കുമരംപുത്തൂർ എൻ. അലി മുസ്‌ലിയാർ, അതിരുകൾ ഭേദിച്ച അറിവാഴമായിരുന്നു ആ ജീവിതം. വിവാദവിഷയങ്ങളില്‍ സംശയങ്ങള്‍ക്കിടമില്ലാതെ അന്തിമവിധി പറയാന്‍ കഴിയുന്ന അഗാധജ്ഞാനത്തിനുടമ. അറബ് രാജ്യങ്ങളിൽ 'ശൈഖ് അലി' എന്നപേരിൽ വിശ്രുതനായ ആ പണ്ഡിതശ്രേഷ്ഠന്റെ വിയോഗം മുഹർറം 21നായിരുന്നു
വിലായത്തിന്റെ വിവിധങ്ങളായ മാർഗങ്ങളിലൂടെ അല്ലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കിയ മഹാൻ. അനേകം വിശ്വാസികളെ അദ്ധ്യാത്മികസോപാനങ്ങളിലേക്ക് വഴിതെളിച്ച ആത്മജ്ഞാനി. അഹ്‌ലുസുന്നത്തിൻ്റെ താങ്ങും തണലുമായ ആത്മീയ നേതൃത്വവുമായിരുന്നു സി.എം വലിയുള്ളാഹി.
സാഗരസമാനം ജ്ഞാനം ശിരസ്സിൽ വഹിച്ചതു കൊണ്ടാകും ജ്ഞാനികളെന്നും തലതാഴ്ത്തി നടന്നത്. ജീവൻപോലും പണയംവെച്ചവർ ഇൽമിൻ്റെ മധുതേടി പൂവാടികൾതോറും ദേശാടനത്തിനിറങ്ങി പകർന്നും നുകർന്നും അവരിവിടെ കുറിച്ചുവെച്ചത് കാലത്തിൻ്റെ ക്യാൻവാസിൽ മായാതെകിടക്കും ആ വിനയവിസ്മയങ്ങളെ വിസ്മരിക്കാനാവുമോ നമുക്ക്?
ഹിന്ദു-മുസ്‌ലിം ഐക്യം തകർക്കാൻ കച്ച കെട്ടിയിറങ്ങിയവർക്ക് എതിരെയായിരുന്നു ഓമാനൂർ ശുഹദാക്കൾ പടപൊരുതിയത്. കൊണ്ടോട്ടി പഴയങ്ങാടി പള്ളിയിലാണ് ഓമാനൂർ ശുഹദാക്കൾ എന്നറിയപ്പെടുന്ന കുഞ്ഞാലിയും സഹോദരി പുത്രന്മാരായ കുഞ്ഞിപോക്കർ മൊയ്തീൻ എന്നിവർ അന്ത്യവിശ്രമം കൊള്ളുന്നത്.