PORTRAIT

മദീന അടക്കാനാവാത്ത അഭിനിവേശമാണ്. പച്ചഖുബ്ബ പറഞ്ഞറിയിക്കാനാവാത്ത വികാരവും. നബിസ്നേഹ പ്രകാശനങ്ങളുടെ മലയാള കരസ്പർശം കുണ്ടൂരുസ്താദിൻ്റെ കവിതകൾ അനുരാഗഹൃത്തടങ്ങളുടെ കരകവിയലാണ്.

ഇസ്‌ലാമിൻറെ സൗന്ദര്യത്തിൽ ആകൃഷ്ടരായി മതത്തിലേക്ക് കടന്നുവന്ന പുതുമുസ്ലിമായിരുന്നു മിമാർ സിനാൻ. ഓട്ടോമൻ ആർക്കിടെക്ചറിൻ്റെ ആത്മാവുതൊട്ട ആ കരസ്പർശമേറ്റ് ഗരിമയുള്ള നിരവധി കാഴ്ചകൾ മധ്യേഷ്യയുടെ ഹൃദയഭൂമികയിൽ പിറകൊണ്ടു.

പടച്ചവനോടുള്ള സ്നേഹം സഹജീവികളിലേക്കങ്ങനെ ഒഴുകുമ്പോൾ, അത്രമേൽ സൂക്ഷ്മതയോടെ ആരാധനകളിലും ഓരോ ചലന നിശ്ചലനതയിലും മുഴുകുമ്പോൾ, ജീവിതം വിനയമാകുമ്പോൾ, അവർ ഇലാഹീ പ്രണയത്തിലലിഞ്ഞിരിക്കുകയാണ്. ആത്മജ്ഞാനികൾ അങ്ങനെയാണ്.

പാണ്ഡിത്യത്തിൻ്റെ അനേകതയിലേക്ക് ആഴ്ന്നിറങ്ങിയ വിസ്മയലോകമാണ് ഉസ്താദുൽ അസാതീദ്. ആയുഷ്കാലം മുഴുക്കെ അറിവിൻ്റെ അനുഭൂതിയിൽ അവ പകരലിൻ്റെ പരിശുദ്ധിയിൽ ധന്യമായ സാത്വിക ജീവിതം. നസബയും നിസ്ബയുമൊത്ത ഇൽമിൻ്റെ ഗരിമ. അതിയായ ഭവ്യതയോടെ, സൗമ്യതയോടെ ശിഷ്യരിലേക്ക് വെളിച്ചത്തിൻ്റെ വഴിത്താരയായി ഇറങ്ങിച്ചെന്ന ഗുരുസാഗരം.

സി എ ഉസ്താദ്, വിജ്ഞാന വിഹായസ്സിലെ തിളങ്ങുന്ന നഭസ്സ്. ബുഖാരിയുടെ വിളക്കുമാടം. അഞ്ചു പതിറ്റാണ്ടിൻ്റെ ജ്ഞാനകാണ്ഡങ്ങളിലൂടെ സഞ്ചരിച്ച് ആദർശ വീഥിയിൽ അഹ്‌ലുസ്സുന്നയുടെ അന്തസ്സ് അടയാളപ്പെടുത്തിയ ആ വിനയസ്വരൂപത്തെ ഓർത്തെടുക്കുകയാണ് സ്ഥാപനങ്ങളുടെ കാര്യദർശി, ശൈഖുനാ അബൂഹനീഫൽ ഫൈസി തെന്നല.

ആദര്‍ശരംഗത്തെ അതുല്യവിപ്ലവമായിരുന്നു അവിടുന്ന്. ആവേശോജ്ജ്വലമായ പ്രഭാഷണങ്ങൾ, അഗാധമായ ജ്ഞാനം, അഹ്ലുസുന്നത്തിൻ്റെ യശസ്സിനുവേണ്ടി വൈതരണികളേതും മറികടക്കുന്ന മന:സ്ഥൈര്യം. അൽ-മഖറും സഅദിയ്യയും, കൻസുൽ ഉലമയെന്ന കർമസാഫല്യത്തിൻ്റെ വജ്രക്കണ്ണാടികളാണ്.

ഉന്നതര ശീർഷരായ ഉസ്താദുമാരിൽ നിന്ന് പൂര്‍ണപൊരുത്തത്തോടെ നുകർന്ന ഇൽമിൻ്റെ തിളക്കം. അറിവിനു വേണ്ടി തന്നെയാകെയും കൊടുത്ത വിദ്യദാഹം. പെരുന്നാൾ സുദിനത്തിലും കിതാബോതിയ ഓർമയുണ്ട് കണ്ണിയത്ത് ഉസ്താദിന്റെ പ്രിയശിഷ്യന്‍ ചിത്താരി കെ പി ഹംസ മുസ്‌ലിയാർക്ക്.

പുരക്കുള്ളിലോ പള്ളിമൂലകളിലോ ഒതുങ്ങിത്തീർന്ന ജീവിതമായിരുന്നില്ല പഴയകാല പണ്ഡിതന്മാരുടേത്. പലതായി ചിതറിക്കിടന്നിരുന്ന ഓമച്ചപ്പുഴയിലെ ജുമുഅ നിസ്കാരം ഒരൊറ്റ ഇമാമിനു കീഴിലേക്കും, സ്നേഹെെക്യങ്ങളുടെ പുത്തൻപള്ളിക്കകത്തേക്കുമായി വികസിപ്പിച്ചത് മോല്യേരുപ്പാപ്പയാണ്.

അക്ഷരങ്ങൾക്ക് ആവിഷ്കരിക്കാനാവാത്ത അനിർവചനീയമായ പ്രതിഭാവിലാസമാണ് മോല്യേരുപാപ്പയെന്നു കേളികേട്ട ഹാഫിളുൽ ഖുർആൻ അബൂബക്കർ കുട്ടി മുസ്‌ലിയാർ(റ). മലബാറിന്റെ വിദ്യാവിഹാരമായിരുന്ന ഓമച്ചപ്പുഴയുടെ ശിൽപ്പിയായ അവിടുത്തെ ഇൽമും ഇബാദത്തും തദ്രീസ് രീതികളും നമ്മളിനിയും അന്വേഷിച്ചറിയേണ്ടതുണ്ട്.

ഇസ്ലാമിക ലോകത്തെ വിജ്ഞാന ദാഹികൾക്കിടയിൽ ജനകീയ നാമമാണ് ഇമാം മഹല്ലി (റ). അതിസങ്കീർണമായ പദാവലികളേയും ആശയസംജ്ഞകളേയും ഇഴകീറി വിശദമാക്കുന്നതോടൊപ്പം ഉള്ളടരുകളിലേക്കിറങ്ങി കൂടുതൽ തെളിച്ചമുള്ളതായി പ്രകാശിപ്പിക്കുന്നതിനാലും അവിടുത്തെ ചർചകളെന്നും പകിട്ടുള്ളവയാണ്.

തിരുനബിയനുരാഗത്തിന്റെ അതിമധുരിത പ്രവാഹങ്ങളാണ് ഖസീദ്ദത്തുൽ ബുർദയും ഹംസിയ്യയും. കല്പാന്തകാലം കാമിലോരുടെ മദ്ഹുരത്തിന്റെ മണിമാലകൾ കൊണ്ട് വിശ്വാസിമാനസങ്ങളെ പ്രണയമണിയറകളാക്കി പുന:രാഖ്യാനം ചെയ്യുകയാണ് ആ കാവ്യപ്രഭു.

ജീവിതത്തിൻ്റെ അർത്ഥവും തുടിപ്പും ലക്ഷ്യവും ഏകനിലേക്കുള്ള അദ്ധ്യാത്മിക സഞ്ചാരമാണ്. ആത്മീയനിറവിലേക്കുള്ള ഇറങ്ങി നടത്തങ്ങൾ പിഴച്ചുപോകാതിരിക്കാൻ വഴിയും വഴിയറിയുന്ന മാർഗനിർദേശികളുടെ നെറുവെളിച്ചവും വേണം. അങ്ങനെ അനേകം പദയാത്രികരുടെ പാഥേയമാണ് ശാദുലിസരണി.