ഇജ്തിഹാദ്
ഖുര്‍ആനോ ഹദീസോ വ്യക്തമായിപ്പറയാതിരിക്കുകയും ഇജ്മാഇ് ഇല്ലാത്തതുമായ വിഷയങ്ങളില്‍ മതവിധി കണ്ടെത്തുവാന്‍ വേണ്ടി യോഗ്യരായ പണ്ഡിതന്മാര്‍ (ഖുര്‍ആനിലും സുന്നത്തിലും) തങ്ങളുടെ സകലപരിശ്രമങ്ങളേയും വിനിയോഗിക്കലാണ് ഇജ്തിഹാദ്. ഇജ്തിഹാദും ഖിയാസും ആശയപരമായ ഏറെക്കുറേ സമാനമാണ്.
മതവിധി കണ്ടെത്തുവാന്‍ (ഖുര്‍ആന്‍; സുന്നത്ത് എന്നിവയില്‍) യോഗ്യനായ പണ്ഡിതന്‍ തന്റെ സകല കഴിവും വിനിയോഗിക്കലാണ് ഇജ്തിഹാദ്. (ജംഅ്: 2/379)
അന്ത്യനാള്‍ വരെ വന്നേക്കാവുന്ന സകലപ്രശ്‌നങ്ങളേയും സവിസ്തരം പ്രതിപാദിച്ച് പ്രതിവിധി പറയാന്‍ ആയിരക്കണക്കിന് വാള്യങ്ങളുള്ള ഗ്രന്ഥങ്ങള്‍ തന്നെ മതിയാവില്ല. അത് അപ്രായോഗികമായതുകൊണ്ട് തന്നെ ചില കാര്യങ്ങള്‍ ഖുര്‍ആന്‍ വ്യക്തമാക്കുകയും മറ്റുള്ളവയെ സൂക്തങ്ങള്‍ക്കിടയില്‍ അന്തര്‍ലീനമാക്കി അവതരിപ്പിക്കുകയുമാണ് ചെയ്തിരിക്കുന്നത്. ഇതിന്റെ വിശദീകരണമായ ഹദീസിലും ഏറെക്കുറെ വിശദമാക്കിയെങ്കിലും മറ്റുള്ളവയിലേക്കെല്ലാം സൂചനകള്‍ നല്‍കിയിട്ടുണ്ട്. ഇത് കണ്ടെത്തലാണ് മുജ്തഹിദിന്റെ ദൗത്യം.
ഖുര്‍ആന്‍ ഇജ്തിഹാദിനെ അങ്ങേയറ്റം പ്രോത്സാഹിപ്പിക്കുന്നുണ്ട്. നിങ്ങള്‍ ചിന്തിക്കുന്നില്ലേ? നിങ്ങളുടെ ഹൃദയങ്ങള്‍ ബന്ധിക്കപ്പെട്ടിരിക്കയാണോ? നിങ്ങള്‍ പാഠം ഉള്‍ക്കൊള്ളുന്നില്ലേ? തുടങ്ങി ഖുര്‍ആനിനെക്കുറിച്ച് ആലോചിക്കാനും ഗവേഷണം നടത്താനും ആവശ്യപ്പെടുന്ന ആയത്തുകള്‍ നിരവധിയാണ്.
ഇജ്തിഹാദ് നബി(സ)യുടെ കാലത്ത് തന്നെയുണ്ട്. നബി(സ)യുടെ അസാന്നിദ്ധ്യത്തില്‍ സ്വഹാബാക്കള്‍ ഇജ്തിഹാദ് ചെയ്തിരുന്നു. നബി(സ) അതിന് അനുമതി നല്‍കുകയും അവരെ ആശിര്‍വദിക്കുകയും ചെയ്തിരുന്നു. നബി(സ) മുആദ്(റ)നെ യമനിലെ ഗവര്‍ണറായി നിയമിച്ചപ്പോള്‍ അദ്ദേഹത്തോട് ചോദിച്ചു: താങ്കളുടെ മുമ്പില്‍ ഒരു പ്രശ്‌നം വന്നാല്‍ താങ്കള്‍ എങ്ങനെ വിധി നല്‍കും? മുആദ്(റ): അള്ളാഹുവിന്റെ കിതാബ് അനുസരിച്ച് വിധിക്കും. ഖുര്‍ആനിലില്ലെങ്കിലോ? മുആദ്(റ): റസൂലിന്റെ സുന്നത്തുകൊണ്ട് വിധിക്കും. സുന്നത്തിലും കണ്ടില്ലെങ്കിലോ? ഞാന്‍ (ഖുര്‍ആനിലും സുന്നത്തിലും) ഗവേഷണം നടത്തി കണ്ടു പിടിക്കും. ഞാനൊരിക്കലും വീഴ്ച വരുത്തില്ല- മുആദ്(റ)പറയുന്നു: ഇതുകേട്ട നബി(സ) മുആറ്(റ)ന്റെ നെഞ്ചില്‍ തട്ടിക്കൊണ്ട് പറഞ്ഞു:- അള്ളാഹുവിന്റെ ദൂതന്‍ തൃപ്തിപ്പെട്ട സംഗതിയിലേക്ക് റസൂലിന്റെ ദൂതന് തൗഫീഖ് നല്‍കിയ അള്ളാഹുവിനാണ് സര്‍വ്വസ്തുതിയും.
സ്വഹാബാക്കളില്‍ അധികപേരും മുജ്തഹിദുകളായിരുന്നു. ഹസനുല്‍ ബസരി(റ), സുഫ്‌യാനുബ്‌നു ഉയൈയ്‌ന റാഫിഅ്്(റ), ഇബ്‌നുസീരിന്‍(റ), ഉര്‍വ്വത്തുബ്‌നുസുബൈര്‍(റ), സുലൈമാന്ബ്‌നുയാസര്‍(റ) തുടങ്ങി താബിഉകളിലും നിരവധി മുജ്തഹിദുകളുണ്ടായിരുന്നു. എന്നാല്‍ ഇവരുടെ മദ്ഹബുകളൊന്നും കൃത്യമായി രേഖപ്പെടുത്തുകയോ പില്‍കാലക്കാര്‍ക്ക് ലഭിക്കുകയോ ചെയ്തിട്ടില്ല. ഇമാം അബൂഹനീഫ(റ) ഇമാം മാലിക്(റ) ഇമാം ശാഫിഈ(റ) ഇമാം അഹ്മദ്ബ്‌നു ഹമ്പല്‍(റ) ഇവരുടെ മദ്ഹബുകള്‍ മാത്രമാണ് ക്രോഡീകരിക്കപ്പെടുകയും അന്യൂനമായി പില്‍കാലക്കാര്‍ക്ക് ലഭിക്കുകയും ചെയ്തിട്ടുള്ളൂ.
ഇജ്തിഹാദിനെ ഖുര്‍ആന്‍ അങ്ങേയറ്റം പ്രോത്സാഹിച്ചുവെങ്കിലും അതൊക്കെ യോഗ്യരോടാണെന്നതും ശ്രദ്ധേയമാണ്. മനുഷ്യരുടെ ബുദ്ധി നിലവാരം വ്യത്യസ്ഥമാണ്. അതുകൊണ്ടാണ് ബുദ്ധിയുള്ളവരോട് മാത്രമായി ഖുര്‍ആന്‍ ചിന്തിക്കാന്‍ കല്‍പിച്ചത്. നിശ്ചയം ബുദ്ധിയുള്ളവര്‍ക്ക് ദൃഷ്ടാന്തമുണ്ട്.
ഉള്‍ക്കാഴ്ചയുള്ളവരേ നിങ്ങള്‍ പാഠമുള്‍കൊള്ളുക ഉന്നതസാഹിത്യനിലവാരവും പ്രവിശാലമായ അര്‍ത്ഥതലങ്ങളുമുള്ള ആയത്തുകളെ വിശദീകരിക്കാന്‍ കൂര്‍മബുദ്ധിയും ജ്ഞാനവുമുള്ളവര്‍ക്കേ കഴിയൂ എന്നാണ് ഖുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ മഹാന്മാരായ ഇമാമുമാര്‍ മുജ്തഹിദിന് ഒരുപാട് നിബന്ധനകള്‍ പറയുന്നുണ്ട്.
ഖുര്‍ആനില്‍ അഗാധ പാണ്ഡിത്യമുണ്ടാവുക
10 ലക്ഷം ഹദീസുകള്‍ മനഃപാഠമുണ്ടാവുക,
ളഈഫ്, സ്വഹീഹ് എന്നിവ വേര്‍ത്തിരിച്ചറിയുകക
അറബിഭാഷാ പ്രാവീണ്യം നേടുക
നാസിഖ് മന്‍സൂഖുകള്‍ വേര്‍തിരിച്ചറിയുക.

തഖ്‌ലീദ്
ഇജ്തിഹാദിന്റെ പദവിയിലെത്താത്തവര്‍ക്ക് മുജ്തഹിദുകളെ പിന്തുടരല്‍ നിര്‍ബന്ധമാണ്- ഖുര്‍ആന്‍ പറയുന്നു.
നിങ്ങള്‍ അറിവില്ലാത്തവരെങ്കില്‍ അറിവുള്ളവരോട് ചോദിക്കുക.
നാല് മദ്ഹബിന്റെ ഇമാമുകള്‍ക്ക് ശേഷം നിരുപാധിക മുജ്തഹിദുകള്‍ ഉണ്ടായിട്ടില്ല. പില്‍ക്കാലത്ത് വന്ന ഇമാമുകളൊക്കെയും മുഖല്ലിദുകളായിരുന്നു.
ഇമാം സ്വാവി(റ) പറയുന്നു.
നാലിലൊരു മദ്ഹബല്ലാതെ തഖ്‌ലീദ് ചെയ്യല്‍ അനുവദനീയമല്ല. അത് ആയത്തിനോടും ഹദീസിനോടും സ്വഹാബാക്കളുടെ വാക്കിനോടും യോജിച്ചാലും ശരി. നാലു മദ്ഹബിനേയും ഉപേക്ഷിച്ചവന്‍ പിഴച്ചവനും പിഴപ്പിക്കുന്നവനുമാണ്. (ഹാശിയത്തു ജലാലൈനി- 2/9)
ശൈഖുല്‍ ഇസ്‌ലാം ഇബ്‌റാഹീമുല്‍ബാജൂരി(റ) പറയുന്നു. നിരുപാധിക ഗവേഷണത്തിന് കഴിയാത്തവര്‍ മദ്ഹബിലെ മുജ്തഹിദായാലും ഫത്‌വയുടെ മുജ്തഹിദായാലും കര്‍മ്മപരമായ വിധികളില്‍ നാലിലൊരു മദ്ഹബിന്റെ ഇമാമിനെ തഖ്‌ലീദ് ചെയ്യല്‍ നിര്‍ബന്ധമാണ് (തുഹ്ഫതുല്‍ദരീദ്-82)
ലോകമുസ്‌ലിംകളെല്ലാം നാലിലൊരു മദ്ഹബിനെ തഖ്‌ലീദ് ചെയ്യുന്നവരാണ്. വഹാബി മൗദൂദി പോലോത്ത ബിദഈ കക്ഷികളാണിതിന് അപവാദം. സ്വന്തം താത്പര്യങ്ങള്‍ക്കനുസരിച്ച് ഖുര്‍ആനേയും സുന്നത്തിനെയും നടത്തുന്നവരാണിവര്‍. ഖുര്‍ആനെ നാം എളുപ്പമാക്കി. എന്ന ആയത്തിനെ ദുര്‍വ്യാഖ്യാനം ചെയ്ത് തങ്ങളുടെ ഇഷ്ട ചെയ്തികള്‍ക്ക് പ്രമാണമായി അവര്‍ ഉദ്ധരിക്കുകയും ചെയ്യുന്നു.. എന്നാല്‍ താങ്കളുടെ മേല്‍ ഞാന്‍ പ്രയാസകരമായ ആയത്തിനെ ഇറക്കും എന്ന ആയത്തുമുണ്ട്. ബുദ്ധിയുള്ളവര്‍ക്ക് മാത്രമാണ് ഖുര്‍ആന്‍ ഉള്‍ക്കൊള്ളാനാവൂ എന്ന് ഖുര്‍ആന്‍ പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്. അപ്പോള്‍ ഖുര്‍ആനെ എളുപ്പമാക്കി എന്ന ആയത്തുകൊണ്ട് അര്‍ത്ഥമാക്കുന്നത് വെറും അറബി മുന്‍ഷിയും അല്‍പജ്ഞാനികളുമായ മൗലവിമാര്‍ക്ക് ഖുര്‍ആന്‍ എളുപ്പമാണ് എന്നല്ല. മറിച്ച് യോഗ്യരായ ആളുകള്‍ക്ക് അത് എളുപ്പവും അല്ലാത്തവര്‍ക്ക് അത് പ്രയാസകരവുമാണെന്നാണ് ഇരു ആയത്തുകളും പഠിപ്പിക്കുന്നത്.
ഇമാം റാസി(റ), ഇമാം നവവി(റ), ഇമാം ഹറമൈനി(റ), ഇമാം ഗസ്സാലി(റ), ഇമാം ബൈളാവി(റ) തുടങ്ങി പര്‍വ്വതസമാനരായ പണ്ഡിതന്മാരൊക്കെയും ഖുര്‍ആന്‍ പഠിച്ചവരും തങ്ങളുടെ അയോഗ്യത മനസ്സിലാക്കി നാലാമതൊരു മദ്ഹബിനെ പിന്തുടര്‍ന്നവരുമാണ്. ഇജ്തിഹാദിന്റെ പദവി അവകാശപ്പെടുന്ന ഈ മൗലവിമാരുടെ ആചാര്യനായ ഇബ്‌നു അബ്ദുല്‍ വഹാബ് ഹമ്പലി മദ്ഹബുകാരനായിരുന്നുവെന്നത് അതിലേറെ വിരോധാഭാസമാണ്.
”അദ്ദേഹം പറയുന്നു- ശാഖാപരമായ കാര്യങ്ങളില്‍ അഹ്മദ് ഹമ്പല്‍(റ)ന്റെ മദ്ഹബുകാരാണ് നമ്മള്‍ നാലിലൊരു മദ്ഹബ് സ്വീകരിച്ചവരെ നാം എതിര്‍ക്കുന്നില്ല. നാലിലധികം മദ്ഹബ് ക്രോഡീകൃതമാവാത്തതുകൊണ്ട് അവ നാം അംഗീകരിക്കില്ല. നാല് മദ്ഹബിലൊന്ന് സ്വീകരിക്കാന്‍ നാം ഏവരേയും നിര്‍ബന്ധിക്കുന്നു. നിരുപാധികമായ ഇജ്തിഹാദിന്റെ പദവിയെ നാം അവകാശപ്പെടുന്നില്ല. അങ്ങനെ വാദിക്കുന്നവര്‍ നമ്മുടെ പക്ഷത്തല്ല (സിയാനത്തുല്‍ ഇന്‍സാന്‍: 474)
നബി(സ) പറയുന്നു.
ഹലാലും ഹറാമും വ്യക്തമാണ്. അവക്കിടയില്‍ അവ്യക്തമായ കാര്യങ്ങളുണ്ട്. അത് അധികപേര്‍ക്കും അറിയില്ല. ഈ ഹദീസ് വിശദീകരിച്ച് ഇബ്‌നുഹജര്‍(റ) പറയുന്നു:
അധികപേര്‍ക്കും അറിയില്ലെന്നതില്‍ നിന്ന് കുറഞ്ഞ ആളുകള്‍ക്ക് അറിയാന്‍ സാധിക്കുമെന്ന് മനസ്സിലാക്കാം അവരത്രെ മുജ്തഹിദുകള്‍. (ഫത്ഹുല്‍ബാരി)
മുജ്തഹിദുകളുടെ എണ്ണം കുറവായിരിക്കുമെന്ന് ഹദീസും ബുദ്ധിയുള്ളവരോട് മാത്രം ഗവേഷണം നടത്തേണ്ടതുള്ളൂ എന്ന് ഖുര്‍ആനും പറയുമ്പോള്‍ ലക്ഷക്കണക്കിന് മുജ്തഹിദുകളെ സൃഷ്ടിച്ചെന്ന് പറയുന്നവര്‍ ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍നിന്നും വളരെ വിദൂരത്താണ്.
ആധുനിക വിഷയങ്ങളില്‍ പ്രതിനിധിയായിട്ടാണ് തങ്ങള്‍ ഇജ്തിഹാദ് നടത്തുന്നത് എന്നതാണ് അവരുടെ ന്യായം. എന്നാല്‍ നാല് മദ്ഹങ്ങുകളും സമഗ്രവും സമ്പൂര്‍ണവുമാണ്. അന്ത്യനാള്‍വരെ വന്നേക്കാവുന്ന മുഴുവന്‍ വിഷയങ്ങള്‍ക്കും മദ്ഹബിന്റെ ഇമാമുമാര്‍ കാലേക്കൂട്ടി മറുപടികള്‍ എഴുതിവെച്ചിട്ടുണ്ട്. ഇമാം ഹറമൈനി(റ) പറയുന്നു:-
മദ്ഹബില്‍ വ്യക്തമായിപ്പറയുകയോ വ്യക്തമാക്കിയതിന്റെ ഫലത്തിലുള്ളതാവുകയോ അല്ലെങ്കില്‍ പൊതുവായിപ്പറഞ്ഞതിന്റെ വ്യാപ്തിയില്‍ അന്തര്‍ലീനമാവുകയോ ചെയ്യാത്ത ഒരു പ്രശ്‌നം ഉണ്ടാവുകയെന്നത് വളരെ വിദൂരമാണ്.
മുജ്തഹിദ് പരിവേഷം എടുത്തണിയാന്‍ വേണ്ടി ഖുര്‍ആനികാധ്യാപനങ്ങളെ വെല്ലുവിളിച്ചു കൊണ്ട് ചേകന്നൂരി-വഹാബി-മൗദൂദി കക്ഷികള്‍ നടത്തിയ നീക്കങ്ങള്‍ അവര്‍ക്ക് തന്നെ തിരിച്ചടിയായി. പൂര്‍വ്വ സൂരികളായ പണ്ഡിതന്മാരെ സമൂഹ മധ്യേ നിന്ദിച്ചതിന്റെ തിക്തഫലമായി, ഈ ബിദഈ കക്ഷികള്‍ പരസ്പര ശിര്‍ക്ക് ആരോപണങ്ങളുന്നയിച്ച് കൊണ്ട് ചിന്നിച്ചിതറുന്നതാണ് നമുക്ക് കാണാനായത്. വിശുദ്ധ ഖുര്‍ആനിന്റെ യഥാര്‍ത്ഥ വക്താക്കളായി ചമഞ്ഞ് രംഗത്ത് വന്ന ഇവര്‍ ഖുര്‍ആനില്‍ ശരിയായ ജ്ഞാനമില്ലാത്തവരും, ഇതിലെ നിര്‍ദേശങ്ങളെ മുഖവിലക്കെടുക്കാത്തവരുമാണ്. അതിനാല്‍, വിശുദ്ധ ഗ്രന്ഥത്തെ കൃത്യമായി പഠിച്ച് ജീവിതത്തില്‍ പകര്‍ത്തിയ ജ്ഞാന ഗോപുരങ്ങളായ പണ്ഡിതരെ ശരിയാം വിധം അനുധാവനം ചെയ്യലാണ് വിജയത്തിലേക്കുള്ള ഏക മാര്‍ഗ്ഗം.

Questions / Comments:



No comments yet.


PORTRAIT

പടച്ചവനോടുള്ള സ്നേഹം സഹജീവികളിലേക്കങ്ങനെ ഒഴുകുമ്പോൾ, അത്രമേൽ സൂക്ഷ്മതയോടെ ആരാധനകളിലും ഓരോ ചലന നിശ്ചലനതയിലും മുഴുകുമ്പോൾ, ജീവിതം വിനയമാകുമ്പോൾ, അവർ ഇലാഹീ പ്രണയത്തിലലിഞ്ഞിരിക്കുകയാണ്....

SOCIAL

ശാസ്ത്രത്തെ മൂല്യാനുസൃതമായി സമീപിക്കാതിരുന്നതോടുകൂടെ സാങ്കേതിക വിദ്യ പ്രകൃതിവിരുദ്ധമായി തുടങ്ങി. ശാസ്ത്ര-സാങ്കേതിക രംഗങ്ങൾ പ്രഫുല്ലമായിരുന്ന മുസ്‌ലിം...

RELIGION

പവിത്രമായ ആമോദപ്പുടവയണിഞ്ഞ് പെരുന്നാൾ സുദിനം അണവായിരിക്കുന്നു. പാരിതോഷികങ്ങളുടെ വിരുന്നുസൽക്കാരമായ ഈദുൽ ഫിത്വർ. റമളാനിൽ നുകർന്ന നന്മകളുടെ നനവുകൊണ്ട് നമുക്കീ...

RELIGION

പരിശുദ്ധ ഖുർആൻ മനുഷ്യസൃഷ്ടിക്കതീതമാണെന്ന് അതിൻ്റെ സംവേദനരീതിയും സാഹിതീയചാരുതിയും ആശയസമൃദ്ധിയും വ്യക്തമാക്കുന്നുണ്ട്. പാവനമായ ദൈവികമാർഗത്തിലൂടെ,...

RELIGION

അമിതാഹാരമുണ്ടാക്കുന്ന ആലസ്യം മനുഷ്യന്റെ കര്‍മകുശലതയെ ഭഞ്ജിക്കുകയും അതിവേഗ വാർദ്ധക്യം സമ്മാനിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ, മുസ്‌ലിമിൻ്റെ നോമ്പനുഷ്ഠാനം...

BOOKHIVE

സർവചലനനിശ്ചലതയിലും അതിശയരായ അമ്പിയരാജരെ പകർത്തെഴുതുന്നതിലൂടെ സുഗന്ധകുസുമങ്ങളായി പുതുങ്ങുകയാണ് നാമോരോരുത്തരും. തിരുനബിയനുചരരുടെ മേൽവിലാസം തന്നെ അവിടുത്തെ...

RELIGION

സമസ്ത സൗന്ദര്യസങ്കൽപ്പങ്ങളുടെയും സമഗ്രസമ്മേളനമായിരുന്നു ആറ്റലോരുടെ തിരുശരീരാവയവങ്ങൾ. അവിടുത്തെ ആകാര സൗഷ്ടവം ഉപമാലങ്കാരങ്ങൾ അസാധ്യമാം വിധം...

RELIGION

വിശാലമായ തിളക്കമുള്ള നെറ്റിത്തടം, വടിവൊത്ത് ദ്വയങ്ങൾ പരസ്പരം ചേരാത്ത രോമനിബിഢമായ പുരികങ്ങൾ, മൃദുലമായ പരന്ന കവിളുകൾ, ചുവപ്പു കലർന്ന തൂവെള്ള കണ്ണുകൾ, കറുത്ത കൃഷ്ണമണികൾ. ഇങ്ങനെ നീളുന്നു...

RELIGION

ഉപമിക്കാനാവാത്ത വിധം സൗന്ദര്യനിദർശനമായ പ്രവാചകരുടെ അവയവാകാര സൗഷ്ഠവത്തിൽ വിശുദ്ധ വക്ത്രം, ദശനങ്ങൾ, നാസിക, ശ്രവണേന്ദ്രിയം, അധരങ്ങൾ, ഉമിനീർ എന്നിവയുമായി ബന്ധപ്പെട്ട ചർച്ച...

RELIGION

തിരുനബിയെ വർണിക്കാൻ ഏറ്റവും അഭികാമ്യമായ ഭാഷയോ വാക്കുകളോ അവർക്കില്ലായിരുന്നു. റസൂലിന്റെ സൗന്ദര്യത്തിന്റെ പരിപൂർണത ഭാഷക്കില്ലായിരുന്നു. ആ സൗന്ദര്യത്തെ പൂർണമായി മനസ്സിലാക്കാനും...

RELIGION

തിരുനബിയുടെ സൗന്ദര്യത്തെയും ശരീരപ്രകൃതത്തെയും സസൂക്ഷമം വിശകലനം ചെയ്യുന്ന പഠനശാഖയാണ് ശമാഇലുന്നബി. ഗഹനവും വശ്യവുമായ തിരുസൃഷ്ടിപ്പിന്റെ അഗാധതയാണതിന്റെ ആധാരം....