ആദര്‍ശരംഗത്തെ അതുല്യവിപ്ലവമായിരുന്നു അവിടുന്ന്. ആവേശോജ്ജ്വലമായ പ്രഭാഷണങ്ങൾ, അഗാധമായ ജ്ഞാനം, അഹ്ലുസുന്നത്തിൻ്റെ യശസ്സിനുവേണ്ടി വൈതരണികളേതും മറികടക്കുന്ന മന:സ്ഥൈര്യം. അൽ-മഖറും സഅദിയ്യയും, കൻസുൽ ഉലമയെന്ന കർമസാഫല്യത്തിൻ്റെ വജ്രക്കണ്ണാടികളാണ്.

അഹ്‌ലുസ്സുന്നയുടെ ആദർശങ്ങളെ കളങ്കപ്പെടുത്താനുള്ള പുത്തനാശയക്കാരുടെ കുടില തന്ത്രങ്ങൾക്കെതിരെ ധീര നിലപാട് സ്വീകരിച്ചവരായിരുന്നു ചിത്താരി കെ പി ഹംസ മുസ്‌ലിയാർ. ബിദ്അതുകാർ മദ്റസകളിലൂടെയും പ്രസംഗങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും പ്രചരിപ്പിക്കുന്ന അപവാദങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് സമസ്ത വിദ്യാഭ്യാസ ബോർഡിന്റെ പുസ്‌തകങ്ങളിലൂടെ സമസ്‌ത പഠിപ്പിച്ചിരുന്നു. സമസ്‌തക്കെതിരെയുള്ള കേസുകൾ ആവശ്യാനുസരണം തയ്യാറാക്കാനും തിരുത്താനും ജനറൽ സെക്രട്ടറിക്ക് അധികാരം നൽകണമെന്ന് യോഗത്തിൽ ചർച്ചയായി. ഇത്തരമൊരു പ്രവൃത്തിയോട് സഹകരിക്കില്ലെന്ന് താജുൽ ഉലമയും സംഘവും നിലപാടെടുത്തു. വിയോജിപ്പ് രേഖപ്പെടുത്താൻ അവർ ആവശ്യപ്പെട്ടു. അതിന് സമ്മതിക്കാതെ വന്നതോടെയാണ് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയത്. പുറത്തിറങ്ങുമ്പോൾ താജുൽ ഉലമ ഉള്ളാൾ തങ്ങൾ പ്രാർത്ഥിച്ചു. 'സമസ്‌തയുടെ സ്ഥാപിത ലക്ഷ്യം നടപ്പിലാക്കാൻ കഴിയാത്തിടത്തോളം കാലം ഈ ഇരിപ്പിടത്തിലേക്ക് തിരിച്ചുവരാൻ അവസരം നൽകരുത്". പക്ഷേ, ഇവിടെ ഞങ്ങളെ ഈ സംഘടനയിൽ നിന്ന് പുറത്താക്കാൻ ആർക്കും സാധ്യമല്ല. സാഹചര്യം കൊണ്ട് പുറത്തുപോകുന്നതാണ്, ചിത്താരി ഉസ്‌താദ് വിശദീകരിച്ചു. നേരിന്റെ പക്ഷത്ത് നിൽക്കാനുള്ള ധൈര്യവും കരുത്തും ചിത്താരി ഉസ്‌താദിന്റെ ഈ വാക്കുകളിൽ കാണാം. പിന്നീട് സമസ്‌ത പുനഃസംഘടിപ്പിച്ചപ്പോൾ താജുൽ ഉലമ പ്രസിഡൻ്റും കാന്തപുരം ഉസ്‌താദ് ജനറൽ സെക്രട്ടറിയുമായി കമ്മിറ്റിയിൽ ചേർന്നു. സംഘടനയുടെ പ്രധാന പ്രചോദനം മഹാനായ കണ്ണിയത്ത് ഉസ്‌താദായിരുന്നു.

ചിത്താരി ഉസ്താദ് പാണ്ഡിത്യവും സ്നേഹവും ആദരവും നിറഞ്ഞ വ്യക്തിത്വമായിരുന്നു. ഭിന്നിപ്പിന്റെ കാര്യത്തിൽ കണ്ണിയത് ഉസ്‌താദിന് എതിരായി നിൽക്കുന്നു എന്നാരോപണമുണ്ടായിരുന്നു. പക്ഷേ കണ്ണിയത്ത് ഉസ്‌താദിന് ചിത്താരി ഉസ്‌താദുമായി ഒരു അകൽച്ചയും ഉണ്ടായിരുന്നില്ല. എല്ലാ പാർട്ടികൾക്കും ജില്ലാതലത്തിൽ കമ്മിറ്റി വേണമെന്ന നിർദേശം വന്നപ്പോഴാണ് അവിഭക്ത കണ്ണൂർ ജില്ലാ ജംഇയ്യത്തുൽ ഉലമ രൂപീകരിക്കാൻ തീരുമാനിച്ചത്. നൂറുൽ ഉലമ അബ്ദുൽ ഖാദർ മുസ്‌ലിയാർ ഇക്കാര്യം കത്ത് എഴുതി ചിത്താരി ഉസ്‌താദിനെ അറിയിച്ചിരുന്നു. എന്നാൽ ചിത്താരി ഉസ്‌താദ് അന്ന് സജീവമായി രംഗത്തു വന്നിരുന്നില്ല. പിന്നീട് ഉസ്താദിന് മർഹൂം പി എ അബ്ദുല്ല മൗലവി സമസ്‌തയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെടണമെന്ന് അറിയിച്ചുകൊണ്ട് കത്തയച്ചു. അങ്ങനെയാണ് ചിത്താരി ഉസ്‌താദ് സമസ്‌തയിലേക്ക് പ്രവേശിക്കുന്നത്. താജുൽ ഉലമ പ്രസിഡണ്ടും എം എ ഉസ്‌താദ് ജനറൽ സെക്രട്ടറിയുമായ ആദ്യ ജില്ലയുടെ ജോയിൻ്റ് സെക്രട്ടറി എന്ന നിലയിലായിരുന്നു ചിത്താരി ഉസ്‌താദിന്റെ ഔദ്യോഗിക രംഗപ്രവേശം.

അവിഭക്ത കണ്ണൂരിൻ്റെ ചരിത്രത്തിലെ വർണാഭമായ ചിത്രം വരച്ച കമ്മിറ്റിയായിരുന്നു ആ ജില്ലാ കമ്മിറ്റി. വളരെ നല്ലതും മികച്ചതുമായ വിദ്യാഭ്യാസ പദ്ധതികളാൽ കമ്മിറ്റി തിളങ്ങി. ഖുവ്വത്ത് അറബിക് കോളേജ്, ജാമിഅ സഅദിയ്യ, 1972ലെ കാഞ്ഞങ്ങാട് സമ്മേളനം, സംയുക്ത മഹല്ല് ജമാഅത്ത്,  വിദ്യാഭ്യാസ ചരിത്രത്തിലെ ആദ്യ മുതഅല്ലിം സ്കോളർഷിപ്പ്തുടങ്ങി വളരെ മാതൃകാപരമായ വിദ്യാഭ്യാസ പദ്ധതികൾ ഈ കമ്മിറ്റി ആവിഷ്‌കരിച്ചിട്ടുണ്ട്.

1981-82 കാലത്ത് ഇ കെ ഹസ്സൻ മുസ്ലിയാരുടെ നേതൃത്വത്തിൽ ചിത്താരി ഉസ്‌താദ് "തെറ്റിദ്ധരിക്കപ്പെട്ട ഇസ്ലാം" എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. സുന്നത്ത് ജമാഅത്തിനെതിരായ ശബ്ദങ്ങളെ അടിച്ചമർത്താൻ ചിത്താരി ഉസ്‌താദ് മുന്നിൽ നിന്ന് പ്രവർത്തിച്ചിട്ടുണ്ട്. യുക്തിവാദികളെയും ഖാദിയാനികളെയും എതിർത്ത് കണ്ണിയത്ത് ഉസ്ത‌ാദിന്റെ അനുഗ്രഹത്താൽ ചിത്താരി ഉസ്‌താദ് മഹല്ലുകളിൽ പ്രഭാഷണം നടത്തി വിപ്ലവങ്ങൾ സൃഷ്ടിച്ചു.

താജുൽ ഉലമയുടെ ധീരതയും ആത്മീയ നേതൃത്വവും നൂറുൽ ഉലമയുടെ ജ്ഞാനവും രചനകളും കംസുൽ ഉലമയുടെ ആവേശവും പ്രഭാഷണങ്ങളും വിവേകവുമെല്ലാം കേരളത്തിൽ ബിദഇകളെ പ്രതിരോധത്തിലാക്കുന്നതിനും സുന്നത് ജമാഅത്തിൻ്റെ ശബ്ദം ഉശിരോടെ അനേകം ദിക്കുകളിലേക്ക് എത്തിക്കുന്നതിലും വലിയ പങ്കുവഹിച്ചിട്ടുണ്ട്. 1981-82 കാലത്ത് ഇ കെ ഹസ്സൻ മുസ്ലിയാരുടെ നേതൃത്വത്തിൽ ചിത്താരി ഉസ്‌താദ് "തെറ്റിദ്ധരിക്കപ്പെട്ട ഇസ്ലാം" എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. സുന്നത്ത് ജമാഅത്തിനെതിരായ ശബ്ദങ്ങളെ അടിച്ചമർത്താൻ ചിത്താരി ഉസ്‌താദ് മുന്നിൽ നിന്ന് പ്രവർത്തിച്ചിട്ടുണ്ട്. യുക്തിവാദികളെയും ഖാദിയാനികളെയും എതിർത്ത് കണ്ണിയത്ത് ഉസ്ത‌ാദിന്റെ അനുഗ്രഹത്താൽ ചിത്താരി ഉസ്‌താദ് മഹല്ലുകളിൽ പ്രഭാഷണം നടത്തി വിപ്ലവങ്ങൾ സൃഷ്ടിച്ചു.

കൻസുൽ ഉലമ വഫാത്താകുമ്പോൾ അദ്ദേഹം സ്ഥാപിച്ച പട്ടുവം പള്ളിയിൽ പള്ളി ദർസ് ആരംഭിച്ചിട്ട് നാൽപ്പതിലേറെ വർഷം പിന്നിട്ടിരുന്നു. 1970കളിൽ സുന്നി വിശ്വാസങ്ങളെയും പണ്ഡിതന്മാരെയും പരിഹസിച്ച എം.ഇ.എസിനെതിരെ തീരുമാനമെടുത്തപ്പോൾ മതപണ്ഡിതരെ തിരുത്താനുതകുന്ന ഒരാളും വളർന്നിരുന്നില്ല. ഔലിയാക്കളെന്ന് അവകാശപ്പെടുന്ന വ്യാജ ത്വരീഖത്തുകാരെ ചിത്താരി ഉസ്‌താദ് വിമർശിച്ചിരുന്നു. എന്നാൽ നല്ല സൂഫികളെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്‌തു.

'ഞാൻ ജനിച്ചത് സ്വർണ്ണക്കരണ്ടി വായിൽ വെച്ചാണ്, ആരുടേയും പണം എനിക്ക് പരിഗണിക്കേണ്ടത്തില്ല.' ചിത്താരി ഉസ്താദ് ഇടയ്ക്കിടെ പറയുമായിരുന്നു. ഉസ്താദിന്റെ സുന്നത്ത് ജമാഅത്തിനോടുള്ള കണിശത ഇതിലൂടെ മനസ്സിലാക്കാം.

കണ്ണൂർ ജില്ലയിൽ സുന്നി ആദർശങ്ങളുടെ പ്രചരണം വേഗത്തിലാക്കാൻ ചിത്താരി ഉസ്‌താദ് തന്നെയാണ് സിറാജ് കണ്ണൂർ എഡിഷൻ ആരംഭിച്ചത്. ഈ പദ്ധതിയുടെ സാമ്പത്തിക ബാധ്യത ഏറെയും വഹിച്ചത് ഉസ്‌താദ് തന്നെയായിരുന്നു. വഫാതാകുമ്പോൾ കണ്ണൂർ എഡിഷൻ സിറാജ് ദിനപ്പത്രത്തിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറും കൂടിയായിരുന്നു ഉസ്താദ്.

ആദർശ പോരാട്ടത്തിൽ വിട്ടു വീഴ്ച്ചയില്ലാത്ത താജുൽ ഉലമയോടൊപ്പം സമസ്തയിൽ നിന്ന് ഇറങ്ങിപ്പോന്ന ധീരരായ ആറുപേരിൽ ഒരാളു കൂടിയാണ് ഉസ്‌താദ്. സ്വന്തം ഉസ്താദ് കണ്ണിയത്ത് അഹ്മദ് മുസ്ലിയാർ പ്രസിഡന്റായ സമസ്‌തയിൽ നിന്ന് ഇറങ്ങി വന്നെങ്കിലും ഉസ്ത‌ാദിനെതിരെ ശബ്ദിച്ചു എന്ന ദുഃഖം ശിഷ്യരായ താജുൽ ഉലമക്കും ഹംസ ഉസ്‌താദിനും ഉണ്ടായിരുന്നില്ല. കാരണം, താജുൽ ഉലമയും ചിത്താരി ഉസ്‌താദും കണ്ണിയത്തുസ്ത‌ാദിനെ കാണാൻ ചെന്നപ്പോൾ പുറത്താക്കൽ വിഷയം അവിടുന്നൊരാൾ ഉന്നയിച്ചു.. "തങ്ങളെയുംഹംസയെയും പുറത്താക്കിയെങ്കിൽ പുറത്താക്കപ്പെട്ടവരോട് കൂടെയാണ് ഞാൻ" എന്നായിരുന്നു അവിടുത്തെ പ്രതികരണം.

താജുൽ ഉലമയുടെയും കൻസുൽ ഉലമയുടെയും പാണ്ഡിത്യത്തിനും സത്യസന്ധതക്കുമാണ് ഗുരുവര്യർ അംഗീകാരം നൽകിയത്. താജുൽ ഉലമയോടും ചിത്താരി ഉസ്താദിനോടും പ്രത്യേകം സ്നേഹവും സന്തോഷവുമായിരുന്നു കണ്ണിയത്തുസ്‌തദിന്. ഒരു പരിപാടിക്ക് വേണ്ടി കണ്ണൂരിലെ മാട്ടൂലിലെത്തിയ കണ്ണിയത്തുസ്‌താദ് പ്രിയ ശിഷ്യൻ ഹംസ ഉസ്താദിനെ വിളിക്കാൻ ആളെ അയച്ചു. വിവരമറിഞ്ഞ് ഹംസഉസ്‌താദ് ഓടിയെത്തി. "ഹംസാ, നിന്നെ കാണണമെന്ന് തോന്നി കണ്ടു ഇനി നിനക്ക് പോകാം' ഇതായിരുന്നു കണ്ണിയത്തുസ്‌താദിൻ്റെ പ്രതികരണം.

ചിത്താരി ഉസ്താദിൻ്റെ കിതാബ് ക്ലാസുകളിലുടനീളം കണ്ണിയത്തുസ്‌താദിനെ നിഴലിച്ച് കാണും. പല വാക്കുകൾക്കുള്ള അർഥവും കണ്ണിയത്തുസ്‌താദിൻ്റെ മലപ്പുറം അർത്ഥമാകും. ഉദാഹരണം എടവണ്ണപ്പാറയിലെയും വാഴക്കാട്ടേയും കാര്യങ്ങളായിരിക്കും. കാലം അൻപത് കഴിഞ്ഞിട്ടും കണ്ണിയത്തുസ്‌താദിനെ പറഞ്ഞാൽ വികാരഭരിതനാകും. ബുഖാരി ക്ലാസിൽ ത്വല്ലഖ എന്ന വാക്ക് വിശദീകരിക്കുമ്പോൾ ഇടക്കിടെ പറയും കണ്ണിയത്തുസ്താദിന്റെ വാക്ക് 'ഇഫ്ത‌ാ കുട്ട്യാമു മർദുദ് വഇൻ തലഖാഹു കലന്തൻ" പരിഗണനീയമായ രീതിയിൽ അറുക്കപ്പെട്ട ജീവി ഓടി കിണറ്റിൽ വീണു ചത്താൽ ഭക്ഷിക്കാമോ എന്നതിന് മഹാനായ കുട്ട്യാമു മുസ്ലിയാരുടെ ഫത് വ ശരിയായില്ല. അത് ബഹുമാനപ്പെട്ട കലന്തൻ മുസ്ലിയാർ ഏറ്റു പറഞ്ഞാലും ശരി. ഇങ്ങനെ ഉദാഹരണങ്ങൾ നിരവധിയാണ്. ഉസ്‌താദിൻ്റെ ആഴത്തിലുള്ള അറിവും വിവിധങ്ങളായ ഫന്നുകളിലുള്ള തഹ്ഖീഖും പണ്ഡിതന്മാർക്കിടയിൽ സുവ്യക്തമാണ്.

ചിത്താരി ഉസ്താദിനെ പല വിഷയങ്ങളിലും മസ്ലഹത്തിന് ഇരുകൂട്ടരും സമീപിക്കാറുണ്ടായിരുന്നു. ചുഴലി ത്വലാഖ് വിവാദമെന്ന ചേളാരി വിഭാഗങ്ങൾക്കിടയിൽ ഉടലെടുത്ത അഭിപ്രായ ഭിന്നത ചിത്താരി ഉസ്‌താദ് തീരുമാനിച്ചു. തളിപ്പറമ്പിൽ രൂപീകരിച്ച സംയുക്ത ജമാഅത്തിന് അനുയോജ്യമായ പണ്ഡിതനെ കണ്ടെത്താൻ എല്ലാ നേതാക്കളെയും സമീപിച്ചപ്പോൾ അവർ ഏകകണ്ഠമായി ചിത്താരി ഉസ്‌താദിനെ നിർദ്ദേശിച്ചു. എസ് വൈ എസ് സംസ്ഥാന ട്രഷറർ, ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ അലങ്കരിച്ച ചിത്താരി ഉസ്‌താദ് സമസ്‌ത സെൻട്രൽ മുശാവറ സെക്രട്ടറി, ട്രഷറർ, സമസ്‌ത കണ്ണൂർ ജില്ലാ പ്രസിഡന്റ്, കണ്ണൂർ ജില്ലാ സംയുക്ത ഖാസി, തളിപ്പറമ്പ് അൽമഖറുസുന്നിയ്യ പ്രസിഡൻ്റ്, സിറാജ് കണ്ണൂർ എഡിഷൻ ചെയർമാൻ തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ രൂപീകൃതമായപ്പോൾ സുന്നി യുവജന സംഘടനയുടെ അഖിലേന്ത്യാ പ്രസിഡന്റായി പ്രവർത്തിച്ചു. സുന്നത്ത് ജമാഅത്തിന് ആസ്ഥാനം സ്ഥാപിക്കുന്നതിൽ വലിയ പങ്കുവഹിച്ച ഉസ്‌താദ് അഖിലേന്ത്യാ വിദ്യാഭ്യാസ ബോർഡിൻ്റെ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. എസ്.വൈ.എസിൻ്റെ അറുപതാം വാർഷിക വേളയിൽ രോഗബാധിതനായ ചിത്താരി ഉസ്താദ് എടരിക്കോട് സമ്മേളനത്തിനെത്തിയതും ഗൗരവതരമായ കാര്യങ്ങൾ ചുരുങ്ങിയ വാക്കുകളിൽ പ്രതിപാദിച്ച കംസുൽ ഉലമയുടെ പ്രസംഗവും സംഘടനയോടുള്ള കരുതലിന്റെയും സ്നേഹത്തിന്റെയും അടയാളമാണ്. സുന്നത്ത് ജമാഅത്തിന്റെ നേതൃനിരയിൽ പ്രവർത്തിച്ചതിൻറെ സംതൃപ്‌തി ആ വാക്കുകളിൽ പ്രകടമായിരുന്നു.

അധ്യാപനം

പഠന ശേഷം 1965-ൽ മാട്ടൂലിലാണ് ആദ്യമായി ദർസ് ആരംഭിച്ചത്. എട്ടു വർഷത്തിന് ശേഷമാണ് തന്റെ മേൽ വിലാസമായി മാറിയ ചിത്താരിയിലേക്ക് പോകുന്നത്. അവിഭക്ത കണ്ണൂർ ജില്ലയിൽ കാഞ്ഞങ്ങാടിനടുത്താണ് ഈ പ്രദേശം. അന്ന് സമസ്ത‌ സംഘടിപ്പിച്ച ജില്ലാ സമ്മേളനത്തിന്റെ കൺവീനറായിട്ടാണ് സംഘടനാ നേതൃ നിരയിലെത്തിയത്. പത്ത് വർഷം ചിത്താരിയിൽ സേവനം ചെയ്യുന്നതിനിടെ കർമ്മ രംഗത്ത് കഴിവ് തെളിയിച്ചപ്പോൾ എല്ലാവരും

ചേർന്ന് വിളിച്ച പേരാണ് ചിത്താരി ഹംസ മുസ്ലിയാരെന്ന്. ഉസ്‌താദ് ചിത്താരിയിലുള്ളപ്പോഴാണ് കല്ലട്ര അബ്ദുൽ ഖാദിർ ഹാജി ദേളിയിലുള്ള കെട്ടിടങ്ങൾ സമസ്തക്ക് നൽകാൻ വേണ്ടി ചിത്താരി ഉസ്താദിനെ സമീപിക്കുന്നത്. തുടർന്ന് സമസ്‌ത ഏറ്റെടുക്കുകയും സഅദിയ്യയായി വളരുകയും ചെയ്തു. തുടർന്ന് 1979-മുതൽ 1995 വരെ സഅദിയ്യയുടെ ജനറൽ സെക്രട്ടറിയായിരുന്നു ഹംസ ഉസ്‌താദ്. ചിത്താരിക്ക് ശേഷം ഒരു വർഷം തുരുത്തിയിലും പിന്നീട് സഅദിയ്യയിൽ മൂന്ന് വർഷവും സേവനം ചെയ്‌തു. അൽമഖർ സ്ഥാപിക്കപ്പെട്ടപ്പോൾ രണ്ടിടങ്ങളിലും മൂന്ന് ദിവസങ്ങൾ വീതമായി ദർസ്. അടുത്ത വർഷം മുതൽ അൽമഖറിൽ തന്നെ സ്ഥിരമായി.

സഅദിയ്യയും അൽ മഖറും

1972-ൽ കാഞ്ഞങ്ങാട്ട് നടന്ന സമ്മേളനത്തിൽ സമസ്‌ത മുന്നോട്ട് വെച്ച പ്രധാന ആശയങ്ങളിലൊന്നാണ് മത-ഭൗതിക സമന്വയ വിദ്യാഭ്യാസ സ്ഥാപനം. ഇതിന്റെ ഭാഗമായി തളിപ്പറമ്പ്, വേങ്ങാട്, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലാണ് ആദ്യം ബോർഡിംഗ് മദ്രസകൾ ആരംഭിച്ചത്. സമൂഹത്തിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചതോടെയാണ് ഇതേ മാതൃകയിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കാൻ ജില്ലാ ഘടകം മുന്നിട്ടിറങ്ങിയത്. 1974-ൽ നൂറുൽ ഉലമയും ചിത്താരി ഉസ്‌താദും മറ്റ് നേതാക്കളും ചേർന്ന് തളിപ്പറമ്പ് ഖുവ്വയിൽ ജൂനിയർ അറബിക് കോളേജ് ആരംഭിച്ചു. ഇന്നത്തെ ദഅവാ കോളേജിൻ്റെ ശൈലി തന്നെയായിരുന്നു ആ സ്ഥാപനത്തിൻ്റെയും. എന്നാൽ ഈ സ്ഥാപനം അധികം മുന്നോട്ടു പോയില്ല. മതപണ്ഡിതരുടെ പ്രവർത്തനങ്ങളിൽ അസൂയപൂണ്ട രാഷ്ട്രീയക്കാർ ഈ സ്ഥാപനത്തെ തടഞ്ഞു. ഈ സാഹചര്യത്തിൽ സുന്നികൾക്ക് മാത്രമായി ഒരു സ്ഥാപനം എന്ന രീതിയിലേക്ക് എത്തിച്ചേരാൻ എം എ ഉസ്‌താദ് കൺവീനറായി ഒരു കമ്മിറ്റി രൂപീകരിച്ചു. ചിത്താരി ഉസ്‌താദും കമ്മിറ്റി അംഗമായിരുന്നു. കല്ലട്ര അബ്ദുൽ ഖാദർ ഹാജി ചിത്താരി ഉസ്‌താദ് ദർസ് നടക്കുന്ന പള്ളിയിൽ വരുകയും ഉസ്‌താദുമായി ചർച്ച നടത്തുകയും ചെയ്യാറുണ്ടായിരുന്നു. ആ സംഭാഷണമാണ് ജാമിഅ സഅദിയ്യയുടെ വിത്ത് പാകിയത്. ചില ആലോചനകൾക്ക് ശേഷം സമസ്‌ത സഅദിയ്യ ഏറ്റെടുത്തു. കേരളത്തിലെ സുന്നി സ്ഥാപനങ്ങളുടെ മാതാവായിരുന്നു സഅദിയ്യ. സുന്നി പ്രസ്ഥാനത്തിന്റെ സുപ്രധാന വഴിത്തിരിവ് കൂടിയായിരുന്നു അത്. എൻ്റെ ജീവിതത്തിലെ അസർ കഴിഞ്ഞ് വൈകുന്നേരം നടക്കാൻ ഇറങ്ങിയ ഞാൻ സഅദിയ്യക്ക് വേണ്ടി അധ്വാനിച്ചപ്പോൾ അൽ മഖർ ഉണ്ടാക്കിയതാണെന്ന് ചിത്താരി ഉസ്ത‌ാദ് പലപ്പോഴും പറയുമായിരുന്നു. അത് സത്യമായിരുന്നു. അവിഭക്ത കണ്ണൂർ വിഭജിക്കപ്പെട്ടപ്പോൾ ചിത്താരി ഉസ്‌താദ് കണ്ണൂരിൽ കൂടുതൽ ശ്രദ്ധയോടെ പ്രവർത്തിക്കാൻ തുടങ്ങി. ആ സമയത്താണ് അൽ മഖർ എന്ന സ്ഥാപനം ഉസ്‌താദിൻ്റെ മനസ്സിൽ വന്നത്. 'നാടുകാണിയിൽ പോയാൽ പിന്നെ നാട് കാണില്ല' എന്ന് വെറുതെ പറയുന്നതല്ല. സഅദിയ്യയിൽ നിന്ന് വേർപിരിഞ്ഞതിന് ശേഷം ഉസ്‌താദിന്റെ മനസ്സിൽ അൽ മഖർ മാത്രമായിരുന്നു. ആത്മീയവും ഭൗതികവുമായ അറിവുകൾ സമന്വയിപ്പിച്ച് വിദ്യാഭ്യാസം നൽകി നല്ലൊരു സമൂഹവും സംസ്കാരവും കെട്ടിപ്പടുക്കുകയായിരുന്നു അൽ മഖറിലൂടെ ചിത്താരി ഉസ്‌താദ്. ചിത്താരി ഉസ്‌താദിന്റെ മരണശേഷം അൽ മഖറിൽ അന്തിയുറങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ചതും അൽ മഖറുമായുള്ള ബന്ധത്തിന്റെ ഊഷ്മളത മനസ്സിലാക്കിത്തരുന്നു.

1974-ൽ നൂറുൽ ഉലമയും ചിത്താരി ഉസ്‌താദും മറ്റ് നേതാക്കളും ചേർന്ന് തളിപ്പറമ്പ് ഖുവ്വയിൽ ജൂനിയർ അറബിക് കോളേജ് ആരംഭിച്ചു. ഇന്നത്തെ ദഅവാ കോളേജിൻ്റെ ശൈലി തന്നെയായിരുന്നു ആ സ്ഥാപനത്തിൻ്റെയും. എന്നാൽ ഈ സ്ഥാപനം അധികം മുന്നോട്ടു പോയില്ല. മതപണ്ഡിതരുടെ പ്രവർത്തനങ്ങളിൽ അസൂയപൂണ്ട രാഷ്ട്രീയക്കാർ ഈ സ്ഥാപനത്തെ തടഞ്ഞു

കേരള സുന്നി സമൂഹത്തിന് വഴികാട്ടിയവരിൽ പ്രധാനിയായിരുന്നു കൻസുൽ ഉലമ ചിത്താരി കെ പി ഹംസ മുസ്‌ലിയാർ. മുസ്‌ലിം സമുദായത്തെ വിദ്യാഭ്യാസപരമായും ധാർമികമായും ഉയർത്തിക്കൊണ്ടുവരുന്നതിൽ ചിത്താരി കെ.പി.ഹംസ മുസ്‌ലിയാരുടെ പങ്ക് വലുതാണ്. കേരളത്തിലെ മുസ്‌ലിം മതപഠന രംഗത്തെ പ്രധാന വഴിത്തിരിവായ ജാമിഅ സഅദിയ്യയുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ് കൻസുൽ ഉലമ. ചിത്താരി ഉസ്‌താദാണ് അൽ മഖറിന്റെ ശില്പി. വെളിച്ചം എത്താത്ത കേരളത്തിൽ ഇസ്‌ലാമിൻ്റെ സമാധാനത്തിന്റെ പ്രകാശം പരത്തിയ പ്രകാശം. കൻസുൽ ഉലമ ചിത്താരി കെ.പി.ഹംസ മുസ്ലിയാർ കണ്ണിയത്ത് ഉസ്‌താദ് ഉൾപ്പെടെയുള്ള ഋഷിതുല്യരായ പണ്ഡിതന്മാരിൽ നിന്ന് അറിവ് നേടുകയും അത് പ്രാവർത്തികമാക്കുകയും ചെയ്‌തിട്ടുണ്ട്.

അള്ളാഹുവിന്റെ അറിവ് കൊതിച്ച് ചെറുപ്രായത്തിൽ തന്നെ താൽപ്പര്യത്തോടെ മതരംഗത്തേക്ക് കടന്നുവരികയായിരുന്നു ചിത്താരി ഉസ്‌താദ്. മനസ്സിൽ പൊള്ളുന്ന തീരുമാനങ്ങൾ നിർത്താൻ കാരണങ്ങൾ പലതുണ്ടായിട്ടും അതിനെയെല്ലാം തരണം ചെയ്ത് ദീനിന്റെ വഴിയിൽ എത്തിയപ്പോൾ അല്ലാഹു അവരുടെ കൈപിടിച്ച് ഉയർത്തി. ചിത്താരി ഉസ്‌താദ് അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിൻ്റെ ഉറച്ച ആദർശ മുഖമായി. സമസ്തയെ ഉന്നത സ്ഥാനങ്ങളിൽ നയിച്ച ചിത്താരി ഉസ്‌താദ് സംഘടനയിലൂടെ നിരവധി പദ്ധതികൾ ആവിഷ്കരിച്ചു. സംഘടനയെ എന്നും നെഞ്ചേറ്റിയ മഹത് വ്യക്തിത്വമായിരുന്നു കൻസുൽ ഉലമ ചിത്താരി ഉസ്‌താദ്. വിജ്ഞാനം എങ്ങനെയാവണെമെന്നും പ്രചരിപ്പിക്കണമെന്നും അവിടുത്തെ ജീവിതത്തിലൂടെ നമ്മുക്ക് കാണിച്ച് തന്നു. വടക്കൻ കേരളത്തിന് ആത്മീയമായ പരിലാളനകൾ നൽകി സമുദ്ധരിക്കുന്നതിൽ ചിത്താരി ഉസ്താദ് വഹിച്ച പങ്ക് നിസ്തുലമാണ്.

റഫറൻസുകൾ:

  • 1. കൻസുൽ ഉലമ കെ പി ഹംസ മുസ്ലിയാർ, റീഡ് പ്രസ്സ് പബ്ലിക്കേഷൻ
  • 2. സുന്നി വോയിസ് 2018 നവംബർ 16-30
  • 3. കൻസുൽ ഉലമ ഡോക്യുമെൻ്ററി, അൽ മഖർ മീഡിയ, 13 ഒക്ടോബർ 2019
  • 4. എം ടി ശിഹാബുദ്ദീൻ സഖാഫി, നടന്നെത്തിയ ദൂരം, ഇസ്ലാമിക് പബ്ലിഷിംഗ് ബ്യൂറോ ഐ.പിബി 201

Questions / Comments:



No comments yet.


PORTRAIT

സി എ ഉസ്താദ്, വിജ്ഞാന വിഹായസ്സിലെ തിളങ്ങുന്ന നഭസ്സ്. ബുഖാരിയുടെ വിളക്കുമാടം. അഞ്ചു പതിറ്റാണ്ടിൻ്റെ ജ്ഞാനകാണ്ഡങ്ങളിലൂടെ സഞ്ചരിച്ച് ആദർശ വീഥിയിൽ...

PORTRAIT

ഉന്നതര ശീർഷരായ ഉസ്താദുമാരിൽ നിന്ന് പൂര്‍ണപൊരുത്തത്തോടെ നുകർന്ന ഇൽമിൻ്റെ തിളക്കം. അറിവിനു വേണ്ടി തന്നെയാകെയും കൊടുത്ത വിദ്യദാഹം. പെരുന്നാൾ സുദിനത്തിലും കിതാബോതിയ ഓർമയുണ്ട്...