ശാസ്ത്രത്തെ മൂല്യാനുസൃതമായി സമീപിക്കാതിരുന്നതോടുകൂടെ സാങ്കേതിക വിദ്യ പ്രകൃതിവിരുദ്ധമായി തുടങ്ങി. ശാസ്ത്ര-സാങ്കേതിക രംഗങ്ങൾ പ്രഫുല്ലമായിരുന്ന മുസ്‌ലിം സംസ്കൃതി പക്ഷെ പരിസ്ഥിതിയെ ചേർത്തുപിടിക്കുന്നതായിരുന്നു. മണ്ണ്, മരം, വായു, ജലം എന്നിവയടങ്ങുന്ന ജൈവവൈവിധ്യം അല്ലാഹുവില്‍ നിന്നുള്ള അമാനത്തായാണ് ഇസ്‌ലാം കാണുന്നത്.

ജൂൺ 5 ലോക പരിസ്ഥിതി ദിനമാണ്. 1973 മുതലാണ് കാലക്രമേണ ക്ഷയിച്ചു കൊണ്ടിരിക്കുന്ന പ്രകൃതിക്ക് സംരക്ഷണം ഒരുക്കുകയും പ്രകൃതി ചൂഷണങ്ങൾക്കെതിരെ അവബോധം സൃഷ്ടിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്രസഭ പരിസ്ഥിതി ദിനം ആചരിക്കാൻ തീരുമാനിക്കുന്നത്. മനുഷ്യരുടെയും പ്രപഞ്ചത്തിലെ സർവ്വ സസ്യ ജന്തു ജീവജാലങ്ങളുടെയും നിലനിൽപ്പ് തന്നെ ക്ഷീര പഥത്തിലെ ജൈവ സമ്പുഷ്ടമായ ഭൂമിയെ ആശ്രയിച്ചാണ്. കരയിലുള്ളതിനേക്കാൾ വിഭവങ്ങൾ അടങ്ങിയ സമുദ്രത്തോടൊപ്പം തലയുയർത്തി നിൽക്കുന്ന പർവ്വതനിരകളും മഴക്കാടുകളും മരുഭൂമികളും ഭൂമിക്ക് പത്തരമാറ്റേകുന്നു. ഇവകളിൽ ആശാസ്ത്രീയവും ശാസ്ത്രീയവുമായ ഇടപെടലുകൾ നടത്തി ആസ്വദിച്ചനുഭവിക്കുന്നത് മനുഷ്യനാണ്. നിരന്തരം മാറിക്കൊണ്ടിരിക്കുന്ന മനുഷ്യനൊപ്പം പ്രകൃതിയും മാറുന്നു. എന്നതിനേക്കാൾ മരിക്കുന്നു എന്നതാകും ഉചിതം. മനുഷ്യരിൽ രൂപപ്പെടുന്ന യുക്തി രഹിത ചിന്തകൾ പലപ്പോഴും പ്രകൃതിയുടെ ജീവവായു തടയുന്നു. തുടർന്നുണ്ടാകുന്ന ഭീകര പ്രവർത്തനങ്ങളിൽ നിന്ന് ഭൂമിക്ക് കവചം ഒരുക്കുകയാണ് ഓരോ പരിസ്ഥിതി ദിനങ്ങളും തുടർന്നുണ്ടാകുന്ന പ്രകൃതിസംരക്ഷണ യജ്ഞങ്ങളും.

സമഗ്രവും സമ്പൂർണ്ണവുമായ ഇസ്ലാമിൽ പരിസ്ഥിതി വീക്ഷണങ്ങളിലും വ്യക്തമായ കാഴ്ചപ്പാടുകളുണ്ട്. വർഷങ്ങൾക്കു മുമ്പ് തന്നെ പ്രകൃതിയുടെ സൗകുമാര്യതകളെയും പ്രകൃതി സംരക്ഷണത്തിലൂടെയുള്ള ഇഹ-പര പ്രതിഫലങ്ങളെ കുറിച്ചും ഖുർആനിക ദർശനങ്ങളിലൂടെയും തിരുനബി ചര്യകളിലൂടെയും ഇസ്ലാം പരിചയപ്പെടുത്തിയിട്ടുണ്ട്. ഭൂമിയിലുള്ള സർവവും നിങ്ങൾക്ക് വേണ്ടി സൃഷ്ടിച്ചതാണെന്ന ഖുർആനിക വചനത്തിലൂടെ മനുഷ്യനുവേണ്ടി സൃഷ്ടിച്ചതാണ് പ്രകൃതിയെന്നും അത് സംരക്ഷിക്കേണ്ടത് മനുഷ്യന്റെ ബാധ്യതയാണെന്നും അടയാളപ്പെടുത്തുന്നു. മനുഷ്യന് വാസയോഗ്യമാക്കിയ ഭൂമിയിൽ നിങ്ങൾ കുഴപ്പങ്ങൾ സൃഷ്ടിക്കരുത് എന്ന താക്കീത് പ്രകൃതിയില്ലാത്ത ജീവിതം അസാധ്യമാണെന്നതിലേക്ക് വിരൽ ചൂണ്ടുന്നു. മണ്ണ്, മരങ്ങൾ, ജലം, പക്ഷിമൃഗാദികൾ തുടങ്ങിയ പ്രകൃതി വിഭവങ്ങളോടുള്ള സമീപന രീതി ഇസ്ലാം കൃത്യമായി നിർദ്ദേശിക്കുന്നുണ്ട്. മനുഷ്യ താൽപര്യങ്ങൾക്കനുസരിച്ച് ഇവയെ ചൂഷണം ചെയ്യുന്നതും ഇസ്ലാം വിലക്കുന്നുണ്ട്.

മണ്ണിൽ നിന്നും സൃഷ്ടിക്കപ്പെട്ട് മണ്ണിലേക്കു തന്നെ മടങ്ങുന്നവനാണ് മനുഷ്യൻ. നിങ്ങളെ മണ്ണിൽ നിന്ന് സൃഷ്ടിച്ച് മണ്ണിലേക്കു തന്നെ ഞാൻ മടക്കും. അതിൽ നിന്ന് മറ്റൊരിക്കൽ കൂടി ഞാൻ സൃഷ്ടിക്കും എന്ന് അല്ലാഹു സുബ്ഹാനഹു വ തആല ഖുർആനിൽ പ്രതിപാദിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഹൈഡ്രജൻ കാർബൺ പൊട്ടാസ്യം ഫോസ്ഫറസ് തുടങ്ങി മണ്ണിൽ അടങ്ങിയിരിക്കുന്ന സർവ മൂലകങ്ങളും മനുഷ്യ ശരീരത്തിൽ കാണാൻ കഴിയും. മനുഷ്യന്റെ ജീവിതോപാധിയായും ശുചീകരണ വസ്തുവായും മണ്ണിനെ പരുവപ്പെടുത്തിയിട്ടുണ്ട്. ജീവൻ നിലനിർത്താൻ ആവശ്യമായ ഭക്ഷ്യ പദാർത്ഥങ്ങൾ കൃഷി ചെയ്യാൻ മണ്ണിലെ സാധിക്കൂ. കൃഷിക്ക് വളം നൽകുമ്പോൾ മാലിന്യം ഉപയോഗിക്കരുതെന്ന് കർമ്മശാസ്ത്രം നിർദ്ദേശിക്കുന്നതിലൂടെ മണ്ണിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കാൻ കൽപ്പിക്കുന്നു. വെള്ളം ലഭ്യമാകാത്തപ്പോഴും ഉപയോഗം അസാധ്യമാകുമ്പോഴും മണ്ണുകൊണ്ട് ശുദ്ധീകരിക്കാൻ ഇസ്ലാം പറയുന്നു. ഭൂമി മുഴുവനും എനിക്കും എന്റെ സമുദായത്തിനും ആരാധനാലയമായും മണ്ണ് ശുചീകരണ വസ്തുവുമാക്കിയിരിക്കുന്നു എന്ന തിരുനബി വചനം ഇമാം ബുഖാരി(റ) ഉദ്ധരിക്കുന്നുണ്ട്. മണ്ണിനെ വിശുദ്ധമായി കാണുകയും മണ്ണിനോട് ഇടപഴകുമ്പോൾ സൂക്ഷ്മത പാലിക്കേണ്ടതും ഓരോ വിശ്വാസിയുടെയും കടമയാണ്.

ജലമാണ് ജീവൻ

ജീവന്റെ ഉറവയും അടിസ്ഥാന സ്രോതസ്സും ജലമാണ്. ഭൂമിയിലേതു വസ്തുവിനേയും പോലെ മനുഷ്യ ശരീരത്തിന്റെയും മൂന്നിൽ രണ്ട് ഭാഗവും ജലമാണ്. കുടിക്കാനും ഭക്ഷണം പാകം ചെയ്യുന്നതിനും ശുചീകരണത്തിനും നിർമ്മാണ പ്രവർത്തനങ്ങൾക്കും തുടങ്ങി മനുഷ്യ ജീവിതത്തിന്റെ സർവ മേഖലകളിലും ജലം അനിവാര്യമാണ്. ജലവും കളിമണ്ണും അടങ്ങിയ മിശ്രിതത്തിൽ നിന്നാണ് മനുഷ്യനെ സൃഷ്ടിച്ചതെന്ന ഖുർആനിക പരാമർശം മനുഷ്യ സൃഷ്ടിപ്പിലെ ജല സാന്നിധ്യം അറിയിക്കുന്നു.

മനുഷ്യനടക്കമുള്ള ജീവജാലങ്ങളുടെ ശരീര ദ്രവങ്ങളുടെ മുഖ്യഘടകം ജലമാണ്. പത്തു ഗാലൻ ജലമടങ്ങിയതാണ് ഒരു ശരാശരി മനുഷ്യ ശരീരം. ഒരു ശരാശരി മനുഷ്യ ശരീരത്തിൽ 35 മുതൽ 40 ലിറ്റർ വരെ വെള്ളം എപ്പോഴുമുണ്ടായിരിക്കും. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് രക്തവും മറ്റു പോഷകങ്ങളും എത്തിക്കുന്നതിനാൽ വെള്ളം മനുഷ്യ ശരീരത്തിന്റെ പ്രധാന ഘടകമാണ്. വെള്ളം സൂക്ഷ്മമായി കൈകാര്യം ചെയ്യണമെന്നും ദുർവ്യയം ചെയ്യരുതെന്നും ഇസ്ലാം അനുശാസിക്കുന്നുണ്ട്. ഒഴുകുന്ന നദിയിൽ നിന്ന് അംഗസ്നാനം ചെയ്യുമ്പോൾ പോലും അമിതവ്യയം ഉണ്ടാകരുതെന്നാണ് മുത്ത്‌ നബി(സ) പഠിപ്പിക്കുന്നത്. എന്നാൽ മനുഷ്യരുടെ അശ്രദ്ധമൂലം ലോകത്ത് ശുദ്ധജലം അനുദിനം കുറഞ്ഞുവരുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്തെമ്പാടുമുള്ള ജലസ്രോതസ്സുകളിൽ പ്രതിദിനം 20 ലക്ഷം ടൺ മാലിന്യങ്ങൾ ഉപേക്ഷിക്കപ്പെടുന്നുണ്ടെന്ന കണക്ക് പുറത്തുവന്നിരിക്കുന്നു. 2040 ഓടെ കുടിവെള്ളക്ഷാമം 40% ത്തോളം വർദ്ധിക്കുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ നിരീക്ഷണം. മലീമസമാകുന്ന ജലാശയങ്ങൾക്ക് സംരക്ഷണം ഒരുക്കുകയും കുമിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കംചെയ്ത് പ്രകൃതിയിലെ അമൂല്യ വിഭവമായ ജലത്തിന് കരുത്തുപകരലും അനിവാര്യമാണ്.

മരങ്ങളിലൂടെ ജീവിക്കാം

പുൽച്ചെടികൾ മുതൽ വടവൃക്ഷങ്ങൾ വരെ ഉൾക്കൊള്ളുന്നതാണ് ഭൂമി. മരങ്ങൾ ഉൽപ്പാദിപ്പിക്കുന്ന ഓക്സിജനിലൂടെയാണ് മനുഷ്യനുൾപ്പെടെ സർവ ജീവികളും ജീവിക്കുന്നത്. ഓക്സിജനില്ലാത്ത അതിജീവനം അസാധ്യമാണ്. മാത്രമല്ല, ഫലവൃക്ഷങ്ങളുൽപാദിപ്പിക്കുന്ന കായ് കനികൾ പക്ഷിമൃഗാദികൾ ഉൾപ്പെടെ സർവതിന്റെയും ആശ്രയവുമാണ്. മരങ്ങളോടുള്ള സമീപനത്തിലും ഇസ്ലാമിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. മരങ്ങൾ നട്ടു പിടിപ്പിക്കാനും പരിപാലിക്കാനും മുത്ത് നബി (സ) പഠിപ്പിക്കുന്നുണ്ട്. അന്ത്യ നാൾ നാളെയാണെന്നറിഞ്ഞാൽ പോലും ഇന്ന് നിങ്ങൾ ഒരു മരം നടണമെന്ന് മുത്ത്‌ നബി(സ) പറഞ്ഞുവെക്കുന്നു. യുദ്ധസമയത്ത് പോലും അനാവശ്യമായി മരം മുറിക്കരുത് എന്ന നിർദ്ദേശം അതിന്റെ ഗൗരവം ബോധ്യപ്പെടുത്തുന്നതാണ്. വല്ലൊരു മുസ്ലിമും ഒരു ചെടി നട്ടുപിടിപ്പിക്കുകയും കൃഷി ചെയ്യുകയും അതിൽ നിന്ന് ഒരു പക്ഷിയോ മനുഷ്യനോ മൃഗമോ ഭക്ഷിക്കുകയും ചെയ്താൽ പോലും തൽഫലമായി അവന് സ്വദഖയുടെ പ്രതിഫലം ലഭിക്കുമെന്നും മുത്ത് നബി(സ) പഠിപ്പിക്കുന്നു. പരിസ്ഥിതി ദിനത്തിൽ മാത്രം ഒരു മരം നട്ടതുകൊണ്ട് മരങ്ങളോടുള്ള പ്രതിബദ്ധത നിറവേറുന്നില്ല. മറിച്ച് മരങ്ങളെ സംരക്ഷിച്ച് വേണ്ട വിധത്തിൽ പരിചരിക്കുമ്പോഴാണ് നിർവഹിക്കേണ്ട കടമ പൂർണ്ണതയിലെത്തുകയുള്ളൂ.

സഹജീവികൾക്കും തണലൊരുക്കാം

ഭൂമിയിലുള്ള ഏതൊരു ജന്തു വർഗ്ഗവും ഇരു ചിറകുകൾ കൊണ്ട് പറക്കുന്ന ഏതൊരു പറവ വർഗ്ഗവവും നിങ്ങളെ പോലെയുള്ള സമുദായം തന്നെയാണ്. ഭൂമിയിൽ അധിവസിക്കുന്ന പക്ഷി മൃഗാദികളോടുള്ള ഖുർആനിക സമീപനമാണിത്. മനുഷ്യരുടേതു പോലെ ഇതര ജീവികൾക്കും ഇസ്ലാം പ്രാമുഖ്യം നൽകുന്നു. അനാവശ്യമായി മൃഗങ്ങളെ കൊലപ്പെടുത്തരുതെന്നും പരിക്കേൽപ്പിക്കരുതെന്നും ഇസ്ലാം പഠിപ്പിക്കുന്നു. ദാഹജലം ഏകിയത് കാരണം സ്വർഗ്ഗ പ്രവേശനം ലഭിച്ചതും പൂച്ചയെ കെട്ടിയിട്ടത് തൽഫലമായി നരകത്തിൽ എത്തുകയും ചെയ്ത സ്ത്രീകൾ നമുക്ക് സുപരിചിതരാണ്. അപകടത്തിലകപ്പെട്ട ജീവിയെ നിസ്കാരം ഉപേക്ഷിച്ചും രക്ഷിക്കൽ മുസ്ലിമിന്റെ ബാധ്യതയാണ്. നായയും പന്നിയും നജസാണെന്നാണ് ഇസ്ലാമിക പക്ഷം. അതിനെ അടിവരയിടുന്നതാണ് സമീപകാല ശാസ്ത്ര പഠനങ്ങൾ. നായയുടെയും പന്നിയുടെയും ഉമിനീരിൽ അടങ്ങിയ സ്രവത്തിൽ രോഗാണുക്കൾ അടങ്ങിയിരിക്കുന്നു. ഇത് മാറാവ്യാധികൾക്ക് വരെ കാരണമായേക്കാം. മണ്ണിലൂടെ അവകളെ നിർജീവമാക്കാമെന്നും ശാസ്ത്രം കണ്ടെത്തി. മത്സരയോട്ടങ്ങൾക്കും മറ്റും മൃഗങ്ങളെ ഉപയോഗിക്കുന്നത് ഇസ്ലാം നിഷിദ്ധമാക്കിയിരിക്കുന്നു. മനുഷ്യ ജീവനുകൾ പോലെ തന്നെയാണ് മറ്റു ജീവനുകളും.

പ്രകൃതിക്ക് ചരമഗീതം എഴുതുന്ന മനുഷ്യന്റെ പുതുകാല പ്രവർത്തനങ്ങൾ ഭീതിയുളവാക്കുന്നതാണ്. ജലാശയങ്ങൾ മലിനമാക്കി പർവതങ്ങൾ ഇടിച്ചുനിരത്തി കാടുകൾ വെട്ടിതെളിച്ച് പ്രകൃതിയെ മനപ്പൂർവ്വം കൊലചെയ്യുന്നു. പ്രക്ഷുബ്ധ കാലത്ത് ജാഗ്രത്തായിരിക്കേണ്ടത് ഓരോ വിശ്വാസിയുടെയും ബാധ്യതയാണ്. തിരുനബി പാഠങ്ങൾ കൊണ്ട് നമുക്ക് പ്രകൃതിയിലലിയാം.

Questions / Comments:



4 July, 2024   07:01 am

kDatlqOdVuXjxRWe

pItbFMVnWiZPuBaE

22 June, 2024   06:07 am

vXsJfOTuFPSECaY

rMhjxBqgy

18 June, 2024   06:47 pm

oFznljcNmHSRx

ydcPJMluCi

15 June, 2024   06:09 pm

RuUlybSD

oPdIeRKqyWAviJB

9 June, 2024   06:45 am

jCvEYDZVOXHJSle

eBHgQVtCnSlzL


RELIGION

പവിത്രമായ ആമോദപ്പുടവയണിഞ്ഞ് പെരുന്നാൾ സുദിനം അണവായിരിക്കുന്നു. പാരിതോഷികങ്ങളുടെ വിരുന്നുസൽക്കാരമായ ഈദുൽ ഫിത്വർ. റമളാനിൽ നുകർന്ന നന്മകളുടെ നനവുകൊണ്ട് നമുക്കീ...

RELIGION

പരിശുദ്ധ ഖുർആൻ മനുഷ്യസൃഷ്ടിക്കതീതമാണെന്ന് അതിൻ്റെ സംവേദനരീതിയും സാഹിതീയചാരുതിയും ആശയസമൃദ്ധിയും വ്യക്തമാക്കുന്നുണ്ട്. പാവനമായ ദൈവികമാർഗത്തിലൂടെ,...

RELIGION

അമിതാഹാരമുണ്ടാക്കുന്ന ആലസ്യം മനുഷ്യന്റെ കര്‍മകുശലതയെ ഭഞ്ജിക്കുകയും അതിവേഗ വാർദ്ധക്യം സമ്മാനിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ, മുസ്‌ലിമിൻ്റെ നോമ്പനുഷ്ഠാനം...

BOOKHIVE

സർവചലനനിശ്ചലതയിലും അതിശയരായ അമ്പിയരാജരെ പകർത്തെഴുതുന്നതിലൂടെ സുഗന്ധകുസുമങ്ങളായി പുതുങ്ങുകയാണ് നാമോരോരുത്തരും. തിരുനബിയനുചരരുടെ മേൽവിലാസം തന്നെ അവിടുത്തെ...

RELIGION

സമസ്ത സൗന്ദര്യസങ്കൽപ്പങ്ങളുടെയും സമഗ്രസമ്മേളനമായിരുന്നു ആറ്റലോരുടെ തിരുശരീരാവയവങ്ങൾ. അവിടുത്തെ ആകാര സൗഷ്ടവം ഉപമാലങ്കാരങ്ങൾ അസാധ്യമാം വിധം...

RELIGION

വിശാലമായ തിളക്കമുള്ള നെറ്റിത്തടം, വടിവൊത്ത് ദ്വയങ്ങൾ പരസ്പരം ചേരാത്ത രോമനിബിഢമായ പുരികങ്ങൾ, മൃദുലമായ പരന്ന കവിളുകൾ, ചുവപ്പു കലർന്ന തൂവെള്ള കണ്ണുകൾ, കറുത്ത കൃഷ്ണമണികൾ. ഇങ്ങനെ നീളുന്നു...

RELIGION

ഉപമിക്കാനാവാത്ത വിധം സൗന്ദര്യനിദർശനമായ പ്രവാചകരുടെ അവയവാകാര സൗഷ്ഠവത്തിൽ വിശുദ്ധ വക്ത്രം, ദശനങ്ങൾ, നാസിക, ശ്രവണേന്ദ്രിയം, അധരങ്ങൾ, ഉമിനീർ എന്നിവയുമായി ബന്ധപ്പെട്ട ചർച്ച...

RELIGION

തിരുനബിയെ വർണിക്കാൻ ഏറ്റവും അഭികാമ്യമായ ഭാഷയോ വാക്കുകളോ അവർക്കില്ലായിരുന്നു. റസൂലിന്റെ സൗന്ദര്യത്തിന്റെ പരിപൂർണത ഭാഷക്കില്ലായിരുന്നു. ആ സൗന്ദര്യത്തെ പൂർണമായി മനസ്സിലാക്കാനും...

RELIGION

തിരുനബിയുടെ സൗന്ദര്യത്തെയും ശരീരപ്രകൃതത്തെയും സസൂക്ഷമം വിശകലനം ചെയ്യുന്ന പഠനശാഖയാണ് ശമാഇലുന്നബി. ഗഹനവും വശ്യവുമായ തിരുസൃഷ്ടിപ്പിന്റെ അഗാധതയാണതിന്റെ ആധാരം....