18-ാം നൂറ്റാണ്ടിൽ സൗദി അറേബ്യയിലെ നജ്‌ദിൽ രൂപം കൊണ്ട മത പരിഷ്കരണ പ്രസ്ഥാനമാണ് വഹാബിസം. ഇസ്‌ലാമിലെ പ്രൊട്ടസ്റ്റനിസം എന്നും ഇതിനെ വിശേഷിപ്പിച്ചിട്ടുണ്ട്. (തോമസ്‌ പാട്രിക്‌- ഡിക്ഷ്‌ണറി ഓഫ്‌ ഇസ്‌ലാം-1998, ഡി. 661) പ്രസ്ഥാന സ്ഥാപകന്‍ മുഹമ്മദ്‌ ഇബ്‌നു അബ്ദുല്‍ വഹാബ്‌ ഹിജ്‌റ 1115 (1703) ല്‍ സഊദി അറേബ്യയിലെ നജ്‌ദിയന്‍ പട്ടണമായ ഉയൈനയില്‍ പ്രശസ്‌ത പണ്ഡിതനും ഖാളിയുമായിരുന്ന ശൈഖ്‌ അബ്‌ദുല്‍ വഹാബിന്റെ മകനായി ജനിച്ചു. ദുൽ ഖുവൈസിറത്തിന്റെ പരമ്പരയിൽ പെടുന്ന വ്യക്തിയാണ് ഇബ്നു അബ്ദുൾ വഹാബ്. ദുൽ ഖുവൈസിറത്തിന്റെ പരമ്പരയിൽ ഇസ്‌ലാമിന് വെല്ലുവിളി ഉയർത്തുന്നവർ കടന്നു വരുമെന്ന് നബിതങ്ങൾ പ്രവചിച്ചിട്ടുണ്ട്. ഒരു ഹദീസ് കാണുക: നബി (സ്വ) തങ്ങൾ ഒരു യുദ്ധം കഴിഞ്ഞ് തിരിച്ച് വന്നശേഷം മദീന പള്ളിയിൽ വെച്ച് ഗനീമത്തു സ്വത്തുക്കൾ സ്വഹാബികൾക്കിടയിൽ വിഹിതം വെയ്ക്കുമ്പോൾ ദുൽ ഖുവൈസിറത്ത് നബി(സ്വ) യുടെ മുഖത്ത് നോക്കി മുഹമ്മദേ, നീ നീതി പാലിക്കുക.! എന്ന് പറയുകയും സ്വഹാബികൾ അദ്ദേഹത്തെ വധിക്കാൻ തുനിഞ്ഞപ്പോൾ നബി(സ്വ) അനുവദിക്കാതെ ഇപ്രകാരം പറഞ്ഞു. അയാൾക്ക് ചില അനുയായികളുണ്ടാവും അവർ ഖുർആൻ പാരായണം ചെയ്തു നിസ്ക്കരിക്കുകയും നോമ്പനുഷ്ഠിക്കുകയും ചെയ്യുമെങ്കിലും വേട്ട മൃഗത്തിൽ നിന്ന് അമ്പ് തെറിക്കും പ്രകാരം അവർ ഇസ്‌ലാമിൽ നിന്ന് പുറത്ത് പോകും. (ബുഖാരി)

           ദുല്‍ ഖുവൈസിറത്തിന്റെ 16-ാം പൗത്രനായിട്ടാണ്‌ മുഹമ്മദ്‌ ബ്‌നു അബ്‌ദുല്‍ വഹാബ് പിറവിയെടുക്കുന്നത്‌. ചെറുപ്രായത്തിലേ വഴിപിഴച്ച സഞ്ചാരമായിരുന്നു. മുഹമ്മദിന്റെ ചെറുപ്രായത്തിലെ പ്രവര്‍ത്തനം കണ്ട്‌ അദ്ദേഹത്തിന്റെ പിതാവായ ശൈഖ്‌ അബ്‌ദുല്‍ വഹാബും സഹോദരനായ സുലൈമാനും മറ്റുപലരും അയാളെ ശപിക്കുകയും അപധ സഞ്ചാരത്തെ കുറിച്ച്‌ അയാള്‍ക്കും സമൂഹത്തിനും താക്കീത്‌ നല്‍കുകയും ചെയ്‌തിരുന്നു. പിതാവില്‍ നിന്നുള്ള പ്രാഥമിക പഠനത്തിനുശേഷം മദീനാ പള്ളിയിലെ ദര്‍സില്‍ മുഹമ്മദ്‌ അല്‍പകാലം പഠിച്ചിട്ടുണ്ട്‌. 32 വയസ്സ്‌ വരെ ഇബ്‌നു അബ്‌ദുല്‍ വഹാബ്‌ വിദ്യാര്‍ത്ഥി ജീവിതം നയിച്ചു. മദീനാ പള്ളിയില്‍ ദര്‍സ്‌ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ്‌ പുത്തന്‍ മതപരിഷ്‌കരണ ചിന്താധാരകള്‍ അയാളില്‍ ഉറവയെടുക്കുന്നത്‌. ഇബ്‌നു തീമിയ്യയുടെ ആശയങ്ങളില്‍ ആകൃഷ്‌ടനായ മുഹമ്മദ്‌ ബ്‌നു അബ്‌ദുല്‍ വഹാബ്, പരന്ന വായനയിലൂടെ ഇബ്‌നു ഖയ്യിമിന്റെ പുസ്‌തകം വഴിയാണ്‌ തന്റെ പ്രസ്ഥാനത്തിന്‌ അടിത്തറപാകിയത്‌.

           പിതാവിന്റെ പാണ്ടിത്യത്തേയും ജന സ്വാധീനത്തെയും മുതലെടുത്ത് തന്റെ പ്രസ്ഥാനത്തിന്റെ പ്രചരണത്തിന് പ്ലാറ്റ്ഫോം കണ്ടെത്തിയ മുഹമ്മദ് ബനു അബ്ദുൽവഹാബിൻ ലക്ഷ്യം പൂർത്തീകരിക്കാനായില്ല. എങ്കിലും ഈ കുറുക്കുവഴിതേടലിലൂടെ വലിയ ഒരു അനുഗ്രഹമാണ് മുസ്‌ലിം ഉമ്മത്തിന് ലഭിച്ചത്. പ്രസ്ഥാനം സ്വന്തം പേരിൽ അറിയപ്പെടുകയാണെങ്കിൽ മുഹമ്മദിയ്യൻ പ്രസ്ഥാനമെന്നാവുമായിരുന്നു. ഇത് വലിയ തെറ്റിദ്ധാരണ വളർത്താൻ ഇടയാവും.

             1143 ലാണ്‌ വഹാബിയന്‍ ആശയങ്ങള്‍ക്ക്‌ പ്രാസ്ഥാനിക രൂപം പ്രാപിക്കുന്നത്‌. 1150 ല്‍ സജീവമാവുകയും ചെയ്‌തു. ആശയ പ്രചരണാര്‍ത്ഥം നജ്‌ദിലെ ദര്‍ഇയ്യയിലെത്തിയ മുഹമ്മദ്‌ ബ്‌നു അബ്‌ദുല്‍ വഹാബ്‌ അവിടുത്തെ ഭരണാധികാരി ആലുസഊദുമായി ബന്ധപ്പെട്ടു. എതിര്‍പ്പുകള്‍ കാരണമായി ഭരണത്തില്‍ പിടിച്ച്‌ നില്‍ക്കാന്‍ പ്രയാസപ്പെടുന്ന ഘട്ടത്തിലാണ്‌ പ്രതിരോധ നിരനല്‍കി സഹായിക്കാമെന്നുള്ള വാഗ്‌ദാനവുമായി ഇബ്‌നു അബ്‌ദുല്‍ വഹാബ്‌ ഇബ്‌നു സഊദുമായി (1229) കൂട്ടുകൂടുന്നത്‌. തന്റെ ഇസ്‌ലാമിക നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്കും ശിര്‍ക്ക്‌ നിര്‍മാര്‍ജനത്തിനും എതിര്‍നില്‍ക്കില്ലെന്ന്‌ ഇബ്‌നുസഊദിനോട്‌ അംഗീകരിപ്പിച്ച്‌ കരാറില്‍ ഒപ്പുവെപ്പിച്ചു. കള്ള പ്രവാചകനായ മുസൈലിമത്തുല്‍ കദ്ദാബിന്റെ നാടായ ദര്‍ഇയ്യയില്‍ വെച്ചാണ്‌ (വഹാബിന്റെ ജന്മസ്ഥലം) വഹാബും ഇബ്‌നു സഊദുമായുള്ള കരാര്‍ ഉണ്ടാക്കിയത്‌. തൗഹീദിന്റെ പ്രചരണത്തില്‍ തന്നെ സഹായിച്ചാല്‍ സാമ്രാജ്യവികസനത്തില്‍ ഇബ്‌നു സഊദിനെ സഹായിക്കാമെന്ന്‌ വഹാബ്‌ ഉറപ്പ്‌ നല്‍കിയ കരാറാണിത്‌. രാഷ്‌ട്രത്തിന്റെ മതകാര്യം വഹാബിനും ഭരണനേതൃത്വം ഇബ്‌നു സഊദിനും നല്‍കാന്‍ കരാര്‍ വ്യക്തമാക്കുന്നുണ്ട്‌. മുസൈലിമത്തുല്‍ കദ്ദാബിന്റെ കുടുംബമായ ബനൂഹനീഫ ഗോത്രക്കാരനും അക്കാലത്ത്‌ കിഴക്കന്‍ അറേബ്യന്‍ രാജ്യങ്ങളിലെ ഭരണാധികാരിയും ആയിരുന്നു മുഹമ്മദ്‌ സഊദ്‌. വഹാബിന്റെ മകളെ രാജാവ്‌ മുഹമ്മദ്‌ ബ്‌നു സഊദ്‌ (മ.1765) വിവാഹം കഴിച്ചതോടെ ആ ബന്ധം സുദൃഢമായി.അറേബ്യയുടെ ചരിത്രകാരന്മാരില്‍ പ്രമുഖനായ ഫിലിപ്പ്‌ കെ. ഹിമി ഇതിനെ മതവും വാളും തമ്മിലുള്ള വിവാഹം എന്ന്‌ വിശേഷിപ്പിക്കുന്നുണ്ട്‌.(ഹിസ്റ്ററി ഓഫ്‌ അറബ്‌ 2001. പേജ്‌-740)

            പ്രഥമഘട്ടത്തില്‍ ദര്‍ഇയ്യയിലെ ജാഹിലികളായ ബന്ധുക്കളെ ഒരുമിച്ച്‌ കൂട്ടി ഒരു സമരമുന്നണിയുണ്ടാക്കുകയും തൗഹീദിന്റെ പുന:സ്ഥാപനമെന്ന പേരില്‍ മുസ്‌ലിംകളോട്‌ യുദ്ധം ചെയ്യുകവഴി അവരെ കൊലചെയ്യുകയും കൊള്ളയടിക്കുകയും ചെയ്‌തു. ഗനീമത്ത്‌ മുതല്‍ ആക്രമണാന്ത്യം സുലഭമായി ലഭിച്ചതിനാല്‍ ബന്ധുക്കള്‍ സമ്പന്നരാവുകയും വഹാബിസത്തിലേക്ക്‌ ജനം ചേക്കേറുകയും ചെയ്‌തു. പരിസരപ്രദേശങ്ങള്‍ കീഴടക്കിയ ശേഷം ലഭിച്ച സമ്പത്ത്‌ മുഴുവന്‍ ചെലവഴിച്ചത്‌ ഇബ്‌നു അബ്‌ദില്‍ വഹാബിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു. അവര്‍ യുദ്ധം ചെയ്‌ത്‌ കീഴടക്കിയിരുന്ന പ്രദേശങ്ങളിലെ മുസ്‌ലിം പണ്ഡിതന്മാരെ കൊന്നൊടുക്കുകയും മഹാന്മാരുടെ മഖ്‌ബറകള്‍ ഇടിച്ചു നിരത്തുകയും ചെയ്തു. കുത്‌ബ്‌ഖാനകള്‍ ഇടിച്ച്‌ നിരത്തി. ഇസ്‌ലാമിക ചിഹ്നങ്ങളും ശിആറുകളും നാമാവശേഷമാക്കുകയും ചെയ്‌തു. മുസ്‌ലിംകളെ നിഷ്‌കരുണം വധിക്കുന്ന തന്റെ അനുയായികള്‍ക്ക്‌ ഇഷ്‌ടംപോലെ സമ്പത്തും സ്വര്‍ഗവും അദ്ദേഹം വാഗ്‌ദാനം ചെയ്‌തു. (താരീഖുല്‍ മംലകതുല്‍ അറബിയ്യ അസ്സഊദിയ്യ)

            എ.ഡി. 1288 മുതല്‍ മുസ്‌ലിം ലോകത്തിന്റെ രാഷ്ട്രീയവും ഭരണപരവുമായ നേതൃത്വം ഉസ്മാനിയ്യാ ഖിലാഫത്തി (ഒട്ടേമന്‍ എംബയര്‍)ന്റെ കൈകളിലായിരുന്നല്ലോ. എന്തൊക്കെ ന്യൂനതകളും കുറവുകളും ചൂണ്ടിക്കാണിച്ചാലും മുസ്‌ലിം ലോകത്തെ രാഷ്ട്രീയമായി ഒരു ചരടില്‍ കോര്‍ത്തിണക്കിയതും ഒരുമിച്ചു നിര്‍ത്തിയതും ഉസ്മാനിയ്യാ ഖിലാഫത്താണെന്നു സമ്മതിക്കാതെ വയ്യ. പിന്നീട് സൂര്യനസ്തമിക്കാത്ത സാമ്രാജ്യമായി വളര്‍ന്നുവന്ന ബ്രിട്ടനു മുന്നില്‍ ഒരു വലിയ തടസ്സമായി മാറിയത് ഉസ്മാനികളായിരുന്നു. അതുകൊണ്ട് തന്നെ അധിനിവേശത്തിന്റെ കഴുകക്കണ്ണുകളുമായി മുസ്‌ലിം ലോകത്തേക്കു നോട്ടമിട്ട ബ്രിട്ടന് ഇസ്‌ലാമിക ഖിലാഫത്തിനെ തകര്‍ക്കല്‍ അനിവാര്യമായിരുന്നു. അതിനു വേണ്ടി അവര്‍ നിരവധി പദ്ധതികളാവിഷ്‌കരിക്കുകയും ചാരസംഘങ്ങളെ പറഞ്ഞുവിടുകയും ചെയ്തു. അതിലൊന്നാണ് വഹാബിസം.

ഒന്നാം ലോക മഹായുദ്ധത്തിൽ ഖിലാഫത്ത് ബ്രിട്ടനെതിരെ അന്ത്യഘട്ടത്തിൽ യുദ്ധത്തിനൊരുങ്ങി. കാര്യബോധമില്ലാതെ ഖിലാഫത്തിനെ യുദ്ധത്തിലേക്ക് വലിച്ചിഴക്കുയായിരുന്നു, ഖിലാഫത്തിന്റെ നാഡീ ഞരമ്പുകളിൽ നുഴഞ്ഞുകയറി പ്രശ്നം സൃഷ്ടിച്ചിരുന്ന ജൂത-ബ്രിട്ടൻ ചാരൻമാർ. അങ്ങനെയൊരു യുദ്ധം ഖിലാഫത്ത് നേരിട്ടാൽ, അതോടെ അതിന്റെ കഥ കഴിയുമെന്ന ക്യത്യമായ കണക്കു കൂട്ടലായിരുന്നു അവരുടേത്. ഖിലാഫത്ത് നിയന്ത്രിച്ചിരുന്നവരുടെ ഈ നയം ശരിയല്ലെന്ന് അന്ന് മക്ക ഭരിച്ചിരുന്ന ശരീഫ് ഹുസൈൻ വാദിച്ചു. കൂടാതെ ഇസ്ലാമിക വിരുദ്ധരായ ചാരൻമാരുടെ കൈകളിൽ ഖിലാഫത്ത് അകപ്പെട്ടിരിക്കയാൽ ഭൂമിയിൽ സംശുദ്ധമായ ഒരു ശരീഅത്തു ഭരണം ആവശ്യമാണെന്നും അദ്ദേഹം ആഗ്രഹിച്ചു. അതു തന്റെ നേതൃത്വത്തിൽ തന്നെ ആയിരുന്നാൽ തരക്കേടില്ലെന്നും തോന്നി. ഈ അവസരം ബ്രിട്ടൻ മുതലെടുത്തു. തുർക്കികളുടെ കീഴിൽ ഇനിയും അറബികൾ അടിമകളായി
കഴിയേണ്ടതില്ലെന്നും അറബികൾക്കുതന്നെ സ്വന്തമായി നാടുഭരിക്കാമെന്നും ബ്രിട്ടൻ പ്രലോഭനങ്ങൾ തിരുകിക്കയറ്റി. ആവശ്യമായ സാമ്പത്തിക സൈനികസഹായങ്ങളും നൽകി. ഒന്നാം ലോകയുദ്ധത്തിൽ സഹായിക്കുമെങ്കിൽ, സ്വതന്ത്രമായ ഒരു അറബിരാജ്യത്തിന്നാവശ്യമായ സഹായസഹകരണങ്ങൾ നൽകാമെന്ന ബ്രിട്ടന്റെ വാഗ്ദാനത്തിൽ ശരീഫ് വീണു. മുസ്ലിം ലോകത്തെ ഛിന്നഭിന്നമാക്കുകമാത്രമേ ബ്രിട്ടന്റെ താൽപര്യം. അവർക്കിടയിൽ സ്ഥിരമായ സംഘട്ടനങ്ങളും യുദ്ധങ്ങളും നിലനിൽക്കണമെന്നും, ബ്രിട്ടനെ തിരിച്ചറിയാത്ത ശരീഫ്, തുർക്കികൾക്കെതിരിൽ അവരെ സഹായിച്ചു. രഹസ്യങ്ങൾ ചോർത്തിക്കൊടുക്കുകയും ചെയ്തു. തന്റെ മക്കളായ ഫൈസലും അബ്ദുല്ലയും ബ്രിട്ടനുവേണ്ടി കാര്യമായി പ്രവർത്തിച്ചു. കുറച്ചുകാലത്തേക്ക്, ആഗ്രഹം തീർക്കാൻ ഹുസൈനെ അറബികളുടെ രാജാവായി പ്രഖ്യാപിച്ചു. മക്കളോടും ബ്രിട്ടൻ നന്ദി ചെയ്തു. ഇറാഖിൽ ഫൈസലിനെയും ജോർദ്ദാനിൽ അബ്ദുല്ലയെയും ബ്രിട്ടീഷ് സേവകരായ രാജാക്കന്മാരാക്കി. ഹുസൈന്റെ നീക്കത്തെക്കുറിച്ച് ബ്രിട്ടീഷ് ചാരനായ ലോറൻസ് ഒഫ് അറേബ്യ എന്ന് വിശ്രുതനായ കേണൽ ടി.ഇ. ലോറൻസ് ബ്രിട്ടനെഴുതിയ കത്ത് ഇപ്രകാരമാണ്, "ഹുസൈന്റെ പ്രവർത്തനം നമുക്ക് നേട്ടമായിരിക്കുമെന്ന് തോന്നുന്നു. എന്തുകൊണ്ടെന്നാൽ മുസ്ലിം ഐക്യഘടനയെ നശിപ്പിക്കുകയും ഓട്ടോമാൻ സാമാജ്യത്തെ പരാജയപ്പെടുത്തുകയും പിളർക്കുകയും ചെയ്യുകയെന്ന നമ്മുടെ അടിയന്തിര ലക്ഷ്യങ്ങൾക്കനുസ്യതമായാണ് അത് മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. രാഷ്ട്രീയമായി ഒരു സംയുക്ത ഘടനനയായിത്തീരാൻ കഴിയാത്ത, പരസ്പരം അസൂയപ്പെട്ടു കഴിയുന്ന കൊച്ചു രാജ്യങ്ങളുടെ ഒരു കൂട്ടമായി രാജ്യം മാറും" (ഫിലിപ്പ് നൈറ്റിലിയും കോലിൻ സിംപ്പ്സണും കൂടി എഴുതിയ The secret life of Arabia)

ശരീഫ് ഹുസൈന്റെ നിലപാടിനെക്കുറിച്ചു സുപ്രസിദ്ധ ഇസ്ലാമിക ഗ്രന്ഥകാരനായ ഇസ്‌താംബൂളിലെ ഹുസൈൻ ഹിൽമി ഇസിക്ബ്നു സൈദ് വിലയിരുത്തുന്നതിങ്ങനെയാണ്:
"These two declarations show sharif Hussain Pasha's khali's intention and whole faith and his wrong ideas and harmful conclusions as well. His greatest mistake was that he could not understand the aggressiveness that the British against Islam throughout the history. It is seen that he had not heard about the raid made by the British forces upon Istanbol to annihilate the Ottaman's in the time of Sultan even barbarously attacked the muslin countries on Asia and Africa and colonized and exploited them in that same period. They annihilated Muslim scholars, Islamic books, Islamic culture and morals in those countries. The British government decided the Ottaman Sultan Abdul-Majid Khan and placed freemasons in important posts of Ottoman state and started spoiling the faith and morals of Moslem through them. These masons brought up those who acted as spies for the British Goverment. Thy annihilated great empire demolishing both from the inside and the outside. Sharif Hussain Pasha opposed the most perilous enemy of Islam would help, very probably because he had not studied the historical evidences". ( Advice for ...)

മുഹമ്മദ് ബിന്‍ അബ്ദില്‍ വഹാബും ബ്രിട്ടീഷ് ചാരനായ ഹംഫറും തമ്മില്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമായിരുന്നു വഹാബിസം ശക്തി പ്രാപിച്ചത്. എ.ഡി. 1724-ല്‍ ‘വഹാബീ ശൈഖ്’ ബസ്വറയിലെത്തിയ സമയത്തു തന്നെയാണ് ഹംഫറും അവിടെ എത്തുന്നത്. മുസ്‌ലിംകളെ പാരമ്പര്യത്തില്‍ നിന്നടര്‍ത്തിമാറ്റി സാമ്രാജ്യത്തിന്റെ ആശ്രിതരാക്കിത്തീര്‍ക്കാന്‍ അവര്‍ നടത്തിയ ഉപജാപങ്ങള്‍ ‘മുദാക്കിറാത്തു മിസ്റ്റര്‍ ഹംഫര്‍’, ‘അല്‍ ജാസൂസുല്‍ ബരീത്വാനി ഫീ ബിലാദില്‍ ഇസ്‌ലാമിയ്യ’ (Colonization Idea Mr. Humphrey's Memories: The English spy in Islamic countries) പോലുള്ള ഗ്രന്ഥങ്ങളില്‍ വായിക്കാനാകും. ബ്രിട്ടന്റെ ചാരനായിരുന്നു കേണൽ ടി.ഇ ലോറൻസിന്റെ നീക്കങ്ങളും ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു പുരാവസ്ത ഗവേഷകന്റെ റോളിലാണദ്ദേഹം അറേബ്യയിലെത്തുന്നത്. അറബികളെക്കുറിച്ചു പഠിക്കുകയായിരുന്നു ചാരൻ. 1904-1914 വരെ കുരിശുയുദ്ധങ്ങളെക്കുറിച്ചും ടൈഗ്രീസ്-യൂഫ്രട്ടീസ് സംസ്കാരങ്ങളെക്കുറിച്ചും അയാൾ പഠിച്ചുവത്രെ. 1914 ൽ ബ്രിട്ടീഷ് സർക്കാർ അയാളെ മധ്യപൗരസ്ത്യദേശത്ത സൈനിക നേതാവാക്കി. ഉസ്മാനിയ സൈന്യത്തെക്കുറിച്ച് ബൃഹത്തായ ഒരു ഗ്രന്ഥം രചിച്ചു. വഹാബികൾക്ക് ഈ ചാരനുമായി വലിയ അടുപ്പമായിരുന്നു. സുഊദ്  രാജവംശത്തെയും മുഹമ്മദ് ബ്നു അബ്ദിൽ വഹാബിനെയും നല്ലവരായി വിശേഷിപ്പിച്ചുകൊണ്ട് ലോറൻസും തന്റെ സഹപ്രവർത്തകനായ ശൈഖ് ദഹാജും നുണ പ്രചരിപ്പിക്കാനിറങ്ങിയിരുന്നു. സ്വന്തം മദ്ഹ് കേൾക്കുന്നത് വലിയ ഇഷ്ടമായിരുന്നുവല്ലോ സ്ഥാപകനേതാവ് മുതലുളള സകല വഹാബി നേതാക്കൾക്കും. തന്നെ പൊക്കിപ്പാടുന്നവർക്കു മുന്നിൽ എന്തും ബലിയർപ്പിക്കാൻ ആ ദുർബലഹൃദയർ തയാറായിരുന്നു. ഇത്തരം ദൗർബല്യം ലോറൻസ് ചൂഷണം ചെയ്തു. ലോറൻസിന്റെ പുഞ്ചിരികണ്ട് വഹാബി രാജാവ് അബ്ദുൽ അസീസ് തന്റെ 'അൽ ഇഖ്വാൻ' എന്ന പടയാളികളെ പരിശീലിപ്പിക്കാൻ ലോറൻസിനെ ചുമതലപ്പെടുത്തി. ഇതേക്കുറിച്ച് കേരള വഹാബികൾ ഇങ്ങനെ ന്യായീകരിച്ചെഴുതി:
"അറബ് ഗോത്രങ്ങളെ സംബന്ധിച്ച് തങ്ങളുടെ നഷ്ടപ്പെട്ട ഭരണം തിരിച്ചുപിടിക്കാൻ ശ്രമം നടത്തിയിരുന്ന സുഊദ് ഭരണകൂടം കേണൽ ലോറൻസിന്റെ സഹായം തേടി. സഊദി സൈനികർക്കദ്ദേഹം യുദ്ധ പരിശീലനം നൽകി. അറബികൾക്കിടയിൽ 'ഡയനാമെറ്റ് അമീർ' എന്ന് പേരിൽ അറിയപ്പെട്ടിരുന്ന കേണൽ ലോറൻസിനെ ഒരു ചാരനെന്നു വിളിക്കാമോ എന്നു സംശയമാണ്". ( ഹംഫർ എന്ന ബ്രിട്ടീഷ് ചാരൻ, ഡോ: ഷൗക്കത്തിലി, യുവതബൂക്സ്, P 76)

       1737-ല്‍ രാഷ്ട്രീയ രൂപം സ്വീകരിച്ച വഹാബിസത്തെയാണ് ഇസ്‌ലാമിക ഖിലാഫത്തിനെതിരെ കലാപം സൃഷ്ടിക്കാനും പ്രക്ഷോഭം ഇളക്കിവിടാനും ബ്രിട്ടന്‍ ഉപയോഗപ്പെടുത്തിയത്. സാമ്രാജ്യത്വ തല്‍പരനായ ഇബ്‌നു സഊദും ശൈഖ് നജ്ദിയും 1760-ല്‍ ഒരു വഹാബീ രാഷ്ട്രം രൂപീകരിക്കാനുള്ള തീരുമാനത്തിലെത്തിയപ്പോള്‍ അവരെ സഹായിക്കാനെത്തിയത് ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയായിരുന്നു. ഈ സഹായത്തിന്റെ ബലത്തിലായിരുന്നു തുര്‍ക്കി ഖിലാഫത്തിനെതിരെ വഹാബികള്‍ കലാപത്തിനൊരുങ്ങിയതും വിശുദ്ധ ഹിജാസില്‍ നരനായാട്ടു നടത്തി പുതിയൊരു രാഷ്ട്രം സ്ഥാപിച്ചതും. 1915-ല്‍ വഹാബീ രാഷ്ട്രനായകന്‍ അബ്ദുല്‍ അസീസ് ബിന്‍ സഈദ്, ബ്രിട്ടന്റെ പൊളിറ്റിക്കല്‍ ഓഫീസര്‍ സര്‍ പെഴ്‌സി കോക്‌സുമായി ഉടമ്പടി ഉണ്ടാക്കുകയും ബ്രിട്ടീഷ് മേധാവി ഫീല്‍ബയെ ഉപദേശകനാക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒന്നാംലോക മഹായുദ്ധത്തില്‍ ഉസ്മാനിയ്യാ ഖിലാഫത്തിനെതിരെ ബ്രിട്ടീഷുകാരെ സഹായിക്കാന്‍ മാസംതോറും 25,000 ഡോളര്‍ ഇബ്‌നു സഈദ് കൈപറ്റിയിരുന്നുവെന്ന് ബ്രിട്ടീഷ് രേഖകള്‍ വ്യക്തമാക്കുന്നു. (The middle east a history Sidney Nettletion Fisher, P-575)

        ലോക മുസ്‌ലിംകളുടെ രോഷം മുഴുവന്‍ ബ്രിട്ടനെതിരെ ആളിക്കത്തിക്കൊണ്ടിരുന്ന ഘട്ടത്തിലാണ് അവരുമായി വഹാബികള്‍ കൈകോര്‍ത്തത്. ഒന്നാംലോക മഹായുദ്ധ (1914-1918)ത്തില്‍ തുര്‍ക്കി ഖിലാഫത്തിനെതിരെ ബ്രിട്ടനെ സഹായിക്കുകയും സാമ്രാജ്യത്വ ശക്തികളുടെ വിജയത്തില്‍ ആഹ്ലാദിക്കുകയുമായിരുന്നു വഹാബികള്‍. ലോക മഹായുദ്ധത്തില്‍ തുര്‍ക്കി പരാജയപ്പെട്ടതോടെ ബ്രിട്ടനും ഫ്രാന്‍സും റഷ്യയും ഉള്‍പ്പെടെയുള്ള സാമ്രാജ്യത്വ ശക്തികള്‍ മുസ്‌ലിം ലോകത്തെ കഷ്ണം കഷ്ണമാക്കി വീതിച്ചെടുത്തു. ഫലസ്തീന്‍ അടക്കമുള്ള പ്രദേശങ്ങള്‍ ബ്രിട്ടനു ലഭിച്ചു. അതോടെ ഫലസ്തീനില്‍ ഒരു ജൂത രാഷ്ട്രം സ്ഥാപിക്കുമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബാള്‍ഫര്‍ പ്രഖ്യാപിച്ചു. 1919-1945 കാലത്ത് 4,50,000 ജൂതന്മാരെ ബ്രിട്ടീഷുകാര്‍ ഫലസ്തീനില്‍ കൊണ്ടുവന്നു അറബികളുടെ നെഞ്ചത്തു കയറ്റിയിരുത്തി. ആ സമയത്തെല്ലാം ബ്രിട്ടീഷ് സാമ്രാജ്യത്തിനു ഓശാന പാടുകയായിരുന്നു വഹാബിസം. 1935-ല്‍ അബ്ദുല്‍ അസീസ് ബിന്‍ സഊദിനു ഇംഗ്ലണ്ടിന്റെ മാടമ്പി പദവിക്കു തുല്യമായ ‘നൈറ്റ് ഓഫ് ദി ഓര്‍ഡര്‍ ഓഫ്ദി ബാത്ത്’ പട്ടം നല്‍കപ്പെട്ടത് ഈ അവിശുദ്ധ കൂട്ടുകെട്ടിന്റെ മറ്റൊരു വിശേഷണമാണ്.

       എ.ഡി. 1192-ല്‍ സുല്‍ത്വാന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി കീഴടക്കിയതു മുതല്‍ 1917 വരെ ഇസ്‌ലാമിക ഖിലാഫത്തിന്റെ കയ്യിലുണ്ടായിരുന്ന ഖുദ്‌സ് നഗരം സാമ്രാജ്യത്വ ശക്തികള്‍ തട്ടിയെടുക്കുന്നതിലും ഫലസ്തീന്‍ ജനതയെ അഭയാര്‍ത്ഥികളാക്കി മാറ്റുന്നതിലും വഹാബിസത്തിനു ചെറുതല്ലാത്ത പങ്കുണ്ടെന്നു വ്യക്തം. എല്ലാ ദുരന്തത്തിനും കാരണം തുര്‍ക്കിയുടെ തകര്‍ച്ചയായിരുന്നല്ലോ. അതിനു കാര്‍മ്മികത്വം വഹിച്ച പ്രധാന കക്ഷികളിലൊന്ന് വഹാബിസവും.

        സഊദി കേന്ദ്രീകരിച്ചു വളര്‍ന്നു വന്ന റാഡിക്കല്‍ വഹാബിസവും ഈജിപ്ത് കേന്ദ്രമായി പ്രവര്‍ത്തിച്ച ലിബറല്‍ വഹാബിസവും സാമ്രാജ്യത്വ ശക്തികളുടെ തണലും തലോടലുമേറ്റു വളര്‍ന്നവ തന്നെയാണ്. ജമാലുദ്ദീന്‍ അഫ്ഗാനി(1838-1898), മുഹമ്മദ് അബ്ദു(1849-1905), റശീദ് രിള(1865-1935) തുടങ്ങിയവരാണല്ലോ ഇസ്‌ലാഹീ പ്രസ്ഥാനമെന്നറിയപ്പെടുന്ന ലിബറല്‍ വഹാബിസത്തിന്റെ ആചാര്യന്മാര്‍. വഹാബികള്‍ തുറന്നു പറയാന്‍ മടിച്ച പല കാര്യങ്ങളും ഇവര്‍ ഉറക്കെ പറയുകയും പ്രചരിപ്പിക്കുകയും ചെയ്തു. ഈ ത്രിമൂര്‍ത്തികള്‍ സാമ്രജ്യത്വശക്തികളുമായി പരസ്യമായി തന്നെ കിടക്ക പങ്കിട്ടവരാണെന്ന് കണ്ടെത്താനാവും. ഇസ്‌ലാമിനകത്തേക്ക് അധിവേശത്തിന്റെ സാംസ്‌കാരിക അജണ്ടകള്‍ ഒളിച്ചുകടത്താന്‍ സാമ്രാജ്യത്വം പറഞ്ഞുവിട്ട മാസോണിസ്റ്റ് ചാരന്മാരായിരുന്നു ഈ ത്രിമൂര്‍ത്തികള്‍. അന്തര്‍സോണ്‍ (ഗ്രാന്റ് മാസ്റ്റര്‍)ന്റെ നേതൃത്വത്തില്‍ 1717-ല്‍ ലണ്ടനില്‍ വെച്ചു രൂപം സ്വീകരിച്ച മാസോണിസ്റ്റു പ്രസ്ഥാനം (Free mason movement) ബുദ്ധി ജീവികളെയും എഴുത്തുകാരെയും ഭരണാധികാരികളെയുമെല്ലാം സ്വാധീനിക്കുന്ന ജൂതന്മാരുടെ ഒരു ആഗോള രഹസ്യ ശൃംഖലയാണ്. The Largest World Wide Secret Society (ഏറ്റവും വലിയ ആഗോള രഹസ്യ സമൂഹം) എന്നാണ് എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കാ മാസോണിസത്തെ പരിചയപ്പെടുത്തിയത്. മുസ്‌ലിംകള്‍ക്കിടയില്‍ ജൂത അജണ്ടകള്‍ നടപ്പിലാക്കാന്‍ ശ്രമിച്ച ത്രിമൂര്‍ത്തികളെ കുറിച്ച് മാസോണിസ്റ്റ് വിജ്ഞാന കോശത്തില്‍ ഇങ്ങനെ പറയുന്നു: ”ബൈറൂത്തിലെ പ്രസിദ്ധ മാസോണിസ്റ്റായിരുന്നു ഹന്നാ അബൂറശീദ്. മിസ്‌റിലെ മാസോണിസ്റ്റ് നേതാവായിരുന്നു ജമാലുദ്ദീന്‍ അഫ്ഗാനി. അതിലെ അംഗങ്ങളെല്ലാം പണ്ഡിതന്മാരും ഭരണ രംഗത്തെ പ്രഗത്ഭ വ്യക്തിത്വങ്ങളുമായിരുന്നു. അവര്‍ ഏതാണ്ട് മുന്നൂറ് വരും. പിന്നീട് അതിന്റെ നേതാവ് ഉസ്താദ് മുഹമ്മദ് അബ്ദുവായി. അദ്ദേഹം ഉയര്‍ന്ന മാസോണിസ്റ്റായിരുന്നു.” (ദാഇറത്തുല്‍ മആരിഫില്‍ മാസൂനിയ്യ: 197)
        ബ്രിട്ടീഷ് കോണ്‍സല്‍ ജനറല്‍ ക്രോമറുമായും പിന്‍ഗാമി ഗോഴ്സ്റ്റുമായും ഗൂഢാലോചനയിലേര്‍പ്പെടുകയും ഉസ്മാനിയ്യാ ഖിലാഫത്തിനെ തകര്‍ക്കാന്‍ കുതന്ത്രങ്ങളാവിഷ്‌കരിക്കുകയും ചെയ്തവരാണ് അബ്ദുവും രിളയും. ഇസ്‌ലാമിനെ പൊളിച്ചെഴുതാന്‍ വേണ്ടി വലിയ സാമ്പത്തിക സഹായം തന്നെ ബ്രിട്ടന്‍ ഇവര്‍ക്കു നല്‍കി. ബ്രിട്ടീഷ് ധനകാര്യ സെക്രട്ടറി മിഷല്‍ ഇന്നസ് ആണത്രെ ‘ഇസ്വ്‌ലാഹിസം’ പ്രചരിപ്പിക്കാന്‍ റശീദ് രിളക്കു സാമ്പത്തിക സഹായം നല്‍കിയത്. ഇതു തിരിച്ചറിഞ്ഞ ഉസ്മാനീ ഗവര്‍ണര്‍ ഖേദിവ് ഇസ്മാഈല്‍, റിളയെ നാടുകടത്താന്‍ വരെ ഉത്തരവിട്ടു. (ത്രിമൂര്‍ത്തികളുടെ സാമ്രാജ്യത്വ ബന്ധത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ‘ശിഫ’ പ്രസിദ്ധീകരിച്ച ‘മുസ്‌ലിം നവോത്ഥാനം വഴിയും വര്‍ത്തമാനവും’ എന്ന കൃതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്). ഈ ത്രിമൂര്‍ത്തികളില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ടുകൊണ്ടാണ് ഹസനുല്‍ബന്നയുടെ ഇഖ്‌വാനുല്‍ മുസ്‌ലിമീന്‍ ഉള്‍പ്പെടെയുള്ളവ പിന്നീട് രംഗപ്രവേശം ചെയ്തത്.

         മാസോണിസ്റ്റു കേന്ദ്രങ്ങളില്‍ നിന്നു പരിശീലനം കഴിഞ്ഞിറങ്ങിയ അഫ്ഗാനിയും ശിഷ്യന്മാരും മുസ്‌ലിംകളെ പാശ്ചാത്യവല്‍കരിക്കാനുള്ള മുഴുവന്‍ വഴികളും തുറന്നിടുകയായിരുന്നു. ആദ്യം വഹാബിസത്തില്‍ കയറിക്കൂടുകയും പിന്നെ അതിനെയും പൊളിച്ചുകീറി പച്ചയായ പാശ്ചാത്യന്‍ സംസ്‌കാരത്തെ മുസ്‌ലിം മനസ്സിലേക്ക് കടത്തിവിടാന്‍ സിദ്ധാന്തങ്ങള്‍ ആവിഷ്‌കരിക്കുകയുമായിരുന്നു അവര്‍. പിന്നീട് മുസ്‌ലിം ലോകത്ത് ഉടലെടുക്കുന്ന നിരവധി മതനവീകരണ പ്രസ്ഥാനങ്ങള്‍ മാതൃക സ്വീകരിച്ചതും നവോത്ഥാന നായകരാക്കി വാഴ്ത്തിയതും ഈ മാസോണിസ്റ്റ് ചാരന്മാരെയായിരുന്നു. ഈജിപ്തിലെ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍, ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ജമാഅത്തെ ഇസ്‌ലാമി, കേരളാ നദ്‌വത്തുല്‍ മുജാഹിദീന്‍ തുടങ്ങിയ പ്രസ്ഥാനങ്ങളുടെ ആശയ സ്രോതസ്സ് യഥാര്‍ത്ഥത്തില്‍ ഇവരായിരുന്നു. അതുകൊണ്ടുതന്നെയാണ് സലഫികളെന്ന് അവകാശപ്പെടുമ്പോഴും ഗള്‍ഫ് സലഫികളു (യഥാര്‍ത്ഥ വഹാബികളു)മായി മിക്ക വിഷയങ്ങളിലും ശക്തമായി ഇവര്‍ക്കു വിയോജിക്കേണ്ടിവരുന്നതും.

       വഹാബിസം പ്രചരിപ്പിച്ചത് പാശ്ചാത്യൻ രാജ്യങ്ങളുടെ ആവശ്യപ്രകാരമാണെന്ന സത്യം, സാഊദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഈയിടെ പരസ്യമായി സമ്മതിച്ചിരിക്കുന്നു. 2018 മാർച്ച് 22 ന് വാഷിങ്ടൺ പോസ്റ്റുമായി സാഊദി കിരീടി നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്. ശീതയുദ്ധ കാലത്ത് യൂറോപ്പിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി, പാശ്ചാത്യ രാജ്യങ്ങളുടെ ആവശ്യപ്രകാരമാണ് ആഗോളതലത്തിൽ വഹാബി പ്രസ്ഥാനത്തിന്റെ വ്യാപനം സംഭവിച്ചതെന്ന് സാഊദി രാജ്യകുമാരൻ വെളിപ്പെടുത്തി.

Questions / Comments:No comments yet.

RELIGION

പവിത്രമായ ആമോദപ്പുടവയണിഞ്ഞ് പെരുന്നാൾ സുദിനം അണവായിരിക്കുന്നു. പാരിതോഷികങ്ങളുടെ വിരുന്നുസൽക്കാരമായ ഈദുൽ ഫിത്വർ. റമളാനിൽ നുകർന്ന നന്മകളുടെ നനവുകൊണ്ട് നമുക്കീ പകലിരവുകളെ കുളിരോർമ്മയാക്കാം....

RELIGION

പരിശുദ്ധ ഖുർആൻ മനുഷ്യസൃഷ്ടിക്കതീതമാണെന്ന് അതിൻ്റെ സംവേദനരീതിയും സാഹിതീയചാരുതിയും ആശയസമൃദ്ധിയും വ്യക്തമാക്കുന്നുണ്ട്. പാവനമായ ദൈവികമാർഗത്തിലൂടെ, വ്യത്യസ്തമായ അനേകം കൈമാറ്റങ്ങളിലൂടെയാണ് ആ അനശ്വര...

RELIGION

അമിതാഹാരമുണ്ടാക്കുന്ന ആലസ്യം മനുഷ്യന്റെ കര്‍മകുശലതയെ ഭഞ്ജിക്കുകയും അതിവേഗ വാർദ്ധക്യം സമ്മാനിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ, മുസ്‌ലിമിൻ്റെ നോമ്പനുഷ്ഠാനം ആത്മീയതലങ്ങൾക്കൊപ്പം ആരോഗ്യ സംരക്ഷണമെന്ന...

BOOKHIVE

സർവചലനനിശ്ചലതയിലും അതിശയരായ അമ്പിയരാജരെ പകർത്തെഴുതുന്നതിലൂടെ സുഗന്ധകുസുമങ്ങളായി പുതുങ്ങുകയാണ് നാമോരോരുത്തരും. തിരുനബിയനുചരരുടെ മേൽവിലാസം തന്നെ അവിടുത്തെ അനുകരിക്കാനുള്ള അങ്ങേയറ്റത്തെ...

RELIGION

സമസ്ത സൗന്ദര്യസങ്കൽപ്പങ്ങളുടെയും സമഗ്രസമ്മേളനമായിരുന്നു ആറ്റലോരുടെ തിരുശരീരാവയവങ്ങൾ. അവിടുത്തെ ആകാര സൗഷ്ടവം ഉപമാലങ്കാരങ്ങൾ അസാധ്യമാം വിധം രൂപപ്പെട്ടതങ്ങനെയാണ്.തിരുദൂതരുടെ ദേഹം, ഉയരം, ചുമൽ, കഴുത്ത്, പിരടി തുടങ്ങി ...

RELIGION

വിശാലമായ തിളക്കമുള്ള നെറ്റിത്തടം, വടിവൊത്ത് ദ്വയങ്ങൾ പരസ്പരം ചേരാത്ത രോമനിബിഢമായ പുരികങ്ങൾ, മൃദുലമായ പരന്ന കവിളുകൾ, ചുവപ്പു കലർന്ന തൂവെള്ള കണ്ണുകൾ, കറുത്ത കൃഷ്ണമണികൾ. ഇങ്ങനെ നീളുന്നു പ്രവാചകരുടെ മുഖഭംഗിയുടെ...

RELIGION

ഉപമിക്കാനാവാത്ത വിധം സൗന്ദര്യനിദർശനമായ പ്രവാചകരുടെ അവയവാകാര സൗഷ്ഠവത്തിൽ വിശുദ്ധ വക്ത്രം, ദശനങ്ങൾ, നാസിക, ശ്രവണേന്ദ്രിയം, അധരങ്ങൾ, ഉമിനീർ എന്നിവയുമായി ബന്ധപ്പെട്ട ചർച്ച...

RELIGION

തിരുനബിയെ വർണിക്കാൻ ഏറ്റവും അഭികാമ്യമായ ഭാഷയോ വാക്കുകളോ അവർക്കില്ലായിരുന്നു. റസൂലിന്റെ സൗന്ദര്യത്തിന്റെ പരിപൂർണത ഭാഷക്കില്ലായിരുന്നു. ആ സൗന്ദര്യത്തെ പൂർണമായി മനസ്സിലാക്കാനും...

RELIGION

തിരുനബിയുടെ സൗന്ദര്യത്തെയും ശരീരപ്രകൃതത്തെയും സസൂക്ഷമം വിശകലനം ചെയ്യുന്ന പഠനശാഖയാണ് ശമാഇലുന്നബി. ഗഹനവും വശ്യവുമായ തിരുസൃഷ്ടിപ്പിന്റെ അഗാധതയാണതിന്റെ ആധാരം....