അന്നേവരെ ലോകം പരിചയിച്ചിട്ടില്ലാത്ത രാഷ്ട്രമീമാംസയും ഭരണഘടനാ മൂല്യങ്ങളും വിഭാവന ചെയ്തുവെന്നതാണ് മദീനാ ചാർട്ടറിനെ വേറിട്ടതാക്കുന്നത്. പുതുകാല രാഷ്ട്രീയ സമസ്യകൾക്ക് ഉത്തരമാവുകയാണ് പതിനാല് നൂറ്റാണ്ട് പഴക്കം ചെന്നൊരു ലിഖിത ഭരണഘടന.


  ബഹുസ്വരതയിലും നയതന്ത്രജ്ഞതയിലും നാഗരികതയിലും വേരൂന്നിയതായിരുന്നു പ്രവാചകരുടെ മദീനാരാഷ്ട്രം. അഭയാർഥികളുടെ പുനരധിവാസവും ഗോത്രവർഗങ്ങളുടെ ഏകീകരണവും രാജ്യസുരക്ഷയും ക്രമസമാധാനവും പ്രതിരോധവും സാമ്പത്തികവും എല്ലാം ഉൾക്കൊള്ളിക്കുന്ന 5 ഉപഖണ്ഡികകൾ അടക്കം 52 ഖണ്ഡികകൾ ഉള്ള മദീന ചാർട്ടർ തിരുനബിയുടെ നാഗരിക ആലോചനകളുടെ നേർസാക്ഷ്യമാണ്. 'അൽ കിതാബ്' എന്നറിയപ്പെടുന്ന മദീന ചാർട്ടറിനെ കുറിച്ച് ചരിത്രകാരനായ ഇബ്നു ഇസ്ഹാഖാണ് ആദ്യമായി വസ്തുനിഷ്ഠമായ പഠനം നടത്തിയത്. അദ്ദേഹത്തിന്റെ കൈവശം ഇതിന്റെ മൂലപ്രമാണം ഉണ്ടായിരുന്നുവെന്ന് ഇറാഖി പണ്ഡിതനായ അകംദിയ ഉമരിയും വാട്ട് മോണ്ട് ഗോമെറി (പശ്ചാത്യ പണ്ഡിതൻ)യും രേഖപ്പെടുത്തി വെക്കുന്നുണ്ട്.

മദീന ചാർട്ടർ: നാഗരികതക്കൊരു മാനിഫെസ്റ്റോ

  മദീന ചാർട്ടറെന്ന ഭ്രദമായ ഭരണഘടനയായിരുന്നു തിരുനബിയുടെ രാഷ്ട്ര സംവിധാനത്തിന്റേയും നാഗരിക മുന്നേറ്റങ്ങളുടെയും അടിത്തറ. 5 ഉപഖണ്ഡികകൾ അടക്കം 52 ഖണ്ഡികകൾ ഉള്ള മദീന ചാട്ടറിന്റെ ഒന്നു മുതൽ 23 വരെയുളള ഭാഗം മുഹാജിറുകളും അൻസാറുകളും തമ്മിലുള്ള പാരസ്പര്യത്തെ ബലപ്പെടുത്തുവാനും 24 മുതൽ 47 വരെയുള്ള ഖണ്ഡികകൾ യഹൂദൻമാരുമായുള്ള മത, രാഷ്ട്രീയ, സാമൂഹികമായ ബന്ധങ്ങളെ സദൃഢമാക്കാനുമുള്ളതാണ്. 5 ഉപഖണ്ഡികകളിൽ രണ്ടെണ്ണം ആദ്യ ഭാഗത്തും ബാക്കി മൂന്നെണ്ണം രണ്ടാം ഭാഗത്തുമാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഇതിൻ്റെ ആദ്യഭാഗം ബദർ യുദ്ധത്തിന് ശേഷവും രണ്ടാം ഭാഗം ബദർ യുദ്ധത്തിന് മുമ്പും ക്രോഡീകരിച്ചതാണെന്ന് പറയപ്പെടുന്നു.

  മദീനയിൽ അന്നുണ്ടായിരുന്ന 9 ജൂത ഗോത്രങ്ങളെ ഭരണഘടനയിൽ പ്രത്യേകം എടുത്തു പറയുന്നുണ്ട്. 1. ബനൂ ഔഫ്, 2. ബനു നജ്ജാർ, 3. ബനൂ ഹാരിസ്, 4. ബനൂ സഈദ്, 5, ബനൂ ജഷാം, 6, ബനൂ ഗൗസ്, 7, ബനൂ ജഫ്ന, 8. ബനൂ ശുത്വബ, ബനൂ സഅലബ എന്നിവയാണവ. ഈ ജൂത വിഭാഗങ്ങളോട് ഉത്തമ സഹവർത്തിത്വവും മറ്റും കാഴ്ച്ചവെക്കാൻ മുസ്ലിങ്ങൾ ബാധ്യസ്ഥരാണെന്ന ഇരുപത്തിയാറാം ഖണ്ഡികയിലെ പരാമർശം ശ്രദ്ധേയമാണ്.

  മുസ്‌ലിമേതര മതവിഭാഗങ്ങളെ മുസ്‌ലിംങ്ങളെ പോലെ തന്നെ പ്രത്യേക വിശ്വാസികളായി കണക്കാക്കണമെന്നും മതാനുഷ്ഠാനങ്ങൾക്കുള്ള സ്വാതന്ത്ര്യം വകവെച്ചുനൽകണമെന്നുമാണ് ഇതിന്റെ താല്പര്യം. ഇരുസമുദായങ്ങൾക്കിടയിലുള്ള സഹവർത്തിത്വം (Mutual understanding) സൽപെരുമാറ്റം (Fair dealing) അക്രമങ്ങൾക്കും അന്യായങ്ങൾക്കും എതിരായ സൂക്ഷ്മമായ ജാഗ്രതയും മദീന ചാർട്ടറിന്റെ ബഹുസ്വര സമീപനത്തെ ദൃഢപ്പെടുത്തുന്നതാണ്.

  മുപ്പത്തിയേഴാം ഖണ്ഡികയിൽ പരാമർശിക്കുന്ന കാര്യം നോക്കുക, മുസ്ലിംങ്ങളും യഹൂദരും അവരവരുടെ സാമ്പത്തിക ചെലവുകൾ സ്വയംകണ്ടെത്തേണ്ടതും ഇവരിൽ ഏതെങ്കിലും ഒരുവിഭാഗം ആക്രമിക്കപ്പെടുകയാണെങ്കിൽ ഇരുവിഭാഗവും സംയുക്തമായി ശത്രുവിനെ ചെറുക്കേണ്ടതുമാണ്. രാഷ്ട്രസുരക്ഷയിൽ എല്ലാപൗരന്മാരുടെയും ജനവിഭാഗങ്ങളുടെയും കൂട്ടുത്തരവാദിത്വവും സാമ്പത്തിക ബാധ്യതയും ഉറപ്പുവരുത്തുകയാണ് പ്രസ്തുതഖണ്ഡിക. ഒരു വിഭാഗം ബാഹ്യശത്രുവിൽ നിന്ന് ഭീഷണി നേരിടുമ്പോൾ എല്ലാവരും ഒരുമിച്ച് അവരെ നേരിടുവാനുള്ള സൈനിക നീക്കം നടത്തണമെന്നും സൈനിക ചെലവുകൾ എല്ലാ വിഭാഗവും അനുപാതികമായി വഹിക്കണമെന്നും വ്യവസ്ഥ ചെയ്യുന്നുണ്ട് പ്രസ്തുത ഖണ്ഡിക.

  ഏതെങ്കിലും സഖ്യ നേതാക്കൾ ബോധപൂർവം കരാർ ലംഘനം നടത്തുന്ന പക്ഷം അതത് സഖ്യകക്ഷികളിലെ സാധാരണ ജനങ്ങളായ നിരപരാധികൾ നിയമ നടപടികൾക്ക് വിധേയരാകേണ്ടതില്ല എന്ന വകുപ്പ് നിരപരാധികൾക്കുള്ള പരിരക്ഷ ഉറപ്പാക്കുന്നു. അബദ്ധത്തിൽ കരാർ ലംഘനം നടത്തിയാൽ നിയമനടപടി ഉണ്ടാകില്ലെന്ന വ്യവസ്ഥ കൂടുതൽ മനുഷ്യ സ്പർശമുള്ളതാക്കുകയും ചെയ്യുന്നുണ്ട്. പത്രികയിലെ 40, 45, 46, 47 ഭാഗങ്ങൾ പങ്കുവെക്കുന്ന ആശയവും ശ്രദ്ധേയമാണ്.

  യാത്രക്കാർ, അതിഥികൾ, തുടങ്ങി വ്യത്യസ്ത സാമൂഹിക വിഭാഗങ്ങളുടെ വ്യക്തിത്വം (Personality) സുരക്ഷിതത്വം (Safety) കൂട്ടുത്തരവാദിത്വം (Accountability) തുടങ്ങിയ സാമൂഹികവും രാഷ്ട്രീയവുമായ മൂല്യങ്ങളാണ് അതിൽ പ്രതിപാദിക്കുന്നത്.

  ഒന്നാം ഭാഗത്തിലെ നാല് മുതൽ 11 വരെയുള്ള ഖണ്ഡികകൾഎല്ലാ ഗോത്രങ്ങൾക്കും ബാധകമായ ഒരു കാര്യം ഒന്നിച്ചൊരു പരാമർശത്തിൽ ഒതുക്കാതെ ഓരോ ഗോത്രങ്ങളുടെയും പേരുകൾ എടുത്ത് പറഞ്ഞു ഒരേ ആശയം തന്നെ ആവർത്തിക്കുന്നത് കാണാം. ആധുനിക കാലത്തെ നിയമവ്യവഹാര ഭാഷയും അപ്രകാരം തന്നെയാണെന്നത് മദീന ചാർട്ടറിന്റെ സമഗ്രതയെ അടയാളപ്പെടുത്തുന്നുണ്ട്.

  ഓരോ ഗോത്രത്തിലും സംഭവിച്ചേക്കാവുന്ന ഹത്യകൾ, അംഗഭംഗങ്ങൾ മറ്റു മാനഹാനികൾ എന്നിവയ്ക്ക് മതിയായ പ്രായശ്ചിത്ത തുക (ദിയ)നൽകേണ്ട ബാധ്യത ഓരോ ഗോത്രങ്ങളിലും നിജപ്പെടുത്തുന്നതിലൂടെ ഒരു സോഷ്യൽ ഇൻഷുറൻസ് പാക്കേജിന്റെ പ്രയോജനം ജനങ്ങൾക്ക് ലഭിക്കുന്നു. മുസ്ലീങ്ങളെ സംബന്ധിച്ചിടത്തോളം മക്കയിൽ തങ്ങൾക്ക് നഷ്ടപ്പെട്ട സാമൂഹിക അംഗീകാരം (Social recognition), സാമുദായിക പരിഗണന (Communal consideration), വിശ്വാസ കർമാനുഷ്ഠാനങ്ങൾക്കുള്ള അവകാശം (Freedom for belief and rituals) മുതലായവ മദീന ചാർട്ടർ അവർക്ക് വകവെച്ചു നൽകുന്നുമുണ്ട്.

മദീന റിപ്പബ്ലിക്കിന്റെ ജനപക്ഷ വായന

  മദീന ചാർട്ടറിനെ കുറിച്ചും തിരുനബിയുടെ പ്രഥമ ഇസ്ലാമിക്ക് റിപ്പബ്ലിക്കിനെ കുറിച്ചും അക്കാദമികവും സ്വതന്ത്രവുമായ നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്. പ്രമുഖ ആംഗലേയ പണ്ഡിതനായ ബർണാഡ് ലെവിസിന്റെ അഭിപ്രായത്തിൽ മദീന ചാർട്ടർ കേവലമൊരു രാഷ്ടീയ ഉടമ്പടിയല്ല. മറിച്ച് അന്യസമുദായങ്ങളെയും അവരുടെ സകല വിശ്വാസങ്ങളെയും പ്രതീകങ്ങളെയും പരിഗണിച്ചുകൊണ്ട് നിർമിച്ച ഉദാത്തമായൊരു ഉഭയകക്ഷി രേഖയാണത്രേ. വിഖ്യാത അക്കാദമികനായ വില്യം ജോൺ ആഡന്റെ അഭിപ്രായം ഇപ്രകാരമാണ്, വ്യക്തികളും അവരുടെ അനന്യമായ കഴിവുകളും സ്വാധീനങ്ങളും സാമൂഹിക നിർമിതിക്ക് ഉപയോഗിക്കാമെന്ന് തെളിയിച്ച ചരിത്രത്തിലെ ഇദംപ്ഥമമായ അനുഭവമാണ് മദീന ചാർട്ടർ.

  തിരുദൂതരെ വിമർശനാത്മകമായി വിലയിരുത്തിയ വില്യം മൂറിന്റെ തന്നെ നിരീക്ഷണം ശ്രദ്ധേയമാണ്." മുഹമ്മദിന് മുമ്പ് നിരവധി ഭരണകൂടങ്ങളും ഭരണകർത്താക്കളും കടന്നുപോയിട്ടുണ്ട്. സ്വന്തം സഹജരുടെ ക്ഷേമൈശ്വര്യങ്ങൾക്കു വേണ്ടി ഇത്തരത്തിൽ കൃത്യമായ ഒരു അവകാശ പ്രതിക കൊണ്ടുവരാനായത് മുഹമ്മദിന് മാത്രമാണ്."

  പണ്ഡിറ്റ് ജവഹർലാൽ നെഹ്റു മദീനയിൽ പ്രവാചകർ കൊണ്ടു വന്ന മാറ്റത്തെക്കുറിച്ച് എഴുതി." വിശ്വാസവും മനോധൈര്യവും ഇസ്ലാം അനുയായികൾക്കു നൽകി. മുസ്ലിംകളായ എല്ലാവരും സമന്മാരാണെന്ന് സഹോദര്യ സന്ദേശവും നൽകി. അങ്ങനെ ഒരു ജനകീയ തത്വം പ്രവാചകർ ജനങ്ങൾക്കു മുമ്പിൽ വരച്ചു കാണിച്ചു.

  അമേരിക്കൻ ഭരണഘടന ശില്പിയും അമേരിക്കൻ ഐക്യനാടുകളുടെ സ്ഥാപകരിൽ പ്രമുഖനുമായ ജെയിംസ് മാഡിസൺ രാഷ്ട്രീയത്തെ കൂട്ടങ്ങളുടെ വ്യവഹാരം എന്നാണ് വിശേഷിപ്പിച്ചത്. ബഹുസ്വര വാദത്തെ അതിന്റെ പ്രായോഗിക രാഷ്ടീയ തലത്തിൽ ആദ്യമായി അവതരിപ്പിച്ചത് ഇദ്ദേഹമാണെന്ന് വിലയിരുത്തപ്പെടുന്നു. രാഷ്ട്രീയ വ്യവഹാരം എന്നത് ഒരു രാഷ്ടത്തിനുള്ളിൽ വിവിധ വിഭാഗങ്ങൾക്ക് അവർ അർഹിക്കുന്ന അധികാരവും അവകാശങ്ങളും നൽകി അനുരഞ്ജനവും സമവായവും സാധ്യമാക്കാലാണെന്ന ബ്രിട്ടീഷ് രാഷ്ട്രമീമാംസകനായ ബർണാഡ്(Bernard Crick) In Defense of Politics കൃതിയിൽ നിരീക്ഷിക്കുന്നുണ്ട്. ചുരുക്കത്തിൽ ആധുനിക രാഷ്ട്രമീമാംസകളുടെയും ബഹുസ്വരതയുടെയും പ്രാഗ് രൂപമായി പ്രവാചകരുടെ മദീന ചാർട്ടർ നിലകൊള്ളുന്നുണ്ട്.

നാഗരിക വളർച്ചയുടെ മദീന പകർപ്പുകൾ

  മദീനാ റിപ്പബ്ലിക്കിന്റെ ആത്യന്തിക നേട്ടം പ്രസ്താവ്യമാണ്. മദീനയിലും പരിസരങ്ങളിലും അധിവസിച്ചിരുന്ന 76 ഓളം വരുന്ന സ്വത്രന്തപരമാധികാര യൂണിറ്റുകൾ ചേർന്ന് ഒരു ഏകീകൃത പരമാധികാരരാഷ്ട രൂപീകരണത്തിന് വഴിതെളിഞ്ഞു എന്നതാണ്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഗോത്ര സംഘർഷങ്ങൾക്ക് അറുതി വരുത്തി സുസ്ഥിരവും സുരക്ഷിതവുമായ ഒരു നഗരരാഷ്ട്ര പിറവിക്ക് മദീന സാക്ഷ്യം വഹിച്ചു.

  ക്രമസമാധാനം, സാംസ്കാരിക വളർച്ച, നാഗരിക വികാസം, സ്ത്രീകൾ ഉൾപ്പെടെയുള്ള ദുർബലവിഭാഗങ്ങളുടെ ശാക്തീകരണം, വിജ്ഞാന സമ്പാദനത്തിനും പ്രസരണത്തിനും ഔപചാരിക രീതികൾ രൂപപ്പെടുത്തുക തുടങ്ങി ഇങ്ങനെ നീളുന്നു തിരുനബിയുടെ നാഗരിക ആലോചനകളുടെ സുവർണ ചരിത്രം.

  അഹ്‌ലുസ്സുഫ്ഫയും തിരുവചനങ്ങളുടെ സംരക്ഷണവും ഇസ്ലാമിക ശരീഅത്തിനെ അന്ത്യനാൾ വരെയുള്ള ജനങ്ങൾക്ക് സുരക്ഷിതമായി എത്തിക്കുവാനുള്ള നാനോന്മുഖ വിദ്യാഭ്യാസ പദ്ധതികളും നാഗരികവളർച്ചയുടെ അനുരണനങ്ങളായി വേണം വിലയിരുത്താൻ.

Questions / Comments:



No comments yet.


PORTRAIT

പടച്ചവനോടുള്ള സ്നേഹം സഹജീവികളിലേക്കങ്ങനെ ഒഴുകുമ്പോൾ, അത്രമേൽ സൂക്ഷ്മതയോടെ ആരാധനകളിലും ഓരോ ചലന നിശ്ചലനതയിലും മുഴുകുമ്പോൾ, ജീവിതം വിനയമാകുമ്പോൾ, അവർ ഇലാഹീ പ്രണയത്തിലലിഞ്ഞിരിക്കുകയാണ്....

SOCIAL

ശാസ്ത്രത്തെ മൂല്യാനുസൃതമായി സമീപിക്കാതിരുന്നതോടുകൂടെ സാങ്കേതിക വിദ്യ പ്രകൃതിവിരുദ്ധമായി തുടങ്ങി. ശാസ്ത്ര-സാങ്കേതിക രംഗങ്ങൾ പ്രഫുല്ലമായിരുന്ന മുസ്‌ലിം...

RELIGION

പവിത്രമായ ആമോദപ്പുടവയണിഞ്ഞ് പെരുന്നാൾ സുദിനം അണവായിരിക്കുന്നു. പാരിതോഷികങ്ങളുടെ വിരുന്നുസൽക്കാരമായ ഈദുൽ ഫിത്വർ. റമളാനിൽ നുകർന്ന നന്മകളുടെ നനവുകൊണ്ട് നമുക്കീ...

RELIGION

പരിശുദ്ധ ഖുർആൻ മനുഷ്യസൃഷ്ടിക്കതീതമാണെന്ന് അതിൻ്റെ സംവേദനരീതിയും സാഹിതീയചാരുതിയും ആശയസമൃദ്ധിയും വ്യക്തമാക്കുന്നുണ്ട്. പാവനമായ ദൈവികമാർഗത്തിലൂടെ,...

RELIGION

അമിതാഹാരമുണ്ടാക്കുന്ന ആലസ്യം മനുഷ്യന്റെ കര്‍മകുശലതയെ ഭഞ്ജിക്കുകയും അതിവേഗ വാർദ്ധക്യം സമ്മാനിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ, മുസ്‌ലിമിൻ്റെ നോമ്പനുഷ്ഠാനം...

BOOKHIVE

സർവചലനനിശ്ചലതയിലും അതിശയരായ അമ്പിയരാജരെ പകർത്തെഴുതുന്നതിലൂടെ സുഗന്ധകുസുമങ്ങളായി പുതുങ്ങുകയാണ് നാമോരോരുത്തരും. തിരുനബിയനുചരരുടെ മേൽവിലാസം തന്നെ അവിടുത്തെ...

RELIGION

സമസ്ത സൗന്ദര്യസങ്കൽപ്പങ്ങളുടെയും സമഗ്രസമ്മേളനമായിരുന്നു ആറ്റലോരുടെ തിരുശരീരാവയവങ്ങൾ. അവിടുത്തെ ആകാര സൗഷ്ടവം ഉപമാലങ്കാരങ്ങൾ അസാധ്യമാം വിധം...

RELIGION

വിശാലമായ തിളക്കമുള്ള നെറ്റിത്തടം, വടിവൊത്ത് ദ്വയങ്ങൾ പരസ്പരം ചേരാത്ത രോമനിബിഢമായ പുരികങ്ങൾ, മൃദുലമായ പരന്ന കവിളുകൾ, ചുവപ്പു കലർന്ന തൂവെള്ള കണ്ണുകൾ, കറുത്ത കൃഷ്ണമണികൾ. ഇങ്ങനെ നീളുന്നു...

RELIGION

ഉപമിക്കാനാവാത്ത വിധം സൗന്ദര്യനിദർശനമായ പ്രവാചകരുടെ അവയവാകാര സൗഷ്ഠവത്തിൽ വിശുദ്ധ വക്ത്രം, ദശനങ്ങൾ, നാസിക, ശ്രവണേന്ദ്രിയം, അധരങ്ങൾ, ഉമിനീർ എന്നിവയുമായി ബന്ധപ്പെട്ട ചർച്ച...

RELIGION

തിരുനബിയെ വർണിക്കാൻ ഏറ്റവും അഭികാമ്യമായ ഭാഷയോ വാക്കുകളോ അവർക്കില്ലായിരുന്നു. റസൂലിന്റെ സൗന്ദര്യത്തിന്റെ പരിപൂർണത ഭാഷക്കില്ലായിരുന്നു. ആ സൗന്ദര്യത്തെ പൂർണമായി മനസ്സിലാക്കാനും...

RELIGION

തിരുനബിയുടെ സൗന്ദര്യത്തെയും ശരീരപ്രകൃതത്തെയും സസൂക്ഷമം വിശകലനം ചെയ്യുന്ന പഠനശാഖയാണ് ശമാഇലുന്നബി. ഗഹനവും വശ്യവുമായ തിരുസൃഷ്ടിപ്പിന്റെ അഗാധതയാണതിന്റെ ആധാരം....