സാഇബ്(റ) മറുപടി നൽകി: 'ഈ തലമുടി ഒരിക്കലും നരക്കില്ല. അതിനൊരു കാരണമുണ്ട്. ചെറുപ്പത്തിൽ കൂട്ടുകാരോടൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാൻ. അപ്പോഴാണ് തിരുദൂതർ(സ) അതുവഴി വന്നത്.

കേൾക്കാം, വായിക്കാം::

🎧 Listen to this Article

ഈത്തപ്പനമടലിൻ പ്രകാശം

ഇരുൾ മുറ്റിയ ഒരു രാവിൽ സ്വഹാബിവര്യനായ ഖതാദ(റ) വീട്ടിൽ നിന്ന് പുറത്തിറങ്ങി. മസ്‌ജിദുന്നബവിയിൽ ചെന്ന് തിരുനബി(സ)യോടൊപ്പം നിസ്‌കരിക്കുകയായിരുന്നു ലക്ഷ്യം. ഖതാദ(റ) പള്ളിയിൽ പ്രവേശിച്ചപ്പോൾ ആകാശത്ത് കൊള്ളിയാൻ മിന്നി. മിന്നൽപ്പിണറിന്റെ വെളിച്ചത്തിൽ മുത്തുനബി(സ) ഖതാദ(റ)വിനെ കണ്ടു. തിരുദൂതർ(സ) ചോദിച്ചു: 'ഖതാദാ, എന്താ ഈ നേരത്ത് ഇവിടെ?' 'അങ്ങയോടൊപ്പം നിസ്കരിക്കാനും ഈ രാത്രി അങ്ങേക്ക് കൂട്ടിരിക്കാനും വന്നതാണ് ഞാൻ' ഖതാദ(റ) മറുപടി നൽകി.
നിസ്കാരം കഴിഞ്ഞ് മടങ്ങുമ്പോൾ മുത്തുനബി(സ) ഒരു ഈത്തപ്പനമടൽ ഖതാദ(റ)വിന് നൽകി ഇങ്ങനെ പറഞ്ഞു: "ഈ ഈത്തപ്പനമടൽ പിടിച്ചോളൂ. ഇരുളിൽ നിങ്ങൾക്കിത് രക്ഷയേകും. വഴിയിൽ പത്തടിയോളം ദൂരം മുന്നോട്ടും പത്തടിയോളം പിന്നോട്ടും ഇത് പ്രകാശം പരത്തും".

ചൂട്ടുപോലെ പ്രകാശിക്കുന്ന ആ ഈത്തപ്പനമടലിന്റെ വെളിച്ചത്തിൽ ഖതാദ(റ) സന്തോഷത്തോടെ വീട്ടിലേക്ക് നടന്നു. 

നരയ്ക്കാത്ത മുടി

സ്വഹാബിവര്യനായ സാഇബുബ്നു യസീദ്(റ)വിൻ്റെ താടിരോമങ്ങൾ പൂർണമായി നരച്ചിട്ടും തലമുടി ഒട്ടും നരച്ചിരുന്നില്ല. നല്ല അഴകുള്ള കറുത്ത മുടിയായിരുന്നു അദ്ദേഹത്തിന്റേത്. ഇതു കണ്ട പരിചാരകനായ അത്വാഅ്(റ) ഒരിക്കൽ ചോദിച്ചു: 'യജമാനരേ, അങ്ങയുടെ താടിയെല്ലാം നരച്ചുവെളുത്തിട്ടും തലമുടി മാത്രം കറുത്തു നിൽക്കുന്നല്ലോ? എന്താണതിന്റെ രഹസ്യം?'.

സാഇബ്(റ) മറുപടി നൽകി: 'ഈ തലമുടി ഒരിക്കലും നരക്കില്ല. അതിനൊരു കാരണമുണ്ട്. ചെറുപ്പത്തിൽ കൂട്ടുകാരോടൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാൻ. അപ്പോഴാണ് തിരുദൂതർ(സ) അതുവഴി വന്നത്. അവിടുന്ന് സലാം പറഞ്ഞപ്പോൾ കൂട്ടത്തിൽ ഞാൻ മാത്രം സലാം മടക്കി. അപ്പോൾ തിരുമേനി(സ) എന്നെ അടുത്തേക്കു വിളിച്ച് പേര് ചോദിച്ചു. 

'സാഇബുബ്നു യസീദുബ്നു‌ ഉഖ്‌തുന്നമിർ' എന്ന് ഞാൻ മറുപടി നൽകി. ഉടനെ തിരുനബി(സ) എന്റെ തലയിൽ കൈവെച്ച് 'അല്ലാഹു നിന്നിൽ അനുഗ്രഹം ചൊരിയട്ടെ' എന്ന് പ്രാർത്ഥിച്ചു. അന്ന് തിരുമേനി(സ)യുടെ കരസ്‌പർശമേറ്റ എന്റെ മുടികൾ നരച്ചിട്ടില്ല. ഇനിയത് നരയ്ക്കുകയുമില്ല.'



🎧 Listen to this Article

Questions / Comments:



4 October, 2026   10:14 am

ZAHRA FATHIMA

SUPER STORY IT WILL BE USEFUL TO CHILDREN