ജസീറയുടെ എല്ലാ കോണിലും ഖുറൈശികളെ നമിക്കുന്നു. അവരെ ആദരിക്കുന്നു. അവരുടെ കച്ചവട സംഘങ്ങളെ സല്‍ക്കരിക്കുന്നു. അങ്ങനെയൊരു സാഹചര്യത്തില്‍ ഏത് അറബ് നാട്ടിലേക്കാണ് സ്വഹാബത്തിനെ പറഞ്ഞയക്കുക? സി.പി ശഫീഖ് ബുഖാരിയുടെ തിരുനബിയുടെ പലായനം; ഹിജ്റയുടെ അടരുകളിലേക്കിറങ്ങുന്ന അനുപമവായനാനുഭൂതി.
തിരുനബിയുടെ പലായനം ഈറനണിയുന്ന വായനാനുഭവമാണ് പകരുന്നത്. വായിച്ചു കണ്ണു നനഞ്ഞതിന്റെ കഥകൾ ഈ വായനക്കാലത്തിനിടക്ക് പലരുമെന്നോട് പങ്കുവെച്ചു. മുത്ത് നബി ﷺ സഹിച്ച യാതനകളും വേദനകളും വായിക്കുമ്പോൾ വിശ്വാസി ഹൃദയങ്ങൾക്കെങ്ങനെ വിങ്ങിപ്പൊട്ടാതിരിക്കാനാവും?

ഹിജ്റയെന്നത് സ്വദേശം വെടിഞ്ഞ് മറുനാട്ടിലേക്ക് മാറിത്താമസിക്കലാണ്. ഇടതടവില്ലാത്ത ഉപദ്രവങ്ങൾ അസഹ്യമായപ്പോഴാണ് തിരുദൂതരും അനുചരരും ജീവനും ആദർശവും സംരക്ഷിക്കാൻ വേണ്ടി മക്ക വിടുന്നത്. “തീർച്ചയായും അവർ താങ്കളെ സ്വന്തം നാടായ മക്കയിൽ നിന്നും വിരട്ടിയോടിക്കാൻ ഒരുങ്ങിയിരിക്കുന്നു. നിങ്ങളെ അവിടെ നിന്ന് പുറത്താക്കാൻ മാത്രമാണ് അവരുടെ ലക്ഷ്യം. നിങ്ങളെ അവർ പുറത്താക്കും. പക്ഷേ അതിനുശേഷം കൂടുതൽ നാൾ അവർ അവിടെ ശേഷിക്കുകയില്ല.” എന്ന സൂറതുൽ ഇസ്റാഇലെ സൂക്തം
ഹിജ്റയുടെ സന്ദർഭങ്ങളാണ് വിവരിക്കുന്നത്.

തിരുനബി മക്കയെ വളരെയേറെ പ്രണയിച്ചിരുന്നു. പക്ഷേ നബിയുടെ മക്കയിലെ സാന്നിധ്യം സത്യനിഷേധികൾ വെറുത്തു. മക്കയോട് ഹബീബ് വിടചൊല്ലുന്നതുവരെ അവർ നബിയെ ബുദ്ധിമുട്ടിച്ചുകൊണ്ടിരുന്നു. ഇസ്ലാമിക പ്രബോധനം ഇതുവഴി തടയാൻ കഴിയുമെന്നായിരുന്നു അവരുടെ ധാരണ. തിരുനബി മക്കയെ ഉപേക്ഷിച്ചാൽ മക്കയിലുള്ള നബി അനുചരന്മാരും സഹായികളും പിന്തിരിയുമെന്നുമവർ കണക്കുകൂട്ടി. നബി തങ്ങളെ വധിക്കാൻ ശത്രുക്കൾ പല രൂപത്തിലുള്ള ശ്രമങ്ങൾ നടത്തി. രാത്രി വീട് വളയുക വരെ ചെയ്തു. 
    
     നബി ജീവിത പഠനത്തിൻറെ അനിവാര്യതയും കൃതിയിൽ ഉണർത്തുന്നുണ്ട്. അതു മുഖേന നമ്മുടെ ജീവിതത്തിനുണ്ടാകേണ്ട മാറ്റങ്ങളുടെ അവശ്യകതയും സൂചിപ്പിക്കുന്നുണ്ട്. ഇസ്ലാം സുന്ദരമെങ്കിലും മുസ്ലിംകളുടെ അബദ്ധസഞ്ചാരം അതിനു കളങ്കം ചാർത്തും. ഈയിടെ മുസ്ലീമായ ഒരു ഏഷ്യൻ ചിന്തകൻ പറഞ്ഞതുപോലെ ‘മുസ്ലിമിനെ അറിയും മുമ്പേ ഇസ്ലാമിനെ പരിചയപ്പെടാൻ വഴിയൊരുക്കിയ നാഥാ നിനക്ക് സർവ സ്തുതിയും” മുസ്ലിം സഹോദരങ്ങളുടെ ചിട്ടതെറ്റിയ ജീവിതമാണ് അദ്ദേഹത്തിൻ്റെ ആദ്യ പരിചയമെങ്കിൽ ഒരുപക്ഷേ ഇസ്ലാമികാഗമനം സംഭവിക്കുമായിരുന്നില്ല എന്നാണാ വാക്കുകളിൽ നിഴലിക്കുന്നത്.
ഇത്തരത്തിൽ മതത്തിൻ്റെ ജീവിതാവിഷ്കാരങ്ങളെ വരച്ചിടാൻ പ്രേരിപ്പിക്കുക കൂടി ചെയ്യുന്നുണ്ട് ഈ എഴുത്തുകൾ. 
  ഹാജറ എന്ന പദമാണ് ഹിജ്റയുടെ മൂലപദം അതിൽ നാലക്ഷരമുണ്ട്. മൂന്നക്ഷരങ്ങൾ ഉള്ള ഹജറയിൽ നിന്നല്ല ഹിജ്റ എന്ന വാക്കുണ്ടാകുന്നത്. ഹജറയും ഹാജറയും രണ്ട് അർത്ഥമുള്ള വ്യത്യസ്ത വാക്കുകളാണ്. ഒരാൾ സ്വയം ഒരു സ്ഥലം വിട്ടേച്ചു പോകുന്നതിനാണ് ഹജറ എന്ന് പ്രയോഗിക്കുന്നത്. ഹാജറ അങ്ങനെയല്ല മറ്റൊരാളുടെ സമ്മർദ്ദം കൊണ്ട് ഒരു നാട്ടിൽ നിന്ന് മറ്റൊരു നാട്ടിലേക്ക് താൽപര്യമില്ലാതെ നിർബന്ധിതനായി പോകുന്നതിനാണത് ഉപയോഗിക്കുന്നത്. ഹിജ്റ എന്നാണ്ഹാജറയുടെ നാമപദം.

  ഇവിടെ രണ്ടു പ്രവർത്തികൾ ഉൾക്കൊള്ളുന്നുണ്ടെന്നാണ് രചയിതാവ് നിരീക്ഷിക്കുന്നത്. ഒന്ന് പുറത്താക്കലും മറ്റൊന്ന് പുറത്തു പോകലും. മുസ്ലിംകളെ ശത്രുക്കൾ ഉപദ്രവിച്ചു മക്ക നാട്ടിൽ നിന്നും പുറത്താക്കിയതാണ്. ശത്രുതയും അക്രമവും അസഹ്യമായപ്പോൾ സ്വന്തം രക്ഷയ്ക്കു വേണ്ടി വിശ്വാസസ്വാതന്ത്ര്യത്തിനു വേണ്ടി സ്വന്തം ദേശത്തു നിന്ന് രക്ഷപ്പെട്ടു മറ്റൊരു നാട്ടിൽ അഭയം തേടുകയാണുണ്ടായത്. ആദർശ സംരക്ഷണമായിരുന്നു ലക്ഷ്യം. 
  പലാനത്തിന്റെ ആദ്യചുവടുകൾ എത്യോപയിലേക്കാണുണ്ടായത്, അബ്സീനിയയിലേക്ക്. നിങ്ങൾ സംഘങ്ങളായി നാടുവിടണമെന്ന് അനുയായികളോട് നബി പുംഗവർ ആവശ്യപ്പെടുന്നത് പ്രവാചകനിയോഗത്തിന്റെ അഞ്ചാം വർഷമാണ്. ഒരു റജബ് മാസമായിരുന്നു അത്. കുറേക്കാൽനടയായും വാഹനം കയറിയും അവർ കടൽക്കരയിലെത്തി. പിന്നീട് കപ്പൽ കയറി കടൽകടന്ന്, ആഫ്രിക്ക ഭൂഖണ്ഡത്തിലെ എത്യോപ്യയിലേക്ക്. സമ്പൂർണ സമാധാനവും സന്തോഷവും പകരുന്ന വരവേൽപ്പാണവിടുന്നു ലഭിച്ചത്. അല്ലാഹുവിനോടുള്ള ആരാധനയിലെ ആനന്ദം ശരിക്കാസ്വദിക്കുന്ന നാളുകളായിരുന്നുവത്. 

എന്നാൽ ഖുറൈശികൾ അടങ്ങി നിൽക്കാൻ തയ്യാറായിരുന്നില്ല. മുസ്ലിങ്ങളുടെ പ്രതാപത്തിൽ അവർ ഭയന്നു. എത്യോപ്യയിൽ ഒരു ഖുറൈശി സംഘം എത്തുകയും അവർ നജ്ജാശി രാജാവിനോട് മുസ്ലിംകളെ വിട്ടു തരണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. രാജാവ് മുസ്ലിങ്ങളെ കേൾക്കാൻ തയ്യാറായി. ഇസ്ലാമിൻറെ നിഷ്കളങ്കത തിരിച്ചറിഞ്ഞ രാജാവ് ഖുറെെശികളെ പറഞ്ഞയച്ചു. മുസ്ലിമീങ്ങൾക്ക് അഭയം ഒരുക്കി. എത്യോപ്യയിലേക്കുള്ള പലായനചരിതം സംഭവബഹുലമായിരുന്നു.

എന്തുകൊണ്ട് നബി വടക്കോ തെക്കോ ഉള്ള അറബ് ഗോത്രങ്ങളെ, നാടുകളെ ആദ്യകാല മുഹാജിറുകൾക്ക് ഹിജ്റക്കായി തിരഞ്ഞെടുത്തില്ല? മറുപടി ഇതാണ് ഖുറൈശികൾക്ക് അറേബ്യൻ ഉപഭൂഖണ്ഡത്തിലെ മുഴുവൻ മേഖലയിലും നേതൃത്വമുണ്ടായിരുന്നു. എല്ലാ വിഭാഗക്കാരും കഅ്ബയിൽ ഹജ്ജിന് വന്നിരുന്നു. കഅ്ബയുടെ നാടിൻ്റെ പ്രമാണികളായിരുന്ന ഖുറൈശികളുടെ മുന്നിൽ നിൽക്കാൻ മാത്രം പ്രാപ്തിയുള്ള ഒരു അറബ് ഗോത്രവുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ആദ്യകാല മുസ്ലിങ്ങളോട് നബി ഹബശയിലേക്ക് പോകാൻ കൽപ്പിച്ചത്. ഹബ്ശയെ തിരഞ്ഞെടുക്കാനുള്ള മറ്റൊരു കാരണം അവിടുത്തെ രാജാവിൻ സമക്ഷം നിരപരാധിക്ക് നിർഭയവമുണ്ടെന്നതായിരുന്നു. അദ്ദേഹം നീതിമാനും പൂർവ വേദങ്ങളിൽ വിശ്വസിച്ചവരുമായിരുന്നു. ഹബ്ശയെ മുഅ്മിനീങ്ങൾ ‘നിർഭയത്വത്തിന്റെ ഭവനം’ എന്ന് വിളിച്ചു. മദീനയിലേക്കുള്ള ഹിജ്റയും ഈമാന്റെ ഭവനത്തിലേക്കുള്ള യാത്ര തന്നെയായിരുന്നു.

ഒരു അദ്ധ്യായം ഹിജറയുടെ പ്രതിഫലം അവതരിപ്പിച്ചുകൊണ്ടുള്ളതാണ്. അല്ലാഹുവിൻറെ മാർഗത്തിൽ ഹിജ്റ പോകുന്നവർ അല്ലാഹുവിനും അവൻറെ റസൂലിനും വേണ്ടി മാത്രമാണ് അത് ചെയ്യുന്നതെങ്കിൽ വിശാലമായ പ്രതിഫലങ്ങൾ ലഭിക്കും. പരിശുദ്ധ വചനങ്ങളിൽ ഇങ്ങനെ കാണാം “മുഹാജിറിനെ നിന്ദിച്ചവൻ തങ്ങളാണ് നിന്ദ്യർ എന്ന് മനസ്സിലാക്കും വിധം അല്ലാഹു മുഹാജിറിന് അനുഗ്രഹങ്ങൾ നൽകും. കഷ്ടതകളോടെ ഭൂമിയിൽ കഴിഞ്ഞുകൂടിയ ദുർബലർ അല്ലാഹുവിൻറെ മാർഗത്തിൽ ഹിജ്റ പോകുമ്പോൾ ഭക്ഷണവും വിശാലതയും ലഭിക്കും.” മുഹാജിറുകളുടെയും അവരെ സഹായിക്കുന്നവരുടെയും പുണ്യവും മഹത്വവും പരാമർശിക്കുന്ന നിരവധി ഖുർആനിക സൂക്തങ്ങൾ അവതരിച്ചിട്ടുണ്ട്
  ഒരു മുസ്ലിമിന് ധാരാളം ബന്ധങ്ങളും കടപ്പാടുകളുമുണ്ട്. അതിൽ സുപ്രധാനമായത് അല്ലാഹുവുമായിട്ടുള്ളത്. കുടുംബം, രാഷ്ട്രം, സന്താനം, സമ്പാദ്യം തുടങ്ങി മറ്റു ബന്ധങ്ങളെല്ലാം അല്ലാഹുവുമായുള്ള ബന്ധത്തിന് കീഴിലുള്ളതാണ്. അല്ലാഹുവുമായുള്ള ബന്ധത്തിനു വേണ്ടി മറ്റുള്ളവ ഉപേക്ഷിക്കേണ്ടി വന്നാൽ ഉപേക്ഷിക്കണമെന്ന പാഠം കൂടി ഹിജ്റയിലൂണ്ടെന്ന് പുസ്തകം ഉണർത്തുന്നു. ഒരു വിശ്വാസി അവൻറെ ഇച്ഛാ സ്വാതന്ത്ര്യം ഉപേക്ഷിച്ച് അല്ലാഹുവിൻറെ കല്പനയെ സ്വീകരിക്കുന്നവനാണ്. ദൈവ കൽപ്പന അനുസരിക്കാൻ ശരീരം കൊണ്ടും സമ്പാദ്യം കൊണ്ടുമവൻ ജിഹാദ് ചെയ്യും.

തിരുനബി ഓരോ കുടുംബത്തിലെയും പ്രമുഖരെ കാണുമ്പോഴെല്ലാം സംരക്ഷണവും സഹായവും ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. “ഒന്നിനും ഞാൻ നിങ്ങളെ നിർബന്ധിക്കുന്നില്ല എൻറെ ദൗത്യം പൂർത്തീകരിക്കുന്നത് വരെ എന്നെ ഉപദ്രവിക്കുന്നതിൽ നിന്നു ശത്രുക്കളെ തടഞ്ഞാൽ മതി.” ഈ ആവശ്യത്തിനു മുമ്പിൽ എല്ലാവരും കൈമലർത്തി. നിരാശാജനകമായിരുന്നു ആ പരിശ്രമങ്ങൾ. അപ്പോഴും ശത്രുക്കൾ ഉപദ്രവുമായി കൂടെത്തന്നെയുണ്ടായിരുന്നു. മുഖത്ത് മണ്ണ് വാരിയിട്ടും, ജീവികളുടെ കുടൽമാല കഴുത്തിൽ വലിച്ചിട്ടും തെറിവിളിച്ചും നബിയുടെ പിറകെ അവർ സഞ്ചരിച്ചു. 
ഈ പ്രബോധന കാലത്ത് ഇരുഭാഗങ്ങളിലേക്കും മുടി താഴ്ത്തിയിട്ട ഒരാൾ നബിയെ പിന്തുടർന്നു. അയാൾ മുത്ത് നബിക്ക് പിന്നാലെ നടന്ന് കല്ലെറിഞ്ഞുകൊണ്ടിരുന്നു. അരുമ റസൂലിന്റെ കാൽപാദങ്ങളിൽ നിന്നും രക്തം ഒലിച്ചിറങ്ങി. “ജനങ്ങളെ ഇവൻ നുണയനാണ് ഇവനെ നിങ്ങൾ അനുസരിക്കരുത്” എന്ന് അയാൾ വിളിച്ചുപറയുന്നുണ്ടായിരുന്നു. അത് അബൂലഹബായിരുന്നു. ഖുർആൻ പേരെടുത്ത് വിമർശിച്ച ഇങ്ങനെ അനേകം ദ്രോഹികൾക്കിടയിലും തിരുനബി പ്രബോധനവുമായി മുന്നോട്ടു നീങ്ങി. നേർക്കുനേരെ പരാജയപ്പെടുത്താൻ സാധിക്കാതെ വരുമ്പോഴാണ് വളഞ്ഞ മാർഗങ്ങളെ അവലംബിക്കുക. ഇങ്ങനെയുള്ള ചതി പ്രയോഗങ്ങൾ നേരിട്ടുള്ള ആക്രമണത്തേക്കാൾ ഭയാനകമായിരിക്കും. പ്രതിരോധം തീർത്തുമസാധ്യമായ സമയങ്ങൾ സംജാതമാകും. ചതി വരുന്നത് പിന്നിലൂടെയാണ്. സത്യനിഷേധികൾ നബിയെ ചതിക്കാനാണ് ശ്രമിച്ചത്. വ്യത്യസ്ത രീതിയിലുള്ള കുതന്ത്രങ്ങളെ പ്രയോഗങ്ങളെ പുസ്തകം ഓരോന്നോരോന്നായി ചിക്കി ചികഞ്ഞ് നിരത്തി വെക്കുന്നു. നബി തങ്ങളെ വഞ്ചനയിലൂടെങ്ങനെ വധിക്കാമെന്ന് അവർ പലയാവർത്തി കൂടിയാലോചനകൾ നടത്തി. 

നബി തങ്ങളുടെ ഹിജ്റയെക്കുറിച്ച് വൃത്താന്തങ്ങൾ അവരുമറിഞ്ഞിരുന്നു. മദീനയാണഞ്ഞാൽ മുസ്ലിങ്ങളുടെ ശക്തി വർദ്ധിക്കും എന്ന് കണക്കുകൂട്ടിയ സത്യനിഷേധികൾ ശരിക്കും ഭയന്നു. അതുകൊണ്ടുതന്നെ ഈ മുന്നേറ്റത്തെ തടയിടാൻ കൂടിയാലോചനകൾ നടത്തി. കൂട്ടത്തിൽ ഇങ്ങനെ ഒരു അഭിപ്രായം ഉയർന്നിരുന്നു. “നമുക്ക് മുഹമ്മദിനെ മക്കയിൽ തന്നെ സ്ഥിരവാസ മുറപ്പിക്കാൻ വഴി ഉണ്ടാക്കണം, പ്രബോധന ശ്രമങ്ങളെ തടഞ്ഞു കൊണ്ടാവണം ഇവിടുത്തെ വാസം.” ഇതിലൂടെ പ്രബോധന പ്രവർത്തനങ്ങളെയാണ് അവർ ഭയപ്പാടോടെ കണ്ടതെന്ന് രചയിതാവ് സമർത്ഥിക്കുന്നുണ്ട്. സത്യമതത്തിന്റെ പ്രബോധനത്തിനു മുമ്പുള്ള മക്ക ശത്രുക്കൾക്ക് ഒരു അസ്വസ്ഥതയുമില്ലാത്തതായിരുന്നു. മാത്രവുമല്ല അവരുടെ ധനം സംരക്ഷിതമായി സൂക്ഷിക്കാൻ പറ്റിയ വിശ്വസ്തൻ കൂടിയായിരുന്നു അവർക്ക് മുത്ത് നബി. നബി തങ്ങളെ അൽ അമീൻ എന്ന് പോലും അവർ വിളിച്ചു. പക്ഷേ സത്യമതത്തിൻറെ പ്രബോധനവുമായുള്ള നബി തങ്ങളുടെ കടന്നുവരവ് അവരെ ഭയചകിതരാക്കി. അതുകൊണ്ടുതന്നെ നബി തങ്ങളെ ജയിലിൽ അടച്ചു കൊണ്ടോ ഏതെങ്കിലും വിധേന ബന്ധനസ്ഥനാക്കിയോ മതപ്രചാരണസ്വാതന്ത്ര്യം തടയൽ അനിവാര്യമായിരുന്നു.

ശത്രുക്കളുടെ അക്രമം ശാരീരികമായി മാത്രം ഒതുങ്ങി നിന്നില്ല. നബി ഭ്രാന്തനാണെന്നും കള്ളനാണെന്നും മാരണക്കാരനാണെന്നുമെല്ലാം അവർ ആരോപിച്ചു. ചതികൾ പ്രയോഗിച്ചു. നബിയെ ആശ്വസിപ്പിച്ചു കൊണ്ട് അല്ലാഹു വചനമിറക്കി: “അവർക്ക് ഒരിക്കലും നിങ്ങളെ അതിജയിക്കാൻ കഴിയില്ല. വാക്കുകൾ കൊണ്ടോ കയ്യേറ്റം കൊണ്ടോ രഹസ്യമായോ, പരസ്യമായോ ജിന്നുകളുടെ സഹായം കൊണ്ടോ അവർക്ക് നിങ്ങളെ കീഴ്പ്പെടുത്താനാവില്ല. തിരുനബിയെയും അനുയായികളെയും അല്ലാഹു സഹായിച്ചു. തൗഹീദിന്റെ വചനം ഉച്ചിയിലെത്തി. ഇതര മതങ്ങളെയെല്ലാം ഇസ്ലാം അപ്രസക്തമാക്കി. അല്ലാഹുവിൻറെ നിർദ്ദേശമനുസരിച്ച് സ്വന്തം സമുദായത്തിൽ നിന്ന് നബി മദീനയിലേക്ക് പലായനം ചെയ്തു. അവിടെ സഹായികളും സ്നേഹിതരുമുണ്ടായി. ശത്രുക്കളിലെ കെങ്കേമന്മാർ ബദറിൽ മൃതിയടഞ്ഞു. അവർ നിന്ദ്യരായി മാറി. പലരും ബന്ധനസ്ഥരായി. അല്പം വർഷങ്ങൾ കൊണ്ട് തിരുനബി മക്കാ വിജയം നേടി.

പൂർവകാലത്ത് വന്ന തിരുദൂതന്മാർക്ക് അല്ലാഹു സംരക്ഷണം നൽകിയിരുന്നു. തിരുനബിക്ക് ആശ്വാസം പകരുകയാണ് അല്ലാഹു ചെയ്തത്. എന്നാൽ നബിമാരിൽ പലരെയും ശത്രുക്കൾ വധിക്കുകയോ നാടുകടത്തുകയോ ചെയ്തിട്ടുണ്ട്. ഈസാനബിയെ ആകാശത്തേക്ക് ഉയർത്തുകയാണ് ചെയ്തത്. അപ്പോൾ എവിടെയാണ് ദുനിയാവിൽ സുരക്ഷ എന്ന ചോദ്യം ഉന്നയിച്ച് ഈ കൃതി, ചോദ്യം പോലെ പ്രസക്തമായ രണ്ടു മറുപടികൾ നൽകി ഭംഗിയായി സമർത്ഥിക്കുന്നുണ്ട്. ചോദ്യത്തോടെ ചേർത്തു വായിക്കേണ്ട മറുപടികൾ രചയിതാവ് കളഞ്ഞു പോകാതെ സൂക്ഷിക്കുന്നുണ്ട്.
  ഹിജ്റ എന്ന് പറയുമ്പോൾ നബി തങ്ങളാണ് ആദ്യം മദീനയിലേക്ക് പോയതെന്ന് തെറ്റിദ്ധരിക്കരുതെന്ന് പുസ്തകം ഉണർത്തുന്നു. ആദ്യമായി മദീനയിൽ എത്തുന്നത് ഉമൈറും ഇബനു ഉമ്മി മഖ്തൂമുമാണ് (റ). അവർ ആദ്യം ജനങ്ങൾക്ക് ഇസ്ലാമിനെ കുറിച്ച് വിശദീകരിച്ച് നൽകുകയായിരുന്നു. ശേഷം ബിലാൽ, സഅദ്, അംറുബിനു യാസിർ എന്നിവരും മദീനയെത്തി. പിന്നീടാണ് ഉമറുബ്നുൽ ഖത്താബും (റ) ഇരുപതോളം സ്വഹാബിമാരും കടന്നുവരുന്നത്. പിന്നെയായിരുന്നു തൻറെ ഉറ്റ സുഹൃത്തിനോടൊപ്പം ആറ്റിൽ നബി മദീനയിൽ എത്തുന്നത്. മദീന മറ്റൊരു ദിവസവും അത്രയധികം സന്തോഷിച്ചിട്ടുണ്ടാകില്ല. അവർ ദഫുകൾ മുട്ടി. ആനന്ദം കൊണ്ടു പാടി “ഇതാ അല്ലാഹുവിന്റെ റസൂൽ വന്നണഞ്ഞിരിക്കുന്നു.” 

സുഗമമായി മദീനയിലെത്താൻ യാതൊരു വഴിയുമില്ലാത്ത സാഹചര്യത്തിലാണ് അല്ലാഹുവിനെ തവക്കുലാക്കി റസൂൽ പുറപ്പെടുന്നത്.
ഖുറൈശികൾ വിവിധ വഴികളിൽ നിലയുറപ്പിച്ച് അവിടുത്തെ തടയാൻ ശ്രമിച്ചു. പക്ഷേ ഇതൊന്നും ഹിജ്റക്ക് വിഘാതമായില്ല. വിശ്വാസത്തിൻറെ വാഹകന് ഉത്തരം നൽകാൻ വേണ്ടി ഐഹിക ലാഭങ്ങളും സമ്പത്തും കുടുംബവും എല്ലാം ഒഴിവാക്കാൻ മുഹാജിറുകൾ സന്നദ്ധമായിരുന്നു. അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) പറയുന്നു: അലി(റ) എന്നോട് പറഞ്ഞു “
മുഹാജിറുകളിൽ നിന്ന് പരസ്യമായി പലായനം ചെയ്തത് ഉമർ (റ) മാത്രമായിരുന്നു. അവരുടെ ധീരതയും ഗാംഭീര്യവും രചന ചാരുതയോടെ വരച്ചിടുന്നുണ്ട്. മറ്റുള്ളവരെല്ലാം രഹസ്യമായാണ് പലായനം ചെയ്തത്. ആ വഴികൾ ദുർഘടമായിരുന്നു. ശത്രുക്കൾ പിന്നാലെയുണ്ടായിരുന്നു. വഴിപിഴച്ചാൽ മരണമായിരിക്കും ഫലം. ശത്രുക്കൾ വിവരമറിഞ്ഞ് പല കോണുകളിൽ നിന്നും സംഘത്തെ ചെറുക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. നിരവധി പ്രയാസങ്ങൾ തരണം ചെയ്താണ് അവർ യസ്രിബിനെ (മദീന) കണ്ടെത്തുന്നത്. 

ആരാധന അല്ലാഹുവിന് മാത്രമാണെന്ന് അവർ ഉറച്ചു വിശ്വസിച്ചു. ആ വിശ്വാസം മനസ്സിൽ വേരുറച്ചപ്പോഴെല്ലാം ശത്രുവിനെതിരായി അല്ലാഹുവിൻറെ സഹായം വിശ്വാസികൾക്ക് ലഭിച്ചുകൊണ്ടിരുന്നു. ആയിശ ബീവി പറയുന്നു: “ഇസ്ലാം സ്വീകരിക്കുന്നത് വരെ ഞാൻ എൻറെ മാതാപിതാക്കളെ ബുദ്ധിമതികളായി കണ്ടിട്ടില്ല”.

വിജയം കൈവരിക്കാൻ ആസൂത്രണമെങ്ങനെയായിരിക്കണമെന്ന് ഹിജ്റ നമ്മെ പഠിപ്പിക്കുന്നുണ്ട്. ആസൂത്രണത്തിന്റെ അടിസ്ഥാനങ്ങളിൽ പ്രധാനം കഴിവുകളെ എങ്ങനെ ഉപയോഗപ്പെടുത്തുന്നുവെന്നതാണ്. ലഭ്യമായ ശേഷിയുടെ ശരിയായ ഉപയോഗമാണത്. വിശ്വസ്തനായ വഴികാട്ടി, യാത്രക്കാവശ്യമായ സജ്ജീകരണങ്ങൾ, നാലു മാസങ്ങൾക്കു മുൻപേ വളരെ രഹസ്യമായ മുന്നൊരുക്കം, ശത്രുക്കളെ തെറ്റിദ്ധരിപ്പിക്കാൻ തിരുനബിയുടെ വിരിപ്പിൽ അലി(റ)യെ കിടത്തി. കരുത്തരായ യുവാക്കളാണ് ഈ ദൗത്യം നിർവഹിച്ചത്. സ്ത്രീകൾക്കും, കുട്ടികൾക്കും ഈ ഹിജ്റയിൽ പങ്കുണ്ടെന്ന് പറയുമ്പോൾ എത്രത്തോളം ആസൂത്രിതമായിരുന്നു ഹിജ്റയെന്ന നാം ആശ്ചര്യം കൊള്ളും.

മുസ്ലിം ലോകം മാത്രമല്ല ലോകജനത ഒന്നാകെ നബിഹിജ്റയെ കുറിച്ച് പലായനങ്ങളെക്കുറിച്ച് സ്മരിക്കുന്ന സന്ദർഭമാണ്. വിവിധതലത്തിൽ വ്യത്യസ്ത സവിശേഷതകൾ വിശദീകരിക്കുകയും അതിൽ നിന്നുള്ള പാഠങ്ങൾ ഉൾക്കൊള്ളുകയുമാണ് രചയിതാവിന്റെ ലക്ഷ്യം. ഇത്തരം ഗ്രന്ഥങ്ങൾ വിശ്വാസിയുടെ ആത്മീയ ബോധങ്ങൾ തട്ടിയുണർത്തുവാൻ പാകപ്പെട്ടതാണ്. ഇസ്ലാമിനെ കുറിച്ച് ജനങ്ങളിൽ ഉള്ള സംശയങ്ങളും തെറ്റിദ്ധാരണകളും ദൂരീകരിക്കുവാൻ കൂടി പര്യാപ്തവുമാണത്. അത്തരമൊരു ദൗത്യം ഭംഗിയായി നിർവഹിക്കാൻ സി.പി ഷഫീഖ് ബുഖാരി കാന്തപുരത്തിനായിട്ടുണ്ട്.  

ഹിജ്റയെ കുറിച്ച് ധാരാളം ലേഖനങ്ങൾ സുലഭമാണെങ്കിലും സ്വതന്ത്ര കൃതികൾ വിരളമാണ്. തിരുനബിയുടെ പലായനം വരുന്നത് തിരുനബിയുടെ ദീർഘദൃഷ്ടിയുടെ ഉത്തമ ഉദാഹരണമായി ഹിജ്റയെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ്.

മനുഷ്യർക്കിടയിൽ നീതിയും, നിയമവും നടപ്പാക്കുന്നതും, സമത്വവും സാഹോദര്യവും സംജാതമാവുന്നതും, സ്വപ്നം കണ്ട ദാർശനികന്മാരെല്ലാം പരാജയപ്പെട്ടിടത്ത് തിരുനബി ഹിജ്റയിലൂടെ സാഹോദര്യത്തിന്റെയും, ഒത്തൊരുമയുടെയും, ക്ഷമയുടെയും ഉത്തമമാതൃക ലോകത്തിന് കാണിച്ചു. വലിയൊരു പഠന സാധ്യതയാണ് ഇവിടെ പുതുവഴികൾ തുറന്ന് ഗ്രന്ഥമായിരിക്കുന്നത്. പ്രസാധനാലയം ഐ പി ബി യിലൂടെ പ്രകാശിതമായ ഈ പുസ്തകം ഇതിനോടകം തന്നെ ഇരുപത്തിലധികം എഡിഷനുകൾ വിറ്റു തീർന്നു. വാക്കുകളിൽ ചാലിച്ചുവച്ച കോർവയും ഒഴുക്കും ഏതൊരു വായനക്കാരനെയും പിടിച്ചിരുത്തുന്നതാണ്.

Questions / Comments:



No comments yet.


RELIGION

മനുഷ്യസൗന്ദര്യത്തിൻ്റെ മാനദണ്ഡങ്ങൾ പരസ്യക്കമ്പോളത്തിൻ്റെ മോഹനങ്ങളിൽ മുങ്ങിപോയിരിക്കുന്നു. മേയ്ക്കപ്പുകളോ, ഫാഷൻ ട്രെൻ്റുകളോ, തുറന്നിട്ട നഗ്നതയോ അതിൻ്റെ അളവുകോലാകുന്നു....

RELIGION

വൃത്തി ഈമാനിൻ്റെ പാതിയാണ്. പ്രപഞ്ചനാഥനേറെ ഇഷ്ടവുമാണ്. ഇസ്ലാം പടുത്തുയർത്തപ്പെട്ടത് അതിനുമേലെയാണ്. ആരാധനകളുടെ അടിത്തറയും ആരോഗ്യത്തിൻ്റെ അകക്കാമ്പുമാണ്. ശുചിത്വത്തിൻ്റെ മഹാത്മ്യം...

RELIGION

അറബികൾ പൊതുവേ സൽക്കാരപ്രിയരാണ്. ഇബ്രാഹിമി പാരമ്പര്യത്തിന്റെ പ്രതിഫലനമാണത്. തിരുനബിയുടെ വീട്ടിൽ വിരുന്നു വന്നവർ വിശ്വാസി/അവിശ്വാസിയെന്ന വേർതിരിവുകളില്ലാതെ അത്യാകർഷകമായ...

RELIGION

ആത്മാഭിമാനത്തിൻ്റെ വില ലോകരെ ബോധ്യപ്പെടുത്തിയവരാണ് ആരംമ്പപ്പൂവ് നബി. സ്വന്തം അന്തസ്സിനെ പണയം വെച്ച് പുലരേണ്ടതല്ല ജീവിതം. യാചനയെ നിരുത്സാഹപ്പെടുത്തുന്നതോടൊപ്പം, അധ്വാനത്തെ...

RELIGION

വസന്തം വന്നു. വിശ്വാസികളുടെ ഹൃദയങ്ങൾ പ്രേമപരവേശത്താൽ നിറഞ്ഞു. നയനങ്ങൾ കവിഞ്ഞു. തിരുനാമം മൊഴിയുമ്പോഴെല്ലാം ഉള്ളുപിടഞ്ഞു. ഇശ്ഖിൻ്റെ ഗിരി ശൃംഗങ്ങളിലേറി മദ്ഹിൻ്റെയും മൗലിദിൻ്റേയും...

RELIGION

പരസഹായം മാനുഷിക മൂല്യങ്ങളിൽ പരമോന്നതമാണ്. ആപത്തുകളിൽ അപരനെ ചേർത്തുപിടിക്കാനാവുന്നതാണ് മഹത്വം. തിരുമുമ്പിൽ ആവശ്യങ്ങളുമായി വന്നൊരാളും നിരാശരായി മടങ്ങിയിട്ടില്ല....

RELIGION

കേവലം കർഷകനിലും പാടത്തുമൊതുങ്ങുന്നതല്ല അഗ്രികൾച്ചർ സെക്ടർ; രാഷ്ട്ര വികസനത്തോളം വരുന്നതാണ്. ഉൽപാദനം, വിഭവവിനിയോഗം തുടങ്ങിയ ഘടകങ്ങളതിൽ പ്രധാനമാണ്. തിരുനബി ഏറെ സവിശേഷതകളോടെയാണ്...

RELIGION

പ്രപഞ്ചനാഥന്റെ അനുഗ്രഹങ്ങളിൽ അമൂല്യമായതാണ് ആരോഗ്യം. ശുചിത്വപൂർണമായ ജീവിതഘടനയിലൂടെ ഈടുറ്റ ശാരീരിക-മാനസിക സൗഖ്യങ്ങൾ നേടിയെടുക്കാമെന്നാണ് തിരുനബി പാഠം....

FOCUSIGHT

റബീഇൻ്റെ ചന്ദ്രപ്പിറ കാണുന്നതോടെ ദ്വീപിൻ്റ മണ്ണിനും മനസ്സിനും സ്വലാത്തിൻ്റെ സുഗന്ധമായിരിക്കും. മൗലിദിന്റെ വെളിച്ചങ്ങളിലേക്ക് വീടുകളുണരും. മരതക പച്ചക്കടലും വെള്ളാരം...

RELIGION

സമസ്തസൗന്ദര്യങ്ങളുടേയും സമഗ്രസമ്മേളനമായിരുന്നു തിരുശരീരാവയവങ്ങൾ. അവിടുത്തെ ആകാരസൗഷ്ടവം, ഉപമാലങ്കാരങ്ങൾ അസാധ്യമാം വിധം രൂപപ്പെട്ടതങ്ങനെയാണ്. ശമാഇലുറസൂൽ വിജ്ഞാന...

RELIGION

സൽസ്വഭാവം പാരത്രിക വിജയത്തിന് ഹേതുവാകുന്ന ആരാധനയാണെന്ന് തിരുനബിﷺ പഠിപ്പിച്ചിട്ടുണ്ട്. വിശ്വാസിയുടെ വ്യക്തിത്വവും പെരുമാറ്റവും നല്ലതായിത്തീരുമ്പോള്‍ മറ്റുള്ളവര്‍...

RELIGION

മാനുഷിക ബന്ധങ്ങൾക്കും മാനവിക മൂല്യങ്ങൾക്കും പ്രാഥമിക പരിഗണന നൽകുന്നതാണ് തിരുനബിയുടെ സമ്പദ് വ്യവസ്ഥ. അവിടെ സാമ്പത്തിക ഇടപാടുകൾ ക്ഷേമ ബന്ധിതവും വ്യക്തിതാൽപര്യങ്ങൾക്കുപരി സമൂഹ...

RELIGION

മധുരോദാരമായ വാക്കുകൾ കൊണ്ട് അനുവാചകരുടെ മനസ്സിലേക്ക് മുത്ത് നബി ആണ്ടിറങ്ങി. ആവശ്യാനുസരണമുള്ള ആവർത്തനങ്ങളെ കൊണ്ട് അതിമനോഹരമായ ആ ഭാഷണത്തിൽ മറ്റെല്ലാം മറന്ന് മുഴുകി അസ്ഹാബ്....

MASĀʼIL

ലളിതവും സരളവുമായ ശൈലിയിൽ സാധാരണക്കാരെ ലക്ഷ്യംവെച്ച് ചോദ്യോത്തര രീതിയിൽ തയ്യാർ ചെയ്ത ഈ എഴുത്തുകൾ എന്തുകൊണ്ടും കേരളത്തിലെ ബിദഇ പ്രസ്ഥാനങ്ങളുടെ വികൃതവിനോദത്തിൻ്റെ...

RELIGION

ലോകരാഷ്ടങ്ങൾ നാർക്കോട്ടിക്സിനെതിരെ യുദ്ധം നടത്തി നിരാശരാവുന്നിടത്ത് മദ്യം ജീവശ്വാസമായി കണ്ട ജനതയെ ലഹരിയിൽ നിന്ന് പൂർണമായും തിരുനബി വിമോചിപ്പിച്ചു. ഘട്ടം ഘട്ടമായി ആ...

RELIGION

സ്‌നേഹം കൊണ്ടും കാരുണ്യം കൊണ്ടും ഭക്തികൊണ്ടും കണ്ണിമകൾ നിറഞ്ഞൊഴുകാറുണ്ട്. കരുണയുടെ അരുണവർഷമായ കാമിൽ നബി കരഞ്ഞിട്ടുണ്ട്. കരച്ചിലൊരു കുറവല്ല. മൃദുലമാനസർക്കേ അതിനാകൂ....

RELIGION

അസുഖബാധിതനെ പരിചരിക്കുന്നു, ചികിത്സിക്കുന്നു, സമാശ്വസിപ്പിക്കുന്നു, അവനു വേണ്ടി പ്രാര്‍ത്ഥിക്കുന്നു. കൂട്ടിരിപ്പുകാർക്ക് മാർഗനിർദേശങ്ങളും പ്രതീക്ഷയും...

RELIGION

പിച്ചവെച്ച മണ്ണിനോടും സുഖദുഃഖങ്ങൾ ഒപ്പിയെടുത്ത പ്രിയപ്പെട്ടവരോടും വിടപറഞ്ഞ് ഒരന്യദേശത്തേക്ക് ജീവിതത്തെ പറിച്ചുനടുകയെന്നത് ഏറെ വേദനാജനകമാണ്. ദീർഘവീക്ഷണത്തോടെ...

RELIGION

തൊഴിലില്ലായ്മ, വിവേചനം, വേതനനിരക്ക്, തൊഴിൽ വിതരണം തുടങ്ങിയ ഘടകങ്ങളുടെ ഏറിയും കുറഞ്ഞുമുള്ള സാധ്യതകളാണ് സാമ്പത്തിക മേഖലയെ സ്വാധീനിക്കുന്നത്. തിരുനബിയുടെ സാമ്പത്തിക ദർശനങ്ങൾ ഇവകളെ...

RELIGION

അഹദിന്റെ വരദാനമായ മീമിന്റെ സുവിശേഷങ്ങൾ അനവധിയാണ്. അമാനുഷികമായ സൃഷ്ടിപ്പ്കൊണ്ട് ദിവ്യപ്രകാശം ആവോളം പുണർന്നവരാണവർ. ആ പ്രകാശത്തിൽ പ്രപഞ്ചത്തിലെ നിഴൽപാടുകൾ...

RELIGION

ഇരുപാദങ്ങളും നീരുകെട്ടി വീർക്കുവോളം തിരുനബി നിസ്കരിക്കും. അങ്ങനെ നിൽക്കുമ്പോൾ വറചട്ടിയിലെരിയുന്നതു പോലെ തിരുഹൃത്തടം പൊട്ടിപൊട്ടിക്കരയും. ആരാണിത്! പാപങ്ങളൊന്നും പുരളാത്ത...

RELIGION

ലോക പ്രശസ്ത ഇസ്ലാമിക പണ്ഡിതനും വാഗ്മിയും അമേരിക്കയിലെ സൈത്തൂൻ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ സ്ഥാപകനുമായ ശൈഖ് ഹംസ യൂസുഫ് എഴുതിയ ലേഖനത്തിൻ്റെ മലയാള വിവർത്തനം....

RELIGION

തിരുനൂറിന്റെ വിശാല മനസ്കതയിൽ വിരുന്നുകൊണ്ടവരാണ് സ്വാഹാബാകിറാം. ഉള്ളിൽ അലതല്ലുന്ന ആശയക്കൂമ്പാരങ്ങളെ അടിയറവ് വെച്ചു കൊണ്ടല്ല അവർ ഹബീബിനെ പുണർന്നത്. സ്വാഭിപ്രായങ്ങളെ ...

RELIGION

ഹൃദയ നൈർമല്യത്തിന്റെ വിശാലമായ ചിത്രമാണ് മുത്ത് നബിﷺയിൽ ബഹിഃസ്ഫുരിക്കുന്നത്. ശത്രുമുഖത്തു നോക്കിയും നിറപുഞ്ചിരി വിടർത്തി നിൽക്കുന്ന പൂങ്കാവിന്റെ നയമാണ് മാനവികത....

RELIGION

കളവിൻ്റെ ലാഞ്ചന പോലും സ്വാദിഖ് നബിയിലില്ലായിരുന്നു. നേരുമാത്രം നിറഞ്ഞ ആ വചനസൗരഭ്യം എല്ലാമനസ്സുകളിലും നൂറുമേനി തിളക്കങ്ങളുണ്ടാക്കി. സത്യപാന്ഥാവിൻ്റെ വഴിവെട്ടമായി ...

RELIGION

പ്രഭാമലരിൻ്റെ ചരിത്രമെഴുതി മുഴുപ്പിച്ചവരുണ്ടോ? വിശേഷണങ്ങൾ പാടിയോ, പറഞ്ഞാ, രചിച്ചോ തീർത്തവരുണ്ടോ? ഇല്ല അതുപറഞ്ഞു കൊണ്ടാണ് ഉമറുൽ ഖാഹിരി (റ) തൻ്റെ കാവ്യം തുടങ്ങുന്നത്....

RELIGION

ഓറിയന്റൽ പ്രൊപഗണ്ടയുടെ ഭാഗമായാണ് മുത്ത് നബിﷺയെ സ്ത്രീലമ്പടനായി ചിത്രീകരിക്കുന്ന ചരിത്രമെഴുത്ത് സംജാതമാകുന്നത്. സാമൂഹിക പരിസങ്ങളുടെ ഗതിവിഗതികളെ ചികയുന്ന...

RELIGION

കുട്ടികൾ കൺകുളിർമയാണ്. ജീവിതത്തിരക്കുകൾക്കിടയിൽ ആ കളിചിരികളെ നാമെത്ര മറക്കുന്നു. ലോകനേതാവായി നിറയുമ്പോൾ തന്നെ ആനകളിച്ചും താലോലിച്ചും ആശ്വസിപ്പിച്ചും അവരോടുള്ള മുത്ത് നബിയുടെ...

RELIGION

പൂത്തുലയുന്ന പ്രണയം പൊട്ടിയൊലിക്കാനായി വെമ്പൽകൊള്ളും. പ്രേമലേഖനങ്ങളും, പ്രകീർത്തങ്ങളും, മതിവരാത്ത പറച്ചിലുകളുമായി അനുരാഗി ആ പിടച്ചിലുകളെ അടക്കിവെക്കാൻ ശ്രമിക്കും....

RELIGION

'ഖാഫിലക്കൂട്ടങ്ങളുടെയും നാടോടിഗോത്രങ്ങളുടെയും ഇടത്താവളമായൊരു മരുപ്പച്ച'യെന്ന ഒറ്റവരിക്കുള്ളിൽ കുടുങ്ങിപ്പോകേണ്ടിയിരുന്ന മദീനയുടെ ഹിസ്റ്റോറിയോഗ്രഫി...

RELIGION

കപടവാഗ്ദാനങ്ങളില്ലാതെ, കക്ഷിചേരലുകളുടെ പുഴുക്കുത്തുകളില്ലാതെ, പൊയ്മുഖങ്ങളോ പുകമറകളോയില്ലാതെ ദേശത്തിൻ്റെ നാനോന്മുഖ വളർച്ചയിലേക്ക് വഴിതുറക്കുന്ന...

RELIGION

ശാന്തിദൂതരുടെ സന്ധിസംഭാഷണങ്ങൾ നയതന്ത്ര ചാരുതയുടേയും മാനവവികസനത്തിൻ്റെയും കാറ്റലോഗുകളാണ്. ബഹുസ്വരത അപശബ്ദങ്ങളാകാതെ സമ്പന്നതയുടേയും സഹവാസത്തിൻ്റേയും...