ലളിതവും സരളവുമായ ശൈലിയിൽ സാധാരണക്കാരെ ലക്ഷ്യംവെച്ച് ചോദ്യോത്തര രീതിയിൽ തയ്യാർ ചെയ്ത ഈ എഴുത്തുകൾ എന്തുകൊണ്ടും കേരളത്തിലെ ബിദഇ പ്രസ്ഥാനങ്ങളുടെ വികൃതവിനോദത്തിൻ്റെ മുനയൊടിക്കും.

വായിക്കാം:

10. മൗലിദ് എന്നാലെന്ത്?

ഭാഷാപരമായി ജന്മസമയം / ജന്മദിവസം എന്നിങ്ങനെ അർത്ഥങ്ങളുണ്ട്. മുസ്ലിംകളുടെ സാങ്കേതിക പ്രയോഗത്തിൽ 'അല്ലാഹുവിന്റെ അനുഗ്രഹവും സാമീപ്യവും നേടിയ മഹാത്മാക്കളെ സ്നേഹാദരസമേതം സ്മരിച്ചു അവരുടെ സംഭവബഹുലവും സദാചാര സമ്പുഷ്ടവുമായ ജീവിതത്തിൻ്റെ സ്തുതി കീർത്തനങ്ങൾ പദ്യമായോ ഗദ്യമായോ സമ്മിശ്രമായോ അവതരിപ്പിക്കുക. ഇതാണ് മൗലിദ് കൊണ്ടുദ്ദേശിക്കുന്നത്.


11. മാലയും മൗലിദും തമ്മിലുള്ള വ്യത്യാസമെന്ത്?

കീർത്തനങ്ങൾ പദ്യരൂപേണയാകുമ്പോൾ മാലയെന്ന് മലയാളത്തിലും മദ്ഹ് ബൈത്തെന്ന് അറബിയിലും പറയുന്നു. എന്നാൽ പദ്യവും ഗദ്യവും സമ്മിശ്രമായോ ഗദ്യം മാത്രമോ ആകുമ്പോൾ അതിന് മൗലിദെന്നാണ് പറയുന്നത്.


12. മൗലിദിന് ഖുർആൻ തെളിവുദ്ധരിക്കാമോ?

ഉദ്ധരിക്കാം. പരിശുദ്ധ ഖുർആനിൽ പലയിടങ്ങളിലായി മഹാത്മാക്കളെ സ്മരിക്കാനും അവരുടെ സ്തുതി കീർത്തനങ്ങൾ ലോകത്തെ അറിയിക്കാനും അല്ലാഹു നിർദേശിച്ചതായി കാണാം. നബിﷺയുടെ സ്തുതി കീർത്തനങ്ങൾ പറയുന്ന വളരെയധികം സുക്തങ്ങൾ ഖുർആനിലുണ്ട്. മൗലിദിൽ പ്രധാനമായും അടങ്ങിയിട്ടുള്ള മഹാന്മാരെ ഓർക്കൽ അവരുടെ സ്തുതികീർത്തനങ്ങൾ പറയൽ, അവരെ ബഹുമാനിക്കൽ, അവരുടെ പ്രീതി പ്രതീക്ഷിക്കൽ ഈ നാലു കാര്യങ്ങളും പരിശുദ്ധ ഖുർആനിൽ നിന്ന് വ്യക്തമായി തെളിയുന്നതാണ്. സൂറത്ത് അഹ്സാബിൽ അല്ലാഹു പറയുന്നതിങ്ങനെ. "തീർച്ചയായും അല്ലാഹുവും തൻ്റെ മലക്കുകളും നബിﷺയുടെ മേൽ സ്വലാത്ത് ചൊല്ലുന്നു. സത്യവിശ്വാസികളെ നിങ്ങൾ നബിﷺയുടെ മേൽ സ്വലാത്തും സലാമും ചൊല്ലുക' ഈ ആയതിന്റെ വ്യാഖ്യാനമായി ഇമാം ബുഖാരി(റ) അബൂൽ ആലിയത്തിനെ ഉദ്ദരിക്കുന്നു. അല്ലാഹുവും അവന്റെ മലക്കുകളും നബിﷺയുടെ മേൽ സ്വലാത്ത് ചൊല്ലുക എന്നതിന്റെ സാരം മലക്കുകളുടെ സമീപത്തു വെച്ച് നബിയുടെ മഹത്വങ്ങൾ അല്ലാഹു എടുത്തുദ്ധരിക്കുന്നു എന്നാണ് (ബുഖാരി).

എങ്കിൽ ഈ വ്യാഖ്യാനം സത്യവിശ്വാസികളെ..... നിങ്ങൾ നബി യുടെ മേൽ സ്വലാത്ത് ചെല്ലുക എന്നതിനും നൽകണം, അങ്ങനെ നൽകിയാൽ സത്യവിശ്വാസികൾ സമ്മേളിച്ച് നബിയുടെ മാഹാത്മ്യങ്ങൾ പറയുകയും കേൾക്കുകയും വേണമെന്ന് മനസ്സിലാക്കാൻ പ്രയാസമില്ല. ഈ ആയത്തിനെ ഇമാം ബൈളാവി വ്യാഖ്യാ നിക്കുന്നതു കൂടി കാണുക. അല്ലാഹുവും മലക്കുകളും നബി( സ)യുടെ മഹാത്മ്യങ്ങൾ വിവരിക്കുന്നതിലും ഗുണമഹിമകൾ വർണ്ണിക്കുന്നതിലും പ്രത്യേക തൽപരരാണ് (ബൈളാവി).

ഈ വ്യാഖ്യാനം വിശ്വാസികളെ നിങ്ങൾ സ്വലാത്തു ചെല്ലുക എന്നതിനോട് യോജിപ്പിക്കണം. അപ്പോൾ നബിﷺയുടെ മഹാത്മ്യങ്ങൾ ലോകത്തിനു മുമ്പിൽ വിവരിക്കാനും അവിടുത്തെ ഗുണമഹിമകൾ അവതരിപ്പിക്കാനും വിശ്വാസികൾ ബാധ്യസ്ഥരാണെന്ന് വരും.


13. നബിﷺ മൗലിദ് നടത്തിയിരുന്നോ?

അതെ “അങ്ങയുടെ നാഥൻ്റെ അനുഗ്രഹങ്ങളെ അങ്ങെടുത്തു പറയുക' (സൂറത്തു ളുഹാ) ഇപ്രകാരം തിരുനബിയോട് അല്ലാഹു ഖുർആനിലൂടെ നിർദേശിച്ചു. ഈ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ നബിﷺ തങ്ങൾ തനിക്ക് അല്ലാഹു നൽകിയ ഔന്നിത്യങ്ങളും ആശീർവാദങ്ങളും എടുത്തുപറഞ്ഞ് അഭിമാനം കൊണ്ടിരുന്നുവെന്ന് വളരെ അധികം ഹദീസുകളിൽ നിന്ന് നമുക്ക് മന സ്സിലാക്കാം. ഉദാഹരണം 'ഞാൻ മുൻഗാമികളുടെയും പിൻഗാ മികളുടെയും നേതാവാണ്. അഹങ്കാരം പറയുകയല്ല. അന്ത്യനാളിൽ ലിവാഉൽഹംദ് (കീർത്തന പതാക) എന്റെ കയ്യിലാണ്. അതിന് കീഴിലാണ് ആദമും മറ്റു പ്രവാചകന്മാരും നിൽക്കുക. ആദ്യമായി ശിപാർശ ചെയ്യപ്പെടുന്നവനും സ്വീകരിക്കപ്പെടുന്നവും ഞാനാണ്. (ബുഖാരി) നബിﷺ തന്നെ അവിടുത്തെ മാഹാത്മ്യങ്ങൾ എടുത്തു പറഞ്ഞതിൻ്റെ നിരവധി ഉദാഹരണങ്ങളിൽ ഒന്നുമാത്രമാണിത്.


14. സ്വഹാബത്ത് മൗലിദ് നടത്തിയതിനു തെളിവുണ്ടോ?

ഉണ്ട്. ഇബ്ന് അബ്ബാസ്(റ) റിപ്പോർട്ട് ചെയ്യുന്നു. 'നബിയുടെ സ്വഹാബത്തിൽ ഒരു വിഭാഗം ഒന്നിച്ചിരുന്ന് സംസാരിക്കുകയാണ്. അവർ പറയുന്ന കാര്യങ്ങൾ നബിﷺ അൽപമകലെ നിന്ന് ശ്രദ്ധിക്കുന്നുണ്ട്. കൂട്ടത്തിൽ ഒരാൾ പറയുന്നു. 'ഇബ്രാഹീം നബി( അ)യെ അല്ലാഹു ആത്മസുഹൃത്താക്കിയിരിക്കുന്ന'. മറ്റൊരാൾ പറയുന്നു. 'മൂസാനബി(അ)യുമായി അല്ലാഹു നേരിൽ സംഭാഷണം നടത്തിയിരിക്കുന്നു'. വേറൊരാൾ പറയുന്നു: 'ഈസാ( അ) അല്ലാഹുവിൻ്റെ ആത്മാവും വചനവുമാണ്; ഇനിയും മറ്റൊ രാൾ പറയുന്നു 'ആദമി(അ)നെ അല്ലാഹു തെരഞ്ഞെടുത്തിരിക്കുന്നു'. ഇതെല്ലാം കേട്ടു. നബി അവരുടെ കൂട്ടത്തിലേക്കു വന്നു. അവിടുന്ന് അവരോട് പറഞ്ഞു നിങ്ങളുടെ സംസാരവും സന്തോഷവും ഞാൻ മനസ്സിലാക്കി. നിശ്ചയം ഇബ്റാഹീം(അ) അല്ലാഹുവിൻ്റെ ആത്മസുഹൃത്താണ്. അതു ശരിതന്നെ. മൂസാ (അ) വുമായി അല്ലാഹു നേരിട്ടു സംഭാഷണം ചെയ്തുവെന്നതും ശരിയാണ്. ഈസാ(അ) അല്ലാഹുവിൻ്റെ ആത്മാവും വചനവു മാണ്. അതും ശരി. ആദമിനെ തെരഞ്ഞെടുത്തിരിക്കുന്നു. എന്നതും ശരിയാണ്. എന്നാൽ എന്നെപ്പറ്റി നിങ്ങൾക്കറിയാമോ? ഞാൻ അല്ലാഹുവിന്റെ അനുരാഗപാത്രമാണ്. അഹങ്കാരം പായുകയല്ല. അന്ത്യനാളിൽ ലിവാഉൽ ഹംദ് (കീർത്തനപ്പതാക വഹി ക്കുന്നവൻ ഞാനാണ്. ആ പതാകക്ക് കീഴിലാവും ആദമും മറ്റെ ല്ലാവരും. അഹങ്കാരം പറയുകയല്ല. അന്ത്യദിനത്തിൽ ആദ്യമായി ശിപാർശ ചെയ്യുന്നവനും, സ്വീകരിക്കപ്പെടുന്നവനും ഞാനാണ്. അഹങ്കാരം പറയുകയല്ല. ആദ്യമായി സ്വർഗത്തിന്റെ വട്ടക്കണ്ണി ഇളക്കുന്നവൻ ഞാനാണ്. അപ്പോൾ എനിക്ക് അല്ലാഹു സ്വർഗം തുറക്കും. ആദ്യമായി എന്നെ സ്വർഗത്തിൽ കടത്തും. എൻ്റെ കൂടെ സാധുക്കളായ സത്യവിശ്വാസികളുമുണ്ടാകും. അഹങ്കാരം പറയുകയല്ല. അല്ലാഹുവിൻ്റെ സാന്നിധ്യത്തിൽ മുൻഗാമികളിലും പിൻഗാമികളിലും അത്യുന്നതനാണ് ഞാൻ. അഹങ്കാരം പറയു കയല്ല (തിർമുദി, അബൂദാവൂദ്).

ഈ സുദീർഘമായ ഹദീസിൽ നിന്ന് പലകാര്യങ്ങളും നമുക്ക് മനസ്സിലാക്കാൻ കഴിയും. കുറേപേർ ഒന്നിച്ചിരുന്നു മൗലിദ് പാരാ യണം ചെയ്യുക, മൗലിദിൻ്റെ ആദ്യത്തിൽ ഒരു ആയത്ത് ഓതുക (ഹദീസിൽ ആദ്യമായി കൂട്ടത്തിൽ ഒരാൾ പറഞ്ഞത് 'ഇബ്റാഹീം നബിയെ അല്ലാഹു ആത്മസുഹൃത്താക്കിയിരിക്കുന്നുവെന്നതാണ് ഇത് ആയതാണല്ലോ) ഓരോരുത്തരും മൗലിദിൽ ഓരോ 'ഹദീസ്' ഓതുക. (സ്വഹാബികളിൽ ഓരോരുത്തരും ഓരോ ഹദീസ് ഓതി യതല്ലോ). ഓതുന്നത് ആരുടെ മൗലിദായാലും കൂടെ നബിﷺ യുടെ മൗലീദ് ഓതുക (സ്വഹാബാക്കൾ മുൻകഴിഞ്ഞ പ്രവാചക രുടെ മൗലിദോതുമ്പോഴല്ലേ നബിﷺ കടന്നുവന്ന് അവിടുത്തെ മൗലിദും ഓതിയത് (നാമിന്ന് മറ്റു മൗലിദുകളോട് കൂടെ നബിയു ടെയും മൗലിദ് ഓതുന്നതുപോലെ) പക്ഷെ ബഹുമാനാധിക്യ ത്താൽ മറ്റുള്ളവയേക്കാൾ നബിയുടെ മൗലിദ് മുന്തിക്കുമെന്നു മാത്രം.


15. മൗലിദിന് മുൻകഴിഞ്ഞ പണ്ഡിതന്മാരുടെ പിന്തുണയുണ്ടോ?

ഈ ചോദ്യം തന്നെ സത്യത്തിൽ അസ്ഥാനത്താണ്. കാരണം മൗലിദിനു തെളിവുകളായി ഖുർആനിൽ നിന്നും ഹീദിസിൽ നിന്നും സ്വഹാബത്തിന്റെ്റെ പ്രവർത്തനങ്ങളിൽ നിന്നും ഉദ്ധരിച്ചുകഴിഞ്ഞു. അതുകൊണ്ട് തന്നെ പണ്ഡിത പിന്തുണ ഉണ്ടാകുമെന്നത് ഉറപ്പാണ്. എന്നാലും ചിലത് ഉദ്ധരിക്കാം. സൂറത്തുൽ ഫതഹിലെ 29-ാമത്തെ ആയത്തിനെ വിശദീകരിച്ചുകൊണ്ട് വിശദീകരിച്ചുകൊണ്ട് പ്രശസ്ത ഖുർആൻ വ്യാഖ്യാതാവ് ഇസ്മാഇൽ ഹിഖഖി പറയുന്നു. 'അനിസ്ലാമിക പ്രവർത്തനങ്ങളില്ലാതെ മൗലിദ്
കഴിക്കൽ നബിയെ ആദരിക്കൽ ആണ്'. ഖുർആൻ വ്യാഖ്യാതാവും ഹദീസ് പണ്ഡിതനുമായ ഇമാം സുയൂഥി(റ) പറയുന്നു:നബിﷺയുടെ ജന്മദിനത്തിന് കൃതജ്ഞത പ്രകാശിപ്പിക്കൽ നമുക്ക്സുന്നത്താണ്. ഇമാം സുയൂഥി ഇവ്വിഷയകമായി ധാരാളം കിയാബുകൾ തന്നെ രചിച്ചിട്ടുണ്ട്. ഇനിയും കാണുക. മൗലിദ് കഴിക്കലും അതിനുവേണ്ടി ജനങ്ങളെ സംഘടിപ്പിക്കലും നല്ല ബിദ്അത്തുകളിൽപെട്ട സുന്നത്താണെന്ന് സുപ്രസിദ്ധ ശാഫിഈ പണ്ഡിതൻ ഇബ്നു ഹജറുൽ ഹൈത്തമി തങ്ങൾ പറഞ്ഞിരിക്കുന്നു. ഓരോ വർഷത്തിലെ മൗലിദ് പരിപാടിയും ആ വർഷത്തെ സമാധാനത്തിന്റെയും അഭിലാഷസാക്ഷാത്കാരത്തിൻ്റെയുംസന്ദേശമാണെന്ന് ഇമാം ഇബ്നുൽ ജൗസി(റ) പറഞ്ഞിരിക്കുന്നു.ലോക പ്രശസ്ത ഹദീസ് പണ്ഡിതൻ ഇബ്നുഹജറുൽ അസ്ഖലാനി ഹദീസുകൾ ഉദ്ധരിച്ചുകൊണ്ട് മൗലിദ് കഴിക്കൽ സുന്നത്താണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ഇനിയും കാണുക.ലോകപ്രശസ്ത പണ്ഡിതൻ ഇമാം നവവി(റ)വിൻ്റെ ഗുരുവര്യനായ ശിഹാബുദ്ധീൻ അബൂശാമ പറയുന്നു: 'നമ്മുടെ കാലത്ത്നടപ്പിലുള്ള ആചാരങ്ങളിൽ ഏറ്റവും മഹത്തായത് പ്രതിവർഷംനബിയുടെ ജന്മദിനത്തിൽ നടത്തപ്പെടുന്ന പ്രകടനങ്ങളും ദാനധർമ്മങ്ങളുമാണ്. കാരണം അഗതികളെ സഹായിക്കുന്നതിന് പുറമെ ലോകത്തിനാകമാനം അനുഗ്രഹവര്യരായ നബിﷺക്ക്ജന്മം നൽകിയതിൽ അല്ലാഹുവിന് നന്ദി രേഖപ്പെടുത്തുക, നബിﷺയെ സ്നേഹിക്കുക മുതലായ കാര്യങ്ങൾ അത് വെളിപ്പെടുത്തുന്നു (അൽബാഇസ്).
ഈ പട്ടിക വളരെ നീണ്ടതാണ്. താബിഇകളുടെ നേതാവായ ഹസനുൽ ബസരി(റ) എനിക്കു ഉഹ്ദുമല കണക്കെ സ്വർണമു ണ്ടെങ്കിൽ അവയെല്ലാം റസൂൽﷺയുടെ മൗലിദ് ഓതിക്കുവാൻ ഞാൻ ചിലവഴിക്കുമെന്ന് പറഞ്ഞിരിക്കുന്നു. അപ്പോൾ താബിഉ കൾ മുതൽ നമ്മുടെ കാലത്തെ മുഴുവൻ പണ്ഡിതന്മാരും വിഷയത്തെ അംഗീകരിച്ചുവെന്ന് മനസ്സിലാക്കാവുന്നതാണ്.


16. 'അശ്റഖ' പോലെയുള്ള മൗലിദ് ചൊല്ലുമ്പോൾ എഴുന്നേറ്റു നിൽക്കുന്നതെന്തിനാണ്?

നബിﷺയുടെ ആത്മാവ് മുസ്ലിംകളുടെ വീട്ടിൽ സംബന്ധി ക്കുന്നതാണ് (ശറഹുശ്ശിഫ).

'നീ പള്ളിയിൽ പ്രവേശിക്കുമ്പോൾ നബിﷺയുടെ മേൽ സലാം പറയുക നിശ്ചയം അവിടുന്ന് പള്ളിയിൽ സന്നിഹിതനാകുമെന്ന് ഇമാം ഗസ്സാലി(റ) പറഞ്ഞിരിക്കുന്നു (മിർഖാത്ത്). ഈ പറഞ്ഞ തിൽ നിന്നെല്ലാം വ്യക്തമാവുന്നത് പ്രവാചകന്മാർക്ക് മരണശേ ഷവും ഇഷ്ടമുള്ളിടത്ത് സമ്മേളിക്കാൻ സാധ്യമാണെന്നും അതു പ്രതീക്ഷിക്കാവുന്നതുമാണെന്നും ആണ്. എങ്കിൽ പിന്നെ പ്രതിക്ഷക്കൊത്ത് നബിയെ ബഹുമാനിച്ച് എഴുന്നേൽക്കുന്നതിന് വിരോ ധമില്ല. മാത്രമല്ല എഴുന്നേൽക്കൽ സുന്നത്തുമുണ്ട് (ഇആനത്ത്).


17. മൗലിദ് സദസ്സുകളിൽ സുഗന്ധങ്ങളും പനനീരും തളിക്കാൻ കാരണമെന്ത്?

നബിﷺയുടെ ആഗമനം സ്വാഗതം ചെയ്ത് ബഹുമാനിച്ച് നാം എഴുന്നേൽക്കുന്നു. ഇതുപോലെയാണ് നബിക്കേറ്റവും ഇഷ്ടപ്പെട്ട സുഗന്ധം ഉപയോഗിക്കലും. നിങ്ങളുടെ ദുനിയാവിൽ എനിക്കേറ്റവും ഇഷ്ടമുള്ളവയിലൊന്ന് സുഗന്ധമാണെന്ന് നബിﷺ ഒരി ക്കൽ പറയുകയുണ്ടായി (ഹദീസ്).

വിരോധിക്കപ്പെടാത്ത ഏതു സമയത്തും സുഗന്ധം ഉപയോഗിക്കൽ സുന്നത്താണ്. ജുമുഅപോലെ ആളുകളൊരുമിച്ചുകൂടുന്ന
കാര്യങ്ങൾക്കുവേണ്ടി സുഗന്ധം ഉപയോഗിക്കൽ സുന്നത്താണ്. തഥൈവ മൗലിദ് പാരായണം ചെയ്യുമ്പോഴും ഇത് സുന്നത്താണ്.

Questions / Comments:



27 September, 2025   09:57 am

shakira

please enter page number of kithabs also for making your text more dipendable