നിസ്തുലമായ വ്യക്തി പ്രഭാവത്തിനുടമയായിരുന്നു സയ്യിദുൽ വറാ. ആ പ്രഭാവലയത്തിൽ വന്നു ചേരാനായവർ വാതോരാതെയാ അനുഭവം വിവരിച്ചു. അവയിലെ രാജ പദവിയിലുള്ളതാണ് ആയിശുമ്മയുടെ അവതരണം. "അവിടുന്ന് ജീവിക്കുന്ന വിശുദ്ധ ഖുർആനായിരുന്നെന്നത്


സ്വജീവിതം കൊണ്ട് വിശുദ്ധ ഖുർആനിന് ആധികാരികവും പ്രായോഗികവുമായ വ്യാഖ്യാനം രചിക്കാനും, അന്ത്യനാളുവരെയുള്ള മനുഷ്യർക്ക് മാതൃകയാവാനും, സൽസ്വഭാവത്തിന്റെ പൂർത്തീകരണത്തിനുമായി അല്ലാഹു നിയോഗിച്ച അന്ത്യ ദൂതരാണ് മുഹമ്മദ് നബി (ﷺ).

അങ്ങ് മഹത്തായ സ്വഭാവത്തിലാകുന്നു (68:4) എന്ന് സർവ്വലോക രക്ഷിതാവായ അല്ലാഹു വിശുദ്ധ ഖുർആനിലൂടെ സ്വഭാവ സാക്ഷ്യപത്രം നൽകി അനുഗ്രഹിച്ച മുഹമ്മദ് നബി(ﷺ)യുടെ സ്വഭാവസവിശേഷതകളെ, കൂടെ സഹവസിച്ച പത്നിമാരും അനുചരന്മാരും നമുക്ക് പറഞ്ഞു തരുന്നുണ്ട്. സ്വഹീഹായ ഹദീസുകളിൽ വന്ന ഈ ഭാഗങ്ങൾ നബി(ﷺ)യെ അറിയാനും അനുധാവനം ചെയ്യുവാനും അതുവഴി ഇഹലോകത്ത് സമാധാനവും പരലോകത്ത് ശാശ്വത രക്ഷയും ആഗ്രഹിക്കുന്ന സത്യാന്വേഷികളായ സഹോദരങ്ങൾക്ക് ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ.

നബി(ﷺ) ദു:സ്വഭാവിയോ നിർദയനോ ആയിരുന്നില്ല. നുബൂവ്വത്തിന് മുമ്പേയുള്ള കാലത്തു പാേലും അവിടുത്തെ പ്രകൃതം മക്കാ നിവാസികളിൽ ഏറെ സ്വാധീനം ചെലുത്തുന്നതായിരുന്നു. കളങ്ക രഹിതമായ ജീവിതം കൊണ്ട് അത്യാകർഷകമായ രീതിയിലാണ് മറ്റുള്ളവർക്കിടയിൽ അവിടുന്ന് സഹവസിച്ചത്. അതുകൊണ്ടു തന്നെ നുബുവ്വത്തിന് ശേഷം പോലും മക്കാ മുശ്രിക്കുകൾ തിരുനബിയുടെ സ്വഭാവ വൈശിഷ്ട്യത്തെ അംഗീകരിക്കുന്നതായും അഭിപ്രായം പറയുന്നതായും കാണാം.

തിന്മയെ തിന്മ കൊണ്ട് നേരിടുക എന്നത് അവിടുത്തെ ശൈലിയായിരുന്നില്ല. നന്മയിലധിഷ്ഠിതമായ രീതിയിൽ എല്ലാ കാര്യങ്ങളെയും കൈകാര്യം ചെയ്യുന്ന സമീപനമായിരുന്നു തിരുനബി സ്വീകരിച്ചത്.

ശത്രുതയും വെറുപ്പും കൊണ്ട് ഇസ്ലാമിക സമൂഹത്തിനും പ്രത്യേകശാസ്ത്രങ്ങൾക്കും നാശകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട മനുഷ്യർക്ക് അവിടുന്ന് മാപ്പു നൽകുന്നുണ്ട്.

അബ്ദുല്ലാഹിബ്നു അംറുബ്നുൽ ആസ്വ് (റ) നിവേദനം: അല്ലാഹുവിന്റെ റസൂൽ(ﷺ)യുടെ വിശേഷണത്തെക്കുറിച്ച് തൗറാത്തിൽ പറഞ്ഞതെന്തെന്ന് അദ്ദേഹത്തോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു: അതെ പറയാം: അല്ലാഹുവാണ് സത്യം! ഖുർആനിൽ പറയപ്പെട്ട ചില വിശേഷണങ്ങൾ തൗറാത്തിലും വിശേഷിപ്പിച്ച് പറഞ്ഞിട്ടുണ്ട്. “അല്ലയോ പ്രവാചകരേ, താങ്കളെ നാം നിയോഗിച്ചിട്ടുള്ളത് സാക്ഷിയായും, സന്തോഷവാർത്തയറിയിക്കുന്നവനായും മുന്നറിയിപ്പ് നൽകുന്നവനായും നിരക്ഷരർക്ക് സംരക്ഷകനുമായിട്ടാണ്. അങ്ങ് എന്റെ ദാസനും ദൂതനുമാണ്. ‘മുതവക്കിൽ’ (അല്ലാഹുവിൽ ഭരമേല്പിക്കുന്നവൻ) എന്ന് അങ്ങേക്ക് അലങ്കാരനാമം നൽകി. അങ്ങ് ദുഃസ്വഭാവിയോ കഠിന ഹൃദയനോ അല്ല, മറിച്ച് അളവറ്റ് വിട്ട് വീഴ്ച ചെയ്യുന്നവനും മാപ്പ് ചെയ്യുന്നവനുമാണ്…. (ബുഖാരി)

സംശുദ്ധവും സാര സമ്പൂർണ്ണവുമായ ജീവിതം കൊണ്ട്, ആയുസ്സിന്റെ വിവിധ ദിശാസന്ധികളിൽ സ്വീകരിച്ച ഇടപഴക്കങ്ങൾ കൊണ്ട് മുത്തുനബി വിശുദ്ധ ഖുർആനിന് വ്യാഖ്യാനം രചിച്ചു. സുറാറ (റ) നിവേദനം: സഅ്ദ്ബ്നു ഹിശാമിബ്നു ആമിർ (റ) ആയിശ (റ)യോടു ചോദിച്ചു: സത്യവിശ്വാസികളുടെ മാതാവേ നബി(ﷺ)യുടെ സ്വഭാവത്തെ കുറിച്ച് ഞങ്ങൾക്ക് പറഞ്ഞു തരൂ.

അവർ (ആയിശ റ) തിരിച്ചു ചോദിച്ചു: നിങ്ങൾ പരിശുദ്ധ ഖുർആൻ പാരായണം ചെയ്യാറില്ലേ? ഞാൻ പറഞ്ഞു: അതെ ഞാൻ പാരായണം ചെയ്യാറുണ്ട്. അവർ (ആയിശ ബീവി) പറഞ്ഞു: നിശ്ചയം നബി(ﷺ)യുടെ സ്വഭാവം വിശുദ്ധ ഖുർആനായിരുന്നു. (മുസ്ലിം)

അത്ഭുതപ്പെടുത്തുന്നതും അത്യാകർഷകവുമായ പ്രകൃതം കാരണം ജനമനസ്സുകളിൽ മായാത്ത മുദ്രയായി മാറാൻ തിരുനബിക്ക് സാധിച്ചിട്ടുണ്ട്. വിനീതവും വിശാലവുമായ അവിടുത്തെ സാമീപ്യം ഏറെ വായനക്ക് വഷയീഭവിക്കേണ്ടതാണ്. ഒരു നായകൻ എന്ന നിലയ്ക്ക്, അനുയായികളെ അനുനയിപ്പിക്കാനും നിർദിഷ്ടകാര്യങ്ങളെ നേടിയെടുക്കാനും വേണ്ടി കൈക്കൊള്ളുന്ന രീതികളിൽ രൂക്ഷമായവ ഉണ്ടാവാനുള്ള സാധ്യത ധാരാളമാണ്. ഈ സാധ്യത തന്റെ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നവരോട് സഹവാസത്തിന്റെ ആധിക്യം ഹേതുവായി കൂടാനേ തരമുള്ളൂ. എന്നാൽ ചരിത്രം മറിച്ചാണ് രേഖപ്പെടുത്തുന്നത്.

അനസ്(റ)നിവേദനം ശ്രദ്ധിക്കുക: നബി (സ) മദീനയിൽവന്നപ്പോൾ അബൂത്വൽഹ എന്റെ കൈപിടിച്ച് കൊണ്ട് നബി(ﷺ)യുടെ അടുത്തേക്ക് കൊണ്ട് പോയി. എന്നിട്ട് പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ അനസ് സമർത്ഥനായ കുട്ടിയാണ്. അവൻ താങ്കൾക്ക് സേവനം ചെയ്യും. അങ്ങനെ ഞാൻ നബി(ﷺ)യെ നാട്ടിലും യാത്രയിലും സേവിച്ചു. അല്ലാഹുവാണെ അവിടുന്ന് ഒരിക്കലും എന്നോട് ഞാനെന്തെങ്കിലും ചെയ്താൽ നീ എന്തിനതു ചെയ്തു എന്നോ, ഒരു കാര്യം ചെയ്യാതിരുന്നാൽ നീ എന്തുകൊണ്ടിതു ചെയ്തില്ല എന്നോ എന്നോട് പറഞ്ഞിട്ടില്ല. (ബുഖാരി, മുസ്ലിം)

അനസ്(റ)വേറെ ഒരിടത്ത് ഇങ്ങനെയും നിവേദനം ചെയ്യുന്നുണ്ട് : അദ്ദേഹം പറഞ്ഞു: ഞാൻ നബി(ﷺ)ക്ക് പത്ത് വർഷം സേവനം ചെയ്തു. അതിനിടക്ക് ഒരിക്കൽ പോലും അവിടുന്ന് എന്നോട് ഛെ എന്നോ, നീ എന്തിനിത് ചെയ്തു. നിനക്ക് ഇങ്ങനെ ചെയ്യാമായിരുന്നില്ലേ എന്നോ പറഞ്ഞിട്ടില്ല (ബുഖാരി, മുസ്ലിം)

കരുണയും സ്നേഹവുമുള്ള മനസ്സും അലിവും കനിവുമുള്ള ഹൃദയവുമായിരുന്നു. സാധാരണയിൽ കൂടുതൽ തിരുനബിയോടൊപ്പം സഹവസിക്കാൻ ഭാഗ്യം ലഭിച്ചവർ അങ്ങനെ തന്നെ വിവരിക്കുന്നുണ്ട്. മാലിക്ബുനുൽ ഹുവൈരിഖി(റ) പറയുന്നു. ഞങ്ങൾ കുറച്ചു പേർ റസൂൽ(ﷺ)യുടെ അടുക്കൽ ചെല്ലുകയും അവിടുത്തെയടുക്കൽ ഇരുപത് ദിവസം താമസിക്കുകയും ചെയ്തു. നബി(ﷺ) കരുണാമനസ്കനും ലോലഹൃദയനുമായിരുന്നു (ബുഖാരി, മുസ്ലിം)

അവിടുത്തെ (അനുചരനായിരുന്ന) ഉസ്മാനുബ്നു മദ്ഊൻ മരിച്ചപ്പോൾ നബി(ﷺ) അദ്ദേഹത്തിന്റെ മൃതശരീരം കെട്ടിപ്പിടിച്ച് ചുംബിക്കുകയും കരയുകയും ചെയ്തു. നബി(ﷺ)യുടെ കവിളിലൂടെ കണ്ണീരൊഴുകുന്നത് ഞാൻ കണ്ടു. (തിർമിദി, അബൂദാവൂദ്) എന്ന ആഇശ(റ)നിവേദനം ചെയ്ത ഹദീസിലുള്ളത് പോലെ കാരുണ്യത്തിന്റെ നിറകുടം നിറഞ്ഞു തൂവ്വുന്നണ്ട്. അനുകമ്പയുടെയും വാത്സല്യത്തിന്റെയും കണ്ണുനീർ കണങ്ങൾ പൊഴിക്കുന്നതിൽ തിരുനബിയിൽ മാതൃകകൾ ഒരുപാടു ദർശിക്കാനാവും.

അനസ്ബ്നു മാലിക് (റ) പറയുന്നു: അല്ലാഹുവിന്റെ റസൂൽ(ﷺ)യുടെ ഒരു പുത്രിയുടെ മരണ സംസ്കരണ വേളയിൽ ഞങ്ങൾ പങ്കെടുത്തു. അപ്പോൾ അവിടുത്തെ ഇരുകണ്ണുകളും നിറഞ്ഞൊഴുകുന്നത് ഞാൻ കണ്ടു.(ബുഖാരി) ഹൃദയ നനവുള്ള കൃപാലുക്കൾക്കു മാത്രമല്ലേ ഇത്തരം അവസ്ഥകളിൽ കണ്ണീർ പൊടിയുകയുള്ളൂ.

അവിടുന്ന് കലഹപ്രിയനോ പ്രതികാര ദാഹിയോ ആയിരുന്നില്ല. വിട്ടുവീഴ്ചയുടെയും വിശാലമനസ്സിന്റെയും പ്രതീകം " റസൂൽ (ﷺ) അസഭ്യം പറയുകയോ പ്രവർത്തിക്കുകയോ ചെയ്തിരുന്നില്ല. അങ്ങാടികളിൽ ബഹളമുണ്ടാക്കുകയോ തിന്മകൊണ്ട് പ്രതികാരം ചെയ്യുകയോ ചെയ്തിരുന്നില്ല. മറിച്ച് വിട്ട് വീഴ്ചയും വിശാലമനസ്കതയും കാണിക്കുന്നയാളായിരുന്നു. (തിർമിദി) ആയിശ (റ) ബീവി നബിയോരുടെ വ്യക്തി വൈഭവം വരച്ചുകാട്ടുന്നത് എത്ര വ്യക്തമാണ്.

അതുകൊണ്ട് തന്നെ ഉപദ്രവിച്ചവരോടെല്ലാം ഒരിക്കലും പ്രതികാരം ചെയുന്ന മനോഭാവമായിരുന്നില്ല. ദീനിന്റെ താൽപര്യാർത്ഥമല്ലാതെ ഇഷ്ടക്കേട് പ്രകടിപ്പിച്ചിട്ടില്ല. ഉമ്മുൽ മുഅ്മിനീൻ ആഇശ(റ) ബീവി വളരെ അടുത്ത് നിന്ന് അവിടുത്തെ ഒപ്പിയെടുത്തവരാണല്ലോ. " വ്യക്തിപരമായ കാര്യങ്ങൾക്ക് വേണ്ടി നബി (ﷺ) ആരോടും പ്രതികാരം ചെയ്തിട്ടില്ല. അല്ലാഹു പവിത്രമാക്കിയതിനെ വല്ലവനും അനാദരിച്ചാലല്ലാതെ. അങ്ങനെ സംഭവിച്ചാൽ അതിന്റെ പേരിൽ അല്ലാഹുവിന് വേണ്ടി പ്രതികാര നടപടിയെടുക്കും. (ബുഖാരി, മുസ്ലിം) എന്നവർ തിരുനബിയെ ആവിഷ്കരിക്കുന്നുണ്ട്.

പ്രതികാരം ചെയ്യരുതെന്നും വിട്ടു വീഴ്ച്ച ചെയ്യണമെന്നും അനുയായികളെ പഠിപ്പിച്ചു അനസ് (റ) നിവേദനം: പ്രതികാരം ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ട് മുഹമ്മദ് നബി(ﷺ)യുടെ അടുക്കൽ സമർപ്പിക്കപ്പെട്ട കേസുകളിലൊന്നും നബി (ﷺ) വിട്ടുവീഴ്ച ചെയ്യാൻ നിർദ്ദേശികാത്തതായി ഞാൻ ഒരിക്കലും കണ്ടിട്ടില്ല. (അബൂദാവൂദ്)

ഒരാളെയും ഒരിക്കലും അടിച്ചില്ല. മർദ്ദിച്ചു കൊണ്ട് അനുസരണം പഠിപ്പിക്കുന്ന ശിക്ഷണ മുറകൾ അവിടുന്ന് പ്രയോഗിച്ചിട്ടില്ല, ആയിശുമ്മ തന്നെയാണാ അനുഭവവും പങ്കുവെക്കുന്നത് : അല്ലാഹുവിന്റെ മാർഗ്ഗത്തിൽ യുദ്ധത്തിലേർപെടുമ്പോളല്ലാതെ, റസൂൽ(ﷺ) തന്റെ കൈ കൊണ്ട് ഒന്നിനെയും അടിച്ചിട്ടില്ല. ഭൃത്യരെയും ഭാര്യയെയും അടിച്ചിട്ടില്ല. (തിർമിദി)

Questions / Comments:



5 November, 2023   11:49 pm

Muhammed Swafooh OK

Muth nabi Ahmad badusha perumugham ????????????????

15 October, 2023   10:46 am

MUHAMMED AJMAL OLAMATHIL

Good

15 October, 2023   10:10 am

MPA

بہت خوب سے پیش کیا اپنے نبی کے بارے میں

15 October, 2023   10:12 am

MUHAMMED ASHRAF SAQUAFI

മാഷാ അല്ലാഹ് ആർക്കും മനസ്സിലാകുന്ന രീതിയിൽ തന്നെ വിവരണം.... റബ്ബ് അനുഗ്രഹിക്കട്ടെ ..ആമീൻ ഇനിയും തുടരുക .... റബ്ബ് തൗഫീഖ് നൽകട്ടെ ആമീൻ...


PORTRAIT

പടച്ചവനോടുള്ള സ്നേഹം സഹജീവികളിലേക്കങ്ങനെ ഒഴുകുമ്പോൾ, അത്രമേൽ സൂക്ഷ്മതയോടെ ആരാധനകളിലും ഓരോ ചലന നിശ്ചലനതയിലും മുഴുകുമ്പോൾ, ജീവിതം വിനയമാകുമ്പോൾ, അവർ ഇലാഹീ പ്രണയത്തിലലിഞ്ഞിരിക്കുകയാണ്....

SOCIAL

ശാസ്ത്രത്തെ മൂല്യാനുസൃതമായി സമീപിക്കാതിരുന്നതോടുകൂടെ സാങ്കേതിക വിദ്യ പ്രകൃതിവിരുദ്ധമായി തുടങ്ങി. ശാസ്ത്ര-സാങ്കേതിക രംഗങ്ങൾ പ്രഫുല്ലമായിരുന്ന മുസ്‌ലിം...

RELIGION

പവിത്രമായ ആമോദപ്പുടവയണിഞ്ഞ് പെരുന്നാൾ സുദിനം അണവായിരിക്കുന്നു. പാരിതോഷികങ്ങളുടെ വിരുന്നുസൽക്കാരമായ ഈദുൽ ഫിത്വർ. റമളാനിൽ നുകർന്ന നന്മകളുടെ നനവുകൊണ്ട് നമുക്കീ...

RELIGION

പരിശുദ്ധ ഖുർആൻ മനുഷ്യസൃഷ്ടിക്കതീതമാണെന്ന് അതിൻ്റെ സംവേദനരീതിയും സാഹിതീയചാരുതിയും ആശയസമൃദ്ധിയും വ്യക്തമാക്കുന്നുണ്ട്. പാവനമായ ദൈവികമാർഗത്തിലൂടെ,...

RELIGION

അമിതാഹാരമുണ്ടാക്കുന്ന ആലസ്യം മനുഷ്യന്റെ കര്‍മകുശലതയെ ഭഞ്ജിക്കുകയും അതിവേഗ വാർദ്ധക്യം സമ്മാനിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ, മുസ്‌ലിമിൻ്റെ നോമ്പനുഷ്ഠാനം...

BOOKHIVE

സർവചലനനിശ്ചലതയിലും അതിശയരായ അമ്പിയരാജരെ പകർത്തെഴുതുന്നതിലൂടെ സുഗന്ധകുസുമങ്ങളായി പുതുങ്ങുകയാണ് നാമോരോരുത്തരും. തിരുനബിയനുചരരുടെ മേൽവിലാസം തന്നെ അവിടുത്തെ...

RELIGION

സമസ്ത സൗന്ദര്യസങ്കൽപ്പങ്ങളുടെയും സമഗ്രസമ്മേളനമായിരുന്നു ആറ്റലോരുടെ തിരുശരീരാവയവങ്ങൾ. അവിടുത്തെ ആകാര സൗഷ്ടവം ഉപമാലങ്കാരങ്ങൾ അസാധ്യമാം വിധം...

RELIGION

വിശാലമായ തിളക്കമുള്ള നെറ്റിത്തടം, വടിവൊത്ത് ദ്വയങ്ങൾ പരസ്പരം ചേരാത്ത രോമനിബിഢമായ പുരികങ്ങൾ, മൃദുലമായ പരന്ന കവിളുകൾ, ചുവപ്പു കലർന്ന തൂവെള്ള കണ്ണുകൾ, കറുത്ത കൃഷ്ണമണികൾ. ഇങ്ങനെ നീളുന്നു...

RELIGION

ഉപമിക്കാനാവാത്ത വിധം സൗന്ദര്യനിദർശനമായ പ്രവാചകരുടെ അവയവാകാര സൗഷ്ഠവത്തിൽ വിശുദ്ധ വക്ത്രം, ദശനങ്ങൾ, നാസിക, ശ്രവണേന്ദ്രിയം, അധരങ്ങൾ, ഉമിനീർ എന്നിവയുമായി ബന്ധപ്പെട്ട ചർച്ച...

RELIGION

തിരുനബിയെ വർണിക്കാൻ ഏറ്റവും അഭികാമ്യമായ ഭാഷയോ വാക്കുകളോ അവർക്കില്ലായിരുന്നു. റസൂലിന്റെ സൗന്ദര്യത്തിന്റെ പരിപൂർണത ഭാഷക്കില്ലായിരുന്നു. ആ സൗന്ദര്യത്തെ പൂർണമായി മനസ്സിലാക്കാനും...

RELIGION

തിരുനബിയുടെ സൗന്ദര്യത്തെയും ശരീരപ്രകൃതത്തെയും സസൂക്ഷമം വിശകലനം ചെയ്യുന്ന പഠനശാഖയാണ് ശമാഇലുന്നബി. ഗഹനവും വശ്യവുമായ തിരുസൃഷ്ടിപ്പിന്റെ അഗാധതയാണതിന്റെ ആധാരം....