ഇസ്ലാമിക ലോകത്തെ വിജ്ഞാന ദാഹികൾക്കിടയിൽ ജനകീയ നാമമാണ് ഇമാം മഹല്ലി (റ). അതിസങ്കീർണമായ പദാവലികളേയും ആശയസംജ്ഞകളേയും ഇഴകീറി വിശദമാക്കുന്നതോടൊപ്പം ഉള്ളടരുകളിലേക്കിറങ്ങി കൂടുതൽ തെളിച്ചമുള്ളതായി പ്രകാശിപ്പിക്കുന്നതിനാലും അവിടുത്തെ ചർചകളെന്നും പകിട്ടുള്ളവയാണ്.

സാമ്പ്രദായിക ഇസ്ലാമിക വിദ്യഭ്യാസരംഗത്തെ മലബാറിന്റെ തനതു സംഭാവനയാണ്  പൊന്നാനി കരിക്കുലം. കാലങ്ങളായി കേരളീയ പണ്ഡിതർ ദർസോതി വരുന്ന ഫിഖ്ഹ്, ഉസൂലുൽ ഫിഖ്ഹ്, തഫ്സീർ തുടങ്ങിയുള്ള വിവിധ ജ്ഞാനശാഖകളിലെ ബൃഹത്തായ പലഗ്രന്ഥങ്ങളും  വിരചിതമാകുന്നത് 1389 സെപ്തംബർ 23/ഹിജ്റ 791 ശവ്വാൽ മാസം ആദ്യത്തിൽ ഈജിപ്തിലെ കെയ്റോയിൽ ഭൂജാതരായ ഇമാം മഹല്ലി(റ)വിൻ്റെ തൃക്കരങ്ങളാലാണ്. ഈജിപ്തിന്റെ പടിഞ്ഞാറു ഭാഗത്തുള്ള ‘മഹല്ലത്തുൽ കുബ്‌റ’ എന്ന പ്രദേശത്തേക്ക് ചേർത്തിയാണ് ‘മഹല്ലീ’ എന്നറിയപ്പെടുന്നത്. ജലാലുദ്ദിൻ അബു അബ്ദില്ല മുഹമ്മദ് ബ്നു ശിഹാബുദ്ധീൻ മഹല്ലി എന്നാണ് പൂർണ്ണ നാമം. കർമ ശാസ്ത്രം, ഖുർആൻ വ്യാഖ്യാന ശാസ്ത്രം, ഇസ്ലാമിക വിശ്വാസ ശാസ്ത്രം നിദാനശാസ്ത്രം എന്നീ വിഷയങ്ങളിലാണ് മഹാൻ കൂടുതൽ താല്പര്യം കാണിച്ചത്. തഫ്സീറുൽ ജലാലൈനി, മഹല്ലി(ശറഹുൽ മിൻഹാജ്), ശറഹ് ജംഉൽ ജവാമിഅ്, ശറഹുൽ വറഖാത്ത് എന്നീ ഗ്രന്ഥങ്ങൾ അവിടുത്തെ വിജ്ഞാന സേവനങ്ങളിൽ കൂടുതൽ പ്രചാരമുളളവയാണ്. മഹാൻ്റെ ഗ്രന്ഥങ്ങളെല്ലാം പ്രയോഗങ്ങളുടെയും വിഷയങ്ങളുടെയും സൂക്ഷ്മതകൊണ്ട് പ്രസിദ്ധവും പഠനാർഹവും ചിന്തനീയവുമാണ്.

ഇമാം മഹല്ലി(റ)ൻ്റെ ചരിത്രമെഴുതിയവരെല്ലാം അവിടുത്തെ വിവിധ വിജ്ഞാന ശാഖകളിലെ നൈപുണ്യം എടുത്തു പറഞ്ഞുവെക്കുന്നുണ്ട്. മഹല്ലി(റ)യെ “അറബികളിലെ തഫ്താസാനി” എന്നാണ് ഇബ്നുൽ ഇമാദ് വിശേഷിപ്പിക്കുന്നത്. "അശ്ശാരിഹുൽ മുഹഖിഖ് "എന്ന സ്ഥാനപ്പേരിൽ വിശ്രുതരാണ് ഇമാം അവർകൾ. വിത്യസ്ത വിജ്ഞാന ശാഖകളിലെല്ലാം കഴിവാർജിച്ച മഹാനുഭവൻ ഫിഖ്ഹ്, ആദർശം, നിദാനം, വ്യാകരണം, തർക്കശാസ്ത്രം തുടങ്ങിയവയിൽ നിരവധി രചനകൾ നടത്തി. കാര്യങ്ങളെ അവയുടെ പൂർണാർത്ഥത്തിൽ ഗ്രഹിക്കാനുള്ള അവിടുത്തെ പ്രത്യേകശേഷി അത്ഭുതാവഹമായിരുന്നു. ബുദ്ധിസാമർത്ഥ്യം, അതിവേഗത്തിലുള്ള ഗ്രാഹ്യശേഷി, വർധിച്ച ആരാധനാ കർമങ്ങൾ, വിഷയങ്ങളിലുള്ള കൃത്യത തുടങ്ങിയ ഗുണങ്ങൾ അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കി. 'വജ്രത്തെയും തുളക്കുന്നത്’ എന്നായിരുന്നു സമകാലിക പണ്ഡിതർ അദ്ദേഹത്തിന്റെ ബുദ്ധിശക്തിയെ പ്രശംസിച്ചിരുന്നത്.  പഠന ജീവിതത്തിൻ്റെ ആദ്യത്തിൽ ഗ്രാഹ്യ ശേഷി കുറവായിരുന്നെങ്കിലും കഠിനശ്രമത്തിലൂടെ മുന്നേറിയപ്പോൾ അതുല്യമായ കഴിവ് ആർജിക്കാനദ്ദേഹത്തിനായി. പിന്നീട് ഇമാം അഗാധമായ ബുദ്ധിശക്തിയും ഓർമശക്തിയും കൊണ്ട് അനുഗ്രഹിക്കപ്പെട്ടു. അതിനെകുറിച്ച് ഇമാം തന്നെ പറയുന്നതിങ്ങനെ: ”ഞാൻ മനസ്സിലാക്കിയത് തെറ്റാറില്ല”.പണ്ഡിത ചർച്ചാവേദികളിലെല്ലാം ഇമാമിന്റെ കൃത്യവും സുദൃഢവുമായ നിലപാടുകൾക്കായിരുന്നു മുൻതൂക്കം. വിശ്വപ്രസിദ്ധ പണ്ഡിതനായ ഇമാം സഖാവി(റ)വിന്റെ വാക്കുകൾ ഇങ്ങനെയാണ് : ‘ഇമാം മഹല്ലി(റ)വിനോടൊത്തുള്ള ചർച്ചകളിൽ അക്കാലത്തെ ഉന്നതപണ്ഡിതർ ഗുരുവിനു മുമ്പാകെയുള്ള ശിഷ്യരെന്ന പോലെ വിനയാന്വിതരാകുമായിരുന്നു'.

ഏകാധിപതികളും അക്രമകാരികളുമായ ഭരണാധികാരികൾക്കു മുമ്പിൽ അദ്ദേഹം നീതിയുടെയും സത്യത്തിന്റെയും ശബ്ദമായി. ജഡ്ജിമാർ, ഭരണാധികാരികൾ എന്നിവരുള്ള വേദികളിൽ നീതിപൂർണമായ വിധിപ്രഖ്യാപനത്തിന്റെയും ന്യായ നിർവഹണത്തിന്റെയും പ്രാധാന്യം വ്യക്തമാക്കി കൊടുത്തു. ഇമാമിനെ ഭരണാധികാരികളടക്കം എല്ലാവരും  ആദരിക്കുകയും അവിടുത്തെ ആജ്ഞകൾക്കു വിധേയരാവുകയും ചെയ്തിരുന്നു. ഇമാമിനെ ചീഫ് ജസ്റ്റിസ് സ്ഥാനം ഏറ്റെടുക്കാൻ രാജാവ് നിർബന്ധിക്കുകയുണ്ടായി. ‘നീതിപൂർണമായ വിധിപ്രഖ്യാപനത്തിന് സാധിച്ചില്ലെങ്കിലോ’ എന്ന ഭയം കാരണം അദ്ദേഹം ഖാളി സ്ഥാനം വേണ്ടന്നുവെച്ചു. ‘അനീതി സംഭവിച്ച് നരകത്തിൽ ചെന്നുവീഴാൻ എനിക്ക് വയ്യ' എന്നായിരുന്നു ഇതേ കുറിച്ച് ശിഷ്യന്മാർ ചോദിച്ചപ്പോൾ ഇമാം നൽകിയ മറുപടി.

വസ്ത്രം, വാഹനം, ഭക്ഷണം തുടങ്ങിയവയിലെല്ലാം അതീവ മിതത്വംപാലിച്ചിരുന്നു. സേവകരുണ്ടായിട്ടു കൂടി സ്വന്തം ആവശ്യങ്ങളെല്ലാം സ്വകരങ്ങൾ കൊണ്ട് ചെയ്തു തീർത്തിരുന്ന വിനയാന്വിതനായിരുന്നു മഹാൻ എന്ന് അല്ലാമാ സ്വാവി പറയുന്നുണ്ട്. വസ്ത്രവ്യാപാരമായിരുന്നു മഹാൻ ഉപജീവന മാർഗമായി തിരഞ്ഞെടുത്തിരുന്നത്. ആദ്യ ഘട്ടങ്ങളിൽ തുണിക്കടകളിൽ നേരിട്ട് കച്ചവടം നടത്തിയിരുന്നു. പിന്നീട് തനിക്ക് പകരം കച്ചവടം നിയന്ത്രിക്കാൻ ഒരാളെ ഏൽപ്പിച്ചു. ഇടക്കിടെ അവിടെ ചെന്ന് മേൽനോട്ടം നിർവഹിച്ചു. ഇതോടൊപ്പം ഗ്രന്ഥരചന, അധ്യാപനം, ആരാധന എന്നിവയിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ സാധിച്ചു.

അക്കാലത്ത് ജീവിച്ചിരുന്ന പ്രഗല്ഭരായ പണ്ഡിതരിൽ നിന്നാണദ്ദേഹം വിദ്യ അഭ്യസിച്ചത്. ഒമ്പതാം നൂറ്റാണ്ടിൽ ജീവിച്ച അതുല്യരായ പണ്ഡിതരിൽ നിന്നെല്ലാം ഇമാം അറിവിൻ്റെ മധു നുകർന്നിട്ടുണ്ട്. ഒരോ വിജ്ഞാനശാഖയിലും അവഗാഹം നേടിയവരിൽ നിന്ന് വിഷയങ്ങൾ ശേഖരിക്കുകയും പഠിക്കുകയും ചെയ്തു. ഫിഖ്ഹും, ഉസൂലുൽ ഫിഖ്ഹും, ശംസുൽ ബിർമാവി(റ) എന്നറിയപ്പെടുന്ന ഇമാം ശംസുദ്ദീൻ അബു അബ്ദില്ല മുഹമ്മദ് അൽ അസ്ഖലാനിയിൽ നിന്നാണ് പഠിച്ചത്. ശൈഖ് ബിർമാവിക്ക് പുറമെ ഇമാം ബുർഹാനു ബൈജുരി(റ)വിൽ നിന്ന് ഫിഖ്ഹും, ഇൽമുൽ ഹദീസും ഹാഫിള് ഇസ്സുബ്നു ജമാഅ(റ)വിൽ നിന്ന് ഹദീസും, ഉസൂലുൽ ഫിഖ്ഹും, ശിഹാബുദ്ധീൻ അജീമിയ(റ)യിൽ നിന്ന് നഹ്‌വും, ഭാഷാശാസ്ത്രവും പഠിച്ചു. ഇതിന് പുറമെ ഇമാം ബദ്റുദ്ധീനിൽ അഖ്സറാഇ(റ) വിൽ നിന്ന് മൻത്വിഖും, ഇൽമുൽ ജദ്ലും, ഇൽമുൽ മആനിയും, ഇൽമുൽ ബയാനും, ഇൽമുൽ അദബും ഇമാം ശംസുദ്ദീനിൽ ബിസ്വാതി അൽ മാലികി(റ) വിൽ നിന്ന് തഫ്സീറും, ശംസുദ്ധീനിൽ ജസ്രി (റ) വിൽ നിന്ന് ഖുർആൻ പാരായണ ശാസ്ത്രവുമെല്ലാം ആർജിച്ചു.

ഹനഫികർമശാസ്ത്ര പണ്ഡിതന്മാരിൽ പ്രധാനി ആയിരുന്ന ഇമാം അലാഉദ്ദീൻ മുഹമ്മദ് അൽ ബുഖാരി(റ) ഇമാം മഹല്ലി (റ)ൻ്റെ ഗുരുവര്യരായിരുന്നു. ഹനഫീ ഫിഖ്ഹ് അദ്ദേഹത്തിൽ നിന്നാണ് മഹല്ലി ഇമാം പഠിച്ചത്. ശിഷ്യനായ മഹല്ലി ഇമാമിനെ വളരെ ബഹുമാനിക്കുമായിരുന്നു അദ്ദേഹം. ഒരിക്കൽ ഉസ്താദിന് ഇന്ത്യയിൽ നിന്നാരോ നൽകിയ പാരിതോഷികത്തിന്റെ വലിയൊരു വിഹിതം ഇമാമിന് കൊടുത്തയക്കുകയുണ്ടായി.

അധ്യാപനത്തോടൊപ്പം ജനസേവനത്തിനും ഇമാം സമയം കണ്ടെത്തിയിരുന്നു. ഇമാം ശഅ്റാനി മഹാന്റെ സേവനപ്രവർത്തനങ്ങളെക്കുറിച്ച് ഇങ്ങനെ എഴുതുന്നു: “ജലാലുദ്ദീൻ മഹല്ലി തന്റെ പ്രദേശത്തെ വൃദ്ധന്മാർക്ക് സേവനം ചെയ്തിരുന്നു. അങ്ങാടിയിൽ നിന്നും അവർക്കാവശ്യമായ വസ്തുക്കൾ വാങ്ങിക്കൊണ്ടുവരികയും അവരുടെ ആവശ്യങ്ങൾ പൂർത്തീകരിക്കുകയും ചെയ്തിരുന്നു. അധ്യാപനത്തിന് ഇടയിൽ ആരെങ്കിലും വന്ന് വല്ല സഹായവും ആവശ്യപ്പെട്ടാൽ അധ്യാപനം നിർത്തി ആ കാര്യം നിർവഹിക്കാൻ മഹാം താല്പര്യം കാണിക്കുമായിരുന്നു. ഒരിക്കൽ ക്ലാസ് നടത്തിക്കൊണ്ടിരിക്കെ ഒരു വൃദ്ധ വന്ന് അൽപം എണ്ണ തരാൻ പറഞ്ഞപ്പോൾ ഇമാം ഉടനെ എഴുന്നേറ്റു. അപ്പോൾ ശിഷ്യന്മാർ ചോദിച്ചു: ഒരു വൃദ്ധ വന്നു പറഞ്ഞതിനാണോ ഉസ്താദ് അദ്ധ്യാപനം നിർത്തിവെക്കുന്നത്? അദ്ദേഹം പറഞ്ഞു: അതേ. അവരുടെ ആവശ്യമാണ് നിങ്ങളുടെ ആവശ്യത്തേക്കാൾ മുൻഗണനയർഹിക്കുന്നത്.’ അറിവ് പകർന്ന് നൽകുന്നതിന് പുറമെ ഇമാമിന്റെ സാമൂഹിക സേവനത്തോടുള്ള താല്പര്യത്തെ ഇത് സൂചിപ്പിക്കുന്നു. മഹാൻ

ഈജിപ്തിലെ പ്രസിദ്ധ കലാലയമായ അൽമദ്റസതുൽ ബർഖൂഖിയ്യ, അൽ മദ്റസതുൽ മുഅയ്യദിയ്യ തുsങ്ങിയവയിൽ അധ്യാപകനായി സേവനം ചെയ്തിരുന്നു. മദ്റസതുൽ മുഅയ്യിദിയ്യയിൽ മുദരിസായിരുന്ന ഇബ്നു ഹജറുൽ അസ്ഖലാനി (റ)യുടെ മരണശേഷമാണ് അവിടെ അധ്യപകനായത്. സമകാലികർക്കിടയിൽ വിജ്ഞാനം കൊണ്ടും, സാമൂഹിക സേവനം കൊണ്ടും പ്രസിദ്ധിയും, സ്വീകാര്യതയും നേടിയ ഇമാമിനെ ജനങ്ങൾ മതവിധികൾക്കായി ആശ്രയിച്ചു. നാടിൻ്റെ വിവിധ ദിക്കുകളിൽ നിന്ന് വിദ്യാർത്ഥികൾ അദ്ദേഹത്തിൻ്റെ പാഠശാലയിലേക്ക് ഒഴുകിയെത്തി. പ്രശസ്തരായ പണ്ഡിതർ ഉൾപ്പെടുന്ന വലിയൊരു ശിഷ്യഗണവും ഇമാം മഹല്ലിക്കുണ്ട്. താൻ തുടങ്ങിവെച്ച ഖുർആൻ വ്യാഖ്യാനം അതെ ശൈലിയിൽ പൂർത്തീകരിച്ച ഇമാം ജലാലുദ്ധീൻ സുയൂത്വി റ ശിഷ്യരിൽ പ്രമുഖനാണ്.

ഇമാമിന്റെ തൂലികയിൽ നിന്നും വിരചിതമായ നിരവധി ഗ്രന്ഥങ്ങൾ വൈജ്ഞാനിക വിപ്ലവത്തിന് തിരികൊളുത്തിയിട്ടുണ്ട്. കുറഞ്ഞ വാക്കുകളിൽ വിശാല ആശയങ്ങൾ ഉൾകൊള്ളുന്നുവെന്നത് മഹാൻ്റെ രചനകളുടെ പ്രത്യേകതയായിരുന്നു. ഇമാമിൻ്റെ രചനകളിൽ ഏറ്റവും പ്രചാരം നേടിയ ശറഹുൽ മിൻഹാജ് ഇമാം നവവി(റ)ന്റെ കർമശാസ്ത്ര ഗ്രന്ഥം മിൻഹാജിന്റെ വിശദീകരണമാണ്. ഇസ്ലാമിക വൈജ്ഞാനിക രംഗത്തുള്ളവരുടെയടുക്കൽ ഒരു പ്രസിദ്ധ നാമമായി ‘ഇമാം മഹല്ലി’ മാറിയതിന്റെ പ്രധാന കാരണം ‘മഹല്ലി’ എന്ന അറിയപ്പെടുന്ന ഈ കിതാബാണ്.

ജ്ഞാന ലോകത്തെ അതുല്യ പ്രതിഭ ഇമാം മഹല്ലി (റ ) 146O ജൂലൈ 5/ഹിജ്റ 864 മുഹറം ആറിന് തൻ്റെ 7-ാം വയസ്സിൽ ഈജ്പ്തിലെ കയ്റോയിലാണ് വഫാതായത്. ബാബുനസ്വ്‌റിൽ വെച്ച് വൻജനാവലി ജനാസ നിസ്‌കാരം നിർവഹിച്ചു. മാതാപിതാക്കളുടെ ചാരത്താണ് ഇമാമിനെ മറവ് ചെയ്തത്.

Questions / Comments:



13 August, 2024   08:47 am

0v8gwm

6 August, 2024   08:01 pm

✏ Ticket- SENDING 1,003487542 BTC. Continue >> https://out.carrotquest.io/r?hash=YXBwPTYyNTczJmNvbnZlcnNhdGlvbj0xNzI3NDEzNjI3NzgwMDcyNTMzJmFjdGlvbj1jbGlja2VkJnVybD1odHRwcyUzQSUyRiUyRnRlbGVncmEucGglMkZHby10by15b3VyLXBlcnNvbmFsLWNhYmluZXQtMDUtMTAmcmFpc2Vfb25fZXJyb3I9RmFsc2Umc2lnbmF0dXJlPTE2ZGJhOWVlMjN

vw1c6m