പാണ്ഡിത്യത്തിൻ്റെ അനേകതയിലേക്ക് ആഴ്ന്നിറങ്ങിയ വിസ്മയലോകമാണ് ഉസ്താദുൽ അസാതീദ്. ആയുഷ്കാലം മുഴുക്കെ അറിവിൻ്റെ അനുഭൂതിയിൽ അവ പകരലിൻ്റെ പരിശുദ്ധിയിൽ ധന്യമായ സാത്വിക ജീവിതം. നസബയും നിസ്ബയുമൊത്ത ഇൽമിൻ്റെ ഗരിമ. അതിയായ ഭവ്യതയോടെ, സൗമ്യതയോടെ ശിഷ്യരിലേക്ക് വെളിച്ചത്തിൻ്റെ വഴിത്താരയായി ഇറങ്ങിച്ചെന്ന ഗുരുസാഗരം.
var audio = document.getElementById('audioPlayer');
var playPauseIcon = document.getElementById('playPauseIcon');
function skip(time) {
audio.currentTime += time;
}
function togglePlayPause() {
if (audio.paused) {
audio.play();
playPauseIcon.classList.remove('fa-play');
playPauseIcon.classList.add('fa-pause');
} else {
audio.pause();
playPauseIcon.classList.remove('fa-pause');
playPauseIcon.classList.add('fa-play');
}
}
തിരുസ്നേഹ പ്രകടനത്തിൻ്റെ പ്രധാന അവസരമാണ് മൗലദാഘോഷവേള. അനുരാഗികളുടെ ഹൃത്തടങ്ങളിൽ അനന്തമായ ആഹ്ലാദമുകുളങ്ങൾ വിടർത്തിയാണ് ഓരോ നബിദിനവും വരുന്നത്. ആ സന്തോഷ പ്രകടനം നമ്മുടെ മോക്ഷ വഴിയാണ്. "സ്നേഹിക്കൊപ്പമാണ് നീ " എന്ന് അവിടുന്നു തന്നെ അരുളി. അതിനാൽ പരലോക വിജയത്തിനായി സ്നേഹദൂതരുടെ ആഗമനത്തിൽ വിശ്വാസികൾ ആഘോഷിക്കുന്നു. അതിന് അനിസ്‌ലാമികതയുടെ വർണം ചാർത്തിയവരുണ്ട്. പുത്തനാശയത്തിൻ്റെ ചെല്ലപ്പേര് കൊടുത്തവരുണ്ട്. ആ വിവരദോഷത്തെ സാധാരണക്കാരെ വിശ്വസിപ്പിക്കാനുള്ള കുതന്ത്രങ്ങളുമായവർ ഊരു ചുറ്റുന്നു. എന്തിനും ഏതിനും ഖുർആനുണ്ടോ, ഹദീസുണ്ടോ, തെളിവുണ്ടോ ? എന്നാണ് ചോദ്യം. വിശകലനം ചെയ്തു പഠിച്ചിട്ടില്ലാത്ത സാധാരണക്കാരെ വട്ടം കുറക്കുകയാണ് ഹോബി.
ലളിതവും സരളവുമായ ശൈലിയിൽ സാധാരണക്കാരെ ലക്ഷ്യംവെച്ച് ചോദ്യോത്തര രീതിയിൽ തയ്യാർ ചെയ്ത ഈ എഴുത്തുകൾ എന്തുകൊണ്ടും കേരളത്തിലെ ബിദഇ പ്രസ്ഥാനങ്ങളുടെ വികൃതവിനോദത്തിൻ്റെ മുനയൊടിക്കുമെന്നതിൽ സംശയമില്ല.
1. അല്ലാഹു ആദ്യമായി സൃഷ്ടിച്ചത് മുഹമ്മദ് നബിﷺയുടെ പ്രകാശമാണോ?
അതെ, അല്ലാഹു ആദ്യമായി സൃഷ്ടിച്ചത് നബിﷺയുടെ പ്രകാശമാണെന്നും ആ പ്രകാശത്തിൽ നിന്നാണ് മറ്റുള്ളവയെയെല്ലാം സൃഷ്ടിച്ചിട്ടുള്ളതെന്നും ഹദീസുകളിൽ വന്നിട്ടുണ്ട്. ഉദാ: ജാബിർ (റ)വിൽ നിന്ന് ഹാഫിള് അബ്ദുറസാഖ് നിവേദനം ചെയ്യുന്നു- “ഞാൻ നബിﷺ തങ്ങളോട് ചോദിച്ചു. എല്ലാ വസ്തുക്കൾക്കും മുമ്പായി അല്ലാഹു ഏറ്റവും ആദ്യ സൃഷ്ടിച്ചത് എന്താണ് നബിയേ ? നബിﷺ പറഞ്ഞു: അല്ലാഹു ആദ്യം സൃഷ്ടിച്ചത് നിന്റെ നബിയുടെ പ്രകാശമായിരുന്നു. (അൽ മാഹിബുല്ലദുന്നിയ്യ)
2. നബിﷺതങ്ങളെ സൃഷ്ടിക്കപ്പെട്ടിട്ടില്ലായിരുന്നെങ്കിൽ മറ്റു വസ്തുക്കളെയൊന്നും സൃഷ്ടിക്കപ്പെടില്ലേ?
ഇല്ല! ഇബ്നു അബ്ബാസ്(റ)വിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ കാണാൻ കഴിയും. “ഈസാ നബി(അ)ലേക്ക് അല്ലാഹു ഇപ്രകാരം വഹ്‌യ് നൽകി 'ഈസാ താങ്കൾ മുഹമ്മദ് നബിയെക്കാണ്ട് വിശ്വസിക്കുകയും താങ്കളുടെ ഉമ്മത്തിൽ നിന്ന് മുഹമ്മദ് നബിﷺയുടെ കാലം എത്തിക്കുന്നവരോട് വിശ്വസിക്കാൻ നിർദേശിക്കുകയും ചെയ്യുക. നിശ്ചയം മുഹമ്മദ് നബിﷺയെ നാം സൃഷ്ടിച്ചില്ലായിരുന്നെങ്കിൽ ആദം നബി(അ)നെയും സ്വർഗം, നരകം തുടങ്ങി മറ്റൊന്നിനെയും സൃഷ്ടിക്കുമായിരുന്നില്ല", ഈ ഹദീസ് ഹാകി(റ) ഉദ്ധരിക്കുകയും സ്വഹീഹാണെന്ന് പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ട്. (വഫാഉൽ വഫാ)
3. മുഹമ്മദ് നബിﷺയെ കുറിച്ച് മുൻ നബിമാരിൽനിന്ന് സന്ദേശം ലഭിച്ചിരുന്നുവോ?
അതെ ലഭിച്ചിരുന്നു! ഇബ്നു സഅദ്, ഇബ്നു അബ്ബാസ്(റ)വിൽ നിന്നും നിവേദനം - “അവർ പറഞ്ഞു ഹാജറ(റ) ഒന്നിച്ചു പുറപ്പെടാൻ ഇബ്റാഹിം നബി(അ)ന് ആജ്ഞ ഉണ്ടായപ്പോൾ അവർ ഒരു വാഹനത്തിൽ പുറപ്പെട്ടു. നല്ല പ്രദേശത്തെത്തുമ്പോഴെല്ലാം ഇബ്രാഹീം നബി(അ)നോട് അവിടെ ഇറങ്ങാൻ അനുമതി ചോദിച്ചു. മക്കയിൽ എത്തുന്നത് വരെ ജിബ്രീൽ(അ) അനുവദിച്ചില്ല. മക്കയിൽ എത്തിയപ്പോൾ ജിബ്രീൽ(അ) പറഞ്ഞു. ഓ ഇബാറാഹിമേ - ഇവിടെ ഇറങ്ങുക! ഇബ്റാഹിം(അ) ചോദിച്ചു. കൃഷിയൊന്നുമില്ലാത്ത ഈ വിജനമായ സ്ഥലത്തോ? ജിബ്രീൽ(അ) പറഞ്ഞു. അതെ ഇവിടെത്തന്നെ. നിങ്ങളുടെ മകൻ (ഇസ്മാഈൽ (അ)) സന്താന പരമ്പരയിൽനിന്ന് ജനിക്കുന്ന കലിമതുത്തൗഹീദ് പൂർത്തീകരിക്കുന്ന നബി ഈ പ്രദേശത്താണ് ഭൂജാതനാകുക.
4. നബിﷺ തങ്ങളെ ഏറ്റവും കൂടുതൽ എതിർത്ത ജൂതന്മാർക്കും ഇങ്ങിനെ ഒരു വിവരം കിട്ടിയിരുന്നോ?
അതെ! കിട്ടിയിരുന്നു. ഇബ്നു അബ്ബാസ്(റ)വിൽ നിന്ന് ഹാകിം റിപ്പോർട്ട് ചെയ്യുന്നു. 'ഖൈബറിലെ ജൂതൻമാർ വഗത്വാൻകാരുമായി യുദ്ധം ചെയ്യാറുണ്ടായിരുന്നു. ഇരുവിഭാഗങ്ങളും ഏറ്റുമുട്ടുമ്പോഴെല്ലാം ജൂതൻമാർക്ക് പരാജയമായിരുന്നു. പിന്നീടവർ യുദ്ധത്തിനാമുഖമായി ഒരു പ്രാർത്ഥന നടത്താൻ തുടങ്ങി. ആ പ്രാർത്ഥനകൊണ്ട് ആരംഭിച്ച യുദ്ധങ്ങളിലെല്ലാം ശത്രുപക്ഷത്തെ അവർ പരാജയപ്പെടുത്തി. “പിൽക്കാലത്ത് നീ നിയോഗിക്കുമെന്ന് വാഗ്ദാനം ചെയ്ത മുഹമ്മദ് നബിﷺയുടെ ഹഖ് കൊണ്ട് ഞങ്ങളെ സഹായിക്കണേ.......... എന്ന് ഞങ്ങൾ നിന്നോട് അപേക്ഷിക്കുന്നു". പിന്നീട് ആ നബി അവർക്ക് വന്നപ്പോൾ അവർ കളവാക്കുകയും നിഷേധിക്കുകയും ചെയ്തു (അൽമുസ്തദ്റക്).
ജൂതൻമാർ ഈ ചെയ്തിരുന്നതും പിന്നടവർ നിഷേധിച്ചതും സുറത്തുൽ ബഖറയിലെ 120-ാം സൂക്തം വ്യക്തമാക്കുന്നുണ്ട്.
5. നബിﷺ തങ്ങളുടെ പിതാവിൻ്റെ പരമ്പര വിശദീകരിക്കാമോ?
വിശദീകരിക്കാം! നബിﷺ തങ്ങളുടെ പിതാവായ അബ്ദുല്ല(റ) വിന്റെ പരമ്പര: അബ്ദുൽ മുത്വലിബ്-ഹാഷിം-അബ്ദുമനാഫ് ഖുസയ്യ്-കിലാബ്-മുർറത്-കഅ്ബ് ലുഅയ്യ്-ഖാലിബ്-ഫിഹ്റ്- മാലിക്-നള്റ്-കിനാനത്ത്-ഖുസൈമ-മുദ്രിക-ഇല്യാസ്-മുളറ്-നിസാറ്-മുഅദ്ദ്-അദ്നാൻ-ഉദദ്-മുഖവ്വിം-നാഹൂർ-ഖൈറഅ്-യഅ്റൂബ്-യെെശൂബ്-നാബിത്-ഇസ്മായിൽ(അ)-ഇബ്റാഹിം(അ)-താറഖ് -നാഹൂർ-സാറൂഗ്-റാഊന-ഫാലഖ്-ഖൈദർ-ശാലഖ്-അർഫഖ്ശദ്-സാമ്-നൂഹ്(അ)-ലമ്ക്-മത്‌വശൽഖ്-ഉക്‌നൂക്ക്-ഇദ്രീസ്(അ)- യർദ്-മഖ്ലൈൽ-ഖൈനന്-യാനിശ്-ശീസ്(അ)-ആദം(അ) ﷺ (സീറത്തുൽ ഹലബിയ്യ).
എന്നാൽ പരമ്പര ഉദ്ധരിച്ച ശേഷം ഇമാം ബൈഹഖി(റ) എഴുതുന്നു. “ചരിത്രകാരൻമാർക്ക് ഇതിൽ അഭിപ്രായാന്തരമുണ്ട് നമ്മുടെ ഉസ്താദായ ഹാഫിള് അബൂ അബ്ദില്ലാഹി ഇപ്രകാരം പറയാറുണ്ടായിരുന്നു. 'നബിﷺയുടെ കുടുംബ പരമ്പര അദ്നാൻ വരെ സ്വഹീഹായതും അതിനപ്പുറമുള്ളതിന് പരിഗണനീയമായൊരവംലംബം ഇല്ലാത്തതുമാകുന്നു. ഇതുകൊണ്ട് തന്നെയാണ് നബി( സ) തങ്ങളുടെ പിതാക്കൻമാരിൽ നിന്ന് പേരറിഞ്ഞിരിക്കേണ്ടതായി പണ്ഡിതന്മാർ അദ്നാൻ വരെയുള്ള ഇരുപത് പേരെ മാത്രം എണ്ണിയത്.
6. നബിﷺ തങ്ങളുടെ മാതാവിൻ്റെ പരമ്പര?
വിശദീകരിക്കാം. വഹബ്-അബ്ദുമനാഫ്-സുഖ്ർ-കിലാബ്-(അൽബിദായത്തു വന്നിഹായ) നബിﷺയുടെ പിതാക്കന്മാരുടെ പരമ്പരയിലെ മുർറത്തിൻ്റെ മകനായ 'കിലാബ്' എന്ന പിതാമഹനിലാണ് ഉമ്മയുടെ കുടുംബ പരമ്പര ചെന്നുമുട്ടുന്നത്.
7. ഖുറൈശീ വംശത്തിൻ്റെ ശ്രേഷ്ഠത എന്താണ്?
വാഇലത്തുബ്നുൽ അസ്ഖ(റ)വിൽ നിന്ന് നിവേദനം. നബിﷺ പറയുന്നതായി ഞാൻ കേട്ടു. നിശ്ചയം അല്ലാഹു ഇസ്മാഈൽ( അ)മിന്റെ സന്താന പരമ്പരയിൽ നിന്ന് കിനാന ഗോത്രത്തേയും അതിൽനിന്ന് ഖുറൈശീ വംശത്തേയും ഖുറൈശികളിൽ നിന്ന് ഹാഷീം കുടുംബത്തെയും ഹാഷീം കുടുംബത്തിൽനിന്ന് എന്നെയും തിരഞ്ഞെടുത്തു (ദലാഇലുന്നുബുവ്വ).
8. നബിﷺ തങ്ങളുടെ മാതാപിതാക്കൾ നരകാവകാശികളോ?
ബഹു ഇബ്നു ഹജറിൽ ഹൈതമി(റ) എഴുതുന്നു. “സുജൂദ് ചെയ്യുന്നവരിലൂടെയായി തങ്ങൾ ചലിച്ചുകൊണ്ടിരിക്കുന്നതിനെ അല്ലാഹു കാണുന്നു". (സൂറതുശുഅറാഅ്) സുജൂദ് ചെയ്യുന്ന ഒരാളിൽ നിന്ന് മറ്റ് ഒരാളിലൂടെയായി നബിﷺ ചലിച്ചുകൊണ്ടിരിക്കുന്നുവെന്നാണ് ഇതിൻ്റെ ഉദ്ദേശ്യമെന്ന് ഒരു വ്യാഖ്യാനം. ഇതനുസരിച്ച് നബിﷺയുടെ മാതാപിതാക്കളായ ആമിന(റ), അബ്ദുള്ള(റ) സ്വർഗ്ഗാവകാശികളാണെന്ന് ഈ സൂക്തം വ്യക്തമാക്കുന്നു. ഇത് തന്നെയാണ് യാഥാർത്ഥ്യവും (ശർഹുൽ ഹംസിയ്യ).
9. നബിﷺ തങ്ങളുടെ മാതാപിതാക്കൾ മരണാനന്തരം ജീവിച്ച് വിശ്വസിച്ചില്ലേ?
ഇമാം ഖുർതുബി(റ) രേഖപ്പെടുത്തുന്നു. നബിﷺയുടെ മാതാപിതാക്കളെ ജീവിപ്പിച്ചതിന് ശേഷം അവർ മുഅ്മിനുകളാവുക എന്നത് ബുദ്ധിക്കോ ശറഇന്നോ യോജിക്കാത്ത വിധമുള്ള അസംഭവ്യ കാര്യമൊന്നുമല്ല. ബനൂ ഇസ്റാഈലിൽ കൊല്ലപ്പെട്ട ഒരു വ്യക്തിയെ ജീവിപ്പിച്ചതായും തന്റെ ഘാതകൻ ആരാണെന്ന് അദ്ദേഹം വ്യക്തമാക്കിയിയതായും ഖുർആനിൽ തന്നെ വന്നിട്ടുണ്ട്. ഇപ്രകാരം തന്നെ ഈസാ നബി(അ) മരിച്ചവരെ ജീവിപ്പിച്ചിരുന്നുവെന്നും ഖുർആനിലുണ്ട്. ഇതെല്ലാം സ്ഥിരപ്പെട്ട സ്ഥിതിക്ക് അവരെ വീണ്ടും ജീവിപ്പിച്ച ശേഷം അവർ മുഅ്മിനുകളാകുന്നുതിന് എന്ത് തടസ്സമാണുള്ളത്. ഇവ്വിഷയകമായ ഹദീസ് വന്നിട്ടുണ്ട്താനും (ഖുർതുബി). ഈ കാര്യങ്ങൾ ഇബ്നു ഹജർ തങ്ങളും ശറഹുൽ ഹംസിയ്യയും വിശദീകരിച്ചിട്ടുണ്ട്.