റഹ്മാനായ റബ്ബിൻ്റെ അനുഗ്രഹപ്പെയ്ത്താണല്ലോ മഴ. മനുഷ്യർ താറുമാറാക്കിയ പ്രകൃതിയുടെ താളൈക്യം കാരണം കഠിനവേനലുകൾ താണ്ടിയാണ് മഴക്കാലങ്ങൾ വന്നുചേരുന്നത്. വരൾച്ചയുടെ നാളുകളിൽ നാം നീട്ടിയ മഴവിളികളുടെ ഇജാബത്തുകളാണവ. കരുണയുടെ അപാരവർഷങ്ങൾ, ആ ആത്മബോധത്തിൽ നാമെത്ര നനയേണ്ടതുണ്ട് !

ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് ജലക്ഷാമം ഭൂമിയിയുടെ മൂന്നിൽ രണ്ട് ഭാഗവും വെള്ളമാണെങ്കിലും ശുദ്ധജലമായി ലഭിക്കുന്നത് ഒരു ശതമാനം മാത്രമാണ്. അതുകൊണ്ടു തന്നെ ഭൂമിയിൽ പലയിടങ്ങളിലും പല സന്ദർഭങ്ങളിലും വരൾച്ചയും ജലക്ഷാമവും രൂക്ഷമാകാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ അല്ലാഹുവിലേക്ക് അടുക്കാനാണ് ഇസ്ലാം കൽപ്പിക്കുന്നത്. തിന്മകളിൽ നിന്നും പശ്ചാത്തപിച്ച് അള്ളാഹുവിലേക്ക് മടങ്ങുകയെന്നതാണ് ഈ പരീക്ഷണ ഘട്ടങ്ങളിൽ മനുഷ്യർക്ക് അവലംബിക്കാനുള്ള ഏക മാർഗം. മനുഷ്യരുടെ പാപങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും  നിദാനമായി ഭൂമിയിൽ സംജാതമാകുന്ന കെടുതികളിൽപെടുന്നതാണ്  വരൾച്ചയും ക്ഷാമവും. പാപങ്ങൾ ഏറ്റുപറഞ്ഞ് സർവ ക്ഷേമമൈശ്വര്യങ്ങളും കനിഞ്ഞേകിയ ലോകനാഥനോട് മാപ്പപേക്ഷിച്ച്  പശ്ചാത്തപിച്ച് മടങ്ങുന്നതിലൂടെ അല്ലാഹു അനുഗ്രഹങ്ങൾ ചൊരിയും. സൂറത്തുൽ أعراف j 96ാം സൂക്തത്തിൽ അല്ലാഹു പറയുന്നു: ഗ്രാമവാസികൾ വിശ്വസിക്കുകയും ഭയഭക്തരാവുകയും ചെയ്തിരുന്നെങ്കിൽ നാം ആകാശഭൂമികളിലെ അനുഗ്രഹങ്ങൾ അവർക്കു ചൊരിഞ്ഞു കൊടുക്കുമായിരുന്നു. പക്ഷേ അവർ നിഷേധികളായി, അപ്പോൾ അവർ ചെയ്ത തിന്മകൾ കാരണം അവരെ നാം പിടികൂടി".

അളവു തൂക്കത്തിൽ കമ്മി വരുത്തുന്ന ജനതയെ അള്ളാഹു ഭക്ഷ്യക്ഷാമം കൊണ്ട് പരീക്ഷിക്കും എന്ന് നബി ﷺ പറഞ്ഞതായി ഇബ്നുമാജ (റ)ഉദ്ധരിക്കുന്നത് കാണാം. അതുകൊണ്ടുതന്നെ പരീക്ഷണങ്ങളും പ്രതിസന്ധികളും നമ്മുടെ കൊള്ളരുതായ്മകളുടെ പ്രതിഫലനമാണെന്ന് മനസ്സിലാക്കി അല്ലാഹുവിലേക്ക് മടങ്ങുകയാണ് ഏക പരിഹാരം. ഇക്കാരണത്താലാണ് വെള്ളം തേടുന്ന അവസരങ്ങളിൽ എല്ലാം إستغفارനെ അധികരിപ്പിക്കാൻ മതം കൽപ്പിക്കുന്നത്. إستسقاء ൻ്റെ നിസ്കാരം, പ്രാർത്ഥന, ഖുതുബ എന്നീ അവസരങ്ങളിൽ എല്ലാം إستغفار നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. നിസ്കാരത്തിനു വേണ്ടി പുറപ്പെടുന്നതിനു മുൻപ്, മൂന്നുദിവസം നോമ്പ് എടുക്കാനും മറ്റു സൽപ്രവർത്തികൾ ചെയ്യാനും ഇമാം കൽപ്പിക്കുന്നതും ഇതിനു വേണ്ടിയാണ്. സൃഷ്ടികൾ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുന്നതോടു കൂടെ അവൻ്റെ  ഭാഗത്തുനിന്നുമുള്ള രിസ്‍ഖും നിഅമത്തും തടസങ്ങളില്ലാതെ ലഭ്യമാകും. "അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങിയാൽ അവൻ നിങ്ങളുടെ മേൽ ആകാശത്തുനിന്നും മഴ വർഷിപ്പിക്കും "എന്ന് അല്ലാഹു ഖുർആനിലൂടെ പറയുന്നുണ്ട് نوح 11

കുടിനീരുതേടിയുള്ള തേട്ടങ്ങൾ  إستسقاء

കുടിവെള്ള തേട്ടത്തിന്  മൂന്ന് ഘട്ടങ്ങളാണുള്ളത്. പ്രതിസന്ധിയുടെ തോതനുസരിച്ചാണ് ഓരോ ഘട്ടങ്ങളിലേക്കും കടക്കുന്നത്. ഒന്നാംഘട്ടം ഒറ്റക്കോ കൂട്ടമായോ വെള്ളത്തിനുവേണ്ടി പ്രാർത്ഥിക്കുകയെന്നതാണ്. മഹാന്മാരെ മധ്യവര്‍ത്തികളാക്കി തവസ്സുൽ ചെയ്തു പ്രാർത്ഥിക്കൽ മുൻഗാമികളുടെ പതിവാണ്. വെള്ളത്തിന് ക്ഷാമം നേരിട്ടപ്പോൾ  ഉമർ (റ) തിരുനബിﷺയെയും അബ്ബാസ് (റ) നെയും തവസ്സുലാക്കി വെള്ളത്തിന് വേണ്ടി ദുആ ചെയ്യുകയും യഥേഷ്ടം മഴ ലഭിക്കുകയും ചെയ്ത ചരിത്രസംഭവം  സ്വഹീഹുൽ ബുഖാരിയിൽ أنس بن مالك رضي الله عنه വിനെ തൊട്ട് ഉദ്ധരിക്കുന്ന ഹദീസിൽ കാണാം.

രണ്ടാം ഘട്ടം സുന്നത്ത് നിസ്കാരം അടക്കം എല്ലാ നിസ്കാരത്തിനു ശേഷവും ഖുതുബകളിലും വെള്ളം തേടിയുള്ള ദുആ ഇരക്കലുകളാണ്.

മൂന്നാം ഘട്ടമാണ് തെളിനീരുകളുടെ ഉടയോനോടുള്ള ഏറ്റവും പരിപൂർണ്ണവും വിനയാനിതവുമായ അഭ്യർത്ഥന. അതിന്റെ രൂപം രണ്ടു റക്അത്ത് നിസ്കാരവും രണ്ടു ഖുതുബയും നിർവഹിച്ചുകൊണ്ടുള്ള إستسقاء ആണ്. മുത്താറ്റൽ നബിﷺ ഇത്തരത്തിൽ إستسقاء ചെയ്തതായി സ്വഹീഹായ ഹദീസുകളിൽ കാണാം.

നിസ്കാരത്തിനു വേണ്ടി പുറപ്പെടുന്നതിനു മുൻപ് നാട്ടിലെ വിലായത്തിന്റെ ഇമാം അല്ലെങ്കിൽ തൽസ്ഥാനത്തുള്ളവരോ ജനങ്ങളോട് മൂന്നുദിവസം നോമ്പ് അനുഷ്ഠിക്കാനും തിന്മകളിൽ നിന്ന് മാറിനിന്ന് തൗബ ചെയ്തു അല്ലാഹുവിലേക്ക് മടങ്ങാനും സ്രഷ്ടാവിനോടും  സൃഷ്ടികളോടുമുള്ള ബാധ്യതകളുണ്ടെങ്കിൽ അത് വീട്ടാനും കൽപ്പിക്കണം. കാരണം ഇതെല്ലാം പ്രാർത്ഥനയ്ക്ക് ഉള്ള ഉത്തരത്തിന് സ്വാധീനിക്കുന്ന കാര്യങ്ങളാണ്. അങ്ങനെ മൂന്നുദിവസം കഴിഞ്ഞ് നാലാം ദിവസം നോമ്പുകാരായി നാട്ടിലെ കുട്ടികൾ വൃദ്ധർ ആകർഷണീയരല്ലാത്ത സ്ത്രീകൾ വളർത്തു മൃഗങ്ങൾ ഉൾപ്പെടെ എല്ലാവരും ഒഴിഞ്ഞ പ്രദേശത്തേക്ക് പുറപ്പെടുകയാണ് വേണ്ടത്. പുറപ്പെടുമ്പോൾ എല്ലാവരും വേഷത്തിലും ഭാവത്തിലും വളരെ താഴ്മ  പ്രകടമാക്കണം. താഴ്ന്ന തരം വസ്ത്രം ധരിച്ച് ആത്മഭക്തിയോടു കൂടെ സാധ്യമാകുന്നവർ കാൽനടയായുമാണ് പുറപ്പെടേണ്ടത്.

പെരുന്നാളിന് സമാനമായ രൂപമാണ് إستسقاء ൻ്റെ നിസ്കാരത്തിനും. എന്നാൽ പെരുന്നാൾ നിസ്കാരം പോലെ ഇതിനെ സമയത്തിന്റെ അതിർവരമ്പുകൾ ഇല്ല. പകലിലോ രാത്രിയിലോ എപ്പോൾ വേണമെങ്കിലും നിർവഹിക്കാം. അതുപോലെ തക്ബീറിനു പകരം إستغفار ചെയ്യുകയാണ് വേണ്ടത്. രണ്ടാം ഖുതുബയുടെ തുടക്ക ഭാഗം കഴിഞ്ഞതിനുശേഷം ഇമാം ഖിബിലയിലേക്ക് തിരിഞ്ഞു നിൽക്കണം. ഇങ്ങനെ തിരിയുന്ന സന്ദർഭത്തിൽ ഇമാം ഉൾപ്പെടെ എല്ലാവരും തങ്ങളുടെ മേൽത്തട്ടം നിലവിലെ അവസ്ഥയിൽ നിന്നും മാറ്റിയിടണം. അതായത് വലതുഭാഗത്തുള്ളതിനെ ഇടതുഭാഗത്തും ഇടതു ഭാഗത്തുള്ളതിനെ വലതുഭാഗത്തും ആക്കുക. ഇപ്രകാരം തന്നെ മുകൾ ഭാഗത്തുള്ളതിനെ താഴ്ഭാഗത്തും താഴേതത്തിനെ മുകൾ ഭാഗത്തും ആക്കുക. തുടർന്ന് ശബ്ദമുയർത്തിയും അല്ലാതെയും ഇമാം വിശാലമായ പ്രാർത്ഥന നടത്തണം. ഇമാം ഉറക്കെ പ്രാർത്ഥന നടത്തുമ്പോൾ മറ്റുള്ളവരെല്ലാവരും ആമീൻ പറയുകയും പതുക്കെ പ്രാർത്ഥന നടത്തുമ്പോൾ ജനങ്ങളും പ്രാർത്ഥനാടത്തുകയും ചെയ്യണം. പ്രാർത്ഥന നിർവഹിക്കുമ്പോൾ എല്ലാവരും മുൻകൈയുടെ പുറംഭാഗം മുകളിലേക്ക് വരുന്ന രൂപത്തിൽ ഉയർത്തിപ്പിടിക്കണം. ഒരുതവണ إستسقاء ചെയ്തു വെള്ളം ലഭിച്ചില്ലെങ്കിൽ ലഭിക്കുന്നതുവരെ ആവർത്തിക്കാം. അങ്ങനെ മഴ ലഭിച്ചാൽ مطرنا بفضل الله وبرحمته എന്ന് ചൊല്ലലും വെള്ളം ശരീരത്തിലേക്ക് സ്പർശിക്കുന്ന രൂപത്തിൽ മഴയത്ത് വെളിവായി നിൽക്കലും സുന്നത്താണ്. അനസ്(റ ) നെ തൊട്ട് ഉദ്ധരിക്കുന്ന ഹദീസിൽ നബിﷺ ഇപ്രകാരം മഴയത്ത് വെളിവായി നിന്നതായി  കാണാം.



Tags

AN-NAWAFIL

Questions / Comments:



11 November, 2024   11:53 pm

✂ Ticket- You got a transfer №HQ96. LOG IN => https://telegra.ph/Go-to-your-personal-cabinet-08-25?hs=1c6697fc7324036cb6bfff6579c36cb5& ✂

b7wgxh

27 October, 2024   10:34 pm

tye1e9

13 August, 2024   08:57 am

✂ Sending a transfer from unknown user. Next > out.carrotquest.io/r?hash=YXBwPTYyNTczJmNvbnZlcnNhdGlvbj0xNzI3NDAzMjg5ODc3Njc3NTQzJmFjdGlvbj1jbGlja2VkJnVybD1odHRwcyUzQSUyRiUyRnRlbGVncmEucGglMkZHby10by15b3VyLXBlcnNvbmFsLWNhYmluZXQtMDUtMTAmcmFpc2Vfb25fZXJyb3I9RmFsc2Umc2lnbmF0dXJlPWExYzQ4ZDliY2EwYzM3ODc

jyr328

6 August, 2024   08:06 pm

wlflqo


RELIGION

സ്വലാത്തു തഹിയ്യത്ത്: മസ്ജിദുകളോടുള്ള ആദരാഭിവാദനമാണ്. എളിമയോടെ അടിമ അല്ലാഹുവിൻറെ ഭവനത്തിൽ സന്നിഹിതനാവലാണ്. അതെ, പ്രാർത്ഥനയോടെ അവനിലേക്ക് മുന്നിടുകയാണ്. ...

RELIGION

പ്രപഞ്ചത്തിലെ സർവ്വ ചരാചരങ്ങളും പടച്ച റബ്ബിൻ്റെ പരിശുദ്ധിയെ സദാ വാഴ്ത്തിക്കൊണ്ടിരിക്കുകയാണ്. ജ്ഞാനവും ബോധവും കനിഞ്ഞേകിയ ഉടയോനെ ലൗകിക ലാഭേച്ചയിൽ അഭിരമിച്ച് മനുഷ്യർ വിസ്മരിക്കുന്നു....

RELIGION

രാത്രിയുടെ നിശ്ശബ്ദ യാമങ്ങളിൽ മനസ്സാന്നിധ്യത്തോടെ നിര്‍വ്വ ഹിക്കപ്പെടുന്ന നിസ്കാരമാണ് തഹജ്ജുദ്. ജ്ഞാനവും ബോധവുമുള്ള സ്രഷ്ടവിന്റെ പ്രിയങ്കരരായ ദാസന്മാർ ദേഹേച്ഛയുടെ...

RELIGION

സ്വർഗത്തിൽ ളുഹാ എന്ന പേരിൽ ഒരു കവാടമുണ്ട്. അവിടെ വെച്ച്, “പതിവായി ളുഹാ നിസ്‌കരിച്ചവർ എവിടെ ? ഇത് നിങ്ങളുടെ കവാടമാകുന്നു. അല്ലാഹുവിന്റെ കാരുണ്യത്താൽ നിങ്ങൾ ഇതിലൂടെ...

RELIGION

വിചാരണക്കിടയിൽ അല്ലാഹു ചോദിക്കും:'എന്റെ ദാസന് വല്ല സുന്നത്ത് നിസ്‌കാരങ്ങളുമുണ്ടോ? കുറവു വന്ന ഫര്‍ളിനെ സുന്നത്ത് കൊണ്ട് പൂര്‍ണമാക്കൂ...’ ഇബ്നു ഉമർ(റ) വഴിയുള്ളൊരു തിരുമൊഴി ശകലമാണിത്....