പരിശുദ്ധ ഖുർആനിൽ, തിരുഹദീസുകളിൽ പേരെടുത്ത ഫലമാണ് ഈന്തപ്പഴം. മുസ്‌ലിം ജീവിതത്തോടൊട്ടി നിൽക്കുന്ന കായ്ക്കനിയുടെ ഗുണകണങ്ങൾ അനവധിയാണെന്ന് വൈദ്യശാസ്ത്രം സാക്ഷ്യം പറയുന്നു. ശമനവും ശാന്തിയും ആരാധനയുമായി ഇഴകിച്ചേർന്ന് നമ്മുടെ തീൻമേശകളിൽ വ്യത്യസ്തങ്ങളായ കാരക്കകളാണ് നിറഞ്ഞു നിൽക്കുന്നത്.