സഹതാപം പറ്റി ജീവിക്കുന്ന വിഭാഗങ്ങളാണ് ശീഇസവും, ജൂതായിസവും . ചരിത്രത്തിൽ ഖേദകരമായി സംഭവിച്ച ഏറ്റവും ക്രൂരമായ കർബല യുദ്ധത്തെ വളരെ തന്ത്രപരമായി അവരുടെ അക്കൗണ്ടിലേക്ക് തുന്നിച്ചേർത്തു. അത് രാഷ്ട്രീയവൽക്കരിച്ച് നേട്ടം കൊയ്യാൻ അവർ ശ്രമിച്ചു കൊണ്ടിരിക്കുന്നു.
ഇസ്‌ലാമിനെതിരെ അകത്തു നിന്നും പുറത്തു നിന്നും ഒരുമിച്ച് ചാട്ടുളി പ്രയോഗിച്ചവരാണ് ശിയാക്കൾ. പ്രധാനമായും മൂന്നാംഖലീഫ ഉസ്മാൻ(റ)വിന്റെ അറുംകൊലയിൽ നിന്നാണ് ശിഈസത്തിന്റ പൈശാചിക ആശയങ്ങൾ തുടക്കം കുറിച്ചത്.
ഇസ്‌ലാമിന്റെ അടിസ്ഥാന കാര്യങ്ങളിൽ മായം കലർത്തിയാണ് അവർ പ്രയാണം നടത്തുന്നത്. ഖുർആനിനേയും സ്വഹാബത്തിനേയും ചിലപ്പോൾ പ്രവാചകരേയും തള്ളിപ്പറഞ്ഞാണ് അവരുടെ നിലനിൽപ്പു തന്നെ. ബഹുമാനപ്പെട്ട അലി(റ)വിന് ഇല്ലാത്ത പദവികൾ വെച്ചു ചാർത്തുകയും വലിയ സ്ഥാനങ്ങൾ നൽകുകയും ചെയ്യുന്നവരായിട്ടാണ് ശിയാകളെ പൊതുവെ പരിചയപ്പെടുത്താറുള്ളത്. എന്നാൽ, അകത്തേക്ക് ഇറങ്ങുംതോറും അവരുടെ കള്ളത്തരത്തിന്റെ തനിനിറം മനസ്സിലാക്കാൻ സാധിക്കും.
ശീഈ എന്ന പദത്തിന് വിഭാഗം, സംഘം എന്നിങ്ങനെയാണ് ഭാഷാർത്ഥമുള്ളത്. ലിസാനുൽ അറബ്, ഖാമൂസ് തുടങ്ങിയ ആധികാരിക ഭാഷാഗ്രന്ഥങ്ങളിൽ ശീഅത്തുഅലി (അലിയുടെ പക്ഷം) എന്നും കാണാം. അലി(റ)ന് ഇമാമത്ത് പദവി നൽകുന്നവരാണ് ലോകമുസ്‌ലിംകളുടെ സാങ്കേതികാർത്ഥത്തിൽ ശിയാക്കൾ എന്നറിയപ്പെടുന്നത്.
فقد غلب هذا الإسم على كل من يتولى عليا له وأهل بيته حتى صار إسما لهم خاصة، قال الإمام اشعرى
അലി(റ)ന് മറ്റ് സ്വഹാബികളേക്കാൾ ശ്രേഷ്ടത നൽകുകയും, ഇമാമത്ത് പദവി വാദിക്കുകയും, ഖിലാഫത്തിന് ഏറ്റവും അർഹർ അവരാണെന്ന് വിശ്വസിക്കുന്നവരുമാണ് ശിയാക്കൾ.
അവരുടെ പ്രധാന ലക്ഷ്യങ്ങൾ മുസ്ലിംസമൂഹം ഒന്നടങ്കം ബഹുമാനപൂർവ്വം അംഗീകരിക്കുന്ന കാര്യങ്ങളെ നിസ്സാരവൽക്കരിക്കുക, വിശ്വാസത്തിൽ കളങ്കം ചേർക്കുക തുടങ്ങിയവയുമായിരുന്നു. അതുകൊണ്ടാണ് അവർ സ്വഹാബത്തിനെ കൊച്ചാക്കുന്നതും പരിഹസിക്കുന്നതും. ഇങ്ങനെ, അതീവ വിദ്വേഷത്തിന്റെ മാർഗങ്ങളിലൂടെയാണ് ശീഇസം രൂപാന്തരപ്പെടുന്നത്.
ഇസ്‌ലാമിലില്ലാത്ത ആചാരങ്ങളെ കൂട്ടിച്ചേർത്തും ഉള്ള കാര്യങ്ങളെ തള്ളി പറഞ്ഞും ഒഴിവാക്കിയുമായിരുന്നു അവരുടെ പ്രയാണം. പന്ത്രണ്ടു ഇമാമുമാരിൽ പ്രമുഖരായ ഹുസൈൻ (റ) വിന്റെ കൊലപാതകവും, ഖർബല യുദ്ധവും മുൻനിർത്തി ഇല്ലാത്ത ചരിത്രവും, ആചാരങ്ങളും അവർ കൂട്ടി ചേർത്തിട്ടുണ്ട്. ഖർബല യുദ്ധം നടന്ന മാസമായ മുഹർറത്തിൽ വ്യത്യസ്ത് നിയമങ്ങളും, ആചാരങ്ങളും അവർ ഇസ്‌ലാമിന്റെ നിയമസംഹിതയിലേക്ക് കടത്തിക്കൂട്ടുന്നുണ്ട്. കർബല ചരിത്രത്തേയും, മുഹർറത്തിന്റെ ആചാരങ്ങയും വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്.
കർബല ചരിത്രം
നാലാം ഖലീഫ അലി(റ)വിന്റെ ശേഷം ഭരണമേറ്റെടുത്തത് അവിടുത്തെ സീമന്ത പുത്രൻ ഹസ്സൻ(റ) ആയിരുന്നു. എന്നാൽ, ചില നന്മകൾ ഉദ്ദേശിച്ച് അദ്ദേഹം ഭരണത്തിൽ നിന്ന് മാറുകയും ശേഷം മുആവിയ(റ) ഭരണം ഏറ്റെടുക്കുകയും ചെയ്തു. മുഅവിയ(റ) വഫാതാകുന്നതിന്റെ അഞ്ച് വർഷം മുമ്പ് അദ്ദേഹം തന്റെ പിൻഗാമിയായി മകനായ യസീദിനെ പ്രഖ്യാപിച്ചു. നേര് നടപ്പിലാക്കാൻ വിസമ്മതനായ യസീദിനെ അംഗീകരിക്കാൻ മദീനക്കാർ തയ്യാറല്ലായിരുന്നു. എന്നാൽ ഭരണമേറ്റടുത്ത യസീദ് തന്നെ ബൈഅത്ത് ചെയ്യാത്തവരെ നിർബന്ധിച്ച് ബൈഅത്ത് ചെയ്യിപ്പിച്ചു. മദീനയിലെ പ്രമാണികതയോട് എതിര് പ്രവർത്തിക്കാൻ യസീദ് തുടങ്ങിയപ്പോൾ ഹുസൈൻ(റ), അബ്ദുള്ളാഹി ബ്നു സുബൈർ എന്നിവരുടെ നേതൃത്വത്തിൽ ചിലർ മക്കയിലേക്ക് പോയി. ഈ അവസരത്തിൽ കൂഫക്കാർ ഹുസൈൻ(റ) അവരുടെ നേതൃത്വം ഏറ്റടുക്കണം എന്നറിയിച്ച് ധാരാളം കത്തുകൾ ഹുസൈൻ തങ്ങൾക്ക് അയച്ചുകൊണ്ടേയിരുന്നു. ഹുസൈൻ (റ)നെ നിരന്തരം ക്ഷണിച്ച് കത്തയച്ചപ്പോൾ കൂഫയിലെ അവസ്ഥ മനസിലാക്കാൻ തന്റെ ദൂതനായി മുസ്‌ലിം ബ്നു അഖീലി(റ)നെ അവിടുന്ന് കൂഫയിലേക്ക് അയച്ചു. അദ്ദേഹത്തെ കൂഫക്കാർ നല്ലവണ്ണം സ്വീകരിച്ചു. കൂഫയിലെ അവസ്ഥയും പ്രതികരണവും നല്ലതാണന്നറിയിച്ച് ഹുസൈൻ (റ) വിന്ന് ഇബ്നു അഖീൽ (റ) കത്തെഴുതി.
ഹുസൈൻ (റ) കൂഫയുടെ നേതാവാകാൻ പോകുന്നു എന്നറിഞ്ഞ യസീദ് കൂഫയുടെ ഗവർണറായിരുന്ന നുഅമാനു ബ്നു ബഷീറിനെ തൽസ്ഥാനത്ത് നിന്ന് മാറ്റി പകരം കർക്കശ സ്വഭാവമുള്ള ഇബ്നു സിയാദിനെ കൂഫയുടെ ഗവർണറാക്കി.
ഇബ്നു സിയാദിന്റെ പ്രകോപനപരമായ ശിക്ഷകളും അടിച്ചേൽപ്പിക്കുന നിയമങ്ങളും സഹിക്കാതെ വന്നപ്പോൾ മുസ്‌ലിമു ബ്നു അഖീലിന്റെ നേതൃത്വത്തിൽ ജനങ്ങൾ ഗവർണറുടെ കൊട്ടാരം വളഞ്ഞു. ഇബ്നു അഖീലിന്റെ പിറകിൽ ജനങ്ങൾ ഉറച്ച് നിന്നു. എന്നാൽ ഗവർണർ തന്റെ നിയമങ്ങളിൽ വിട്ട് വീഴ്ച്ച നൽകാനും തയ്യാറായില്ല. അവസാനം ഗവർണർ ഒത്തു കൂടിയവരെ വ്യത്യസ്ത പ്രലോഭനങ്ങളിലൂടെ സ്വാധീനിക്കാൻ തുടങ്ങി. ഇത് കേട്ട ഇബ്നു അഖീലിന്റെ പിറകിൽ അണിചേർന്നിരുന്ന കൂഫയിലെ ജനങ്ങൾ പിരിഞ്ഞ് പോകാൻ തുടങ്ങി. അധികം വൈകാതെ ചുറ്റുഭാഗം ശ്യൂന്യമായി.
മുസ്‌ലിം ഇബ്നു അഖീൽ താൻ ചതിക്കപ്പെട്ടതാണന്ന് മനസ്സിലാക്കി. ഉടന്നെ തന്നെ ഹുസൈൻ (റ) കൂഫയിലേക്ക് വരരുതെന്നറിയിച്ച് കത്തെഴുതി. എന്നാൽ കൂഫയിലേക്ക് വരാൻ ഹുസൈൻ (റ) തീരുമാനിക്കുകയും പുറപ്പെടാൻ ഒരുങ്ങുകയും ചെയ്തിരുന്നു. അബ്ദുള്ളാഹിബ്നു അബ്ബാസ് (റ) നെ പോലോത്ത പ്രമുഖരായ സ്വഹാബിമാർ ഹുസൈൻ (റ) വിനെ യാത്രയിൽ നിന്ന് പിന്തിരിപ്പിച്ചിരുന്നു. എന്നാൽ 72 പേരോടുകൂടെ കൂഫയിലേക്ക് ഹുസൈൻ (റ) പുറപ്പെട്ടു. അബ്ദുള്ളാഹ്, ഖൈസ് എന്നിവരെ ദൂതരായി കൂഫയിലേക്കയച്ചു. എന്നാൽ ഈ രണ്ട് ദൂതന്മാരേയും ഇബ്നു സിയാദ് കൊന്നുകളഞ്ഞു. ഇതറിഞ്ഞ ചിലർ യാത്രയിൽ നിന്ന് പിന്തിരിഞ്ഞ് പോയി. എന്നാൽ ഹുസൈൻ (റ) വും സംഘവും കൂഫയിലേക്ക് തന്നെ പുറപ്പെട്ടു. മുഹർറം 7 ന് ഹുസൈൻ (റ)വും സംഘവും കർബലയിൽ എത്തി.
ഇബ്നു സിയാദ് ഹുസൈൻ (റ)വിന്റെ വരവ് ലക്ഷ്യം വെച്ച് ചില തന്ത്രങ്ങൾ മെനഞ്ഞിരുന്നു. ഉമർ ബ്നു ഹജ്ജാജിന്റെ നേതൃത്വത്തിൽ 500 പടയാളികളെ ദിജ്ല നദിക്കരികിൽ കാവലിരുത്തി. ഹുസൈൻ (റ)വിനും സംഘത്തിനും ഒരിറ്റ് വെള്ളം കൊടുക്കരുതെന്ന ലക്ഷ്യത്തോടെയായിരുന്നു ഈ നീക്കം. കൂഫയിലെ അധികപേരും കൂറുമാറി ഇബ്നു സിയാദിന്റെ പിറകിൽ അണിനിരന്നു. മുഹർറം പത്തിന് കർബല യുദ്ധക്കളമായിമാറുകയും ഹിജ്റ 61 മുഹർറം പത്തിന് ഹുസൈൻ (റ) വധിക്കപ്പെടുകയും ചെയ്തു. ശമീറു ബ്നു ദുസജീനായിരുന്നു ഹുസൈൻ (റ) വിന്റെ ഘാതകൻ. ഹുസൈൻ (റ) വിന്റെ ശിരസ്സ് ഉടലിൽ നിന്ന് വേർപ്പടുത്തുകയായിരുന്നു.
എന്നാൽ കുറ്റം മുഴുവനും ഇബ്നു സിയാദിന്റെ പേരിൽ ചുമത്താനായിരുന്നു യസീദിന്റെ പണി. യുദ്ധത്തിൽ വധിക്കപ്പെടാത്തവരെ യസീദിന്റെ കൊട്ടാരത്തിലേക്ക് കൊണ്ടുവരപ്പെട്ടു. എല്ലാം നഷ്ട്ടപ്പെട്ട അഹ്ലുബൈത്തിനെ (നബി കുടുബത്തെ) കണ്ട് അവർ പൊട്ടിക്കരഞ്ഞു. കൈറോവിൽ ഹുസൈൻ (റ) വിന്റെ ശിരസ്സിനേയും ഉടൽ കൂഫയിലും മറവ് ചെയ്തു. ചില ചരിത്രകാരൻമാർ പറയുന്നത് ജന്നതുൽ ബഖീഇലാണ് മറവ് ചെയ്തതെന്നാണ് .
ആചാരങ്ങൾ
ഖർബല നടന്ന മുഹർറം മാസത്തിൽ ധാരാളം ആചാരങ്ങളും അനാചാരങ്ങളും നിലവിലുണ്ട്.
മുഹർറം പത്തിന് ഹുസൈൻ (റ) കൊല ചെയ്യപ്പെട്ടിട്ടുണ്ട് എന്നത് ഒരു വസ്തുതയും, ചരിത്ര സത്യവുമാണ്.
ഈ കൊലപാതകത്തിന്റെ പേരിൽ ധാരാളം നിഷിദ്ധമായ ആചാരങ്ങൾ ശീഈകൾ കൊണ്ടുവന്നിട്ടുണ്ട്. എന്നാൽ മുഹർറത്തിലെ സുന്നികളുടെ ആചരങ്ങളുമായി ഇതിന് യാതൊരു ബന്ധവുമില്ല.
സഹതാപം പറ്റി ജീവിക്കുന്ന വിഭാഗങ്ങളാണ് ശീഇസവും, ജൂതായിസവും. ചരിത്രത്തിൽ ഖേദകരമായി സംഭവിച്ച ഏറ്റവും ക്രൂരമായ കർബല യുദ്ധത്തെ വളരെ തന്ത്രപരമായി അവരുടെ അക്കൗണ്ടിലേക്കവർ തുന്നിച്ചേർത്തു. അന്ന് അഹ്ലുബൈത്തിന് (നബി കുടുബത്തിന് ) നേരിടേണ്ടിവന്ന മുഴുവൻ പ്രയാസങ്ങളെയും രാഷ്ട്രീയവൽക്കരിച്ച് നേട്ടം കൊയ്യാൻ അവർ ശ്രമിച്ചിരുന്നു.
അൽ ബിദായത്തു വന്നിഹായയിൽ ഹാഫിള് ബ്നു കസീർ പറഞ്ഞു: ശീഈ വിഭാഗം ആശൂറാഅ ദിനത്തെ പുണ്യാമാക്കുന്നുണ്ട്. ബഗ്ദാദ് പോലുള്ള പട്ടണങ്ങളിൽ മുഹർറം പത്തിന്ന് ദുഃഖാചരണത്തിന്റെ ഭാഗമായി ചെണ്ടമുട്ടലും, ശബ്ദകോലാഹലങ്ങൾ സൃഷ്ടിക്കലും, ടൗണുകളിലും വഴികളിലും മണ്ണും ചെളിയും, വെണ്ണീറും വിതറലും, കടകളുടെ മുൻവശത്ത് ദു:ഖത്തെ കുറിക്കുന്ന കരിമ്പടം തൂക്കിയിടലും, സ്ത്രീകൾ മുഖം വെളിവാക്കി, ചെരുപ്പ് ധരിക്കാതെ പുറത്ത് ഇറങ്ങി ഒച്ചവെക്കലും സജീവമായിരുന്നു. ഹുസൈൻ (റ) ദാഹിയായാണ് മരിച്ചതെന്ന് പറഞ്ഞ് അന്നേ ദിവസം വെള്ളം പോലും കുടിക്കാത്തവരുമുണ്ട്.- (അൽ ബിദായ വന്നിഹായ 198 - 202/ 8).
മുഹർറത്തിന്റെ ആദ്യ പത്ത് ദിവസം ഏറ്റവും ക്രൂരമായ ആഘോഷങ്ങളാണ് ശീഈകൾ കാഴ്ച്ചവെക്കുക. ഹുസൈൻ (റ) വിന്റെ കൊലപാതകത്തിൽ സങ്കടപ്പെട്ടാണ് അവർ ഈ ക്രൂരതകൾ കാട്ടി കൂട്ടുന്നത്.
ശീഈകളുടെ മുഹർറം പത്ത്
ഹുസൈൻ (റ) വിന്റെ കൊലപാതകത്തിൽ സങ്കടം കൊണ്ട് അങ്ങാടികളിലും, കടകൾക്കും വീടുകൾക്കും മുമ്പിൽ കറുത്ത ശീല കെട്ടിത്തൂക്കും. മുഹർറത്തിന്റെ ആദ്യ പത്ത് ദിവസങ്ങളിൽ എല്ലാവരും കറുത്ത വസ്ത്രം ധരിക്കും. മുഹർറം പത്തിന്റെ അന്ന് സ്വന്തം ശരീരത്തിൽ കത്തികൾ, ബ്ലൈഡ് തുടങ്ങിയ മാരക ആയുധങ്ങൾ ഉപയോഗിച്ച് സ്വശരീരത്തെ മുറിവാക്കും. രക്ഷിതാക്കാൾ കുട്ടികളെ മുറിവാക്കാൻ നിർബന്ധിപ്പിക്കും. ദാരുണമായ അന്തരീക്ഷം സൃഷ്ടിക്കാനും മുറിവാക്കുന്നവരെ പ്രചോദിപ്പിക്കാനും വിഷാദ ഗാനങ്ങൾ ആലപിക്കും. കരയാൻ ആഹ്വാനം ചെയ്യും. ഹുസൈൻ(റ)വിനെ വിളിച്ചു പറഞ്ഞ് മാറത്തടിച്ച് പൊട്ടിക്കരയും. സ്ത്രീകൾ ചെരുപ്പ് ധരിക്കാതെ മുഖം വെളിവാക്കി ഒച്ചവെച്ച് റോഡിലൂടെ നടക്കും. ചിലർ തീക്കനലിൽ ചാടും, അബൂബക്കർ(റ), ഉമർ(റ) പോലോത്ത സ്വഹാബിപ്രമുഖരെ ചീത്തവിളിക്കും. ഇബ്നു സിയാദിനേയും യസീദിനേയും തെറിവിളിക്കും. മുഹർറം പത്തിന്റെ അന്ന് ഒരിറ്റ് ദാഹ ജലം പോലും കുടിക്കാറില്ല. ചിലർ ആ പത്ത്ദിവസങ്ങളിൽ വലിയ വീടുകളിലോ കൊട്ടാരങ്ങളിലോ താമസിക്കാറില്ല. എന്നാൽ ഇത്തരം പ്രവർത്തനങ്ങൾക്ക് ഒരു പിൻബലവുമില്ല. ഹുസൈൻ (റ)വിനെ കൊല്ലാൻ സഹായിച്ചവർ തന്നെയാണ് ഇതിന് നേതൃത്വം നൽകുന്നത് എന്നത് ഒരു വിചിത്രമായ സംഭവമാണ്.
എന്നാൽ ഒരാളുടെ മരണത്തിൽ സങ്കടപ്പെട്ട് നെഞ്ചത്തടിച്ച് നിലവിളിക്കലും, വെണ്ണീറിൽ തലയിടലും, പൊട്ടിക്കരയലും, ശബ്ദമുയർത്തലും, മുഖം കറുപ്പിക്കലും ഹറാമാണ് - ( മുഗനി - 483/1). ബുഖാരിയും മുസ്ലിമും റിപ്പോർട്ട് ചെയ്ത ഹദീസിൽ നബി തങ്ങൾ പറയുന്നതായി കാണാം : ഒരാളുടെ മരണത്തിൽ സങ്കടപ്പെട്ട് മുഖത്തടികുന്നവനും വസ്ത്രം കീറുന്നവനും നമ്മിൽ പെട്ടവനല്ല.
ഇബ്നു ദഖീഖുൽ ഈദ് (റ) പറഞ്ഞു : മരണത്തിൽ ദുഃഖിച്ച് സാധാരണ രീതിയിൽ നിന്ന് വിപരീതമായി വസ്ത്രം ധരിക്കലും ഹറാമാണ്. ശീഇകളുടെ കറുത്ത വസ്ത്രം അതിന് വേണ്ടിയാണല്ലോ !.
ശബ്ദമുയർത്തി പൊട്ടിക്കരയും, എന്തല്ലാമോ വിളിച്ചു പറയലും , മുടിയെ കെട്ടഴിച്ച് വെക്കുന്നതും കവിളത്തടിക്കലും ഹറമാണ് . (തുഹ്ഫ . 214/3)
സ്വന്തം ശരിരത്തെ മുറിവാക്കൽ അനുവദനീയമല്ല. തന്റെ ശരീരത്തെ മുറിവാക്കുമ്പോൾ തനിക്ക് ഒന്നും സംഭവിക്കില്ല എന്ന് ഉറപ്പുണ്ടങ്കിൽ അത് അനുവദനീയമാണ് ( തശവ്വുഫുൽ ഇസ്മാഅ - 14 ) എന്നാൽ ശീഈകളുടെ ഇത്തരം പരിപാടികളിൽ ഇവർക്ക് വേദനിക്കുന്നുണ്ടെന്നും മുറിവ് പറ്റിയവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതും അനുഭവസ്ഥർ പറയാറുണ്ട്. എന്നാൽ മുഹർറം ഒമ്പതിനും, പത്തിനും നോമ്പനുഷ്ഠിക്കൽ ഒരു പവിത്രകർമ്മമായി അവർ പരിഗണിക്കാറേയില്ല.
സ്വഹാബത്തിനെ ചീത്ത പറയലും കുറ്റം പറയലും ഹറാമാണ്. ഖണ്ഡിതമായ തെളിവിനോട് (ദലീലുൻ ഖത്യ്യ് ) എതിരായാൽ അത് കുഫ്റാകുന്നതാണ്. എന്നാൽ അങ്ങിനെ എതിരായില്ലെങ്കിൽ തന്നെ ഹറാമും ഫിസ്ഖും ബിദ്അത്തുമാകുന്നതാണ് - ഇബ്നു ഹജർ (റ) വിന്റെ അസ്സ്വവാഇഖുൽ മുഅ്രികയിൽ കാണാം.
മുഹർറ മാസത്തിന്റെ ഒമ്പത്ത്, പത്ത് (താസുആഅ, ആശൂറാഅ ) ദിവസങ്ങളിൽ നോമ്പു നോൽക്കൽ സുന്നതുണ്ട്. തന്റെ ആശ്രിതരുടെ ഭക്ഷണം വിശാലത ചെയ്യലും പുണ്യകർമമാണ് (ഫത്ഹുൽ മുഈൻ)
എന്നാൽ മുഹർറത്തിന്റ പ്രത്യേകത എന്ന് കരുതി സുറുമയിട്ടാൽ കണ്ണിന് അസുഖം വരില്ലാ എന്നും, കുളിച്ചാൽ ശരീരികമായ അസുഖങ്ങളൊന്നും ആ വർഷം ഉണ്ടാവില്ല എന്നീ വിഷയങ്ങൾ കെട്ടുകഥകൾ മാത്രമാണ്. (ഇആനത്).
ചുരുക്കത്തിൽ, വിശുദ്ധ ഇസ്‌ലാന്റെ കല്പനകൾക്ക് വിഘാതമായാണ് ശീഇസത്തിന്റെ ആചാരങ്ങൾ. പവിത്രമായ മുഹറത്തിന്റെ പുണ്യകർമ്മങ്ങളെ വിസ്മരിക്കുകയും ഇല്ലാത്ത കാര്യങ്ങളെ കടത്തികൂട്ടുകയുമാണ് അവർ ചെയ്തത്. അഹ്‌ലുബൈതിനോടു കപടസ്നേഹം പ്രകടിപ്പിച്ച് പാരമ്പര്യഇസ്‌ലാമിന്റെ സൗന്ദര്യത്തെ ഹിംസാത്മകത കൊണ്ട് കളങ്കം സൃഷ്ടിക്കുകയാണ് നാളിതുവരെ ശിയാക്കൾ ചെയ്തത്.
22 August, 2023 08:47 pm
suhail
i need more explanation about sheism ,their wrong believes,and etc13 August, 2023 08:53 pm
ANEES OLAMATHIL
????????????????????13 August, 2023 08:44 pm
ANEES OLAMATHIL
????????????????????4 August, 2023 08:49 am
Abdul Kadir Alavi
Great work4 August, 2023 08:05 am
Abdul Kadir Alavi
Great work????29 July, 2023 07:01 pm
Murshid MP Othalur
Great ????29 July, 2023 07:12 pm
Kamarudheen
മുഹർറത്തിലെ സുന്നികളുടെ ആചരങ്ങളുമായി ഇതിന് യാതൊരു ബന്ധവുമില്ല. ഹനടികൽക്ക് നിസ്കാരം sunnath ഉണ്ടോ29 July, 2023 07:27 am
Salman
Very useful ????29 July, 2023 07:19 am
Najeeb. T. P. Vaniyambala
ലേഖനം വായിച്ചു ഉള്ളടക്കം നന്നായി, ചരിത്രം വസ്തുതാപരമായി അവതരിപ്പിച്ച താങ്കൾ എന്നും ദീനീ എഴുരംഗത്ത് ജാഗ്രതയോടെ ചരിത്ര ശകലങ്ങൾ കൈരക്ക്എത്തിക്കാൻ ശ്രമിക്കണം. നാഥാൻ, അനുഗ്രഹിക്കട്ടെ, ആമീൻ29 July, 2023 07:55 am
Ashif
മുഹറം ഒൻപതിനും , പത്തിനും നോമ്പനുഷ്ടികുന്നതിനെതിരായി വല്ല ഹദീസും ഉണ്ടോ ? അങ്ങനെ ഒരു വാദം ഇന്ന് ഒരു നോർത്ത് ഇന്ത്യൻ മുസ്ലിമിൽ നിന്ന് കേൾക്കാനിടയായി.29 July, 2023 07:20 am
Muhammed Faris
مبروك✨28 July, 2023 07:22 pm
Marjan mp
Excellent ????????28 July, 2023 07:26 pm
Ibn moideen
അതിഗംഭീര ലേഖനം . പൂർണമായും വായിച്ചു.28 July, 2023 07:04 pm
Khasim
????28 July, 2023 07:01 pm
MUHAMMED FAIZ PC
✨✨28 July, 2023 07:07 pm
Muhammed Anas
Good work