കാലങ്ങളോളം ഭേദമാവാതെ തുടർന്ന രോഗക്കിടക്കയിലെ ബുദ്ധിമുട്ടുകൾക്കിടയിലാണ് ഇമാം ബൂസ്വീരി(റ) ബുർദ രചിക്കുന്നത്. തിരുസവിധത്തിൽ നിന്ന് അംഗീകാരം ലഭിച്ച മഹത് കാവ്യം പിന്നീട് ലോകമെമ്പാടുമുള്ള പ്രവാചകാനുരാഗികൾ ഏറ്റെടുത്തു. മദ്ഹ് കാവ്യങ്ങളിൽ ബുർദ ഇന്നും വർധിത സ്വാധീനത്തോടെ, പകരം വെക്കാനില്ലാത്ത കൃതിയായി തുടരുന്നു.
കേൾക്കാം, വായിക്കാം::
തിരുനബി മദ്ഹ് കാവ്യങ്ങളിൽ ആഗോള തലത്തിൽ വിശ്വാസിഹൃദയങ്ങളെ സ്വാധീനിച്ച കൃതിയാണ് ഇമാം അൽ ബൂസ്വീരി(റ) രചിച്ച ഖസ്വീദത്തുൽ ബുർദ. കേവലം ഒരു സാഹിത്യകൃതി എന്നതിനപ്പുറം, പ്രവാചകസ്നേഹികൾ അനുരാഗത്തിന്റെ ആഴങ്ങളിലേക്കെത്തുന്നത് ബുർദയിൽ ലയിച്ചുകൊണ്ടാണ്. രചന കഴിഞ്ഞ് നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും മങ്ങലേൽക്കാതെ ലഭിച്ചുകൊണ്ടിരിക്കുന്ന ജനപ്രീതി, ഇസ്ലാമിക ചരിത്രത്തിലും സംസ്കാരത്തിലും ഖസ്വീദത്തുൽ ബുർദ നിർവഹിച്ച സമാനതകളില്ലാത്ത സ്വാധീനത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. "അൽ കവാക്കിബു ദുരിയ്യ ഫീ മദ്ഹി ഖൈരിൽ ബരിയ്യ" എന്നാണ് ഇമാം തന്റെ രചനക്ക് പേരുവെച്ചത്. ഈ കൃതിയാണ് ബുർദ എന്ന നാമത്തിൽ പ്രസിദ്ധമെങ്കിലും, കഅ്ബ്(റ) രചിച്ച "ബാനത്ത് സുആദ്" എന്നതാണ് യഥാർത്ഥ ബുർദയായി കണക്കാക്കപ്പെടുന്നത്.
പിന്നീട് അതെങ്ങനെ "ബുർദ" യായി എന്നതിൽ പണ്ഡിതൻമാർക്കിടയിൽ പല അഭിപ്രായങ്ങളുണ്ട്. ബാജൂരി തങ്ങളുടെ ബുർദ വാഖ്യാനത്തിൽ കാണുന്നത്, ഇമാം ബൂസ്വീരി(റ) തന്റെ മാരകമായ രോഗം സുഖപ്പെടാൻ വേണ്ടിയാണ് ബുർദ രചിക്കുന്നത് എന്നാണ്. 'ബുർദ' എന്ന പദത്തിന്റെ അടിസ്ഥാനം രോഗശമനം എന്നർത്ഥം വരുന്ന 'ബുർഉദ്ദാഅ്' എന്നാണ്.
പിന്നീട് എക്കാലത്തും ഏതു രോഗത്തിനും ബുർദ പരിഹാരമായിരുന്നുവെന്നും ചരിത്രങ്ങളിൽ രേഖപ്പെടുത്തിയതായി കാണാം. ഈ അനുഭവത്തിനു പിന്നിൽ ജനങ്ങൾ വിളിച്ച പേരാണ് "ഖസീദത്തുൽ ബുർദ" അഥവാ ശമനഗീതം.
എന്നാൽ മറ്റൊരഭിപ്രായം, ഈ കൃതി എഴുതി പൂർത്തിയാകുന്ന സമയത്ത് തിരുനബിﷺ സ്വപ്നത്തിലൂടെ ഇമാം ബൂസ്വീരി(റ)ന് അവിടുത്തെ ഷാൾ കൈമാറുകയും അതുകൊണ്ട് "പുതപ്പ്"എന്ന അർത്ഥത്തിലാണ്
ബുർദ എന്നു വിളിക്കുന്നതെന്നുമാണ്. 160 വരികളുള്ള പത്ത് അധ്യായങ്ങളാണ് ബുർദയിലുള്ളത്. അറബി കവിത വൃത്തങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട "ബസ്വീത്ത്" വൃത്തമാണ് കൃതിയിൽ ഉപയോഗിച്ചിട്ടുള്ളത്. കൂടാതെ മുഴുവൻ വരികളും അവസാനിക്കുന്നത് "മീം" എന്ന അക്ഷരം കൊണ്ടായതിനാൽ "അൽ ഖസ്വീദത്തുൽ മീമിയ്യ" എന്ന മറ്റൊരുപേരും ബുർദക്കുണ്ട്.
ഇമാം ബൂസ്വീരി(റ)വിൻ്റെ ജീവിതം
ഹിജ്റ 608 ശവ്വാലിലാണ് ഇമാം ബൂസ്വീരി(റ) ജനിക്കുന്നത്. അശ്ശയ്ഖ് ശറഫുദ്ധീൻ അബു അബ്ദുള്ള മുഹമ്മദുബ്നു സഈദ് അൽ ബൂസ്വീരി(റ) എന്നാണ് ഇമാമിൻ്റെ പൂർണനാമം. ചെറുപ്രായം മുതലേ ഉപ്പയുടെ ശിക്ഷണത്തിലാണ് അവിടുന്ന് വളർന്നത്. കുട്ടിക്കാലത്ത് തന്നെ വിശുദ്ധ ഖുർആൻ മനഃപാഠമാക്കി. തുടർന്ന്, ദീനി വിജ്ഞാന മേഖലകളിലേക്ക് കാലെടുത്തുവെച്ചു. നിരവധി ഗ്രന്ഥങ്ങളുടെ മത്നുകളും ഇമാം മനഃപാഠമാക്കി. കൈറോയിലെ മസ്ജിദ് ളാഹിരിയിലാണ് ദർസ് പഠനം പൂർത്തിയാക്കിയത്. ഉപരിപഠനത്തിനായി ഈജിപ്തിലെ അൽ-അസ്ഹറിലെത്തുകയും അക്കാലത്തെ പ്രശസ്ത പണ്ഡിതന്മാരിൽ നിന്ന് അറിവ് നേടുകയും ചെയ്തു.
കർമശാസ്ത്രം, തഫ്സീർ, കാവ്യശാസ്ത്രം, ഗണിതശാസ്ത്രം തുടങ്ങി നിരവധി വിജ്ഞാന ശാഖകളിൽ അവഗാഹം നേടി. പഠനശേഷം അധ്യാപനത്തിലേക്ക് പ്രവേശിക്കുകയും നിരവധി നിപുണന്മാരായ പണ്ഡിതരെ വാർത്തെടുക്കുകയും ചെയ്തു.
പ്രമുഖ ഹദീസ് പണ്ഡിതനും പ്രവാചക ചരിത്രകാരനുമായ അബ്ദുൽ ഫത്ഹ് ഫത്ഹുദ്ധീൻ സയ്യിദുന്നാസ് എന്നവരും ലോകപ്രശസ്ത ഖുർആൻ വ്യാഖ്യാതാവും , അറബി വ്യാകരണ പണ്ഡിതനുമായ ഇമാം അബു ഹയ്യാൻ അൽ അന്ദലുസി എന്നവരും ബൂസ്വീരി ഇമാമിൻ്റെ ശിഷ്യരിൽ പ്രധാനികളാണ്.
മക്കയിലും കൈറോയിലും ഇമാം ഖുർആൻ അധ്യാപനം നടത്തിയിട്ടുണ്ട്. ജീവിതത്തിന്റെ സിംഹഭാഗവും ഖുർആൻ അധ്യാപനത്തിലും മദ്ഹുന്നബിയിലുമായാണ് ഇമാം ചിലവഴിച്ചത്.
ബുർദക്ക് പുറമെ, ഇസ്ലാം വിമർശകരെ ഖണ്ഡിക്കുന്ന ഒട്ടനവധി കവിതകളും മഹാൻ രചിച്ചിട്ടുണ്ട്. അവരുടെ കവിതയിലുള്ള പ്രാവീണ്യം അക്കാലത്തെ രാജാക്കന്മാരുടെയെല്ലാം ശ്രദ്ധ പിടിച്ചുപറ്റാൻ കാരണമായിട്ടുണ്ട്. അങ്ങനെ കൊട്ടാരക്കവിയായും സേവനമനുഷ്ഠിക്കാൻ മഹാന് അവസരം ലഭിച്ചു.
എന്നാൽ കൊട്ടാരത്തിൽ ഭരണകർത്താക്കളുടെയും ജീവനക്കാരുടെയും കൊള്ളയും അഴിമതികളും ഇമാമിനെ വല്ലാതെ നിരാശയിലാക്കി. തുടർന്ന് കൊട്ടാരസേവനം അവസാനിപ്പിച്ച ഇമാം അവിടുത്തെ ജീവിതം പൂർണമായും സാധാരണ ജനങ്ങളോടൊപ്പം ചെലവഴിച്ചു. അക്കാലത്തെ ഭരണാധികാരികളുടെ അഴിമതികളും കെടുകാര്യസ്ഥതയും തുറന്നുകാട്ടാൻ മഹാൻ അവിടുത്തെ കവിതകളെ തന്നെ പടവാളാക്കുകയാണ് ചെയ്തത്.
കുറഞ്ഞ കാലമാണെങ്കിലും കൊട്ടാരക്കവിയായി സേവനം ചെയ്തത് വലിയ പാപമായി ബുർദയിൽ തന്നെ ഇമാം ബുസ്വീരി(റ) അവതരിപ്പിക്കുന്നുണ്ട്. എങ്കിലും സകല വ്യാഖ്യാതാക്കളും അടിസ്ഥാനപരമായി ഇതൊരു പാപമായി കണക്കാക്കേണ്ട കാര്യമല്ല എന്ന് വ്യക്തമാക്കുന്നുണ്ട്. അത്രമാത്രം സൂക്ഷ്മതയും, സ്രഷ്ടാവിലുള്ള അർപ്പണവും എപ്പോഴും കാത്തുസൂക്ഷിച്ചിരുന്നവരായിരുന്നു ഇമാം. ഹിജ്റ 697ൽ അവിടുന്ന് ഇഹലോക വാസം വെടിഞ്ഞു. ഈജിപ്തിലെ അലക്സാൻഡ്രിയയിലാണ് മഹാനവർകൾ അന്ത്യവിശ്രമം കൊള്ളുന്നത്.
രചനാ പശ്ചാത്തലം
കൊട്ടാരക്കവിയായി സേവനമനുഷ്ഠിച്ചിരുന്ന കാലത്ത്, പതിവുപോലെ സമ്മാനങ്ങളുമായി വീട്ടിലേക്ക് പോവുകയായിരുന്നു ഇമാം. വഴിമധ്യേ ഒരു പണ്ഡിത വര്യരെ കണ്ടുമുട്ടി.
'നിങ്ങൾ നബിﷺയെ സ്വപ്നത്തിൽ കണ്ടിരുന്നോ?' എന്ന് ആ ശൈഖ് ഒരാമുഖങ്ങളുമില്ലാതെ ഇമാമിനോട് ചോദിച്ചു.
കണ്ടിട്ടില്ലെന്ന് താഴ്മയോടുകൂടി ഇമാം പ്രതികരിക്കുകയും ചെയ്തു.
അന്നുമുതൽ ഇമാമിന്റെ മനസ്സിൽ ആ ചോദ്യം തളം കെട്ടിനിന്നു. നബിﷺയിലേക്ക് അടുക്കാനും, അവിടുത്തെ കവിതകൾ മുഴുവനും തിരുമദ്ഹുകളാക്കാനും ഇമാം തീരുമാനിച്ചു. ആ രാത്രിയിൽ തന്നെ ആകാശത്ത് നക്ഷത്രങ്ങൾക്കിടയിൽ ചന്ദ്രനെ ദർശിക്കുന്നത് പോലെ സ്വഹാബത്തിനിടയിൽ മുത്ത്നബിﷺ ഇരിക്കുന്നത് അവർ സ്വപ്നത്തിൽ കണ്ടു.
മനുഷ്യജീവിതത്തിലെ ഒരോ വഴിത്തിരിവുകൾക്ക് പിന്നിലും ചില നിമിത്തങ്ങൾ ഉണ്ടായിരിക്കും. അതൊരു വാക്കോ ഉപദേശമോ അനുഭവമോ മറ്റോ ആയിരിക്കും. ഇമാമിന്റെ ജീവിതത്തിൽ പ്രതിഫലിച്ചത് ആ പണ്ഡിത വര്യൻ്റെ ചോദ്യമായിരുന്നു. ജീവിതത്തിൽ കടുത്ത ശാരീരിക പ്രയാസങ്ങളും ഗുരുതരമായ രോഗാവസ്ഥയും ഇമാം നേരിട്ടിരുന്നു. ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെടുത്തുന്ന പക്ഷാഘാതം പോലുള്ള അസുഖങ്ങൾ അദ്ദേഹത്തെ ദീർഘനാൾ രോഗശയ്യയിലാക്കി.
എന്നാൽ ആ കടുത്ത രോഗാവസ്ഥയിലും തിരുനബിﷺയോടുള്ള അദ്ദേഹത്തിന്റെ ഹൃദയത്തിലെ സ്നേഹവും പ്രാർത്ഥനകളും അതീവ തീവ്രമായിരുന്നു. അതിനിടയിലാണ് ഇമാം തിരുനബിﷺയെ പ്രകീർത്തിച്ചുകൊണ്ട് ലോകപ്രസിദ്ധമായ 'ഖസീദത്തുൽ ബുർദ' രചിക്കുന്നത്. ഒടുവിൽ ആ പ്രകാശകാവ്യം സ്വപ്നത്തിൽ തിരുനബിﷺയുടെ സന്നിധിയിൽ വെച്ച് അവതരിപ്പിക്കാൻ അവർക്ക് ഭാഗ്യമുണ്ടാവുകയും, നബി തങ്ങൾ അവിടുത്തെ പുതപ്പ്(ബുർദ) ഇമാമിന് മേൽ പുതപ്പിച്ചു നൽകുകയും തത്ഫലമായി രോഗശാന്തി ലഭിക്കുകയും ചെയ്തു. ബുർദ രചിച്ചതിനുശേഷം, നിരവധി തവണ ആവർത്തിച്ചു ചൊല്ലി, നബിയെ കണ്ട് തവസ്സുലാക്കി കരഞ്ഞു ദുആ ചെയ്തത് കാരണമാണ് രോഗം സുഖപ്പെട്ടതെന്ന് ഇമാം ബൂസ്വീരി(റ) പറഞ്ഞതായി ഹിജ്റ 764ൽ വഫാത്തായ ചരിത്രകാരൻ ഇബ്നു ശാക്കിർ എന്നവർ രേഖപ്പെടുത്തിയിട്ടുണ്ട്.
ഒരുപാട് കാലങ്ങൾക്ക് ശേഷം രോഗം സുഖപ്പെട്ട ഇമാം പുറത്തിറങ്ങുകയാണ്. തളർന്നുകിടന്നിരുന്ന ശരീരത്തിന് എന്തെന്നില്ലാത്ത ഉന്മേഷവും, സന്തോഷവും. തിരുനബിﷺയോടുള്ള നിരന്തരമായ സഹവാസത്തിന്റെ ഫലമാണിതെല്ലാമെന്ന അഭിമാനബോധവും മനസ്സിലുണ്ട്. അങ്ങനെയിരിക്കെയാണ്, ബൂസ്വീരി ഇമാം ശൈഖ് അബുർറജാഅ(റ)വിനെ കണ്ടുമുട്ടുന്നത്.
ഉടനെ അദ്ദേഹം ചോദിച്ചു "നിങ്ങൾ മുത്ത്നബിﷺയുടെ മദ്ഹായി രചിച്ച ആ ഖസ്വീദ നൽകാമോ?"
ഒരുപാട് പ്രവാചക കാവ്യങ്ങൾ രചിച്ച ഇമാം അവ ഓരോന്നിനെ കുറിച്ചും സൂചിപ്പിച്ചെങ്കിലും
അദ്ദേഹത്തിനാവശ്യം തിരുസന്നിധിയിൽ അവതരിപ്പിച്ച "അമിൻ തദക്കുരി" എന്ന വരിയിൽ തുടങ്ങുന്ന കാവ്യമാണ് എന്ന് പറഞ്ഞപ്പോൾ ഇമാം ആകെ സ്തംഭിച്ചു നിന്നു.
താനും റസൂലുംﷺ അല്ലാതെ മറ്റാരും അത് അറിഞ്ഞിട്ടില്ല, പിന്നെ എങ്ങനെ താങ്കളത് അറിഞ്ഞുവെന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു. "ഇന്നലെ ഞാൻ നബിﷺയും സ്വഹാബത്തും സന്നിഹിതരായ ഒരു സദസ്സ് സ്വപ്നം കണ്ടു, താങ്കളായിരുന്നു അവിടുത്തെ അതിഥി. നിങ്ങളാ വരികൾ മുഴുവൻ തിരുദൂതർﷺക്ക് ചൊല്ലിക്കൊടുക്കുന്നതിന് ഞാൻ സാക്ഷിയായി. നബിയും സ്വഹാബത്തും വല്ലാതെ സന്തോഷിച്ചു.
അങ്ങനെ ആദ്യമായി മുത്ത്നബിﷺ ഖസ്വീദത്തുൽ ബുർദ ആലപിച്ചു. സദസ്സിലുള്ള സ്വഹാബ അത് കേട്ടാസ്വദിച്ചു.
ആ സദസ്സിൽ വച്ച് തന്നെ തിരുനബിﷺയുടെ ആദരവും ഇമാമിന് കിട്ടി.
താൻ മരണപ്പെട്ടു എന്ന് പോലും നാട്ടുകാർ വിചാരിച്ചിരുന്ന ഒരു അവസ്ഥയിൽ നിന്നാണ് ഒരു സുപ്രഭാതത്തിൽ മഹാൻ നാട്ടിലേക്ക് ഇറങ്ങുന്നത്. അതിനാൽ തന്നെ ബുർദയുടെ അമാനുഷികമായ ശേഷിയും പവിത്രതയും നാടാകെ പടർന്നു. കാരണം, അക്കാലത്തെ അഗ്രഗണ്യരായ ഒരുപാട് വൈദ്യന്മാരും, വിദഗ്ധരും നിരന്തരം ചികിത്സിച്ചിട്ടും ഭേദമാകാത്ത രോഗം ഖസീദതുൽ ബുർദ കാരണം ഒറ്റരാത്രികൊണ്ട് ഭേദപ്പെടുകയാണ്. രോഗം സുഖപ്പെട്ട വിവരമറിഞ്ഞ മന്ത്രി, ഇമാമിനെ കൊട്ടാരത്തിലേക്ക് വിളിപ്പിച്ചു വിവരങ്ങൾ തിരക്കി. സംഭവം അറിഞ്ഞ ഉടനെ ബുർദയുടെ ഒരു കോപ്പി രാജാവ് ചോദിച്ചു വാങ്ങുകയും താൻ അത് മുഴുവൻ നഗ്നപാതനായി നിന്നുകൊണ്ട് ചൊല്ലിത്തീർക്കുമെന്ന് അദ്ദേഹം ശപഥം ചെയ്യുകയും ചെയ്തു.
അക്കാലം തൊട്ടേ ബുർദയുടെ പവിത്രതയും പരിശുദ്ധിയും ലോകമാകെ പടർന്നു. നിരവധി വ്യാഖ്യാന ഗ്രന്ഥങ്ങളും പരിഭാഷകളും ലോകത്തിന്റെ നാനാധിക്കുകളിൽ നിന്നുമുണ്ടായി. ചരിത്രത്തിൽ പേരുകേട്ട നമ്മുടെ പൂർവികരായ ഇമാമുമാരും, രചയിതാക്കളും പവിത്രമായ ആ രചനയ്ക്ക് ഏതെങ്കിലും തരത്തിൽ സേവനമെടുത്തവരാണ്. കേരളത്തിൽ നിന്നുതന്നെ ബുർദക്ക് ഏകദേശം 25ഓളം വ്യാഖ്യാനങ്ങൾ പിറന്നിട്ടുണ്ട്.
ലോകമെമ്പാടുമുള്ള മുസ്ലിംകൾ പ്രകീർത്തന കാവ്യങ്ങളിലെ വസന്തമായി കാണുന്ന 'ബുർദ', കേവലമൊരു കാവ്യത്തിനപ്പുറം പ്രവാചകരോടുള്ള അടങ്ങാത്ത സ്നേഹത്തിന്റെയും ആത്മീയ സമർപ്പണത്തിന്റെയും സമാനതകളില്ലാത്ത പ്രതീകമാണ്. പുണ്യകാവ്യത്തിന്റെ സാക്ഷാത്കാരത്തിലൂടെ രോഗശമനവും തിരുനബിﷺയുടെ മഹനീയ സാന്നിധ്യവും അനുഭവിച്ചറിഞ്ഞ ഇമാം ബൂസൂരി(റ)വിൻ്റെ ജീവിതം ചരിത്രത്തിൽ സമാനതകളില്ലാത്ത ഒരു അത്ഭുതമായി മാറി. നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും മൂല്യമൊട്ടും കുറയാതെ തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന ബുർദ, നബിയനുരാഗികളുടെ ഹൃദയങ്ങളെ തളിർപ്പിച്ചുകൊണ്ട് ഇന്നും അതീവ പ്രഭയോടെ നിലകൊള്ളുന്നു.

റഫറൻസ്
ശർഹുൽ ബാജൂരി അലൽ ബുർദ