ഗവർണറായി നിയമിക്കുകയും ചെയ്തു. വഞ്ചനയ്ക്ക് നൽകിയ ശിക്ഷ മാപ്പ് ആണ്. ഗവർണർ പദവിയാണ്. ഇതാണ് ഔറംഗസീബ്.

  കലാപകാരികളെ അദ്ദേഹം അമർച്ച ചെയ്തിട്ടുണ്ട്. കീഴടങ്ങിയവരോടാവട്ടെ അളവറ്റ സ്നേഹത്തോടെയാണ് പെരുമാറിയത്. ഡക്കാനില്‍ ചക്രവർത്തിക്ക് വലിയ വിജയമായിരുന്നു. അവിടുത്തെ ക്ഷേത്രങ്ങൾ നിഷ്പ്രയാസം നശിപ്പിക്കാമായിരുന്നു. ഹിന്ദു വിഭാഗത്തെ ഉന്മൂലനം ചെയ്യാമായിരുന്നു. എന്നിട്ടും ആർക്കും ഒരു പോറൽ പോലും ഉണ്ടാക്കിയിട്ടില്ല. കീഴടങ്ങിയ പ്രദേശങ്ങൾ സംരക്ഷിക്കുകയാണ് ചെയ്തത്. ഔറംഗസീബ് എപ്പോഴാണ് ക്രൂരമായി പെരുമാറിയത് എന്നോ ആരോടാണ് ക്രൂരത കാട്ടിയത് എന്ന വിമർശകർ വിശദീകരിക്കാറില്ല.

  ഉന്നത ഉദ്യോഗസ്ഥന്മാർ യുദ്ധങ്ങളിൽ കൊല്ലപ്പെട്ടാൽ അവരുടെ സന്തതികളെ ചക്രവർത്തി സംരക്ഷിക്കുമായിരുന്നു . ഏത് മതവിശ്വാസിയായ ഉദ്യോഗസ്ഥർ ആയാലും അവരുടെ മതത്തിൽ തന്നെയാണ് കുട്ടികൾ വളരുക. മുസ്‌ലിമാകാൻ കൽപ്പിക്കുകയോ ഇസ്‌ലാം മതം അവർക്ക് മുമ്പിൽ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുമായിരുന്നില്ല. രാജകൊട്ടാരത്തിൽ രാജകുമാരനായി അവർ ജീവിക്കും. അവർക്ക് ഉന്നത ഉദ്യോഗവും നൽകും. ഉന്നത ഉദ്യോഗസ്ഥരുടെ മക്കളെ കൊട്ടാരത്തിൽ സംരക്ഷിക്കുക എന്നത് തൈമൂരിയ സുൽത്താന്മാരുടെ പാരമ്പര്യമാണ്. ഔറംഗസീബ് അത് പിൻപറ്റി എന്ന് മാത്രം. അർഹിക്കുന്നവർക്ക് അർഹമായ സ്ഥാനങ്ങളും വിലയും കൽപ്പിക്കൽ ഔറംഗസീബിന്റെ പ്രകൃതമാണ്.

  അഫ്ഗാൻ കലാപകാരികളുമായി ഉണ്ടായ യുദ്ധത്തിൽ ജസ് വിന്ത് സിംഗ് കൊല്ലപ്പെട്ടു. അദ്ദേഹത്തിൻറെ രണ്ട് ഭാര്യമാർ ഗർഭിണികളായിരുന്നു. ഇരുവരും ആൺകുഞ്ഞിന് ജന്മം നൽകി. കുട്ടികളെ കൊട്ടാരത്തിലേക്ക് അയക്കണമെന്ന് ചക്രവർത്തി വിധവകളെ അറിയിച്ചു. അവർ രാജകുമാരന്മാരെ പോലെ വളരട്ടെ എന്നും പ്രായപൂർത്തിയായാൽ അനുയോജ്യമായ പദവി നൽകാമെന്നും ചക്രവർത്തി സൂചിപ്പിച്ചു. പക്ഷേ വിധവകൾ ചിലരുടെ ദുരുദ്ദേശ്യപരമായ ഉപദേശങ്ങൾ സ്വീകരിച്ച് സ്ഥലം വിടുകയായിരുന്നു. ഈ സംഭവത്തെ ചരിത്രകാരന്മാർ വികലമാക്കി ചിത്രീകരിച്ചു. ജസ് വന്ത് സിംഗിൻ്റെ മക്കളെ മുസ്‌ലിമാക്കുമായായിരുന്നു എന്നാണ് ലൈൻ പോളിന്റെ കണ്ടുപിടിത്തം. സിംഗിൻ്റെ കാര്യത്തിൽ ഇങ്ങനെ സംഭവിച്ചത് അദ്ദേഹത്തിൻറെ ആദ്യകാല പെരുമാറ്റം മോശമായിരുന്നതിനാൽ ഔറംഗസീബ് മക്കളെ മുസ്‌ലിമാക്കും എന്ന തെറ്റായ ഊഹാപോഹത്തിന്റെ അടിസ്ഥാനത്തിലാണ്.

  മറ്റു ഉദ്യോഗസ്ഥരുടെ മക്കൾ രാജകൊട്ടാരത്തിൽ സുഖകരമായി വളർന്നത് കാണാം. ഔറംഗസീബിന്റെ മറ്റൊരു ഉദ്യോഗസ്ഥനായ സാമ്പൂജി കൊല്ലപ്പെട്ടപ്പോൾ അദ്ദേഹത്തിൻറെ മക്കളെ രാജകൊട്ടാരത്തിലേക്ക് കൊണ്ടുവന്നു. ഹിന്ദുക്കൾ ആയിട്ട് തന്നെയാണ് വളർന്നത്. മൂത്ത പുത്രൻ സാഹുവിന് ഏഴു വയസ്സാണ് ഉണ്ടായിരുന്നത്. അവർക്ക് നല്ല വിദ്യാഭ്യാസവും മികച്ച യുദ്ധ പരിശീലനവും നൽകി. കുലീനമായിട്ട് തന്നെ അവരെ ഔറംഗസീബ് വളർത്തി. അവരുടെ നിലവാരത്തിനൊത്ത ഉദ്യോഗവും നൽകി. ഔറംഗസീബ് മരിക്കുമ്പോഴും അവർ ഹിന്ദുമത വിശ്വാസികളായിരുന്നു. ഇതാണ് ഔറംഗസീബിന്റെ യഥാർത്ഥ സ്വഭാവം. എൽഫിൻസ്റ്റൻ, ലെയ്ൻ പൂൾ, വിൻസൻറ് സ്മിത്ത് തുടങ്ങിയവർ ഔറംഗസീബിനെ രൂക്ഷമായി വിമർശിക്കുന്നതിന് അടിത്തറയില്ലായെന്ന് ചരിത്ര യാഥാർത്ഥ്യങ്ങൾ വെളിപ്പെടുത്തുന്നുണ്ട്.

  ഔറംഗസീബ് രാജകീയ വൈജാത്വ സ്വഭാവങ്ങളിൽ നിന്നും മദ്യപാനം പോലുള്ള സകല തിന്മകളിൽ നിന്നും മുക്തനായി ഗൗരവമേറിയ ചിന്താഗതിയെയും ഭക്തിയുമുള്ള യുവാവായിട്ടാണ് വളർന്നത്. മുഗൾ ഭരണാധിപരിൽ ഏറ്റവും വിദ്യാ സമ്പന്നനായ ചക്രവർത്തി ഔറംഗസീബായിരുന്നു. പരിശുദ്ധ ഖുർആൻ മനപാഠമാക്കിയ അദ്ദേഹം തഫ്സീർ, ഫിഖ്ഹ്, ഹദീസ് തുടങ്ങിയ ഫന്നുകളിലെല്ലാം നല്ല അവഗാഹമുള്ള വിദ്യാസമ്പന്നനായിരുന്നു. ഇമാം ഗസ്സാലി (റ)ൻ്റെ രചനകൾ സദാ വായിക്കുക എന്നത് അദ്ദേഹത്തിന്റെ പതിവായിരുന്നു. ആത്മീയത നിർഗളിക്കുന്ന ഗ്രന്ഥങ്ങൾ വായിക്കുകയും ഊർജ്ജം കൈവരിക്കുകയും ചെയ്യൽ ഔറംഗസീബിന്റെ ജീവിത ഭാഗമായിരുന്നു. ദിവസം മൂന്നു മണിക്കൂർ മാത്രം ഉറങ്ങിയിരുന്ന ഔറംഗസീബ് ജീവിതത്തിന്റെ സിംഹഭാഗവും ആരാധനാകർമങ്ങൾക്കും ഭരണനിർവഹണത്തിന് വേണ്ടിയുമാണ് വിനിയോഗിച്ചത്. പ്രശസ്ത സൂഫി ത്വരീഖത്തായ നഖ്ശ ബന്ദി സരണിയാണ് അദ്ദേഹം തിരഞ്ഞെടുത്തത്

  ശരീഅത്ത് ക്രോഡീകരണമാണ് ഔറംഗസീബിൻ്റെ മഹത്തായ സംഭാവനകളിലൊന്ന്. ഇസ്‌ലാമിക നിയമസംഹിതയുടെ അടിസ്ഥാനം ശരീഅത്തായതുകൊണ്ട് ക്രോഡീകരിക്കേണ്ടത് അനിവാര്യതയായി വന്നു. ക്രോഡീകരണത്തിന്റെ നിർമാണത്തിനായി 50 അംഗ പണ്ഡിത സമിതിയെ അദ്ദേഹം ചുമതലപ്പെടുത്തി. അങ്ങനെ ഔറംഗസീബിന്റെ നിർദ്ദേശപ്രകാരം ക്രോഡീകരിച്ച നിയമ സംഹിത "ഫത്താവെ ആലംഗീർ" എന്ന പേരിൽ അറിയപ്പെടുന്നു. ഫത്താവേ ആലംഗീർ പ്രാബല്യത്തിൽ വരുത്തുകയും വിജയകരമായ ഭരണം നിർവഹിക്കുകയും ചെയ്തു. തന്റെ വ്യക്തിജീവിതം സ്ഫുടം ചെയ്യുകയും സാമ്രാജ്യത്തെ ശ്രേഷ്ഠമാക്കുകയും ചെയ്യാൻ നിരന്തരം പരിശ്രമങ്ങൾ നടത്തി. ഇസ്‌ലാമിക യാഥാസ്ഥിതികൾ തത്വങ്ങളിലും പ്രവർത്തനങ്ങളിലും അധിഷ്ഠിതമായ ഒരു സാമൂഹിക മതക്രമം സ്ഥാപിക്കാനാണ് ഔറംഗസീബ് നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഭരണകാര്യങ്ങളിൽ ഇസ്‌ലാമിക കൽപ്പനകൾ പാലിക്കുന്നതോടൊപ്പമാണ് ഈ അധികാരം നിലനിർത്തിയത്. അതായത് ബാഹിക പ്രലോഭനങ്ങൾ വെട്ടയാടാവുന്ന സാഹചര്യത്തിലും ഉറച്ച വിശ്വാസം അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു.

  വളരെ ലളിതമായ ജീവിതമാണ് ചക്രവർത്തി നയിച്ചത്. ആർഭാടങ്ങൾ ഒഴിവാക്കി നിത്യമായി പ്രാർത്ഥിച്ച് ഒഴിവുസമയങ്ങളിൽ പരിശുദ്ധ ഖുർആൻ പകർത്തി എഴുതിയും തൊപ്പി തുന്നിയുമാണ് ജീവിച്ചത്. പൊതു ഗജനാവിൽ നിന്ന് സ്വയം ആവശ്യങ്ങൾക്കോ തൻ്റെ കുടുംബാവിശ്യങ്ങൾക്കോ വേണ്ടി അദ്ദേഹം യാതൊന്നും എടുത്തിരുന്നില്ല. ഈദുൽ ഫിത്വർ , ഈദുൽ അദ്ഹാ പോലുള്ള ശ്രേഷ്ഠ ദിവസങ്ങളിലെ അനിസ്‌ലാമികമായ ആഘോഷങ്ങൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

  രാഷ്ട്രീയ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള യാത്രക്കൊടുവിൽ കടുത്ത ഊഷ്ണമുള്ള ജൂൺ മാസത്തിലാണ് ഔറംഗസീബ് ഡൽഹിയിൽ എത്തിയത്. റമദാൻ മാസമായിരുന്നു അത്. എന്നിട്ടും റമദാൻ നോമ്പിൽ നിന്നും ഒന്നുപോലും ഒഴിവാക്കാതെ മുഴുവനും അനുഷ്ഠിച്ചു. അതോടൊപ്പം, രാജ്യകാര്യങ്ങളിൽ ഒരു ഭംഗവും വരാതെ സൂക്ഷിച്ചു. തറാവീഹ് നിസ്കാരത്തിന് കൃത്യമായി പങ്കെടുത്തു. രാത്രിയിലെ ഏറിയ പങ്കും ആരാധന കർമ്മങ്ങൾക്കായി ചിലവഴിച്ചു.

  ഇസ്‌ലാമികമല്ലാത്ത മുൻകാലത്ത് നിലനിന്നിരുന്ന മുഴുവൻ നികുതിയും ഔറംഗസീബ് ഒഴിവാക്കി. മുസ്‌ലിമീങ്ങൾ സകാത്ത് കൊടുക്കാൻ ശക്തമായി പ്രേരിപ്പിച്ചു. ഷാജഹാന്റെ കാലത്തുണ്ടായ പട്ടിണി ഏറെക്കുറെ ഇല്ലാതാക്കാൻ ഇതിലൂടെ ഔറംഗസീബിന് സാധിച്ചിരുന്നു എന്നത് വലിയ വിജയമാണ്. ഇസ്‌ലാമിക ഭരണം ആയിരുന്നെങ്കിലും ഉദ്യോഗസ്ഥന്മാരിൽ ഒരുപാട് പേർ ഹിന്ദുമതസ്ഥരും രജപുത്രന്മാരും തന്നെയായിരുന്നു. ഇസ്‌ലാമിന്റെ ആശയധാരയായ ഖുർആനിക വചനങ്ങളും മറ്റു പവിത്രമായ വചനങ്ങളും ചിത്രങ്ങളും അടങ്ങിയ നാണയം പരിഷ്കരിച്ച് അശുദ്ധമായ കരങ്ങളിലൂടെ അവ മലിനമാകാതിരിക്കാൻ അദ്ദേഹം പ്രത്യേക ശ്രദ്ധ ചെലുത്തി.

  ഉസ്ബക്കുമായി ശക്തമായ പോരാട്ടം നടക്കുന്നതിനിടെ നമസ്കാര സമയമായപ്പോൾ യുദ്ധം നിർത്തിവെക്കാനും ജമാഅത്തായി നിസ്കരിക്കാനും ഔറംഗസേബ് കൽപ്പിച്ചു. അങ്ങനെ മുഗൾ സൈന്യം യുദ്ധം നിർത്തുകയും ജമാഅത്തായി നിസ്കാരം ആരംഭിക്കുകയും ചെയ്തു. ഇത് കണ്ട ഉസ്ബക് ഭരണാധികാരി അഭിപ്രായപ്പെട്ടു. അധികം ഭക്തിയും നിഷ്ഠയും ഔറംഗസീബിന് ഉണ്ടായിരുന്നു.

  ഭരണ കാര്യങ്ങൾക്ക് വേണ്ടിയും മറ്റും ഉലമാക്കളുമായി അദ്ദേഹം നിരന്തരം കൂടിയാലോചന നടത്താറുണ്ടായിരുന്നു. മാത്രമല്ല ഉലമാക്കളെ ഏറെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുമായിരുന്നു. അക്ബറിന്റെ കാലത്താവട്ടെ ഉലമയിലെ അംഗങ്ങളെ ഭരണകാര്യങ്ങൾ നിർദ്ദേശിക്കാൻ ഒരിക്കലും അനുവദിച്ചിരുന്നില്ല. ഉലമയുടെ താൽപര്യങ്ങൾ ഇസ്‌ലാമികമായതിനാൽ ഇതര മതസ്ഥർക്ക് ഭാരമാവുകയും അവർ അടിച്ചമർത്തപ്പെടുകയും ചെയ്യുന്നു എന്നാണ് അക്ബർ വാദിച്ചത്. അതിനാൽ ഉലമയുടെ ശക്തി ക്ഷയിക്കാൻ വേണ്ടി അദ്ദേഹം പലതും ചെയ്തുകൂട്ടുന്നുണ്ട്. മത സന്തുലിതാവസ്ഥയാണ് ഞാൻ ആഗ്രഹിക്കുന്നത് എന്നാണ് അക്ബറിന്റെ വാദം. ഉലമ കൃത്യമായ സ്ഥാനവും അവരുടെ ഉപദേശങ്ങൾക്ക് ചെവി കൊടുക്കുകയും ചെയ്ത ഔറംഗസീബിന്റെ ഭരണകാലത്താണ് കൂടുതൽ മതേതരത്വം നിലനിന്നത് എന്ന് ചരിത്ര ഗ്രന്ഥങ്ങൾ സാക്ഷിയാണ്.

  ഔറംഗസീബിന്റെ അധികാരത്തിന് കീഴിൽ ഇസ്‌ലാമിക തത്വങ്ങൾക്കും ഉലമാക്കൾക്കും വലിയ പ്രാധാന്യം ഉണ്ടായിരുന്നു. അതുപോലെ, ഔറംഗസീബ് തന്റെ മുൻഗാമികളെ പോലെ വിവിധ മതവിഭാഗങ്ങളിലെ പണ്ഡിതരുമായി ഇടപഴകാൻ ഇഷ്ടപ്പെട്ടിരുന്നു. അതോടൊപ്പം സൂഫിവര്യന്മാരുടെ ദർഗകൾ സന്ദർശിക്കുകയും ചെയ്യുമായിരുന്നു. പ്രശസ്ത സൂഫിവര്യനായ സയ്യിദ് ബന്ദ നവാസിൻ്റെ ദർഗയിൽ ഒരാഴ്ചയോളം ചിലവഴിച്ചത് ശ്രദ്ധേയമാണ്

  നീതിയും സമത്വവും നിറഞ്ഞു നിന്ന ഔറംഗസീബിന്റെ ഭരണം അക്ഷരാർത്ഥത്തിൽഖുലഫാഹു റാഷിദീങ്ങളുടെ ഭരണകാലം സ്മരിക്കും വിധമായിരുന്നു. സാമ്രാജ്യത്തിന്റെ അധിപനായിരുന്നിട്ടും ഭൗതിക വിരക്തിയുടെ ആൾരൂപമായിരുന്നു ഔറംഗസീബ്. അധികാരം അദ്ദേഹത്തെ തെല്ലും വംശവദനാക്കിയിരുന്നില്ല. രാജകൊട്ടാരത്തിൽ സ്തുതി കീർത്തനങ്ങൾ നിർത്തലാക്കുകയും ഇസ്‌ലാമിന്റെ അഭിവാദ്യമായ സലാം പറയൽ സ്വീകരിക്കാൻ അദ്ദേഹം ആജ്ഞാപിക്കുകയും ചെയ്തു. രാജ്യത്തേക്ക് മദ്യം ഇറക്കുമതി ചെയ്യുന്നത് ശക്തമായി നിയന്ത്രിച്ചു. അതുപോലെതന്നെ സമൂഹത്തെ മത മൂല്യമുള്ളവരാക്കാൻ രാജ്യത്തിന്റെ വ്യത്യസ്ത ഇടങ്ങളിൽ മദ്രസകളും പള്ളികളും സ്ഥാപിക്കുകയും യാത്രക്കാർക്ക് വേണ്ടി ധാരാളം സത്രങ്ങളും പടുത്തുയർത്തുകയും ചെയ്തു. ഇസ്‌ലാമികമായി എന്നാൽ ഇതര വിഭാഗക്കാരെ കൃത്യമായി പരിഗണിച്ചുകൊണ്ടാണ് ഔറംഗസീബ് ഭരണം നടത്തിയത്.

 കുടുംബം

  ഔറംഗസീബിന് മൂന്ന് ഭാര്യമാരും 10 മക്കളുമാണുള്ളത്. ദിൽറാസ് ബാനു ബീഗമാണ് ആദ്യ ഭാര്യ.1638 ലാണ് ബാനുവിനെ വിവാഹം ചെയ്തത്. പിന്നീട് നവാബ് ബായിയേയും, ഔറംഗബാദി മഹലിനെയും വിവാഹം ചെയ്തു. മൂന്നു ഭാര്യമാരിലായി അഞ്ച് ആൺ മക്കളും അഞ്ച് പെൺമക്കളുമാണുള്ളത്. ബഹദൂർഷ, മുഹമ്മദ് അക്ബർ, ,മുഹമ്മദ് അസംഷ, സൈബുന്നിസ, മുഹമ്മദ് സുൽത്താൻ, സീനത്തുന്നിസ ബീഗം, മുഹമ്മദ് കാം ബഹശ്, ബദറുനിസ ബീഗം, സബ്ദുന്നിസ ബീഗം എന്നിവരാണ് ഔറംഗസീബിന്റെ സന്തതികൾ. ഔറംഗസീബിന്റെ മരണശേഷം മുഹമ്മദ് അസംശയാണ് മുഗൾ സാമ്രാജ്യത്തിന്റെ ഭരണാധികാരി.

 പ്രധാന നിർമിതികൾ

  പിതാവ് ഷാജഹാൻ ചക്രവർത്തിയെ പോലെ ഒരുപാട് നിർമിതികളും ചിത്ര സൃഷ്ടികളൊന്നും ഔറംഗസീബ് പണികഴിപ്പിച്ചിട്ടില്ല. പട്ടിണി അകറ്റാൻ വേണ്ടിയാണ് ചക്രവർത്തി നിലകൊണ്ടത്. എന്നാലും ചില നിർമാണങ്ങൾക്ക് ഔറംഗസീബ് മുൻകൈ എടുത്തിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ടവ ലാഹോറിലെ ബാജ് ശാഹി മോസ്ക്, ഡൽഹിയിലെ റെഡ് ഫോർട്ട് കോംപ്ലക്സിൽ സ്ഥിതിചെയ്യുന്ന പേൾ മോസ്ക്, പാവങ്ങളുടെ താജ്മഹൽ, ഡെക്കാനിലെ താജ് എന്നിങ്ങനെ അറിയപ്പെടുന്ന ഔറംഗബാദിൽ സ്ഥിതിചെയ്യുന്ന ബീബി ക മഖ്ബറ എന്നിവയാണ്.

 മരണം

  1707 മാർച്ച് 3 ന് ഡക്കാനിലെ അഹമ്മദ് നഗറിൽ തൻ്റെ 88 ആം വയസ്സിൽ ഔറംഗസീബ് മരണമടഞ്ഞു. പ്രശസ്ത സൂഫി ആത്മീയത ഗുരുവായ സൈനുദ്ദീൻ ഷിറാസി, പ്രസിദ്ധ ചിശ്തിയ്യ സൂഫി സന്ന്യാസി ബുർഹാനുദ്ദീൻ ഗരീബ് ചിശ്തി എന്നിവരുടെ ദർഗക്ക് അരികിലാണ് അന്ത്യവിശ്രമം. സൂഫിയോഗികളുടെ ദർഗകൾ സ്ഥിതിചെയ്യുന്ന ഖുർദാബാദിലെ ഔറംഗസീബ് പുതുക്കി പണിത സൈനുദ്ദീൻ ദർഗയുടെ രാജകീയമായ യാതൊരു ചിഹ്നങ്ങളുമില്ലാതെ അടക്കം ചെയ്യണമെന്ന് അദ്ദേഹത്തിൻറെ അഭിലാഷമായിരുന്നു. തികച്ചും ലളിതമായിട്ടാണ് ദർഗ്ഗയിരുക്കിയത്. മഹാരാഷ്ട്രയിലെ ഔറംഗബാദ് ജില്ലയിലെ ഖുൽദബാദ് ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്.

Questions / Comments:



No comments yet.