വാക്ക് പാലിക്കൽ വിശ്വാസിക്ക് അനിവാര്യമാണ്. വാഗ്ദത്ത ലംഘനം കപട വിശ്വാസിയുടെ അടയാളമായി ഇസ്‌ലാം എണ്ണുമ്പോൾ വാഗ്ദത്തം നിറവേറ്റുന്നവരെ വിജയികളായും വാഴ്ത്തുന്നു. വാക്കുകളിലും പ്രവൃർത്തികളിലും ഒരുപോലെ വിശ്വസ്ഥതയുടെ മാതൃക കാണിച്ചു തന്ന തിരുനബിയാണ് വിശ്വാസി ജീവിതത്തിലെ വഴികാട്ടിയും പ്രചോദനവും.
സോനാമർഗിലിറങ്ങുമ്പോൾ ദേഹമാസകലം തണുപ്പ് ഇരച്ചുകയറുന്നുണ്ടായിരുന്നു. എങ്ങുനോക്കിയാലും വെള്ളപുതച്ച ഗിരിനിരകൾ, പലയിടങ്ങളിലായി ഹിമകണങ്ങൾ ഒലിച്ചിറങ്ങിയതിൻ്റെ പാടുകൾ.കണ്ണിന് കുളിരേകാൻ ഇതിനപ്പുറം എന്ത് വേണം!
എത്ര മനോഹരമായാണ് കാശ്മീരികൾ പുറംനാട്ടുകാരെ സൽക്കരിക്കുന്നത്. അപരിചിതരെ കണ്ടാൽ, സുഖവിവരങ്ങളന്വേഷിച്ച് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നു. റെയിൽപാളത്തിൻ്റെ ഇരുവശങ്ങളിൽ നിന്നും കൈ ഉയർത്തി അഭിവാദ്യമർപ്പിക്കുന്ന ഗ്രാമീണരുടെ കാഴ്ച വിവരണാതീതമാണ്.
അസുഖബാധിതനെ പരിചരിക്കുന്നു, ചികിത്സിക്കുന്നു, സമാശ്വസിപ്പിക്കുന്നു, അവനു വേണ്ടി പ്രാര്‍ത്ഥിക്കുന്നു. കൂട്ടിരിപ്പുകാർക്ക് മാർഗനിർദേശങ്ങളും പ്രതീക്ഷയും കൈമാറുന്നു. അങ്ങനെ, അശ്റഫുന്നബി ആതുര സേവനം ആത്മധര്‍മമായി ചേർത്തുവെക്കുന്നു.
'ബലഗല്‍ ഉലാ ബി കമാലിഹീ കശഫ ദുജാ ബി ജമാലിഹി...' അനുരാഗിയുടെ ഹൃദയസ്പന്ദനങ്ങളെ പ്രണയപർവ്വതങ്ങളുടെ ഉച്ചിയിലേക്ക് വഴിനടത്തിയ മായിക വരികളാണ്. സ്നേഹത്തിന്റെ സൂഫിസ്വരസാഗരങ്ങളെ കവിതയുടെ കടുകുമണികൾക്കുള്ളിൽ ആവാഹിച്ച ശീറാസിലെ മഹാമാന്ത്രികൻ, സആദിയുടെ അനുഗ്രഹീത കാവ്യലോകം അത്യധികം അർത്ഥവിസ്താരമുള്ളതാണ്.
"ക്കെ ഇശ്ഖ് ആസാൻ നമൂദ് അവ്വൽ വലി ഉഫ്താദ് മുശ്കിൽ ഹാ" പ്രണയത്തിന്റെ പാത ആദ്യം എളുപ്പമെന്നു കരുതി /എതിരേറ്റുവന്നതോ അറുതിയില്ലാ ദുരിതക്കയങ്ങൾ." ഹേ യാത്രികാ... ഈ സഞ്ചാരം എളുപ്പമല്ല! പോയ വഴിയിലെ കൽച്ചീളുകളെക്കുറിച്ചാണു ഹാഫിസ് മൂളുന്നത്, മുറിവുകളുടെ സംഗീതം.