താതാർസ്ഥാൻ റിപ്പബ്ലിക്കിന്റെ തലസ്ഥാനമാണ് കാസാൻ. ജനസംഖ്യയുടെ പകുതിയോളം മുസ്ലീങ്ങൾ താമസിക്കുന്ന ഈ യൂറോപ്യൻ പട്ടണത്തിലെ റമളാനുകൾ അതിമനോഹരമാണ്. നീണ്ടകാലത്തെ സാംസ്കാരിക അടിച്ചമർത്തലുകൾക്കു ശേഷം ആത്മീയാനുഭവങ്ങളിലേക്ക് ഉദിച്ചുയരുന്ന ഒരു റഷ്യൻ നഗരത്തിൻ്റെ നോമ്പുകാല കാഴ്ചകൾ.


സോവിയറ്റ് തകർച്ചയുടെ മുപ്പത് വർഷങ്ങൾക്കിപ്പുറവും കമ്മ്യൂണിസ്റ്റ് സംസ്കാരത്തിന്റെ നിഴൽ പടർപ്പുകൾ പതിഞ്ഞുകിടക്കുന്നയിടമാണ് ലോകത്തേറ്റവും വലിയ രാഷ്ട്രമായ റഷ്യ. 1917 ലെ ബോൾഷെവിക് വിപ്ലവത്തിന് ശേഷം ലെനിൻ-സ്റ്റാലിൻ ഭരണങ്ങൾക്കു കീഴിൽ നിരവധി പീഡനങ്ങളും മതപരവും സാമൂഹികവുമായ നാശനഷ്ടങ്ങളും സഹിക്കേണ്ടി വന്നവരാണ് ഇവിടുത്തെ മുസ്‌ലിങ്ങൾ. അതേസമയം, മൂന്നു പതിറ്റാണ്ടുകൾക്കുള്ളിൽ മുസ്ലിം സമൂഹം നേടിയ ഉയർത്തെഴുന്നേൽപ്പ് ഏറെ മനോഹരമാണ്. റഷ്യയിലെ താതാർസ്ഥാൻ റിപ്പബ്ലിക്കിന്റെ തലസ്ഥാനമാണ് കാസാൻ. ജനസംഖ്യയുടെ പകുതിയോളം മുസ്ലീങ്ങൾ താമസിക്കുന്ന ഈ യൂറോപ്യൻ പട്ടണത്തിൽ റമളാനുകൾ വളരെ സജീവമാണ്.

മുസ്ലിം ജീവിതം

ഹനഫീ മദ്ഹബാണ് ജനങ്ങൾ പ്രധാനമായും പിന്തുടരുന്നത്. ജോലിക്കായി വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ ശാഫിഈകളെയും തുച്ഛം സലഫികളെയും  കാണാനാകും. ആറ് ലക്ഷം മുസ്ലീങ്ങൾ താമസിക്കുന്ന കാസാനിൽ എഴുപതിലേറെ മുസ്ലിം പള്ളികളുണ്ട്. കോഴിക്കോട് ജില്ലയുടെ വലിപ്പമുള്ള, പതിനഞ്ച് ലക്ഷത്തിലേറെ മുസ്ലീങ്ങൾ താമസിക്കുന്ന റഷ്യൻ തലസ്ഥാനമായ മോസ്കോ സിറ്റിയിൽ വെറും നാല് പള്ളികൾ മാത്രമുള്ളിടത്താണിതെന്ന് ഓർക്കണം.

കസാൻ നഗരത്തിലെ കുൽ ശെരീഫ് മസ്ജിദ് 

സമയ വ്യത്യാസങ്ങൾ

റഷ്യയിൽ രാത്രി പകൽ സമയങ്ങൾ അതിവേഗം മാറിക്കൊണ്ടിരിക്കും. അതിനാൽ റമളാൻ കടന്നുവരുന്നത് ജനുവരി-ഫെബ്രുവരി മാസങ്ങളിലാണെങ്കിൽ രാവിലെ എട്ടു മുതൽ വൈകുന്നേരം മൂന്നര വരെ ഏഴരമണിക്കൂറും ജൂൺ-ജൂലൈ മാസങ്ങളിലാണെങ്കിൽ രാത്രി ഒന്നര മുതൽ പിറ്റേന്ന് രാത്രി എട്ടര വരെ പത്തൊമ്പത് മണിക്കൂറുമായിരിക്കും നോമ്പ് നോൽക്കേണ്ടി വരിക. കാരണം, ശൈത്യകാലത്ത് സൂര്യാസ്തമയം മൂന്നരക്കും ഉഷ്ണകാലത്തത് എട്ടരക്കുമായിരിക്കും. സൂര്യോദയത്തിലും ഈ വ്യത്യാസം കാണും.

എന്നാൽ, റഷ്യൻ സംസ്ഥാനമായ മുർമാൻസ്കിലെ നോമ്പുകാലമാണ് ഏറെ രസകരം. വർഷത്തിൽ രണ്ടുമാസം അവർക്ക് പൂർണമായും രാത്രിയായിരിക്കും. സൂര്യനുദിക്കില്ല. ഉഷ്ണകാലത്ത് ഏകദേശം രണ്ടു മാസത്തോളം മുഴുവൻ പകലുമായിരിക്കും. സൂര്യൻ അസ്തമിക്കുകയുമില്ല. അവിടുത്തെ മുസ്ലീങ്ങൾ ഈ മാസങ്ങളിൽ ഒന്നുകിൽ തൊട്ടടുത്ത ദേശങ്ങളിലെയോ അല്ലെങ്കിൽ മക്കയിലെയോ സമയമനുസരിച്ചാണ് നിസ്കാരവും നോമ്പുമെല്ലാം കണക്കാക്കുന്നത്. 

മുർമൻസ്ക് നഗരം രാത്രിക്കാഴ്ച  

മാസമുറപ്പിക്കൽ

റഷ്യയിലെ താതാർസ്ഥാനിൽ മാസമുറപ്പിക്കുന്നത് കണക്കനുസരിച്ചാണ്. താതാർസ്ഥാനിലെ വലിയ പണ്ഡിതനായിരുന്ന അല്ലാമാ ശിഹാബുദ്ധീൻ മർജാനി(റ)യുടെ (വഫാത്ത് : എ.ഡി 1889) വീക്ഷണപ്രകാരമാണ് അങ്ങനെ ചെയ്യുന്നത്. അദ്ദേഹം ഈ വിഷയത്തിൽ ഒരു കിതാബ് തന്നെ എഴുതിയിട്ടുണ്ട്. ഹനഫീ ഫിഖ്ഹിലും മാതുരീദി ത്വരീഖത്തിലും ആഴത്തിൽ വിജ്ഞാനം നേടിയ മഹാൻ സമർഖന്ദ്, ബുഖാറ എന്നിവിടങ്ങളിൽ നിന്നാണ് പഠനം പൂർത്തിയാക്കിയത്. ഖുർആൻ, വിശ്വാസം, കർമ്മശാസ്ത്രം, ചരിത്രം തുടങ്ങി വ്യത്യസ്ത മേഖലകളിൽ അറബി, താതാർ ഭാഷകളിലായി മുപ്പതിലേറെ രചനകൾ ഇദ്ദേഹം നടത്തിയിട്ടുണ്ട്. ശറഹുൽ അഖാഇദയിലെ ഇമാം തഫ്താസാനി (റ)യുടെ അശ്അരീ സമർത്ഥനങ്ങൾക്ക് മാതുരീതി മറുപടികൾ എഴുതിയ " അൽ ഹിക്മത്തുൽ ബാലിഗത്തുൽ ജനിയ്യ ഫീ ശറഹിൽ അഖാഇദിന്നസഫിയ്യ " എന്ന ഗ്രന്ഥം ഏറെ പ്രസിദ്ധമാണ്. അഖാഇദുന്നസഫിയ്യക്ക് മറ്റൊരു ശറഹ് രചിക്കുകയാണ് മഹാൻ ചെയ്തത്. അതേ സമയം, റഷ്യയുടെ കാവ്കാസ് പ്രദേശങ്ങളായ ചെച്നിയ, ദാഗിസ്ഥാൻ തുടങ്ങിയിടങ്ങളിൽ ചന്ദ്രനെ ദർശിക്കുന്നത് അടിസ്ഥാനപ്പെടുത്തി തന്നെയാണ് മാസം ഉറപ്പിക്കുന്നത്. ഇവിടങ്ങളിൽ ശാഫിഈ ഫിഖ്ഹിനാണ് സ്വാധീനം കൂടുതൽ. റഷ്യൻ ഭാഷയിൽ നോമ്പിന് പോസ്ത് (пост) എന്നാണ് പറയുക. അത്താഴം, നോമ്പുതുറ എന്നിവക്ക് സുഹൂർ, ഇഫ്താർ എന്നുമാണ് ഉപയോഗിക്കാറുള്ളത്.

അല്ലാമാ ശിഹാബുദ്ധീൻ മർജാനി(റ)യുടെ നാമധേയത്തിൽ അറിയപ്പെടുന്ന അൽ-മർജാനി മസ്ജിദ്, കാസാൻ (Al-Märcani, Al-Mardzjani) 

ഇഫ്താർ

കാസാനിലെ അധിക പള്ളികളിലും റമളാനിൽ നോമ്പുതുറ ഉണ്ടാകും. നിസ്കാരത്തിനു മുമ്പ് ഈത്തപ്പഴവും വെള്ളവും ശേഷം ഗംഭീര ഭക്ഷണവും. ഇവിടത്തുകാരുടെ ഭക്ഷണരീതി രണ്ട് ഘട്ടങ്ങളിലായാണ്. പഴവർഗങ്ങളും സൂപ്പും ബ്രഡും മറ്റു വ്യത്യസ്ത മധുര പലഹാരങ്ങളുമാണ് ആദ്യം. എണ്ണയിൽ പൊരിച്ചതൊന്നും കാണാനാകില്ല. പിന്നീട് പ്ലോവ് എത്തും. ഒരിനം ബീഫ് ബിരിയാണി. സുഭിക്ഷ ഭക്ഷണം കഴിഞ്ഞാൽ ഉസ്താദിന്റെ നസ്വീഹത്തും ദുആയും ഉണ്ടാകും. റഷ്യൻ ഭാഷയിൽ.

റഷ്യയിലെ ഇഫ്താർ സംഗമം

എല്ലാ പള്ളികളിലും ഇരുപത് റക്അത്ത് തന്നെയാണ് തറാവീഹ് ഉണ്ടാവാറ്. അധിക ഇടങ്ങളിലും ഖത്മ് ചെയ്ത് ഓതുന്ന ശൈലിയാണ്. ചെറിയ സലഫി സ്വാധീനമുള്ള ഒരു പള്ളിയിൽ എട്ട് റക്അത്തായതിനു ശേഷം ചിലയാളുകൾ എഴുന്നേറ്റ് പോകുമെങ്കിലും ഹനഫി മദ്ഹബകാരനായ ഇമാം ഇരുപത് റക്അത്ത് തന്നെ നിസ്കാരം പൂർത്തിയാക്കും. തറാവീഹിന് ശേഷം എല്ലാവരും പരസ്പരം മുസാഫഹത് ചെയ്ത് വട്ടത്തിൽ നിന്ന് ദുആ ചെയ്യുന്ന പതിവ് ഇവിടെയുണ്ട്.

ചില പള്ളികളിൽ ഏറെ സമയം ഖുർആൻ പാരായണമുണ്ടാകും. പ്രസിദ്ധമായ കുൽ ശരീഫ് മസ്ജിദിൽ വർഷങ്ങളായി ഇരുപത്തിനാല് മണിക്കൂറും ഖുർആൻ പാരായണം ചെയ്യപ്പെടുന്നു. മണിക്കൂറിന് ഏകദേശം മുന്നൂറ്റമ്പത് ഇന്ത്യൻ രൂപയോടടുത്താണ് ഓതുന്ന ഖാരിഉകൾക്ക് നൽകുന്ന ഹദ്‌യ. നമ്മുടെ ദഅവ - കോളേജിനോട് സാമ്യതയുള്ള മദ്രസകളും മതപാഠശാലകളും ഇവിടെ സജീവമാണെന്നതിനാൽ തന്നെ വളരെ നല്ല രൂപത്തിലുള്ള ഖിറാഅത്താണെവിടെയും കേൾക്കാനാവുക.  എന്നാൽ, പള്ളികളുടെ പുറത്തേക്ക് ഉച്ചഭാഷിണി ഉപയോഗിക്കാൻ നിയമപരമായി അനുവാദമില്ല.

കാസാനിലെ വളരെ കുറഞ്ഞ പള്ളികളിൽ മാത്രമാണ് റബീഉൽ അവ്വലിലെ മൗലിദും മറ്റ് പ്രത്യേക ദിവസങ്ങളിലെ മജ്‌ലിസുകളും ഉണ്ടാവാറുള്ളത്. തുർക്കിയിലെ പഠന രീതികളും ആത്മീയ വഴികളും പിന്തുടരുന്ന ഒരു പള്ളിയിൽ ഇടക്ക് ഇത്തരം മജ്ലിസുകൾ ഉണ്ടാവാറുണ്ട്. ബറാഅത്ത് രാവിൽ പ്രത്യേക ജൽസയും പ്രാർത്ഥന സദസ്സും ഭക്ഷണവുമെല്ലാം അവിടെയുണ്ടായിരുന്നു. നിരവധി  മുതഅല്ലിമീങ്ങൾ താമസിച്ച് പഠിക്കുന്ന മികച്ചൊരു മതസ്ഥാപനവും ഹോസ്റ്റലുമെല്ലാം ഈ പള്ളിയോടനുബന്ധിച്ച് പ്രവർത്തിക്കുന്നുണ്ട്.  പാവപ്പെട്ടവർക്കുള്ള ധനസഹായങ്ങളും മറ്റ് കാരുണ്യ പ്രവർത്തനങ്ങളും ഈ പള്ളി മദ്രസകൾ കേന്ദ്രീകരിച്ച് കാസാനിൽ നടന്ന് വരുന്നു. റമളാനിൽ അവയെല്ലാം സജീവമാകുന്നു.

മസ്ജിദുകളിൽ ജമാഅത്തുകൾക്ക്, പ്രത്യേകിച്ചും റമളാൻ മാസത്തിൽ ഏറെ ഊർജ്ജസ്വലത കാണാനാകും. പള്ളികളിലെ ഉസ്താദിന്റെ അരികിൽ മരണപ്പെട്ടവർക്കും മറ്റും ദുആ ചെയ്യിപ്പിക്കാനായി ഏറെപ്പേർ വരും. സ്വദഖകൾ നൽകും. 
 

ഉസ്ബെക്കിസ്ഥാനിയൻ വിഭവമായ പ്ലോവ് (plov or osh or “pilaf”) 

കാസാനിൽ ഡിസംബർ അവസാനത്തോടെ തെരുവുകൾ മുഴുവൻ വർണ്ണവിളക്കുകളും പൂക്കളും മറ്റലങ്കാരങ്ങളും  കൊണ്ട് മനോഹരമാവാറുണ്ട്. പുതുവർഷത്തെയും ക്രിസ്തുസിനെയും വരവേൽക്കാനാണിങ്ങനെ ചെയ്യുന്നത്. ജനുവരി ഏഴിനാണ് റഷ്യയിൽ ക്രിസ്മസ് ദിനം. അതേസമയം, ജനതയുടെ പകുതിയോളം മുസ്ലിംകളായിട്ടും റബീഉൽ അവ്വലിനും റമളാനിനും പെരുന്നാളുകൾക്കും തെരുവുകളിൽ ഇത്തരം ദൃശ്യത കാണാനാകില്ല. എഴുപതിലേറെ വർഷക്കാലം റഷ്യ ഭരിച്ച കമ്മ്യൂണിസത്തിന്റെയും ശേഷം മേൽക്കോയ്മ നേടിയ ക്രിസ്തുമതത്തിന്റെയും സ്വാധീനത്താലാണിത് സംഭവിക്കുന്നത്. അത്ര പ്രത്യക്ഷമല്ലെങ്കിലും സലഫീ വീക്ഷണങ്ങളും മൗലിദ് നിരാകരത്തിന്റെ സ്വാധീനവും ഇതിന് കാരണമാണ്. എന്നാൽ, ചെച്നിയ, ദാഗിസ്ഥാൻ എന്നിവിടങ്ങളിൽ മുസ്ലിംകൾ ഭൂരിപക്ഷമായതിനാലും സൂഫി സ്വാധീനം ശക്തമായതിനാലും പെരുന്നാളും റമളാനും മൗലിദുമെല്ലാം വളരെ ഗംഭീരമായി തന്നെ ആഘോഷിക്കപ്പെടാറുണ്ട്.

വലിയ ഉലമാക്കളും നമ്മുടെ നാട്ടിൽ ദഅവ -കോളേജ് സംവിധാനം വരുന്നതിനും നൂറ്റാണ്ടു മുമ്പ് പതിനാല് വർഷം മതഭൗതിക സമന്വയ വിദ്യാഭ്യാസം നൽകുന്ന ഉയർന്ന കലാലയങ്ങളും ഉണ്ടായിരുന്ന നാടാണിത്. പിന്നീട്, സോവിയേറ്റിന്റെ ബാക്കിപത്രമെന്നോണം എല്ലാം ഉള്ളിലേക്കൊതുങ്ങിയെങ്കിലും അവശേഷിക്കുന്ന ഇത്തിരി തിരിവെട്ടങ്ങളെ പൊന്നുപോലെ കാത്തുസൂക്ഷിക്കുന്നുണ്ട് റഷ്യക്കാർ.

Questions / Comments:2 May, 2024   05:57 am

Violet Alexander

Are you alright running your business without a lot of funds? This might impede growth and postpone returns on your business. Now you have the Chance to Obtain Funds for your Business and Projects without stress and any burden of repayment as our first interest lies in fostering the growth of your business and projects, allowing you to achieve your desired business goals and dreams. Take advantage of our Financing opportunity and receive funding for your business and projects in days, with ample time for the loan term period, giving you sufficient time to grow and attain your business goals. Please reply to: customersupport@capitalfund-hk.com or Get in touch with us at: +852 3008 8373 Unsubscribe here if you don't want to get these awesome offers: https://docs.google.com/forms/d/e/1FAIpQLSdx-LI-ETiB-g37_ijIRHfBNhu__c-Go1dyOyZ_zU_pgeYTEg/viewform?usp=sf_link Steinfelden 68, Watertown, New York, USA, 9843

12 April, 2024   04:37 pm

Test

പ്രശംസ ☺️☺️

RELIGION

ചൈനയിലെ ഉയ്ഗൂർ മുസ്ലിംകൾ വിവിധ മതനിയന്ത്രണങ്ങൾ നേരിട്ടു കൊണ്ടിരിക്കുകയാണ്. നോമ്പ് കാലത്ത് സ്കൂളുകളിൽ കുട്ടികളെ ഭക്ഷണം കഴിക്കാൻ നിർബന്ധിപ്പിക്കുന്ന ചൈനീസ് ഭരണകൂടത്തെക്കുറിച്ച് ഓർത്തെടുക്കുകയാണ്...

RELIGION

പരിശുദ്ധ ഖുർആൻ മനുഷ്യസൃഷ്ടിക്കതീതമാണെന്ന് അതിൻ്റെ സംവേദനരീതിയും സാഹിതീയചാരുതിയും ആശയസമൃദ്ധിയും വ്യക്തമാക്കുന്നുണ്ട്. പാവനമായ ദൈവികമാർഗത്തിലൂടെ, വ്യത്യസ്തമായ അനേകം കൈമാറ്റങ്ങളിലൂടെയാണ് ആ അനശ്വര...

RELIGION

_ശരീരത്തിൻ്റെ ജഡികതാൽപര്യങ്ങളെ, അധമ കാമവിചാരങ്ങളെ പ്രലോഭനങ്ങളുടെ പ്രകോപനങ്ങളുണ്ടാകുമ്പോഴും പരിത്യജിക്കാനുള്ള പാകപ്പെടലാണ് വ്രതാനുഷ്ഠാനം. തിരുനബിയുരത്ത ജിഹാദുൽ അക്ബറെന്ന ഈ സമരസായൂജ്യമത്രേ...