ക്രോണി ക്യാപിറ്റലിസം അഥവാ ചങ്ങാത്ത മുതലാളിത്തം രാജ്യത്തിന്റെ നാനാതുറകളിലുള്ള സാമ്പത്തികവളർച്ചയെ വരിഞ്ഞുമുറുക്കികൊണ്ടിരിക്കുകയാണ്. അധികാര രാഷ്ട്രീയത്തിന് സർവ്വ സംരക്ഷണവും തലോടലും കൈപ്പറ്റി കോർപ്പറേറ്റുകൾ രാജ്യം വിഴുങ്ങി കൊണ്ടിരിക്കുന്നു.
ഇന്ത്യാ രാജ്യത്തെ സംബന്ധിച്ചിടത്തോളം മുതലാളിത്ത സമ്പദ് വ്യവസ്ഥയെയും സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥയെയും അല്ല സ്വീകരിച്ചിട്ടുള്ളത്. മറിച്ച് രണ്ടു രീതിയുടെയും മധ്യത്തിൽ നിന്നുള്ള മിശ്ര സമ്പദ് വ്യവസ്ഥയാണ് രാഷ്ട്ര ശിൽപ്പികൾ നമുക്ക് വിഭാവനം ചെയ്തിട്ടുള്ളത്. എന്നാൽ ഇത്തരം ഭരണഘടനാ മൂല്യങ്ങളെ പാടെ തകർത്തെറിഞ്ഞു കൊണ്ടാണ് ക്രോണി ക്യാപിറ്റലിസം രാജ്യത്ത് വളർന്നുകൊണ്ടിരിക്കുന്നത്. അടുത്തകാലത്തായി ചങ്ങാത്ത മുതലാളിത്തം ഇന്ത്യയുടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ തുടർന്നുള്ള സാമ്പത്തിക വിനിമയങ്ങളും വ്യക്തമായ ഭാഗത്ത് ഉണ്ടാക്കിയിട്ടുണ്ട്.
നിയോലിബറൽ പരിഷ്കാരങ്ങൾ രാജ്യത്തിന്റെ വികസനത്തിനും സാമ്പത്തിക വളർച്ചക്കും വൻതോതിലുള്ള വെല്ലുവിളിയാണ് ഉയർത്തി കൊണ്ടിരിക്കുന്നത്. ഇത്തരം പരിഷ്കാരങ്ങൾ രാജ്യത്തിന്റെ പൊതു സ്വത്തും പൊതുമേഖലയും സ്വകാര്യവല്‍ക്കരിക്കുകയും അത് കോര്‍പ്പറേറ്റുകള്‍ക്ക് തുറന്നുകൊടുക്കുകയുമാണ്. നിയോ ലിബറലിസത്തിന്റെ മുഖമുദ്ര നിയന്ത്രണങ്ങള്‍ ഇല്ലായ്മ ചെയ്യലാണ്. നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ നീക്കം ചെയ്ത് കമ്പോളത്തെ സ്വതന്ത്രമാക്കലാണ്. പക്ഷേ ഫലത്തില്‍ ഇത് കമ്പോളത്തെ കുത്തകകള്‍ക്ക് കീഴ്പ്പെടുത്താന്‍ കൂട്ടുനില്‍ക്കലാണ്. അതുകൊണ്ടാണ് നിയോലിബറല്‍ കാലഘട്ടത്തില്‍ ചങ്ങാത്ത മുതലാളിത്തം എന്ന പ്രതിഭാസം കൂടുതല്‍ സാര്‍വത്രികമായി മാറുന്നത്. പൊതുമുതല്‍ കൊളളയടിച്ചുകൊണ്ടും സ്വന്തം താല്‍പ്പര്യത്തിനനുസൃതമായി നിയമങ്ങളിലും നിയന്ത്രണങ്ങളിലും മാറ്റം വരുത്തിക്കൊണ്ടും കോര്‍പ്പറേറ്റുകള്‍ തടിച്ചുകൊഴുക്കുന്നു. . ചങ്ങാത്ത മുതലാളിത്തമെന്നാല്‍ രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കളും കോര്‍പ്പറേറ്റുകളും തമ്മിലുളള ഒരു അവിശുദ്ധ കൂട്ടുകെട്ടാണ്. അഴിമതിയാണ് ഇവര്‍ തമ്മിലുളള ബന്ധത്തെ ഊട്ടിയുറപ്പിക്കുന്നത്.
രാഷ്ട്രീയ നേതൃത്വത്തെ കോര്‍പ്പറേറ്റുകള്‍ക്ക് നാനാവിധത്തില്‍ സ്വാധീനിക്കാംഇപ്പോള്‍ കാണുന്ന മറ്റൊരു പ്രവണത കോര്‍പ്പറേറ്റ് നേതാക്കള്‍ തന്നെ രാഷ്ട്രീയക്കാരായി മാറുക എന്നതാണ്. ഇന്ത്യന്‍ പാര്‍ലമെന്റ് അംഗങ്ങളുടെ സ്വത്തുവിവരം വെളിപ്പെടുത്തുന്നത് ഇതാണ് സൂചിപ്പിക്കുന്നത്. ഉദ്യോഗസ്ഥര്‍ക്ക് പണം മാത്രമല്ല റിട്ടയര്‍ ചെയ്തുകഴിഞ്ഞാല്‍ കോര്‍പ്പറേറ്റ് കമ്പനികളില്‍ നേതൃസ്ഥാനവും ഉയര്‍ന്ന ഉദ്യോഗവും ഒക്കെയാണ് വാഗ്ദാനം ചെയ്യപ്പെടുക. ഇങ്ങനെയുളള രാഷ്ട്രീയ-ഉദ്യോഗസ്ഥ-കോര്‍പ്പറേറ്റ് കൂട്ടുകെട്ട് എങ്ങിനെയാണ് നമ്മുടെ രാജ്യത്തെ കൊളളയടിക്കുന്നത് എന്നാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വെളിപ്പെട്ട അഴിമതി പരമ്പരകള്‍ തെളിയിക്കുന്നത്.
ചങ്ങാത്ത മുതലാളിത്തം രാജ്യത്ത് വ്യക്തമായി പ്രതിഫലിക്കുന്ന തുടർകഥകളാണ് നാം ദിനംപ്രതി കേട്ടുകൊണ്ടിരിക്കുന്നത്.കോര്‍പറേറ്റുകളാല്‍ നിയന്ത്രിക്കപ്പെടുന്ന ഭരണകൂടമെന്ന വിമര്‍ശനം ശരിവെക്കുന്നതാണ് സാമ്പത്തിക മേഖലയിലെ വര്‍ത്തമാനം. സമ്പദ് വ്യവസ്ഥയെ കോര്‍പറേറ്റുകളുടെ താല്‍പര്യങ്ങള്‍ക്ക് വിട്ടുനല്‍കി, അവരുടെ ഔദാര്യങ്ങള്‍ക്ക്‌വേണ്ടി കാത്തുനില്‍ക്കുന്ന അവസ്ഥ രാജ്യത്തെ സംബന്ധിച്ച് ശുഭസൂചകമല്ല. സാമ്പത്തിക മാന്ദ്യത്തെ നേരിടാന്‍ ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച ഉത്തേജക പാക്കേജുകളുടെ ഗുണകാംക്ഷികള്‍ പൂര്‍ണമായും കോര്‍പറേറ്റുകളാണ്. രണ്ട് ലക്ഷം കോടിയെങ്കിലും ഉത്തേജക പാക്കേജിന്റെ പിന്‍ബലത്തില്‍ കോര്‍പറേറ്റുകളുടെ കൈകളിലെത്തും.
പുതിയ ആനുകൂല്യങ്ങളുടെ കൂട്ടത്തിൽ കോർപറേറ്റുകളെ സഹായിക്കാൻ ഇന്ത്യയിൽ ആകെ 400 ജില്ലകളിലായി വായ്പമേളകൾ സംഘടിപ്പിക്കുമത്രേ. ഇതിനകംതന്നെ 12 ലക്ഷം കോടിയോളം വായ്പ കുടിശ്ശിക വരുത്തി പൊതുമേഖല ബാങ്കുകളെ കിട്ടാക്കട പ്രതിസന്ധിയിലാക്കിയ കോർപറേറ്റുകളുടെ നല്ലകാലമാണ് മോദിസർക്കാർ കനിഞ്ഞ് അനുവദിക്കാൻ പോകുന്നത്. പുതിയ കോർപറേറ്റ് ആനുകൂല്യങ്ങളുടെ പശ്ചാത്തലത്തിൽ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത് ദാസ് അഭിപ്രായപ്പെട്ടിരിക്കുന്നത് കോർപറേറ്റ് നികുതി ഇളവുകളുടെ കാര്യത്തിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുെന്നന്നാണ്. ദക്ഷിണ പൂർവേഷ്യൻ സാമ്പത്തിക വ്യവസ്ഥകളായ മലേഷ്യ, ഇന്തോനേഷ്യ, സിംഗപ്പുർ തുടങ്ങിയ രാജ്യങ്ങൾക്ക് പുറമെ ചൈനയിലും പരമാവധി 24 മുതൽ 25 ശതമാനം വരെയാണ് കോർപറേറ്റ് നികുതി നിരക്കെങ്കിൽ ഇന്ത്യയിൽ അത് 25.17 ശതമാനം വരെ എത്തിയിരിക്കുന്നു
രാജ്യത്തിന്റെ സാമ്പത്തിക രംഗം കോർപ്പറേറ്റുകൾക്ക് വേണ്ടി തുറന്നു കൊടുത്തിരിക്കുകയാണ്. 50 ധനികരുടെ 68 1607 കോടി രൂപ കിട്ടാക്കടമായി എഴുതി തള്ളി എന്നാണ് പുതിയ വാർത്തകൾ സൂചിപ്പിക്കുന്നത്. 9000 കോടി വായ്പയെടുത്ത് രാജ്യംവിട്ട് വിജയ് മല്യയുടെ സംഭവം തീരുമ്പോഴേക്കും പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13 1346 കോടി രൂപ വായ്പയെടുത്ത് വജ്ര വ്യാപാരി നീരവ് മോദിയുടെ രാജ്യം ഞെട്ടലോടെ കേട്ടത്. മറ്റൊരു വ്യവസായ പ്രമുഖൻ മെഹുൽ ചോക്സി 5490 2 കോടി രൂപയാണ് വായ്പ എടുത്തത്. രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത തുല്യതയില്ലാത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാനിന്ന്. എഴുപത് വർഷത്തിനിടയിൽ ഒരു ഇത്തരമൊരവസ്ഥ ഉണ്ടായിട്ടില്ല എന്നാണ് സാമ്പത്തിക കണക്കാക്കുന്നത്. രാജ്യത്തെ അറുപത്തിനാല് കോടീശ്വരന്മാരുടെ സമ്പത്ത് വാർഷിക വാർഷിക ബജറ്റിനെകാൾ ഏറെയാണെന്നാണ് ഓക്സ്ഫാം പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്. 2153 സമ്പന്നരുടെ കൈവശം മാത്രം രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 60% ആളുകളുടെ സമ്പത്തിനേക്കാൾ കൂടുതലുണ്ട്. സമകാലിക ഇന്ത്യൻ സാമ്പത്തിക രംഗത്ത് ലോക ശ്രദ്ധയാകർഷിച്ച ഒരു പ്രവണത ശതകോടീശ്വരന്മാരുടെ വളർച്ചയാണ്. 2004 ൽ 13 കോടീശ്വരന്മാർ ഉണ്ടായിരുന്ന ഇന്ത്യയിൽ 2010 ആകുമ്പോഴേക്കും 69 ആയി വർധിച്ചു. 2020 ലെ കണക്കനുസരിച്ച് 169 ശതകോടീശ്വരന്മാർ ഇന്ത്യയിലുണ്ട്. ഒരുവശത്ത് രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത തുല്യതയില്ലാത്ത സാമ്പത്തികപ്രതിസന്ധി നേരിടുമ്പോഴാണ് മറുവശത്തെ ഇത്തരം കോർപ്പറേറ്റ് ഭീമന്മാർ അടക്കി ഭരിക്കുന്നത്.
ഇത്തരം സമ്പന്നരുടെ കടങ്ങൾ ബാങ്കുകൾ ഒരു കൂസലുമില്ലാതെ എഴുതിത്തള്ളും പോൾ മറുവശത്ത് ദാരിദ്ര്യവും കാർഷിക കടം വർദ്ധിച്ചു കൊണ്ട് ആത്മഹത്യ ചെയ്യുന്ന കർഷകരുടെ എണ്ണം ഭീമമാണ്. കോര്‍പറേറ്റുകളുടെ 2.17 കോടി രൂപയുടെ കടം എഴുതി തള്ളിയ കാലയളവിലാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള പാവങ്ങളില്‍നിന്ന് ഇവര്‍ 10,000 കോടി പിഴയായി പിഴിഞ്ഞെടുത്തത്. കോര്‍പറേറ്റുകളുടെ ശതകോടികളുടെ കടമെഴുതി തള്ളി പാപ്പരാകുന്ന ബാങ്കുകള്‍ ദരിദ്ര നാരായണന്മാരുടെ കഞ്ഞിക്കലത്തില്‍ കയ്യിട്ട് നിത്യച്ചെലവിന് പണം കണ്ടെത്തുന്ന ദയനീയ കാഴ്ച അതിദയനീയമാണ്. അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് ഇല്ലെന്നതിന്റെ പേരിലും പരിധി കടന്ന് എ.ടി.എം കൗണ്ടര്‍ വഴി പണം പിന്‍വലിച്ചതും ഉള്‍പ്പെടെയുള്ള ‘വലിയ തെറ്റുകള്‍’ക്കാണ് സാധാരണക്കാരെ ബാങ്കുകള്‍ ശിക്ഷിച്ചത്. പിസി ബോധ് രചിച്ച ‘ഫാർമേഴ്സ് സൂയിസൈഡ് ഇൻ ഇന്ത്യ പോളിസി ആൻഡ് മാലിഗനെന്സി’ എന്ന ഗ്രന്ഥത്തിൽ ലോകത്തിന് തന്നെ കാർഷിക ആത്മഹത്യയുടെ തലസ്ഥാനമായി ഇന്ത്യ മാറുന്നു എന്ന ശക്തമായ വിമർശിക്കുന്നുണ്ട്. കഴിഞ്ഞ 22 വര്‍ഷങ്ങളായി കര്‍ഷക ആത്മഹത്യയുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുവരികയാണ്
1995-2007 കാലയളവിൽ 2.07 ലക്ഷത്തിലധികം കർഷകർ ആത്മഹത്യ ചെയ്തു, വാർഷിക ശരാശരി 15,953. 2004 ൽ ഇത് 18,241 ൽ എത്തി. 2007 ൽ 16,632 ആയി. 2008 മുതൽ 2015 വരെ 1.14 ലക്ഷം കർഷകർ ജീവനൊടുക്കി. വാർഷിക ശരാശരി 14,255 2009 ൽ 17,368 ഉം 2013 ഓടെ 11,772 ഉം ആയിരുന്നു. 1995 നും 2015 -നും ഇടയില്‍ ഒരു വര്‍ഷം ശരാശരി കര്‍ഷക ആത്മഹത്യ 15,306 ആണ്. ഈ ശരാശരി വെച്ച് ബോധ് പറയുന്നത്, 2016 -നും 2020 -നും ഇടയില്‍ ആത്മഹത്യ ചെയ്യുന്ന കര്‍ഷകരുടെ എണ്ണം 3.92 ലക്ഷമെങ്കിലും ആകുമെന്നാണ്.
രാജ്യം കണ്ട ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിലാണ് കൊറോണ എന്ന മഹാമാരി നാം സാക്ഷിയായത്. ആഗോളതലത്തിൽതന്നെ സമ്പത്ത് വ്യവസ്ഥയെ ആകമാനം ബാധിച്ച ഈ പ്രശ്നം ഇന്ത്യ ചെറിയ നിലക്ക് ഒന്നുമല്ല ബാധിക്കുന്നത്. ലോകത്തിലെ മിക്ക രാജ്യങ്ങളും തങ്ങളുടെ ജിഡിപിയിൽ നിന്ന് നല്ലൊരു ശതമാനം കുറവാണ് പാക്കേജിനായി മാറ്റി വെച്ചപ്പോൾ ഇന്ത്യ കേവലം 0.9 ശതമാനം മാത്രമാണ് മാറ്റി വെച്ചിരുന്നത്.എന്നാൽ കേന്ദ്ര സർക്കാരിന്റെ പുതിയ പദ്ധതി പ്രകാരം 20ലക്ഷം കോടി(ഡിജിപിയുടെ 10%) കൊറോണ പാക്കേജിനായി പ്രഖ്യപിച്ചുവെങ്കിലും ആശങ്ക അസ്ഥാനത്തല്ല. കഴിഞ്ഞ കാലങ്ങളിലെ ഇത്തരം വമ്പൻവാഗ്ദാനങ്ങൾ നാം കേട്ടതാണ്.പക്ഷെ, അവയിൽ പലതും കേവലം പ്രഖ്യപനത്തിലൊതുങ്ങുകയാണുണ്ടായത്. ഇതഒരുവശത്ത് ഇന്ത്യയിലെ കോടിപതികൾ വർദ്ധിക്കുമ്പോൾ മറുവശത്ത് ദാരിദ്ര്യത്തെയും പട്ടിണിയുടെയും കണക്കിൽ ഇന്ത്യ ബഹുദൂരം മുന്നിലാണ്. രാജ്യത്തിലെ സാധാരണജനങ്ങളുടെ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കുന്ന ഇതിനാവശ്യമായ മതി ഹായ് മതിയായ മുൻകരുതലുകളും സാമ്പത്തിക സഹായങ്ങളും ഭരണകൂടം നൽകുന്നില്ല എന്നതിന്റെ വ്യക്തമായ തെളിവാണ് കൊറേ പാക്കേജിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. 68,000 കോടിയോളം രൂപ കിട്ടാക്കടം എഴുതി തള്ളിയപ്പോൾ അത് രാജ്യത്തിന്റെ പാവപ്പെട്ടവരുടെ ജീവനോപാധി കൾക്കും ഇത്തരം ആരോഗ്യ പാക്കേജുകളും ആയി ചിലവഴിച്ചിരുന്നു എങ്കിൽ രാജ്യത്തെ 20 ശതമാനത്തോളം ദാരിദ്രം ഒഴിവാക്കാമായിരുന്നു എന്ന് രഘുറാം ജി രാജൻ റെ മുന്നറിയിപ്പ് ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്.
2012 ൽ ഡാരെൻ അസമോഗ്‌ലുവും ജെയിംസ്.എ. റോബിൻസണും കൂടി രചിച്ച വൈ നേഷൻസ് ഫൈൽ എന്ന ഗ്രന്ഥത്തിൽ ഭരണകൂടവും കോർപ്പറേറ്റുകളും കൂടിയുള്ള ബന്ധത്തെയും അതിന്റെ പ്രശ്നങ്ങളെയും വിശദമായി വിശകലനം ചെയ്യുന്നുണ്ട്. ഒരുവശത്ത് സമ്പന്നർ അതിസമ്പന്നർ ആവുകയും മറുവശത്ത് ദരിദ്രരിൽ ദരിദ്രരായ ആവുകയും ചെയ്യുന്ന സാഹചര്യം രാജ്യങ്ങളുടെ അസ്ഥിരത ക്കും മാനവവിഭവ തകർച്ചക്കും കാരണമാകുന്നുവെന്ന് വിമർശിക്കുന്നുണ്ട്.
ഇന്ത്യ വിഭാവനം ചെയ്യുന്നത് ഭദ്രതയുള്ള സാമ്പത്തികസംവിധാനത്തെയാണ്.നിലവിലുള്ള രാജ്യത്തിന്റെ അവസ്ഥാവിശേഷങ്ങൾ നൽകുന്ന സന്ദേശം ഈ ഭദ്രതക്ക് വിഗാതമാണ്. കോർപറേറ്റുകളുടെ പണക്കൊഴുപ്പിനു മുന്നിൽ മുട്ടുകുത്തുന്ന അധികാരവർഗം രാജ്യത്തെ ഭൂരിപക്ഷം വരുന്ന പാവപ്പെട്ട സമൂഹത്തിന്റെ കണ്ണീരാണ് കുടിക്കുന്നത്. അതിനാൽ, സമാഗതമായി സാമ്പത്തികത്തകർച്ചയെ നാം അതിജയിക്കേണ്ടതുണ്ട്. ചങ്ങാത്തമുതലാളിത്തത്തിന്റെ നീരാളിപ്പിടുത്തത്തിൽ നിന്ന് രാജ്യത്തെ സംരക്ഷിച്ചു, സാധാരണക്കാരുടെ ജീവിതോപാധികൾക്കും സാമ്പത്തികവിനിമയത്തിനും അനുയോജ്യമാംവിധം നമ്മുടെ നിയമ സംവിധാനങ്ങളെ പ്രാബല്യത്തിൽ വരുത്തുമ്പോൾ മാത്രമാണ് ഈ സുസ്ഥിരത സ്വായത്തമാവൂ..