ഖുർആൻ മനുഷ്യജീവിതത്തിന് സമഗ്ര മാർഗ്ഗദർശനമാണ്. അതിന്റെ പ്രായോഗിക മാതൃകയാണ് തിരുനബിയുടെ ജീവിതം. ഹദീസുകൾ പ്രകാരം നീതി, സഹായം, നല്ല വാക്ക്, വഴിയിലെ തടസ്സം നീക്കൽ തുടങ്ങിയ സാമൂഹിക ധർമ്മങ്ങൾ ആരാധനയായി കണക്കാക്കപ്പെടുന്നു; ഇവ മനുഷ്യരെ പരസ്പരം ഇണക്കിച്ചേർത്ത് സമൂഹിക ബോധം നിലനിർത്താൻ സഹായിക്കുന്നു.
ബദ്ർ ചരിത്രത്തെയും അഹ്‌ലു ബദ്റിനെയും പ്രകീർത്തിക്കുന്ന അനേകം രചനകൾ ഇസ്‌ലാമിക ലോകത്ത് രചിക്കപ്പെട്ടിട്ടുണ്ട്. അവ ഓരോന്നും മുസ്‌ലിംകളുടെ നിത്യജീവിതത്തിന്റെ ഭാഗമായി രൂപാന്തരപ്പെട്ടിരുന്നു. തിരുനബി(സ) യുടെ കാലം മുതൽ ഈ പ്രകീർത്തനങ്ങൾ രൂപപ്പെട്ടിട്ടുണ്ട്.