സമൂഹത്തിലെ വ്യക്തിയുടെ പെരുമാറ്റത്തെ നിയന്ത്രിക്കുന്ന പ്രധാന ഘടകമാണ് ധാർമികത. ശരിയേയും തെറ്റിനെയും വേർതിരിച്ച് മനസ്സിലാക്കാൻ ധാർമികത സഹായിക്കുന്നു. ധാർമിക ബോധമുള്ള വ്യക്തികൾ സമാധാനപരമായ സമൂഹത്തെ രൂപപ്പെടുത്തുന്നു.

വായിക്കാം:

മനുഷ്യൻ നിർബന്ധമായും പാലിച്ചിരിക്കേണ്ട ഉത്തരവാദിത്തങ്ങളാകാം ധാർമികത എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഭൗതികവാദപ്രകാരം മനുഷ്യനെ നിശ്ചിത ഉത്തരവാദിത്വങ്ങളോ നിയമങ്ങളോ ഇല്ലാതെ മറ്റിതര ജീവികളെ പോലെ യാദൃശ്ചികമായി പ്രകൃതിനിർധാരണത്തിലൂടെ രൂപപ്പെടുകയും, ആഗ്രഹിക്കുന്നത് ഭക്ഷിച്ചും ഭോജിച്ചും മരണമടയുന്ന ഒരു ജീവിവർഗമായിട്ടാണ് കണക്കാക്കപ്പെടുന്നത്.

ഡാർവിസം മുന്നോട്ടുവെക്കുന്നത് പ്രകാരം ജീവജാലങ്ങളുടെ നിലനിൽപ്പ് ഉണ്ടാകുന്നത് അർഹതയുള്ളവരുടെ അതിജീവനത്തിലൂടെയാണ്. ഇതനുസരിച്ച് അവൻ പരസ്പരം മത്സരിക്കുകയും തമ്മിലടിക്കുകയും ചെയ്തു സ്നേഹം, സൗഹൃദം തുടങ്ങിയ ആശയങ്ങൾക്കിടവില്ലാത്ത വിധം പൂർണ്ണ സ്വതന്ത്രനായി ജീവിക്കുകയാണ് ചെയ്യുന്നത്. യഥാർത്ഥത്തിൽ മറ്റിതര ജീവികളിൽ നിന്ന് വിഭിന്നമായി മനുഷ്യസമൂഹത്തിന്റെ സുഗമമായ ഗമനത്തിന് യുക്തിഭദ്രമായ നിയമങ്ങളും ചട്ടങ്ങളും അനിവാര്യമാണ്. നിശ്ചിത നിയമങ്ങളോ ചട്ടങ്ങളോ ഇല്ലാതെ ജീവിക്കാനാകുമെന്ന് ന്യായം പറയുന്നവർ അറിയാതെ നിഷേധിക്കുന്നത് സ്വന്തം രാഷ്ട്രത്തെയും നിയമവ്യവസ്ഥയും തന്നെയാണ്, കാരണം മറ്റുതര ജീവികൾക്കൊന്നും രാഷ്ട്രമോ ഭരണഘടനയോ നിയമവ്യവസ്ഥയോ ഇല്ല.

എന്തുകൊണ്ട് മനുഷ്യസമൂഹത്തിന് മാത്രം നിയമങ്ങളും ചട്ടങ്ങളും അനിവാര്യമാകുന്നു എന്ന ചോദ്യത്തിന് ലളിതമായ ഉത്തരം മനുഷ്യനൊരു സാമൂഹിക ജീവിയാണെന്നാണ്. അവന് സ്വാർത്ഥനായി ജീവിക്കാതെ മറ്റുള്ളവരുടെ ആവശ്യങ്ങൾ നിറവേറ്റി സഹജീവി സഹകരണത്തിലൂടെ ജീവിക്കേണ്ടതുണ്ട്.
മാത്രവുമല്ല മറ്റിതര ജീവികൾക്കുള്ള ഭക്ഷണം, താമസം, ലൈംഗികാസക്തി തുടങ്ങിയവ നിയന്ത്രിതമാണ്. ഒരു മൃഗവും ആത്മഹത്യ ചെയ്യാറില്ല, അനാവശ്യമായി മറ്റൊരു ജീവിയെ ആക്രമിക്കാറുമില്ല. പീഡനം സ്വവർഗ ദാമ്പത്യം തുടങ്ങിയ പ്രകൃതിവിരുദ്ധ ചെയ്തികളിൽ പ്രതിയാകാറുമില്ല, അഥവാ അവർക്ക് മറ്റൊരു നിയമത്തിന്റെ ആവശ്യമില്ല. എന്നാൽ മനുഷ്യ സമൂഹം ഇതിൽ നിന്നും പൂർണ്ണമായും വിപരീമാണ്. അവന്റെ കർമ്മ മണ്ഡലം വിശാലമാണ്, അവനു കൂടുതൽ നന്മകൾ ചെയ്ത് മഹത്വപ്പെടാനും മറുഭാഗത്ത് തിന്മകൾ ചെയ്ത അക്രമിയാകാനും കഴിയും. ഒരു വ്യക്തിക്ക് മനുഷ്യകുലത്തെ ആകെ നശിപ്പിക്കാനും ആയിരം മനസ്സുകളിൽ സത്പാന്താവ് കാണിക്കാനും സാധിക്കും.

എങ്കിലും നിയമങ്ങൾക്കൊരു കാർക്കഷ്യ വശമുണ്ട്, അനുസരണയുടെ ഗന്ധമുണ്ട്. ലംഘനങ്ങൾക്ക് ശിക്ഷയുടെ വർത്തമാനങ്ങളുമുണ്ട്, ഇവിടെയാണ് മതമുക്തമായി ജീവിക്കുന്ന ഒരു മനുഷ്യനെ സ്വതന്ത്ര ചിന്തക്ക് സ്വാധീനിക്കാൻ ത്രാ ണിയുണ്ടോ എന്ന ചോദ്യം വരുന്നത്. മനുഷ്യന് ചിന്താശേഷിയുണ്ട് ജീവിതത്തിന് ആവശ്യമായ നിയമങ്ങളും ചട്ടങ്ങളും കണ്ടെത്താനുള്ള ശേഷിയുണ്ട്, ഈ ശേഷി ഉപയോഗിച്ച് ഒരു നിയമസംഹിതം നിർമ്മിച്ച അതനുസരിച്ച് ജീവിക്കാമല്ലോ നിയമ സംരക്ഷണത്തിൽ നിയമപാലകരെ സംവിധാനിക്കാനുമാകുമെന്നല്ലാം പ്രഥമദൃഷ്ടിയിൽ ശരിയായി തോന്നിയാലും ഇവിടെ ഇടമുറിയാത്ത ഒരുപാട് സംശയങ്ങൾ വരുന്നുണ്ട് മനുഷ്യന്റെ സകല കർമ്മങ്ങളും ഉൾക്കൊള്ളുന്ന നിയമസഹിതയാണാവശ്യം അതിന് ധർമ്മവും അധർമ്മവും വിവേചിക്കാൻ എന്ത് മാനദണ്ഡമായി കാണും. 

സാധാരണ പറയും പോലെ അപരനു വേദനിക്കാത്ത എന്തും  അനുവദനീയമാണെന്ന് വെച്ചാൽ, ഈ അപരൻ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്  മനുഷ്യൻ മാത്രമാണോ അതോ മറ്റ് ഇതര ജീവികൾ ഉൾപ്പെടുമോ? അവയും നമ്മെ പോലെ ജീവികൾ അല്ലേ?, എങ്കിൽ അവയെ അറുത്തു  ഭക്ഷിക്കുന്നത് എത്ര ക്രൂരമാണ്. മതദൃഷ്ടിയിൽ ഭക്ഷിക്കാൻ ഒന്നുമില്ലാതെ അവശനായി ജീവിതനില നിലനിർത്താൻ വേണ്ടി മാത്രമല്ല അവ ഭക്ഷിക്കൽ  അനുവദനീയമാകുന്നത് ഭക്ഷണം കൂടുതൽ സ്വാദിഷ്ടമാകാൻ വരെ ഉപയോഗിക്കാം എന്നാണ്. എങ്കിൽ എന്താണ് ഒടുവിലത്തെ അതിരായി കാണുക?, ആരാണ് അത് നിയമിക്കുക? എന്തിനെ മാനദണ്ഡമാക്കും?.... തുടങ്ങിയ ഒരുപാട് ചോദ്യങ്ങൾ ഉൾതിരിഞ്ഞു വരുന്നുണ്ട്.

 ധാന്യങ്ങളും സസ്യഹാരവും മാത്രമേ കഴിക്കാവൂ എന്ന് പറഞ്ഞ് ഒരു പ്രത്യാശാസ്ത്രം അവതരിപ്പിക്കാൻ സാധിക്കുമോ? ഇനി ഒരു ജീവിയെയും കൊല്ലരുതെന്ന് വച്ചാൽ ഉറുമ്പ്, ചെറുപ്രാണികൾ ഇവയെ കൊല്ലാൻ പാടില്ലല്ലോ... ഇനി ചെറുപ്രാണികളെ കൊല്ലാമെന്ന് വെച്ചാൽ ആരാണ് ഇതിനൊക്കെ ഒരു പരിധി നിശ്ചയിക്കുക? എന്താണ് മാനദണ്ഡമായി കാണുക.?.........
 ജന്തുജാലങ്ങൾക്ക് മാത്രമല്ല സസ്യങ്ങൾക്കും ജീവനുണ്ടെന്നാണല്ലോ പറയപ്പെടുന്നത് അവ മണ്ണിൽ പാടുപെട്ട് വേരു പടർത്തി വെയിലും മഴയും തരണം ചെയ്തു  വൃക്ഷമായി പന്തലിച്ചതിനുശേഷം അവയെ കഷ്ണങ്ങളാക്കി കത്തിക്കുന്നത് ശരിയാകുമോ? ഇങ്ങനെ ചിന്തിച്ചാൽ സൂക്ഷ്മമായി ഒരു തലത്തിലേക്ക് അത് വഹിക്കപ്പെടുന്നുണ്ട് അവിടം അദൃശ്യമായ മനുഷ്യാധീത നിയമസംഹിക്ക് പ്രസക്തിയുണ്ട് അതിനെയാണ് മതമെന്ന് വിശേഷിപ്പിക്കുന്നത്.

 ഇതുവരെ പറഞ്ഞത് ശരിയും തെറ്റും തിരിച്ചറിയാനുള്ള മാനദണ്ഡം മാത്രമാണ് ഇനി എല്ലാം പരിഹരിച്ചു എന്നുവെച്ചാൽ പ്രശ്നങ്ങള് തുടങ്ങുന്നതേയുള്ളൂ, കാരണം മനുഷ്യൻ ധാർമികമായി  ജീവിക്കുന്നതിന്റെ ആവശ്യകത എന്താണ്?, ഒരു സ്വതന്ത്ര ചിന്തകനെ സംബന്ധിച്ചിടത്തോളം അവന് ഇഹലോകവാസത്തിനുശേഷം മറ്റൊരു ലോകം ആഗ്രഹിക്കാനില്ല ഇവിടെ പരമാവധി ആസ്വദിക്കണം അതിനെന്തിനാണ് മറ്റുള്ളവരെ മാനിക്കുന്നത്. ഒരു ലക്ഷം രൂപ മോഷ്ടിക്കാൻ എല്ലാ സാഹചര്യവും ഒത്ത ഒരുത്തനെ അതു നിരസിക്കാൻ പ്രേരിപ്പിക്കുന്നത് ഘടകം എന്താണ്?

 ചുരുക്കത്തിൽ ധാർമികത നിർവചിച്ചത് കൊണ്ടോ മാനദണ്ഡങ്ങൾ നിശ്ചയിച്ചത് കൊണ്ട് ഒന്നുമായില്ല. അവ പ്രയോഗ വൽക്കരിക്കാൻ സുഭദ്രമായ ഒരു നിയമവ്യവസ്ഥ അനിവാര്യമാണ്. രാഷ്ട്രവും ഭരണഘടനാ സംവിധാനം ഒന്നും ഇതിന് പരിഹാരം അല്ല എന്ന് ഉറപ്പാണ്. സ്വാഭാവികമായും ആരും പിടിക്കപ്പെടില്ലെന്ന് കണ്ടാൽ തിന്മകൾ ചെയ്യാൻ നിയമപാലകരെ സ്വാധീനമുള്ളവൻ എന്ത് ചെയ്യും? ഇങ്ങനെ ഒരുപാട് ചോദ്യങ്ങൾ ബാക്കിയാകുന്നുണ്ട്.

 ഇവിടെയാണ് മതങ്ങൾ പ്രസക്തമാകുന്നത് പ്രത്യേകിച്ചും യുക്തിഭദ്രവും മനുഷ്യന്റെ കൈകടത്തലില്ലാത്ത ദൈവികമായ നിയമം നിയമസഹിത, അതാണ് പരിശുദ്ധമായ ഇസ്‌ലാം. ഇസ്‌ലാം മുന്നോട്ടുവെക്കുന്ന ദർശനം കൃത്യവും യുക്തിഭദ്രവുമാണ്, ഇഹലോക ജീവിതം ഒരു പരീക്ഷണം മാത്രം, അതിനു ശേഷം കർമ്മങ്ങൾക്ക് പ്രതിഫലവും ശിക്ഷയും നടപ്പിലാക്കുന്ന അനന്തമായ ഒരു ലോകം വരാനിരിക്കുന്നു അതൊരു ദൈവിക വ്യവസ്ഥയായതു കൊണ്ടുതന്നെ യാതൊരു പോംവഴികൾക്കും പഴുതില്ല.

 മനുഷ്യകുലത്തിന് നേര് കാണിക്കാൻ മതിയായ സംവിധാനമാണ് ഇസ്‌ലാം. ആരാലും സ്വാധീനിക്കപ്പെടാത്ത മാറ്റങ്ങൾ ഇല്ലാത്ത ദൈവിക നിയമങ്ങൾക്ക് ധാർമികത രൂപപ്പെടുത്തുന്നതിൽ ചെറുതല്ലാത്ത പങ്കുണ്ട്. ഇസ്‌ലാം ജീവിതക്രമമായി സ്വീകരിച്ചവൻ മുസ്‌ലിമായി അറിയപ്പെടുന്നു. ബുദ്ധമതം ജൈനമതം തുടങ്ങിയവ നിശ്ചിത വ്യക്തികളുടെ പേരിലാണ് അറിയപ്പെടുന്നതെങ്കിൽ, പരിശുദ്ധ ഇസ്‌ലാം സ്ഥാപിച്ചത് നിശ്ചിത വ്യക്തികളെ കേന്ദ്രീകരിച്ചല്ല മറിച്ച് ഇസ്‌ലാം ദൈവീക മതമാണ്" തീർച്ചയായും അല്ലാഹുവിങ്കൽ മതം എന്നാൽ പരിശുദ്ധമായ ഇസ്‌ലാം മാത്രമാണ് " അഥവാ അല്ലാഹുതആല മനുഷ്യകുലത്തിന് സന്മാർഗമായി ഒരു മതം മാത്രമേ അവതരണമാക്കിയിട്ടുള്ളൂ.

 ആദ്യത്തെ മനുഷ്യൻ ആദം നബി (അ) മുതൽ പ്രവാചകന്മാരിലൂടെയാണ് ഇസ്‌ലാം പ്രചരിച്ചത്. ഇബ്രാഹിം നബി മൂസാനബി ഈസാ നബി തുടങ്ങിയവയെല്ലാം പ്രവാചക പരമ്പരയിലെ കണ്ണികളാണ്. എല്ലാവരും ദൈവീക വിശ്വാസത്തിൽ അധിഷ്ഠിതമായ മാനവികാശയങ്ങളാണ് കൈമാറ്റം നടത്തിയത്. അതിന്റെ അന്തിമമായ രൂപമാണ് എഡി ആറാം നൂറ്റാണ്ടിൽ മുഹമ്മദ് നബി (സ) തങ്ങളിലൂടെ അവതീർണമായത്.

ചുരുക്കത്തിൽ ദൈവിക മതമായി ഇസ്‌ലാം മാത്രമാണുള്ളത് മനുഷ്യർക്ക് അവതീർണമായതാണ് ഇസ്‌ലാം. മുത്ത് നബിക്ക് ഇറക്കിയ ഖുർആനിലൂടെയാണ് ഇസ്‌ലാം പരിപൂർണ്ണമാകുന്നത്. ഖുർആൻ ദൈവികവചനം ആണെന്നതിൽ ലോക മുസ്‌ലിമീങ്ങൾ ഏകോപനത്തിലാണ്. മുത്തു നബി ജീവിതത്തിലൂടെയാണ് ഇസ്‌ലാം പൂർണമായും പ്രയോഗവത്ക്കരിക്കപ്പെട്ടത്.

മനുഷ്യന്റെ വയ്യെക്തികവും കുടുംബകരവും സാമൂഹികവുമായ വ്യവഹാരമാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ മർമ്മത്തെ സംഗ്രഹിച്ച് കൊണ്ട് ഈമാൻ, ഇസ്‌ലാം, ഇഹ്സാൻ എന്നിവയിൽ സംക്ഷിപ്തമാണ്, വിശ്വാസപരമായ കാര്യങ്ങളാണ് ഈമാൻ കൊണ്ട് അർത്ഥമാക്കുന്നത് ആരാധന ആയ കാര്യങ്ങളാണ് ഇസ്‌ലാം കൊണ്ട് അർത്ഥമാക്കുന്നത്.

Tags

.

Questions / Comments:



21 June, 2025   06:15 am

Murshidul haque.p

The great writing

21 June, 2025   06:08 am

Muhammed Ajmal

നല്ല എഴുത്ത്