മലബാർ മുസ്‌ലിംകളുടെ വൈജ്ഞാനിക മേഖലയിൽ എഴുതപ്പെടാതെ പോയ സ്ത്രീ സാന്നിധ്യമാണ് മൊല്ലാച്ചിമാർ. 'മൊല്ലാക്ക'മാർക്ക് പകരം വെക്കാവുന്ന സംഭാവനകൾക്കു പുറത്താണ് ഈ പണ്ഡിത വനിതകൾക്ക് സമൂഹം മൊല്ലാച്ചി പദവി നൽകിയത്

തിരുനബി(സ)യുടെ വേർപാടിന് ശേഷം പതിനാല് നൂറ്റാണ്ടുകൾ പിന്നിട്ടെങ്കിലും, ഉമർഖാളിയെയും മഹാകവി മോയിൻകുട്ടി വൈദ്യരെയും പോലുള്ള കേരളീയ പണ്ഡിതരും കവികളും തങ്ങളുടെ കാവ്യങ്ങളിലൂടെയും ജീവിതത്തിലൂടെയും ആ ആത്മീയ പ്രണയത്തെ ഇന്നും ഉദാത്തമായി ആവിഷ്‌കരിക്കുന്നു.

ഇരുളടഞ്ഞ വഴികളിൽ പ്രകാശച്ചൂട്ടായി മാറിയ ഈത്തപ്പനമടലും തിരുസ്പർശമേറ്റ് കാലത്തെപ്പോലും തോൽപ്പിച്ചുനിന്ന നരയ്ക്കാത്ത മുടിയും. സ്നേഹത്തോടെ ചേർന്നുനിന്ന പ്രിയ സ്വഹാബികൾക്ക് മുത്ത്നബി(സ) പകർന്നുനൽകിയ അനുഗ്രഹങ്ങളുടെ മനോഹരക്കാഴ്ചകൾ

ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളിലേക്കിറങ്ങിച്ചെന്ന് അക്രമം അഴിച്ചു വിടുക എന്ന ഓറിയന്റലിസ്റ്റ് തന്ത്രത്തിന്റെ ഭാഗമായിരുന്നു അബൂഹുറൈറ(റ)യെ ജൂതനായി ചമയിക്കാനുള്ള ശ്രമം. ഗോൾഡ് സിഹറും അനുയായികളും ഒളിച്ചു കടത്തിയ ആന്റി- ഇസ്‌ലാം പ്രൊപ്പഗണ്ടയെക്കുറിച്ച് .....

വിശുദ്ധ ഖുർആൻ പരാമർശിക്കുന്ന ഇറം ഗോത്രവും പുരാതന ഇന്ത്യയിൽ അധിവസിച്ചിരുന്ന ഇൻഡോ ആര്യന്മാരും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ചരിത്രത്തിൽ തങ്ങളുടേതായ നാഗരിക ഭാഗധേയം നിർവ്വഹിച്ച രണ്ടു പ്രബലജനവിഭാഗങ്ങളുടെ ഇറ്റിമോളജി, സാംസ്കാരികത, വ്യവഹാരം എന്നിവയിലൂടെ വികസിക്കുന്ന ചരിത്ര പഠനം.

ഗ്രീൻ പൊളിറ്റിക്സ് അഥവാ ജൈവരാഷ്ട്രീയം(Eco-politics) എന്നും അറിയപ്പെടുന്നു. പേരിലുള്ളത് പോലെത്തന്നെ പ്രകൃതി സംരക്ഷണത്തിലൂന്നിയ വികസന കാഴ്ചപ്പാടുകൾ വ്യാപിപ്പിക്കുക

ഖുർആൻ ഭാഷകളുടെ സകലവേലിക്കെട്ടുകളും തകർത്ത് ഇന്നും പ്രോജ്വലിച്ചു നിൽക്കുന്നു. പുരോഗതിയുടെ കാലടികൾ വെച്ചുകയറുമ്പോഴെല്ലാം അത് വിശ്വഗ്രന്ഥത്തിലേക്കുള്ള മടക്കമായിത്തീരുന്നു. എന്തുകൊണ്ടാണ് ഖുർആൻ ഇപ്പോഴും പ്രോജ്വലിച്ചു നിൽക്കുന്നത് ?

മലയാള ഭാഷയും സാഹിത്യവും സ്വതന്ത്രമായ വ്യവഹാര മണ്ഡലം സൃഷ്ടികുന്നതിന് മുമ്പ് അറബി മലയാളം രൂപപ്പെട്ടിട്ടുണ്ട്. പത്ത്, പതിനൊന്ന് നൂറ്റാണ്ടുകളിലാണ് കേരളത്തിന്റെ ഉള്‍നാടുകളിലേക്ക് അറബി മലയാളം കടന്നു ചെല്ലുന്നത്.